സ്വയം വരം 💞: ഭാഗം 48

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് വേണി പോയി മുഖം കഴുകി വന്നു. വളരെ നേരം കരഞ്ഞിരുന്നത് കൊണ്ട് തന്നെ തലയാകെ കനം വെച്ചത് പോലെ.. തോർത്ത്‌ എടുത്തു കണ്ണാടിക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ കണ്ട രൂപത്തിനെ അവൾക്ക് പോലും മനസ്സിലാവാത്ത തരത്തിൽ മാറ്റം വന്നിരുന്നു.. ചീർത്ത് പൊന്തിയ കൺ തടങ്ങൾ വേദന നൽകുന്നുണ്ട്.. നാളത്തെ ഫങ്ക്ഷൻ... അതവരുടെ ഒന്ന് ചേരൽ തന്നെ ആയിരിക്കും എന്നതിൽ സംശയമേതും ഇല്ലായിരുന്നു..അവൾക്ക് കരഞ്ഞു വറ്റിയ കണ്ണിൽ പിന്നെയും നീറ്റൽ.. അംഗീകരിച്ചേ പറ്റൂ.. അവൾ അലമാരയിൽ നിന്നും സ്വന്തം ഡ്രസ്സ്‌ എടുത്തു ബെഡിലേക്ക് ഇട്ടു.. നാച്ചിയുടെയും തന്റെയും ഡ്രസ്സ്‌ എല്ലാം ഒരു ബാഗിൽ കുത്തി നിറക്കുമ്പോൾ... വല്ലാത്തൊരു നിസ്സംഗത പൊതിയുന്നുണ്ട്.. അത് കാണാൻ നിൽക്കുന്നില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നു..

അവസാനമായിട്ട് ഒരു കാര്യം.. നാളുകൾക്ക് ശേഷം വെറുപ്പിന്റെ കൂർത്ത മുനയില്ലാതെ ആവിശ്യപെട്ടപ്പോൾ... പറ്റില്ലെന്ന് പറയാൻ തോന്നിയില്ല... പായ്ക്ക് ചെയ്യാൻ ഉള്ളതെല്ലാം എടുത്തു വെച്ച് കഴിഞ്ഞും വീണ്ടും ഒരു ശൂന്യത നിറയുന്നു... ശാന്തമായി ഉറങ്ങുന്ന നാച്ചിയെ നോക്കുമ്പോൾ പിന്നെയും പിന്നെയും വേദന തികട്ടി വരും.. ലൈറ്റ് ഓഫ് ചെയ്തു കണ്ണുകൾ ഇറുക്കി പൂട്ടി കിടന്നിട്ടും.. അന്നുറക്കം അവളെ തിരിഞ്ഞു പോലും നോക്കിയില്ല.. ദേവിന്റെ ചിരിയും.... കൊണ്ട് ഓർമകൾ വന്നു കുത്തി നോവിച്ചു ഓരോ നിമിഷവും... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നാച്ചി വിശന്നു കരഞ്ഞപ്പോൾ മാത്രമാണ് വേണി പുറത്തേക്ക് ഇറങ്ങിയത്.. സമയം ഒൻപത് മണി കഴിഞ്ഞു.. രാവിലെ ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാഞ്ഞിട്ടും ദാഹമോ വിശപ്പോ തോന്നിയില്ല.. ആകെ ഒരു മരവിപ്പ്... എത്രയും പെട്ടന്ന് ഇവിടെ നിന്നും ഇറങ്ങി കൊടുക്കണം എന്നത് മാത്രം മനസ്സിൽ തങ്ങി നിന്നിരുന്നു..

