താലി 🥀: ഭാഗം 15

thali

എഴുത്തുകാരി: Crazy Girl

പുതപ്പിൽ ഒന്നൂടെ ചുരുണ്ടുകൂടിയവൾ തിരിഞ്ഞു കിടന്നു.... ഉറങ്ങി മതിയാവാത്തത് പോലെ...എങ്കിലും പ്രയാസപ്പെട്ട് കണ്ണുകൾ മെല്ലെ തുറന്നു... മുന്നിൽ ശൂന്യമായ ബെഡ് കാണെ അവൾ വീണ്ടും കണ്ണുകൾ അടച്ചു... പെട്ടെന്നെന്തോ ഓർത്ത പോലെ ഞെട്ടി എണീറ്റു... സമയം ഏട്ടായെന്ന് കണ്ടതും അവൾ വേഗം സാരിയുമെടുത്തു ബാത്‌റൂമിൽ കയറി... സുഭദ്ര പതിവിലും സന്തോഷത്തോടെ ചായയും കോഫിയുമായി ഉമ്മറത്തേക്ക് നടന്നു... കാശിയാണ് രാവിലെ ഡോറിൽ തട്ടി എണീപ്പിച്ചത്... ഒരുമാത്ര അവനെ കണ്ടു ഞെട്ടി... ഉറക്ക് വരുന്നില്ലമ്മേ കോഫി ആക്കിത്തരുമോ ചോദിച്ചപ്പോ സന്തോഷം കാരണം ആകെ വെപ്രാളമായിരുന്നു... തന്റെ കാശി പഴേ പോലെ...

അവർ ചെറുചിരിയോടെ ഓർത്തു കൊണ്ട് ഉമ്മറത്തേക്ക് നടന്നു... ഉമ്മറത്തെ ചെയറിൽ ഇരിക്കുന്ന ഭർത്താവിനെയും മകനെയും കാണെ അവരുടെ കണ്ണുകൾ നിറഞ്ഞു... ഇരുവരും പാത്രം വായിച്ചു കഴിഞ്ഞതും പരസ്പരം പത്രം കൈമാറി വീണ്ടും വായനയിൽ മുഴുകി... പണ്ടും ഇങ്ങനെ ആയിരുന്നു ഒരേ നേരം എണീറ്റു കഴിഞ്ഞാൽ പത്രം വായിക്കാൻ നേരം ഇരുവരും പങ്കിട്ടാണ് വായിക്കുന്നത്... കാശി സ്പോർട്സ് പേജ് വായിക്കുമ്പോൾ ഏട്ടൻ മറ്റുള്ളത് വായിക്കും... വായിച്ചു കഴിഞ്ഞാൽ പരസ്പരം പത്രം കൈമാറി വീണ്ടും വായന തുടങ്ങും... വായിച്ചു കഴിഞ്ഞു പത്രം മടക്കി വെച്ചു കഴിഞ്ഞാൽ ഒരു വിളിയാണ്..... "സുഭദ്രേ "കേശവന്റെ നീട്ടി വിളി കേട്ടതും അവർ ഒന്ന് ചിരിച്ചു...

"വിളിച്ചു കൂവണ്ടാ.. ഞാൻ ഇവിടെ ഉണ്ട് "ചെറുചിരിയോടെ സുഭദ്ര അവർക്കരികിൽ ചെന്നു... കാശിക്ക് കോഫിയും കേശവന് ചായയും കൊടുത്തവർ കാശിയെ ഉറ്റുനോക്കി... "എന്തെമ്മാ "അവനും സ്നേഹത്തോടെ ചോദിക്കുന്നത് കേൾക്കേ അവരുടെ കണ്ണ് നിറഞ്ഞു... "എത്രയായി എന്റെ മോനെ ഞാൻ ഇങ്ങനെ..."അവരുടെ വാക്കുകൾ മുറിഞ്ഞു.. "സുഭദ്രേ" കേശവൻ ശാസനയോടെ വിളിച്ചു "വേണ്ടച്ചാ...അമ്മ പറയട്ടെ... ഈ ഒന്നരവർഷം മനസ്സിൽ കൊണ്ട് നടന്ന വിഷമം പറഞ്ഞു തീർക്കട്ടെ... എനിക്ക് വേണ്ടി വേദനിച്ച നിങ്ങൾക് വേണ്ടി നിങ്ങളെ കേൾക്കാൻ മാത്രമേ കഴിയൂ " അവന്റെ പക്വതയെറിയ വാക്കുകൾ കേൾക്കേ കേശവൻ അവന്റെ മുർദ്ധാവിൽ തലോടി...

