സ്വയം വരം 💞: ഭാഗം 8

swayamvaram jifna

രചന: ജിഫ്‌ന നിസാർ

"ഹാ.. നീ ഇങ്ങനെ തുടങ്ങിയ എങ്ങനാ ഹരി..." ഡോക്ടർ പാർഥി ഹരിയുടെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു.. എനിക്ക് സഹിക്കാൻ ആവുന്നില്ല പാർഥി.. അവളുടെയും എന്റെ മോളുടെയും മുഖത്തു പോലും എനിക്ക് ശെരിക്കും നോക്കാൻ ആവുന്നില്ല... ഉള്ളിലെ കള്ളത്തരം അവർ കണ്ടു പിടിക്കുമോ എന്നാ പേടി... എന്റെ ഉള്ളിലെ ചെറിയ മാറ്റം പോലും തിരിച്ചറിയാൻ കഴിയുന്നവരാണ്... സുകന്യയും മോളും.. എത്ര കാലം എനിക്കിങ്ങനെ.... " ഹരി വേദനയോടെ പാർഥിയെ നോക്കി.. "അതല്ലേ ഹരി ഞാനും നിന്നോട് പറയുന്നത്.. വളരെ വളരെ ലേറ്റാണ് നമ്മൾ.. എന്നാലും ട്രീറ്റ്മെന്റ് തുടങ്ങാം..." പാർഥി വീണ്ടും പറയുമ്പോൾ ഹരി അയാളെ നോക്കി.. "സമ്മതിച്ചു... ട്രീറ്റ്മെന്റ് തുടങ്ങാം.. പക്ഷേ എനിക്ക് നീ ഉറപ്പ് തരണം... എന്റെ ഭാര്യയെ ശ്വസിക്കാൻ കഴിയുന്ന രീതിയിൽ എങ്കിലും എനിക്ക് തിരികെ കിട്ടണം... ഞാൻ നോക്കിക്കോളാം... ആയുസ്സ് തീരുവോളം... പറ്റുമോ നിനക്ക്... അത് നിറവേറ്റി തരാൻ.. എങ്കിൽ ഞാൻ സമ്മതിച്ചു തരാം.. എല്ലാം അവളെ അറിയിക്കാം..

ഈ ലോകത്തിൽ കിട്ടാവുന്ന എന്തും നിനക്ക് മുന്നിൽ എത്തിക്കാം... പറ.. പാർഥി.. തിരികെ തരാൻ പറ്റുമോ " ഹരിയുടെ ചോദ്യം പാർഥിയുടെ ഉത്തരം മുട്ടി പോയി... അതിനുത്തരം പറയാൻ മാത്രം അയാൾക്കായില്ല.. സുകന്യയുടെ തലയിൽ... മുഴകളുടെ രൂപത്തിൽ ഉള്ളത് മുഴുവനും ട്യൂമർ ആണെന്നുള്ള കണ്ടെത്തൽ ഹരിയെ അപ്പാടെ തളർത്തി കളഞ്ഞിയിരുന്നു.. ശരീരം പല രീതിയിലും മുന്നറിയിപ്പ് കൊടുത്തിട്ടും അതെല്ലാം മറ്റേതോ അസുഖങ്ങളുടെ മൂട് പടത്തിൽ ഒളിച്ചിരുന്ന്.... അവസാനം കണ്ടു പിടിക്കപെടുമ്പോൾ ഒരുപാട് ലേറ്റായി പോയിരുന്നു... കൂടിയാൽ ഒരു മൂന്നു മാസം കൂടി.. അതിനപ്പുറം ആ ജീവൻ പിടിച്ചു നിർത്താൻ... മെഡിക്കൽ സയൻസിൽ പ്രതിവിധി ഇല്ലായിരുന്നു.. സുകന്യയെ അറിയിക്കാൻ ഹരി സമ്മതിച്ചു കൊടുത്തില്ല പാർഥിയെ.. (ഒരിക്കലും സംഭവിക്കാത്ത കാര്യം ആണ്..

