സ്വയം വരം 💞: ഭാഗം 47

swayamvaram jifna

രചന: ജിഫ്‌ന നിസാർ

"സത്യത്തിൽ നീ പറഞ്ഞപ്പോൾ ആണ് സൂര്യ ഞാൻ ആലോചിച്ചു നോക്കിയത്... അത് വരെയും കാലങ്ങളായി അകന്ന് നിന്നിരുന്ന പെങ്ങളും മോനുമായി പുതിയ ബന്ധം മാത്രം ആയിരുന്നു എന്റെ മനസ്സിൽ... അതിനിടയിൽ... അവനെയോ അവന്റെ സ്വഭാവത്തെയോ ഞാൻ കൂടുതൽ അന്വേഷണം നടത്തിയില്ല.. മൈ മിസ്റ്റേക്ക്..." ലക്ഷ്മണൻ പറയുമ്പോൾ സൂര്യ ചിരിച്ചു കൊണ്ട് അയാളെ നോക്കി.. അവനെ കാണാൻ വേണ്ടി അവന്റെ ഓഫീസിൽ വന്നതായിരുന്നു അയാൾ... അങ്ങനൊരു വരവ് ഉണ്ടാവാം എന്ന് ഇഷ പറഞ്ഞപ്പോൾ തന്നെ സൂര്യ കാത്തിരിക്കുകയായിരുന്നു... പോട്ടെ.. അങ്കിൾ.. എല്ലാം അവസാനിച്ചല്ലോ.. നമ്മൾക്ക് നഷ്ടം ഇല്ലാതെ തന്നെ... ഇഷയെ അവനോട് ചേർത്ത് വെച്ചിട്ടാണ് ഇങ്ങനൊക്കെ അറിയുന്നത് എന്നായിരുന്നു എങ്കിൽ എന്താവുമായിരുന്നു... അങ്ങനെ നോക്കുമ്പോൾ നടന്നതെല്ലാം നല്ലതിനാണ് എന്ന് സമാധാനിക്കാം നമ്മൾക്ക്.. ചിലപ്പോൾ അങ്ങനെ ഒക്കെ ആണല്ലോ.. ആദ്യം... നമ്മളെ സങ്കടപെടുത്തും എങ്കിലും.. പിന്നെ തരുന്നത് പ്രതീക്ഷിക്കാത്ത സന്തോഷം ആയിരിക്കും "

സൂര്യ പറയുബോൾ അയാൾ അവനെ നോക്കി തലയാട്ടി കാണിച്ചു.. പൊതുവെ ഇത്തിരി ഗൗരവം ഉള്ള കൂട്ടത്തിൽ ആണ് ലക്ഷ്മണൻ... ഇഷക്ക് അവളുടെ അമ്മയുടെ സ്വഭാവം ആണ് കിട്ടിയത്.... നല്ലത് പോലെ സംസാരിക്കാൻ അറിയാം..മനസ്സ് തുറന്നു കൊണ്ട് തന്നെ... പക്ഷെ ലക്ഷ്മണൻ പറയുമ്പോൾ എന്തൊക്കെയോ പിന്നെയും ബാക്കി വെച്ച് പറയും പോലെ ഒരു ഫീലാണ്.. "ഞാൻ വീട്ടിലേക്ക് വരാം എന്നാണ് ആദ്യം കരുതിയത്.. അവിടെ വെച്ചല്ലേ നിന്നെ ഷൗട്ട് ചെയ്തത്.. ക്ഷമ പറയുന്നതും അവിടെ വെച്ചാവാം എന്ന് കരുതി.. പക്ഷെ. നീ വീട്ടിൽ എത്താൻ രാത്രി ആവില്ലേ... നാളെ എനിക്കൊരു യാത്ര കൂടിയുണ്ട്...അത് കൊണ്ടാണ് ഇങ്ങോട്ട് തന്നെ വന്നത് " ലക്ഷ്മണൻ പറയുമ്പോൾ സൂര്യ ചിരിച്ചു.. "അങ്കിൾ വരേണ്ട ആവിശ്യം തന്നെ ഇല്ലായിരുന്നു.. ഞാൻ അത് അപ്പഴേ വിട്ടു.. എനിക്കറിയാം.. ഇത് പോലെ ഒരു വിഷയത്തിൽ.. ഒരച്ഛൻ എങ്ങനെ പ്രതികരിക്കും എന്നത്.. അത് കൊണ്ട് തന്നെ എനിക്കതിൽ പരിഭവം ഇല്ല... മാത്രവുമല്ല.. പരാതി പറയാൻ യാതൊരു അർഹതയും ഇല്ല...