താഴേക്ക് ചെല്ലുമ്പോൾ ഒരു ആഘോഷത്തിന്റെ പ്രതീതി.. അതവളിലെ മനപ്രയാസം ഒന്നൂടെ കൂട്ടി.. എല്ലാവരും പലവിധ തിരക്കുകൾ കൊണ്ട്... പല ഭാഗത്തും... വേണി ആരെയും ശ്രദ്ധിക്കാതെ... നാച്ചിക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടിരുന്നു.. അവൾ ആരോടും ഒന്നും ചോദിച്ചില്ല.. അവൾ ആരോടും ഒന്നും പറഞ്ഞതുമില്ല.. ഇടയിൽ എപ്പോഴോ... പൂജ നേർക്ക് നേരെ വന്നപ്പോൾ.. വേണി ചിരിച്ചു കൊണ്ട് വഴി മാറി കൊടുത്തു.. പൂജ അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ വേണി നടക്കുമ്പോൾ.. സന്തോഷം നിറഞ്ഞു തുളുമ്പുന്ന.... പൂജയുടെ മുഖം... അവളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 കഴിക്കാൻ വരൂ... പൂജയാണ് ഉച്ചക്ക് വേണിയെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നത്. നാച്ചിയെ ഉറക്കി... അതിനടുത് ചുരുണ്ടു കൂടി കിടന്നിരുന്ന വേണി.. പൂജ വന്നു തട്ടി വിളിക്കുമ്പോൾ ഞെട്ടി പോയിരുന്നു..

ഭക്ഷണം കഴിക്കാൻ വാ... നേരം കുറെ ആയി. ഇന്നൊന്നും കഴിച്ചില്ലല്ലോ., എല്ലാവരും കഴിച്ചു..ആരെ തോൽപ്പിക്കാൻ ആണ് ഇങ്ങനെയൊക്കെ " എഴുന്നേൽക്കാതെ കിടക്കുമ്പോൾ പൂജ വീണ്ടും വിളിച്ചു... വേണി പതിയെ എഴുന്നേറ്റ് ഇരുന്നു.. "നന്ദി കാണിക്കാൻ ആണോ... ആരും ഓർക്കാതെ വിട്ട് കളഞ്ഞിട്ടും മറക്കാതെ വന്നു വിളിച്ചത് " അടഞ്ഞു പോയ ഒച്ചയിൽ വേണി ചോദിച്ചു.. പൂജ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു.. അവളോട് മറുപടി പറയാൻ തോന്നിയില്ല എന്നതാണ് സത്യം... അത്രമാത്രം ആ പെണ്ണ് തളർന്നു പോയിരുന്നു എന്നത് ആ മുഖം കണ്ടാൽ അറിയാം.. ചുവന്നു വിങ്ങിയ മുഖം... "നന്ദി ഒന്നും വേണ്ട.. തനിക്കാണ് ആ സ്നേഹം അനുഭവിക്കാൻ ഭാഗ്യം.. സന്തോഷമായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ " സ്വരം വിറച്ചിട്ടും വേദനയോടെ വേണി പറഞ്ഞു.. കഴിക്കാൻ വാ.. ഇപ്പൊ തന്നെ വയ്യാതെ ആയി " പൂജ വീണ്ടും പറഞ്ഞു.. "എനിക്ക് വേണ്ട.. കഴിക്കാൻ വന്നിരിന്നാലും ഒരു വറ്റ് പോലും ഇറങ്ങില്ല " വേണി വീണ്ടും ചുരുണ്ടു കൂടി കിടന്നു.. പൂജ പിന്നൊന്നും പറയാൻ നിൽക്കാതെ തിരിച്ചിറങ്ങി പോന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞

മൂന്നു മണിയോടെയാണ് സൂര്യയുടെ കാർ വന്നു നിന്നത്.. പൂജയുടെ കൈകൾ കാവ്യയുടെ കയ്യിൽ മുറുകി തുടങ്ങി.. ദച്ചു നോക്കുമ്പോൾ കണ്ണ് നിറഞ്ഞിട്ട് ആർത്തിയോടെ അവളാ കാറിൽ നിന്നും ഇറങ്ങുന്നവനെ നോക്കി നിൽക്കുന്നുണ്ട്.. ജോ..... ദിവസവും ഒരു മന്ത്രം പോലെ പൂജ പറഞ്ഞു പറഞ്ഞു അവിടെല്ലാർക്കും ജോ ഏറെ പരിചിതൻ ആയിരുന്നു.. പറ്റെ വെട്ടിയ മുടിയും.. കുറ്റി താടിയും.. തടിച്ചൊരു കണ്ണടയും.. അയ്യേ.. നിന്റെ ജോ.. ഏതാണ്ട് ഒരു ഗുണ്ട ലുക്കിൽ ആണല്ലോ.. " അരികിൽ നിന്നിരുന്ന പൂജയുടെ ചെവിയിൽ ദച്ചു പതിയെ പറഞ്ഞു... പോടീ.. പരട്ടെ " പൂജ അവളെ നോക്കി കണ്ണിറുക്കി.. കാറിൽ നിന്നിറങ്ങിയ ജോ ചിരിച്ചു കൊണ്ട് നടന്നു വന്നു.. ഒരു നിമിഷം അവന്റെ കണ്ണുകൾ... പൂജയിൽ തങ്ങി.. ഒരടി അനങ്ങാൻ ആവാതെ തറഞ്ഞു പോയവന്റെ മുന്നിൽ.. പൂജ ഒഴികെ ബാക്കി ഉള്ളവരെല്ലാം മാഞ്ഞു പോയിരുന്നു..

