താലി 🥀: ഭാഗം 1

thali

എഴുത്തുകാരി: Crazy Girl

അവളുടെ കൈകളിലേക്ക് പാൽ ഗ്ലാസ്‌ നൽകുമ്പോൾ ആ അമ്മയുടെ മുഖത്ത് നേരിയ സങ്കടം നിറഞ്ഞിരുന്നു... അത് കാണെ അവളിൽ ഭയം മൂടി... "മോൾ ചെല്ല് "കവിളിൽ തലോടി ആ സ്ത്രീ പറഞ്ഞതും അവൾ ദയനീയമായി ഒന്ന് നോക്കി നിന്നതേ ഉള്ളൂ പാൽ ഗ്ലാസുമായി പടികൾ കയറുമ്പോൾ അവളുടെ ഹൃദയം ഭയത്താൽ പിടച്ചുകൊണ്ടിരുന്നു... "ഈശ്വരാ പരീക്ഷിക്കല്ലേ "നെഞ്ചിൽ തൊട്ടവൾ പതിയെ മൊഴിഞ്ഞു...കണ്ണുകൾ കലങ്ങികൊണ്ടവൾ ഡോർ തുറക്കാൻ നിന്നതും വയറിൽ ചുറ്റിയവൻ ചുമരിൽ തട്ടി നിർത്തിയിരുന്നു... അവനെ കാണെ അവളുടെ കണ്ണുകൾ വിടർന്നു എങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു... "എനിക്ക് പേടിയാ ദേവ് "അവളുടെ ശബ്ദം ഇടറി... "പേടിക്കണ്ടാ വൈച്ചു ഒരു മുറിക്കിപ്പുറത്തു നിനക്ക് ഞാനില്ലേ "അവന്റെ കൈകൾ അവളുടെ കവിളിൽ തലോടി.. "ഒരു മുറിക്കിപ്പുറം.. ഹ്ഹ് അതല്ലല്ലോ ദേവ് ഞങ്ങൾ ആഗ്രഹിച്ചത് "അവനെ ഉറ്റുനോക്കിയവൾ ചോദിച്ചു.. "നമ്മള് ആഗ്രഹിച്ച പോലെ ജീവിക്കാൻ ഒരു താലി ചരട് വേണമെന്നില്ലെടി... നീ ഇപ്പൊ ചെല്ല്...

അച്ഛന് അമ്മ ഉറങ്ങിക്കഴിഞ്ഞാൽ എന്റെ മുറിയിലേക്ക് വന്നാൽ മതി "അവന് അവളുടെ മുർദ്ധാവിൽ തലോടി... "അ.. അയാളോ "അവളുടെ ശബ്ദം വിറച്ചു.. "അവന്റെ മെഡിസിൻ ബോക്സിൽ സിറിഞ്ച് വല്ലതും കാണും അതങ്ങ് കുത്തിയാൽ പിന്നെ നാളെ രാവിലെ എണീക്കു "ദേവ് പറഞ്ഞത് കേട്ടവൾ തലയാട്ടി... അവനെ നോക്കിയവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചുകൊണ്ട് മുറിയിലേക്ക് കയറി...ഡോർ ലോക്ക് ചെയ്യാതെ അവൾ ഡോർ അടച്ചുകൊണ്ട് ബെഡിന്റെ മൂലയിൽ ചമ്രം പടിഞ്ഞു ഇരിക്കുന്നവനെ നോക്കി.... ഒരുമാത്ര അവളിലെ പേടി തിരികെ ഉയർന്നു.. താടിയും മുടിയും നീട്ടിവരുത്തിയ ഒരു രൂപം... പക്ഷെ പതിവിലും ഒതുക്കമുണ്ടെന്ന് തോന്നി അവൾക്.... "വാവേ "അവന്റെ വിളി കേട്ടതും അവൾ ഓർമകളിൽ നിന്ന് ഞെട്ടി... ചിരിക്കുന്നുണ്ടോ... ഉണ്ടാവും... താടിയുടെയും മീശയുടെ ഇടയിൽ അയാളുടെ ചുണ്ടുകൾ കാണാൻ പ്രയാസം പോലെ... "എനിക്ക് പാൽ വേണം വാവേ താ "കൈകൾ നീട്ടി തന്റെ കയ്യിലെ പാല് ചോദിക്കുന്നവനെ കാണെ ഭയം ഉരുണ്ടു കൂടി.... അടുത്തേക്ക് ചെന്നാൽ തന്നെയെന്തെങ്കിലും ചെയ്യുമോ... വേണ്ട ഞാൻ വരില്ല... ഭ്രാന്താനാ... എന്നേ തല്ലാനും കൊല്ലാനും മടിക്കില്ല... ഞാൻ പോകില്ലാ...