"ഞങ്ങൾക്കെന്നും ദൈവത്തോടെ നന്ദി മാത്രമേ ഉള്ളു കാശി... ഒന്നുല്ലെങ്കിലും ഈ ഒന്നര വർഷം നീ ഞങ്ങള്ക്ക് ഞങ്ങളുടെ കുഞ്ഞി കാശി ആയിരുന്നു പണ്ടത്തെ അഞ്ചാം വയസ്സ് കാരൻ...ഒന്നുല്ലേലും വീണ്ടും പഴേ ഓർമകളിലേക്ക് നീ ഞങ്ങളെ കൊണ്ട് പോയിട്ടേ ഉള്ളു..." സുഭദ്ര പറയുമ്പോൾ അവൻ അമ്മയെ ഉറ്റുനോക്കി... "ഞാൻ എല്ലാരേം ഉപദ്രവിച്ചിരുന്നോ അമ്മേ "അവന്റെ ശബ്ദം ഇടറി... "ഓ നീ ദേവിനെ അടിക്കും...പിന്നെ അപ്പുറത്തെ വീട്ടിലെ സുരേഷിനെ അടിച്ചിട്ടുണ്ട്... അവൻ നിന്റെ മുറിയിൽ കയറിയതിന്..."അമ്മ കളിയോടെ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു... "അതൊക്കെ മറന്ന് കള കാശി... അതൊന്നും ഓർത്തു നീ വിഷമിക്കേണ്ട... ഇനിയെങ്കിലും എന്റെ മോൻ സന്തോഷത്തോടെ ജീവിക്കണം..

കഴിഞ്ഞതൊക്കെ മറക്കണം... മനസ്സിലായോ അമ്മ പറഞ്ഞത് " "ഹ്മ്മ്മ് "അവൻ ഒന്ന് മൂളി... "വാ രണ്ടുപേരും അകത്തേക്ക് ഇരിക്ക് " സുഭദ്ര ഇരുവരേം വിളിച്ചു കൊണ്ട് അകത്തേക്ക് നടന്നു... അച്ഛൻ മുറിയിയ്ക്ക് നടന്നതും കാശി സോഫയിൽ ഇരുന്നു... അവന് വീട് മൊത്തം കണ്ണോടിച്ചു... പ്രതേകിച്ചു മാറ്റമൊന്നും അവനു തോന്നിയില്ല.... "ഈ വീട് കാണുമ്പോഴേ എനിക്ക് എന്റെ വീട് പോലെ തോന്നുവാ... ഇവിടുത്തെ അച്ഛനും അമ്മയും ഒക്കെ എന്റേത് ആണെന്ന് മനസ്സ് പറയുവാ... എന്നേം നിങ്ങടെ കൂടെ ദത്തെടുക്കുന്നോ കാശിയേട്ടാ " "അതിനു നിന്നെ ദത്തെടുക്കുന്നത് എന്തിനാ നീ ഈ വീട്ടിലെ പെണ്ണ് തന്നെയല്ലേ..."

കളിചിരിയോടെ തന്നെ നോക്കി ചോദിക്കുന്ന അലോശിക്ക് ചിരിയോടെ മറുപടി നൽകിയപ്പോൾ അവളുടെ കണ്ണിലേ തിളക്കം അത് കാണേണ്ടതായിരുന്നു ... ആരുമില്ലാതേ വളർന്നവർക് ഈ വീട്ടിൽ വരാൻ വല്ലാത്ത ഉത്സാഹമായിരുന്നു...അച്ഛനേം അമ്മയെയും എല്ലാരും കൂടിയാൽ അവളുടെ സന്തോഷം കാണേണ്ടത് തന്നെയാണ്... പോകാൻ ആകുമ്പോൾ അവരുടെ മുഖം വാടും... അലോഷി അത് പുറത്ത് കാണിക്കും എന്നാൽ അലോക് മനസ്സിൽ വെക്കും... രണ്ടും രണ്ട് പ്രകൃതമാണ്... ഇന്നീ രണ്ടു പേരും ഈ ലോകത്തില്ല എന്ന് ഓർക്കുമ്പോൾ അവന്റെ മനസ്സൊന്നു പിടച്ചു... ഓർമ്മകൾ ഹൃദയത്തെ കാർന്നു തിന്നുന്ന പോലെ തോന്നി അവനു.... "അമ്മേ...." ഉയർന്നു വന്ന ശബ്ദം അവനെ ഓർമകളിൽ നിന്ന് പുറത്ത് കൊണ്ട് വന്നു...

