സ്വയം വരം 💞: ഭാഗം 9

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഹരി... നീ എന്തൊക്കെയാടാ ഈ പറയുന്നത് " മുകുന്ദൻ അയാളുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.. "ഞാൻ ഈ പറഞ്ഞതിൽ ഒരു വാക്ക് പോലും നുണയല്ല മുകുന്ദ..." ഹരിയുടെ ഉറപ്പ് ഒന്നൂടെ കേട്ടപ്പോൾ സഹിക്കാൻ വയ്യാതെ മുകുന്ദൻ ചുവരിൽ ചാരി.. "എടാ.. എന്നിട്ടും പിന്നെ എന്തിന് ഡിസ്ചാർജ് ചെയ്തു സുകന്യയെ.. ട്രീറ്റ്മെന്റ് ചെയ്യാതെ... " മുകുന്ദൻ തളർച്ചയോടെ ചോദിച്ചു... "അവൾക്കറിയില്ല മുകുന്ദ.. എന്റെ ഭാര്യക്ക് അറിയില്ലെടാ ഇങ്ങനൊരു രോഗം അവളിൽ കൂടിയിട്ടുണ്ട് എന്നത്... ചെയ്യുന്നത് തെറ്റാണ് എന്നറിഞ്ഞും.. ഞാൻ പാർഥിയോട് അതവളെ അറിയിക്കരുത് എന്ന് പറഞ്ഞു " ഹരി പറയുമ്പോൾ മുകുന്ദൻ ഞെട്ടി കൊണ്ട് അയാളെ നോക്കി. "ഹരി എന്തിന്... നീ എന്ത് വിഡ്ഢിത്തം ആണ് കാണുക്കുന്നത്.. എടാ എത്രയും വേഗത്തിൽ ട്രീറ്റ് ചെയ്തു തുടങ്ങുന്നതിനു പകരം.. നിനക്ക് എന്താ ഹരി... ഭ്രാന്ത് പിടിച്ചോ " മുകുന്ദൻ ഹരിയെ പിടിച്ചുലച്ചു... "എനിക്ക് ഭ്രാന്ത് പിടിക്കും... എല്ലാം കൂടി ഈ പ്രഷർ എനിക്ക് സഹിക്കാൻ വയ്യ മുകുന്ദ.. ഒരു കടുക് മണിയോളം പ്രതീക്ഷ പാർഥി പറഞ്ഞിരുന്നു എങ്കിൽ...

ഈ ലോകത്തിലെ എവിടെ വേണമെങ്കിൽ പോലും ഞാൻ അവളെ കൊണ്ട് പോകുമായിരുന്നു.. എനിക്കുള്ളതെല്ലാം കൊടുത്തായാലും അവളെ തിരിച്ചു വാങ്ങുമായിരുന്നു... ഇതിപ്പോൾ... വളരെ വളരെ ലേറ്റ് എന്ന് പാർഥി ആവർത്തനം പോലെ പറയുന്നുണ്ട്.. വരാനുള്ള വേദനകൾക്ക് ഞാൻ ഇപ്പഴേ അവളെ എറിഞ്ഞു കൊടുക്കണോ മുകുന്ദ..." ഹരി വേദനയോടെ ചോദിക്കുമ്പോൾ മുകുന്ദൻ അയാളോട് എന്ത് പറയാൻ എന്നത് പോലുള്ള അവസ്ഥയിൽ ആയിരുന്നു.. ആ മനുഷ്യന് കുടുംബം എത്ര മാത്രം പ്രിയപ്പെട്ട ഒന്നാണ് എന്ന് അരികെ നിന്നിട്ട് അറിഞ്ഞതാണ്... അങ്ങനെ ഉള്ളവൻ ഇതങ്ങനെ ഒറ്റയ്ക്ക് നെഞ്ചിൽ ഇട്ട് സഹിച്ചു നടക്കുന്നതാവോ... ഹരി.... എന്നാലും എടാ... ഈ ചെയ്യുന്നത് തെറ്റാണ് എന്നൊരു തോന്നൽ " മുകുന്ദൻ പറഞ്ഞു.. "എനിക്കറിയാം മുകുന്ദ.. കേൾക്കുന്നവർ ആരും ഇത് അംഗീകരിച്ചു തരില്ല.. രക്ഷ പെടില്ലെന്ന് ഉറപ്പുണ്ട് എങ്കിലും ട്രീറ്റ്മെന്റ് തുടങ്ങാൻ തന്നെ ആയിരിക്കും പറയുന്നത്.. പാർഥിയും അങ്ങനെ തന്നെയാണ് പറഞ്ഞത്...