ദച്ചുവിന്റെ ആക്കി ചുമയാണ്... ജോയെ തിരികെ കൊണ്ടെത്തിച്ചത്.. "ഇവളെ കൂടാതെ ഇവിടെ കുറച്ചു പാവങ്ങൾ കൂടി ഉണ്ടേ " അവനെ നോക്കി... ദച്ചു വിളിച്ചു പറയുബോൾ മറ്റുള്ളവരെല്ലാം... ചിരിച്ചു പോയിരുന്നു.. ജോ തിരിഞ്ഞിട്ട് സൂര്യയെ നോക്കി.. അവൻ നെഞ്ചിൽ കൈ ചേർത്തിട്ട് കണ്ണടച്ച് കുനിഞ്ഞു കാണിച്ചു.. "ഓഹോ.. അപ്പൊ ഇതാണല്ലേ നമ്മുടെ മാസ്റ്റർ ബ്രെയിൻ... ദർശന സൂര്യ ജിത്ത് " ജോ ദച്ചുവിന്റെ മുന്നിൽ ചെന്ന് നിന്നിട്ട് പറഞ്ഞു. യാ " അവൾ ഒന്നൂടെ വിടർന്നു ചിരിച്ചു കൊണ്ടവന് നേരെ കൈ നീട്ടി.. "നിനക്ക് അങ്ങനെ തന്നെ വേണമെടാ..." ആ കൈ പിടിച്ചു കുലുക്കിയിട്ട് ജോ സൂര്യയെ നോക്കി പറയുമ്പോൾ അവിടൊരു കൂട്ട ചിരി മുഴങ്ങി.. ജോ ദച്ചുവിനെ വിട്ടിട്ട്... ദേവിന് മുന്നിൽ എത്തി.. ചിരിച്ചു കൊണ്ട് നിൽക്കുന്നാ ദേവിനെ കെട്ടിപിടിച്ചു.. അതിൽ ഉണ്ടായിരുന്നു അവന്റെ നന്ദി മുഴുവനും.. ദേവ് അവന്റെ പുറത്ത് തട്ടി കൊടുത്തു.. അകത്തേക്ക് കയറി വാ മോനെ " ഉമ വിളിക്കുമ്പോൾ ജോ ദേവിൽ നിന്നും അകന്ന് മാറി.. കണ്ണട എടുത്തിട്ട്...

