താലി 🥀: ഭാഗം 17

thali

എഴുത്തുകാരി: Crazy Girl

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയവൻ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു... തലയിലെ കെട്ട് നനഞ്ഞിരിക്കുന്നു...ഇപ്പൊ വേദനയൊന്നും ഇല്ലാ... ഇതഴിച്ചിട്ട് കല്ലുവിന്റെ വീട്ടിലേക്ക് പോണം... അവന് ആലോചിച്ചു കൊണ്ട് ഷെൽഫിൽ ഒരു ടീഷർട് കയ്യില് എടുത്തു... പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവന് വേഗം ടീഷർട് ഇട്ടുകൊണ്ട് അവളെ തിരിഞ്ഞു നോക്കി... "കുളിച്ചോ... തലയിലെ കെട്ട് നനഞ്ഞല്ലോ... ഡോക്ടർ ചേട്ടായി പറഞ്ഞിരുന്നു രണ്ട് ദിവസം കഴിഞ്ഞാൽ കെട്ടഴിക്കാം എന്ന്..." അകത്തേക്ക് കയറിയവൾ പറഞ്ഞത് കെട്ട്...അവന് നോക്കി...അവളുടെ ഡോക്ടർ ചേട്ടായി എന്നാ വിളി കേൾക്കേ അവന് മുഖം വെട്ടിച്ചു ചുണ്ടോന്ന് കോട്ടി...

മെഡിസിൻ പാക്കറ്റ് എടുത്തുകൊണ്ടവൾ ടേബിളിൽ വെച്ചു അവനു നേരെ തിരിഞ്ഞു... "വാ ഞാൻ അതഴിച്ചു തരാം .. "അവൾ അവനെ വിളിച്ചു... "വേണോന്നില്ല..."അവള്ടെ അടുത്തുള്ള പാക്കറ്റ് എടുത്തുകൊണ്ടവൻ പറഞ്ഞു... അവള്ടെ ചുണ്ടോന്ന് കൂർത്തു... പാക്കറ്റും കൊണ്ട് നടക്കുന്നവന്റെ കയ്യില് നിന്ന് അതവൾ തട്ടിപ്പറിച്ചു... "അതെന്താ വേണ്ടതേ... മുൻപും ഞാൻ തന്നെയാ മരുന്ന് താരാറ്... അപ്പൊ നിന്ന് തരുമല്ലോ... ഇപ്പൊ എന്താ "അവൾക് ദേഷ്യം വരുന്ന പോലെ തോന്നി... "മുൻപ് എനിക്ക് സുഖമില്ലായിരുന്നു എന്നാൽ എനിക്കിപ്പോ ഒരു കുഴപ്പവും ഇല്ലാ "അവനും വാശിയോടെ പറഞ്ഞു... "അതൊന്നും എനിക്ക് അറിയണ്ടാ... എന്നോട് മുത്തശ്ശി പറഞ്ഞിട്ടുണ്ട് കാശിയേട്ടന് വേണ്ടതെല്ലാം അറിഞ്ഞു ചെയ്യണം എന്ന് "അവൾ പുച്ഛിച്ചു... "അതിനു നീ എന്റെ ഭാര്യ ഒന്നുമ..." പെട്ടെന്നവൻ പറഞ്ഞു നിർത്തി...

"ഭാര്യ ആണ്... താൻ മറന്നു പോകുന്നു... കല്യാണം കഴിഞ്ഞതൊന്നും തനിക് ഉൾകൊള്ളാൻ പറ്റുന്നില്ല "അവന് സ്വയം ഓർത്തുകൊണ്ട് അവളെ നോക്കി... അവളുടെ മുഖത്തെ വിജയഭാവ ചിരി കാണെ അവന് കണ്ണുകൾ അടച്ചു ഒന്ന് നിയന്ത്രിച്ചു... "വന്നിരിക് "കയ്യില് കത്രിക എടുത്ത് അവൾ പറഞ്ഞതും അവന് പല്ലു കടിച്ചവളെ നോക്കി... "എനിക്ക് എത്താതോണ്ടാ "അവൾ നിഷ്കളങ്കമായി പറഞ്ഞതും അവന് ബെഡിൽ ഇരുന്നു കൊടുത്തു.. അവൾ ചുണ്ടിന് കോണിൽ ചിരിയൊളുപ്പിച്ചു കൊണ്ട് അവനു മുന്നിലേക്ക് നിന്നു... കത്രിക കൊണ്ട് പതിയെ കെട്ട് മുറിച്ചെടുത്തു... നെറ്റിയിൽ മുറിവുള്ളതിനാൽ ബാൻഡേജ് അതിൽ പറ്റി കിടക്കുന്നുണ്ടായിരുന്നു... അത് പറിച്ചു മാറ്റുമ്പോൾ വേദന തോന്നാം...

