താലി 🥀: ഭാഗം 24

thali

എഴുത്തുകാരി: Crazy Girl

ഉറക്കം ഞെട്ടിയതും കാശി കണ്ണുകൾ മെല്ലെ തുറന്നു... മുഖമൊന്നു തുടച്ചുകൊണ്ടവൻ എഴുനെൽകാൻ നിന്നതും ദേഹത്തു നേരിയ ഭാരം തോന്നി അവന് തല പൊന്തിച്ചു നോക്കി... വന്ന് വന്ന് മേത്തു കേറി കിടക്കുന്നവളെ കണ്ടു അവന് ഞെട്ടിക്കൊണ്ട് അവളെ പിടിച്ചു ബെഡിലേക്ക് തള്ളി... ഉറക്കച്ചവടോടെ അവൾ കണ്ണുകൾ വലിച്ചു തുറന്നു കൂർപ്പിച്ചു നോക്കുന്നവനെ കണ്ടു മുഖം ചുളിച്ചു "ശ്ശ്... ഒന്നും പറയല്ലേ... രാവിലെ തന്നെ വഴക്ക് പറഞ്ഞാൽ പിന്നെ ഇന്ന് മൊത്തം വഴക്ക് പറയേണ്ടി വരും... പറയുന്ന നിങ്ങൾക് കൊഴപ്പില്ലേലും കേൾക്കുന്ന എനിക്ക് നല്ല കൊഴപ്പിണ്ട് " എന്തോ പറയാൻ തുനിഞ്ഞ കാശിയെ തടഞ്ഞു കൊണ്ട് വൈശാലി പറഞ്ഞതും അവന് നെറ്റിയിലെ അടിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് കയറി...

അവന്റെ പോക്ക് കണ്ടു ചിരിച്ചുകൊണ്ടവൾ ബാക്കിയാക്കി വെച്ച ഉറകിലേക്ക് വഴുതി...  "ഇവിടെയെന്തിനാ വന്നത് " മുന്നിലെ ബിൽഡിങ്ങിൽ നോക്കി വൈശാലി സംശയത്തോടെ ചോദിച്ചു.... "ഇവിടെയാണ്‌ അലോക് ജോലി ചെയ്തുകൊണ്ടിരുന്നു..."കാശി ബൈക്കിൽ നിന്ന് ഇറങ്ങികൊണ്ട് പറഞ്ഞു... അവൾ മൂളി കൊണ്ട് ബിൽഡിങ് മൊത്തമായി നോക്കി... നടന്നുകൊണ്ടവൻ ബില്ഡിങ്ങിന്റെ മുകളിലേക്ക് മുഖമുയർത്തി നോക്കുന്നവളുടെ മൂക്കിൽ വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു... "ഔവ്വ്... "മൂക് ഉഴിഞ്ഞവൾ മുന്നോട്ട് നടക്കുന്നവന്റെ പുറകെ ഓടി എത്തി...

അവിടെയെത്തി അലോകിന്റെ കൂടെ വർക്ക്‌ ചെയ്യുന്ന അവനടുപ്പമുള്ള അജ്മലിനോടും നിവേദിനോടും ആത്മഹത്യാ ചെയ്യാൻ മാത്രം അലോകിനു എന്തേലും പ്രശ്നമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അവർക്ക് ഒരു ഉത്തരമേ ഇല്ലായിരുന്നു... അവരിലും അവന് ശാന്ത സ്വഭാവക്കാരനായിരുന്നു... ഓവർ സംസാരിക്കുന്നതോ മറ്റുള്ളവരുടെ ലൂസ് ടോക്ക്കിൽ ഇടപെടുന്നതോ അവനു ഇഷ്ടമല്ല... ഡ്യൂട്ടിയിൽ മാത്രം ശ്രെദ്ധ പുലർത്തി എഫ്ഫർട് ചെയ്യുന്നവൻ ആയിരുന്നു അലോക്.. അതുകൊണ്ട് തന്നെ എല്ലാവർക്കും അവനോട് നല്ല മതിപ്പായിരുന്നു... അവിടെ നിന്ന് ഇറങ്ങുമ്പോഴും ഒരു തുമ്പും ലഭിക്കാത്തത്തിൽ കാശിക്ക് ദേഷ്യവും സങ്കടവും തോന്നി....

