താലി 🥀: ഭാഗം 25

thali

എഴുത്തുകാരി: Crazy Girl

"എന്താ നിനക്ക് കഴിക്കാൻ വേണ്ടേ "മുന്നിലെ മെനുവിൽ നോക്കി ഇരിക്കുന്നവളോട് കാശി ചോദിച്ചു... "ഐസ്ക്രീം "കേട്ട പാതി അവൾ പറഞ്ഞത് കേട്ട് അവന് അവളെ കനപ്പിച്ചു നോക്കി... സമയം രണ്ടായി... ഉച്ചക്കത്തെ ഭക്ഷണം കഴിക്കാൻ എന്താ വേണ്ടേ ചോദിച്ചപ്പോളാ ഓൾടെ ഐസ്ക്രീം അവന് മനസ്സിൽ പിറുപിറുത്തു... "അതല്ലാ ചോദിച്ചേ... ഹെവി ആയിട്ട് എന്താ വേണ്ടത് "അവന് കനപ്പിച്ചു ചോദിച്ചത് കേട്ട് അവനു നേരെ മിനു നീട്ടിയവൾ ഐസ്ക്രീംമിന്റെ പിക്കിൽ തന്നെ തൊട്ട് കാണിച്ചു നിഷ്കളങ്കമായി ഇരുന്നു... "ഒരൊറ്റ തന്നാൽ ഉണ്ടല്ലോ.. എനി രാത്രിയെ വല്ലതും കഴിക്കാൻ കഴിയൂ...

ഐസ്ക്രീം ഇത് കഴിച്ചു കഴിഞ്ഞിട്ട് വാങ്ങിച്ചു തരാം "അവന് പറഞ്ഞത് കേട്ട് അവൾ സന്തോഷത്തോടെ തലയാട്ടി... "എന്ന കാശിയേട്ടൻ കഴിക്കുന്നത് മതി " അവൾ പറഞ്ഞത് കേട്ടവൻ സ്വയം തലകുടഞ്ഞു വൈറ്റെറിനെ വിളിച്ചു ഫ്രൈഡ് റൈസും ചില്ലി ചിക്കൻ ഓർഡർ ചെയ്തു.. അവന് പോയതും ടേബിളിൽ വെച്ചിരുന്ന ഫോൺ വൈശാലി എടുത്തു ഒരു സെൽഫി എടുത്തു... "വാ ഒരു സെൽഫി എടുക്കാം "അവൾ പറഞ്ഞത് കേട്ടവൻ മുഖം വെട്ടിച്ചു... "ഒറ്റൊന്ന് "അവൾ കെഞ്ചി... "വൈശാലി... നിന്റെ കൂടെ കുട്ടി കളിക്കാൻ അല്ലാ ഞാൻ ഇവിടെ വന്നത്... മനുഷ്യൻ എന്താണ് ചെയ്യേണ്ടത് എന്ന് തിരിയാതെ നിൽകുമ്പോഴാ നിന്റെ ഓരോ കോപ്രായം...

നിന്റെ ജോളി കളിക്കാൻ മറ്റൊരു സമയം ഞാൻ കണ്ടത്താം... തത്കാലം നീ നാട്ടിൽ നിന്ന് ഒന്ന് പോകുമോ... എല്ലാം തീർത്തിട്ട് ഒന്നൂടെ വേണേൽ നിന്നെ ഞാൻ ഇവിടെ കൊണ്ട് വരാം " ആദ്യം കനപ്പിച്ചു പിന്നെ ഉപദേശം പോലെയും കാശി പറഞ്ഞുകൊണ്ട് വൈശാലിയെ നോക്കി... "ഞാൻ പറഞ്ഞത് മനസ്സിലായോ നിനക്ക് "അവള്ടെ മിഴിച്ചുള്ള ഇരുത്തം കണ്ടവൻ പുരികമുയർത്തി ചോദിച്ചു... "ഫ്രൈഡ് റൈസ് എന്താ വരാത്തത് " അവള്ടെ ചോദ്യം കേട്ടതും മുന്നിലുള്ള കുപ്പി വെച്ചു ഒന്ന് കൊടുക്കാൻ തോന്നി അവനു... "ഇത് ഏത് ഇനത്തിൽ പെട്ടതാണാവോ"സ്വയം പിറുപിറുത്തവൻ മുഖം വെട്ടിച്ചു ഇരുന്നതും ചുണ്ട് കടിച്ചു പിടിച്ചവൾ ചിരിയടക്കി...