കാൻസർ സ്ഥിതീകരിച്ചാൽ അത് ആദ്യം രോഗിയെ അറിയിക്കണം എന്നുള്ള മെഡിക്കൽ എത്തിക്സ് മറന്നു കൊണ്ടല്ല ഇങ്ങനെ എഴുതി വെക്കുന്നത്.. ഈ കഥ മുന്നോട്ട് പോവാൻ എനിക്കുള്ള ഒരു കാരണം മാത്രം ആയി കണ്ട മതി.. ഒക്കെ ഗയ്സ് ) ജീവിതത്തിൽ അവളേറ്റവും അധികം മോഹിച്ചൊരു സ്വപ്നം ഉണ്ട്... ദച്ചുവിന്റെ വിവാഹം.... അതവൾ മരണം കാത്തിരുന്ന് കാണേണ്ടുന്ന ഒന്നല്ല.. അതിന്റെ എല്ലാം ഭാവങ്ങളുംസന്തോഷങ്ങളും എന്റെ സുകന്യ അനുഭവിച്ചു തന്നെ അറിയണം.. ആസ്വദിക്കാൻ അവൾക്ക് മുന്നിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാവരുത് "എനിക്കറിയാം പാർഥി... ഞാൻ പറയുന്നത് നിങ്ങളുടെ മെഡിക്കൽ എത്തിക്സിന് എതിരാണ്... ചെയ്യാൻ പാടില്ലാത്തതാണ്.. എല്ലാം അറിയാം.. പക്ഷേ.. മരണം കാത്തു കിടക്കുന്ന ഒരാളോട് ചെയ്യുന്ന നന്മ... അങ്ങനെ കരുതാൻ മാത്രമേ എനിക്കിപ്പോ കഴിയൂ...

അവരറിഞ്ഞിട്ട് വേദനിക്കും എന്നല്ലാതെ ആ അസുഖത്തിനെതിരെ പൊരുതാൻ നിന്റെ കയ്യിൽ ആയുധം ഏതും ഇല്ലല്ലോ... " ഹരി ചോദിക്കുമ്പോൾ ഉത്തരം കിട്ടാതെ വീണ്ടും പാർഥി അയാളെ നോക്കി.. "എടാ... കീമോ.. കീമോ ഒക്കെ ചെയ്താൽ... പക്ഷേ..."വ്യക്തമായൊരു ഉത്തരം കൊടുക്കാൻ അയാൾക്ക്‌ കഴിയുന്നില്ല.. എന്തൊക്കെ ചെയ്താലും ഇനി... "ആ വേദന കൂടി അവൾക്ക് കൊടുക്കാം എന്നല്ലാതെ പ്രതേകിച്ചു മാറ്റം ഒന്നും ഉണ്ടാവില്ലല്ലോ... അങ്ങനല്ലേ സത്യം..." ഹരി നിറഞ്ഞ കണ്ണോടെ ചോദിക്കുമ്പോൾ പാർഥി അതേ എന്ന് തലയാട്ടി.. "എനിക്ക് മുന്നിൽ സമയം ഒട്ടും ഇല്ല പാർഥി... ഇന്ന് തന്നെ നീ ഡിസ്ചാർജ് എഴുതി തന്നേക്ക്.. അവൾക്ക് വേണ്ടി ഇനി ചെയ്യാൻ കഴിയുന്നത് എല്ലാം എനിക്ക് പൂർത്തിയാക്കി കൊടുക്കണം... എന്നിട്ട് ഞാൻ വരാം... നിന്നരികിലേക്ക്.. അവസാന പ്രതീക്ഷയുടെ പേരിൽ നിനക്കുള്ള വിശ്വാസം...

അത് നേടാൻ ഒരവസരം ദൈവം തരുവാണെങ്കിൽ... എന്റെയും പ്രാർത്ഥന അത് തന്നെയല്ലേ പാർഥി..." ചുവന്ന മുഖം ഹരി അമർത്തി തുടച്ചു... "തലചുറ്റൽ പ്രഷർ കൂടിയത് കൊണ്ട് മാത്രം ആണ്... അങ്ങനെ തന്നെ വിശ്വസിച്ചു കൊണ്ട് ഞാനും പോവുന്നുണ്ട്... എത്രത്തോളം പിടിച്ചു നിൽക്കാൻ ആവും എന്നെനിക്കറിയില്ല.. പക്ഷേ അത്യാവശ്യമായാത് കൊണ്ട് തന്നെ എന്റെ മാക്സിമം ഞാനും ശ്രമിക്കാം... ഹരി എഴുന്നേറ്റു... "അസുഖകാരിയാണ്.അതും അത്രയും വലിയൊരു അസുഖം എന്നറിയുമ്പോൾ തന്നെ സുകന്യ പാതി മരിക്കും.. എനിക്കുറപ്പുണ്ട് പാർഥി.. നിനക്കും അറിയാമല്ലോ... എത്ര പാവം ആണ് അവളെന്ന്... പതിനേഴാം വയസ്സിൽ എന്റെ കൈ പിടിച്ചു വന്നവളാ... എനിക്കെന്നും തിരക്കായിരുന്നു... എന്നിട്ടും ഞാൻ ചെയ്യാനുള്ളത് കൂടി ചെയ്തിട്ട്....ഒടുവിൽ... എന്നേ ഒറ്റയ്ക്ക് വിട്ടിട്ട്... ഹരി നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചു... "കഴിക്കാൻ ഉള്ള മെഡിസിൻ നീ എഴുതി താ... അവൾക്ക് വേദനിക്കാതിരിക്കാൻ ഉള്ളത് " പറഞ്ഞിട്ട് അയാൾ വേഗം വാതിൽ തുറന്നിറങ്ങി പോയിരുന്നു.