അതിലുപരി അവന് ഉറപ്പിച്ചു അലോകിന്റെ വെറും ആത്മഹത്യ അല്ല... അതൊരു കൊലപാതകം തന്നെയാണെന്ന്... "കാശിനാദ് " അവിടെ നിന്ന് ഇറങ്ങുമ്പോൾ ആയിരുന്നു പുറകിൽ നിന്ന് വിളി വന്നത്... കാശിയും വൈശാലിയും ഒരുപോലെ തിരിഞ്ഞു നോക്കി..... അവർക്കടുത്തേക്ക് വരുന്ന അജ്മലിനെ കാണെ കാശി സംശയത്തോടെ അവനെ നോക്കി നിന്നു... "അത് പിന്നെ ഒരു കാര്യം പറയാനുണ്ട്...അകത്തു നിന്ന് ഞാൻ മനപ്പൂർവം പറയാതിരുന്നതാ...."അജ്മൽ പറയുന്നത് കേട്ട് കാശി എന്തെന്ന മട്ടിൽ നോക്കി... "അലോക് ഇവിടെ വർക്ക്‌ ചെയ്തത് രണ്ട് മാസമായിരുന്നു... വളരെ സൈലന്റ് ആയിരുന്നു അവന് ...

ആരോടും കമ്പനിയോ സംസാരമോ ഇല്ലാതെ ഒറ്റക്ക് ഇരിക്കും... ഡ്യൂട്ടി കഴിഞ്ഞാൽ പോകും രാവിലെ ഓൺ ടൈമിൽ വരും.....ഇടക്ക് അവനെ കാണാൻ വരുന്ന പ്രവീണുമായി മാത്രമാണ് അവനു ഒന്ന് ചിരിക്കാറ് .. പലപ്പോഴും എനിക്ക് തോന്നാറുണ്ട് അവനെന്തേലും പ്രോബ്ലം ഉണ്ടോ എന്ന്... അതുകൊണ്ട് തന്നെ അവനോട് കൂട്ടുകൂടാൻ ഞാൻ ശ്രെമിച്ചിരുന്നു... അന്ന് കമ്പനിയിൽ ഒരു ബിഗ് ഡീൽ ലഭിച്ചതിന്റെ പേരിൽ പാർട്ടി ഉണ്ടായിരുന്നു...കോളേഗ്സ് ഒക്കെ ചേർന്ന് നിർബന്ധിച്ചു അവനെ കൊണ്ട് ഡ്രിങ്ക്സ് ഒക്കെ കുടിപ്പിച്ചു... ബോധമില്ലാതെ അവന് എന്റെ കൂടെയാ റൂമിൽ വന്നത്... അന്ന് ബോധമില്ലാതെ അവന് അവന്റെ പെങ്ങളെ കുറിച്ചും മരണത്തെ കുറിച്ചും ഒക്കെ വിളിച്ചു പറഞ്ഞപ്പോൾ ആണ് അവനു ഒരു ഓർഫൻ ആണെന്നും അവന്റെ പെങ്ങൾ raped ആണെന്ന ഞെട്ടിക്കുന്ന സത്യം ഞാൻ അറിഞ്ഞത്...

സത്യം പറഞ്ഞാൽ അവനു ഇങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് ഉള്ളത് ഞങ്ങള്ക്ക് ആർക്കും അറിയില്ലാ...അവന് ആരോടും പറയാൻ ശ്രെമിച്ചില്ല എന്നതാണ് സത്യം... പിറ്റേന്ന് രാവിലെ ആണ് ഞാൻ അവനെ കുറിച്ച് വിശദമായി ചോദിച്ചത് അപ്പോഴും അവനൊന്നും പറയാൻ തയ്യാറല്ലായിരുന്നു... എങ്കിലും അവനിൽ നിന്ന് തന്നെ ഞാൻ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായതും അവന് എല്ലാം ഏറ്റു പറഞ്ഞു... കാശി പ്രവീൺ അലോഷി നിങ്ങളെ കുറിച്ചൊക്കെ വാ തോരാതെ സംസാരിച്ചിരുന്നു... അലോഷിയുട മരണം അവനെ തളർത്തിയതും അതിനു പ്രതിയായി താൻ ജയിലിൽ പോയതും എല്ലാം... "

