താലി 🥀: ഭാഗം 18

thali

എഴുത്തുകാരി: Crazy Girl

കുളിച്ചിറങ്ങിയവൻ ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ട് ബെഡിൽ കിടന്നു.... മനസ്സ് നിറയെ അലോക് ആയിരുന്നു... ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമാണ് അവൻ ഉണ്ടായത് എന്ന ചോദ്യം അവനെ അലട്ടി കൊണ്ടിരുന്നു.... എന്തിനും ഏതിനും ശാന്തമായ തീരുമാനം എടുക്കുന്നവനാ... അടിയാക്കാനോ വഴക്കിടാനോ അവൻ നിൽക്കാറില്ല പകരം പറഞ്ഞു മനസ്സിലാക്കിക്കുന്നവനാ .... അലോഷി അവന്റെ ജീവനാ... അവൾക് വേണ്ടിയാ ഓർഫനാജിൽ നിന്ന് അവൻ ഇറങ്ങിയത്.... പക്ഷെ... എങ്കിലും അവൻ അങ്ങനെ ചെയ്യില്ല... അവനറിയാം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന്.... പക്ഷെ അവൻ എന്നിട്ടും... കാശിക്ക് സഹിക്കെടും പോലെ തോന്നി...

അവന്റെ മനസ്സിൽ അലട്ടുന്ന ചോദ്യങ്ങൾ നിറഞ്ഞതും ആസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നു... നേരെ മുന്നിൽ പുറം തിരിഞ്ഞു കിടക്കുന്നവളെ അവൻ ഒന്ന് നോക്കി... "നിനക്ക് വേണ്ടി വക്കാലത്ത് പറഞ്ഞോണ്ട് വരും അവൾ...അന്ന് അച്ഛന്റെ മുണ്ടും മോഷ്ടിച്ചു നിന്നെ ഉടുപ്പിച്ചു അമ്പലത്തിൽ പോയത് ഞാൻ അറിഞ്ഞില്ല.. നിന്റെ അച്ഛൻ എന്നെ പറയാത്തതായിട്ട് ഒന്നുമില്ല... അവസാനം കള്ളം വെളിച്ചത്തായപ്പോൾ അവൾ കുണുങ്ങിക്കൊണ്ട് പറയാ കാശിയേട്ടനെ സുന്ദരൻ ആക്കാനല്ലേ അമ്മേ എന്ന് " അമ്മ പറഞ്ഞത് ഓർത്തതും അവൻ മന്തഹസിച്ചു.... "എന്നെ വാവേന്ന് വിളികുവോ "കണ്ണും വിടർത്തി അവളുടെ ചോദ്യം അവന്റെ മനസ്സിൽ തെളിഞ്ഞു "ഇവളെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ..

വാവേന്ന് വിളിക്കണം പോലും... കൊച്ചു കുട്ടിയാണോ അതിനു...മണ്ടിപെണ്ണ് "അവൻ ഓർത്തു... ശരവേഗം അവന്റെ മനസ്സിലെ ചിന്തകൾ മാറിയത് അവനറിഞ്ഞില്ല....ആസ്വസ്ഥതയി ൽ നിന്ന് അവനിപ്പോൾ അമ്മ പറഞ്ഞതെല്ലാം ഓർത്തെടുത്തു... അവനിൽ കൗതുകമായിരുന്നു....അത്ഭുമായിരുന്നു അതിലുപരി ആശയകുഴപ്പത്തിലായിരുന്നു... "അവൾക്കൊന്നുമില്ലെങ്കിൽ തന്നെ പോലെ ഒരുവനെ കല്യാണം കഴിക്കാൻ മാത്രം എന്ത് സാഹചര്യമാണ് അവൾക്കുണ്ടായത് എന്ന് " ഒരുമാത്ര അവന്റെ മനസ്സ് ചിന്തകളിൽ മുങ്ങി താഴുമ്പോൾ തൊട്ടടുത്തു ഇരുന്നവളുടെ മനസ്സ് കലങ്ങി മറിയുന്നത് അവൻ അറിഞ്ഞില്ലാ.... ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് കൊണ്ടാണവൻ എണീറ്റത്....

