താലി 🥀: ഭാഗം 19

thali

എഴുത്തുകാരി: Crazy Girl

"എപ്പോഴാ ഏട്ടാ ട്രെയിൻ " ഡ്രൈവ് ചെയ്യുമ്പോൾ കൊ സീറ്റിൽ ഇരിക്കുന്ന കാശിയെ നോക്കി ദേവ് ചോദിച്ചു... "8 മണിക്ക് ഉണ്ട് ... അവിടെ ചെന്ന് ടിക്കറ്റ് എടുക്കണം "കാശി പറഞ്ഞതിന് അവന് ഒന്ന് മൂളി... മിറർ ഗ്ലാസ്സിലൂടെ പുറകിലിരിക്കുന്നവളെ നോക്കി... പുറത്തേക്ക് കണ്ണിട്ടാണ് ഇരിപ്പ് അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി കാണെ ആസ്വസ്ഥതയോടെ ദേവ് സ്റ്റിയറിങ്ങിൽ പിടി മുറുകി... രാവിലെ ഏഴ് മണിക്ക് ഇറങ്ങിയതാണ്... ഇരുവരേം സ്റ്റേഷൻ വരെ കൊണ്ട് വിടാൻ മുത്തശ്ശി ദേവിനോടാണ് പറഞ്ഞത്... അപ്പോഴാണ് കാശിയോടപ്പം വൈശാലിയും ഉണ്ടെന്ന് അവന് അറിഞ്ഞത്... അവനിൽ വല്ലാത്ത നിരാശയും സങ്കടവും തോന്നി.... വൈശാലി തന്നിൽ നിന്ന് അകലുവാണ്...

തനിക്കത് സഹിക്കാൻ ആവില്ല...അവളെ തനിക് ഇഷ്ടമാണ് പക്ഷെ സ്വപ്നയെ ഒഴിവാക്കാൻ തനിക്കാവില്ല...ജീവിതം കാലം മുഴുവൻ ജീവിക്കാനുള്ളത് അവളുടെ കയ്യിലുണ്ട്... അതിന്റെ ഹുങ്കും അവൾക്കുണ്ട്... അതുകൊണ്ടെന്തോ സ്വപ്നയെ സ്നേഹിക്കാൻ പറ്റുന്നില്ല അവളെ ഒഴിവാക്കാനും പറ്റില്ല ... പക്ഷെ വൈശാലി അവളെപ്പോലെ ഒരു പെണ്ണിനെ അകറ്റാൻ താൻ ശ്രമിക്കരുതായിരുന്നു... എത്രയൊക്കെ ആണേലും എന്നോടുള്ള സ്നേഹത്താൽ തിരിച്ചു വരും എന്ന് കരുതിയത് വെറുതെ...എന്നാൽ അവളുടെ ആഗ്രഹം പോലെ ചേട്ടന്റെ ഭാര്യയെ നിയമ പ്രകാരം വിവാഹം കഴിക്കാനും തനിക്കാകില്ല... പക്ഷെ അവളെ ഇഷ്ടമാണ് പണ്ടത്തെക്കാൾ ഒരുപാട് ഇഷ്ടമാണ് അതെന്താ അവൾ മനസ്സിലാക്കാത്തത്...

അവന് സ്വയം മനസ്സിൽ ഓർത്തുകൊണ്ടിരുന്നു... "നിങ്ങള് ഇവിടെ നിൽക്ക് ഞാൻ പോയി ടിക്കറ്റ് എടുത്തു വരാം " വൈശാലി സ്റ്റേഷൻ മൊത്തം കണ്ണോടിക്കുമ്പോൾ കാശി പറഞ്ഞു കൊണ്ട് ടിക്കറ്റ് എടുക്കാനായി നടന്നു നീങ്ങി.... അവന് പോകുന്നതും നോക്കി അവൾ നിന്നതും തന്റെ അടുത്തേക്ക് വരുന്ന ദേവിനെ കാണെ അവൾ മുഖം വെട്ടിച്ചു കാശ്ശിക്കൊപ്പം ഒപ്പം ഓടി ചെന്ന് അവനൊപ്പം നടന്നു... എന്നാൽ തന്നെ അവഗണിച്ചുകൊണ്ട് കാശിക്കൊപ്പം പോകുന്ന വൈശാലിയെ കാണെ ട്രോളി ബാഗിൽ അവന്റെ പിടി മുറുകി... അവനു മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..... "എന്നിൽ നിന്ന് അകലുന്നത് നല്ലതല്ല വൈശാലി "അവന് അവളെ ദേഷ്യത്തോടെ നോക്കി ഓർത്തു...

