സ്വയം വരം 💞: ഭാഗം 6

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഡീ... ദച്ചു... വണ്ടിയിൽ നിന്നിറങ്ങി ഒരക്ഷരം മിണ്ടാതെ നടക്കുന്നവളെ... അനു വിളിച്ചു നിർത്തി... എന്തേയ്... തിരിഞ്ഞു നിന്നിട്ട് ചോദിക്കുമ്പോൾ വീർത്തു കെട്ടിയ ആ മുഖം കണ്ടപ്പോൾ അനുവിന് ചിരിയാണ് വന്നത്.. ഇഷേച്ചി സൂര്യയുടെ ആരാണ്... ചോദ്യത്തോടെ തന്നെ അനു വണ്ടിയിൽ നിന്നിറങ്ങി അനു ദച്ചുവിന്റെ അരികിൽ വന്നു കൊണ്ട് ചോദിച്ചു.. അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു.. "ഇങ്ങനൊരു അസൂയക്കാരി... എടീ... അവരുടെ ഫ്രണ്ട്ഷിപ്പ് നമ്മൾ കോളേജിൽ എത്തുന്നതിനും മുന്നേ തുടങ്ങിയതല്ലേ... എന്നേക്കാൾ അതിന്റെ ആഴം നിനക്കും അറിയാവുന്നതല്ലേ.. പിന്നെയും എന്തിനാ അവരെ ഒരുമിച്ച് കാണുമ്പോൾ ഈ മുഖം ഇങ്ങനെ ബലൂൺ പോലെ ആവുന്നത്... അവൻ നിന്റേത് മാത്രം ആണെന്ന് നീ തന്നെയല്ലേ പറയാറുള്ളത്..." അനു അവളുടെ കവിളിൽ ഒരു കുത്ത് കൊടുത്തു കൊണ്ട് ചോദിച്ചു... ദച്ചു ഒന്ന് ഇളിച്ചു കാണിച്ചു.. "അവനൊപ്പം... അവന്റെ ചുറ്റുമുള്ളതിനെ കൂടി നീ അംഗീകരിച്ചു പഠിക്കണം ദച്ചു... അപ്പഴേ നിന്റെ പ്രണയത്തിനൊരു ഭംഗിയൊള്ളു..." അൽപ്പം സീരിയസ് ഭാവത്തിൽ അനു പറഞ്ഞു..

"എനിക്കറിയാം... ഇഷാനിയും സൂര്യയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്.. പക്ഷേ പലപ്പോഴും എന്റെ ഉള്ളിലെ ഈഗോ... അവനെന്റെ മാത്രം ആണെന്ന് ഓർമിപ്പിക്കുമ്പോൾ തോന്നുന്ന കുശുമ്പ്... അത്രേം ഒള്ളൂ അനു..ഇനി ഉണ്ടാവില്ല.." ദച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.. "മ്മ്... ഇതൊക്കെ നീ മുന്നേയും പറഞ്ഞിരുന്നു.. പക്ഷേ പിന്നെയും അവരെ ഒരുമിച്ച് കാണുമ്പോൾ നിന്റെ മുഖം മാറും..." അനു അവളെ കളിയാക്കി.. "ഞാൻ പോട്ടെ... മഴ ചാറി തുടങ്ങി.. കൂടുതൽ പെയ്തു തുടങ്ങും മുന്നേ വീട് എത്തണം.. അനു ധൃതിയിൽ തിരികെ വണ്ടിയിൽ കയറി.. ഒക്കെ ടി.. കൈ വീശി കാണിച്ചവൾ... മുന്നോട്ട് പോയി... ഗേറ്റ് ചാരിയിട്ട് ദച്ചു അകത്തേക്കും നടന്നു... ❤❤❤❤❤❤❤❤❤❤❤❤❤❤❤ വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ രമയാന്റി.... ഇനി എന്ത് ചെയ്യും "നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ദച്ചു രമയെ നോക്കി.. വിഷമിക്കാതെ മോളെ.. ഒന്നും ഉണ്ടാവില്ല.. അമ്മയ്‌ക്കൊരു തല ചുറ്റൽ... ഹരി സാറും ഉണ്ടായിരുന്നു ഇവിടെ.. പെട്ടന്ന് കൊണ്ട് പോയതാ.." രമ തലയിൽ തലോടി പറഞ്ഞിട്ടും... ദച്ചു ഫോണിൽ ഹരിയെ വിളിച്ചു കൊണ്ടേ ഇരുന്നു..