തലത്തുവർത്തി വരുന്നവളെ കാണെ അവന്റെ മുഖം ചുളിഞ്ഞു.... വീർത്തു ചുവന്ന് ഇടുങ്ങിയ കണ്ണുകളും വിളറിയ മുഖവും കാണെ അവൻ ബെഡിൽ ഇരുന്നു... എന്തുപറ്റി എന്ന് ചോദിക്കാൻ മനസ്സ് വെമ്പിയെങ്കിലും താൻ ഇവിടെ ഇരിക്കുന്നുണ്ട് എന്നത് പോലും ഭവിക്കാതെ ഓരോന്ന് ചെയ്യുന്നവളെ കാണെ അവൻ ഒന്ന് നോക്കി കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു... അവൻ പോയതും അവൾ ഒന്ന് നിന്നു... ചുണ്ടിൽ ദയനീയമായ മന്ദഹാസം വിടർന്നു... ശ്വാസം നീട്ടിയെടുത്തു വിട്ടുകൊണ്ടവൾ കണ്ണാടിയിൽ നോക്കി മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട് പുറത്തേക്കിറങ്ങി.... എല്ലാവരുടെയും ശ്രെദ്ധ വൈശാലിയിൽ ആയിരുന്നു...എന്തേലും പറഞ്ഞു ഇരിക്കുന്നവൾ മൗനി ആയിരിക്കുന്നു...

ഒന്നിനും ഉത്സാഹമില്ലാതെ... കണ്ണൊക്കെ നീരുവെച്ചു വിളറിയിരിക്കുന്നു... "എന്ത് പറ്റി വൈശാലി "അമ്മയുടെ ചോദ്യം കേട്ടതും അവൾ ഞെട്ടി... "എന്തെമ്മേ "അവൾ അമ്മയെ നോക്കി "എന്തെ നിന്റെ മുഖം വല്ലാതെ "സുഭദ്ര "അത്... അച്ഛനെ അമ്മയെ വിട്ട് വന്നപ്പോ എന്തോ പോലെ "വാക്കുകൾ നുള്ളി പൊറുക്കി പറഞ്ഞുകൊണ്ടവൾ തല ഉയർത്താതെ ഭക്ഷണം കഴിക്കാൻ തുടങ്ങി കാശി തൊട്ടടുത്തു ഇരിക്കുന്നവളെ നോക്കി ഒന്ന് നിശ്വസിച്ചു കൊണ്ട് കഴിപ്പ് തുടർന്നു.... "നിനക്ക് വീട്ടിൽ പോയി അച്ഛനുമ്മയ്ക്കും ഒപ്പം താമസിക്കണമെങ്കിൽ രണ്ട് ദിവസം നിക്കാൻ പൊക്കൊളു..." മൊബൈൽ നോക്കി ഇരിക്കുമ്പോളാണ് കാശി പറഞ്ഞത്...

"അന്ന് വെറുതെ ഒന്ന് വീട്ടിൽ പോയപ്പോൾ ഞാനില്ലാത്തത് കൊണ്ട് വീട് അടിമറിച്ചിട്ട ആളാ... ഇപ്പൊ രണ്ട് ദിവസം പൊക്കോ എന്ന്... പോകില്ലാ.. എങ്ങോട്ടും പോകില്ല... നിങ്ങടെ അനിയനെ സ്നേഹിച്ചപ്പോ തുടങ്ങിയ വേദനയാ...അതിനു മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്...എല്ലാവർക്കും അവരുടേതായ തീരുമാനങ്ങൾ ഇവിടെ കളിപ്പാട്ടമായി തട്ടി കളിക്കാൻ ഒരുവളും... രണ്ടും കണക്കാ ഏട്ടനും അനിയനും രണ്ടും " അവൾ സ്വയം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു... എന്നാൽ അവളെ നോക്കി നിന്നവൻ മാറി വരുന്ന അവളുടെ മുഖ ഭാവം കാണെ അമ്പരന്ന് നിന്നു... എന്തേലും ഒന്ന് പറഞ്ഞാൽ പിന്നെ വാ അടക്കണേൽ കൈകൂപണം എന്നാലിപ്പോ... എന്തോ മാറ്റം വന്ന പോലെ... അവൻ ഓർത്തു...