എന്നാൽ തന്റെ അടുത്തേക്ക് വന്ന് നടക്കുന്നവളെ കണ്ടു അവന് നെറ്റി ചുളിച്ചു നോക്കി... "ഹ്മ്മ്ഹ്... ഞാനും വരുന്നു ടിക്കറ്റ് എടുക്കാൻ "അവന്റെ നോട്ടത്തിന് അർത്ഥം മനസ്സിലായവൾ അവനെ നോക്കി പല്ലിളിച്ചു പറഞ്ഞു... അവന് ഒന്നും പറയാൻ നിന്നില്ല... ടിക്കറ്റ് എടുക്കുന്നയിടം നല്ല തിരക്കുണ്ടായിരുന്നു....പെട്ടിയും ബാഗുമായി തിക്കി മുറുകി നടക്കുന്ന ആൾക്കാരുടെ ഇടയിൽ നിന്ന് ആസ്വസ്ഥതയോടെ വൈശാലി ക്യുവിൽ നിൽക്കുന്ന കാശിക്കടുത്തു നിന്നു... "എന്തിന്റെ കേടായിരുന്നു...അവിടെ നിന്ന പോരെ... " ശകാരത്തോടെ പറഞ്ഞുകൊണ്ടവൻ അവളെ അവനു മുന്നിൽ കേറ്റി നിർത്തി... അവളുടെ ചുണ്ട് ചുളുക്കി നിന്നു.....

മുന്നിൽ നിന്ന് ടിക്കറ്റുമായി ഒരുവൻ നടന്നു നീങ്ങുമ്പോൾ തിരക്ക് കാരണം പെട്ടെന്നു സൈഡിലേക്ക് ചാഞ്ഞു പോയി... എന്നാൽ വൈശാലിയെ തട്ടുന്നതിനു മുന്നേ കാശി കൈവെച്ചു അയാളെ താങ്ങിയിരുന്നു... കാശിക്ക് നേരെ പുഞ്ചിരിച്ചു മുന്നിലേക്ക് നടന്നതും വൈശാലിയുടെ സാരിയുടെ അറ്റം ബാഗിന്റെ സിബ്ബിന് കുടുങ്ങിയത് അറിഞ്ഞില്ല... "അയ്യോ ന്റെ സാരി "അയാൾ നടക്കുന്നതോടപ്പം അവളുടെ സാരിയും വലിഞ്ഞു പോകുന്നത് കണ്ടു അവൾ മെല്ലെ വിളിച്ചു പറഞ്ഞു... "ഓ സോറി "ശബ്ദം കേട്ട അയാൾ തന്നെ അതെടുത്തു കൊടുത്തു... അവൾ ചിരിയോടെ സാരില്ല എന്ന് പറഞ്ഞു നേരെ നിന്നു... "ഈ സാധനം അല്ലാതെ വേറൊന്നും കിട്ടീലെ... ദൂര യാത്ര പോകുമ്പോ ഇതൊക്കെ ഒന്ന് ഒഴിവാക്കികൂടെ "

അവൾക് ചെവിയോരം കാശി പറഞ്ഞതും അവൾ തലചെരിച്ചു അവനെ നോക്കി... "എനിക്കറിയോ ദൂര യാത്ര ചെയ്യുമ്പോൾ സാരി ഉടുക്കാൻ പാടില്ല എന്ന്... വീട്ടീന്ന് പറഞ്ഞിരുന്നേൽ ഞാൻ ചുരിദാർ ഇടുമായിരുന്നല്ലോ "അവളും വിട്ട് കൊടുത്തില്ല... "കോപ്പ്... ട്രെയിനിൽ കേറുന്നതിനു മുന്നേ ഇതൊന്നു മാറ്റിയെക്ക്..."അവന് കനപ്പിച്ചു പറഞ്ഞു... "അതിനു ഞാൻ സാരി മാത്രമേ എടുത്തുള്ളൂ "അവൾ കണ്ണ് മിഴിച്ചു പറഞ്ഞത് കേട്ടതും അവന് നെറ്റിയിലെ കൈവെച്ചു അടിച്ചു... "അത് പിന്നെ കല്യാണം കഴിഞ്ഞാൽ എല്ലാരും സാരി അല്ലെ മിക്കവാറും ധരിക്കുന്നെ "അവൾ നിഷ്കളങ്കമായി പറഞ്ഞു.. "പിന്നെ കല്യാണം കഴിഞ്ഞവർക്കുള്ള യൂണിഫോം അല്ലെ ഇത്.. എന്നെകൊണ്ട് പറീപ്പിക്കണ്ടാ... നടക്ക് മുന്നോട്ട് "