അവൾ മെല്ലെ കുനിഞ്ഞുകൊണ്ട് അവിടം ഊതി കൊടുത്തു... ശരീരമാകെ കുളിരു കോരിയപോലെ അവന് ഒന്ന് പിടഞ്ഞുകൊണ്ട് കണ്ണുകൾ ഉയർത്തി നോക്കി... വാ നിറച്ചു വായു നിറച്ച് കവിൾ ഉണ്ടായാക്കി ആാാ വായൂ മുഴുവൻ തന്റെ നെറ്റിയിലേക്ക് ഊതുന്നവളെ കാണെ അവന് ഒന്ന് നോക്കി... ഊതുമ്പോൾ ഉണ്ടക്കണ്ണ് തെറിച്ചു വരുമോ എന്ന് പോലും അവനു തോന്നി... വെള്ള ബാൻഡേജ് അഴിച്ചുകൊണ്ടവൾ കോട്ടൺ വെച്ചു അവിടം തുടച്ചു കൊടുത്തു... ഇപ്പൊ അവിടെ ചെറിയ ഒരു വര പോലെയുള്ള മുറിവ് മാത്രമേ കാണുന്നുള്ളൂ.... അവൾ മെല്ലെ തള്ളവിരൽ കൊണ്ട് അവിടം അമർത്തി... "സ്സ് "അവന് വേദനയോടെ നെറ്റി ചുളിച്ചു.. "അപ്പോ തൊടുമ്പോൾ വേദന ഉണ്ടല്ലേ..."അവളുടെ മുഖവും ചുളിച്ചുകൊണ്ട് അവൾ പറഞ്ഞത് കെട്ട് അവന് തലയാട്ടി പോയി... അവൾ ചെറിയ ബാൻഡേജ് പൊളിച്ചുകൊണ്ട് അവിടം ഒട്ടിച്ചു കൊടുത്തു...

എല്ലാം കഴിഞ്ഞു എഴുനേൽക്കാൻ നിന്നവന്റെ മുന്നിൽ കയറി അവൾ നിന്നതും എനിയെന്താ എന്ന മട്ടിൽ അവന് നെറ്റി ചുളിച്ചു നോക്കി... "ഇന്ന് അച്ഛേടേം അമ്മേടേം വിവാഹവാർഷികമാ... അമ്മ ബിരിയാണി ഉണ്ടാകും പായസം ഉണ്ടാക്കും പിന്നെ ഇലയടയും ഉണ്ടാക്കും.... കാശിയേട്ടനൊപ്പം ഇന്നേ വരെ ഞാൻ അവിടെ പോയിട്ടില്ല... നമുക്ക് പോകാം " കണ്ണുകൾ വിടർത്തി അവൾ ചോദിക്കുന്നതൊന്നും അവന് കേട്ടില്ല... പകരം മുഖത്ത് വിരിയുന്ന ഭാവങ്ങളും ചുണ്ടുകളിലെ അനക്കങ്ങളും അവന് ഒപ്പിയെടുത്തുകൊണ്ടവൻ ഇരുന്നു... "പോകാമോ "പെട്ടെന്നവളുടെ ചോദ്യം ഉയർന്നതും അവന് ഞെട്ടികൊണ്ട് അമർത്തി മൂളി... അവന് എങ്ങനേലും പുറത്ത് കടക്കണം എന്ന് തോന്നി... അവൾ അടുത്തക്ക് വരുമ്പോൾ വല്ലാത്തൊരു പരവേഷം അവനിൽ പൊതിഞ്ഞു...... "പിന്നെ "വീണ്ടും എഴുനേൽക്കാൻ നിന്നതും അവൾ വീണ്ടും മുന്നിൽ വട്ടം ചാടി...