ഫുഡ്‌ വന്ന് കഴിച്ചു കൊണ്ടിരിക്കെ ആയിരുന്നു ഫോണിൽ നിന്ന് പ്രവീണിന്റെ മെസ്സേജ് വന്നത്.. മണികണ്ഠന്റെ നാടും അഡ്രസും ആയിരുന്നു.... അത് കണ്ടതും കാശിയുടെ ചുണ്ടിൽ ഗൂഢമായ പുഞ്ചിരി വിടർന്നിരുന്നു.... ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നവളെ കൊണ്ട് അവന് വേഗം കഴിപ്പിച്ചു ബില്ലും കൊടുത്തു ഇറങ്ങി... മണികണ്ഠന്റെ അഡ്രസ് കിട്ടിയതിനാൽ ഇരുവരും വേഗം അവിടേക്ക് വിട്ടു...നേരായ വഴി അറിയാത്തതിനാൽ തന്നെ പലരോടും ചോദിച്ചും ഗൂഗിൾ മാപ്പ് വഴിയും നോക്കി... ദൂരമേറുന്നോരും മനസിലെ ഭയമോ പരിഭ്രാമമോ വൈശാലി പുറത്ത് കാണിച്ചില്ല... കാശിയേട്ടൻ പറയുന്നതിനെല്ലാം തമാശയാക്കുന്നത്...

തന്റെ ഭാഗത്തു നിന്നു പേടിയുണ്ടെന്ന് തെളിഞ്ഞാൽ ഉടനെ നാട്ടിലേക്ക് അയക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ... പക്ഷെ എന്തുകൊണ്ടോ അവിടെക്ക് പോകാൻ തനിക് മനസ് വരുന്നില്ല ....മരിക്കാനും പേടിയില്ല... പക്ഷെ തനിക്കൊന്നും സംഭവിക്കാതെ കാശിയേട്ടന് വല്ലതും സംഭവിചാൽ അത് മരണത്തെക്കാൾ വലിയ വേദനയാകും... തന്നെ വിശ്വസിച്ചു കാശിയേട്ടനൊപ്പം അയച്ച അച്ഛനോടും അമ്മയോടും മുത്തശ്ശിയോടും ചെയ്യുന്ന ചതിയാകും അത്... വിളിച്ചപ്പോഴൊക്കെ ഇതിനാണ് വന്നതെന്ന് പറയാൻ നാവ് തരിച്ചതാ... പക്ഷെ കാശിയേട്ടനെ ഓർക്കുമ്പോൾ കാശിയേട്ടൻ അനുഭവിച്ചത് ഓർക്കുമ്പോൾ അതിലുപരി ഒരു പെൺകുട്ടിയുടെ മരണം...

തെറ്റ് ചെയ്തവർ ശിക്ഷയില്ലാതെ സുഗിച്ചു കഴിയുന്നു... ഒരു തെറ്റും ചെയ്യാത്തവർ കുറ്റബോധത്താൽ നീറുന്നു... ഇന്നീ ലോകത്തു ജീവിക്കാൻ പേടിയാകുന്നു.... അതിലുപരി ഓരോ നിമിഷവും പേടിക്കണം.. അച്ഛനേം അമ്മയെയും രക്തബന്ധങ്ങളെയും മനുഷ്യനെന്ന എല്ലാത്തിനെയും പേടിക്കണം....ആണെന്നോ പെണ്ണെന്നോ ഇല്ലാതെ സുഗത്തിനു വേണ്ടി കാമിക്കുന്നവരുടെ നാടവരുത് ഇത്...നിയമം മാറാത്തടുത്തോളം തെറ്റ് ചെയ്തവനെ ശിക്ഷിക്കാൻ നമ്മള് മുന്നിട്ടിറങ്ങണം.... ഒരുവനും ഒരുത്തിയേയും തമാശയിൽ തൊടാൻ പോലും ഭയക്കണം... പക്ഷെ പ്രതികരിക്കാൻ പേടിയാകുന്നു... സ്വന്തമായത് നഷ്ടപ്പെടുന്നത് ഓർക്കാൻ പേടിയാകുന്നു...

സ്വന്തം കൂട്ടുകാരന്റേം പെങ്ങളുടെം മരണത്തിനു നീതിക്ക് വേണ്ടി പോരാടുമ്പോൾ ഇയാൾക്കു വേണ്ടി കാത്ത് നില്കുന്നവരുടെ മനസ്സിൽ തീ ആളികത്തുന്നു.... പേടിയാകുന്നു കാശിയേട്ടാ... മരിക്കുമ്പോൾ പോലും കൂടെ കൂട്ടണം എന്നേ... ഒറ്റപ്പെടാൻ വയ്യ എനിക്ക്... മനസ്സിലെ തേങ്ങലോടെ അവന്റെ പുറത്ത് കവിൾ ചേർത്തു ഇരിക്കുമ്പോൾ അവന്റെ മനസ്സ് മുഴുവൻ കൂടപ്പിറപ്പിനെ പോലെ ചേർത്തു പിടിച്ച സൗഹൃദമായിരുന്നു... കണ്മുന്നിൽ പിടഞ്ഞവളുടെ ശരീരമായിരുന്നു...  ബൈക്ക് നിർത്തി ഇടവഴിയിലൂടെ വൈശാലിയും കാശിയും നടന്നു....