അജ്മൽ പറഞ്ഞു നിർത്തിയതും കാശി അപ്പോഴും അവനെന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലാകാതെ അവനെ ഉറ്റുനോക്കി നിന്നു.... "ഒരു ദിവസം ഡ്യൂട്ടി നേരത്തെ കഴിഞ്ഞത് കാരണം ഞങ്ങൾ രണ്ട് പേരും ചേർന്ന് കുറച്ചു ഷോപ്പിംങ്ങനായി മാളിൽ പോയതായിരുന്നു.... തികച്ചും ശാന്തമായിരുന്നു അവന്...തനിക്കോർമ്മയുണ്ടോ എന്നറിയില്ല... അന്ന് താനുമായുള്ള വീഡിയോ കാളിൽ ഞാനും ഉണ്ടായിരുന്നു അവനൊപ്പം... ഷോപ്പിംഗ് കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ നിന്നതും പെട്ടെന്നാണവൻ കയ്യിലെ സാധങ്ങൾ എല്ലാം വലിച്ചെറിഞ്ഞു ഒരു മധ്യവയസ്കനെ പോയി തല്ലിയത്... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ തറഞ്ഞു പോയി ഞാൻ...

ആളുകൾ കൂടി അപ്പോഴും യാതൊരു കരുണയുമില്ലാതെ അടിക്കുകയായിരുന്നു അയാളെ... അയാളുടെ കണ്ണുകളിൽ അവനെ കണ്ടപ്പോൾ ഞെട്ടലും പരിഭ്രമവും നിറഞ്ഞിരുന്നു.... അവസാനം അവനെ തള്ളി അയാൾ ഓടിയതും അയാൾക് പുറകെ പോകാൻ നിന്നവനെ ഞാനാ തടഞ്ഞത്... ഒരുമാത്ര അവന്റെ ഭാവത്തിൽ പേടിച്ചുപോയിരുന്നു... ആളുകൾ വട്ടം കൂടി പലതും പറയാൻ തുടങ്ങിയതും അവനേം കൊണ്ട് വേഗം ഞാൻ അവിടെ നിന്നു വിട്ടു..." അജ്മൽ പറയുന്നത് കേൾക്കേ കാശിയുടെ മുഖത്ത് ഞെട്ടൽ പ്രകടനമായിരുന്നു... ശാന്തസ്വഭാവക്കാരനാണ് അലോക്... എന്ത് പ്രശ്നമുണ്ടെങ്കിലും സൗമ്യമായി പരിഹരിക്കുന്നവൻ...

അലോഷി പോലും കോളേജിൽ എന്തേലും റാഗിങ് നടനെന്ന് അവനോട് പറയില്ല കാരണം അവൾക്കറിയാം കാലു പിടിച്ചു തീർപ്പാക്കുകയെ ഉള്ളു... അങ്ങനെയുള്ളവൻ ഒരാളെ അടിക്കുകയെ... "എന്തിനാ അലോക് അയാളെ... ആരായിരുന്നു അത് "കാശി അജ്മലിനെ മറുപടിക്കായി ഉറ്റുനോക്കി.... "അത് അവന്റെ പെങ്ങളെ..."കാശിയുടെ ഗൗരവം നിറഞ്ഞ മുഖം കാണെ അജ്മലിന് ചെറിയ തോതിൽ ഭയം തോന്നി... എങ്കിലും അവനു പറയണമെന്ന് കരുതി... "അത് അവന്റെ പെങ്ങളെ കൊന്നവൻ ആണെന്നാ അലോക് പറഞ്ഞത്..."അജ്മൽ പറഞ്ഞു നിർത്തിയതും കാശി ഞെട്ടി... "അയാൾ ജയിലിൽ അല്ലെ "കാശിയുടെ ശബ്ദം ഉയർന്നു പോയി...