അവന് ബെഡിലേക്ക് തന്നെ ഇരുന്നു പോയി... "എനിയെന്താ "അവന് സ്വയം നിയന്ത്രിച്ചു കൊണ്ട് കനപ്പിച്ചു ചോദിച്ചു.... അവളെന്നാൽ നിന്ന് താളം ചവിട്ടുന്നത് കണ്ടു അവന്റെ മുഖം ചുളിഞ്ഞു... "എന്നേ " അവൾ മെല്ലെ പറഞ്ഞു തുടങ്ങിയതും അവൾ പറയുന്നതും കാതോർത്തവൻ ഇരുന്നു... "എന്നേ വാവേ ന്ന് വിളിക്കോ " കണ്ണുകൾ വിടർത്തി അവൾ ചോദിക്കുന്നത് കേട്ട് ഏതോ അത്ഭുത ജീവിയെ പോലെ അവളെ ഉഴിഞ്ഞുകൊണ്ട് അവന് ബെഡിൽ നിന്ന് എണീറ്റു... "പോത്ത് പോലെ ആയി... വാവേ ന്ന് വിളിക്കണം പോലും "അവന് പിറുപിറുത്തു കൊണ്ട് പുറത്തേക്ക് നടക്കാൻ ഒരുങ്ങി... "ഇഷ്ട്ടുള്ളപ്പോ വിളിചാ മതി..."ഡോർ തുറന്ന് പുറത്തിറങ്ങിയതും അവൾ. വിളിച്ചു പറഞ്ഞു.... "ഈ പെണ്ണ് "അവളുടെ കാറൽ മറ്റാരും കേൾക്കണ്ടാ എന്ന് കരുതിയവൻ ഡോർ അടച്ചു കൊണ്ട് നെറ്റിയിൽ കൈ വെച്ചു....

"എന്നേ വാവെന്ന് വിളിക്കോ "ഉണ്ടക്കണ്ണ് വിടർത്തിയുള്ള അവളുടെ ചോദ്യം മനസ്സിൽ തെളിഞ്ഞതും പടിയിറങ്ങുമ്പോൾ അവന് ചിരി പൊട്ടി പോയി... "വാവേന്ന് വിളിക്കാൻ പറ്റിയ പ്രായം... ശെരിക്കും അതിനു ഒരു പിരി പോയതാ "സ്വയം ഓർത്തുകൊണ്ടവൻ താഴേക്ക് ഇറങ്ങി... വൈശാലി എന്നാൽ പതിവിലും സന്തോഷത്തിൽ ആയിരുന്നു... എന്തുകൊണ്ടോ... അവന് ഇന്ന് കുറച്ചധികം അവൾക്കൊപ്പം ഉണ്ടായിരുന്നു.... അവൾക് സന്തോഷം തോന്നി വല്ലാതെ ഉള്ളം തുടിച്ചത് പോലെ അവൾ നിന്നടുത്തു നിന്നു തുള്ളി കളിച്ചു... "ഹ്മ്മ് സമയം വൈകണ്ടാ വേഗം ഒരുങ്ങി വീട്ടിൽ പോണം... കാശിയേട്ടനെ ഇങ്ങനെ കാണുമ്പോൾ അച്ഛനും അമ്മയ്കും സന്തോഷം ആവും..." അവൾ സന്തോഷത്തോടെ ഷെൽഫിൽ നിന്ന് ഒരു സാരി എടുത്തു ബാത്റൂമിലേക്ക് നടന്നു...