എന്റെ ഏട്ടന്റ വൈഫ് ആണല്ലോ പ്രതി... അങ്ങനെ ഒന്ന് നടന്നതും എന്റെ മിസ്റ്റേക്ക് തന്നെ ആണല്ലോ " സൂര്യ പറഞ്ഞു.. "എനിക്കിതൊക്കെ ഒരു കുറച്ചിൽ ആയിട്ട് തോന്നുന്നില്ലേ ഇല്ല സൂര്യ.. തെറ്റ് പറ്റിയാൽ.. അതിനി ആരോട് ആണേലും സോറി പറയുക എന്നത് ഏറ്റവും നല്ലൊരു ശീലം ആണെന്ന് വിശ്വസിക്കുന്നആളാണ്‌ ഞാനും " ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ലക്ഷ്മണൻ പറഞ്ഞു.. അയാളോട്... ദാസിന്റെ കാര്യം പറഞ്ഞാലോ എന്നൊരു ചരട് വലി വന്നിരുന്നപ്പോൾ മുതൽ... സൂര്യയുടെ മനസ്സിൽ ഉണ്ടായിരുന്നു... ഇത്രേം ഫ്രീ ആയിട്ട് സംസാരിക്കാൻ ഇനി മറ്റൊരു അവസരം കിട്ടുമോ എന്ന് പോലും അറിയില്ല.. ഓഫീസ് വർക്കൊക്കെ എങ്ങനെ പോകുന്നു.. ലക്ഷ്മണൻ ചോദിക്കുമ്പോൾ സൂര്യ ഞെട്ടി.. കുഴപ്പമില്ല... നന്നായി പോകുന്നു.. അവൻ പറഞ്ഞു.. എന്താടോ... എന്തെങ്കിലും പറയാൻ ഉണ്ടോ ഇനി എന്നോട്.. അവന്റെയാ ഭാവം കണ്ടിട്ട് തന്നെയായിരുന്നു അയാൾ അങ്ങനെ ചോദിച്ചത്.. ഒടുവിൽ രണ്ടും കല്പ്പിച്ചു അത് പറയാൻ തന്നെ സൂര്യ തീരുമാനം എടുത്തു.. ദാസ് എന്തായാലും അത് പറയും എന്ന് തോന്നുന്നില്ല..

ഒപ്പം നടന്നിട്ട്.. അതും ബെസ്റ്റ് ഫ്രണ്ട് ആയി നടന്നിട്ട് അവസരം മുതലാക്കി എന്ന് തോന്നിയാലോ എന്നൊരു പേടി അവനിൽ നല്ലത് പോലെ ഉണ്ട്... ചിലപ്പോൾ അവന് അവന്റെ പ്രണയം സ്വന്തമാവും... അല്ലെങ്കിൽ.. എന്നെന്നേക്കുമായി അവളെ അവൻ മറന്നു കളയേണ്ടിയും വരും... ഇഷ എല്ലാം അറിഞ്ഞതാണ്... ഇനി എന്ത് വേണമെങ്കിലും അവൾക്ക് തീരുമാനം എടുക്കാം.. അത് പോലെ തന്നെ... മകളെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ... തൊട്ടടുത് തന്നെ ഉണ്ടെന്ന് അവളുടെ അച്ഛനും അറിയട്ടെ... സൂര്യ ഒന്ന് ശ്വാസം എടുത്തു.... ലക്ഷ്മണൻ അവനെ തന്നെ നോക്കി ഇരിപ്പുണ്ട്... അങ്കിൾ ഞാൻ പറയുന്നത് എങ്ങനെ ഉൾകൊള്ളും എന്നെനിക്കറിയില്ല... എന്ത് തന്നെ ആയാലും.. ഒരുപാട് ആലോചിച്ചു വേണം തീരുമാനം എടുക്കാൻ... അവസരം മുതലാക്കി എന്ന് ചിന്തിക്കുക കൂടി ചെയ്യരുത്... അലക്സ് ഇഷക്ക് ഒക്കെ ആവുമായിരുന്നു എങ്കിൽ ഇത് വേറൊരാൾ പോലും അറിയാത്ത ഒരു രഹസ്യം ആയി തീരുമായിരുന്നു " സൂര്യ ടെൻഷനോട് കൂടി തന്നെയാണ് പറയുന്നത്.. കൂൾ.. സൂര്യ...എനിക്ക് മനസ്സിലാവും.. താൻ കാര്യം പറ...