അവൾ മനസ്സിൽ അലമുറയിൽ കരഞ്ഞു... "എനിക്ക് പാൽ താടി വാവേ "ശബ്ദത്തിൽ ഇച്ചിരി കടുപ്പം ഉയർന്നു.... "അല്ലേൽ ഞാൻ അങ്ങോട്ട് വരുവേ " "വേണ്ടാ " ചമ്രം പടിഞ്ഞിരുന്ന കാലുകൾ നിവർത്താൻ നിന്നതും അവൾ അലറി... "ഞാ.. ഞാൻ തരാ "സാരി തുമ്പ് കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ചവൾ ഉയർന്ന നെഞ്ചിടിപ്പോടെ അവനടുത്തേക്ക് നടന്നു... അകലം പാലിച്ചുകൊണ്ടവൾ കൈകൾ മാത്രം നീട്ടി പാൽ ഗ്ലാസിൽ പിടിക്കാൻ തുനിഞ്ഞവൻ അവളുടെ കയ്യില് പിടിത്തമിട്ടതും അവളുടെ കയ്യിലെ ഗ്ലാസ്‌ ബെഡിൽ വീണു അലറുന്നതിന് മുന്നേ അയാളുടെ ബലിഷ്ഠമായ കൈകൾക്കുള്ളിൽ കുരുങ്ങിയിരുന്നു... "കരയണ്ടാട്ടോ... ഞാനില്ലേ "വായും വയറും അമർത്തി കൊണ്ടവൻ ചെവിയിൽ മൊഴിയുന്നത് കേട്ടവളിൽ കണ്ണീർ ഒഴുകി... കാലുകൾ പിടച്ചു അവനിൽ നിന്ന് കുതറാൻ ശ്രേമിച്ചെങ്കിലും ഫലിച്ചില്ല... കരയാൻ പോലും ശബ്ദം വരാതെ ക്ഷീണിതയായവൾ അവന്റെ കൈക്കുള്ളിൽ കണ്ണീർ പൊഴിച്ചു .... അപ്പോഴാണ് ദേവ് പറഞ്ഞത് മനസ്സിൽ തെളിഞ്ഞത്... സിറിഞ്ചു... കണ്ണുകൾ കൊണ്ടവൾ ചുറ്റും പരതി... ബെഡ്‌ഡിനു മുട്ടിയുള്ള ടേബിളിലെ ബോക്സ്‌ കണ്ടതും അവൾ കണ്ണുകൾ തുടച്ചു വാ മറച്ചുവെച്ച അവന്റെ കൈകൾ എടുത്തു മാറ്റാൻ ശ്രേമിച്ചു...