കുളിച്ചിറങ്ങി മുടി മുന്നിൽ ഒന്ന് ഒതുക്കികൊണ്ട് പിന്നിലിട്ട് കണ്ണാടിയിൽ നോക്കി നെറ്റിയിലെ സിന്ദൂരം തൊട്ടു പൌഡറും കണ്ണും എഴുതി താലി മാല നേരെ ആക്കി കൊണ്ടവൾ ഒരുങ്ങിയെന്ന് ഉറപ്പിച്ചു മുറിക്ക് പുറത്തേക്കിറങ്ങി.... "നീ എവിടെ പോകുവാ "ഒരുങ്ങി ഇറങ്ങുന്ന വൈശാലിയെ ദേവ് കണ്ണ് വിടർത്തി നോക്കി... "ഞാൻ എന്റെ വീട്ടിൽ "അവൾ വലിയ താല്പര്യമില്ലാതെ പറഞ്ഞുകൊണ്ട് ഡോർ ലോക്ക് ചെയ്തു... "ഞാൻ കൊണ്ട് വിടണോ വൈച്ചു "ദേവ് അവൾക്കടുത്തേക്ക് നീങ്ങി... "ഞാൻ കാശിയേട്ടനോപ്പമാ പോകുന്നെ..."അവൾ അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പടികൾ ഇറങ്ങി... അവന് നിരാശ തോന്നി... അവനും അവൾക്ക് പുറകെ ഇറങ്ങി... "അമ്മേ കാശിയേട്ടൻ എവിടെ"ഉമ്മറത്തും ഹാളിലും മൊത്തം കണ്ണോടിച്ചു കൊണ്ട് വൈശാലി അടുക്കളയിലേക്ക് നോക്കി ചോദിച്ചു...

"അവന് കല്ലുവിന്റെ വീട്ടിൽ പോയല്ലോ "അടുക്കളയിൽ നിന്ന് കൈകളിലെ വെള്ളം കുടഞ്ഞുകൊണ്ട് വരുന്ന അമ്മ പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടി... "നീയെവിടെ പോകുന്നെ "ഒരുങ്ങി നിൽക്കുന്ന വൈശാലിയെ നോക്കി അമ്മ സംശയത്തോടെ ചോദിച്ചു... "ഞാൻ പറഞ്ഞില്ലായിരുന്നോ അച്ഛേടേം അമ്മേടേം വിവാഹ വാർഷികമാ... "പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ അവൾ ശ്രേമിച്ചു... "ഒറ്റക്കാണോ പോകുന്നെ"മുത്തശ്ശിയുടെ ഗംഭീരമേറിയ ശബ്ദം കേട്ടതും അവൾ കോണി ഇറങ്ങി വരുന്ന മുത്തശ്ശിയെ ഒന്ന് നോക്കി... "ഹ്മ്മ്മ് "അവൾ മെല്ലെ മൂളി... "കാശിയെ കൂട്ടാമായിരുന്നില്ലേ നിനക്ക് "മുത്തശ്ശി വീണ്ടും ചോദ്യം ഉന്നയിച്ചതും അവൾക് സങ്കടം അലയടിച്ചു വന്നു... "അത് കാശിയേട്ടൻ തിരക്കാന്ന് പറഞ്ഞോണ്ടാ മുത്തശ്ശി... ഞാൻ ഒറ്റക്ക് പോകും... എനിക്ക് കുഴപ്പില്ല "ചുണ്ടിൽ പുഞ്ചിരി വരുത്തി അവൾ തിരിഞ്ഞതും ദേവിനെ കണ്ണിലേക്കു തിളക്കം കാണെ അവള്ടെ തല താണു...

അവൾക് സങ്കടം തോന്നി... "ഞാൻ കൊണ്ട് വിടാം മുത്തശ്ശി "ദേവ് സന്തോഷത്തോടെ ചോദിച്ചു.... "വേണ്ടാ "വൈശാലിയുടെ ശബ്ദം ഉയർന്നു... ദേവ് അവളെ ഞെട്ടി നോക്കി... "അത്... വേണ്ടാ നിനക്ക് കൂട്ടിനു അവിടെ ആരുമില്ലല്ലോ ബോറടിക്കും ഞാൻ പൊക്കോളാം "ആരുടേം മുഖത്ത് നോക്കാതെ അവൾ പറഞ്ഞുകൊണ്ട് വേഗം ഇറങ്ങി... വല്ലാതെ സങ്കടം തോന്നി.... കരയാൻ മനസ്സ് വെമ്പി.... "കൂടെ വരുമെന്ന് പറഞ്ഞിട്ട്... ഒരു വാക്ക് പറയാതെ പോയതെന്തിനാ... തിരക്കാണെൽ പറയാമായിരുന്നില്ലേ... എനിക്ക് ആശ തരേണ്ടിയിരുന്നില്ല.... സാരില്ല... എന്തേലും ഉണ്ടാകും അല്ലെങ്കിൽ ഒരു വാക്ക് പോലും പറയാതെ പോകില്ലല്ലോ... എങ്കിലും പഴേ കാശിയേട്ടൻ ആയിരുന്നേൽ ഞാൻ മരിക്കാൻ വിളിച്ചാലും വരുമായിരുന്നു....എന്നേ ഇങ്ങനെ വേദനിപ്പിക്കില്ലായിരുന്നു..."ചുണ്ട് വിതുമ്പിയവൾ ഓർത്തു...