എന്നെ കൂടി ടെൻഷൻ ആക്കാതെ..." ചിരിച്ചു കൊണ്ട് ലക്ഷ്മണൻ സൂര്യക്ക് ധൈര്യം കൊടുത്തു.. "വല്ല്യ കുടുംബം ഒന്നും അല്ല.. ഒരമ്മയുടെ ഒരേ ഒരു മകൻ.. ഒരു സഹോദരി കൂടി ഉണ്ട്.. അച്ഛൻ അവന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി... എന്നിട്ടും അമ്മയും മക്കളും പൊരുതി ജയിച്ചു...." സൂര്യ ആവേശത്തിൽ പറയുമ്പോൾ ലക്ഷ്മണൻ നെറ്റി ചുളിച്ചു.. സിനിമ കഥ കേൾക്കും പോലെയാണ് അയാൾക്ക് തോന്നിയത്.. "ഒക്കെ... സമ്മതിച്ചു.. ഇനി ആരാണ് ആ വിജയി എന്ന് കൂടി പറ.. ഇത് നീ എന്നോട് വെറുതെ പറയില്ലൊന്നും എനിക്കറിയാം.. അപ്പോൾ ഇത് പറയാനുള്ള റീസൻ.. അത് കൂടി പറഞ്ഞു താ " സൂര്യ വീണ്ടും നെറ്റി തടവി.. പറഞ്ഞോ സൂര്യ... " വീണ്ടും ലക്ഷ്മണൻ ആവിശ്യപെട്ടു.. വിപിൻ....ദാസ്., അവന് ഇഷയെ ഒരുപാട് ഇഷ്ടമാണ് അങ്കിൾ... നിങ്ങളുടെ സ്റ്റാറ്റസ് ഓർത്തിട്ട്.. ഫ്രണ്ട്ഷിപ്പിന്റെ വാല്യു ഓർത്തിട്ട് അവൻ അവന്റെ ഉള്ളിൽ ഒതുക്കിയ ആ ഇഷ്ടത്തിന് ഒരുപാട് ആഴം ഉണ്ട്..എനിക്കറിയാം...നിങ്ങളെക്കാൾ ഒരുപാട് താഴെയാണ് അവന്റെ ഫാമിലി സ്റ്റാറ്റസ്...

പക്ഷെ അതിനേക്കാൾ ഒക്കെ വലുത്... സന്തോഷം ആണ് എന്ന് അങ്കിളിന് തോന്നുന്നു എങ്കിൽ.. മകളുടെ ജീവിതം അവനൊപ്പം സേഫ് ആയിരിക്കും എന്ന് ഞാൻ കൂടി ഉറപ്പ് തരാം.. " പറയുമ്പോൾ അയാളുടെ മുഖം നിറയെ അനേകം ഭാവങ്ങൾ മിന്നി മാഞ്ഞു പോകുന്നത് ടെൻഷനോട് കൂടി തന്നെ സൂര്യ നോക്കി... ഇഷക്ക് അറിയോ... ഈ ഇഷ്ടം.. ഒടുവിൽ അയാൾ ചോദിച്ചു.. അറിയാം... ഇന്നലെ ഞാൻ അവളോട് പറഞ്ഞിരുന്നു.. സൂര്യ പറഞ്ഞു.. "എന്നിട്ടെന്താ ദാസ് അത് അവളോട് പോലും പറയാതെ കൊണ്ട് നടന്നത്... അലക്സ് നല്ലവൻ ആയിരുന്നു എങ്കിൽ ഈ മാരെജ് നടക്കുമായിരുന്നു.. അപ്പോഴും അവൻ ഇത് മനസ്സിൽ ഒതുക്കി പിടിച്ചു നടക്കുമെങ്കിൽ... ആ സ്നേഹം ഫേക് അല്ലെടോ.. സ്നേഹം തിരിച്ചറിഞ്ഞു പറയാതെ പിന്നെയും ഫ്രണ്ട് ആണെന്ന് പറഞ്ഞു നടക്കുന്നത് കള്ളത്തരം അല്ലേ " അയാളുടെ ചോദ്യം... സൂര്യ ഒരു നിമിഷം മിണ്ടിയില്ല... "സത്യമാണ്.. ഈ ചോദ്യങ്ങൾ എല്ലാം ന്യായവുമാണ്.. പക്ഷെ ദാസ് അങ്ങനെയാണ് അങ്കിൾ.. അതും ഇഷ്ടം കൊണ്ട് തന്നെയാണ്... അവൾ സന്തോഷമായിട്ടിരിക്കുക...