പാർഥി തലയിൽ കൈ താങ്ങി അൽപ്പസമയം ഇരുന്നു.. ഇതാദ്യമല്ല... ഇങ്ങനൊരു സിറ്റുവേഷൻ..നിങ്ങൾക്കീ അസുഖമുണ്ടെന്ന് മുഖത്തു നോക്കി പറയുമ്പോൾ... നിസംഗതയോടെ നോക്കി നിൽക്കുന്നവരുണ്ട്.. പൊട്ടി കരയുന്നവരും... കരയാൻ കൂടി ശക്തിയില്ലാത്ത വിധം തളർന്നു പോകുന്നവരെയും കണ്ടിട്ടുണ്ട്... ചെയ്തു തീർക്കാനുള്ള ബാധ്യതകളെ കുറിച്ച് ആകുലതപെടുന്നവരും... ജീവിച്ചു കൊതി തീർന്നില്ലെന്ന് പരാതി പറയുന്നവരും.. അങ്ങനെ അങ്ങനെ.... എത്രയോ മനുഷ്യരുടെ മുഖങ്ങളിലേക്ക് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്... ദൈവത്തിനോടപ്പം തന്നെ സ്ഥാനം നൽകുന്ന ഒരു ഡോക്ടർ നേരിടുന്ന പ്രധാന വെല്ലുവിളി... ചിലപ്പോൾ ഒക്കെയും ഒന്നുറങ്ങാൻ പോലും കഴിയാത്ത വിധം മനസ്സിനെ പിടിച്ചുലച്ചു കളയുന്ന എത്രയോ അനുഭവങ്ങൾ.. പാർഥി.... ഇനിയും എന്താണ് സുകന്യയുടെ കാര്യത്തിൽ ചെയ്യേണ്ടത് എന്നറിയാതെ ഇരുന്നു പോയിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ നീ ഒന്നും പറയണ്ട സൂര്യ... എന്തായിരുന്നു ഇത്രേം ഒഴിവാക്കാൻ പറ്റാത്തൊരു റീസൻ നിനക്ക് പറയാൻ.. അറിയാവുന്നതല്ലേ...

അതെത്ര ഇമ്പോര്ടന്റ്റ്‌ ആയൊരു ഫങ്ക്ഷൻ ആയിരുന്നു എന്നത്... എന്നിട്ടും നിന്റെ ഭാഗത്ത് നിന്നുള്ള ഒരു പ്രശ്നം കൊണ്ടല്ലേ. ഇത്രേം പ്രാക്ടീസ് ചെയ്തിട്ടും... അതിന് വേണ്ട അറേൻജ്മെൻസ് ചെയ്തിട്ടും... " ദാസ് ദേഷ്യം അടക്കാൻ ആവാതെ സൂര്യയെ നോക്കി പറയുമ്പോൾ കല്ലിച്ച മുഖത്തോടെ.. കൈകൾ നെഞ്ചിൽ കെട്ടി നിന്നവൻ... ഒന്നും മിണ്ടാതെ.. ഇഷാനി അപ്പോഴും അവന്റെ നേരെയും ദാസിന്റെ നേരെയും മാറി മാറി നോക്കുന്നുണ്ട്.. ആർക്കൊപ്പം നിൽക്കണം എന്നറിയാതെ.. രണ്ടാൾ പറയുന്നതിലും ന്യായം ഉണ്ട്... പ്രോഗ്രാം റിജേക്റ്റ് ചെയ്തതിനു കേട്ടത് മുഴുവനും ദാസ് ആണ്.. മുന്നോട്ടുള്ള ഗ്രുപ്പിന്റെ വളർച്ചയിൽ അതൊരു കല്ല് കടിയാകും എന്നവൻ പറഞ്ഞത് സങ്കടത്തോടെയാണ്.. തേജസിന്റെ മുറ്റത്തെ വലിയ ഞാവൽ മരത്തിനു ചുറ്റും കെട്ടിയ തിണ്ണയിൽ ഇരുന്നിട്ട് സൂര്യ കത്തുന്ന വെയിലിലേക്ക് നോക്കി.. അതിനേക്കാൾ ചൂടുണ്ട് ആ നിമിഷം അവന്റെ ഉള്ളിലേന്ന് ചുവന്ന പോയ മുഖം വിളിച്ചു പറയുന്നുമുണ്ട്.. "ഒന്ന് നിർത്തുന്നുണ്ടോ ദാസ് നീ.. ഞാൻ മനഃപൂർവം എന്നാണോ നീ പറഞ്ഞു വരുന്നത്..