അവന് ശബ്ദം കേട്ടയിടം ഒന്ന് നോക്കി...കോണിപ്പടികൾ ഇറങ്ങി വരുന്ന രണ്ട് കല്പാദങ്ങൾ ആയിരുന്നു ആദ്യം കണ്ണിൽ പതിഞ്ഞത്... അവളുടെ പാഞ്ഞുള്ള നടത്തത്തിൽ നിമിഷ നേരം താഴെ എത്തിയിരുന്നു... "എന്നാലും എവിടെ പോയതാ..." അവൾ താഴെക്കിറങ്ങി ഓർത്തു.... അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയതും സോഫയിൽ ഇരിക്കുന്നവനെ കാണെ അവളുടെ കണ്ണുകൾ മിഴിഞ്ഞു... ഹൃദയം നിലച്ചു... കാലുകൾ തറഞ്ഞു.... അവൾക് വിശ്വസിക്കാൻ തോന്നിയില്ല... വീണ്ടും വീണ്ടും കണ്ണുകൾ തിരുമ്മിയവൾ സോഫയിൽ ഇരിക്കുന്നവനെ നോക്കി... കയ്യില് ഒന്ന് നുള്ളി നോക്കി... "അല്ലാ സ്വപ്നമല്ല "അവൾ കണ്ണുകൾ ചിമ്മാതെ മൊഴിഞ്ഞു... ഒരുമാത്ര വൈശാലിയുടെ ഒരുമാതിരിയുള്ള നോട്ടം കാണെ അവനിൽ പന്തികേട് തോന്നി... അവന് ശരവേഗം സോഫയിൽ നിന്ന് എണീറ്റതും അവൾ അവനു മുന്നിൽ പാഞ്ഞു നിന്നു... പെട്ടെന്നുള്ള അവളുടെ വരവിൽ അവന് ഞെട്ടി പോയി... അപ്പോഴും അവന്റെ മുഖത്തേക്ക് മിഴിച്ചു നോക്കുകയാണ് അവൾ...

അവൾ അവന്റെ മുഖത്ത് നിന്ന് താഴെയോളം ഒന്ന് കണ്ണുകൾ കൊണ്ട് പാഞ്ഞു... മെല്ലെ അവനു ചുറ്റും കണ്ണുകൾ പതിപ്പിച്ചുകൊണ്ടവൾ നടന്... അവനു ചുറ്റും വലയം ചെയ്തു നോക്കുന്നവളെ കാണെ അവന്റെ മുഖം ചുളിഞ്ഞു... "ന്റെ കൃഷ്ണാ " വീണ്ടും അവന്റെ മുന്നിൽ നിന്നവൾ ഹൃദയത്തിൽ തൊട്ടു വിളിച്ചു പോയി... എന്നാൽ അവളുടെ ഭാവത്തിൽ അവനു വല്ലാതെ പന്തികേട് തോന്നി... എവിടെയോ എന്തോ പ്രശ്നം പോലെ... "ആ വൈശാലി എണീറ്റോ നീ " അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് നടന്നു കൊണ്ട് ചോദിച്ചതൊന്നും അവൾ കേട്ടില്ല... കാശിക്ക് മുന്നിൽ തല ഉയർത്തി അവനെ തന്നെ നോക്കുന്ന വൈശാലിയെ കാണെ ഒരുമാത്ര അമ്മയിൽ ചിരി വിരിഞ്ഞു...

