സ്വയം വരം 💞: ഭാഗം 5

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 "അതിനിപ്പോ നീ ഇത്രയും വിഷമിക്കണ്ട കാര്യം ഉണ്ടോ ദച്ചു..." ബെഞ്ചിൽ തല ചേർത്ത് കിടക്കുന്ന ദച്ചുവിന്റെ നേരെ നോക്കി അനു ചോദിച്ചു.. രാവിലെ മുതൽ മൗനമായവളെ അതിന്റെ കാരണം അന്വേഷിച്ചു പിടിച്ചതാണ് അനു.. പപ്പയോടു തെറ്റ് ചെയ്യുന്നത് പോലെ അനൂ.. ഇന്നെന്നോട് ഒരു അകലം കാണിച്ചത്.... എനിക്ക് തോന്നിയതല്ല.. പുറമെ... എത്ര ഗൗരവകാരനാണ് ഹരിചന്ദ്രൻ എന്നാ വ്യക്തി എങ്കിലും.. എനിക്ക് മുന്നിൽ.... ഏറ്റവും സിമ്പിൾ ആയൊരു അച്ഛനാണ്..." ദച്ചു മുഖം ഉയർത്തി കൊണ്ട് പറഞ്ഞു... "അറിയാമല്ലോ....ഒരു രാഷ്ട്രീയകാരന്റെ ജീവിതം... അവിടെ കുടുംബം അല്ല ഇമ്പോര്ടന്റ്റ്‌.... പക്ഷേ പപ്പാ ഒരിക്കലും അങ്ങനെ ആയിരുന്നില്ല.. ഞാനും അമ്മയും തന്നെ ആയിരുന്നു ആ മനസ്സിൽ എന്നും മുൻഗണന... എന്തും പറയാനുള്ള ധൈര്യം തരും... എന്നിട്ടും ഞാൻ.... എനിക്കറിയില്ല അനൂ... ഇനി പറയുമ്പോൾ പപ്പക്ക് തോന്നുമായിരിക്കും... ഇത്രയും കാലം ഞാൻ പറഞ്ഞു പറ്റിച്ചു എന്നത്.." സങ്കടത്തോടെ ദച്ചു പറയുമ്പോൾ അനു അവളെ അലിവോടെ നോക്കി...

"എന്റെ ദച്ചു... നീ എന്തിനാണ് വെറുതെ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത്... ഹരി അങ്കിൾ സിമ്പിൾ ആണെന്നുള്ളത് നീ തന്നെ പറഞ്ഞല്ലോ... അപ്പോൾ ഇത് മൂപ്പര് സിമ്പിൾ ആയിട്ട് തന്നെ കൈകാര്യം ചെയ്‌തോളും... നീ വെറുതെ വിഷമിക്കാതെ... അല്ലങ്കിലും ഒരാളോട് സ്നേഹം തോന്നിയത് എങ്ങനാ തെറ്റാവുന്നത്...." അനു അവളെ നോക്കി പറഞ്ഞു.. "ഇനിയും മനസ്സിൽ കുറ്റബോധം ബാക്കി കിടപ്പുണ്ട് എങ്കിൽ ഇന്ന് തന്നെ നീ പപ്പയോടു പറഞ്ഞേക്ക്... നിനക്ക് മാത്രം സ്നേഹം ഒള്ളൂ എന്നും.... പപ്പയോടു പറയാൻ മാത്രം ഒന്നും ആയില്ലന്ന് തോന്നിയത് കൊണ്ടാണ് മറച്ചു വെച്ചത് എന്ന് കൂടി പറ... പിന്നെ ഈ തൂങ്ങി ഇരപ്പങ് ഒഴിവാക്കാലോ." അനു വീണ്ടും പറയുമ്പോൾ ദച്ചു നേരെ ഇരുന്നു.. എന്നിട്ടും ആ മുഖം തെളിഞ്ഞിട്ടില്ല.. എന്തേ പറയുന്നില്ലേ... അനു അവളെ കൂർപ്പിച്ചു നോക്കി.. ദച്ചു ഒന്നും പറഞ്ഞില്ല... "പറഞ്ഞിട്ട് പപ്പയ്ക്ക് സൂര്യയെ ഇഷ്ടമായില്ലെലോ... എന്നോട് ഉപേക്ഷിക്കാൻ പറഞ്ഞാലോ... അവനോടുള്ള ഇഷ്ടം " പേടിയോടെ ദച്ചു ചോദിച്ചു..