"ഇല്ലാ നീ കരയും... "വായിൽ പൊതിഞ്ഞു പിടിച്ച കൈകൾ മാറ്റാൻ ശ്രേമിച്ചതും അയാൾ പറഞ്ഞത് കേട്ട് അവൾ ശക്തിയോടെ കൈകൾ മാറ്റിയതും അവന്റെ നീട്ടി വളർത്തിയ നഖം നഗ്നമായ വയറിൽ അമർന്നു.. വേദന തോന്നിയെങ്കിലും അവന്റെ കൈക്കുള്ളിൽ നിന്ന് രക്ഷപ്പെടണം എന്ന് തോന്നി... "എനിക്ക് വെള്ളം... വേണം "അവൾ മെല്ലെ പറഞ്ഞു... "വാവക്ക് വെള്ളം വേണോ... ഞാൻ.. ഞാൻ തരാലോ "അവന് അവളിലെ പിടിത്തം അയഞ്ഞുകൊണ്ട് പറഞ്ഞതും അവൾ കുതറിക്കൊണ്ട് ബോക്സിൽ മരുന്ന് നിറച്ചുവെച്ച സിറിഞ്ചു ഒരു അവന്റെ കൈകളിൽ കുത്തിയിറക്കിയിരുന്നു... "ആഹ്ഹ "പെട്ടെന്നുള്ള വെപ്രാളംത്തിലും പേടിയിലും സിറിഞ്ചു അവനിൽ കുത്തിയിറക്കിയപ്പോൾ അവന്റെ അലർച്ച കെട്ടു... സിറിഞ്ജ് കുത്തിയിടം ചോര പൊടിഞ്ഞു കൊണ്ടവൻ ബെഡിലേക്ക് തളർന്നു വീഴുമ്പോൾ അവൾ അവന്റെ നഗം പതിഞ്ഞ വയറിന്മേൽ തടവുകയായിരുന്നു... "അമ്മേ... വേദനിക്കുന്നമ്മേ "ബോധമില്ലാത്ത അവസ്ഥയിൽ അവന് പുലമ്പിക്കൊണ്ടിരുന്നു... "എനിക്കും എനിക്കും വേദനയുണ്ട്... എന്റെ ഈ മനസ്സ് പിടഞ്ഞു മരിക്കുകയാ... നിങ്ങളെ പോലെ ഒരു ഭ്രാന്തന്റെ കൂടെ ഞാൻ... എനിക്ക് പേടിയാ നിങ്ങളെ...."

പുലമ്പിക്കൊണ്ടിരിക്കുന്നവനെ നോക്കി വൈശാലി കരച്ചിലോടെ വിളിച്ചു പറഞ്ഞു..... കണ്ണുകൾ അമർത്തി തുടച്ചവൾ ഡോർ തുറന്നു... ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു എല്ലാവരും കിടന്നെന്ന് അറിഞ്ഞതും അവളുടെ മനസ്സ് വീണ്ടും നൊന്തു... "ഒരു ഭ്രാന്തന്റെ കൂടെ എന്നേ വിട്ടിട്ട് എല്ലാവരും സുഗമായി ഉറങ്ങുവാ..."വേദനയോടെ ചുണ്ടിൽ മന്ദഹാസം വിടർന്നു... വേഗം തൊട്ടടുത്തുള്ള മുറിയുടെ ഡോർ തട്ടിയതും കാത്തിരുന്ന പോലെ അവന് ഡോർ തുറന്നിരുന്നു... അവൾ കുതിച്ചലോടെ അവനെ ചുറ്റി വരിഞ്ഞു.... അവന്റെ നെഞ്ചം അവളുടെ കണ്മഷി പടർന്ന കണ്ണീർ ഒഴുകി.... "എനിക്ക് പറ്റില്ല ദേവ് അയാളെന്നെ വേദനിപ്പിക്കുന്നു എനിക്ക് പേടിയാ... നമുക്ക് പോകാം. എങ്ങോട്ടെങ്കിലും പോകാം... എനിയും അയാൾക്കൊപ്പം കഴിഞ്ഞാൽ അയാൾ എന്നേ കൊല്ലും "അവൾ അലറി കരഞ്ഞതും... അവളെ പുണർന്നവൻ അകത്തേക്ക് കയറ്റി അവളുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഡോർ അടച്ചു... "സാരില്ലെടി... ഭ്രാന്തൻ ആയത് കൊണ്ട് തന്നെ നിനക്ക് എല്ലാവരുടെയും സഹതാപം ഉണ്ടാകും... അതുകൊണ്ട് എന്ത് ചെയ്താലും നിനക്ക് പേടിക്കാനൊന്നുമില്ല... പിന്നെ നിനക്ക് ഞാനില്ലേ "അവളുടെ പുറത്ത് കൈകൾ ഇഴച്ചവൻ പറഞ്ഞത് കേട്ട് അവൾ അവനിൽ കുതറി മാറി...