വീട്ടിലേക്ക് കയറി വന്നപ്പോൾ രമയാണ് അവളോട്‌ കാര്യങ്ങൾ പറഞ്ഞത്.. അവളുടെ വീട്ടിലെ ജോലിക്കാരിയാണ് രമ... വളരെ കാലമായിട്ട് അവിടെ ഉള്ളത് കൊണ്ട് തന്നെയും ആ കുടുംബത്തിലെ ഒരു അംഗം പോലാണ്.. രണ്ടാൺമക്കളുടെ അമ്മയായ അവർക്ക് ദച്ചു മകളെ പോലാണ്... അവൾക്കും അവരോട് വല്ല്യ സ്നേഹമാണ്. ധൃതിയിൽ ഫോൺ എടുത്തു നോക്കിയപ്പോൾ... അതിൽ ഹരിയുടെ കുറെ മിസ് കാൾ കൂടി കണ്ടതോടെ ദച്ചു ആകെ തളർന്നു പോയിരുന്നു... ഫോൺ സൈലന്റ് ആയത് കൊണ്ട് .. അവളത് കേട്ടിരുന്നില്ല.. തിരിച്ചു വിളിച്ചിട്ട് കിട്ടുന്നുമില്ല.. പുറത്ത് ഇടിച്ചു കുത്തി പെയ്യുന്ന മഴ ആയത് കൊണ്ട് തന്നെ... സ്കൂട്ടിയിൽ പോവാൻ ഓടി ഇറങ്ങിയ ദച്ചുവിനെ രമപിടിച്ചു വെച്ചിട്ടുണ്ട്.. "സുകന്യമോൾക്ക് പ്രഷർ കൂടിയതോ മറ്റോ ആവും.. അതിപ്പോ ശെരിയായിട്ടും ഉണ്ടാവണം.. പക്ഷേ എന്റെ മോള് ഈ അവസ്ഥയില്...

അതും പെരും മഴയത്ത് അങ്ങോട്ട്‌ പോവാൻ ഞാൻ സമ്മതിച്ചു തരില്ല... അവരെന്നെ വിശ്വസിച്ചു ഏല്പിച്ചു പോയതല്ലേ... മോള് വിഷമിക്കണ്ട... ഹരി സാർ വിളിക്കും.." അമ്മയോളം സ്ഥാനം നൽകിയ അവരുടെ വാക്കുകൾ തള്ളാനും കൊള്ളാനും വയ്യാത്ത പോലെ ദച്ചു സോഫയിൽ തളർന്നിരുന്നു.. അനുവിന്റെ കൂടി വന്നിറങ്ങുമ്പോൾ തന്നെ മഴ ചെറുതായി പൊടിഞ്ഞു തുടങ്ങിയിരുന്നു... അതിപ്പോ അതിന്റെ ഉഗ്ര രൂപത്തിലേക്ക് മാറിയിട്ടും ഉണ്ട്... ഒന്നൂടെ ഫോൺ ചെവിയിൽ ചേർത്തിട്ട് ദച്ചു ഹരിയെ വിളിച്ചു നോക്കി... പ്ലീസ്...പ്ലീസ് പപ്പാ.. ഒന്നെടുക്ക്... പതിയെ പറയുന്ന അവളെ രമ അലിവോടെ നോക്കി.. ഏതു ഹോസ്പിറ്റലിൽ ആണെന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ... ദച്ചു പേടിയോടെ ഓർത്തു... തല ചുറ്റലും വീഴലും അമ്മയ്ക്ക് പതിവുപോലെ വന്നതാവും. പ്രഷർ കൂടിയിട്ട് ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.. എന്നിട്ടും അൽപ്പം പോലും സമാധാനം കിട്ടാതെ അവൾ വീണ്ടും ഹരിയെ വിളിക്കാൻ ഫോൺ എടുത്തു.. അതേ നിമിഷം തന്നെയാണ്.... തിരിച്ചിങ്ങോട്ട് ഹരി അവളെ വിളിച്ചതും.. പപ്പാ... പാതി കരച്ചിലോടെ തന്നെ ദച്ചു വിളിച്ചു...