കുറച്ചു മുന്നോട്ടെത്തിയപ്പോൾ നിരത്തി പണിത ചേരികൂട് പോലെയുള്ള വീടുകളായിരുന്നു ചുറ്റും...കൊച്ചി എന്ന നാട്ടിലെ മറ്റൊരു ഇടുങ്ങിയ പ്രദേശം... ഒരു കൂട്ടം സ്ത്രീകൾ കിണറ്റിലെ വെള്ളത്തിനു വേണ്ടി കുടവുമായി വരിവരിയായി നിൽക്കുന്നതും തൊട്ടടുത്തായി കുഞ്ഞുടുപ്പും ധരിച്ചു കളിക്കുന്ന കുട്ടികളേം വൈശാലി കൗതുകത്തോടെ നോക്കി നടന്നു... പലരും അവരെയും മിഴിച്ചു നോക്കി പിറുപിറുത്‌കൊണ്ടിരുന്നു... അതെല്ലാം അവഗണിച്ചുകൊണ്ടവർ മുന്നോട്ട് തിരഞ്ഞു നടന്നു.... "ചേട്ടാ ഈ മണികണ്ഠന്റെ വീട് ഏതാ " മുന്നിലെ പെട്ടിപ്പീടികയിൽ നില്കുന്നയാളോട് കാശി ചോദിച്ചു... "ഏതാ മോനെ... ഏത് മണികണ്ഠനാ "

"ഈ ലോറിയിൽ കല്ലും കൊണ്ട് പോകുന്ന " കാശി ഓർത്തെടുത്തു പറഞ്ഞു... "ആ അയാളോ... ദേ ആ കാണുന്ന വീട്ടിലാ " മുന്നോട്ടുള്ള മൂന്നു വീടുകൾക്കു ശേഷമുള്ള വീട് ചൂണ്ടി പറഞ്ഞതും നന്ദി പറഞ്ഞുകൊണ്ട് കാശി അവിടേക്ക് നടന്നു... അവിടേക്ക് നടക്കും വഴി ഓരോ വീട് കഴിയുമ്പോൾ അവിടെയുള്ള തടിമടന്മാരുടെ നോട്ടം കാണെ വൈശാലി കാശിയിൽ ഒട്ടി നടന്നു... "പ്രവീണേട്ടനേം കൂട്ടായിരുന്നു കാഷിയേട്ടാ "വീടിനടുത്തേക്ക് എത്തുന്നോരും അവളിൽ നേരിയ ഭയം ഉയർന്നു...

"നിനക്ക് പേടിയുണ്ടോ "അവന് അവളിലേക്ക് മുഖം തിരിച്ചു നോക്കി... "പേ... പേടി.. യല്ല... പ്രവീണട്ടനും ആഗ്രഹം ഉണ്ടാകില്ലേ ഇയാൾക്കിട്ട് രണ്ട് കൊടുക്കാൻ... അതോണ്ട് പറഞ്ഞതാ "എങ്ങനെയോ പറഞ്ഞൊപ്പിച്ചവൾ ഭയം നിറഞ്ഞ അവനിൽ നിന്ന് ഒളിപ്പിച്ചു... "സീമേ ഞാനൊന്നു കവല വരെ പോയിട്ട് വരാം..."മണികണ്ഠൻ "കുടിച്ചിട്ട് വരാനാണോ മനുഷ്യ..."അകത്തു നിന്നു സ്ത്രീ ശബ്ദം ഉയർന്നു... "അതേടി... ഞാൻ കുടിക്കും... അതിനു ചോദിക്കാൻ നീ ആരാടി നശൂലമേ...എന്നേ പറ്റൂലെങ്കിൽ ഇറങ്ങി പൊടി എവിടെക്കെങ്കിലും " വെറ്റില ചവച്ചു കൊണ്ട് അയാൾ അലറി പറഞ്ഞു...