മുന്നിൽ നിന്ന് ആള് നീങ്ങിയതും അവളെ മുന്നിലേക്ക് തള്ളി നീക്കിയവൻ ദേഷ്യത്തോടെ പറഞ്ഞു... അവള്ടെ ചുണ്ട് കൂർത്തു വന്നു.... ടിക്കറ്റും എടുത്ത് ദേവിന്റെ അടുത്തേക്ക് തിരികെ എത്തിയതും ദേവ് വൈശാലിയെ ഒന്ന് നോക്കി... "നല്ല തിരക്കാ... കഷ്ടിച്ചാ സീറ്റ്‌ കിട്ടിയത് "കാശി പറഞ്ഞത് ദേവ് അവനിലേക്ക് തിരിഞ്ഞു... "എന്തിനാ ഏട്ടാ വൈശാലിയെ കൂട്ടുന്നെ... ഏട്ടൻ പ്രവീണേട്ടനെ കാണാൻ പോകുവല്ലേ.. ഈ തിരക്കിന് ഇവളേം കൂട്ടി പോയാൽ "ദേവ് കാശിക്ക് നേരെ പറഞ്ഞതും അവനു ശെരിയാണെന്ന പോലെ തലയാട്ടി... "പറഞ്ഞിട്ടെന്താ മുത്തശ്ശിടെ നിർബന്ധം അല്ലെ അല്ലെങ്കിൽ നിന്റെ കൂടെ വിടമായിരുന്നു " "ഞാൻ പോകൂലാ " കാശി പറഞ്ഞു കഴിഞ്ഞതും വൈശാലി കേറുവോടെ പറഞ്ഞു...

"ഇതിനെ ഞാൻ "സ്വയം നിയന്ത്രിച്ചു കാശി പിറുപിറുത്തു... അവൾ ദേവിനെ കൂർപ്പിച്ചു നോക്കി... അത് കാണെ അവന് മുഖം വെട്ടിച്ചു ... ട്രെയിൻ വിടാൻ ആയതും ദേവ് കാശിക്ക് നേരെ ബാഗ് നീട്ടി... "ഈ ബാഗ് നീ തിരികെ കൊണ്ട് പൊക്കോ " കാശി അവന്റെ ബാഗ് വാങ്ങി വൈശാലിയുടെ ബാഗ് ദേവിന് തിരികെ നൽകി... " എന്റെ ഡ്രസ്സ്‌ "അവൾ നെറ്റി ചുളിച്ചു... "ഈ പുതപ്പും കൊണ്ടൊന്നും വരണ്ടാ "അവന് അവളെ നോക്കി കനപ്പിച്ചു പറഞ്ഞു... "അപ്പൊ ഞാൻ എന്ത് ഉടുക്കും "അവൾ അവനെ നോക്കി സംശയത്തോടെ ചോദിച്ചു.... "നീ ഒന്നും ഉടു... നീ ഒന്ന് വരുന്നുണ്ടോ "പറയാൻ വന്നത് വിഴുങ്ങിയവൻ അവളെ നോക്കി പല്ല് കടിച്ചു പറഞ്ഞു കൊണ്ട് ട്രെയിനിൽ കയറി... പിറുപിറുത്തുകൊണ്ട് അവളും...