ഞാൻ അത് ചെയ്യും.. പക്ഷേ അതിന് മുന്നേ എനിക്കവൾക്ക് വേണ്ടി ചെയ്യാൻ കുറച്ചു കാര്യങ്ങൾ കൂടി ബാക്കിയുണ്ട് മുകുന്ദ.. എന്നിട്ട് അവളെയും കൊണ്ട് ഞാൻ പോകും.. ഈ ലോകത്തിലെ മികച്ച ചികിത്സ തന്നെ കൊടുക്കും ഞാൻ അവൾക്ക്... മരിക്കാൻ പോകുന്നവളോടുള്ള കടമ ആയിട്ടല്ല ടോ... ഒരമ്മയുടെ സ്വപ്നങ്ങൾ സാധിപ്പിച്ചു കൊടുക്കണം എനിക്ക്..." വാശി പോലെ... ഹരിയത് പറയുമ്പോൾ മുകുന്ദൻ അയാളെ നോക്കി.. "ചെറിയ പ്രായത്തിൽ തന്നെ... പഠിച്ചിട്ട് എനിക്ക് വല്ല്യ ജോലി വാങ്ങണം എന്ന് ദച്ചു പറയാറുണ്ട്... നന്നായി പഠിക്കുമായിരുന്ന അവൾ ജോലികാരി ആവും എന്നാ ഉറപ്പ് കൊണ്ടായിരിക്കും... അവളുടെ പഠിപ്പോ ജോലിയോ ഒന്നും അല്ലായിരുന്നു സുകന്യയുടെ സ്വപ്നങ്ങളിൽ ഒന്നാമത്... ദച്ചുവിന്റെ വിവാഹസങ്കൽപം... അതെത്ര തവണ എന്നോട് പറഞ്ഞിട്ടുണ്ട്.. അതിന് ഞാനും മോളും അവളെയെത്ര കളിയാക്കി ചിരിച്ചിട്ടുണ്ട് " നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഹരി അത് പറയുമ്പോൾ... മുകുന്ദൻ ഓർക്കുകയായിരുന്നു...

തന്നോടും അതെത്രയോ തവണ സുകന്യ പറഞ്ഞിരിക്കുന്നു.. "ഓരോ പുതിയ തരം ഡിസൈൻ ആഭരണം കണ്ടാലും വാങ്ങിച്ചു സൂക്ഷിച്ചു വെക്കും.. ദച്ചുവിന്റെ കല്യാണത്തിന് എന്നാണ് ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം.. മോൾക്കൊരു പതിനഞ്ചു വയസ്സ് കഴിഞ്ഞത് മുതൽ ഈ ഭ്രാന്ത് കുറച്ചു കൂടിയിരുന്നു.. വിവാഹം എന്ന് മാത്രം പറഞ്ഞിട്ട് മോളെ അതിനുള്ളിൽ കെട്ടിയിടല്ലേ.. അവൾ ഈ ടൈം എൻജോയ് ചെയ്യട്ടെ എന്നൊക്കെ പറഞ്ഞിട്ട് ഞാൻ വഴക്ക് പറയുമ്പോ പോലും രണ്ടു ദിവസം പിന്നെ മിണ്ടില്ല.. പക്ഷേ മൂന്നാം നാൾ വീണ്ടും അതേ പല്ലവി തുടരും.. കേട്ട് പതിഞ്ഞു പോയത് കൊണ്ട് തന്നെയും ഞാനും മോളും അതത്ര മൈന്റ് ചെയ്യാറില്ല പിന്നെ..." ഹരി കൈ കൊണ്ട് നെറ്റിയിൽ താങ്ങി... മുകുന്ദൻ എന്ത് പറഞ്ഞിട്ട് ആശ്വാസം പകരും എന്നറിയാതെ നിന്ന് പോയിരുന്നു.. "എനിക്കാ സ്വപ്നം നടത്തി കൊടുക്കണം മുകുന്ദ.. ഇപ്പഴേ രോഗത്തെ കുറിച്ചവളെ അറിയിച്ചാൽ.. പാതി മരിച്ചൊരു ശരീരം മാത്രം ആയിട്ട് അവൾ അത് അംഗീകരിക്കും.. ഏറ്റവും വലിയൊരു സ്വപ്നം നടക്കുന്നത് പോലും നിസംഗതയോടെ കാണും..