തോളു കൊണ്ട് കണ്ണ് തുടച്ചു.. കണ്ട് നിന്ന പൂജയും... എല്ലാവരും കയറി പോയിട്ടും പൂജയും ജോയും മാത്രം അവിടെ ബാക്കി ആയിരുന്നു.. ജോയുടെ മുന്നിൽ നിൽക്കുമ്പോൾ... പൊട്ടി ഒലിച്ചത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു.. ജോ അവളെ ചേർത്ത് നിർത്തിയിട്ടു പതിയെ തോളിൽ തട്ടി കൊടുത്തു.. "കരയാതെ.. ഞാൻ ഇങ്ങ് വന്നില്ലേ... ഇനി എന്താ പേടിക്കാൻ.. നമ്മൾ ഒരുമിച്ചു പറക്കയല്ലേ.. ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്ന നമ്മുടെ സ്വപ്നം നേടി എടുക്കാൻ.. മ്മ് " പതിയെ അവനത് പറയുമ്പോൾ... പൂജ മുഖം ഉയർത്തി കൊണ്ടവനെ നോക്കി..അവൻ അവളുടെ തലയിൽ അവന്റെ തല മുട്ടിച്ചു... "ബാ.. അവരെല്ലാം കാത്തിരിക്കുന്നുണ്ട്.." പൂജയെയും ചേർത്ത് പിടിച്ചാണ് ജോ അകത്തേക്ക് കയറിയത്.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ദേവ് കയറി ചെല്ലുമ്പോഴും വേണി കിടപ്പിലാണ്.. നാച്ചി ബെഡിൽ ഇരുന്നിട്ട് എന്തോ കയ്യിൽ എടുത്തിട്ട് കളിക്കുന്നു.. വേണി... ദേവ് വിളിക്കുമ്പോൾ അവൾ ചാടി എഴുന്നേറ്റു.. ചാടി എഴുന്നേറ്റപ്പോൾ ആഞ്ഞു പോയവളെ ദേവാണ് താങ്ങി നിർത്തിയത്..

തളർന്നു തൂങ്ങിയ അവളുടെ രൂപം അവനിൽ വലിയൊരു മുറിവ് തീർത്തിരുന്നു.. ബാ... ദേവ് നീട്ടിയ കയ്യിലേക്ക് നാച്ചി ഓടി കയറി.. ഏറെ നാളത്തെ പരിഭവം പറഞ്ഞു തീർക്കും പോലെ കുഞ്ഞി കൈകൾ കണ്ടവന്റെ മുഖത്തു തല്ലി ചിരിച്ചു.. വാ.. പോവാം.. " ദേവ് പറയുമ്പോൾ വേണി അവനെ ഒന്ന് നോക്കി.. വാ . ദേവ് അവളുടെ കൈ പിടിച്ചു.. ഇല്ലെങ്കിൽ അവൾ വീണു പോകുമെന്ന് അവന് ഉറപ്പായിരുന്നു.. ബാഗ് എടുത്തില്ല " വേണി പതിയെ പറഞ്ഞു.. ദേവ് ഒന്നും പറയാതെ അവളെ ഒന്ന് നോക്കി.. എന്നിട്ട് ആ കയ്യും പിടിച്ചു കൊണ്ട് താഴേക്ക് നടന്നു.. പോകുമ്പോഴും... വേണിയുടെ കണ്ണുകൾ ആ മുറിയിൽ ആകെ ഒന്നൂടെ ഉഴറി നടന്നു.. ഇനി തിരിച്ചു കയറാൻ ആവില്ലെന്ന് തോന്നിയത് പോലെ... നാച്ചി ഉറക്കെ എന്തൊക്കെയോ അവനോട് പറയുന്നുണ്ട്.. അതിനൊപ്പം ചിരിച്ചു കൊണ്ട് മൂളി പറയുന്നവനെ അവൾ സ്നേഹത്തോടെ നോക്കി... താഴെ ചെന്നിട്ട് തല താഴ്ത്തി നിൽക്കുന്നത് കൊണ്ട് തന്നെ മുന്നിൽ നിൽക്കുന്നവരെ വേണി കാണുന്നില്ല.. ഇതാണ് ആള് " ദേവ് പറയുന്നത് കേട്ടിട്ടും വേണിക്ക് തല പൊക്കാൻ ആയില്ല..