"ഞാൻ പറഞ്ഞത് കേട്ടോ "വീണ്ടും അവൻ ചോദിച്ചതും അവൾ പിടഞ്ഞെഴുനേറ്റു... "എനിക്ക് പോകാൻ മനസ്സില്ല "അവനെ നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ടവൾ പുറത്തേക്ക് നടന്നുകൊണ്ട് ദേഷ്യത്തോടെ ഡോർ അടച്ചു ... "വൈച്ചു "ദേവിന്റെ വിളി വന്നതും അവൾ സഹികെട്ടു അവനടുത്തേക്ക് പാഞ്ഞു കവിളിൽ വീശി ഒന്ന് കൊടുത്തു... "പറഞ്ഞതാ വിളിക്കരുത് എന്ന് "വിരൽ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞവൾ കോണിപടികൾ ഇറങ്ങി... കിട്ടിയ അടിയിൽ തറഞ്ഞു നില്കുകയായിരുന്നു ദേവ്...എന്നാൽ വാവേന്ന് വിളിക്കാത്തത് കൊണ്ടാണോ അവളുടെ കനം പിടിത്തം എന്നോർത്തു കാശിയും മുറിയിൽ ഉലാത്തികൊണ്ടിരുന്നു.. വൈശാലിക്ക് സങ്കടം തോന്നി...

എങ്ങോട്ടേലും ഇറങ്ങി ഓടിയാലോ എന്ന് പോലും അവൾ ചിന്തിച്ചു പോയി... "വീട്ടിൽ പോണം പോലും എന്നിട്ടെന്തിനാ കല്ലിന്റേം പാറന്റേം കൂടെ ഇരിക്കാൻ ആവും... സമ്മതിക്കില്ല ഞാൻ.... നോക്കിക്കോ നിങ്ങളുടെ തലക്കിട്ട് തന്നാൽ പഴേ കാശിയേട്ടനെ കിട്ടുമോ എന്ന് നോക്കട്ടെ ഞാൻ... ഇനിയും എന്തേലും കണ്ടാൽ എന്തായാലും ഞാൻ അത് പയറ്റും... ഞാൻ ആരാണെന്ന് അറിയില്ല നിങ്ങൾക് ...." അവൾ ഉമ്മറത്തു നിന്ന് ഉലാത്തികൊണ്ട് ചുണ്ട് കോട്ടി സ്വയം പിറുപിറുത്തു... ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി..... "വൈശാലി " പെട്ടെന്ന് മുത്തശ്ശിയുടെ വിളി കേട്ടതും അവൾ നടത്തം നിർത്തി അനുസരണയോടെ നിന്നു... "എന്തെ മുത്തശ്ശി "പുഞ്ചിരി വരുത്തിയവൾ മെല്ലെ ചോദിച്ചു...

