താലി 🥀: ഭാഗം 27

thali

എഴുത്തുകാരി: Crazy Girl

"കാശി "പെട്ടെന്നുള്ള കാശിയുടെ അടിയിൽ പ്രവീൺ നടുക്കത്തോടെ വിളിച്ചു... "അതേടാ കാശി തന്നെയാ..."കാശി അവനു നേരെ അലറിയതും ഒന്നും മനസ്സിലാകാതെ അവന് ഉയർന്നെഴുനേറ്റു നിന്നു... "എന്താടാ നിനക്ക് " കാശിയുടെ ദേഷ്യം നിറഞ്ഞ മുഖത്ത് നോക്കി ഒന്നും മനസ്സിലാകാതെ പ്രവീൺ ചോദിച്ചു... "എനിക്കെന്താണെന്ന് അറിയണോ നിനക്ക്... ഏഹ്... അറിയണോ ഡാ "അവന്റെ കോളറിൽ പിടിച്ചവൻ കത്തി എരിയുന്ന കണ്ണോടെ പ്രവീണിനെ നോക്കി ചോദിച്ചതും ... അപ്പോഴും പ്രകാശനും സുമതിയും എന്താണ് നടക്കുന്നത് എന്നറിയാതെ അവർക്കടുത്തേക്ക് നടന്നു... "കൊന്നു കളഞ്ഞില്ലെടാ...പ്രവീണേട്ട... എന്നും വിളിച്ചു വരുന്ന ആ കുഞ്ഞ് പെണ്ണിനെ യാതൊരു ദയയും ഇല്ലാതെ കൊന്നു കളഞ്ഞില്ലെടാ നീ "

അവന്റെ കോളറിൽ കുലുക്കി കാശി പറയുമ്പോൾ സുമതിയും പ്രകാശനും അതിലുപരി പ്രവീണും ഞെട്ടി പോയി... "നീയെന്തൊക്കെ ആട പറയുന്നേ "അവന്റെ കയ്യില് നിന്ന് കുതറിയവൻ അലറി... "അറിയില്ലേ നിനക്ക് ഞാൻ എന്താണ് പറയുന്നത് എന്ന് അറിയില്ലേ നിനക്ക്..."കാശി അവനെ ദേഷ്യത്തോടെ നോക്കി... "അറിയില്ലാ... എനിക്കൊന്നും മനസ്സിലാകുന്നില്ല..."പ്രവീൺ അവനെ ഉറ്റുനോക്കി... "അലോഷിയെ നിനക്ക് ഇഷ്ടാമായിരുന്നില്ലേ " കാശിയുടെ ചോദ്യം കേട്ടതും അവന് ഞെട്ടി പോയി... "എന്താ പ്രവീൺ ഞെട്ടിയോ നീ...ബാക്കിയും കൂടെ പറയട്ടെ ഞാൻ "ഭീഷണി രൂപത്തിൽ കാശി പറഞ്ഞതും പ്രവീൻ നിർവികരമായി അവനെ നോക്കി...

"അന്ന് അലോക് ആദ്യം വിളിച്ചു പറഞ്ഞത് നിന്നോട് അലോശിക്ക് കൂട്ടു നിക്കുമോ എന്ന്... പക്ഷെ തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞപ്പോൾ ആണ് അവന് എന്നേ വിളിച്ചു അലോശിക്ക് കൂട്ടു നില്കണം എന്ന് പറഞ്ഞത്... എന്നാൽ അലോക് വിളിച്ച നേരം നീ അവന്റെ വീട്ടിൽ ഉണ്ടായിരുന്നു...ആ ഒരു നിമിഷം അവളെ ഒറ്റക്ക് കിട്ടിയത് കൊണ്ട് തന്നെ നീ നിന്റെ ഇഷ്ടം പറയാൻ പറ്റിയ സമയം ആണെന്ന് കരുതി...അതാരുമറിയരുത് എന്ന് കരുതി അതുകൊണ്ടാണ് നീ വീട്ടിൽ ഉള്ളത് അലോകിനോട് മറച്ചു വെച്ചത്.. എന്നാൽ വീട്ടിനകത്തേക്ക് കയറിയതും കരയുന്ന അലോഷിയെ ആണ് കണ്ടത്...

അവളിൽ നിന്ന് ഞാനും അവളും ഉണ്ടായ സംഭാഷണവും അവളെ അടിച്ചിട്ട് ദേഷ്യത്തിൽ പോയതൊക്കെ അറിഞ്ഞപ്പോൾ നിനക്ക് ദേഷ്യം തോന്നി... കാരണം അവൾ എന്നേ സ്‌നേഹിക്കുന്നുണ്ടെന്ന് നീ തെറ്റിദ്ധരിച്ചു... അവൾ കരയുന്നത് ഞാൻ അവളുടെ പ്രണയം നിരസിച്ചത് കൊണ്ടാണെന്നു നീ മനസ്സിലാക്കി....നിനക്ക് നഷ്ടബോധമായിരുന്നു... അത്രമാത്രം നീ അവളെ മനസ്സിൽ കൊണ്ട് നടന്നിരുന്നു... അവളുടെ സങ്കടം കാണെ നിനക്ക് ദേഷ്യം ഇരട്ടിച്ചു ...എങ്കിലും അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു...ദേഷ്യത്തിനപ്പുറം നിന്നിലെ വികാരം മാറി തുടങ്ങി... ഒറ്റക്ക്...അതും സ്നേഹിക്കുന്ന പെണ്ണിന്റെ കൂടെ... നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്നവൾ നിന്റെ നിയന്ത്രണം നശിപ്പിച്ചു....