മനസ്സിലെ സങ്കടവും.. രാവിലെ മുതൽ യാതൊരു വെള്ളവും കുടിക്കാത്തത് കൊണ്ടും അത്രയും തളർന്നു പോയിരുന്നു അവൾ.. അരികിൽ വന്നിട്ടാരോ ചേർത്ത് പിടിച്ചു... ചെവിയിൽ സോറി പറഞ്ഞിട്ട്... ഇറുക്കി കെട്ടിപിടിച്ചത് പൂജയാണ് എന്നറിഞ്ഞപ്പോൾ വേണിയുടെ കണ്ണുകൾ മിഴിഞ്ഞു പോയി.. "ഞാൻ തിരികെ പോവാണ്... നിന്റെ ദേവേട്ടനെ നിനക്ക് തന്നെ തിരികെ ഏൽപ്പിച്ചു കൊണ്ട്... ഞാൻ എന്നല്ല.. വേറെ ഒരായിരം പേര് വന്നാലും.. നിന്റെ ദേവന്.. ഈ ദേവിയെ മാറ്റി നിർത്താൻ ആവില്ലെന്ന് മനസ്സിലാക്കാൻ നീ എന്തേ ഇത്രയും വൈകി പോയി " പൂജ പറയുമ്പോൾ യാതൊന്നും മനസ്സിലാകാത്ത ഭാവത്തിൽ വേണി അവളെ പകച്ചു നോക്കി.. ചുറ്റും കൂടിയവരുടെ മുഖം നിറഞ്ഞ ചിരി... അവളും കണ്ടിരുന്നു.. ജോയുടെ മുഖത്തു അവളുടെ കണ്ണുകൾ സംശയത്തോടെ തങ്ങി നിൽക്കുമ്പോൾ.. പൂജ പോയിട്ട് അവനോട് ചേർന്നു നിന്നിരുന്നു ഞെട്ടി കൊണ്ട് അവൾ ദേവിനെ നോക്കുമ്പോൾ.. അവൻ നാച്ചിയോട് എന്തോ പറയുന്ന തിരക്കിൽ ആണ്.. ആ ചുണ്ടിൽ അപ്പോഴും മനോഹരമായൊരു ചിരി ബാക്കിയുണ്ട്..

വേണി നിറഞ്ഞ കണ്ണോടെ പൂജയുടെ നേരെ കൈ കൂപ്പി.. പൂജയാ കൈകൾ ചേർത്ത് പിടിച്ചു... "കണ്ണ് കൊണ്ടല്ല വേണി.. ഹൃദയം കൊണ്ടാണ് സ്നേഹം തൊട്ടറിയേണ്ടത്.. അവിടെയാണ് നിനക്ക് തെറ്റി പോയതും... വാക്കുകൾ കൊണ്ട് ഒരുപാട് വേദന നൽകിയിട്ടുണ്ട് ഞാൻ.. എല്ലാം ഇങ്ങനൊരു സന്തോഷം തിരികെ തരാൻ ആയിരുന്നു... ഇനി ഒരിക്കലും പഴയ സ്വഭാവത്തിലേക്ക് നീ തിരികെ പോവില്ലെന്ന് എനിക്കുറപ്പുണ്ട്... കാരണം നീ ദേവിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് നിനക്ക് തന്നെ തിരിച്ചറിയാൻ ഒരു കാരണം ആയിരുന്നു ഇത്..." പൂജ പറഞ്ഞു.. ആ പറഞ്ഞതിന്റെ പൊരുൾ അപ്പോഴും മനസിലാവാത്ത പോലെ വേണിയുടെ മുഖം നിറഞ്ഞ അമ്പരപ്പ് അവരെല്ലാം കണ്ടിരുന്നു.. "എനിക്കറിയാം.. ഒരുപാട് സംശയങ്ങൾ ഉണ്ടാവും.. എല്ലാം നിന്റെ പ്രിയതമൻ ക്ലിയർ ചെയ്തു തരും.. ചേർത്ത് ഉറക്കുമ്പോൾ ഒരു കഥ പോലെ കേൾക്കാൻ... ഇപ്പൊ ഞാൻ പോട്ടെ.. വീണ്ടും വരും.. അന്നും സന്തോഷമായി ജീവിക്കുന്നത് എനിക്ക് കാണണം...