"എന്താ ദേവ് നീ പറയുന്നേ... ആരുടേയും സഹതാപത്തിൽ എനിക്ക് കഴിയേണ്ടാ... എനിക്ക് അയാളുടെ കൂടെയും കഴിയേണ്ടാ... കണ്ടോ... അയാൾ ചെയ്തു വെച്ചത് കണ്ടോ "വയറിൽ നിന്ന് സാരി ലേശം മാറ്റിയവൾ അയാളുടെ നഖം പതിഞ്ഞിയിടം ചോര പൊടിഞ്ഞ പാട് കാണിച്ചവൾ അലറികൊണ്ടിരുന്നു.. "എനിയും അയാൾക്കടുത്ത് ചെന്നാൽ ഇത് പോലെ എനിയും നോവിക്കും... എനിക്ക് വേദനിക്കണ്ടാ ദേവ്... മനസ്സോ മുറിഞ്ഞു കിടക്കാ... എനി ഈ ശരീരവും വേദനിക്കാൻ എനിക്ക് വയ്യ"അവളുടെ കണ്ണുകൾ നിറഞ്ഞവനെ നോക്കുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ ഇടുപ്പിന്മേൽ ആയിരുന്നു... "വേണ്ടാ ദേവ്... ഞാൻ ഞാൻ തളർന്നിരിക്കാ... ഒന്ന് ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി... എനിക്ക് ഉറങ്ങണം " അവളുടെ ഇടുപ്പിന്മേൽ കൈപതിപ്പിക്കാൻ നിന്നവന്റെ കൈ തട്ടിയെറിഞ്ഞുകൊണ്ടു പറഞ്ഞവൾ അവന്റെ ബെഡിൽ ഇരുന്നു... "എത്രയും പെട്ടെന്ന് അയാളുടെ ഈ താലി പൊട്ടിച്ചു.. നിന്റെ താലി എനിക്ക് ചാർത്തണം ദേവ്... അല്ലാതെ ഒളിച്ചും പാത്തും ഈ മുറിയിൽ കയറി മറ്റൊരു പേരുദോഷം കൂടി കേൾക്കാൻ വയ്യ എനിക്ക് "അവനെ നോക്കി കണ്ണ് നിറച്ചു പറഞ്ഞുകൊണ്ടവൾ ബെഡിൽ കിടന്നു... അവൾക്ടുത്തു ഇപ്പൊ ചെന്നാൽ ശെരിയാകില്ലെന്ന് തോന്നി.... അവളെ ഒന്ന് നോക്കിയവൻ പുറത്തേക്ക് നടന്നു... അവന് പോയതറിഞ്ഞു അവളുടെ കണ്ണുകൾ പെയ്തിറങ്ങി...

" വേണ്ട ദേവ്... ആദ്യം എന്റെ വീട്ടിൽ വന്നൊന്ന് ചോദിക്ക് നീ... എന്നിട്ട് നിന്റെ വീട്ടിൽ പോകാടാ "അവന്റെ കൈകളിൽ കോർത്തവൾ പറഞ്ഞത് കേട്ട് അവന് അവളെ ഒന്ന് തറപ്പിച്ചു നോക്കി... "ഞാൻ വന്ന് ചോദിക്കും വൈശാലി ... നിനക്കെന്നെ വിശ്വാസം ഇല്ലേ "അവന് അവളുടെ കൈകൾ കുടഞ്ഞു ചോദിച്ചു.. "അതല്ലടാ... എനിക്കെന്തോ " "നിനക്കെന്താ വൈച്ചു കെട്ടുന്നതിനു മുന്നേ എന്റെ വീട് ഒന്ന് കാണിച്ചു തരാൻ അല്ലെ... ഫ്രെണ്ട്സ് എല്ലാം അവരുടെ പാർട്ണറുമായി അവരുടെ വീട്ടിൽ പോകും.. നീ മാത്രമെന്താ ഞാൻ വിളിച്ചിട്ട് വരാത്തത് "അവന് അവളെ നോക്കി പരാതി കെട്ട് അഴിച്ചുതുടങ്ങിയതും അവന്റെ വാശിക്ക് മുന്നിൽ അവൾ അവനൊപ്പം കാറിൽ കയറിയിരുന്നു... തന്റെ പ്രണയം ആണ് ദേവൻ നായർ എന്ന ദേവ്.... കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ പേടിയോടെ ചെന്ന തനിക് കൂട്ടായി കിട്ടിയൊരു ചങ്ങാത്തം...ചിരിച്ചും കളിച്ചും കോളേജ് വരാന്തായിലൂടെ നടക്കുമ്പോൾ രാത്രിയിലെ ഫോൺ കാളുകൾ വരെ നീണ്ടു പോയൊരു കൂട്ടുകെട്ടിനുമപ്പുറം പ്രണയമെന്ന വികാരം മൊട്ടിട്ടു തുടങ്ങി... ചങ്ങാത്തത്തിൽ നിന്നു സംസാര വിഷയങ്ങൾ മാറി... അവന്റെ പഞ്ചാര വാക്കുകൾ ഇല്ലാതെ തനിക് ഉറങ്ങാൻ വയ്യെന്ന് ആയി...