"എന്താ നിനക്ക്..."മുത്തശ്ശിയുടെ സംശയത്തോടെയുള്ള ചോദ്യം കേട്ടതും അവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി "പറയാൻ പറ്റില്ലെങ്കിൽ അത് പറയാം...അല്ലാതെ കള്ളം പറയരുത് "മുത്തശ്ശിയുടെ കനത്ത ശബ്ദം കേട്ടതും അവളുടെ മുഖം കുനിഞ്ഞു... ചുണ്ട് വിതുമ്പി... "കാശി വല്ലതും പറഞ്ഞോ "അടുത്തേക്ക് നീങ്ങി വന്ന മുത്തശ്ശിയുടെ നേർമയായ ശബ്ദം കേട്ടവൾ ഇല്ലെന്ന് തലയാട്ടി "പിന്നെന്താ " "എന്തോ കാശിയേട്ടന്റെ മാറ്റം സഹിക്കാൻ പറ്റണില്ല... പഴേ പോലെ മിണ്ടണില്ല..."അവൾ ചുണ്ട് വിതുമ്പി പറഞ്ഞത് കേട്ടതും മുത്തശ്ശി നേർമയായി ഒന്ന് ചിരിച്ചു... "നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ "മുത്തശ്ശിയുടെ ഗൗരവമേറിയ ശബ്ദം കേട്ടതും അവൾ തല ഉയർത്തി എന്തെന്ന മട്ടിൽ നോക്കി....

"ഒരിക്കെ ബോധമില്ലാതെ ഉറങ്ങുകകായിരുന്നു നീ... മനസ്സിൽ ഒന്നുമില്ല... തനിക് ചുറ്റും നടക്കുന്നതെന്താണെന്നൊന്നും നീ അറിയുന്നില്ല... പക്ഷെ ഒരുനാൾ കണ്ണുകൾ തുറന്നപ്പോൾ നീ അറിയുന്നു നിന്റെ വിവാഹം കഴിഞ്ഞെന്ന്...അതും താൻ ഇന്നേവരെ കണ്ടിട്ടില്ലാത്തൊരുവനൊപ്പം... അവന്റെ കൂടെയാണ് ഇത്രയും ദിവസം കഴിഞ്ഞത് എന്നൊക്കെ അറിയുമ്പോൾ എന്തായിരിക്കും നിന്റെ മനോഭാവം "തനിക് നേരെ നീണ്ട ചോദ്യം കേൾക്കേ അവൾ ആലോചനയിലാണ്ടു... "എന്നോട് ചോദിക്കാതേ എങ്ങനെയാ എന്റെ കല്യാണം നടത്തുന്നെ... അതും ആരെന്നോ ഏതൊന്നോ അറിയാതെ ഒരാളോടപ്പം സങ്കടം തോന്നും ദേഷ്യം തോന്നും... " അവൾ ഓർത്തു പറഞ്ഞു...

"കാശിയെ കല്യാണം കഴിക്കുമ്പോളും നീ ഈ അവസ്ഥയിൽ ആയിരുന്നില്ലേ "മുത്തശ്ശി ചോദിച്ചത് കേൾക്കേ അവൾ ആണെന്ന് തലയാട്ടി... "എന്നിട്ട് എത്ര ദിവസം വേണ്ടി വന്നു നീ അവനോട് അടുക്കാൻ... അത് പോലെയാണ് ഇപ്പൊ കാശി...ഒരുപാട് നാളുകൾ ഒന്നുമറിയാതെ കണ്ണുകളടച്ചു കഴിഞ്ഞവൻ ഒരുനാൾ കണ്ണുകൾ തുറന്നപ്പോൾ പ്രധീക്ഷിക്കാതെ പലതും നടന്നിരിക്കുന്നു... സ്വയം ഉൾകൊള്ളാൻ ആവാതെ അവന് നീറുന്നു... അതിലുപരി അവന്റെ ഭൂതകാലം അതവനെ വേട്ടയാടുന്നു..." മുത്തശ്ശി പറഞ്ഞത് കേൾക്കേ അവൾ അവരെ ഉറ്റുനോക്കി... "ഞാൻ നിന്നോട് പറഞ്ഞതല്ലേ അവന് കുറച്ചു സമയം കൊടുക്കണം... ഈ ജീവിതത്തിലേക്ക് ഒന്ന് പൊരുത്തപ്പെട്ടുവരാൻ... മനസ്സിലായോ "