"അതിപ്പോ നീ ഇത് എന്ന് പറഞ്ഞാലും ഹരി അങ്കിൾ അങ്ങനൊരു തീരുമാനം ആവിശ്യപെട്ടാൽ.. നിനക്ക് പിന്നെ വേറെ ചോയ്സ് ഇല്ലല്ലോ ദച്ചു... തിരിച്ചും നിന്നോട് അങ്ങനൊരു ഇഷ്ടം സൂര്യയുടെ മനസ്സിൽ ഉണ്ടായിരുന്നു എങ്കിൽ ഫൈറ്റ് ചെയ്തു നിൽക്കുന്നതിൽ ഒരു ന്യായം ഉണ്ടായിരുന്നു... ഇതിപ്പോൾ കണ്ണിന് മുന്നിൽ കണ്ടാൽ നീ അങ്ങേരെ വായിൽ നോക്കി നിൽക്കും.. അവൻ ആണേൽ ഒടുക്കത്തെ ജാഡ ഇടും.. ലോകത്ത് വേറെ ആൺ പിള്ളേരെ കിട്ടാഞ്ഞിട്ടാണ് നീ അവന്റെ പിറകിൽ നടക്കുന്നത് എന്നൊരു ഭാവത്തോടെ..." അനുവിന് ദേഷ്യം വന്നു തുടങ്ങി.. ദച്ചുവിന്റെ എത്ര ചെറിയ പ്രശ്നങ്ങൾ പോലും.... അത് അനുവിന്റേത് കൂടിയാണ്. തിരിച്ചും അങ്ങനെ തന്നെ... "നീ ഈ ഓഞ്ഞ മൂഡ് ഒന്ന് മാറ്റിയിട്ട് സ്മാർട് ആയെ ദച്ചു... എല്ലാം ഇപ്പൊ കയറി വരും.. ഈ കോലത്തിൽ കണ്ട അപ്പൊ തുടങ്ങും...

അന്വേഷണം... വെറുതെ എന്തിനാ ഒരു സീൻ ഉണ്ടാക്കുന്നത്... എണീക്ക്..." അനു അവളെ കുത്തി പൊക്കി..എണീപ്പിച്ചു. ലഞ്ച് ബ്രേക്ക്‌ ആയിരുന്നു.. അത് കൊണ്ട് തന്നെയും ക്ലാസിൽ ഉണ്ടായിരുന്ന മറ്റുള്ള കുട്ടികൾ എല്ലാം പുറത്ത് പോയിരുന്നു.. തനിക്കു വയ്യെന്ന് പറഞ്ഞു കൊണ്ട് ദച്ചു മടി പിടിച്ചതോടെ അനുവിനും പിന്നെ പോവാൻ തോന്നിയില്ല.... ഒറ്റ പിരീഡ് കൂടിയേ ഒള്ളൂ... അത് കഴിഞ്ഞു നിനക്ക് ഡാൻസ് പഠിക്കാൻ പോണ്ടേ ദച്ചു... സൂര്യയല്ലേ ഇന്ന് പഠിപ്പിക്കുന്നത്.. അനു കള്ളചിരിയോടെ പറയുമ്പോൾ ദച്ചു ചാടി എഴുന്നേറ്റു... അയ്യോ..... അറിയാതെ തന്നെ അവളുടെ സ്വരം ഉയർന്നു... എന്തേ.. പഠിച്ചു കലാ മണ്ഡലം... ദർശന ആവണ്ടേ മോൾക്ക്‌ " അനു ചിരിച്ചു കൊണ്ട് ചോദിച്ചു... ദച്ചു ദയനീയമായി വേണ്ടന്ന് തലയാട്ടി.. അനു അവളെ പിടിച്ചിരുത്തി.. "എന്റെ ദച്ചു... ആരും... ആർക്കും ഇത്ര കണ്ടു അവൈലബിൾ ആകരുത്... എല്ലാത്തിനും പരിധി ഉള്ളത് പോലെ തന്നെ അതിനും വേണം അത്.. എത്ര ത്തോളം നമ്മൾ ഒരാൾക്കു അവൈലബിൾ ആകുന്നുവോ... അത്ര കണ്ടു നമ്മുടെ പ്രയോരിറ്റി കുറഞ്ഞു പോകും...