പറഞ്ഞല്ലോ.. ഞാൻ ഒരു ഹോസ്പിറ്റൽ കേസിൽ പെട്ടത് കൊണ്ടാണ്... ഇത് വരെയും ഞാൻ കാരണം ഇങ്ങനെ വന്നിട്ടുണ്ടോ... നീ ഇത്രയും കിടന്നു ചാടാൻ... എന്റെ കൂടി സ്വപ്നം ആണ് ഇന്നലെ റിജെക്ട് ചെയ്തത്.. അതെന്താ നീ മറന്നു പോയോ... എനിക്കെന്താ സങ്കടം ഇല്ലേ..അവന്റെയൊരു...." ചാടി എഴുന്നേറ്റു കൊണ്ട് സൂര്യ പറഞ്ഞപ്പോൾ അത് വരെയും പിറു പിറുത്തു കൊണ്ടിരുന്ന ദാസ് അവന്റെ നേരെ നോക്കി.. "നിനക്കൊക്കെ ശെരിക്കും അറിയാമല്ലോ ദാസ്... വീട്ടിലെ എതിർപ്പ്.. എന്റെ ഏറ്റവും വലിയൊരു ഡ്രീംസ് ആണ് ഇതെന്ന് അറിയാവുന്നത് കൊണ്ട് മാത്രം അധികം ഒന്നും മിണ്ടുന്നില്ല എന്നേ ഒള്ളൂ... പ്രതേകിച്ചു ഏട്ടന്മാർ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് മാത്രം... അച്ഛൻ ഇന്നലെ വൈകുന്നേരം വിളിച്ചിട്ട് അത്യാവശ്യം എന്ന് പറയുമ്പോൾ ഞാനും പറഞ്ഞു നോക്കി... പ്രോഗ്രാം ഉണ്ട്... പറ്റില്ല എന്നൊക്കെ... പക്ഷേ..." സൂര്യ നിരാശയോടെ തല കുടഞ്ഞു.. റിലാക്സ് സൂര്യ... ഇഷാനി അവന്റെ തോളിൽ തലോടി കൊണ്ട് പറഞ്ഞു.. ദാസ് പക്ഷേ ഒന്നും മിണ്ടാതെ മറ്റങ്ങോ നോക്കി നിന്നിരുന്നു... അവനറിയാം എല്ലാം...

ഉള്ളിലെ സങ്കടമോ നിരാശയോ.. ഒക്കെ കൊണ്ട് അങ്ങനെ പറഞ്ഞു പോയതാണ്.. "അച്ഛൻ പറയുന്നത് അനുസരിക്കാൻ മാത്രമേ അപ്പൊ എനിക്ക് മുന്നിൽ വഴിയുണ്ടായിരുന്നുള്ളു.... എന്നിട്ടും ഞാൻ പറഞ്ഞതല്ലേ ദാസ്... നിങ്ങൾ വിട്ടോ... ഞാൻ ഇല്ലെന്ന് കരുതി പ്രോഗ്രാം ക്യാൻസൽ ചെയ്യണ്ട എന്ന്... എന്നിട്ടിപ്പോ എനിക്ക് മാത്രം കുറ്റം " ദേഷ്യത്തോടെ സൂര്യ കൈകൾ തമ്മിൽ ഇടിച്ചു... "നല്ല കാര്യായി.. എടാ... അവിടെ കാത്തു നിൽക്കുന്നത് മുഴുവനും നിന്റെ ആരാധകരാണ്.. നിന്നെ ഒന്ന് കാണാൻ വേണ്ടിയാണ്.. അങ്ങനെ ഉള്ളടത് ഞങ്ങൾ പോയിട്ട് എന്ത് ചെയ്യാനാ..." ദാസ് പറഞ്ഞു..സൂര്യ ഒന്നും മിണ്ടിയില്ല.. "സോറി സൂര്യ... എനിക്ക് മനസ്സിലാകും.. പെട്ടന്ന് ഞാൻ.. വിട്ടേക്കട... പ്രോഗ്രാം കൺവീനർ ജിഷ്ണു എന്റെ ഫ്രണ്ട് കൂടി ആയത് കൊണ്ട് വല്ല്യ റിസ്ക് ഇല്ലാരുന്നു.. പക്ഷേ നെക്സ്റ്റ് മന്ത് ഒരു പ്രോഗ്രാം അവർക്ക് വേണ്ടി ചെയ്യാൻ ഞാൻ ഉറപ്പ് കൊടുത്തിരുന്നു..." ദാസ് പറഞ്ഞിട്ടും സൂര്യയുടെ മുഖം തെളിഞ്ഞിട്ടില്ല.. തിരിച്ചവരോട് ഒന്നും പറയാതെ ഉള്ളിലേക്ക് കയറി പോകുന്ന സൂര്യയെ ഒന്ന് നോക്കിയിട്ട് ഇഷാനി ദാസിന്റെ നേരെ കടുപ്പിച്ചു നോക്കി..