ദേവ് ഇരുവരും പോകുന്നതും നോക്കി... കാശിയോടപ്പം വൈശാലിയെ കാണെ അവന് വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി... തന്നെ മാത്രം സ്നേഹിച്ചിരുന്നവൾ മറ്റൊരുവനൊപ്പം...അവളെ വിട്ട് കളയരുത് എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു... പക്ഷെ ഒന്നും ചെയ്യാൻ കഴിയുന്നില്ല...അവൾക് നേരെ ഭീഷണി പെടുത്താൻ പോലും ഒരു ആയുധം തന്റെ കയ്യിലില്ല... അവന് ഇരുണ്ട മുഖത്തോടെ തിരിഞ്ഞു നടന്നു.... പോക്കറ്റിൽ നിന്ന് മൊബൈൽ അടിഞ്ഞതും അവന് ഫോൺ എടുത്തു... സ്‌ക്രീനിൽ തെളിഞ്ഞ പേര് കാണെ അവന് മൊബൈൽ ചെയ്തു... "നിന്റെ താളത്തിനു തുള്ളാൻ എന്നേ കിട്ടില്ല സ്വപ്ന...നീ എന്നെയല്ല ഞാൻ നിന്നെയാ താലി കെട്ടുന്നത്....ആദ്യം നീ എന്റെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറു.... എന്നിട്ട് നീ വിളിക്കുന്ന ഇടം ഞാൻ വരാം " അവന് വളിഞ്ഞ മുറുകിയ ഭാവത്തോടെ കാറിനരികിലേക്ക് നടന്നു... *************

ട്രെയിനിൽ നടുവിലേം അറ്റത്തേതും സീറ്റ്‌ ആയിരുന്നു കിട്ടിയത്... സൈഡ് സീറ്റ്‌ ആണെന്ന് കരുതി ആവേശത്തോടെ ഇരുന്നതും ആ സീറ്റ്‌ ടിക്കറ്റ് എടുത്തയാൾ വന്നപ്പോൾ അവൾ മങ്ങിയ മുഖത്തോടെ നിരങ്ങി നടുക്കിരുന്നു....ജനലോട് ചേർന്ന സൈഡ് സീറ്റിൽ ഒരു മുപ്പത് വയസ്സൊളം തോന്നിക്കുന്ന ഒരു പുരുഷൻ ആയിരുന്നു... "എനിക്ക് സൈഡ് സീറ്റ്‌ മതിയായിരുന്നു"അറ്റത്തായിരിക്കുന്ന കാശിക്കു ചെവികരുകിൽ അവൾ മെല്ലെ പറഞ്ഞു... "സോറി ഞാൻ അറിഞ്ഞില്ല മാഡം"അവന് അവളെ കണ്ണുരുട്ടി പറഞ്ഞത് കേട്ട് അവൾ പിന്നെ അവനെ നോക്കാനെ പോയില്ല... അവന് ഒന്ന് നിശ്വസിച്ചു കൊണ്ട് മൊബൈൽ എടുത്തു... അലോകിന്റെ മൊബൈൽ ആയിരുന്നു...

സ്വന്തം മൊബൈൽ എവിടെയാണെന്ന് പോലും അറിയില്ല... തിരയാനും നിന്നില്ല....ഇപ്പോൾ അലോകിന്റെ മൊബൈൽ ആണ് ആവിശ്യം... അതുകൊണ്ടാണ് അവന്റെ മൊബൈൽ എടുത്തു നടക്കുന്നത്... ഇതിലാണ് എല്ലാവരുടേം നമ്പറും ഉള്ളത്...പ്രവീണിന് മെസ്സേജ് ആക്കിയെങ്കിലും അവന്റെ നമ്പർ നിലവിലില്ലെന്ന് മനസ്സിലായി... കൊച്ചിയിൽ ചെന്നാൽ മാത്രമേ എനി അവനെ ഒന്ന് കാണാൻ സാധിക്കൂ... അറിയണം എല്ലാം അറിയണം... അവനും കൂടെ ഉണ്ടെങ്കിൽ പെട്ടെന്ന് കണ്ടു പിടിക്കാൻ സാധിക്കും...എനിക്കുറപ്പാ അലോഖിന്റെ മരണത്തിനു പിന്നിൽ മറ്റെന്തോ ഒളിഞ്ഞു കിടപ്പുണ്ട്... ആരാണ് ഇതിനു പിന്നിൽ എന്ന് അറിഞ്ഞിട്ടേ ഞാൻ തിരികെ പോകൂ...