ഒരുമാത്ര അമ്മയ്ക്ക് മുന്നിൽ പോലും അവളുടെ കൺചിമ്മാത്ത നോട്ടം കാണെ അവന് അസ്വസ്ഥത തോന്നി...കൂടെ അമ്മയുടെ ചുണ്ടിലെ ചിരി കണ്ടതും അവന് അരിശം തോന്നി....അവന് അവളെ ഒന്ന് കനപ്പിച്ചു നോക്കി കൊണ്ട് ഉമ്മറത്തേക്ക് തന്നെ നടന്നു... അപ്പോഴും നിന്നടുത്തു തരിച്ചു നിക്കുവായിരുന്നു വൈശാലി... "എന്തെ വൈശാലി ഇങ്ങനെ നിക്കുന്നെ "വൈശാലിക്ക് പുറത്ത് തട്ടി അമ്മ പറഞ്ഞതും അവൾ ഞെട്ടലിൽ നിന്ന് മുക്തയാവാതെ അമ്മയെ നോക്കി... "ഫോട്ടോയിൽ കണ്ട പോലെ.... ഇന്നലെ ഉറങ്ങുമ്പോൾ പോലും താടീം മീശേം ഒക്കെ... എന്നിട്ടിപ്പോ.. ആളു മാറിയ പോലെ "പകപ്പോടെ എന്തെല്ലാമോ വിളിച്ചു പറയുന്ന വൈശാലിയെ കാണെ അമ്മയിൽ ചിരി വന്നു പോയി...

"രാവിലെ കണ്ടപ്പോ ഞാനും ഞെട്ടി ... പക്ഷേ നിന്റേത്ര ഇല്ലാട്ടോ... നീ ആദ്യമായി അവനെ ഇങ്ങനെ കണ്ടത് കൊണ്ടാ ഇങ്ങനെ "അമ്മ അവളുടെ തലയിൽ തലോടി പറഞ്ഞു... "മിഴിച്ചു നിക്കാതെ പോയി ചായ കുടിക്ക്..." അപ്പോഴും ഉമ്മറത്തേക്ക് നോക്കി നില്കുന്നവളെ നോക്കി സുഭദ്ര പറഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു.... "എന്നാലും ഇങ്ങനെ മാറാൻ കഴിയുമോ...ആദ്യമായി ആണ് ഇങ്ങനെ കാണുന്നെ...ഫോട്ടോയിലെ പോലെ തന്നെ... ആളാകെ മാറിയ പോലെ.... എങ്കിലും ചുഴി കണ്ടില്ലല്ലോ... ഫോട്ടോയിൽ ഉണ്ടായിരുന്നല്ലോ ചുണ്ടിനു താഴെ ചുഴി... ഞാൻ കാണാഞ്ഞത് ആണോ.... " അവളിൽ ഓരോന്ന് ഓർത്തുകൊണ്ടേ ഇരുന്നു... ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോഴും അവൾ അവനടുത്തു തന്നെ ഇടം പിടിച്ചു....

എന്നും അവന്റെ അടുത്ത് തന്നെ ഇരിക്കുന്നത് കൊണ്ട് തന്നെ ആർക്കും ഒന്നും തോന്നിയില്ല... പക്ഷെ കാശിയിൽ ഞെട്ടൽ ഉണർന്നെങ്കിലും അവന് പുറത്ത് കാണിച്ചില്ല... പരസ്പരം വിശേഷം പറയുമ്പോൾ എല്ലാവർക്കും മറുപടി നൽകുമ്പോഴും അവളുടെ കൂസൽ ഇല്ലാത്ത മിഴിച്ചു നോട്ടം അറിഞ്ഞതും അവന്റെ മുഖം ചുളിഞ്ഞു വന്നു.... എന്നാൽ കഴിക്കുമ്പോളെങ്കിലും താടിയിൽ ചുഴി കാണുന്നുണ്ടോ എന്ന് നോക്കുന്ന തിരക്കിലായിരുന്നു അവൾ....എന്നാൽ സഹികെട്ടവൻ അവളെ തുറിച്ചു നോക്കിയതും അവൾ മുഖം വെട്ടിച്ചു... കഴിച്ചു കഴിഞ്ഞു കാശി എണീക്കാൻ സ്റ്റൂളിൽ നിന്ന് തിരിഞ്ഞതും വൈശാലി വെള്ളം കുടിക്കുന്ന ഗ്ലാസ്‌ എടുത്തു എണീറ്റുപോകാൻ നിന്നവന്റെ വലം കൈ എടുത്തു കൊണ്ട് ഗ്ലാസിൽ മുക്കി കഴുകികൊണ്ട് ഇച്ചിരി വെള്ളം കയ്യിലുമാക്കി അവന്റെ ചുണ്ടും തുടച്ചു കൊടുത്തു...