മുത്തശ്ശി അവൾക് നേരെ ചോദിച്ചതും അവൾ ആണെന്ന് തലയാട്ടി... എങ്കിലും ചെറുനോവ് ഉള്ളിൽ നിറഞ്ഞു... "അമ്മേ " കാശിയുടെ വിളി കേട്ടാണ് വൈശാലി ആലോചനയിൽ നിന്ന് ഞെട്ടിയത്... അവൾ മുത്തശ്ശിക്കൊപ്പം അകത്തേക്ക് കയറി... "എന്താടാ " പടികൾ ഇറങ്ങി വരുന്ന കാശിയെ കണ്ടതും മുത്തശ്ശി അവനടുത്തേക്ക് നടന്നു... "മുത്തശ്ശി നാളെ ഞാൻ ഒന്ന് കൊച്ചി വരെ പോകും " കാശി പറഞ്ഞത് കേട്ടതും പത്മാവധിയുടെ നെറ്റി ചുളിഞ്ഞു... "എന്തിനു "അവരുടെ ശബ്ദം കനത്തു... "എനിക്ക് പ്രവീണിനെ കാണണം മുത്തശ്ശി..."കാശി "അതിനു അവനെ വിളിച്ചു ഇവിഡെക്ക് വരുത്താം "മുത്തശ്ശി "വേണ്ടാ എനിക്ക് പോണം... അവിടെ ചെന്നവനെ കാണണം... മുടക്കം പറയരുത്...

കൂടിപ്പോയാൽ മൂന്ന് ദിവസം പെട്ടെന്ന് വരും ഞാൻ..." കാശി ദയനീയമായി പറഞ്ഞു... "പറ്റില്ല കാശി... എനിയും നിന്നെ അവിടേക്ക് വിടില്ല ഞങ്ങൾ " കാശിയുടെ സംസാരം കേട്ട് വന്ന സുഭദ്ര നിരസിച്ചുകൊണ്ട് പറഞ്ഞു... "എന്തമ്മേ... എനിക്ക് പോണം... എനിക്ക് പോയേ പറ്റൂ "അവനിൽ വാശിയും ദേഷ്യവും നിറഞ്ഞു... "കാശി നീ എന്ത് പറഞ്ഞാലും സമ്മതിക്കില്ല.. നിന്നെ എനിയും ഞങ്ങള്ക്ക് " "സുഭദ്രേ " അമ്മ എന്തോ പറയാൻ നിന്നതും മുത്തശ്ശി വിലക്കി... "നിനക്ക് പോകാം പക്ഷെ ഒറ്റക്കല്ല കൂടെ വൈശാലിയും കാണും "മുത്തശ്ശി കാശിക്ക് നേരെ പറഞ്ഞതും കാശിയോടപ്പം എല്ലാം പുറകിൽ നിന്ന് കേട്ടുകൊണ്ടിരുന്ന വൈശാലിയും ഞെട്ടി... "മുത്തശ്ശി അത്... ഞാൻ പ്രവീണിനെ കാണാൻ അല്ലെ...

അപ്പൊ ഇവളെ കൂട്ടിയാൽ "കാശി മുടക്കം പറയാൻ വാക്കുകൾ തിരഞ്ഞു.. "ഇവളെ കൂട്ടിയാൽ എന്താ... നിന്റെ ഭാര്യ തന്നെയല്ലേ... വൈശാലി ഉണ്ടെങ്കിൽ നിനക്ക് പോകാം അല്ലെങ്കിൽ ഇവിടെ നില്കും നീ "മുത്തശ്ശിയുടെ ശബ്ദം ഉയർന്നു "എനിക്കവിടെ പോയേ പറ്റൂ... അലോക്കിന്‌ സംഭവിച്ചത് എന്താണെന്ന് അറിഞ്ഞില്ലെങ്കിൽ എനിക്ക് ഒരിക്കലും സമാധാനം ലഭിക്കില്ല... എന്നാൽ ഇതിനാണ് പോകുന്നതെന്ന് അറിഞ്ഞാൽ ഒരിക്കലും ഇവർ സമ്മതിക്കില്ല...പക്ഷെ അവളെ കൂട്ടിയാൽ.. അവൾ എല്ലാം പറയും....."അവന് ആശയകുഴപ്പത്തിലായി "മുത്തശ്ശി പ്രവീണിന്റെ കൂടെ നിൽകുമ്പോൾ ഇവളെ കൂടെ കൂട്ടിയാൽ അവൾക് അവിടം ബോറടിക്കില്ലേ "അവന് മുത്തശ്ശിയെ നോക്കി ദയനീയമായി പറഞ്ഞു...