അവന് മനസ്സിൽ ഉറപ്പിച്ചു... അപ്പോഴും വൈശാലി ഒരു ചോദ്യചിഹ്നമായി മനസ്സിൽ തെളിഞ്ഞതും അവന് അടുത്ത് ഇരിക്കുന്നവളെ നോക്കി... "എപ്പോഴും ട്രെയിനിൽ ആണോ പോകുന്നെ" "ഹ്മ്മ് അടുത്ത സ്റ്റോപ്പിൽ തന്നെയാ ഇറങ്ങേണ്ടത്... ബസ് ആകുമ്പോൾ ഒരുമണിക്കൂർ യാത്രയുണ്ട്... ഇതാവുമ്പോ കാല്മണിക്കൂർ ഉള്ളു ..." "ഹോ നല്ല രസമായിരിക്കും അല്ലെ ട്രെയിനിൽ "വൈശാലി "അതൊക്കെ ഫസ്റ്റ് തോന്നുന്നതാ... ഇടക്ക് സീറ്റിൽ കിട്ടില്ല...ഇപ്പൊ മടുപ്പാണ് ട്രെയിൻ യാത്രയോട്..." "എങ്കിൽ ചേട്ടന് ജോലിക്കു അടുത്ത് എവിടേലും റൂം എടുത്ത് നിന്നൂടെ "വൈശാലി "ഭാര്യക്ക് ഒറ്റക്ക് വിടാൻ താല്പര്യമില്ല... പിന്നെ അവളെയും കൂടെ കൊണ്ട് പോകാം എന്ന് വെച്ചാൽ ഞാൻ ജോലിക്കു പോയാൽ അവൾ ഒറ്റക്കല്ലേ വീട്ടിൽ ആകുമ്പോൾ അച്ഛനും അമ്മയും ഉണ്ടാകും... അതുകൊണ്ട് പിന്നെ അതിനു നിന്നില്ല "

അയാൾ പറഞ്ഞത് കേട്ട് വൈശാലി ചെറുചിരിയോടെ കേട്ടു... "ഭാര്യയോട് എന്ത് സ്നേഹമാ... ഇവിടെ ഒരാളുണ്ട് "സ്വയം മനസ്സിൽ ഓർത്തവൾ തല ചെരിച്ചു നോക്കി... തന്നെ കൂർപ്പിച്ചു നോക്കുന്നവനെ കണ്ടു കാര്യം മനസ്സിലാവാതെ പുരികം പൊക്കി എന്തെന്ന് ചോദിച്ചു... അവന് നോക്കി പേടിപ്പിച്ചുകൊണ്ട് നേരെ ഇരുന്ന് എന്നല്ലാതെ ഒന്നും പറഞ്ഞില്ല... "ഞാൻ മനഃപൂർവം വാശി പിടിച്ചു വന്നതല്ലല്ലോ എന്നോട് ദേഷ്യപ്പെടാൻ... മുത്തശ്ശി പറഞോണ്ടല്ലേ "അവൾ സ്വയം പിറുപിറുത്തു സീറ്റിൽ ചാരി ഇരുന്നു... അടുത്ത സ്റ്റേഷൻ എത്തിയതും അയാൾ അവളോട് യാത്രയും പറഞ്ഞിറങ്ങി... അവൾ വേഗം ആ ജനലോരമുള്ള സീറ്റിൽ നിരങ്ങി ഇരുന്നു പുറത്തേക്ക് കണ്ണിട്ടു.....

എന്ത് കൊണ്ടോ അടുത്ത സ്റ്റേഷൻ എത്തിയിട്ടും ആ സീറ്റ് ബുക്ക്‌ ചെയ്തവരില്ലായിരുന്നു.. ഒരു സീറ്റ്‌ ഒഴിഞ്ഞത് കാണെ ദൂരെ നിൽക്കുന്നടുത്തു നിന്നു ഒരാൾ നടന്നു അവർക്കരികിൽ വന്നതും കാശി നടുക്കിരുന്നു അയാൾക് സീറ്റ്‌ കൊടുത്തു...അവൾ ചെറുചിരിയോടെ പുറത്തെ കാഴ്ചകൾ കണ്ണിൽ ഒപ്പിയെടുത്തു... അച്ഛനൊപ്പം ഒരിക്കെ മാത്രമേ ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളു അതും പത്തിൽ പഠിക്കുമ്പോൾ സ്കൂൾ മാഷ് ആയത് കൊണ്ട് തന്നെ മറ്റുസ്കൂളിലേക്ക് യാത്ര പോകുമ്പോൾ കൂടെ പോയതാണ്... എന്നാൽ വർഷങ്ങൾക് ശേഷം വീണ്ടും ട്രെയിൻ യാത്ര... മനസ്സ് വല്ലാതെ തണുപ്പിച്ചു.. പിന്നിലേക്ക് പോകുന്ന നെല്പാഠങ്ങളും പുഴകളും കാടുകളും ഇടക്ക് ട്രെയിൻ പോകുവാനായി കാത്തിരിക്കുന്ന ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കുന്ന വാഹനങ്ങളും അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു...... ഒരുപാട് നാളുകൾക്കു ശേഷമാണ് ഈ യാത്ര ...