ബാക്കി വന്ന കയ്യിലെ വെള്ളം അവന്റെ മുഖത്ത് തട്ടി തെറിപ്പിച്ചു ചിരിച്ചു ... എന്നാൽ എന്നും പോലെയുള്ള അവന്റെ നിഷ്കളങ്കമായ ചിരി വരാത്തത് കണ്ടതും അവൾ അവനെ നോക്കി.... തന്നെ മിഴിച്ചു നോക്കുന്ന താടിയെല്ലാം വെട്ടിയൊതുക്കിയ കാശിയെ കാണെ അവൾ ബോധത്തിൽ വന്നത്... അവൾ ടേബിളിന് ചുറ്റും കൂടി ഇരിക്കുന്നവരെ നോക്കി ചമ്മിയ ചിരി നൽകി... എല്ലാവരും കാണാത്ത ഭാവത്തിൽ അങ്ങനെ ഇരുന്നു... അവൾ മെല്ലെ പ്ലേറ്റും എടുത്തു കിച്ചണിലേക്ക് പാഞ്ഞു.... കാശി എന്നാൽ ചുറ്റും കൂടി ഇരിക്കുന്നവരെ നോക്കി... അവർ എല്ലാം കണ്ടെന്നു അവനറിയാം... എന്നാൽ യാതൊരു ഭാവവ്യത്യാസം ഇല്ലാതെ ഇരിക്കുന്നത് കാണെ അവന്റെ മുഖം ചുളിഞ്ഞു വന്നു.. അവന് കൈ കഴുകാൻ വാഷ് വൈസിലേക്ക് നടക്കുമ്പോഴാണ് നേരത്തെ നടന്നത് ഓർമ വന്നത് അവന് സ്വയം ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ഉമ്മറത്തേക്ക് നടന്നു....

"അവൾക്കെന്തെങ്കിലും കുഴപ്പുമുണ്ടോ... ഒരുമാതിരി നോട്ടവും പെരുമാറ്റവും ആകെ മൊത്തം ഒരു പന്തികേട് പോലെ... എനി എന്നേ പോലെ അവൾക്കു വട്ടാണോ... അല്ലെങ്കിൽ എന്നേ പോലെ ഒരാളെ എങ്ങനെ അവൾ കല്യാണം കഴിക്കും...എന്തായാലും എന്തോ കുഴപ്പുമുണ്ട്..." ഓരോന്ന് ഓർത്തവൻ മുറിയിലേക്ക് കയറിയതും അവന് ഞെട്ടി പോയി... "നീ... നീ.. എന്താ കാണിക്കുന്നേ " നേരത്തെ താൻ വടിച്ച മുടിയും താടിയും മുടിയും ഡസ്ടബിന്നിൽ നിന്ന് പൊറുക്കി എടുക്കുന്നത് കാണെ അവന്റെ നെറ്റി ചുളിഞ്ഞു... "അതോ... എന്നേ കല്യാണം കഴിക്കുമ്പോ കാശിയേട്ടന് ഈ താടിയും മുടിയും ഒക്കെ ഉണ്ടായിരുന്നു... ഉള്ള പണി മൊത്തം നോക്കി ഇതൊന്നു വടിക്കാൻ...

പക്ഷെ കാശിയേട്ടന് കത്രിക പേടിയാ... പിന്നെ ഞാൻ വിചാരിച്ചു അങ്ങനെ തന്നെ നിന്നോട്ടെ എന്ന്... എങ്കിലും എന്റെ ബാൻഡ് വെച്ചു മുടി കെട്ടിവെക്കാൻ ഒക്കെ കാശിയേട്ടൻ നിന്ന് തരും... പിന്നെ എണ്ണ തേക്കാൻ ഒക്കെ സമ്മതിക്കും...... ഇപ്പൊ എന്തോ എല്ലാം ഇതൊക്കെ ഡസ്ടബിന്നിൽ കണ്ടപ്പോ ഒരു സങ്കടം... സാരില്ല ഓർമ്മക്കായി എടുത്തു വെക്കാം... എനി ചിലപ്പോ ഇത് പോലെ താടിയും മുടിയും വളർത്തുന്നില്ലെങ്കിലോ.." പ്ലാസ്റ്റിക് കവറിൽ ഇട്ടുകൊണ്ട് പറയുന്നവളെ കണ്ടതും അവന് തറഞ്ഞു നിന്നു പോയി... പെട്ടെന്നെന്തോ ഓർത്ത പോലെ അവൾ എണീറ്റു അവനു തൊട്ടുമുന്നിൽ മുട്ടാതെ നിന്നു....പെട്ടെന്നുള്ള പ്രധീക്ഷിക്കാത്ത വരവ് അവനെ ഞെട്ടിച്ചു...