എനിക്കിപ്പോ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത് നിങ്ങൾ മാത്രം അല്ലേ..." ഒടുവിൽ ഇടറി കൊണ്ട് പറഞ്ഞവളെ ദേവ് തോളിൽ കൈ ഇട്ടു ചേർത്ത് പിടിച്ചു... സന്തോഷത്തോടെ തന്നെ അവരെല്ലാം പൂജയെ യാത്രയാക്കി.. കൈ വീശി കാണിക്കുമ്പോൾ... ദച്ചുവിന്റെയും കാവ്യയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. കൂടെയുള്ള കുറച്ചു ദിവസങ്ങൾ... അത് അത്രയും മനോഹരമാക്കിയിരുന്നു അവരെന്ന തെളിവ് പോലെ... സിറ്റൗട്ടിൽ നിന്നും അകത്തേക്ക് അവരെല്ലാം കയറി പോയിട്ടും.. ഒരു ശില പോലെ.. നിൽക്കുന്ന വേണിയുടെ അരികിലേക്ക് ദേവ് ചെന്നു.. നാച്ചിയെ....അകത്തേക്ക് പോകുമ്പോൾ... സൂര്യ കൊണ്ട് പോയിരുന്നു.. "അപ്പൊ എങ്ങനാ. ഇനി പോകുന്നുണ്ടോ " കുസൃതിയോട് കൂടി ദേവ് ചോദിക്കുമ്പോൾ വേണി അവനെ തുറിച്ചു നോക്കി.. "ജോ എന്റെ ഫ്രണ്ട് ആണ്... നിനക്കറിയോ എന്നറിയില്ല... കാരണം എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഗേൾസിന്റെ പേര് മാത്രം ക്യാച് ചെയ്തെടുക്കുന്ന നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ ജോയെ അറിയില്ലെന്ന് പറഞ്ഞാലും അതിൽ അത്ഭുതം തോന്നില്ല...

എന്നെ കുറിച്ചോ... എനിക്ക് പ്രിയപ്പെട്ടത്തിനെ കുറിച്ചോ അറിയില്ല എങ്കിലും... എനിക്ക് വേദനിക്കുന്നത് എന്തേല്ലാം ആണെന്ന് നിനക്ക് ശെരിക്കും അറിയാം... ദേവ് പറയുബോൾ വേണി തല പൊക്കി നോക്കിയതേ ഇല്ലായിരുന്നു... പൂജ അവന്റെ പെണ്ണാണ്... അവർക്കൊരുമിക്കാൻ ഉണ്ടായിരുന്ന തടസ്സങ്ങൾ നീക്കാൻ ഒരു സഹായം ചോദിച്ചാണ് ജോ.. പൂജയെ ഇങ്ങോട്ട് വിട്ടത്... അല്ലാതെ... നിനക്ക് പകരകാരി ആയിട്ട് വന്നതല്ല...പൂജ അവളുടെ ചെക്കന്റെ കൂടെ പോയി.. ഇനിയും എന്നെയും എന്റെ മോളെയും വിട്ടിട്ട് നിനക്ക് പോവണം എങ്കിൽ.. ഞാൻ തടയില്ല... പക്ഷെ അത് നിന്റെ മാത്രം ഇഷ്ടമാണ്.. എനിക്കിഷ്ടം.. എന്റെ ഭാര്യ എന്നും എന്നോടൊപ്പം കഴിയുന്നതാ " ചെറിയൊരു ചിരിയോടെ ദേവ് പറയുബോൾ വേണി കരഞ്ഞു കൊണ്ടവന്റെ കാൽ കീഴിലേക്ക് ഇരുന്നു പോയി.. പക്ഷെ നിലം തൊടും മുന്നേ ദേവ് അവളെ നെഞ്ചിൽ ഒതുക്കി പിടിച്ചു.. പൊട്ടി കരഞ്ഞു കൊണ്ടവൾ അവനെ ഇറുക്കി പിടിച്ചു... ദേവിന്റെ കൈകൾ അവളിൽ വലയം തീർത്തു മാത്രം. പതിയെ അവളെ തട്ടി കൊടുത്തു...