സൂര്യ എന്നാ ഒറ്റ ഒരാൾക്ക് വേണ്ടി നീ എന്തെല്ലാം കാണിച്ചു കൂട്ടുന്നു.. സ്നേഹം വേണ്ട എന്നല്ല... സ്വന്തം ഇഷ്ടങ്ങളെ പോലും അവഗണിച്ചു കൊണ്ടാവരുത് അത്..." അനു അൽപ്പം ഗൗരവത്തിൽ പറയുമ്പോൾ ദച്ചു തല കുനിച്ചു... നിനക്ക് ഒരുപാട് സ്നേഹം ഉണ്ട്... എന്നും കരുതി മറ്റെല്ലാം മറക്കാൻ പാടുണ്ടോ.. ഒരിക്കൽ നീ പറയേണ്ടി വരും.. അവനോട്.നീ കാരണമാണ് എനിക്ക് എന്റെ ഇഷ്ടങ്ങൾ ഒക്കെയും നഷ്ടം വന്നതെന്ന്... അന്ന് പക്ഷേ ആർക്കും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താല്പര്യം ഉണ്ടാവില്ല.. അത് നീ മറക്കരുത് " അനു വീണ്ടും പറഞ്ഞിട്ടും... ദച്ചു അവളെ നോക്കിയില്ല.. എനിക്കറിയാം ദച്ചു നിന്റെ മനസ്സ്... നന്നായി പഠിക്കുന്നും ഉണ്ട് നീ.. പക്ഷേ ചിലപ്പോൾ ഒക്കെയും ദർശന എന്നതിൽ നിന്നും മാറി നീ വെറും സൂര്യ മാത്രം ആവുന്നുണ്ട്... എനിക്ക് പേടി തോന്നുന്നു... അത് കൊണ്ട് പറഞ്ഞതാ.. നീ ടെൻഷൻ ആവല്ലേ " ദച്ചുവിന്റെ മുഖം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി അനുവിന് പിന്നെ..പക്ഷേ അവൾ വേദനിക്കുമ്പോൾ തനിക്കു കൂടെ വേദനിക്കുന്നുണ്ട്..