അങ്ങനെയിരിക്കെ ആണ് അവന്റെ വീട്ടുക്കാർ ദൂരെയുള്ള കുടുംബവീട്ടിലേക്ക് യാത്ര പോയത്... അന്ന് ഒരു ഞാറാഴ്ച ആയിരുന്നു പരസ്പരം കാണാം... ഒരു ഐസ് ക്രീം കുടിക്കാം എന്നൊക്കെ പറഞ്ഞപ്പോൾ ഫ്രണ്ടിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ വീട്ടിൽ നിന്ന് ഇറങ്ങിയത്... എന്നാൽ കണ്ടപ്പോ മുതൽ അവന് വീട്ടിലേക്ക് ക്ഷണിക്കുകയാ... എന്തോ ഒരു ഭയം... ചിലപ്പോ എല്ലാ കാമുകിമാരിലും നിറഞ്ഞു നിൽക്കുന്ന ഭയമാണെന്ന് കരുതി അവന്റെ വാശിക്ക് മുന്നിൽ സമ്മതിക്കേണ്ടി വന്നു... എന്നാൽ അവിടം തന്റെ വിധി തന്നെ മാറ്റി മറിയുമെന്ന് ഞാൻ അറിഞ്ഞില്ലാ... കണ്ണുകൾ നിറഞ്ഞവൾ തലയിണയിൽ മുഖം പൂഴ്ത്തി... മനസ്സ് വിങ്ങി പൊട്ടാറായത് പോലെ അവൾ തേങ്ങി.... വിദ്യ പറഞ്ഞുകൊടുക്കുന്ന മാഷിന്റെ മകൾ ആയി ജനിപ്പിച്ചതിന്റെ പേരിൽ ആ പാവം നാട്ടുകാർക്ക് മുന്നിൽ തല കുനിക്കേണ്ടി വന്നു... നെഞ്ചത്തടിച്ചു കരയാനെ ആ പാവം അമ്മക്കും സാധിച്ചുള്ളൂ... ഒറ്റമകളുടെ കല്യാണ ജീവിതം സ്വപ്നം കണ്ടു നടന്നവർക് മകൾ കൊടുത്ത ശിക്ഷ.... ജീവന് തുല്യം സ്നേഹിച്ച മകളെ ഭ്രാന്തനു കൈപിടിച്ചേൽപ്പിക്കുമ്പോൾ ശിരസ്സ് കുനിഞ്ഞില്ല... പകരം മനസ്സ് വിങ്ങിപൊട്ടിയിട്ടുണ്ടാവില്ലേ...