"ആയിരുന്നു... പക്ഷെ ആരുടെയോ സ്വാധീനത്താൽ അയാൾ ജയിലിൽ നിന്നും ഇറങ്ങിയിരുന്നു ശിക്ഷകൾ ഇല്ലാതെ... അയാളെ കണ്ടതും സമനില തെറ്റിയവനെ പോലെ ആയിരുന്നു അലോക്.... ഓരോ നിമിഷവും കൊല്ലണം കൊല്ലണം എന്ന് ഉരുവിട്ടുകൊണ്ടിരുന്നു.... അയാളുടെ അഡ്രസ്സും വീടും നാടും എല്ലാം കണ്ടു പിടിച്ചു.... അവന് എന്നോടും ഒന്നും പറഞ്ഞില്ലാ... അത് പോലെ ഞാൻ അറിഞ്ഞതോന്നും ആരോടും പറയരുത് അവന് കാരണം എനി ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്... എന്ന് സത്യം ചെയ്യിപ്പിച്ചു....അവനറിയാം ഇതറിഞ്ഞാൽ താനും പ്രവീണും അടങ്ങി ഇരിക്കില്ലെന്ന്...

താൻ ഒരുപാട് അനുഭവിച്ചു തന്റെ വീട്ടുകാർ ഞങ്ങളെ സ്നേഹിച്ചതിനും ഒരുപാട് കണ്ണീർ കുടിച്ചു എന്നും പറഞ്ഞു അവന് എപ്പോഴും പരിഭവം പറയുമായിരുന്നു.... അതുകോണ്ട് തന്നെ അവനെ അനുസരിക്കാൻ എനിക്ക് സാധിച്ചുള്ളൂ... എന്നാൽ പ്രധീക്ഷിക്കാതെ ഒരു ദിവസം രാവിലെ വിളിച്ചു പറഞ്ഞു രണ്ട് ദിവസം ലീവ് വേണം എനിക്കൊരിടം വരെ പോകാനുണ്ട് എന്ന്... എവിടെക്കാണ് എന്ന് ചോദിച്ചപ്പോൾ വന്നിട്ട് പറയാം എന്നും പറഞ്ഞു കാൾ വെച്ചു.... പിന്നീട് അവനെ കണക്ട് ചെയ്യാനും പറ്റിയില്ല.... എന്നാൽ പിറ്റേന്ന് ആയിരുന്നു അവന്റെ മരണ വാർത്ത ന്യൂസിലും പത്രത്തിലും എല്ലാം.... അതും ഒരു ലോഡ്ജിൽ വെച്ചു.....

" അജ്മൽ പറഞ്ഞു കഴിഞ്ഞതും കാശി ദേഷ്യത്തോടെ അവന്റെ കോളറിൽ പിടിച്ചു... "ഇത്രയും അറിഞ്ഞിട്ടും താനെന്താടോ പോലീസിനെ അറിയിക്കാത്തിരുന്നത് "ദേഷ്യത്തോടെ വിറക്കുകയായിരുന്നു അവന്... വൈശാലി അവനെ പിടിച്ചു മാറ്റാൻ തുനിഞ്ഞെങ്കിലും അവന്റെ പിടി അവനിൽ മുറുകി കൊണ്ടിരുന്നു... "കാശി പ്ലീസ്... ഇതെല്ലാം എന്റെ അറിവുകൾ മാത്രമാണ്... അവന് അയാളെ കൊല്ലാനാണ് പോകുന്നതെന്നോ... അവന് മരിച്ചതിനു പിന്നിൽ അയാൾ തന്നെയാണോ എന്നിനു ഒരു തെളിവും എന്റെ പക്കൽ ഇല്ലാ...അവന്റെ മരണം സാധാരണ ആത്മഹത്യാ ആണെന്ന് പോലീസ് തെളിയിച്ചിരുന്നു...