അവൾ ഊന്നു പൊങ്ങിക്കൊണ്ട് അവന്റെ ചെവികരുകിൽ കൈകൾ അമർത്തി മുഖം താഴ്ത്തി... അവന് അവളുടെ പ്രവർത്തിയിൽ ഞെട്ടി തരിച്ചു നിൽക്കാനെ കഴിഞ്ഞുള്ളു... "ഫോട്ടോയിൽ ചുഴി ഉണ്ടായിരുന്നു... ഇപ്പൊ കഴുന്നില്ലല്ലോ..." സ്വയം നെറ്റിച്ചുളിച്ചു പിറുപിറുക്കുന്നത് കാണെ അവന് അവളെ പകച്ചു നോക്കി... അവനിൽ നിന്ന് കയ്യെടുത്തവൾ ചൂണ്ടു വിരൽ കൊണ്ട് അവന്റെ താടിയിൽ ഒന്നാമർത്തി... അവളുടെ നഗം കുത്തിയതും അവന്റെ മുഖം ഒന്ന് ചുളിഞ്ഞു... മുഖം ചുളിയുമ്പോൾ തെളിഞ്ഞു വന്ന ചുഴി കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു...എന്തോ കണ്ടു പിടിച്ച പോലെ... എന്നാൽ ഇടയ്ക്കിടെ മിന്നി മറിയുന്ന അവളുടെ മുഖത്തെ എക്സ്പ്രഷൻ കാണെ അവന്റെ നെറ്റി പതിവിലും ചുളിഞ്ഞു വന്നു...അവളിൽ നിന്ന് അകന്നു കൊണ്ടവൻ കാറ്റ് പോലെ പുറത്തേക്കിറങ്ങി... അപ്പോഴും അവന്റെ മനസ്സ് മൊഴിഞ്ഞു കൊണ്ടിരുന്നു അവൾക്കെന്തോ കുഴപ്പം ഉണ്ടെന്ന്... **************

കാശിയേട്ടന് സുഖം പ്രാപിച്ചത് അറിഞ്ഞു കല്ലുവും അച്ഛനും അമ്മയും വൈകുന്നേരം ആയപ്പോൾ വീട്ടിൽ എത്തിയിരുന്നു.... അവർക് മുന്നിൽ ചെറു പുഞ്ചിരിയോടെ സംസാരിക്കുമ്പോൾ വൈശാലി അവനെ തന്നെ കണ്ണ് പതിപ്പിച്ചിരുന്നു... ഒരു നിമിഷം പോലും കൺചിമ്മാതെ നോക്കുന്നവളെ അവന് അറിയുന്നുണ്ടായിരുന്നു എങ്കിലും ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല... "എങ്കിലും സന്തോഷമായില്ലേ...പഴേ കാശിയെ നമുക്ക് കിട്ടിയില്ലെ അതിനു ദൈവത്തോട് നന്ദി പറയ് " കല്ലുവിന്റെ അമ്മ പറഞ്ഞത് കേട്ട് എല്ലാവരും മൂളി... എല്ലാവരും അവരുടേതായ സംസാരത്തിൽ എത്തിയതും കാശിയും കല്ലുവും മുകളിലേക്ക് നടക്കുന്നത് കാണെ വൈശാലിയുടെ ചുണ്ട് കൂർത്തു വന്നു....