അതിലൊന്നും അൽപ്പം പോലും... ആസ്വദിക്കാൻ ആവാത്ത പോലെ അവളെ... അവളെ എനിക്കങ്ങനെ കാണാൻ വയ്യെടാ... എല്ലാ സന്തോഷത്തോടെയും തന്നെ സുകന്യ അത് അനുഭവിക്കട്ടെ... സന്തോഷിക്കട്ടെ.. അത്രയേ ഞാനും ഇപ്പൊ കരുതുന്നുള്ളു.. ബാക്കി എല്ലാം ദൈവത്തിന് വിട്ട് കൊടുക്കും.." ഹരി പറഞ്ഞു.. "കാണുന്നവരും കേൾക്കുന്നവരും എന്നെ മനസിലാക്കില്ല.. എനിക്കറിയാം.. കുറ്റപ്പെടുത്താൻ ആയിരം പേര് കാണും.. പക്ഷേ എനിക്കിപ്പോ ഇതാണ് മുകുന്ദ ശെരി.. ഈ ശെരിക്കൊപ്പം നിൽക്കാൻ ഞാനും തീരുമാനിച്ചു.. ഇതറിയാവുന്ന മൂന്നാമത്തെ ആള് ഇപ്പൊ നീയാണ്.. ഇനി മറ്റൊരാൾ ഇതറിയാൻ ഇട വരരുത്..." ഹരി പറയുമ്പോൾ മുകുന്ദ... അയാളുടെ തോളിൽ അമർത്തി പിടിച്ചു.. എന്നിൽ നിന്നും ഇതാരും അറിയില്ലെടാ ഹരി.. ഉറപ്പോടെ മുകുന്ദൻ പറഞ്ഞു.. പക്ഷേ ഹരി.... എനിക്കൊന്തോ.... നിനക്കെങ്ങനെ പറ്റുന്നു... ഇത്രേം ഉള്ളിൽ ഒതുക്കാൻ... " മുകുന്ദൻ ചോദിക്കുമ്പോൾ ഹരി ഒന്ന് ചിരിച്ചു...