അത് കൊണ്ട് തന്നെ പറയാതെ വയ്യായിരുന്നു... അനുവിനും. "ഈ ലോകത്തിലെ മിക്ക പ്രണയങ്ങളും നടക്കാതെ പോകുന്നത് ആത്മാർത്ഥ ഇല്ലാത്തത് കൊണ്ടാണ് എന്നാണോ നീ കരുതുന്നത്... അങ്ങനല്ല... തുറന്നു പറച്ചിലുകൾ ഇല്ലാത്തത് കൊണ്ടാണ്... അവൾ പറയട്ടെ എന്നവനും... അവൻ പറയട്ടെ എന്നവളും കരുതി ഇരുന്നിട്ട്... ഒടുവിൽ... പരസ്പരം നഷ്ടപെടും...ഒരുമിക്കാൻ ആവാതെ ഓർത്തു ജീവിക്കേണ്ടി വന്നവർ എത്രയോ പേരുണ്ട്... നമ്മുക്കിടയിൽ തന്നെ.. നിന്റെ കാര്യത്തിൽ അങ്ങനെ വരരുത്... അവൻ യെസ് പറഞ്ഞാലും നോ പറഞ്ഞാലും തുറന്നു പറഞ്ഞല്ലോ എന്ന സമാധാനം വേണം... നിനക്ക്.. ചിലപ്പോൾ അതൊരു തുടക്കമാവും.. ചിലപ്പോൾ.. അനു.... പാതിയിൽ നിർത്തി ദച്ചുവിനെ നോക്കി തിരികെ ക്ലാസ്സിൽ വീണ്ടും കുട്ടികൾ നിറയുന്നതോ... അടുത്ത സബ്ജെക്ട് പഠിപ്പിക്കാൻ സർ വന്നതോ അറിയാത്ത വിധം അനുവിന്റെ വാക്കുകളിൽ കുരുങ്ങി പോയിരുന്നു ദച്ചുവിന്റെ മനസ്സ്... ❤❤❤❤❤❤❤❤❤❤❤❤❤❤❤

തേജസിന്റെ ഗേറ്റിൽ എത്തിയപ്പോൾ മുതൽ അനുവിന്റെ കൈയിൽ അമർത്തി പിടിച്ചു.. പരവേശം കണ്ടിട്ട് അനു അമർത്തി ചിരിക്കുമ്പോൾ ദച്ചു അവളെ നോക്കി കണ്ണുരുട്ടി... നാല് നാവ് ഉള്ളത് പോലെ ചിലച്ചോണ്ട് നടക്കുന്നവളാ... അവനെ കാണുമ്പോൾ പൂച്ചയെ പോലെ പതുങ്ങി പോകുന്നത് " അനു പറയുമ്പോൾ... ദച്ചു ചുണ്ട് കോട്ടി അവളെ നോക്കി.. "ചെല്ല്... ചെല്ല്... എനിക്ക് എൻട്രി ഇവിടെ വരെയും ഒള്ളു.... പോയി പ്രിയതമൻ കാണിച്ചു തരുന്നത് പഠിച്ചു വാ കുട്ടി " ഒറ്റ തള്ള് കൊടുത്തിട്ട് അനു പറയുമ്പോൾ ദച്ചു ഇളിച്ചു കാണിച്ചു കൊണ്ട് അകത്തേക്ക് നടന്നു.. നാല് പാടും കണ്ണോടിച്ചു നടന്നിട്ടും അവൾക്ക് സൂര്യയെ കാണാൻ ആയില്ല.. നിരാശയോടപ്പം ആശ്വാസവും തോന്നുന്ന മനസ്സിനെ അപ്പോൾ അവൾക്ക് മനസ്സിലാവുന്നേ ഇല്ലായിരുന്നു... ഓടി പോയിട്ട് ബാഗ് വെച്ചിട്ട് ദാസ് സാറിന്റെ ക്ലാസ്സിൽ ജോയിൻ ചെയ്തു... അപ്പോഴും കണ്ണുകൾ നാല് പാടും ചിതറി വീണിരുന്നു... ദർശനാ..... ഒന്നോ രണ്ടോ സ്റ്റെപ്പ് കഴിഞ്ഞതിനു ശേഷം മുഴക്കമുള്ള സ്വരത്തിൽ സൂര്യ വിളിക്കുമ്പോൾ....