"എന്തേലും വയ്യായിക ഉണ്ടോ കാശി " കല്ലുവിന്റെ ചോദ്യം കേൾക്കേ അവന് പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി.... "ശെരിക്കും നിനക്ക് എല്ലാത്തിൽ നിന്ന് റിക്കവർ ആവാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല .. നിനക്കറിയുമോ നീ കൊച്ചു കുട്ടികളെ പോലെ ആയിരുന്നു... u r so ക്യൂട്ട്..." കല്ലു പറയുന്നത് കേൾക്കേ അവന് ചിരിച്ചു പോയി.... അപ്പോഴാണ് കല്ലുവിന്റെ ശ്രെദ്ധ പടികൾ കയറി വരുന്നവളിലേക്ക് പോയത്... അത് കണ്ടതും അവൾ കാശിയിലേക്ക് ചാഞ്ഞു... "ഇപ്പൊ ഒരാൾ വന്നു ഇവിടെ വെറുതെ ഉലാത്തുന്നത് കാണണോ നിനക്ക് " കല്ലു പറഞ്ഞത് കേട്ട് അവന് അവളെ സംശയത്തോടെ നോക്കി... അവൾ കണ്ണ് കൊണ്ട് പടികയറി വരുന്നവളെ കാണിച്ചു കൊടുത്തു.. "ഇങ്ങനെ നോക്കല്ലേ... അവളെ ശ്രെദ്ധിക്കുന്നില്ല എന്ന മട്ടിൽ ഒളിക്കണ്ണോട് നോക്ക് "കല്ലു ചെവിയോരം പറഞ്ഞതും അവന് അവളിൽ നിന്ന് മുഖം വെട്ടിച്ചു...

"ഇപ്പൊ മുറിയിൽ കയറും"കല്ലു കയ്യിലെ പൊടി തട്ടി പറഞ്ഞു... അവൾ പറഞ്ഞത് പോലെ വൈശാലി മുറിയിലേക്ക് കയറുന്നത് അവന് അറിഞ്ഞു... "ഇപ്പൊ മുറിയിൽ നിന്ന് ഇറങ്ങും "വീണ്ടും കല്ലു പറഞ്ഞതും അവന് മെല്ലെ അവളറിയാതെ വാതിക്കൽ നോക്കി അവൾ മുറിയിൽ നിന്ന് ഇറങ്ങിയത് കാണെ അവന് കല്ലുവിനെ അത്ഭുദത്തോടെ നോക്കി... "പടിയിറങ്ങാൻ എന്ന പോലെ നിന്ന് തിരിഞ്ഞു വീണ്ടും മുറിയിൽ കേറും "കല്ലു ചിരി കടിച്ചു പിടിച്ചു പറഞ്ഞത് കേട്ട് അവന് വീണ്ടും വൈശാലിയിൽ ശ്രെദ്ധ കൊടുത്തു... എന്നാൽ അവൾ പറഞ്ഞത് പോലെ തന്നെ വൈശാലി നിന്ന് പരുങ്ങി കൊണ്ട് വീണ്ടും മുറിയിൽ കയറിയത് കണ്ടു അവന്റെ മുഖം ചുളിഞ്ഞു.... വീണ്ടും അവൾ ഇറങ്ങിയതും അവന് അവളെ തറപ്പിച്ചു നോക്കി... "നിനക്കെന്താ വേണ്ടേ...

എന്തെലും കാണാതായോ "സഹികെട്ടു കാശി ചോദിച്ചതും വൈശാലി ചുമൽ കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു താഴെകോടി... കല്ലു പൊട്ടി ചിരിച്ചു പോയി... കാശി തലക്ക് കയ് വെച്ചു... "നിനക്കെങ്ങനെ ഇത്ര കൃത്യമായി "അവന് അവളെ അത്ഭുദത്തോടെ നോക്കി... "ഞാൻ എപ്പോ നിന്റെ അടുത്ത് വന്നാലും ഇത് പതിവുള്ളതാ"അവൾ ചിരിയടക്കി പറഞ്ഞു... "ഹ്മ്മ് ഒരു പ്രതേക ക്യാരക്റ്ററാ... എന്തോ പന്തികേട് പോലെ... എന്താ പറയാ... ഈ കിളി പോയത് എന്നൊക്കെ പറയില്ലേ... അങ്ങനെ "കാശി മുഖം ചുളിച്ചു പറഞ്ഞത് കേട്ട് കല്ലു പൊട്ടിച്ചിരിച്ചു പോയി.... അത് കാണെ അവനിലും ചിരി വന്നു.... "എത്രനാളയെടാ നീ ഇങ്ങനെ മനസ്സ് നിറഞ്ഞൊന്നു ചിരിച്ചിട്ട് "അവൾ ചിരി നിർത്തി അവനെ ഉറ്റുനോക്കി... അവനിലെ ചിരി മാഞ്ഞു...അവനും അവളിലേക്ക് മുഖം തിരിച്ചു.... ഇരുവരിലും വേദന നിറഞ്ഞിരുന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story