"ഇതൊക്കെ എനിക്ക് കഴിയും എന്ന് എനിക്കും അറിയില്ലായിരുന്നു മുകുന്ദ.. സാഹചര്യം... ഇതെല്ലാം അവർ അറിയുമ്പോൾ ഉള്ള റിയാക്ഷൻ... അതിനെ കുറിച്ചോർത്തു പോയി ഞാൻ... മരണം കാത്തു കിടക്കുന്ന അമ്മയ്ക്ക് വേണ്ടി യാതൊരു വികാരവുമില്ലാതെ... സന്തോഷത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത.... ജീവിതത്തിലെ ഏറ്റവും മനോഹരമാവേണ്ടുന്ന ഒരു ചടങ്ങിൽ ഒരു പാവ പോലെ എന്റെ ദച്ചുവിനെ എനിക്ക് കാണാൻ വയ്യ... ഒരു മകളുടെ ബാല്യം മുതൽ... അവളെ കാണാൻ കൊതിച്ച വേഷത്തിലും ഭാവത്തിലും മകളെ അരികിൽ കിട്ടിയാലും... അതൊന്നും ലവലേശം ആസ്വദിക്കാനോ... മനസ്സ് തുറന്നൊന്നു ചിരിക്കാൻ കൂടി കഴിയാത്ത എന്റെ ഭാര്യയും.... എനിക്കതൊന്നും കാണാൻ വയ്യ മുകുന്ദ... അതിലും ഭേദം... ഞാൻ ഇങ്ങനെ..." പറഞ്ഞിട്ട് ഹരി വേഗം മുഖം തിരിച്ചു കളഞ്ഞു... അയാളോട് എന്താണ് പറയേണ്ടത് എന്നറിയാതെ മുകുന്ദനും വലഞ്ഞു... ❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇവളീ പറഞ്ഞത് പോലൊന്നും ഇല്ല മോളെ... " ദച്ചുവിന്റെ കവിളിൽ കുത്തി കൊണ്ട് സുകന്യ അനുവിന്റെ നേരെ നോക്കി പറഞ്ഞു.. ദച്ചുവിനോപ്പം... സുകന്യയെ കാണാൻ വന്നതാണ് അവൾ... ഇന്ന് തേജസിൽ പോവണ്ട.. എനിക്കുടനെ വീട്ടിൽ പോണം എന്ന് പറഞ്ഞിട്ട് ദച്ചു കോളേജ് വിട്ട ഉടനെ അനുവിന്റെ കയ്യും വലിച്ചു കൊണ്ട് ഇറങ്ങി നടന്നു.. അനുവിന്റെ കണ്ണിൽ അതിശയം ആയിരുന്നു.. സൂര്യ ദർശനം ഒന്നിന് വേണ്ടിയും മാറ്റി വെക്കാത്ത പെണ്ണാണ്.. ഊറി ചിരിക്കുന്ന അനുവിന്റെ നേരെ ഒന്ന് കൂർപ്പിച്ചു നോക്കിയതല്ലാതെ... ദച്ചു പക്ഷേ ഒന്നും മിണ്ടിയില്ല.. അവൾക്ക് അറിയാം ആ ചിരിയുടെ അർഥം.. അങ്ങനെ എത്തിയതാണ് ഇത്രയും പെട്ടന്ന് വീട്ടിൽ.. ചായ കുടിക്ക് മോളെ... അനുവിന്റെ മുന്നിലേക്ക് ചായ നീക്കി കൊടുത്തു കൊണ്ട് സുകന്യ പറഞ്ഞു.. ചിരിച്ചു കൊണ്ടവൾ തലയാട്ടി..

"ഇന്ന് നിന്റെ തുള്ളൽ ഇല്ലേ ദച്ചു... " ദച്ചുവിന് നേരെ ചായ നീട്ടി കൊണ്ട് കള്ളചിരിയോടെ സുകന്യ ചോദിച്ചു.. ദച്ചു മുഖം വീർപ്പിച്ചു കൊണ്ട് നോക്കുമ്പോൾ അമർത്താൻ കഴിയാതെ അനു പൊട്ടിച്ചിരിച്ചു പോയി.. അവളുടെ കയ്യിൽ അമർത്തി ഒരു നുള്ള് കൊടുത്തു ദച്ചുവപ്പോൾ... ആഹ്... കഷ്ണം പറിച്ചോ നീ... " കൈ തടവി കൊണ്ട് അനു കണ്ണുരുട്ടി.. "ആന്റി അങ്ങനെ... അവളെ കൊച്ചാക്കേണ്ട... അവൾക്കൊരു ട്രോഫി അവിടെ കാത്ത് വെച്ചിട്ടുണ്ട്.. സമയം ആകുമ്പോൾ.. നിങ്ങൾ അതെടുത്തു കഴുത്തിൽ തൂക്കി കൊടുത്ത മതി.. ല്ലേ ടി " കള്ളചിരിയോടെ അനു പറയുമ്പോൾ ദച്ചു അവളെ കൂർപ്പിച്ചു നോക്കി... "അതെങ്ങനെ മോളെ... ഞങ്ങൾ കൊടുക്കും.. ഇവൾ ഇവളുടെ കഴിവ് കൊണ്ടല്ലേ നേടേണ്ടത് " സുകന്യ ചോദിക്കുമ്പോൾ അനു ഒളി കണ്ണോടെ ദച്ചുവിനെ നോക്കി.. "അതിന് അവൾ കഴിവിന്റെ പരമാവധി നോക്കുന്നുണ്ട് ആന്റി... എനിക്ക് തോന്നുന്നു അത് കൊണ്ടൊന്നും കാര്യമില്ല.. ഇനി നിങ്ങളുടെ അനുഗ്രഹം കൂടിയെ തീരൂ..." നീ ഇങ്ങട്ട് വന്നേ... ഇനിയും അവളെ പറയാൻ വിടില്ലെന്ന ഭാവത്തിൽ...

അനുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ദച്ചു സ്റ്റെപ് ഓടി കയറി.. ഒന്നും മനസ്സിലായില്ല എങ്കിലും ചിരിച്ചു കൊണ്ട് തന്നെ സുകന്യ അവരുടെ പോക്ക് നോക്കി നിന്നു... നീ എന്ത് പണിയാണടി കാണിച്ചത്... അമ്മയ്ക്ക് എങ്ങാനും സംശയം തോന്നിയോ ആവോ... വാതിൽ അടച്ചിട്ട്... ദച്ചു കണ്ണുരുട്ടി ചോദിക്കുമ്പോൾ.. ബെഡിൽ കിടന്നു കൊണ്ട് അനു ചുണ്ട് കോട്ടി.. ആർക്കെങ്കിലും ഒരു സംശയം ഒക്കെ തോന്നിയാലെ ഇനി ഇത് മുന്നോട്ട് പോകൂ.. സൂര്യ ഏതായാലും മനസ്സിലാക്കുന്നില്ല.. ഇനി എനിക്ക് പ്രതീക്ഷ ഇവിടെയാണ്... " അനു പറയുമ്പോൾ ദച്ചു അവളെ നോക്കി ചിരിച്ചു.. "ഒരിക്കൽ സൂര്യ എന്നോടുള്ള സ്നേഹം പറയും.. അന്നത് കേൾക്കാൻ നീയും ഉണ്ടാവണേ എന്നതാ ഇപ്പൊ എന്റെ പ്രാർത്ഥന... അന്ന് തീരുമല്ലോ ഈ പുച്ഛം.. ദച്ചു പറയുമ്പോൾ അനു അവളെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് തിരിഞ്ഞു കിടന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤

എന്ത് പറ്റി... ക്ഷീണം ഉണ്ടോ... " കിടക്കുന്ന സുകന്യയുടെ നെറ്റിയിൽ തലോടി ഹരി ചോദിക്കുമ്പോൾ അഴിഞ്ഞു കിടന്ന മുടി ഇഴകൾ വാരി പിടിച്ചു കെട്ടി കൊണ്ട് അവർ എഴുന്നേറ്റു ഇരുന്നു.. "എന്താ ന്ന് അറിയില്ല ഹരിയേട്ടാ...വെറുതെ ഇരിക്കുമ്പോൾ പോലും.. കണ്ണുകൾ അടഞ്ഞു പോകും പോലെ... മുന്നേ ഹോസ്പിറ്റലിൽ പോയി ഒരു ഡ്രിപ്പ് ഇട്ടു കഴിഞ്ഞു ഒക്കെ ആവുന്നതാ...ഇപ്രാവശ്യം.. എന്തോ പോലെ.. മനസ്സിൽ പറയാൻ അറിയാതൊരു സങ്കടം..." ഹരിയുടെ തോളിലേക്ക് ചാരി കൊണ്ട് സുകന്യ അത് പറയുമ്പോൾ കണ്ണുകൾ നിറയല്ലേ എന്നായിരുന്നു ഹൃദയവേദനയോടെ ഹരി ഓർത്തത്.. "ഒന്നൂല്ല... ഒക്കെ വെറുതെ തോന്നുന്നതാ... രണ്ടു ദിവസം കഴിയുമ്പോൾ ഇത് ശെരിയാകും.. പാർഥി പറഞ്ഞിരുന്നു അത്.. ഇപ്രാവശ്യം നല്ലോണം ലോ ആയതാണ് പ്രഷർ.. അത് കൊണ്ട് തന്നെ ക്ഷീണം കാണുമെന്ന് " ചേർത്ത് പിടിച്ചു കൊണ്ട് ഹരി അത് പറയുമ്പോൾ സുകന്യ മൂളി കൊണ്ട് അയാളെ നോക്കി.. "സന്തോഷം നൽകുന്നൊരു കാര്യം പറയാൻ ഓടി വന്നതാ ഈ ഞാൻ..." വരുത്തി കൂട്ടിയ ചിരിയോടെ ഹരി പറഞ്ഞു..