അതാണ്‌ അവന്റെ മനസ്സിൽ..നിങ്ങൾ തമ്മിലുള്ള അകലം നന്നായി അറിയാവുന്ന അവന് അങ്ങനെ ചെയ്യാനേ കഴിയൂ അങ്കിൾ... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു,. എനിക്കൊന്ന് ആലോചിക്കാൻ ഉണ്ട് സൂര്യ.. പെട്ടന്ന് ഒരു തീരുമാനം പറയാൻ ആവില്ല.. ഒടുവിൽ ലക്ഷ്മണൻ പറയുമ്പോൾ സൂര്യയുടെ ഹൃദയം തണുത്തു തുടങ്ങി.. പറ്റില്ലെന്ന് പറഞ്ഞില്ലല്ലോ.. ആ ആലോചനയുടെ അവസാനം നല്ലൊരു തീരുമാനം ഉണ്ടാവും എന്ന് ആശ്വാസം കൊള്ളാമല്ലോ.. അതാണ്‌ അവനും തോന്നിയത്.. "ഒക്കെ.. മതി.. നന്നായി ആലോചിച്ചു തീരുമാനം എടുത്താൽ മതി... ലൈഫിന്റെ കാര്യം അല്ലേ..." സൂര്യയും പറഞ്ഞു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ തന്നെ സഹായിക്കാൻ ആരുമില്ലന്നാ തോന്നലിൽ വേണി കുറച്ചു കൂടി ഉൾവലിഞ് പോയിരുന്നു.. ഓരോ ദിവസവും കണ്മുന്നിൽ കാണുന്നതെല്ലാം വേദനിപ്പിച്ചു രസിക്കുന്നു..ഊണ് മേശയിൽ.... അടുക്കളയിൽ... ദേവിന്റെ മുറിയിൽ... വീട്ടുകാർ കൂടുന്നിടത്തെല്ലാം പൂജ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.. മുൻപ്പ് താൻ പുച്ഛത്തോടെ അവഗണിച്ചയിടങ്ങളിൽ...

ഇന്നവൾ നിറം പകർന്നു നൽകുന്നത് ഹൃദയം പിടയുന്ന വേദനയോടെ നോക്കി നിൽക്കേണ്ടി വരുന്ന ഗതികേട്... ഇനി അവർക്ക് ഒരുമിക്കാൻ താൻ മാത്രം ആവും ഒരു തടസ്സം ഉള്ളത്.. മനസ്സ് തുറന്നൊന്നു ശ്വാസം വിടാൻ കൂടി ആവാത്ത വിധം ഇട നെഞ്ചിൽ ഏതോ വേദന തിങ്ങുന്നു.. ആ വേദനയുടെ പേര്.... ദേവ് എന്നാണ്. ഇത്രേം സ്നേഹം ഉള്ളവനെ അകറ്റി നിർത്തിയതിന്റെ.. കുറ്റബോധം. ഇത്രേം സ്നേഹം തനിക്കും അവനോട് ഉണ്ടായിരുന്നോ... എന്നിട്ടാണോ... അന്ന് അങ്ങനെ ചെയ്തു കൂട്ടിയതൊക്കെ. കരച്ചിൽ പോലും വരാത്തൊരു നിസ്സഹായ അവസ്ഥ.. ഇതെല്ലാം അർഹിക്കുന്നു എന്ന് അറിയാം.. പക്ഷെ സഹിക്കാൻ വയ്യ... അവന്റെ അവഗണന സഹിക്കാൻ വയ്യ... അവനൊപ്പം പൂജയെ കാണുമ്പോൾ... തന്റെ മരണത്തിന് തുല്യം വേദന.. ബെഡിൽ കിടക്കുന്ന നാച്ചിയിലേക്ക് അവളുടെ കണ്ണുകൾ നീങ്ങി...