പ്രഷർ കൂടിയതാണ്.. വേറെ പ്രശ്നം ഒന്നും തന്നെയില്ല... അന്നവിടെ കിടക്കാൻ പറഞ്ഞു.. എന്തൊക്കെയോ ടെസ്റ്റ് കൂടി ഉണ്ട് പോലും... അവളെ കൊണ്ട് പോവാൻ വണ്ടി വരും... ഹോസ്പിറ്റലിലേക്ക് ചെല്ലാനും പറഞ്ഞിട്ട് ഹരി ഫോൺ കട്ട് ചെയ്യുബോൾ.. രമയോട് വിവരങ്ങൾ പറഞ്ഞിട്ട് ദച്ചു... മുകളിലേക്ക് ഓടി.. ഒന്ന് ഫ്രഷ് ആവാൻ... ❤❤❤❤❤❤❤❤❤❤❤❤❤❤❤ വല്യേട്ടനോടോ ദേവേട്ടനോടോ പറഞ്ഞൂടെ അച്ഛാ.. ഞാൻ ഇപ്പൊ വന്നിട്ടേ ഒള്ളു.. എനിക്കിന്നൊരു പ്രോഗ്രാം ഉണ്ട്.. സൂര്യ പറഞ്ഞു.. "നീ ഞാൻ പറയുന്നതങ്ങോട്ട് കേട്ട മാത്രം മതി ഇപ്പൊ.. എനിക്കിവിടെ നിന്നും പോരാൻ വയ്യാത്തൊരു സിറ്റുവേഷൻ ആയത് കൊണ്ടല്ലേ സൂര്യ.. ദേവും ഇന്ദ്രനും ഓഫീസിൽ തന്നെയാണ്... അത് കൊണ്ടാണ് നിന്നോട് പറഞ്ഞത് " ഇപ്രാവശ്യം ദേഷ്യമുള്ള മുകുന്ദന്റെ സ്വരം തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടായിരിക്കും... സൂര്യ ഒന്നും മിണ്ടിയില്ല.. "ഡാൻസ്... കൂത്ത് എന്ന് പറഞ്ഞു നടക്കാതെ വല്ലപ്പോഴും ചുറ്റും ഉള്ളവരിൽലേക്ക് കൂടി ഒന്ന് കണ്ണോടിച്ചു പഠിക് സൂര്യ..അതൊക്കെ കൂടിയാണ് ജീവിതം...

നിനക്ക് കൂടി വേണ്ടിയല്ലേ ഇന്ദ്രനും ദേവും ഓടി പായുന്നത്... എന്നിട്ടും ചെറിയൊരു ആവിശ്യം വന്നപ്പോൾ... അവരെ ഏല്പിക്കാൻ പറയാൻ നിനക്കെങ്ങനെ തോന്നി.. നിന്നെ കൂടി ഓഫീസിൽ കൊണ്ട് പോയിക്കോ എന്ന് ഞാനും നിന്റെ അമ്മയും പറയുമ്പോൾ ഒക്കെയും അവന്മാർ പറയുന്നൊരു മറുപടിയുണ്ട്... അവൻ കുറച്ചു കൂടി എൻജോയ് ചെയ്യട്ടെ അച്ഛാ ന്ന്..." ദേഷ്യം നിയന്ത്രിക്കാൻ ആവാത്ത വിധം മുകുന്ദൻ പൊട്ടി തെറിക്കുമ്പോൾ സൂര്യ ഫോണിൽ മുറുകെ പിടിച്ചിട്ട് കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു.. സങ്കടമോ... ദേഷ്യമോ.. അപ്പോൾ തോന്നുന്ന അവസ്ഥക്ക് എന്ത് പേരിടണം എന്നവനും അറിയില്ലായിരുന്നു.. "ഹരി എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടവനാണ് എന്ന് നിനക്കും അറിയാമല്ലോ.. അവനുള്ള ഒരു പ്രശ്നം എനിക്ക് എന്റേത് കൂടിയാണ്... പറ്റില്ലെങ്കിൽ നീ ബുദ്ധിമുട്ടണ്ട.. ഞാൻ വേറെ വഴി നോക്കി കോളാം..." ഹരി അങ്കിളിന്റെ വീട്ടിലോട്ടാണോ ഞാൻ ഇപ്പൊ പോവേണ്ടത് " മുകുന്ദൻ ഫോൺ കട്ട് ചെയ്യും മുന്നേ സൂര്യ ചാടി കയറി ചോദിച്ചു... "അതേ "എന്ന് മാത്രം മറുപടി പറഞ്ഞിട്ട് മറ്റൊന്നും പറയനില്ലാത്ത പോലെ മുകുന്ദൻ വേഗം ഫോൺ കട്ട് ചെയ്തു