അവസാനമായി തന്റെ നാട്ടിൽ നിന്നു കുറച്ചു ദൂരം യാത്ര പോയത് ദേവിനോപ്പമാണ്... ഒരുമണിക്കൂർ ദൂരമുള്ള ബീച്ചിൽ ആയിരുന്നു... അവിടം തങ്ങളെ അറിയുന്നതായി ആരുമുണ്ടാകില്ല എന്ന ഉറപ്പിന്മേൽ പോയതായിരുന്നു.... ഒരുപാട് സന്തോഷം നിറഞ്ഞ നാളുകൾ ഇന്ന് താൻ ഓർക്കപ്പെടാൻ പോലും ആഗ്രഹിക്കുന്നില്ല...അവനൊപ്പം കൈകോർത്തു നടന്നതും കൊഞ്ചലോടെ സംസാരിച്ചതും ഓർക്കവേ തന്നിൽ പറ്റിയ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് തോന്നി പോയി.... അവനെ കണ്ടു മുട്ടിയില്ലായിരുന്നുവെങ്കിൽ ഇന്നീ അവസ്ഥ തനിക് വരില്ലായിരുന്നു...മനസ്സാലെ ക്ഷമിച്ചെങ്കിലും അച്ഛന്റെയും അമ്മയുടെയും വിശ്വാസം മുതലെടുത്തു ചതിച്ചവളാണ് ഞാൻ... ഒരിക്കലും ഒരു മാതാപിതാക്കളും കാണാൻ ആഗ്രഹിക്കാത്ത സാഹചര്യത്തിൽ എന്നേ അവർ....ഇപ്പോഴും ആ കുറ്റബോധത്തിൽ നിന്ന് കരകയറാൻ പറ്റുന്നില്ല...അതിലുപരി തല ഉയർത്തി നടക്കാൻ തനിക് പറ്റുന്നില്ല...

അവന്റെ നാട്ടുകാരുടെ കണ്ണിൽ ഇപ്പോഴും താൻ മറ്റൊരു രീതിയിലാണ്... കീറിപറിഞ്ഞ വസ്ത്രവുമായി ഭ്രാന്തന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നവൾ... അവള്ടെ കണ്ണ് നിറഞ്ഞു... ഓർമ്മകൾ പിന്നിലേക്ക് പായവേ അവൾക് സങ്കടം തൊണ്ടയിൽ കുടുങ്ങി.. മറക്കാൻ ആഗ്രഹിക്കുന്നതെല്ലാം തിരമാല പോലെ മനസ്സിൽ വീശിയടിക്കുന്നു.... സങ്കടത്തോടെ അവന്റെ തോളിൽ അവൾ തലചായിച്ചു കണ്ണുകൾ അടച്ചു.... അവന് അവളെ തല ചെരിച്ചൊന്നു നോക്കി.. കണ്ണുകളടച്ചു കിടക്കുന്നത് കണ്ടതും അവനും സീറ്റിലേക്ക് തല ചാരിയിരുന്നു... "എന്തുകൊണ്ടാ എനിക്കിതൊന്നും ഉൾക്കൊള്ളാൻ പറ്റാത്തത്...എനിക്കറിയണം എന്നേ പോലെ ഒരുവന്റെ താലി അണിയാന് മാത്രം എന്തായിരുന്നു നിനക്ക് എന്ന്...