കരച്ചിൽ അമർത്താൻ ആയില്ല.. പനിയൊക്കെ കുറഞ്ഞു തുടങ്ങി... പക്ഷെ അവളാ പഴയ രീതിയിൽ വന്നിട്ടില്ല. തന്റെ കുത്തഴിഞ്ഞ ജീവിതം കൊണ്ട്.... അവൾക്ക് കിട്ടാവുന്ന സ്നേഹം കൂടിയാണ്.. കാൽ മുട്ടിൽ മുഖം ചേർത്ത്.. വേണി എന്ത് ചെയ്യണം എന്നറിയാത്ത പോലിരുന്നു പെട്ടന്നാണ് ദേവ് വാതിൽ തുറന്നു കയറി വന്നത്.. വേണി ചാടി എഴുന്നേറ്റു..എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് അവൻ അങ്ങോട്ട്‌ കയറി വരുന്നത്.. അവനെ കണ്ടതിന്റെ സന്തോഷം.... ഹൃദയം ഉറക്കെ അലറി വിളിക്കും പോലെ.. പക്ഷെ അവൻ വന്നിട്ട്... നാച്ചി മോളെ തൊട്ടു നോക്കി.. വേണി കൈ കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു.. സങ്കടം കൊണ്ട് താൻ അവനെ കെട്ടിപിടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു പോകുമോ എന്നവൾ വല്ലാതെ പേടിച്ചു.. പക്ഷെ... അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ.. നാച്ചി മോളുടെ തലയിൽ ഒന്ന് തലോടി... ആ കൈ പിടിച്ചിട്ട് ചുണ്ടിൽ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു കൊണ്ടവൻ തിരിച്ചിറങ്ങി പോകുമ്പോൾ.. വേണിയാ വെറും നിലത്തേക്ക് കുഴഞ്ഞു ഇരുന്നു പോയിരുന്നു.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ജോ.... വരുന്നുണ്ട്.. നാളെ കഴിഞ്ഞ് " എല്ലാവരും ഇരുന്നുന്നതിനിടയിലേക്ക് ഓടി വന്നിട്ട് പൂജ അത് പറയുമ്പോൾ.. അവളുടെ മുഖം നിറഞ്ഞ സന്തോഷം... അവരെല്ലാം കൂടി ഏറ്റെടുത്തു കഴിഞ്ഞു.. നന്നായി... എത്രയും വേഗം അവൻ ഒന്ന് വന്നെങ്കിൽ എന്ന് ഞാനും കരുതിയിരുന്നു.. ആ പെണ്ണിന്റെ മുഖം കാണാൻ വയ്യെനിക്ക്.. " ഉമ അത് പറയുമ്പോൾ... അവരെല്ലാം പരസപരം നോക്കി... ആ പറഞ്ഞത് തന്നെ ആയിരുന്നു അവർക്കെല്ലാം പറയാൻ ഉള്ളത്.. എത്രയൊക്കെ ദുഷ്ടതരം ഉണ്ടെന്ന് പറഞ്ഞാലും അവളോരു ഭാര്യയാണ്.. അമ്മയാണ്... സ്വന്തം എന്ന് ഹൃദയം ഉറപ്പിച്ചവന്റെ കൂടെ... തന്റെ സ്ഥാനം അലങ്കരിച്ചു കൊണ്ട് മറ്റൊരുവളെ കാണുന്നത് ഏതൊരു പെണ്ണിനും സഹിക്കാൻ ആവില്ല.. അതിനി അവളെത്ര കൊള്ളരുതാത്തവൾ ആയിരുന്നാലും... എനിക്കും തോന്നി അത്... തീർത്തും ഒറ്റപെട്ടു പോയൊരു തുരുത്തായി പോയി ഇപ്പൊ വേണി.. ഇനിയും ഈ കളി വേണ്ട.. അത്രയും വേദന അവളുടെ മുഖത്തുണ്ട് " കാവ്യ കൂടി പറഞ്ഞു.. ദേവ്.. ഒന്നും പറയാതെ ചുവരിൽ ചാരി കണ്ണടച്ചിരുന്നു.. അവരാരും പറഞ്ഞില്ലങ്കിൽ കൂടിയും...

അവനും തിരിച്ചറിവ് വന്നിരുന്നു.. അവളിലെ മാറ്റം.. ഇനിയും അകറ്റി നിർത്തി വേദനിപ്പിച്ചു രസിക്കാൻ.. അത്രയും ഹൃദയമില്ലാത്തവൻ ആണോ താൻ.. അല്ല... ദേഷ്യം ഉണ്ടായിരുന്നു.. എന്ന് കരുതി അവളോട് ഒരിക്കലും വെറുപ്പ് തോന്നിയിട്ടില്ല.. വെറുക്കാൻ ആയിട്ടില്ല.. അവൾക്ക് നല്ലൊരു മനസ്സുണ്ടായിരുന്നു തന്നിലേക്ക് ചേരുമ്പോൾ.. വേണ്ടാത്തത് പറഞ്ഞു കൊടുത്തും ചെയ്തു കാണിച്ചും.. ആ മനസ്സിൽ വിഷം പടർത്തിയവരെയാണ് അകറ്റി നിർത്തേണ്ടത്... അവനുള്ളം വീണ്ടും സ്നേഹം തളിരിട്ട് തുടങ്ങിയിരുന്നു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മയോന്ന് പറയുമോ ദേവേട്ടനോട്... വേണി കയ്യിൽ പിടിച്ചു കെഞ്ചി പറയുമ്പോൾ ഉമ മുകുന്ദനെ നോക്കി.. ആ മുഖത്തും ഒരു വല്ലായ്മ കാണുന്നുണ്ട്.. എനിക്ക് സഹിക്കാൻ വയ്യമ്മേ.. ഇറങ്ങി പോവാൻ ഒരിടവും ഇല്ല.. നിങ്ങൾ പറഞ്ഞ ദേവേട്ടൻ കേൾക്കും... വേണി കൈ കൂപ്പി പറഞ്ഞു.. "ഞങ്ങൾ പറഞ്ഞിട്ടാണ് അവൻ നിന്റെ കൈ പിടിച്ചു ഹൃദയത്തിൽ ചേർത്ത് വെച്ചത്... ആ ഞങ്ങളെ കൂടി വക വെക്കാതെ...