ചെവിയിൽ നിന്നും ഫോൺ എടുത്തു മാറ്റി സൂര്യ റൂമിലേക്ക് നടന്നു... അഞ്ചു മിനിറ്റ് കൊണ്ട് തന്നെ റെഡിയായി അവൻ താഴെ ഇറങ്ങി.. "പെട്ടന്ന് ചെല്ലടാ മോനെ... ആ കുട്ടി പേടിച്ചു പോയി കാണും " ഉമയോട് പോവുന്നത് പറയാൻ ചെന്ന സൂര്യയെ കണ്ടപ്പോൾ തന്നെ... ധൃതിയിൽ അവന്റെ അരികിൽ വന്നിട്ട് അവരത് പറയുമ്പോൾ തന്നെയും... അച്ഛൻ അമ്മയെ വിളിച്ചു കാണും എന്ന് എന്നവന് തോന്നി.. ഒന്ന് തലയാട്ടി കൊണ്ടവൻ വേഗം പുറത്തേക്ക് നടന്നു.. പോർച്ചിൽ നിന്നും കാറെടുത്തു... അവനിഷ്ടം എപ്പോഴും ബൈക്കിൽ പറന്നു പോവാനാണ്.. മഴ അപ്പോഴും തോർന്നിട്ടില്ല. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഗേറ്റിൽ നിന്നും വണ്ടിയുടെ ഹോൺ കേട്ടപ്പോൾ തന്നെ ദച്ചു സിറ്റൗട്ടിലേക്ക് ഓടി വന്നിരുന്നു.. പോട്ടെ... രമയാന്റി.. എത്തിയിട്ട് വിളിക്കാം കേട്ടോ " മുറ്റത്തേക്ക് ഓടി ഇറങ്ങി കൊണ്ടവൾ വിളിച്ചു പറഞ്ഞു.. തലക്ക് മീതെ കൈ പിടിച്ചു കൊണ്ട് മഴ കൊള്ളാതെ ഓടി ചെന്ന് മുൻ സീറ്റിലേക്ക് കയറി ഇരുന്നു... ഡോർ അടിച്ചതിനു ശേഷമാണ് തിരിഞ്ഞു നോക്കിയത്.. മുന്നോട്ട് തന്നെ നോക്കി...