ഇതൊരു ഒരു കൊലപാതകം ആണെന്ന് പറഞ്ഞു വീണ്ടും കേസ് ഓപ്പൺ ചെയ്‌താൽ ഇതിനു പുറകെ ഒരു തെളിവും ഇല്ലാതെ സ്റ്റേഷനും കോടതിയും ഇറങ്ങി നടക്കേണ്ടി വരും ഞാൻ... എന്റെ വീട്ടുകാർ എന്നേം എന്റെ ശമ്പളതേം പ്രധീക്ഷിച്ചാണ് ഓരോ ദിവസവും കഴിഞ്ഞു കൂട്ടുന്നത്...ഇതിനു പുറകെ പോയാൽ എന്റെ വീട്ടിലുള്ളവർ ആണ് പട്ടിണിയിൽ ആകുന്നത്... അതുകൊണ്ടാണ് ഞാൻ... " അജ്മൽ ഇടറികൊണ്ട് പറഞ്ഞു നിർത്തിയതും കാശിയുടെ കൈകൾ അവനിൽ നിന്ന് അടർന്നു മാറിയിരുന്നു ... എന്തുകൊണ്ടോ അവനിൽ ദേഷ്യം കൂടിയെന്നല്ലാതെ തണുത്തില്ലായിരുന്നു.... അതുകൊണ്ട് തന്നെ ഒരു വാക്ക് പോലും മിണ്ടാതെ അവന് അവിടെ നിന്നും നടന്നു നീങ്ങി...

"സാരില്ലാ ചേട്ടാ... പെട്ടെന്ന് കേട്ടതിന്റെയാ... anyway ഇതൊക്കെ പറയാൻ തോന്നിയല്ലോ ഒരുപാട് നന്ദിയുണ്ട് " ദയനീമായി നിൽക്കുന്ന അജ്മലിനോട് നന്ദി പറഞ്ഞവൾ കാശിക്ക് പുറകെ ഓടി... അവനടുത്തേക്ക് പോകാൻ നേരിയ പേടി തോന്നിയെങ്കിലും അവനെ ഓർത്തതും അവൾക് സങ്കടം തോന്നി.... ബൈക്കിനു മേലേ ഇരുന്നു ആക്സിലേറ്റർ അമർത്തി സ്വയം നിയന്ത്രിക്കാൻ ശ്രേമിക്കുന്നത് കണ്ടതും അവൾ വേഗം ബൈക്കിൽ കയറി ഇരുന്നു... പൊടുന്നനെ ബൈക്ക് വിട്ടതും പിറകിലെക്ക് ചാഞ്ഞവൾ ശക്തിയോടെ അവനെ ചുറ്റിപിടിച്ചു അവന്റെ പുറത്തു കവിൾ ചേർത്തിരുന്നു...

വണ്ടിയുടെ വേഗത കൂടിയതും അവനെ ഇറുക്കെ പുണർന്നവൾ കൈകൾ അവന്റെ നെഞ്ചോരം കൈ ചേർത്ത് വെച്ചു പതിയെ തലോടി... ഉയർന്നു വരുന്ന അവന്റെ നെഞ്ചിടിപ്പ് അവളുടെ ഉള്ളകയ്യ് അറിഞ്ഞു... അത് ശാന്തമാക്കാൻ എന്ന പോൽ അവൾ അവിടെ തഴുകികൊണ്ടിരുന്നു.... കുറച്ചു ദൂരം പിന്നീട്ടതും അവന് ബൈക്ക് നിർത്തിയത് അറിഞ്ഞത് അവൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കി... ഹൈവേയിലെ ഒരു ബ്രിഡ്ജിനടുത്തായിരുന്നു അവന് ബൈക്ക് നിർത്തിയത്... അവന് ഒന്നും പറയാതെ അതിൽ തന്നെ ഇരുന്നു... അവന്റെ മൗനം മനസ്സിലാക്കിയവൾ ബൈക്കിൽ നിന്ന് ഇറങ്ങി അവന്റെ മുന്നിൽ വന്നു നിന്നു....