ആ പെട്ടി പോലെയുള്ള വീട്ടിൽ നിന്ന് ഇറങ്ങി മുന്നിലേക്ക് തുപ്പിയതും ചുവന്ന രക്തം പോലെ അതാ പൊടിമണ്ണിൽ പറ്റി കിടന്നു... വൈശാലി അറപ്പോടെ മുഖം തിരിച്ചു... എന്നാൽ കാശിയെ മുന്നിൽ കണ്ടതും അയാളുടെ നേതൃഗോളങ്ങൾ പേടിയോടെ നാല് ഭാഗം പിടഞ്ഞു.... "ഇങ്ങനെയൊരു കാഴ്ച ഉണ്ടാവുമെന്ന് ഓർത്തില്ല അല്ലെ മണി.. കണ്ഠാ..." അയാളുടെ പേര് കടുപ്പിച്ചു വിളിച്ചുകൊണ്ട് കാശി ചോദിച്ചതും അയാൾ അവനെ ഉറ്റുനോക്കി... പോലീസുമായി ജയിലിലേക്ക് പോകുമ്പോൾ ആണ് ആദ്യമായി കാശിയെ അയാൾ കാണുന്നത്...അന്ന് കാശി ജയിലിൽ നിന്ന് ഇറങ്ങുകയായിരുന്നു...

ചെയ്യാത്ത കുറ്റത്തിനു നിരപരാതിയായി അവിടെ നിന്നു അവൻ ഇറങ്ങുമ്പോൾ അതെ കുറ്റത്തിന്റെ പ്രതിയായി താൻ അകത്തേക്കും... അയാൾ ഓർത്തു... കാശിയുടെ ചുണ്ടിൽ പുച്ഛം വിടർന്നു... മറ്റൊന്ന് ചിന്തിക്കുന്നതിനു മുന്നേ കാശിയുടെ ചവിട്ടിൽ അയാൾ പൊടിമണ്ണിലേക്ക് നിലം പതിച്ചു വീണു.... ശബ്ദം കേട്ട് വീടുകളിൽ നിന്ന് പലരും ഇറങ്ങി വന്നു... അയാൾ പേടിയോടെ പുറകിലേക്ക് നിരങ്ങുമ്പോൾ അടുത്ത വീട്ടിൽ വിറകിനടുത് ഉണ്ടായിരുന്നു വെട്ടുക്കത്തി കാശി കയ്യിലെടുത്തു... കൊണ്ട് മുന്നോട്ട് നടന്നു... "പറ മണികണ്ഠാ... എന്തിനായിരുന്നു താൻ അത് ഏറ്റത്... ആർക്കുവേണ്ടിയാ താൻ ജയിലിലേക്ക് പോയത്...

അലോഷിയെ കൊന്നതാരാ... അലോക് അവനെ കെട്ടിത്തൂകിയത് ആരാ.... പറയാതെ വിടില്ല മണികണ്ഠാ " മുന്നോട്ടുള്ള ഓരോ കാലടിവെപ്പിലും കാശിയുടെ ചോദ്യം ഉയർന്നത് കേട്ട് അയാൾ ഞെട്ടലോടെ അവനെ നോക്കി... ഒരുമാത്ര വൈശാലിയും... "അപ്പൊ ഇയാൾ അല്ലെ".. അവളിൽ ചോദ്യം ഉയർന്നു "ഞാൻ... എനിക്ക്... എനിക്കറിയില്ലാ..."മണികണ്ഠൻ പറയാൻ കിട്ടാതേ നിന്ന് വിക്കി... "അയ്യോ എന്റെ ചേട്ടാ... ആരാടാ നിങ്ങള് എന്തിനാഡാ എന്റെ ചേട്ടനെ" നരച്ച സാരിയുടെ മുന്താണീ ഇടുപ്പിൽ കുത്തി ഒരു സ്ത്രീ വന്നു കാശിയുടെ മുന്നിൽ നിന്ന് നിലവിളിച്ചു...കാശി അരിശത്തോടെ ആ സ്ത്രീയെ നോക്കി...

"നിങ്ങള്ടെ ഈ പന്ന "മുന്നിൽ വീണു കിടക്കുന്ന മണികണ്ഠനെ ചൂണ്ടി കാശി പറയാൻ നിന്നതും അയാൾ എണീറ്റു ഓടിയിരുന്നു... "ഡാ "അയാൾക് പുറകെ കാശിയും പാഞ്ഞു... വൈശാലി തരിച്ചു നിന്നു പോയി... ആ വീടുകളിലെ പലരും അവിടെ നിന്നു നോക്കുന്നു... മുന്നോട്ട് പായുന്ന കാശിയെ കാണെ പേടിയോടെ അവൾ അവനു പുറകിലേക്ക് പാഞ്ഞു... മണികണ്ഠന്റെ പുറത്ത് ആഞ്ഞുചവിട്ടിയതും മുന്നിലേക്ക് ആഞ്ഞു കൊണ്ടായാൾ മൂക്കും കുത്തി വീണു... "ആഹ്ഹ "വേദനയോടെ അയാൾ അലറി... ഒരു നിമിഷം പോലും നിൽക്കാതെ കാശി അയാളെ പൊക്കി നിർത്തികൊണ്ട് അയാളുടെ കോളറിൽ പിടിച്ചു...