എന്തിനായിരുന്നു ഈശ്വര എന്നോട് ഇത് ചെയ്തത്... അവളുടെ തേങ്ങലുകൾ ആ മുറിയാകെ ഉയർന്നു.... സൂര്യപ്രകാശം മുറിയാകെ പരന്നതും മുഖം ചുളിച്ചവൾ കണ്ണുകൾ തുറന്നു...തലയിൽ വല്ലാത്ത ഭാരം... തലയിൽ കൈകൊടുത്തവൾ കുറച്ചു നേരം ഇരുന്നു.... സൂര്യപ്രകാശത്തിൽ തെളിഞ്ഞു കാണുന്ന താലി കാണെ നിർവികരമായി അവൾ കയ്യിലെടുത്തു *കാശിനാദ് *താലിയിൽ കൊത്തിയെടുത്ത പേര് കാണെ അവളുടെ മനസ്സിൽ അയാളുടെ മുഖം തെളിഞ്ഞു വന്നു... പൊടുന്നനെ ബെഡിൽ നിന്ന് എണീറ്റുകൊണ്ടവൾ ദേവിന്റെ മുറിയിൽ നിന്ന് ഇറങ്ങി അയാളുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി... എന്നാൽ ശൂന്യമായ ബെഡ് കാണെ അവളുടെ മുഖം ചുളിഞ്ഞു... ഇന്നലെ അയാളുടെ കയ്യില് നിന്ന് രക്ഷപെടാൻ വേണ്ടി മരുന്ന് ബോക്സിൽ നിന്നു സിറിഞ്ചു എടുക്കുന്ന തന്ത്രപ്പാടിൽ അവിടമാകെ മരുന്നുകൾ തട്ടി വീണിരുന്നു... ആരേലും മുറിയിലേക്ക് വരുന്നതിനു മുന്നേ അതെടുത്തു മാറ്റണം എന്ന് കരുതിയവൾ വേഗം അവിടെ വീണു കിടക്കുന്നതെല്ലാം പൊറുക്കി പെട്ടിയിൽ ഇട്ടു... നടുവിൽ ശക്തിയായി എന്തോ പതിഞ്ഞതും ബെഡിൽ ശക്തിയോടെ അവൾ കമിഴ്ന്നു വീണു ... "ആഹ്ഹ് അമ്മേ "അവളുടെ അലർച്ച ആ വീടാകേ ഉയർന്നു..വേദനയിൽ അവൾ പുളഞ്ഞുപോയി...

അസഹനീയമായ വേദനയിൽ അവളുടെ കരച്ചിൽ മുഴങ്ങി കേട്ടു... "മോളെ വൈശാലി "അമ്മ മുറിയിലേക്ക് ഓടി വന്നു പുറകെ ശബ്ദം കെട്ട് അച്ഛനും ദേവും അപ്പോഴും തിരിഞ്ഞു കിടക്കാൻ പോലും പറ്റാതെ ബെഡിൽ കമിഴ്ന്നു കിടന്നവൾ പിടഞ്ഞുകൊണ്ടിരുന്നു... "എന്റീശ്വരാ... എന്റെ കുട്ടി "അമ്മ വന്ന് അവളെ താങ്ങി ബെഡിൽ ഇരുത്തി... അപ്പോഴും അവളുടെ കണ്ണുകൾ ധാരയായി ഒഴുകികൊണ്ടിരുന്നു... "എന്താ മോളെ അവന് "അമ്മയിൽ പേടി നിറഞ്ഞു... "ചവിട്ടിയമ്മേ... വേദനിക്കുന്നു "അവളുടെ കരച്ചിൽ ഉയർന്നു... "വേദനിച്ചോ വാവേ "അയാൾ അവൾക്കടുത്തേക്ക് നടന്നു ചോദിച്ചതും പേടിയോടെ അവൾ അമ്മയിൽ ചേർന്ന് ഇരുന്നു തേങ്ങി... അത് കാണെ അച്ഛന് അവനെ പിടിച്ചു പുറകിലേക്ക് മാറ്റിയിരുന്നു... "അച്ഛാ വാവക്ക്... ഞാൻ ചവിട്ടി അച്ഛാ... വാവ എന്നേ "അച്ഛന്റെ നോട്ടം കാണെ അവന് പേടിയോടെ പറഞ്ഞുകൊണ്ടിരുന്നു... എന്നാൽ അവന് പറയുന്നതൊന്നും അവൾ കേട്ടില്ല... എന്നാൽ അവന്റെ അലർച്ച മുഴങ്ങിയതും അവൾ കരച്ചിൽ നിർത്തി അവരെ ഉറ്റുനോക്കി... കയ്യില് ബെൽറ്റ്‌ പിടിച്ചു അവനെ പൊതിരെ തല്ലുന്ന അച്ഛനെ കാണെ അവൾ പേടിയോടെ നോക്കി നിന്നു എന്നാൽ കൈകൾ കൊണ്ട് തല്ലല്ലേ എന്നും പറഞ്ഞു കരയുന്നവനെ കാണെ മനസ്സന്തോ പിടച്ചത് പോലെ... എങ്കിലും വേണ്ടച്ചാ എന്ന് പറയാൻ അവളുടെ നാവ് പൊങ്ങിയില്ല...