"വൈശാലി സ്വന്തം ഭർത്താവിന്റെ കൂടെയാണ് പോകുന്നത്... ഒരു പെണ്ണിന് മടുക്കാത്ത ഇടം ഉണ്ടെങ്കിൽ അതവളുടെ ഭർത്താവിനോപ്പമാണ്... നീ എന്ത് പറഞ്ഞാലും വൈശാലി നിന്റെ കൂടെ വരും "മുത്തശ്ശി ഉറപ്പിച്ചു പറഞ്ഞതും അവന് പിന്നെ ഒന്നും മിണ്ടിയില്ല അവനറിയാം മുത്തശ്ശിയുടെ വാക്കാണ് അവസാനം വാജകം എന്ന്... അവന് മുത്തശ്ശിക്ക് പുറകിലെ വൈശാലിയെ നോക്കി... കാശിയുടെ നോട്ടം കണ്ടവൾ ചുണ്ട് കോട്ടി മുഖം വെട്ടിച്ചു... "ഈ പെണ്ണ് "അവന് സ്വയം നിയന്ത്രിച്ചു... "ശെരി... നമ്മള് രാവിലെ തന്നെ ഇറങ്ങും "അവന് മുത്തശ്ശിക്ക് നേരെ നോക്കി പറഞ്ഞു... "എങ്ങനെയാ പോകുന്നെ കാറിനാണോ "മുത്തശ്ശി "അല്ല ട്രെയിനിനാ " കാശി പറഞ്ഞു..

കുറച്ചു നേരം യാത്രക്കുള്ള തയ്യാറെടുപ്പിനെ പറ്റി സംസാരിച്ചുകൊണ്ടവൻ മുകളിലേക്ക് കയറി... കുറച്ചു കഴിഞ്ഞു വൈശാലിയും മുറിയിലേക്ക് നടന്നു... അവിടെ എത്തിയപ്പോൾ കണ്ടു ബാഗ് പാക്ക് ചെയ്യാൻ ഡ്രെസ്സെല്ലാം വലിച്ചു വാരിയിട്ടേക്കുന്നത്... ബാത്റൂമിൽ നിന്ന് ശബ്ദം കേട്ടതും അവൾ അടഞ്ഞ ഡോർ ഒന്ന് നോക്കി കൊണ്ട് ഷെൽഫിനടുത്തേക്ക് നടന്നു.... എന്നാൽ ഇത് വരെ കാണാത്ത ഒരു മൊബൈൽ കണ്ടതും അവൾ നെറ്റിച്ചുലിച്ചുകൊണ്ട് അത് കയ്യിലെടുത്തു.... സംശയത്തോടെ അത് തുറന്നു നോക്കിയതും അവളുടെ കണ്ണുകൾ മിഴിഞ്ഞു... കാശിയും പ്രവീണും അലോകും അലോശിയും കൂടെ കല്ലുവും ഉള്ള പിക് ആയിരുന്നു വാൾപേപ്പർ...