"നിന്നെയല്ല എനിക്ക് വേണ്ടത്... നിനക്ക് പുറകിൽ നിന്ന് കളിക്കുന്നവനെ ആണ് എനിക്ക് വേണ്ടത്... അതുകൊണ്ട് പറയ് മണികണ്ഠാ ആരാ ഇതിനു പിന്നിൽ... എനിക്ക് മുന്നും പിന്നും ഒന്നും നോക്കാനില്ലാ...പറഞ്ഞില്ലേൽ കുടുംബത്തോടെ അറുത്ത് കളയും ഞാൻ... " വിറച്ചുകൊണ്ട് കാശി പറയുമ്പോൾ കാശിയുടെ കണ്ണിലേ തീഷ്ണതയിൽ അയാളിൽ ഭയം നിറഞ്ഞിരുന്നു..... "ഞാ... ഞാ...ൻ പറയാം.."അയാൾ കിതപ്പോടെ പറഞ്ഞുകൊണ്ടവനെ നോക്കി.... "അത് അലോഷിയെ കൊന്നതും അലോകിനെ വിളിച്ചു വരുത്തി കെട്ടിത്തൂകിയതും..." അയാൾ പറയുന്ന ഒരോ വാക്കും കാശി കാതോർത്തു... അവന്റെ നെഞ്ച് പെരുമ്പറ കൊട്ടിയിരുന്നു...

എന്നാൽ പെട്ടെന്നയാളുടെ കണ്ണുകൾ ചുവന്നു തുറിച്ചു വന്നു... "ഹ്ഹ് "നാവുകൾ നിന്ന് മറ്റെന്തോ ശബ്ദം ഉയർന്നു.... "ഹെയ് പറയ്യ്... ആരാ ഇതിനു പിന്നിൽ "കാശി അയാളുടെ കോളറിൽ പിടിച്ചു കുലുക്കി... എന്നാൽ അയാളിൽ നിന്ന് പ്രതികരണമില്ല... കാശി അയാളെ തള്ളിയതും നിലത്തേക്ക് തെറിച്ചു വീണയാൽ പിടഞ്ഞുകൊണ്ടിരുന്നു.... കാശി ഞെട്ടിപ്പോയി... വയറിൽ നിന്ന് ഒഴുകുന്ന അയാളുടെ രക്തം അവിടമാകെ പടർന്നു.... അവന് ഞെട്ടലോടെ മുന്നിലേക്ക് നോക്കി... നാലഞ്ചുപേർ വാളും വടിയുമായി നടന്നു വരുന്നു..... ഞെട്ടലിൽ നിന്ന് മുക്തയായവൻ കൈകൾ മുഷ്ടി ചുരുട്ടി പിടിച്ചു...അപ്പോഴും മുന്നിൽ കിടന്നു മണികണ്ഠൻ പിടഞ്ഞു....

"കാശിയേട്ടാ വാ..." കാശിക്ക് കൈകൾ വലിച്ചവൾ അവനേം വലിച്ചു പുറകിലേക്ക് ഓടി... "പിടിക്കെടാ "അതിലൊരുത്തന്റെ ശബ്ദം ഉയർന്നു... അപ്പോഴും മുന്നിലുള്ളവരെ തള്ളി മാറ്റി വൈശാലി കാഷിയേം വലിച്ചോടികൊണ്ടിരുന്നു.... "ആഹ്ഹ"പെട്ടന്നാണവൻ മുന്നിലേക്ക് കല്ലുകൾക്ക് ഇടയിൽ തെറിച്ചു വീണത്... "കാശിയേട്ടാ "മുന്നിൽ വീണു കിടക്കുന്ന കാശിയെ കണ്ടതും അവൾ ഞെട്ടലോടെ വിറച്ചു പോയി... അവന് പൊടുന്നനെ ഉയർന്നെഴുനേറ്റു ... അവൾക്കു പുറകിൽ നിന്നു മുന്നിലേക്ക് പാഞ്ഞു വരുന്നവനെ ചവിട്ടി വീഴ്ത്തികൊണ്ട് തറഞ്ഞു നില്കുന്നവളുടെ കയ്യും പിടിച്ചു ഓടി...