"കാശി എവിടെ...സൂക്കേട് മാറിയിട്ട് അവനെ ഒന്ന് കാണണം എന്ന് കരുതിയതാ.. നീ ഇന്ന് വരും എന്ന് പറഞ്ഞോണ്ടാ ഞാൻ "അച്ഛനോടപ്പം അകത്തേക്ക് കയറുമ്പോൾ അമ്മ അകത്തു നിന്ന് അമ്മ പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു... "കാശിയേട്ടൻ തിരക്കായിരുന്നു അമ്മേ... അതോണ്ട് ഞാൻ വരണ്ടാ എന്ന് പറഞ്ഞു... പാവം കൊറേ നാളായില്ലേ വീട്ടിൽ അങ്ങനെ ഒരുപാട് കാര്യം ചെയ്തു തീർക്കാൻ ഉണ്ടാകും " അമ്മയോട് മറുപടി നൽകുമ്പോഴും ആ വാക്കുകളിൽ അവളും ആശ്വാസം കണ്ടെത്തി.... "ഹ്മ്മ്മ് എങ്കിലും ഒരുനാൾ അവനുമൊപ്പം വരണം കേട്ടോ... "അമ്മ പറഞ്ഞത് കേട്ട് അവൾ ചിരിയോടെ തലയാട്ടി.... അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ സമയം ചിലവഴിച്ചു... ഭക്ഷണമെല്ലാം കഴിച്ചു കുറച്ചു നേരം അവർക്കൊപ്പം ഉമ്മറത്തു ഇരുന്നവൾ വിശേഷം പറഞ്ഞു കൊണ്ടിരുന്നു... ഈ ദിവസങ്ങളിൽ നടന്നതും മുത്തശ്ശിയുടെ ഉപദേശവും എല്ലാം അവൾ പറഞ്ഞു...

കാശിയുടെ അകൽച്ച ഒഴികെ.... "ശെരിയാ... മോള് സമയം കൊടുക്കണം അവനു... പാവം കല്യാണം കഴിഞ്ഞത് പോലും ഓർമയുണ്ടാകില്ലല്ലോ.... "അമ്മ പറഞ്ഞത് കേട്ട് അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചു... "നിനക്കെന്തെലും സങ്കടമുണ്ടോ"അച്ഛന്റെ ചോദ്യം കേൾക്കേ അവൾ ഒന്ന് പതറിയെങ്കിലും അവൾ ഇല്ലെന്ന് തലയാട്ടി.... ഇന്നവരുടെ ദിവസമായി അവളായിട്ട് ഒരു സങ്കടം നൽകാൻ അവൾ ആഗ്രഹിച്ചില്ല... "അച്ഛന് തോന്നിയതാകും "അയാളുടെ ചുളിഞ്ഞ കൈകൾ അവളുടെ മുർദ്ധാവിൽ തലോടിയതും അവൾ അയാളുടെ നെഞ്ചിൽ തല ചേർത്ത് കിടന്നു.... "ദേവ് എന്ത് പറയുന്നു "അവളുടെ മുടിയിൽ തലോടി അച്ഛന് ചോദിക്കുന്നത് കേട്ട് അവൾ ഒന്ന് മന്ദഹസിച്ചു... "അവന്റെ കാര്യം ഞാൻ നോക്കാറില്ല അച്ചേ "അവൾ മെല്ലെ പറഞ്ഞു... എങ്കിലും ദേവിനെ പറ്റി ഓർക്കുമ്പോൾ അവൾക് ദേഷ്യവും സങ്കടവും തോന്നി....