മുഖം വീർത്തു കെട്ടി കൊണ്ടിരിക്കുന്ന സൂരയെ കാണെ.. നെഞ്ചിൽ നിന്നൊരു ആളൽ പടർന്നു കയറി.. അയ്യോ... ഇവനാണ് എന്നറിഞ്ഞില്ലല്ലോ.. വണ്ടി വരും എന്നാണ് പപ്പാ പറഞ്ഞത്.. മുകുന്ദനങ്കിൾ ആണെന്ന് കരുതി ചാടി കയറി ഇരുന്നും പോയി.. തിരിച്ചിറങ്ങാൻ അവൾ തിരിയും മുന്നേ... സൂര്യ വണ്ടി മുന്നോട്ട് എടുത്തു കഴിഞ്ഞിരുന്നു... ഇട മുറിയാത്ത മഴ തുള്ളികളെ വകഞ്ഞു മാറ്റി കൊണ്ടവൻ... മുന്നോട്ട് മാത്രം ശ്രദ്ധിച്ചിരിക്കുമ്പോൾ... മനസ്സിൽ ഉണ്ടായിരുന്ന പേടിയുടെ കൂടെ... അത്രയുമരികെ അവനിരിക്കുന്നതിന്റെ വെപ്രാളം കൂടി അവളെ പിടി മുറുക്കി തുടങ്ങിയിരിക്കുന്നു... ഇവനെന്തിനാണാവോ ഇങ്ങനെ മുഖം വീർപ്പിച്ചു പിടിച്ചിരിക്കുന്നത്.. മുകുന്ദൻ അങ്കിൾ പറഞ്ഞിട്ട് വന്നതാവും.. അതിന്റെ ദേഷ്യം ആയിരിക്കും ഈ മുഖം നിറയെ.. സൈഡിലെ ഗ്ലാസിൽ മുഖം ചേർത്ത് വെച്ച് കൊണ്ട് ദച്ചു പുറത്തേക്ക് നോക്കി.. നല്ല സ്പീഡിൽ തന്നെയാണ് പോവുന്നത്. എന്നിട്ടും അങ്ങോട്ട് എത്താത്ത പോലെ... അമ്മയെ കാണുമ്പോൾ മാത്രം അണഞ്ഞു പോകുന്ന പേടിയുടെ വലിയൊരു വിളക്ക് കത്തി നിൽക്കുന്നുണ്ട് ദച്ചുവിന്റെ മനസ്സിൽ..

"നിനക്ക് ഡ്രൈവിംഗ് അറിയില്ലേ ദർശനാ " പെട്ടന്നുള്ള സൂര്യയുടെ ചോദ്യം.. അവൾ തല ചെരിച്ചവനെ നോക്കി.. എന്താ... ചോദിച്ചേ " ആദ്യം പറഞ്ഞത് അത്ര ക്ലിയർ ആവാത്തത് കൊണ്ട് തന്നെ ദച്ചു വീണ്ടും ചോദിച്ചു.. "ഡ്രൈവിംഗ് അറിയില്ലേ ന്ന് " അവളെ നോക്കി സൂര്യ ഒന്നൂടെ ആവർത്തിച്ചു.. "സ്കൂട്ടി അറിയാം... ഫോർ വീൽ അറിയില്ല..." ദച്ചു പറഞ്ഞു.. "ലൈസൻസ് ഇല്ലേ " വീണ്ടും അവന്റെ ചോദ്യം.. "യെസ്...അവളുടെ കണ്ണിൽ ഇതൊക്കെ എന്തിന് ഇപ്പൊ ചോദിക്കുന്നു എന്നൊരു ചോദ്യം ഉണ്ടായിരുന്നു പോർച്ചിൽ കിടക്കുന്ന സ്കൂട്ടി നിന്റെയല്ലേ "ഇപ്രാവശ്യം പുച്ഛം ഉണ്ടായിരുന്നോ അവന്റെ സ്വരം നിറയെ.. എന്തിനാണ് അവനെ വെറുതെ ബുദ്ധിമുട്ടിക്കാൻ വിളിച്ചത് എന്നൊരു ചോദ്യം കൂടി അവൻ അതിൽ മനോഹമായി ഒളിപ്പിച്ചു പിടിച്ചിരുന്നു.. ദച്ചു ദയനീയമായോന്ന് അവന്റെ നേരെ നോക്കി.. ഹൃദയം മുഴുവനും കൊണ്ട് നടക്കുന്നവന്റെ ചോദ്യം.. "നല്ല മഴയല്ലേ... രമയാന്റി ഒറ്റയ്ക്ക് വിട്ടില്ല " പതിയെ പറഞ്ഞവൾ തിരിഞ്ഞിരുന്നു.. "രമയാന്റി... അതാരാണ് " വീണ്ടും ചോദ്യം തന്നെ. ഇപ്രാവശ്യം അവൾക്ക് ദേഷ്യം തോന്നി...