സുകന്യയുടെ കണ്ണുകൾ വിടർന്നു.. എങ്കിൽ പറ... ഞാൻ റെഡി കേൾക്കാൻ... ഹരിയിൽ നിന്നും വിട്ട് മാറി... ചിരിച്ചു കൊണ്ടിരിക്കുന്ന അവരെ നോക്കുമ്പോൾ ഒക്കെയും ഹരിയുടെ ഹൃദയം നീറി.. "ഞാൻ ഒരു മൂന്നു മാസം ലീവിന് അപ്ലൈ കൊടുത്തിട്ടുണ്ട്.. നിന്റെ എക്കാലത്തെയും പരാതി അല്ലായിരുന്നോ അത്... മിക്കവാറും കിട്ടുമായിരിക്കും.. ഇനി കിട്ടിയില്ലേ.. ഞാൻ അങ്ങ് രാജി വെക്കും... ഹരി അത് പറയുമ്പോൾ സുകന്യ ഞെട്ടി പോയിരുന്നു.. തിരക്കുകൾ കൊണ്ട് ഒന്ന് കാണാൻ പോലും കിട്ടാത്ത എത്രയോ ദിവസം.. ഒരാഴ്ച ലീവെടുക്ക് എന്ന് പറയുമ്പോൾ... വിശ്വസിച്ചു ഏല്പിച്ച ജനങ്ങൾക്ക് ചെയ്യേണ്ടുന്ന... ഉത്തരവാദിത്തങ്ങളെ കുറിച്ച് ഒരു ദീർഘ പ്രഭാക്ഷണം ഉറപ്പാണ്.. അങ്ങനെ ഉള്ള ആളാണ്‌... നീ എന്താ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്... ഹരി ചോദിച്ചിട്ടും... സുകന്യ നോട്ടം മാറ്റുന്നില്ല.. ഹലോ... ഹരി കുലുക്കി വിളിക്കുമ്പോൾ ഞെട്ടി കൊണ്ട്... സുകന്യ അയാളെ നോക്കി.. അല്ലാ.. ഞാൻ... എന്തോ സ്വപ്നം കണ്ടു... ഹരി ഏട്ടൻ ലീവ് എടുക്കും.. കിട്ടിയില്ലേ രാജി വെക്കും എന്നൊക്കെ എന്നോട് പറയുന്നത്..

സ്വപ്നം ആണേലും അതിന്റെ ഷോക്കിൽ ഇരുന്നു പോയതാ "സുകന്യ.... പറയുമ്പോൾ ഹരി ഒന്ന് കൂർപ്പിച്ചു നോക്കി... അത് സ്വപ്നം ഒന്നും അല്ലായിരുന്നു.. ഞാൻ പറഞ്ഞത് തന്നെയാ.. എന്റെ തീരുമാനം തന്നെയാ " ഹരി കൊറുവിച്ചു കൊണ്ട് അത് പറയുമ്പോൾ സുകന്യ ചിരിച്ചു പോയിരുന്നു ആ ഭാവം കണ്ടിട്ട്... "എന്ത് പറ്റി.. പെട്ടന്നിങ്ങനെ തോന്നാൻ.. മ്മ് " സുകന്യ ചോദിക്കുമ്പോൾ ഹരി അവരുടെ മടിയിൽ കിടന്നു.. "ഒന്നുമില്ല... എനിക്കങ്ങനെ തോന്നി... ഇച്ചിരി റസ്റ്റ്‌ ആവിശ്യമുള്ളത് പോലെ... " ഹരി.... സുകന്യയുടെ കൈ വിരൽ പിടിച്ചെടുത്തു കൊണ്ട് അത് മടക്കി തലോടി പറയുമ്പോൾ... സന്തോഷം നിറഞ്ഞ അവരുടെ കണ്ണിൽ പെട്ടന്ന് ആകുലത നിറഞ്ഞു... "എന്തേ ഹരിയേട്ടാ... വയ്യായ്ക വല്ലതും...." പേടിയോടെ അവരുടെ ചോദ്യം... ഹരിയുടെ ഹൃദയം വീണ്ടും വേദനിച്ചു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story