അവനോട് നീ കാണിച്ചു കൂട്ടിയ തെറ്റുകളിൽ നീറി നീറി അവന്റെ മുഖത്തെ വെളിച്ചം പാടെ അണഞ്ഞു പോയതിനും ഞങ്ങൾ മാത്രമാണ് സാക്ഷി.. ആ ഞങ്ങൾ തന്നെ ഇനിയും എങ്ങനെ നിനക്ക് വേണ്ടി അവനോട് പറയും.. " ഈ അവസ്ഥയിൽ അവളോട് അത് പറയുന്നത് ക്രൂരതയാണെന്ന് അറിയാമായിരുന്നിട്ടും മുകുന്ദൻ അങ്ങനെ പറഞ്ഞു.. കാരണം ഇനിയും ഒരിക്കൽ കൂടി ഉള്ളിലുള്ളത് അവളോട് പറയാൻ ഒരു അവസരം കിട്ടിയെന്ന് വരില്ല..സന്ദർഭവും... ചെയ്തു കൂട്ടിയതൊക്കെ... കനൽ പോലെ ഇപ്പോഴും ഉള്ളിൽ തന്നെ ഉണ്ടെന്ന് അവളെ അറിയിക്കുക.... മാപ്പ് കൊടുത്താലും ചിലതെല്ലാം.. മറന്നെന്നു അഭിനയിക്കാൻ മാത്രമേ കഴിയൂ എന്നവൾ അറിയട്ടെ... ഉമ പക്ഷെ വേദനയോടെ അവളെ നോക്കി... "ആരും പറഞ്ഞാലും തിരികെ നടക്കാൻ ആവാത്ത വിധം അവന്റെ മനസ്സിന് ഉറപ്പ് കൊടുത്തതും നിന്റെ പ്രവർത്തികൾ തന്നെയല്ലേ " മുകുന്ദൻ വീണ്ടും പറയുമ്പോൾ... ഉമ ഇനിയും മിണ്ടരുത് എന്ന് കണ്ണുരുട്ടി കാണിച്ചു.. അത്ര മാത്രം തകർന്ന് പോയൊരു രൂപത്തിൽ അവളെ അവരാരും കണ്ടിട്ട് പോലും ഇല്ലായിരുന്നു.. എന്റെ തെറ്റാണ്.. പിറു പിറുത്തു കൊണ്ട് അവസാന പ്രതീക്ഷയും നഷ്ടം വന്നത് പോലെ.. പിന്നെ ഒന്നും പറയാതെ വേണി ഇറങ്ങി പോയി.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പോകുവാണ്.. ഇനിയും വേദന സഹിക്കാൻ...വയ്യനിക്ക്....ദേവേട്ടന് ഒരു ശല്യമായിട്ട് നിൽക്കുന്നില്ല... എന്നെ കാണുന്നത് പോലും ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇനിയും ഒരു ജീവിതം മോഹിച്ചു നിൽക്കുന്നത് വിഡ്ഢിതമാണ് എല്ലാവരും കിടന്നു കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ആയിരുന്നു വേണി... ദേവിന്റെ മുറിയിൽ എത്തിയത്.. വാതിൽ തുറക്കുമ്പോൾ അവൾക്ക് പേടി ഉണ്ടായിരുന്നു... അവിടെ പൂജ ഉണ്ടാവുമോ എന്ന്.. അത് കൂടിയേ ഇനി കാണാൻ ബാക്കിയൊള്ളു.. വിറയലോടെ കയറി ചെല്ലുമ്പോൾ ദേവ് മൊബൈലിൽ നോക്കി കിടക്കുന്നുണ്ട്.. എപ്പോഴത്തെയും പോലെ അവൻ അവളെ ഒന്ന് കണ്ണുയർത്തി നോക്കിയതിനു ശേഷം അതേ കിടപ്പുണ്ട് തുടർന്നു.. "ഇനിയും നിന്നിട്ട് നിങ്ങളുടെ ജീവിതം കൂടി നശിപ്പിക്കുന്നില്ല ഞാൻ... കയ്യിൽ കിട്ടിയ നല്ലൊരു ജീവിതം... സേഫ് ആയിട്ട് കൊണ്ട് നടക്കാൻ കഴിയാത്ത എനിക്ക് അതിനുള്ള അർഹതയില്ല... ഏട്ടന്റെ അടുത്തേക്കാണ് പോകുന്നത്.. കരഞ്ഞു കാല് പിടിച്ചാൽ കിടക്കാനൊരിടം നൽകുമായിരിക്കും..