"ഹ്മ്മ്മ് കാശിക്ക് അറിയുമോ നീയും ദേവും തമ്മിൽ "അച്ചന്റെ ചോദ്യം കേൾക്കേ അവൾ അയാളിൽ നിന്ന് അടർന്നു മാറി ഇല്ലെന്ന് തലയാട്ടി... "മുത്തശ്ശി പറഞ്ഞു അതൊന്നും അറിയിക്കേണ്ടതില്ലാ എന്ന്..."അവൾ പറഞ്ഞത് കേട്ട് അയാൾ ഒന്ന് മൂളി... കുറച്ചു നേരം അവിടെ ചിലവഴിച്ചവൾ അമ്മയുണ്ടാക്കിയ ഇലയട പൊതിഞ്ഞെടുത്തുകൊണ്ട് യാത്ര പറഞ്ഞിറങ്ങി... ************* കല്ലുവിന്റെ മുറിയിൽ അലോകിന്റെ ഡയറിയിൽ നോക്കിയിരിക്കുകയായിരുന്നു കാശി... അവന്റെ കണ്ണ് നിറഞ്ഞു...ഓർമ്മകൾ അവനെ വല്ലാതെ വേട്ടയാടി കൊണ്ടിരുന്നു.... അലോകും പ്രവീണും അലോശിയുമായുള്ള ഓരോ നിമിഷവും അവന്റെ മനസ്സിൽ വേദന നിറച്ചു... അവരോപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഇന്നവനിൽ തീരാ വേദനയായി നോവിച്ചുകൊണ്ടിരിക്കുന്നു....

എന്തിനോ എല്ലാത്തിനും കാരണം താൻ ആണെന്ന് മനസ്സ് കുത്തിനോവിച്ചു കൊണ്ട് പറയുന്നു.... "കാശി "അവന്റെ ഇരുത്തം കാണെ കല്ലു അവനെ വിളിച്ചു... "എന്തിരിപ്പാടാ "അവൾ അവനെ നോക്കി ചോദിച്ചതും അവന് വേദനയോടെ ചിരിച്ചു... "നീ ഇങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് പേടി തോന്നുവാ...എനിയും നിനക്ക് വല്ലതും സംഭവിച്ചാൽ... വേണ്ടാ ഒരിക്കലും വീണ്ടും പഴയതിലേക്ക് ഓർത്തു പോകേണ്ട നീ..."കല്ലു പേടിയോടെ പറഞ്ഞു "എത്ര പഴയതാണേലും ഇതൊന്നും എന്റെ മനസ്സ് വിട്ട് പോകില്ല കല്ലു..എന്റെ മനസ്സ് കലങ്ങി മറിയുകയാ....അലോക് സ്വയം മരണത്തെ കൂട്ടുപിടിക്കില്ല ഇന്നെന്റെ മനസ്സ് പറയുന്നു... നിനക്കറിയുമോ അവനെന്നെ വിളിക്കാറുണ്ട്... അലോഷിയുടെ മരണത്തിൽ നിന്നും സങ്കടം ഉണ്ടെങ്കിലും അവനൊരിക്കലും സ്വയം മരിക്കണം എന്ന് അവന് അബദ്ധത്തിൽ പോലും പറഞ്ഞിട്ടില്ല...

നീ പറഞ്ഞത് ശെരിയാ അലോകിന് അങ്ങനെ മരിക്കണമെന്നുണ്ടെങ്കിൽ അലോഷിയുടെ മരണത്തിനു ശേഷം ആവമായിരുന്നു... എന്തുകൊണ്ട് മാസങ്ങൾക് ശേഷം അവന് അത് ചെയ്തു... അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ അവനെ മരണത്തിലേക്ക് തള്ളി വിടാൻ... അറിയില്ല ഒന്നുമറിയില്ലാ.... പക്ഷെ എല്ലാതിനും കാരണം ഞാൻ ആണെന്ന് മനസ്സ് പറയുന്നു... എനിക്ക് കണ്ടു പിടിക്കണം എന്തിനാണ് അവന് അത് ചെയ്തത് എനിക്കറിയണം... അല്ലാതെ ഇതിൽ നിന്ന് എനിക്ക് മോക്ഷം ലഭിക്കില്ല... ജീവിതം കാലം നീറി കഴിയേണ്ടി വരും ഞാൻ " കാശിക്ക് അലറി കരയണമെന്ന് തോന്നി... അതിലുപരി അവനു വാശിയും... "എന്തിനാ കാശി എല്ലാം നീ സ്വയം ഏൽക്കുന്നെ... ഇതിൽ നീ സ്വയം കുറ്റപ്പെടുത്താൻ നീ ഒന്നും ചെയ്തിട്ടില്ല "കല്ലു അവനെ സമാധാനിപ്പിക്കാൻ ശ്രേമിച്ചു... "അല്ല കല്ലു എന്റെ അശ്രദ്ധ കാരണമാ ഇതൊക്കെ... അന്ന് ഞാൻ "