അവളുടെ കണ്ണുകൾ അവനിൽ തന്നെ തറഞ്ഞു ... "വൈശാലി "അവളിലേക്ക് നോക്കിയവൻ വിളിച്ചതും അത് കേൾക്കാൻ കാത്ത് നിന്നത് പോലെ അവൾ മൂളി... ഒരുനിമിഷം അവൻ അവളിൽ നോക്കി നിന്നു പോയി... താൻ പറയാൻ കാത്ത് നിൽക്കുന്നവളെ കണ്ടതും അവന് വേഗം മുഖം തിരിച്ചു... "നീ... നീ നാട്ടിലേക്ക് പോകുമോ "അവളിൽ നിന്ന് നോട്ടം മാറ്റിയവൻ ചോദിച്ചു... "ഞാനെന്തിനാ പോണേ "അവൾ സംശയത്തോടെ അവനെ നോക്കി.. "ഇപ്പൊ വ്യക്തമായിരിക്കുന്നു അലോകിന്റെ മരണത്തിനു പിന്നിൽ ആരാണെന്ന്... എനിയുള്ള ദിവസങ്ങൾ എനിക്ക് എണ്ണപ്പെട്ടതാണ്... അയാളെ അനുഭവിപ്പിക്കും ഞാൻ...

മരികുമ്പോൾ അലോശിയും അലോകും അനുഭവിച്ച മരണവേദന... അയാളെ അറിയിക്കും ഞാൻ.... "അവന്റെ കണ്ണിൽ പകയെരിഞ്ഞു... "പക്ഷെ നീ... നീ അടുത്തുള്ളപ്പോൾ എനിക്കതിനു സാധിക്കില്ല... അറിയില്ലാ എന്നേ കാത്ത് നില്കുന്നത് മരണമാണോ ജീവിതമാണോ എന്ന്... എന്താണേലും അത് സ്വീകരിക്കാൻ ഞാൻ തയ്യാറാണ്... പക്ഷെ നീ... നിനക്ക് ഇതിലൊന്നും പങ്കു ചെരേണ്ട കാര്യമില്ല... എനിയും സന്തോഷത്തോടെ ജീവിച്ചുതീർക്കാൻ ഉള്ളതാ നിന്റെ ജീവിതം ഒരിക്കലും എന്റെയോ എന്റെ പകയിലോ നിന്നേം കൂടെ കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല "അവളെ നോക്കിയവൻ പറഞ്ഞു നിർത്തുമ്പോൾ യാതൊരു ഭാവവ്യത്യാസം ഇല്ലാതെ അവൻ പറയുന്നതെല്ലാം അവൾ കേട്ടിരുന്നു...

"കഴിഞ്ഞോ "അവന് പറഞ്ഞു നിർത്തിയതും അവൾ ചോദിച്ചത് കേട്ട് അവന് നെറ്റി ചുളിച്ചു... "ഞാൻ പറഞ്ഞത് "അവന് വീണ്ടും പറയാൻ നിന്നതും അത് കേൾക്കാൻ ഭാവിക്കാതെ അവൾ ബൈക്കിനു പുറകിൽ കയറി ഇരുന്നു... "വരുന്ന വഴിക്ക് പാനി പൂരി കണ്ടിരുന്നു... അതൊന്നു വാങ്ങണം കണ്ടപ്പോ മുതൽ മനസ്സിൽ കേറി കൂടിയതാ... അത് കഴിക്കാതെ പോയാൽ സമാധാനം ഉണ്ടാവൂലാ...വാ നമക്ക് അവിടേക്ക് പോകാം " അവനെ ചുറ്റിപ്പിടിച്ചവൾ പറഞ്ഞത് കേട്ട് അവന് മിഴിച്ചിരുന്നു... "ഇവളെ കൊണ്ട് "തലക്കുടഞ്ഞവൻ ബൈക്ക് മുന്നോട്ട് എടുത്തതും അവളിൽ നേരിയ പുഞ്ചിരി വിടർന്നിരുന്നു... **************