ഇനിയും കണ്മുന്നിൽ ഓരോന്നു കണ്ടു മരിച്ചു ജീവിക്കുന്നതിലും ഭേദം അത് തന്നെ ആണെന്ന് തോന്നുന്നു എനിക്ക്... വേണി കരച്ചിലൊന്നും ഇല്ലാതെയാണ് പറയുന്നത്.. പക്ഷെ അവളുടെ ഹൃദയം ആർത്തു കരയുന്നുണ്ടെന്ന് ദേവിനറിയാം.. "പേടിക്കണ്ട... മരണം തിരഞ്ഞെടുക്കില്ല ഞാൻ.. ഇനിയും അത് നിങ്ങളുടെ മനഃസമാദാനം കളയാൻ ഒരു കാരണം ആവില്ല... സന്തോഷം ആയിട്ട് ജീവിക്കണം.. പൂജ മിടുക്കിയാണ്.. ഭാഗ്യമുള്ളവൾ ആണ്... നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്നവളാണ്.. അത് കൊണ്ട് തന്നെ അവൾ തോറ്റു പോകില്ല.. എന്നെ പോലെ..." ദേവിനെ നോക്കി പറയുന്ന ഓരോ വാക്കും അവളുടെ ഹൃദയത്തിൽ നിന്നാണ് എന്നവനും അറിയാം.. എന്നിട്ടും മിണ്ടിയില്ല...അത്രയും പറഞ്ഞിട്ട് കൂടി ഒരക്ഷരം മിണ്ടാതെ നിൽക്കുന്നവൻ അവളുടെ ഹൃദയഭാരം വീണ്ടും കൂട്ടി.. ആ മനസ്സിൽ നിന്നും എത്രയോ മുൻപ് തന്നെ തന്നെ ഇറക്കി വിട്ടത് പോലൊരു ഭാവം.. "നാച്ചിയെ ഇപ്പൊ ഞാൻ കൊണ്ട് പോയിക്കോട്ടെ... അവളെ വേണമെന്ന് എപ്പോ തോന്നിയാലും വന്നാൽ മതി.. സന്തോഷത്തോടെ ഞാൻ വിട്ട് തരാം..

മോൾ വളരേണ്ടത് അവളുടെ അച്ഛന്റെ നന്മ കണ്ടിട്ടാവട്ടെ... എന്നെ പോലെ ഒരിക്കലും ആവരുത്..." വേണി കുറച്ചു കൂടി അവന്റെ അരികിലേക്ക് നീങ്ങി വന്നു.. "എന്നെ മറന്നു പോവില്ലെന്ന് എനിക്കറിയാം.. അത് സ്നേഹം കൊണ്ടല്ല.. ഞാൻ ചെയ്തു കൂട്ടിയ ക്രൂരത ഓർക്കുമ്പോൾ ആണെന്നും അറിയാം... പക്ഷെ.. പക്ഷെ.. ദേവേട്ടാ ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു... അന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല... ഒന്നറിയാം... ഇനി അങ്ങോട്ട്‌ ജീവിക്കാൻ എനിക്കാ ഓർമകൾ മാത്രം മതി..." ഇപ്രാവശ്യം... വേണിയുടെ സ്വരം ഇടറി പോയിരുന്നു.. എന്നിട്ടും വാശി പോലെ കണ്ണ് നിറയാൻ അവൾ സമ്മതിച്ചു കൊടുത്തില്ല.. രാവിലെ ഞാൻ പോകും... ഇവിടെ എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ടാവാം.. ഇനി ദേവേട്ടന് വേണ്ടി ചെയ്യാൻ എനിക്ക് മുന്നിൽ ഇതേ ഒള്ളു... ഒട്ടും സങ്കടം ഇല്ല.. അതോർക്കുമ്പോൾ എനിക്ക്... " ചിരിക്കാൻ ശ്രമിച്ചത്... ദയനീയമായൊരു പരാജയം ആയി തീർന്നു അവൾക്ക്.. "വീണ്ടും സഹതാപം പിടിച്ചു പറ്റാൻ വന്നതല്ല.. ഇതൊന്ന് പറഞ്ഞിട്ട് പോയില്ലങ്കിൽ ഞാൻ ശ്വാസം മുട്ടി മരിച്ചു പോകും...