അവൾ വീണ്ടും വിറച്ചു പോയിരുന്നു.. ദാസ്... കണ്ടിന്യൂ... ദർശനയ്ക്ക് ഇച്ചിരി ഡൌട്ട് ക്ലിയർ ചെയ്യാനുണ്ട്... ഇന്ന് ഞാൻ ചെയ്യിപ്പിക്കാം... ദാസിനോട് പറഞ്ഞിട്ട് അവൻ അവളെ നോക്കി... വാ... പറഞ്ഞിട്ടവൻ തിരിഞ്ഞു നടക്കുമ്പോൾ ദച്ചു ചുറ്റും നോക്കി.. മറ്റുള്ളവരുടെ കണ്ണിലെ അസൂയ... ദാസ് പക്ഷേ ചുണ്ട് കൂട്ടി പിടിച്ചു ചിരി അമർത്തി...അവൾക്കൊരു കുളിര് തോന്നി... പതിയെ അവനൊപ്പം നടന്നു നീങ്ങി.. മറ്റൊരു മുറിയിൽ ... ചെന്നിട്ടവൻ.. അവളെ സൂക്ഷിച്ചു നോക്കി.. ദച്ചു തല കുനിച്ചു കളഞ്ഞു.. തുടങ്ങിക്കോ... പറഞ്ഞു കൊണ്ടവൻ മ്യൂസിക് പ്ലെ ചെയ്തു.. വിറച്ചിട്ട് നേരെ നിൽക്കാൻ കൂടി കഴിയാത്തവൾ.... അവനെ ദയനീയമായി നോക്കി.. ഞാൻ ഇനി ശ്രദ്ധിച്ചു കളിച്ചോളാ... പ്ലീസ്.. എനിക്കിവിടെ ഒറ്റയ്ക്ക് പറ്റില്ല.. പതിയെ പറയുമ്പോൾ അവൻ ഒന്ന് കണ്ണുരുട്ടി... "വേണ്ട... നോ... പ്ലീസ്...ഇന്ന് നീ ഇവിടെ കളിച്ച മതി..

. വാ... ഞാൻ തുടങ്ങി തരാം.. പറഞ്ഞു കൊണ്ട് സൂര്യ... സ്റ്റെപ് ഇടുമ്പോൾ.. ആ ഭാവത്തിലും താളത്തിലും മയങ്ങി കൊണ്ടവൾ സ്വയം മറന്നു പോയിരുന്നു.. സൂര്യ നീട്ടിയ കയ്യിലേക്ക് കൈ വെച്ചിട്ട് അവനൊപ്പം ചുവടുകൾ തീർക്കുമ്പോൾ... മറ്റേതോ ലോകത്ത് എത്തിയത് പോലെ... ആ കണ്ണുകൾ അവളുടെ നേരെ മാത്രം ആയിരുന്നു..ഒന്ന് നോക്കിയെങ്കിൽ എന്ന് മോഹിച്ചിരുന്ന ആ നോട്ടം... ഇന്നിപ്പോൾ.. ഹൃദയം പൊട്ടുന്ന പോലെ മിടിക്കുന്നുണ്ട്. ലാസ്യ ഭാവത്തിൽ അവന്റെ ചുവടുകൾ ചടുലത തീർക്കുമ്പോൾ... കണ്ണ് ചിമ്മാൻ കൂടി മറന്നവൾ അവനിൽ ലയിച്ചു.. ഇത്രയും അടുത്ത് ഇത് ആദ്യം ആയാണ്.. എപ്പോഴും ചുറ്റും ഒത്തിരി ആളുകൾ ഉണ്ടാവും അവനൊപ്പം.. തനിച്ചു കിട്ടുന്നതും ഇത് ആദ്യം.. കൈ പിടിച്ചവൻ ചുറ്റിച്ചു കൊണ്ട്... ചേർത്ത് പിടിക്കുമ്പോൾ... ദച്ചു വിറച്ചു പോയി.. അവനെ തള്ളി മാറ്റി.. കിതച്ചു കൊണ്ടവൾ ചുവരിൽ ചാരി.. സ്വപ്നം കാണലിനു ഇവിടെ എത്തിയിട്ടും ഒരു കുറവും ഇല്ലല്ലോ... സൂര്യ ചോദിക്കുമ്പോൾ വിയർപ്പ് തുള്ളികൾ പറ്റി പിടിച്ച മുഖത്തെ ഭാവം ഒളിപ്പിക്കാൻ ദച്ചു തല കുനിച്ചു പിടിച്ചു...