"ദേഷ്യം തോന്നിയിട്ടുണ്ട്...വേദന തോന്നിയിട്ടുണ്ട്.... പക്ഷെ ഇന്നോളം വെറുക്കാൻ പറ്റിയിട്ടില്ല...കളഞ്ഞിട്ട് പോകാൻ എനിക്ക് കഴിയുമോ വേണി... എന്റെ പാതിയല്ലേ നീ.. എന്റെ മോളുടെ അമ്മയല്ലേ.. നീ നൽകുന്ന വേദന എന്നെ എത്ര മാത്രം പൊള്ളിക്കുന്നുണ്ട് എന്നൊന്ന് അറിയിക്കണം എന്ന് മാത്രമേ ഞാനും ആഗ്രഹിച്ചിട്ടൊള്ളു... അല്ലാതെ നിന്നേ മറന്നിട്ട്.. എങ്ങനാടി ഞാൻ വേറെ ഒരാളെ " ദേവിന്റെ സ്വരവും ഇടറി പോയിരുന്നു... "പൊറുക്കണം എന്ന് പറയാൻ കൂടി യോഗ്യതയില്ലെന്നറിയാം.. വേദനിപ്പിച്ചതിനൊക്കെ... ഇനിയുള്ള ജീവിതം മൊത്തം എന്റെ സ്നേഹം കൊണ്ട് ഞാൻ പ്രായശ്ചിതം ചെയ്‌തോളാം " അവന് മുന്നിൽ... കൈ കൂപ്പി കരഞ്ഞവളെ വീണ്ടും ദേവ് ഒതുക്കി പിടിച്ചു.. വാ... രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ ഇന്ന്... പൂജയെ ഞാൻ പറഞ്ഞു വിട്ടിട്ടും നീ എന്തേ വരാഞ്ഞേ " വേണിയുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ദേവ് പറയുമ്പോൾ വീണ്ടും അവൾ അമ്പരന്നു പോയിരുന്നു..

പൂജ വന്നു വിളിച്ചു എന്നാണ് കരുതിയത്... പക്ഷെ.. ദേവ് തന്നെയാണ് കൈ പിടിച്ചു കൊണ്ട് പോയി ടേബിളിൽ ഇരുത്തിയത്... പാത്രത്തിൽ ചോറ് എടുത്തിട്ട് അവൾക്ക് മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തു.. കഴിക്ക്... അവനും അവളുടെ അരികിൽ ഇരുന്നു... ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ആ വീടിന്റെ ഓരോ കോണിൽ ഇരുന്നും അതെല്ലാം മറ്റുള്ളവർ കാണുന്നുണ്ട്..അവർക്കിടയിലേക്ക് കടന്നു വരാതെ തന്നെ... സങ്കടങ്ങളും വേണം ജീവിതത്തിൽ.. സന്തോഷങ്ങളുടെ മൂല്യം അറിയാൻ... എന്നവർക്കെല്ലാം തോന്നിയ നിമിഷം കൂടി ആയിരുന്നു അത്... "ഞാൻ ഇല്ലാതെ നിനക്കോ.. നീ ഇല്ലാതെ എനിക്കോ വയ്യെന്ന് നമ്മൾക്ക് പരസ്പരം അറിയാൻ ഉള്ളൊരു അവസരം കൂടി ആയിരുന്നു ഇത്.. വീണ്ടും ഓരോന്നു ചെയ്യാൻ തോന്നും മുന്നേ ഒരിക്കലും മറന്ന് പോവാൻ പാടില്ലാത്ത കാര്യം കൂടിയാണിത്... ജഗിൽ നിന്നും ഗ്ലാസിൽ വെള്ളം പകർന്നിട്ട് വേണിക് മുന്നിലേക്ക് നീക്കി കൊടുത്തു ദേവ്.. വിറക്കുന്ന കയ്യോടെ അവൾ ഭക്ഷണം വാരി കഴിക്കുന്നത് കാണുമ്പോൾ ദേവിന് അവളോട് വല്ലാത്ത വാത്സല്യം തോന്നി...