"ഹ്മ്മ് യമ്മീ " വാ നിറയെ പാനി പൂരി നിറച്ചുകൊണ്ടവൾ പറഞ്ഞത് കേട്ട് അവന് കണ്ണുരുട്ടി നോക്കി... "വേണോ "ഒന്നെടുത്തു അവനു നേരെ നീട്ടിയവൾ ചോദിച്ചതും അവന് ദേഷ്യത്തോടെ മുഖം തിരിച്ചു... "സമയം നീങ്ങുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല... ഏത് നേരത്താണാവോ ഇതിനെ കൊണ്ട് ഇറങ്ങാൻ തോന്നിയത് "സ്വയം പിറുപിറുത്തവൻ നിന്നു... ആ കടക്കാരനുമായി കുടുംബ വിശേഷം പറഞ്ഞു പാനി പൂരി കഴിക്കുന്നവളെ നോക്കികൊണ്ടവൻ മൊബൈൽ എടുത്തു പ്രവീണിനെ വിളിച്ചു... "ഹലോ കാശി... എവിടെയാ നീ " "പ്രവീൺ എനിക്ക് ആ മണികണ്ഠന്റെ അഡ്രസ് വേണം ഉടനെ "

എതിരെയുള്ള പ്രവീണിന്റെ ചോദ്യം അവഗണിച്ചവൻ പറഞ്ഞതും എതിരെ നിശബ്ദമായിരുന്നു... "എന്തിനാ അയാളുടെ അഡ്രസ് "കുറച് നിമിഷം കഴിഞ്ഞതും പ്രവീണിന്റെ ചോദ്യം കേട്ടവൻ കാശിയുടെ മുഷ്ടി ചുരുട്ടി പിടിച്ചു... "നിനക്കറിയാമായിരുന്നില്ലേ അയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്... എന്തുകൊണ്ട് നീ എന്നോട് അത് പറഞ്ഞില്ല"കാശിയുടെ ചോദ്യം ഉയർന്നതും മറുവശം മൗനമായിരുന്നു... "കാശി ഞാൻ.. എനിക്കറിയില്ലേടാ..." "മതി.. നീ ഒന്നും പറയണ്ടാ... തത്കാലം എനിക്ക് അവന്റെ അഡ്രസ് വേണം... ഉടനെ... എനിക്ക് നീ അയച്ചു തരണം "അത്രയും പറഞ്ഞു കാശി കാൾ കട്ട്‌ ചെയ്തു... അവനു വല്ലാതെ ദേഷ്യം തോന്നി...

"എന്താടി " നെഞ്ചിൽ ചൂണ്ടു വിരൽ കൊണ്ട് തോണ്ടുന്നവളെ അവന് കൂർപ്പിച്ചു നോക്കി.... "ഇങ് വാ " അവൾക്കടുത്തേക്ക് മാടി വിളിച്ചത് കേട്ട് അവന് എന്തെന്ന മട്ടിൽ പുരികം പൊക്കി ... "ഇങ് വന്നേ... ഒന്ന് കാണിക്കാനാ "വീണ്ടും വിളിച്ചതും അവന് അവൾക് കുനിഞ്ഞു കൊടുത്തു... പെട്ടെന്നായിരുന്നു അവന്റെ കവിളിൽ അവൾ വലിച്ചത്.. "വൈശാ " വിളിക്കുന്നതിന്‌ മുന്നേ വലത്തേ കയ്യിലുള്ള പാനി പൂരി അവന്റെ വായിലിട്ടു കൊടുത്തിരുന്നു... "കഴിച്ചു നോക്ക് നല്ല ടേസ്റ്റാ " അവൾ പറഞ്ഞുകൊണ്ട് കണ്ണ് വിടർത്തി നോക്കിയതും അവന് അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ വായിൽ പാനിപൂരി നിറച്ചു മിഴിച്ചു നോക്കി നിന്നു അവളെ...