"വീട്ടിലെ സെർവന്റ് ആണ് " പഴയ മയം ഇല്ലായിരുന്നു ഉത്തരത്തിന്... "കൊള്ളാം... നിന്റെ അമ്മയല്ലേ ഹോസ്പിറ്റലിൽ ഉള്ളത്.. ഏതു അവസ്ഥയിൽ ആണേലും... ജീവനുണ്ടെങ്കിൽ പോവുക എന്നത് തന്റെ ഉത്തരവാദിത്തം ആയിരുന്നു.. അപ്പൊ ഓരോരോ റീസൻ.. മഴ.. വെയിൽ... രമയാന്റി..." കളിയാക്കി കൊണ്ട് സൂര്യ പറയുമ്പോൾ ദച്ചു നിറഞ്ഞ കണ്ണോടെ അവന്റെ നേരെ നോക്കി.. ആ പെരും മഴയത്ത്... ഈ മാനസികഅവസ്ഥയിൽ ഞാൻ അങ്ങോട്ട്‌ സ്കൂട്ടിയിൽ പോയിരുന്നു എങ്കിൽ... തീർച്ചയായും അവിടെ എത്തും മുന്നേ വീണു പോകുമെന്ന് രമയെന്റിക്ക് വളരെ നന്നായി അറിയാമായിരുന്നു... അവരും ഒരമ്മ തന്നെയാണ്... " ഒട്ടും അയവില്ലാതെ ദച്ചു പറയുമ്പോൾ... എന്തിനോ... അവൾക്കും ദേഷ്യവും സങ്കടവും നിറഞ്ഞു പോയിരുന്നു... സൂര്യ ഒരു നിമിഷം അവളെ നോക്കി ഇരുന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല... അതിനുത്തരമായിട്ട്... "ഒരാൾക്ക് നമ്മൾ ഇത്രയും അവൈലബിൾ ആകും മുന്നേ അവരത് അർഹിക്കുന്നുണ്ടോ എന്ന് ഇടക്കൊന്നു ചിന്തിച്ചു നോക്കണം ദച്ചൂ "

അനുവിന്റെ വാക്കുകൾ അവളുടെ കാതിൽ മുഴുവനും മുഴങ്ങി കേട്ടിരുന്നു ആ നിമിഷം.. ഉണ്ടോ.... ഇങ്ങനെ നെഞ്ച് മുഴുവനും കൊണ്ട് നടക്കാൻ മാത്രം അർഹത അവനുണ്ടോ... എന്നെങ്കിലും തന്റെ സ്നേഹം അവൻ തിരിച്ചറിയും എന്നുള്ള പ്രതീക്ഷക്ക് യാതൊരു അടിസ്ഥാനവുമില്ലാത്ത പോലെ.. എത്ര അമർത്തി പിടിച്ചിട്ടും... പൊട്ടി പോയ തേങ്ങൽ ദച്ചു അമർത്തി വെക്കാൻ പാട് പെട്ടു.. "ദർശനാ...എന്തിന് കരയുന്നു... അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... അല്ലങ്കിലും ഇത് നിങ്ങൾ പെണ്ണുങ്ങളുടെ സ്ഥിരം അടവല്ലേ.. ഈ കള്ള കരച്ചിൽ... ദേഷ്യത്തോടെ സൂര്യ ചോദിക്കുമ്പോൾ... ദച്ചു ഒന്നും മിണ്ടാതെഅവനെ ഒന്ന് നോക്കി... എന്നിട്ട് കൂടുതൽ സീറ്റിലേക്ക് ലേക്ക് ചാരി കിടന്നു...മുഖം തുടച്ചു.. ഉത്തരം ഇല്ലാഞ്ഞിട്ട് തന്നെ അവൻ ഇടക്കിടെ അവളെ നോക്കി... അവന്റെ ദേഷ്യം മുഴുവനും സ്റ്റിയറിങ്ങ് ഏറ്റെടുത്തു.. വെടിയുണ്ട പോലാണ് കാർ ചീറി പായുന്നത്.. അതൊന്നും അറിയാത്ത പോലെ... ദച്ചു അപ്പോഴും കണ്ണുകൾ അടച്ചു തന്നെ കിടന്നു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story