അതിനു മുന്നേ എനിക്ക് ചെയ്തു തീർക്കണം എന്റെ മനസ്സാക്ഷിയെ ബോധിപ്പിക്കാൻ എങ്കിലും എനിക്ക് തെളിയിക്കണം അലോകിന്റെ മരണത്തിൽ ഒരിക്കലും താൻ ഒരു കാരണമല്ലെന്ന്... എനിയും സ്വയം നീറി കഴിയാൻ ആകില്ല... എല്ലാത്തിനും ഒരു ഉത്തരം കണ്ടെത്തി കഴിഞ്ഞാൽ നിന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ പൊരുൾ എന്താണെന്ന് ഞാൻ കണ്ടെത്തും... എനിക്കുറപ്പാണ് മനസ്സാലെ ഒരിക്കലും നീ ഒരു ഭ്രാന്തന്റെ പെണ്ണാകാൻ സമ്മതിക്കില്ല...ഈ ജീവിതം നിന്നിലേക്ക് അടിച്ചേൽപ്പിച്ചതാണെങ്കിൽ..." ആലോചനയിൽ നിന്ന് ഉണർന്നവൻ അവളെ നോക്കി... അവൾ മയങ്ങിയിരുന്നു... "അടിച്ചേൽപ്പിച്ചതാണേൽ എനിക്കറിയാം എന്ത് വേണമെന്ന് "

അവന് പതിയെ മൊഴിഞ്ഞു കൊണ്ട് തോളിൽ തല ചയിച്ചുകിടക്കുന്ന അവൾടെ തലക്കു മീതെ തലചാരി വെച്ചു കണ്ണുകൾ അടച്ചു.... കൊച്ചിയിൽ എത്തിയതും ട്രെയിനിൽ നിന്ന് ഇറങ്ങിയവൻ ബാഗും എടുത്തു മുന്നോട്ട് നടന്നു... എന്നാൽ എന്തോ ഒഴിഞ്ഞത് പോലെ തോന്നിയതും അവന് തനിക് ചുറ്റും നോക്കി... ശൂന്യമായത് കാണെ അവന് പിടപ്പോടെ പുറകിലേക്ക് തല തിരിച്ചു ... തിരക്കിനിടയിൽ സാരിയുടെ പ്ലീറ്റും പിടിച്ചു വേഗം നടക്കാൻ പാട് പെടുന്നവളെ കണ്ടു തല കുടഞ്ഞവൻ അവള്കരികിൽ നടന്നു... "മെല്ലെ നടന്നൂടെ... "അവന് അടുത്ത് വന്നതും അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു... "ഇങ് വാ... ആദ്യം ഇതിലൊരു തീരുമാനം ആക്കണം "അവളുടെ ഡ്രെസ്സിൽ നോക്കി മുഖം ചുളിച്ചവൻ അവളുടെ കയ്യും പിടിച്ചു വലിച്ചു നടന്നു... അവൾക് ചിരി വന്നു അവന് പിടിച്ച കയ്യില് നോക്കിയവൾ ചെറുചിരിയോടെ നടന്നു...

വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയവൻ അവളുടെ മുഖത്തെ ചിരി കണ്ടു നെറ്റിച്ചുളിച്ചു... "പണ്ടും കാശിയേട്ടന് എന്റെ കൈ പിടിക്കാൻ ഇഷ്ടമായിരുന്നു "അവന് പിടിച്ച കൈകളിൽ നോക്കി അവൾ പറഞ്ഞു... "അതുകൊണ്ടാണല്ലോ എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞത്"പുച്ഛം നിറച്ച് അവന് പറഞ്ഞുകൊണ്ട് നടന്നതും... ദേഷ്യത്താൽ പിറുപിറുത്തുകൊണ്ടവൾ നഖം അവന്റെ വിരലിൽ കുത്തിയിറക്കിയിരുന്നു...അതറിഞ്ഞവൻ അവളിലെ പിടി മുറുക്കി.. "ആ അമ്മേ "അവൾ വേദനയിൽ പുളഞ്ഞു പോയി... "അനങ്ങാതെ നടന്നില്ലേൽ കളഞ്ഞിട്ട് പോകും ഞാൻ "അവളെ കണ്ണുരുട്ടിയവൻ പറഞ്ഞു "ഓഹ് "ചുണ്ട് കോട്ടിയവൾ അവനു പുറകെ കയ്യില് നേരെ പിടിച്ചു നടന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story