"ഒരുതരത്തിൽ എത്താൻ പറ്റുമെങ്കിൽ അവനെത്തുമെന്ന് നന്നായി അറിയാമല്ലോ ദാസ് നമ്മുക്ക്.. വേണ്ടായിരുന്നു.. അല്ലേൽ തന്നെ അതിന്റെ പേരിൽ ടെൻഷൻ കൊണ്ട് നടക്കുന്നവനോട് നീ കൂടി അങ്ങനെ പറയണ്ടായിരുന്നു...." ഇഷാനി കൂടി അങ്ങനെ പറയുമ്പോൾ... ദാസ് സൂര്യ പോയ വഴിയേ നോക്കി.. "അല്ലേടി.. ഞാൻ അങ്ങനൊന്നും...." വീണ്ടും എന്തോ പറയാൻ ഒരുങ്ങിയ അവനെ ഇഷാനി കൈ ഉയർത്തി തടഞ്ഞു.. മിണ്ടരുത് നീ ഇനി... അവന്റെ ഒരു....ദേഷ്യം തീർക്കല്.. അവളും സൂര്യയുടെ പിറകിൽ തന്നെ അകത്തേക്കു കയറി പോയി.. ദാസ് അവിടെ തന്നെ ഇരുന്നു... ഇഷാനി ചെല്ലുമ്പോൾ... സൂര്യ ഓഫീസ് റൂമിൽ. മേശയിൽ കൈ കുത്തി തല കുനിച്ച് ഇരിപ്പുണ്ട്.. അവളും ചെന്നിട്ട് അവന്റെ അരികിൽ ഇരുന്നു.. "പോട്ടെ ടാ... നിന്റെ ഉള്ളിലുള്ള അതേ ടെൻഷൻ ദാസിനും ഉണ്ടാവും..

അത് കൊണ്ട് പറഞ്ഞു പോയതാണ്... ഇതിപ്പോൾ രണ്ടാളും തെറ്റുകാരല്ല... എതിരെ നിൽക്കുന്ന ആളുടെ മാനസിക അവസ്ഥ അറിഞ്ഞിട്ട് വേണം സൂര്യ നമ്മളോരോന്ന് വിളിച്ചു പറയാൻ... ആ ബോധം നിനക്കുമില്ല... അവനുമില്ല " ഇഷാനി ആശ്വാസം പോലെ പറഞ്ഞപ്പോൾ എന്ത് കൊണ്ടോ സൂര്യയുടെ ഉള്ളിലേക്ക് ദച്ചുവിന്റെ മുഖം ഓടി വന്നിരുന്നു.. നിറഞ്ഞ കണ്ണോടെ... വീണ്ടും വീണ്ടും ഹൃദയം നീറുന്ന പോലെ തോന്നി അവനപ്പോൾ.. ഇത് പോലൊരു ദേഷ്യമല്ലേ അവളോടും തീർത്തത് എന്നോർക്കുമ്പോൾ... സ്വയം പുച്ഛം തോന്നുന്നു.. എന്താടാ... പെട്ടന്നുള്ള അവന്റെ മുഖം കണ്ടിട്ട് ഇഷാനി ചോദിക്കുമ്പോൾ... സൂര്യ അവളെ തുറിച്ചു നോക്കി.. കുന്തം... അവളുടെ ഒരു ആശ്വാസിപ്പിക്കല്.. മറന്നതൊക്കെ വീണ്ടും ഉള്ളിലേക്ക് വലിച്ചു കയറ്റാൻ ആയിട്ട്... നിനക്ക് വേറെ പണിയൊന്നും ഇല്ലെടി... ദേഷ്യത്തോടെ തന്നെ ചാടി എഴുന്നേറ്റു കൊണ്ട് സൂര്യ പറയുമ്പോൾ... ഇഷാനി ഞെട്ടി പോയിരുന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story