അവന് എന്തോ പറഞ്ഞു തുടങ്ങിയതും പെട്ടെന്ന് നിർത്തി... കേൾക്കാനായി കാതോർക്കുന്ന കല്ലുവിനെ കാണെ അവന് മിണ്ടാതെ ഇരുന്നു... "ഞാൻ പോകുവാ... എനിക്കവന്റെ മൊബൈൽ വേണം..."കാശി എണീറ്റുകൊണ്ട് പറഞ്ഞു... "എന്തിനാ മൊബൈൽ "കല്ലുവിന്റെ നെറ്റി ചുളിഞ്ഞു... "ആവിശ്യമുണ്ട്... "അവന് ഗൗരവത്തോടെ പറഞ്ഞു... "ഹ്മ്മ് ഇറങ്ങാൻ ആയെങ്കിൽ ഞാനും വരുന്നു... എനിക്ക് ടൌൺ വരെ ഒന്ന് പോകണം "അവൾ പറഞ്ഞുകൊണ്ട് അലോകിന്റെ മൊബൈൽ അവനെ ഏല്പിച്ചു... "അമ്മായി ഞാൻ ഇറങ്ങുവാ..."കാശി വിളിച്ചു പറഞ്ഞു.. "അമ്മേ ഞാനും ടൌൺ വരെ ഒന്ന് പോയിട്ട് വരാം "കല്ലുവും അവനൊപ്പം ഇറങ്ങി.... സ്കൂട്ടി അച്ഛന് കൊണ്ട് പോയതിനാൽ അവൾ അവനൊപ്പം ബൈക്കിൽ കയറി... ജോലിയുടെ ആവിശ്യത്തിനായി ബാങ്കിൽ ആയിരുന്നു കല്ലുവിന് പോകേണ്ടിയിരുന്നത്...

സമയം വൈകിയതിനാൽ അവളെ വീട്ടിൽ തിരിച്ചിറക്കി വീട്ടിൽ എത്തുമ്പോഴേക്കും സമയം വൈകിയിരുന്നു.... വീട്ടിനകത്തേക്ക് കയറുമ്പോൾ കണ്ടു തീന്മേഷയിൽ എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നത്... "വന്നോ നീ... എന്തെ വൈകിയത് "വാതിക്കൽ നിന്ന് കയറി വരുന്ന കാശിയെ കണ്ടു സുഭദ്ര ചോദിച്ചു... "ഒന്നുല്ലമ്മേ കല്ലുന്റെ വീട്ടിൽ ആയിരുന്നു "അവന് പറഞ്ഞുകൊണ്ട് കൈ കഴുകി കഴിക്കാൻ ഇരുന്നു... "രാവിലെ ഇറങ്ങിയതല്ലേ കാശി... വൈകുമെങ്കിൽ വിളിച്ചു പറയാമായിരുന്നില്ലേ നിനക്ക് "മുത്തശ്ശി അവനെ ശകാരത്തോടെ നോക്കി... "സോറി മുത്തശ്ശി "അവന് മുത്തശ്ശിയുടെ കവിളിൽ പിടിച്ചു പറഞ്ഞതും അവർ കനപ്പിച്ചു നോക്കി കൊണ്ട് അവന്റെ കൈ എടുത്തു മാറ്റി... ദോശ പ്ലേറ്റിൽ ഇടുമ്പോൾ അവന് ഒളികണ്ണിട്ട് മുത്തശ്ശിയെ നോക്കിയതും പുഞ്ചിരിയടക്കാൻ പാട് പെടുന്നത് കണ്ടു അവന് ചിരിയടക്കി...