"ഇപ്പൊ ഉഷാറായി കളിച്ചല്ലോ... അപ്പൊ അറിയാഞ്ഞിട്ടല്ല... വായി നോക്കി നിന്നിട്ട്... വെറുതെ പറയിപ്പിക്കാൻ... ഇനി നീ എനിക്കൊപ്പം പ്രാക്ടീസ് ചെയ്താൽ മതി.. എന്നാലേ ശെരിയാവൂ... എന്നും " സൂര്യ പറയുന്നതൊന്നും.... ദച്ചുവിലേക്ക് എത്തുന്നില്ല... ദർശനാ... ആർ യൂ ഒക്കെ.. വീണ്ടും സൂര്യ വിളിക്കുമ്പോൾ യാന്ത്രികമായവൾ തലയാട്ടി കാണിച്ചു.. സത്യം പറ... ഡാൻസ് പഠിക്കാൻ മോഹിച്ചിട്ട് തന്നെയാണോ നീ ഇവിടെ എത്തിയത്... കണ്ണിലേക്കു നോട്ടം കുത്തി ഇറക്കി അവൻ ചോദിക്കുമ്പോൾ.... അനുവിന്റെ വാക്കുകൾ ദച്ചുവിന്റെ കാതിൽ മുഴങ്ങി.. തുറന്നു പറഞ്ഞാലോ... ഇഷ്ടം പറയാൻ അവളുടെ മനസ്സോരുങ്ങി വരുന്ന അതേ നിമിഷം.... സൂര്യ.... പുറത്താരോ വിളിക്കുന്നത് കേട്ടാണ് അവനൊപ്പം തന്നെ അവളും പുറത്തേക്ക് നോക്കിയത്.. ഇഷാ... ആവേശത്തിൽ വിളിച്ചു കൊണ്ടവൻ ദച്ചുവിനെ മറി കടന്ന് പോകുമ്പോൾ... ബലൂൺ പൊട്ടിയത് പോലെ തനിക്കുള്ളിലെ സന്തോഷം മാഞ്ഞു പോകുന്നത് ദച്ചു അറിഞ്ഞു.. അവൾക്കുള്ളിൽ കുശുമ്പ് തല പൊക്കി തുടങ്ങി... ഇഷാനി... സൂര്യയുടെ ബെസ്റ്റ് ഫ്രണ്ട്...

പിന്നെയും മൂന്നു ആളുകൾ കൂടി ഉണ്ട് ആ ഗ്യാങ്ങിൽ ജോയിൻ ചെയ്യാൻ... വിപിൻ ദാസ്... സാജിദ്... മീര. വിപിൻ ദാസും സൂര്യയും കൂടിയാണ് തേജസ്‌ തുടങ്ങിയത്... . ഇഷാനിയും സൂര്യയും തമ്മിൽ... ആയിരുന്നു ഏറ്റവും കൂട്ട്. പക്ഷേ അസൂയ ഉള്ളവർ അവന്റെ ലവർ എന്നും പറഞ്ഞു പരത്തുന്നുണ്ട്.. പക്ഷേ.... ബെസ്റ്റ് ഫ്രണ്ട് എന്നതിനപ്പുറം അവർക്കിടയിൽ ഒന്നും ഇല്ലെന്ന് ഉറപ്പിച്ചിട്ടാണ് അവനെ ഹൃദയത്തിൽ ഉറപ്പിച്ചു വെച്ചത്.. എന്നിട്ടും അവരെ ഒരുമിച്ച് കാണുമ്പോൾ ഒക്കെയും എങ്ങു നിന്നോ പാഞ്ഞു വന്നൊരു കുശുമ്പ് ഉള്ളിൽ വന്നു നിറയും... അവർ എന്തെക്കെയോ പറഞ്ഞിട്ട് ചിരിക്കുന്നുണ്ട്.. ദച്ചു ചുണ്ട് കോട്ടി.. കാണിച്ചു തരാം.. പിറു പിറുത്തു കൊണ്ടവൾ അവർക്കരികിലേക്ക് ചെന്നു. ഞാൻ പോയിക്കോട്ടെ ഇനി... ഉറക്കെ തന്നെ ചോദിക്കുമ്പോൾ... സൂര്യ ഞെട്ടിയത് പോലെ... അവളെ തുറിച്ചു നോക്കി.. ഇഷാനി അവളെ നോക്കി ചിരിച്ചു.. അല്ല.. ഇനിയിപ്പോ ഞാൻ നിന്നിട്ടും കാര്യം ഇല്ലല്ലോ... അപ്പൊ പോയിക്കോട്ടെ എന്നാ ചോദിച്ചത് " അവന്റെ നോട്ടം കണ്ടിട്ട് ഒന്ന് പതറി പോയി എങ്കിലും ദച്ചു വീണ്ടും പറയുമ്പോൾ..