അത്രയ്ക്ക് സങ്കടം... എന്റെ ഉള്ളിൽ.." വേണി കൈ കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു.. അഹങ്കാരം തലയ്ക്കു പിടിച്ചപ്പോൾ ചെയ്തു പോയ ഓരോ വിഡ്ഢിതങ്ങൾ... നല്ലത് പറഞ്ഞു തന്നവർ ശത്രുക്കൾ ആണെന്ന് കരുതി.. കൂട്ട് നിന്നവരെ സ്നേഹം കൊണ്ടാണ് എന്നും.. അതാണ് എനിക്ക് പറ്റിയ തെറ്റ്.. ഇന്നത് തിരുത്താൻ കൂടി വയ്യാത്ത വിധം.. ആകാശത്തോളം വലുതായി... വേണി പറഞ്ഞു... സ്നേഹം മാത്രം ഒള്ളു... ഇപ്പൊ... ആർക്ക് സ്വന്തം ആയാലും.. നിങ്ങളെ മറക്കാൻ എനിക്ക് കഴിയില്ല.. നമ്മൾ ഒരുമിച്ചു കഴിഞ്ഞതിന്റെ നല്ല ഓർമകൾ.. മധുവിധു കാലത്തുള്ളത് മാത്രം ആണ്.. പിന്നെ അങ്ങോട്ട് എന്റെ മനസ്സിൽ വിഷം കടന്ന് കൂടിയില്ലേ.. പോട്ടെ... ഇനി ചിലപ്പോൾ യാത്ര പറയാൻ ഈ മുന്നിലേക്ക് വരാൻ എനിക്ക് കഴിയില്ല... ചിരിച്ചു കൊണ്ടവൾ തിരികെ നടക്കുമ്പോൾ... ദേവ് ഒരു നിമിഷം ശ്വാസം അടക്കി പിടിച്ചു.. ഒന്ന് നിന്നേ.... പിറകിൽ നിന്നവൻ വിളിച്ചു പറയുമ്പോൾ... വേണി പിടിച്ചു കെട്ടിയത് പോലെ നിന്ന് പോയി..ആ പിൻ വിളി അപ്പോൾ അവൾ പ്രതീക്ഷിക്കുന്നതേ ഇല്ലായിരുന്നു...

ദേവ് നടന്നു വന്നിട്ട് അവളുടെ അരികിൽ നിന്നു... "പോവാൻ തീരുമാനം എടുത്തതല്ലേ.. നന്നായി..." മുഖത്തു നോക്കി അവനതു പറയുമ്പോൾ എത്ര അടക്കി പിടിച്ചിട്ടും വേണി കരഞ്ഞു പോയി.. "പക്ഷെ.. നാളെ ഇവിടൊരു വിശേഷം നടക്കുന്നുണ്ട്.. നീ തീർച്ചയായും കാണേണ്ടുന്ന ഒന്നാണ് അത്... പോവാൻ തീരുമാനിച്ചത് ഏതായാലും മാറ്റണ്ട....ഇവിടുത്തെ ഫങ്ക്ഷന് ശേഷം പിന്നെയും പോണം എന്ന് തന്നെ ആണെങ്കിൽ ഞാൻ തന്നെ കൊണ്ട് വിട്ടേക്കാം.. അത് പോരെ... ചിരിച്ചു കൊണ്ട് ദേവ് പറയുമ്പോൾ വേണിക്ക് ശ്വാസം വിലങ്ങി... അതെന്താണ് അങ്ങനൊരു ഫങ്ക്ഷൻ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവൾക്ക്.. പക്ഷെ.. കേൾക്കാൻ പോകുന്ന വാർത്ത തന്നെ ജീവനോടെ എരിയിച്ചു കളയുമോ എന്നാ പേടി കൊണ്ടായിരുന്നു... അവന് നേരെ ഒന്ന് തലയാട്ടി കാണിച്ചു കൊണ്ട് ഒരക്ഷരം മിണ്ടാതെ അവളാ മുറി വീട്ടിറങ്ങി പോയത്... ഹൃദയം പിടയുന്ന വേദനയോടെ അതിനേക്കാൾ ഉപരി സന്തോഷത്തോടെ...അവനത് നോക്കി നിന്നു ...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story