അവളുടെ കണ്ണുകൾ അവന്റെ നെറ്റിയിലെ നിന്ന് ഒഴുകുന്ന രക്തത്തിൽ തറഞ്ഞു നിന്നു... അവളുടെ നെഞ്ജ് പിടഞ്ഞു.... കാശി പുറകിലേക്ക് നോക്കി...പുറകെ വാളും വടിയുമായി ഓടി വരുന്നവരെ കാണെ അവന് വേഗതയോടെ അവളുടെ കയ്യും പിടിച്ചു ഓടി... വലത്തേ ഇടുങ്ങിയ റോഡിലേക്ക് കയറിക്കൊണ്ടവൻ കുറച്ചു ദൂരം ഓടിയതും കണ്ണുകൾ കൊണ്ട് ചുറ്റും പരതി രണ്ട് അടുപ്പിച്ച വീട് കാണെ അവന് അവിടേക്ക് പാഞ്ഞുകൊണ്ട് ഇരുവീടിന്റെയും ഇടയിലെ ഭിത്തിക്ക് പുറകിൽ മറഞ്ഞു നിന്നു കിതച്ചു.. കിതക്കുമ്പോഴും തലചെരിച്ചുകൊണ്ടവൻ ഒളിഞ്ഞുനോക്കികൊണ്ടിരുന്നു....

അപ്പോഴും അവളുടെ കണ്ണുകൾ അവന്റെ നെറ്റിയിലെ ഒഴുകുന്ന ചോരയിൽ പാഞ്ഞു നടന്നു... പെട്ടെന്ന് ഒരു തേങ്ങലോടെ അവന് ഊന്നി നിന്നു കൊണ്ട് അവനെ പുണർന്നു കഴുത്തിൽ മുഖം വെച്ചു തേങ്ങി... അവന് ഞെട്ടി പോയി... "വേണ്ടാ... നമുക്ക് പോകാം...കാശിയെട്ടാ... എനിക്ക് പേടിയാകുന്നു...വല്ലതും സംഭവിച്ചാൽ... എനിക്ക് സഹിക്കില്ല... നമുക്ക് പോകാം" അവൾ തേങ്ങി കരഞ്ഞതും അവളുടെ ശബ്ദം കാരണമവൻ അവളെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് അമർത്തി... "പറഞ്ഞതല്ലേ നിന്നോട് നാട്ടിലേക്ക് പോകാൻ... ഇതൊക്കെ മുന്നേ പ്രധീക്ഷിച്ചത് കൊണ്ടാ പോകാൻ പറഞ്ഞത്...

ഇപ്പൊ മനസ്സിലായില്ലേ... ഇവിടെ നിന്ന് പുറത്ത് ഇറങ്ങിയാൽ ഉടൻ നിന്നെ നാട്ടിലേക്ക് അയക്കും ഞാൻ" അവളുടെ ചെവിയോരം അവന് പതിഞ്ഞ ശബ്ദത്തോടെ പറഞ്ഞു അപ്പോഴും അവന്റെ കണ്ണുകൾ പുറകെ വന്ന ഗുണ്ടകളെ തിരഞ്ഞു... "ഞാൻ മരിക്കുമെന്ന് പേടിച്ചിട്ടല്ലാ... ഞാൻ ജീവനോടെ ഇരിക്കുമ്പോൾ കാശിയേട്ടൻ മരിക്കുന്നത് കാണാൻ വയ്യ എനിക്ക്....."അവൾ കരച്ചിലിനിടയിൽ അവനെ നോക്കി അലറി...അവനിൽ നിന്ന് അടർന്നുകൊണ്ടവൾ അവന്റെ ചൂട് രക്തത്തിൽ തൊട്ടു... "കണ്ടില്ലേ... എന്നേ അവർക്ക് വേണ്ടാ... വേണ്ടത് കാശിയേട്ടനെ ആണ്... സ്വയം രക്ഷിക്കാൻ മറ്റൊരാളുടെ ജീവനെടുക്കാൻ അവർ മടിക്കില്ല...

ശെരിയാ കാശിയേട്ടൻ മരിക്കാൻ തയ്യാറാണ്... പക്ഷെ കാശിയേട്ടനെ പ്രധീക്ഷിച്ചു ജീവിക്കുന്ന അച്ഛനേം അമ്മയെയും ഓർത്തോ... മുത്തശ്ശിയെ ഓർത്തോ... ഇത്രയും കാലം കാശിയെട്ടൻ കാരണം കണ്ണീർ പൊഴിച്ചു...എനിയും അവരെ കണ്ണീർ കുടിപ്പിക്കാൻ ആണോ ഇത്....മകനോപ്പം ഒന്ന് സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയെ ഉള്ളു... അപ്പോഴേക്കും തീരാ വേദനായി അവർക്ക് ഒരു നോവ് നൽകണോ... എനിക്ക് വയ്യാ ഇതൊന്നും കാണാൻ എനിക്ക് വയ്യാ... മരിക്കുന്നുണ്ടേൽ ആദ്യം എന്നേ കൊല്ലാൻ പറയണം... കാശിയെട്ടാനില്ലാതെ ഒരു തിരിച്ചു പോക്ക് എനിക്ക് സാധിക്കില്ല... കാശിയെട്ടാനില്ലാതെ ഒരു ജീവിതം എനിക്ക് ഓർക്കാൻ കൂടി വയ്യാ "