. സൂര്യ അമർത്തി ഒന്ന് മൂളി കൊണ്ട് അനുവാദം കൊടുത്തു... ഹായ് ദർശന... വിഷ് ചെയ്തിട്ടും ഇഷാനിയെ ഒന്ന് പുച്ഛത്തോടെ നോക്കി ദച്ചു തിരിച്ചു നടക്കുമ്പോൾ... സൂര്യ വീണ്ടും നെറ്റി ചുളിച്ചു.. ഇഷാനി പക്ഷേ അമർത്തി ചിരിച്ചു കൊണ്ടവളെ തന്നെ നോക്കി നിൽക്കുന്നുണ്ട്.. തിരിഞ്ഞു നോക്കി കൊണ്ടാണ് ദച്ചു നടക്കുന്നത്... നീ എന്തിനാ ഇഷാ ചിരിക്കുന്നത് " ദച്ചു പോയി കഴിഞ്ഞും ചുണ്ടിൽ മായാത്ത ചിരിയോടെ നിൽക്കുന്ന ഇഷാനിയെ നോക്കി സൂര്യ ചോദിക്കുമ്പോൾ... അവൾ അവനെ തുറിച്ചു നോക്കി... "നീ ഇത്രേം മനസാക്ഷി ഇല്ലാത്തവൻ ആവാതെ സൂര്യ... അതൊരു പാവം പെങ്കൊച്ചാ.. എന്നിട്ടും അവളുടെ അപ്പൻ മിനിസ്റ്റർ ആണെന്നും പറഞ്ഞോണ്ട് അവന്റെ ഒരു ഒടുക്കത്തെ ജാഡ.... ഒന്നും അറിയാത്ത ഭാവം... നാണം ഉണ്ടോ ടാ നിനക്ക്... അപ്പൻ മന്ത്രി ആയത് ദർശനയുടെ കുറ്റമാണോ " സൂര്യയുടെ തോളിൽ അമർത്തി ഒരടി വെച്ച് കൊടുത്തു കൊണ്ട് ഇഷാനി പറയുമ്പോൾ സൂര്യ ഒന്ന് ചിരിച്ചു.. "എടീ... അവരൊക്കെ വല്ല്യ ആളുകളാ... എന്റെ അച്ഛനുമായി ഹരി അങ്കിൾ അടുത്ത ബന്ധം ഉണ്ടേലും... ഇങ്ങനൊരു മോഹം അവൾ വീട്ടിൽ പറയുന്നത്തോടെ അതിനും കൂടി തീരുമാനം ആവും... ഇനി വീട്ടിൽ പറയാൻ മാത്രം ഇഷ്ടം ഒക്കെ ഉണ്ടോ ആവോ.... ഇത് വെറുതെ...