"അല്ലാ വൈശാലി എവിടെ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ "അച്ഛന് പറഞ്ഞത് കേട്ടപ്പോൾ അവന് അവന് ടേബിളിന് ചുറ്റും നോക്കിയത് വൈശാലി ഇല്ലെന്ന് അപ്പോഴാണ് അവന് ശ്രേദ്ധിച്ചത്..... "അവൾ കിടന്നു...വീട്ടിൽ നിന്ന് വന്നത് മുതൽ ആ കുട്ടീടെ മുഖത്ത് തെളിച്ചമില്ലായിരുന്നു... പാവം സങ്കടമുണ്ടാകും... അച്ഛനേം അമ്മേം വിട്ട് വന്നപ്പോൾ... "അമ്മ പറഞ്ഞത് കേട്ടപ്പോൾ ആണ് രാവിലെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചത് അവനു ഓർമ വന്നത്... "ആ കാശിക്ക് ഇഷ്ടമുള്ളതും കൊണ്ടാ അവൾ വന്നേ "അമ്മ എണീറ്റു പറഞ്ഞുകൊണ്ട് കിച്ചണിലേക്ക് നടന്നു... തിരികെ വരുമ്പോൾ പാത്രത്തിൽ അഞ്ചാറു ഇലയട കൊണ്ട് വന്നു ടേബിളിൽ വെച്ചു... "നിനക്കറിയോ കാശി ഇന്നലെ വീട്ടിൽ വിളിച്ചു അവൾ പ്രതേകം പറഞ്ഞതാ ഇലയട ഉണ്ടാകുമെങ്കിലെ ഞാൻ വരൂ എന്ന്... പാവം നിനക്ക് വേണ്ടിയാ..."

അമ്മ പറഞ്ഞത് കേട്ട് അവന് ചിരി വരുത്തി ഫുഡിലേക്ക് തിരിഞ്ഞു... "അല്ലെങ്കിലും ഇവന് വേണ്ടി വക്കാലത്തു പറയാനേ അവൾക് നേരമുള്ളൂ... എന്തൊക്കെ കുരുത്തക്കേടാ രണ്ടും കാണിച്ചു വെച്ചത്.." അമ്മ പറയുന്നതെല്ലാം കഴിക്കുമ്പോൾ കാശി കാതോർത്തിരുന്നു... അവനിൽ കൗതുകമായിരുന്നു... ഒരുമാത്ര താൻ അങ്ങനെ ആയിരുന്നു എന്നവന് വിശ്വസിക്കാൻ പോലും പറ്റുന്നില്ലായിരുന്നു... ഇടയ്ക്കിടെ അവളുടെ കുറുമ്പ് പറയുന്ന അമ്മയെ കേൾക്കേ അവന് ചിരിച്ചു പോയി...എന്നാൽ ദേവിൽ അസ്വസ്ഥത നിറഞ്ഞു... ----------------------------------- ഡോർ തുറക്കുന്ന ശബ്ദം കേട്ടതും വൈശാലി മുഖം തുടച്ചുകൊണ്ട് അനങ്ങാതെ കിടന്നു....

കാശി പുറം തിരിഞ്ഞു കിടക്കുന്നവളെ ഒന്ന് നോക്കി അവൾ ഉറങ്ങുകയാണെന്ന് തോന്നിയതും ശബ്ദമുണ്ടാക്കാതെ അലോകിന്റെ മൊബൈൽ ഷെൽഫിൽ വെച്ചു ഡ്രെസ്സുമായി ബാത്‌റൂമിൽ കയറി... അവൾ മെല്ലെ കണ്ണുകൾ തുറന്നു അടഞ്ഞ ബാത്‌റൂമിലെ വാതിൽ ഒന്ന് നോക്കി... കണ്ണുകൾ നിറഞ്ഞൊഴുകി ... ഓട്ടോയിൽ വരും വഴി യാദ്രിശ്ചികമായി കാശിയെയും അവനു പുറകിൽ ഇരിക്കുന്ന കല്ലുവിനേം കണ്ടത് മനസ്സിൽ തെളിഞ്ഞതും അവൾക് പൊട്ടി കരയാൻ തോന്നി.... കൈകൾ കൊണ്ട് വാ പൊത്തിയവൾ കരച്ചിലടക്കി പിടിച്ചു... ശ്വാസം വിലങ്ങും പോലെ തോന്നി...നെഞ്ചം വിങ്ങി... ബാത്‌റൂമിൽ ഡോർ തുറക്കുമെന്ന് തോന്നിയതും കണ്ണുകൾ തുടച്ചവൾ ഉറക്കം നടിച്ചു കിടന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story