അവൾ തേങ്ങി കരഞ്ഞു... അവന് ആദ്യമായി അവളെ കാണുന്നത് പോലെ നോക്കി... അവളുടെ കണ്ണുനീർ കാണെ എന്തോ അവന്റെ മനസ്സ് കൊളുത്തി വലിച്ചത് പോലെ തോന്നി....എന്തിനോ നെഞ്ച് തുടിച്ചത് പോലെ...... സ്വയബോധമില്ലാതെ കരഞ്ഞുകൊണ്ടിരിക്കെ ആണ് അവന്റെ നെഞ്ചിൽ നിന്ന് ഷർട്ടിൽ പറ്റിയ ചോര കറ കണ്ടതും അവളുടെ കൈകൾ അവിടം വെച്ചു... അതറിഞ്ഞവൻ അവളുടെ കൈകൾ വെച്ച നെഞ്ചിലേക്ക് ഒന്ന് നോക്കി... അവിടെ രക്തം പൊടിഞ്ഞു കിടക്കുന്നു... കല്ലിന്മേൽ വീണപ്പോൾ പറ്റിയതാണ്... "നീ കരയല്ലേ...എനിക്ക് ഒന്നുമില്ല..."ആദ്യമായി അവന്റെ ശബ്ദം ഇടറി... അവളുടെ കണ്ണുനീർ കാണെ..

. "പക്ഷെ എനിക്കുണ്ട്.... ഇതൊക്കെ കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുന്നുണ്ട്...അതൊന്നും ആർക്കും മനസ്സിലാവില്ല..."അവൾ കണ്ണീരോടെ പറഞ്ഞു... സ്വയം നിയന്ത്രിക്കാൻ ആവാതെ അവൾ തേങ്ങി... പെട്ടന്നവൻ ഞെട്ടി... അവളിൽ നിന്ന് നോട്ടം മാറ്റിയാവാൻ കാലടിയൊച്ചകൾ കാതോർത്തു... അതവർ തന്നെയാണെന്ന് മനസിലായതും അവളെ ചേർത്തുപിടിച്ചവൻ ഒതുങ്ങി നിന്നു... അവളുടെ തേങ്ങലുകളുടെ ശബ്ദം ഉയർന്നപ്പോൾ അവന് വലം കൈകൊണ്ടവളുടെ വാ പൊത്തി... "കരയല്ലേ വൈശാലി..."അവന് പതിയെ പറഞ്ഞു... അവൻ അവരുടെ കാലടി ശബ്ദം കാതോർത്തു... "എവിടെയെങ്കിലും ഉണ്ടാകും ചുറ്റും നോക്കെടാ "

അവരുടെ ശബ്ദം കേട്ടതും അവന് അവളെകൊണ്ട് ചുമരിൽ പറ്റി നിന്നു... അവൾ വാ പൊത്തി പിടിച്ച അവന്റെ കൈ എടുത്തുമാറ്റി...അവന് കണ്ണുകൾ കൊണ്ട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു... "പിടിച്ചോട്ടെ... എന്തായാലും കാശിയേട്ടനെ അവർ വെറുതെ വിടില്ല.. എന്നേം അവർ " അടുത്തേക്ക് നീങ്ങുന്ന. കാലടി ശബ്ദവും... വൈശാലിയുടെ സ്വരം അവർ കേൾക്കുമോ എന്ന ഭീതിയിൽ അവളുടെ വാ മൂടാനായി കൈകൾ ഉയർത്തിയപ്പോൾ തടസ്സമായി അവൾ കൈകളിൽ പിടിച്ചു... "എന്നേം കൊല്ലട്ടെ "വീറോടെ ചുണ്ട് വിതുമ്പി പറയുമ്പോൾ കാതിൽ പതിയുന്ന ഉണങ്ങിയ ചപ്പുകൾ ചതഞ്ഞുകൊണ്ട് ഉയരുന്ന കാലടി ശബ്ദം അടുത്തു വന്നതും ശക്തിയോടെ അവന് അവളുടെ വിതുമ്പുന്ന വിറയാർന്ന ചുണ്ടുകളിൽ പൊതിഞ്ഞു പിടിച്ചു...