പിന്നെ ബോധത്തിൽ വന്നവൻ കണ്ണുരുട്ടി നോക്കി ചവച്ചതും അവൾ അവനെ വെളുക്കണേ ചിരിച്ചു കാണിച്ചു... "കാശിയേട്ടാ എന്തിനു ഏതിനും ദേഷ്യം നിറച്ചു നിൽക്കല്ലേ... പകരം ശാന്തമായി ആലോചിക്കൂ... ദൈവം കൂടെ ഉള്ളടുത്തോളം തെറ്റ് ചെയ്തവർക്കുള്ള ശിക്ഷ ലഭിച്ചിരിക്കും... കണ്ടില്ലേ ഇത്രയും ദിവസം ഒരു തെളിവും ലഭിക്കാതെ നിന്നപ്പോൾ ദൈവ ദൂധനായി വന്നു അജ്മലെട്ടനിൽ നിന്ന് ലഭിച്ച തെളിവുകൾ... എനിയെന്തിനാ ദേഷ്യപെടുന്നേ... എനി സ്വയം കുറ്റമേൽക്കേണ്ട കാര്യം കാശിയേട്ടന് ഇല്ലാ...പകരം അയാൾക് വേദനയെന്താണ് കാണിച്ചു കൊടുക്കണം... അത് മരണമാണെങ്കിൽ അങ്ങനെ...

അതിനു എന്നേ പറഞ്ഞയച്ചിട്ട് ഒരു കാര്യവും ഇല്ലാ.... കാശിയേട്ടന്റെ ഒപ്പം നിന്ന് മരിക്കുവാണേൽ എനിക്ക് സന്തോഷമേ ഉള്ളു... നല്ലൊരു കാര്യത്തിനു കൂടെ നിന്നിട്ടാണല്ലോ മരിച്ചതെന്ന് ഓർത്തു... ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല കാശിയേട്ടാ... മടുത്തു തുടങ്ങിയ ജീവിതമാ എന്റേത്.... പക്ഷെ ഇപ്പൊ ചെറിയ ഒരു സന്തോഷം... എന്താണെന്ന് എനിക്കും അറിയില്ല... അതങ്ങനെ തന്നെ പൊയ്ക്കോട്ടേ... എന്നേ നാട്ടിലേക്ക് പറഞ്ഞയക്കരുത് .. ഞാൻ ഇവിടെ നിന്നോളം... കാശിയേട്ടനൊപ്പം ഒരു തിരിച്ചു പോക്ക് അത് നാട്ടിലേക്കാണെങ്കിൽ അങ്ങനെ മരണത്തിലേക്ക് ആണേൽ അങ്ങനെ...രണ്ടിലും സന്തോഷവതിയാണ് ഞാൻ...

"അവൾ പറഞ്ഞു കഴിഞ്ഞതും നേർതെളിച്ചം അവളുടെ കണ്ണുകളിൽ ഉരുണ്ടു കൂടിയിരുന്നു... അവളെ അലട്ടുന്നതെന്തോ ആ മനസ്സിൽ ഉണ്ടെന്ന് അവനു തോന്നി... ഒരു മാത്ര തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് കൊണ്ടാകുമോ ജീവിതമേ മടുത്തെന്നത് അവൾ പറഞ്ഞത് എന്നവൻ ഓർത്തു... മനസ്സിൽ എന്തോ കൊളുത്തി വലിച്ചത് പോലെ തോന്നി... "ഇതെന്താ വായിലിട്ടു നിക്കുന്നെ വേഗം കഴിച്ചു പൈസ കൊടുക്ക് ചെക്കാ "നിമിഷ നേരം കൊണ്ട് അവളുടെ സങ്കട ഭാവം മാറി ചിരിയോടെ അവനെ നോക്കി പറഞ്ഞതും അവന് അവളിൽ നിന്ന് മാറി നടന്നു... "ഈ പെണ്ണിനെ മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ "സ്വയം മനസ്സിൽ മൊഴിഞ്ഞവൻ അത് കഴിച്ചു പൈസയും കൊടുത്തു ബൈക്കിൽ കയറി... പുറകിൽ അവളും... മുന്നോട്ടുള്ള യാത്രയിൽ അവരെ വീക്ഷിച്ചു വരുന്നവരെ അറിയാതെ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story