ഇത്തിരിയെ കഴിച്ചതെങ്കിലും അന്നോളം അത്രയും രുചിയുള്ള മറ്റൊരു ഭക്ഷണവും കഴിച്ചിട്ടില്ല താണെന്ന് വേണിക്ക് തോന്നി.. കഴിച്ചു കഴിഞ്ഞു.... പത്രം എടുത്തവൾ അടുക്കളയിലേക്ക് പോയി... ദേവ്... ടേബിളിൽ തുറന്നു വെച്ച പാത്രങ്ങൾ എല്ലാം അടച്ചു വെച്ചിട്ട് വേണിയെ കാത്തിരുന്നു.. ശാളിൽ കൈ തുടച്ചു കൊണ്ടവൾ വരുമ്പോൾ അവനും എഴുന്നേറ്റു.. വാ... മുന്നിൽ നടക്കുന്നവന്റെ കൂടെ വേണിയും മുകളിലേക്ക് കയറി.. ദച്ചുവിന്റെ മുറിയുടെ മുന്നിൽ നിന്നിട്ട് വേണി ദേവിനെ നോക്കി.. മോൾ അവിടെ ഇരുന്നോളും നീ വാ... അവൻ അകത്തേക്ക് കയറി.. വേണിയും.. ഫോൺ ടേബിളിൽ എടുത്തു വെച്ചിട്ട്...ദേവ് ബെഡിൽ ഇരുന്നു.. വേണി എന്നിട്ടും അവിടെ നിന്നിട്ട് താളം ചവിട്ടുന്നുണ്ട്.. ദേവിന് ചിരി വന്നു അവളുടെ ആ ഭാവം കണ്ടിട്ട്.. ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട് അവൻ നോക്കുമ്പോൾ വേണി വന്നിട്ട് അരികിൽ ഇരുന്നു... അവൾ റെഡിയാക്കി വെച്ച ബാഗിലേക് ദേവിന്റെ നോട്ടം നീങ്ങി.. പിന്നെ അവളിലേക്കും... "ഈ എടുത്തു വെച്ചതെല്ലാം വെറുതെ ആയി ല്ലേ " ചിരിച്ചു കൊണ്ടവൻ ചോദിച്ചു..

വേണി ഒന്നും മിണ്ടാതെ തല താഴ്ത്തി.. "അത്യാവശ്യം കുശുമ്പും ദേഷ്യവും വാശിയും എല്ലാം പെണ്ണിന് അലങ്കാരം തന്നെയാണ്... വെറുതെ എയർ പിടിച്ചു നടക്കുന്നവരെകാളും എനിക്ക് ഇഷ്ടവുമാണ്... പക്ഷെ മനസ്സുണ്ട് എന്നതല്ല മനസ്സിലാക്കുന്നുണ്ടോ എന്നതാ പ്രശ്നം..." ദേവ് പറയുബോൾ വേണി വീണ്ടും അവന്റെ നേരെ നോക്കി... "നീ ചെയ്തതെല്ലാം മറക്കാനും പൊറുക്കാനും എനിക്ക് കഴിഞ്ഞു... അത് പോലെ തന്നെ.. ഇനി അങ്ങോട്ട് നമ്മുടെ ജീവിതത്തിൽ.. കല്ല് കടി ഉണ്ടാവാതിരിക്കാൻ.... മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പരിപാടി നീയും നിർത്തണം... വേണ്ടപ്പെട്ടവർ വേദനിപ്പിച്ചു രസിക്കുമ്പോൾ... തള്ളാനും കൊള്ളാനും കഴിയാത്ത ഒരു മനസ്സ് എനിക്കും ഉണ്ടെന്ന് നീ തിരിച്ചറിയാൻ ശ്രമിക്കണം.. ദൈവവും ചെകുത്താനും എല്ലാം ചില സമയം നമ്മൾ തന്നെയാണ്... നമ്മുടെ പ്രവർത്തനം തന്നെയാണ്..

ദൈവം ആവാൻ കഴിയില്ലേലും ചെകുത്താൻ ആവാതിരിക്കാൻ ശ്രമിക്കണം... ദേവ് പറയുമ്പോൾ.... വേണി തലയാട്ടി. "വാ.. കുറച്ചു നേരം കിടന്നുറങ്... എണീറ്റ് പോരുമ്പോൾ.. കഴിഞ്ഞു പോയതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്ന് കളയണം... എന്നിട്ട് വീണ്ടും പഴയ പോലെ എന്നെ ജീവനെ പോലെ സ്നേഹിക്കാൻ കഴിയുന്ന എന്റെ പെണ്ണായി ഉണരണം... എത്രയോ ദിവസത്തെ ഉറക്കം.... കടമാണ്. എനിക്കും നിനക്കും " ചിരിച്ചു കൊണ്ട് ദേവ് പറയുമ്പോൾ വേണി പിന്നൊരു വാക്കും പറയാനിടം കൊടുക്കാതെ അവനരികിൽ ചേർന്നു കിടന്നു.. വിട്ട് കളയാൻ ആവില്ലെന്ന് അവളോട് പറയും പോലെ... ദേവും..അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു..............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story