"ഇടക്ക് അവനു അച്ഛന്റെ കയ്യില് നിന്ന് കിട്ടാറുള്ളതാ.... സത്യം പറഞ്ഞാൽ അവന്റടുത്തു പോകാൻ അച്ഛനും അമ്മക്കും അല്ലാതെ വേറെ ആർക്കും കഴിയില്ല... വല്ലാതെ ഉപദ്രവിക്കും ഈ എന്നേ പോലും..." ദേവിന്റെ കൂടെ നടു ഉഴിയാൻ ഹോസ്പിറ്റലിൽ നിന്ന് പോയി വരുന്ന വഴി ദേവ് പറഞ്ഞത് കെട്ട് വൈശാലിക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി "അങ്ങനെ ഉള്ള ഒരാളുടെ കൂടെ ഒരു മുറിയിൽ എങ്ങനാ ഞാൻ കഴിയും... എന്റെ ജീവന് വിലയില്ലെന്നാണോ... ശെരിയാ വീട്ടുകാരെ അപമാനത്തിൽ തള്ളിയിട്ടു ചാർത്തിയ താലിയ ഇത്... എന്ന് കരുതി അയാൾ എന്നേ കൊന്നാൽ ചോദിക്കാനും പറയാനും ആരും വരില്ലെന്ന് കരുതിയോ... നിന്റെ വാശിക്കാ ദേവ് അന്ന് ഞാൻ ആ വീട്ടിൽ വന്നത്... എന്നിട്ട് ആൾകാർ കൂടിയപ്പോൾ നിന്നെ കാണാനില്ല... അവസാനം കീറിപറിഞ്ഞ വസ്ത്രവുമായി അയാൾക്കൊപ്പം നാട്ടുക്കാരുടെ മുന്നിൽ ഞാൻ... ഒരുവാക്ക് നിനക്ക് പറയാമായിരുന്നു നിന്റെ പെണ്ണാണ് ഞാൻ എന്ന്... എന്നാൽ ഇത്രയും എനിക്ക് വേദനിക്കേണ്ടി വരില്ലായിരുന്നു..." ദേഷ്യവും വേദനയും നിറഞ്ഞവൾ പറഞ്ഞു... "ആക്ച്വലി നിന്നെ വീട്ടിൽ ഇരുത്തി കഴിക്കാൻ വാങ്ങാൻ പോയതായിരുന്നു ഞാൻ...