അവൾ അതെടുത്തു തുറന്നു നോക്കിയതും അലോകിന്റെ മൊബൈൽ ആണെന്ന് അവൾ മനസ്സിലാക്കിയിരുന്നു... എന്നാൽ വാട്സാപ്പിൽ ചാറ്റ് ലിസ്റ്റിൽ കല്ലുവിന്റ പേര് കാണെ അവൾ ബാത്റൂമിന്റെ ഡോറിലേക്ക് ഒന്ന് നോക്കി.... വരാൻ ആയില്ലെന്ന് തോന്നിയതും അവൾ വേഗം അതു തുറന്നു നോക്കി.... ഒരുമാത്ര അവരുടെ ചാറ്റുകൾ വായിച്ചവളുടെ കണ്ണുകൾ മിഴിഞ്ഞു... കുഞ്ഞു ചാറ്റ് ആണേലും അലോകിനോടുള്ള കല്ലുവിന്റ ചാറ്റിൽ പ്രണയം നിറഞ്ഞതായിരുന്നു... എന്നാൽ അതിൽ നിന്നെല്ലാം പിൻവലിയുന്ന അലോകും.... "അപ്പൊ കല്ലുവിനു അലോകേട്ടനോട് "വൈശാലി ചൂണ്ടു വിരൽ വായിലിട്ടു... പെട്ടെന്ന് കയ്യിലുള്ള മൊബൈൽ പിടിച്ചെടുത്തതും അവൾ ഞെട്ടി പുറകിലേക്ക് നോക്കി...

കണ്ണുരുട്ടി കൊണ്ട് നിൽക്കുന്ന കാശിയെ കാണെ അവൾ അവനെ നോക്കി പുഞ്ചിരി വരുത്തി.... "എന്റെ സാധനങ്ങളിൽ തൊടുന്നത് എനിക്കിഷ്ടമല്ല "അവന്റെ ശബ്ദം കടുത്തു... "അത് ഞാൻ... പെട്ടെന്ന് പുതിയ ഫോൺ... കണ്ടപ്പോ "എന്ത് പറയണം എന്നറിയാതെ അവൾ നിന്ന് വിയർത്തു.... "ഹ്മ്മ്മ് "അവന് അമർത്തി മൂളികൊണ്ട് ബാഗിൽ ഫോൺ വെച്ചു... അവന് തിരിഞ്ഞു നടന്നതും അവളിലെ സന്തോഷങ്ങൾ തിരികെ വന്നിരുന്നു... മനസ്സിലെ പിരിമുറുക്കം മാഞ്ഞു പോയിരുന്നു.. കാശിയും കല്ലുവും തമ്മിൽ ഒന്നുമില്ലെന്ന് മനസ്സിലായതും അവൾക് തുള്ളിച്ചാടാൻ തോന്നി... "പാവം ചുമ്മാ ഓരോന്ന് ഓർത്തു കരഞ്ഞു... പാവം കാശിയേട്ടനെ ഞാൻ വെറുതെ പ്രാകി.....

എങ്കിലും ഇത് ഇന്നലെ കണ്ടിരുന്നേൽ വെറുതെ ഇത്രേം കരയണ്ടായിരുന്നു...ഒരുമാത്ര മൂപ്പരുടെ തലക്കടിച്ചു ഓർമ കളയുന്നത് വരെ ഓർത്തു പോയി..."ഓരോന്ന് ഓർത്തതും അവൾക് ചിരി പൊട്ടി... കാശി തിരിഞ്ഞു നോക്കിയതും ഒറ്റക്ക് ചിരിക്കുന്നവളെ കണ്ടു അവന്റെ നെറ്റിച്ചുളിഞ്ഞു... "ഡീ "അവന് വിളിച്ചതും അവൾ ഞെട്ടി... "എന്താ "അവൾ പല്ലിളിച്ചവനെ നോക്കി.. "ഒന്നുല്ല "അവളുടെ ഭാവം കാണെ അവന് ചോദിക്കാൻ വന്നതും മറന്ന് പോയി... എന്നാൽ മൂളിപ്പാട്ടും പാടി പുറത്തേക്ക് പായുന്നവളെ കാണെ അവന് അമ്പരന്നു... "കുറച്ചു മുന്നെയല്ലേ മുഖവും വീർപ്പിച്ചിരുന്നത്... എന്നിട്ടിപ്പോ.... ഈ പെണ്ണിനെ മനസ്സിലാകുന്നില്ലല്ലോ "നെറ്റിയിലെ കൈവെച്ചു ഉഴിഞ്ഞവൻ ഓർത്തു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story