മരം ചുറ്റി നടക്കാൻ അവൾക്ക് ഒരാൾ വേണം.. എനിക്കങ്ങനെ തോന്നുന്നു..എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ... പോരാത്തതിന്.. അവളൊറ്റ മോളാണ്.. എന്റെ കുടുംബത്തിന്റെ കൂട്ടുകെട്ട് ഒന്നും ദർശനക്ക് ഉൾകൊള്ളാൻ ആവില്ല.. അവർക്കൊക്കെ വസ്ത്രം മാറുന്ന ലാഘവത്തോടെ ബന്ധം മാറ്റി എടുക്കാനായെക്കും... എനിക്കങ്ങനെയല്ല " കടുപ്പത്തിൽ തന്നെ സൂര്യ ഉത്തരം പറയുമ്പോൾ.... ഇഷാനി അവനെ നോക്കി.. എടാ ഇതൊക്കെ നിന്റെ തോന്നൽ അല്ലേ.. സത്യത്തിൽ നീ ഈ പറയുന്ന യാതൊന്നും ദർശനയുടെ സ്വഭാവത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല... അവന്റെ ഒരു കണ്ട് പിടുത്തം.... " ഇഷാനി ചുണ്ട് കോട്ടി.. "അതെന്തോ ആവട്ടെ... എനിക്കിപ്പോ തത്കാലം സൗകര്യമില്ല..പ്രേമിച്ചു നടക്കാൻ... നിന്റെ വിശേഷം പറ... അച്ഛന്റെ കൂടെയുള്ള വിദേശ പര്യടനം എങ്ങനെ ഉണ്ടായിരുന്നു..." സൂര്യ മുന്നോട്ട് നടന്നു കൊണ്ട് ചോദിച്ചു..

"വൻ വിജയം തന്നെ ആയിരുന്നു.... നീ എന്താ മോനെ ഇഷാനി ലക്ഷ്മണിനെ കുറിച്ച് കരുതിയത്... എന്റെ പ്രസന്റെഷൻ കണ്ടിട്ട് എല്ലാത്തിന്റെയും കണ്ണ് തള്ളി പോയിരുന്നു.. വൗ ഓർക്കുമ്പോൾ തന്നെ എനിക്ക് ഇപ്പോഴും രോമാഞ്ചം.." അഭിമാനത്തോടെ ഇഷാനി പറയുമ്പോൾ.... സൂര്യ ചിരിച്ചു കൊണ്ടവളെ ചേർത്ത് പിടിച്ചു.. കൺഗ്രാജുലേഷൻ മൈ ഡിയർ... അവൻ പറയുമ്പോൾ അവളും അവനെ ചേർന്ന് നിന്നിരുന്നു.. കഴിഞ്ഞ ഒരാഴ്ചയായി... ലണ്ടനിൽ ഏതോ ബിസിനസ് ട്രിപ്പിൽ ആയിരുന്നു ഇഷാനി.. ബിസിനസുകാരനായ അവളുടെ അച്ഛൻ ലക്ഷ്മണനിന്റെ അതേ പാതിയിൽ തന്നെയാണ് മകളുടെയും കാൽ വെയ്പ്പ്.. ഒരു അനിയൻ കൂടി ഉണ്ടവൾക്ക്... ഷാരോൺ... വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാത്തവളെ സൂര്യ ചിരിയോടെ നോക്കി... എല്ലാത്തിനും മൂളി കൊടുത്തു... എനിക്ക് നിന്നെ ഒരുപാട് മിസ് ചെയ്തു സൂര്യ.... ഇടക്കെപ്പോഴോ ഇഷാനി പറയുമ്പോൾ... എനിക്കും... സൂര്യയുടെ മറുപടി അവളെയും ചിരിപ്പിച്ചിരുന്നു... ദാസ് എവിടെ... കണ്ടില്ലല്ലോ.. അവനിൽ നിന്നും മാറി നടന്നു കൊണ്ടവൾ ചോദിച്ചു.. "അകത്തുണ്ട്... നീ അങ്ങോട്ട്‌ നടക്ക്.. ഞാൻ ഇപ്പൊ വരാം " അവളെ പറഞ്ഞു വിട്ടിട്ട് അവൻ ഓഫീസ് റൂമിലേക്ക് നടന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story