അവളുടെ നിറഞ്ഞ കണ്ണുകൾ മിഴിഞ്ഞു വന്നു...ശക്തമായി നെഞ്ചം തുടിച്ചുതുടങ്ങി ....തടസ്സമായി പിടിച്ചു വെച്ച അവന്റെ കൈകളിലെ പിടിത്തം അയഞ്ഞു വന്നു... നിമിഷ നേരം ആ കൈകൾ കൊണ്ട് അവളെ ചുറ്റിവരിഞ്ഞവൻ ഭിത്തിയിൽ പറ്റി നിന്നു... അവളുടെ തേങ്ങലുകൾ അവന്റെ ചുംബനത്തിൽ ഉയരാതെ ആയി... ഒന്നൂടെ അവളിലേക്ക് ആഴ്ന്നതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... അവളെ തന്നിലേക്ക് അണച്ചു പിടിച്ചവൻ കാലടി ശബ്ദം കാതോർത്തു... "ദേ അവിടെയുണ്ട്..."അവരുടെ ശബ്ദം മുഴങ്ങി കേട്ടു ... അടുത്തേക്ക് നീങ്ങി വന്ന കാലടി ശബ്ദം മെല്ലെ താഴ്ന്നു... പതിയെ പതിയെ കാലടി ശബ്ദം മാഞ്ഞു പോയി...

അവന് ആശ്വാസത്തോടെ കണ്ണുകൾ ചിമ്മി തുറന്നതും മുന്നിൽ കണ്ണുകൾ അടച്ചു നില്കുന്നവളെ കാണെ അവന്റെ കണ്ണുകൾ മിഴിഞ്ഞു... ഞെട്ടലോടെ അവളുടെ തോളിൽ പിടിച്ചവൻ അവളിൽ നിന്നു ചുണ്ടുകൾ അടർത്തി മാറ്റി...അവൾ തളർച്ചയുടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പോയി.... ബാക്കി വന്ന ഒരിറ്റു കണ്ണുനീർ തുറന്നിട്ട ഷർട്ടിലൂടെ അവന്റെ നെഞ്ചിൽ ഉറ്റി.... അവന് ഞെട്ടിപോയി ... "ഒരുവൻ അടുത്തേക്ക് വരുന്നത് അറിഞ്ഞു അവൾ തേങ്ങുന്ന ശബ്ദം കേൾക്കാതിരിക്കാൻ പെട്ടെന്നുള്ള ഉൾപ്രേരണയിൽ ചെയ്തു പോയി... അവളുടെ സമ്മതം പോലും ഇല്ലാതെ.. തെറ്റിദ്ധരിച്ചു കാണുമോ... മുതലെടുത്തെന്ന് കരുതിക്കാണുമോ....

"അവന്റെ ഹൃദയമിടിപ്പ് ഉയർന്നു... അവളുടെ കണ്ണുനീർ പതിഞ്ഞ ഇടം പൊള്ളുന്നത് പോലെ തോന്നി... അവന് അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി... അവളുടെ കണ്ണുകൾ അവനെ ഉറ്റുനോക്കി... അവന്റെ കണ്ണുകൾ അവളെ നോക്കാൻ ആവാതെ നാലുപാട് തിരഞ്ഞു ... സമ്മതമില്ലാതെ... അവളുടെ സമ്മതമില്ലാതെ താൻ... അവനിൽ കുറ്റബോധം നിറഞ്ഞു... ആ കണ്ണിലേക്കു നോക്കാനുള്ള ശക്തിയില്ലാതേ അവന് മുഖം വെട്ടിതിരിച്ചു... "പോ... പോകാം "അത്രയും പറഞ്ഞവൻ മുന്നോട്ട് നടന്നു.. ഒരുമാത്ര അവന്റെ പെരുമാറ്റത്തിൽ അവൾ നെറ്റിച്ചുളിച്ചു നിന്നു... കുറച്ചു മുന്നേ നടന്നത് ഓർത്തതും അവളിൽ പരവേഷം തോന്നി...

ഹൃദയമിടിപ്പ് ഉയർന്നു....കവിളുകൾ ചുവന്നു... സങ്കടത്താൽ വിതുമ്പിയ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... അവന്റെ വെപ്രാളം കാണെ അവൾക് ചിരി പൊട്ടി... കുറച്ചു മുന്നേയുള്ള അവളിലെ സങ്കടവും പേടിയും എങ്ങോ മാഞ്ഞില്ലാതായി... ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൾ അവനടുത്തേക്ക് ഓടി... അവളെ നോക്കാതെ എന്നാൽ ശ്രെദ്ധയോടെ അവളുടെ കയ്യും പിടിച്ചവൻ അവിടെ നിന്നു നടന്നു... തിരികെ പോകുമ്പോൾ മൗനമായിരുന്നു ഇരുവരിലും....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story