വരുമ്പോൾ വീട് മൊത്തം നാട്ടുകാർ വളഞ്ഞിരിക്കുന്നു പുറത്ത് കാശിടെ ഒപ്പം നീയും... നിന്റെ കോലം കണ്ടാൽ അന്ന് അയാൾ നിന്നെ കേറി പിടിച്ചു എന്നേ പറയുള്ളു... ശെരിക്കും അയാൾ നിന്നെ എന്തേലും ചെയ്തോ വൈച്ചു " ദേവിന്റെ ചോദ്യം ഉയർന്നതും അവളുടെ കൈകൾ അവന്റെ കരണത്തു പതിഞ്ഞിരുന്നു... "മിണ്ടരുത് നീ... എല്ലാത്തിനും കാരണം നീയാ...... വീട്ടിലാരുമില്ലെന്ന് പറഞ്ഞു നീ എന്നേ കൊണ്ടുപോകുമ്പോൾ ഭ്രാന്തനായ ഒരു ചേട്ടൻ ഉണ്ടെന്ന് നീ എന്നിൽ നിന്ന് മറച്ചു വെച്ചു... എന്തിനായിരുന്നു അത് ?...ഏഹ് നീയെങ്കിലും എനിക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയപ്പോൾ നാട്ടുകാർക്ക് മുന്നിൽ പൈസക്ക് വേണ്ടി ഭ്രാന്തനു കൂട്ടു നില്കുന്നവൾ ആക്കി എന്നേ നീ മാറ്റി...അവസാനം നാണം കെട്ടു അച്ഛന്റെ കൂടെ ഇറങ്ങിപോകുമ്പോൾ നിന്റെ അച്ഛന്റെ ഓഫർ ഭ്രാന്തനായ മകന് എന്റെ ജീവിതം നശിപ്പിച്ചുട്ടെങ്കിൽ അവന്റെ താലി എനിക്ക് അണിയുമെന്ന്.... അപ്പോഴും ഒരു വാക്ക് പോലും നീ മിണ്ടാത്തതിൽ എനിക്ക് അതിശയം തോന്നുന്നു... ഞാൻ ഒന്ന് ചോദിച്ചോട്ടെ നിനക്കെന്നോട് പ്രണയം തന്നെ ആയിരുന്നോ ദേവ്? അതോ ഭ്രാന്തനായ മകനെ കെട്ടിക്കാൻ അച്ഛനും ഇളയമകനും മകനും ഒപ്പിച്ച കെണിയിൽ കുരുങ്ങിയവൾ ആണോ ഞാൻ..."

കിതപ്പോടെയും ദേഷ്യത്തിൽ അവനിലേക്ക് ചോദ്യം ഉന്നയിച്ചപ്പോൾ അവന് വിയർത്തവളെ നോക്കി.. വാക്കുകൾ കിട്ടാതെ "വൈശാലി പ്ലീസ് അന്നത്തെ സാഹചര്യത്തിൽ എനിക്ക് അങ്ങനെ പറയാനാ തോന്നിയത്...അല്ലേൽ എന്റെ അവസ്ഥ... അവസാനം അച്ഛനമ്മയോട് എല്ലാം പറയാം എന്ന് കരുതി നിന്ന നിമിഷം അച്ഛന് നാട്ടുകാരുടെ മുന്നിൽ അങ്ങനെയൊരു തീരുമാനം എടുക്കുമെന്ന് ഞാൻ കരുതിയില്ല... പറയാൻ ചെന്നപ്പോൾ എല്ലാം കൈവിട്ടു പോയിരുന്നു... പക്ഷെ ഒന്ന് ഞാൻ ഉറപ്പ് തരാം നിനക്കെന്നും കൂടെ ഞാൻ ഉണ്ടാകും നിന്റെ മാത്രം ദേവ് ആയി" ഡ്രൈവ് ചെയ്തുകൊണ്ടവൻ അവളുടെ കവിളിൽ ഇടം കൈകൾ വെച്ച് പറഞ്ഞതും അവന്റെ കണ്ണുകളിലെ വശ്യതയിൽ അവൾ എല്ലാം മറന്നു പോയിരുന്നു... അടുത്തേക്ക് നീങ്ങി വരുന്ന അവന്റെ നിശ്വാസങ്ങൾ അറിയവേ അവളുടെ കണ്ണുകൾ ചിമ്മി തുറന്നു "ദേവ്... "മുന്നിലെ ലോറി കാണാതെ അവളിലേക്ക് അടുക്കുന്നവനെ അവൾ അലറി വിളിച്ചതും പൊടുന്നനെ സ്റ്റിയറിങ്ങിൽ തിരിച്ചുകൊണ്ടവൻ സൈഡിൽ വണ്ടി ഒതുക്കി... ഒരു നിമിഷത്തെ അശ്രദ്ധയിൽ വരാൻ പോയ അപകടത്തെ ഓർത്തവർ പരസ്പരം പകച്ചിരുന്നു... പതിയെ പരസ്പരം നോക്കിയപ്പോൾ ഇരുവരിലും പൊട്ടിച്ചിരി ഉയർന്നിരുന്നു... തുടരും...

Share this story