നിന്നിലെ പിശാജ് പുറത്തേക്ക് വന്നു... അതിലുപരി അവളോടുള്ള ദേഷ്യം ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്നിട്ട് അവൾക്കെന്നോടാണ് ഇഷ്ടം എന്ന് നീ തെറ്റിദ്ധരിച്ചപ്പോൾ തോന്നിയ ദേഷ്യം...അവളെ സ്വന്തമാക്കണമെന്ന് ഉറപ്പിച്ചു... കയ്യേറ്റം നടന്നു പക്ഷെ ആ കുഞ്ഞ് പെണ്ണിനെ നീ കീഴ്പെടുത്തി...കൊല്ലണമെന്ന് ആഗ്രഹിച്ചില്ല... പക്ഷെ അവളുമായുള്ള കയ്യേറ്റത്തിൽ നീ യാതൊരു ദയയും കൂടാതെ " കാശി പറഞ്ഞു നിർത്തിയതും പ്രവീൺ തറഞ്ഞു നിന്നു പോയി... പ്രകാശൻ ഞെട്ടി തരിച്ചു... സുമതി വാ പൊത്തി കരച്ചിലടക്കി...

"ശബ്ദം കേട്ടാണ് സുമേഷേട്ടൻ ഡോറിൽ മുട്ടിയത്... അയാൾ ഞാൻ വരുന്നത് കണ്ടതാണ്... അതുകോണ്ട് എന്നെയാണ് പ്രധീക്ഷിച്ചത്... പക്ഷെ ഡോറിലെ മുട്ട് കേട്ട് നീ ഞെട്ടി... അവളിൽ നിന്ന് അടർന്നു മാറി ഡോർ തുറന്നതും നിന്നിൽ പറ്റി കിടക്കുന്ന രക്ത തുള്ളികൾ അയാളിൽ സംശയം നിറച്ചു... അവസാനം രക്ഷപെടാൻ കഴിയില്ലെന്ന് കണ്ടതും പൈസ കൊടുത്തു അയാളെ കൂടെ കൂട്ടി...അപ്പോഴാണ് എന്റെ ബൈക്കിന്റെ ശബ്ദം... നീ വേഗം ബൈകുമായി ശബ്ദമില്ലാതെ മറഞ്ഞു നിന്നു... ഞാൻ അകത്തേക്ക് കയറിയ നിമിഷം നീ അവിടം സ്ഥലം വിട്ടു... എന്നാൽ നീ പറഞ്ഞതനുസരിച്ചു ഓരോ വീട്ടിൽ ചെന്നു ആളുകളെ കൂട്ടി വന്നയാൾ ഡോറും തള്ളി വന്നു...

കണ്ടത് എന്നെയും ബോധമില്ലാതെ കിടക്കുന്ന അലോശിയും..... പിന്നൊന്നും വേണ്ടല്ലോ... എല്ലാം എന്റെ തലയിൽ അല്ലെ " കാശി പുച്ഛത്തോടെ പറഞ്ഞതും മുന്നിൽ നില്കുന്നവനെ പ്രവീൺ തള്ളി... "കള്ളം പച്ച കള്ളം... എനിക്കറിയില്ലാ... ഞാൻ അല്ലാ...അന്ന് ഞാൻ അവിടെ ചെന്നിട്ടില്ലാ... അലോക് വിളിച്ചിരുന്നു പക്ഷെ ഞാൻ തിരക്കായിരുന്നു... അതുകൊണ്ട് ഞാൻ പോയില്ലാ... അതാണ്‌ സത്യം....കാശി നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു... നിനക്ക് തോന്നുന്നുണ്ടോടാ...അവളെ ഞാൻ.... ശെരിയാ ഇഷ്ടമായിരുന്നു... മനസ്സിൽ കൊണ്ട് നടന്നതായിരുന്നു.... അങ്ങനെ ഉള്ള അവളെ എനിക്ക് നോവിക്കാൻ കഴിയുമോ... "പ്രവീൺ കണ്ണീരോടെ അലറി...

"മോനെ കാശി മോന് തെറ്റിദ്ധരിച്ചു പോയതാവും "സുമതി കണ്ണീരോടെ പറഞ്ഞു... "അല്ലാ ഇവന് തന്നെയാ... ഇവന് തന്നെയാ അലോഷിയെ കൊന്നത് അതറിഞ്ഞാൽ അലോകിനേം ഇവനാ കെട്ടി തൂകിയത്... എനിക്ക് അറിയാം..."കാശി അലറി "അല്ലാ അല്ലാ അല്ലാ... ഞാൻ അല്ലാ... എനിക്കതിനു ആവില്ല "പ്രവീൺ കരഞ്ഞു പോയി... കാശി ദേഷ്യത്തോടെ അവനെ അടിക്കാനായി മുന്നോട്ട് നീങ്ങിയതും അവനു തടസ്സമായി പ്രകാശൻ മുന്നിൽ കയറി നിന്നു... "അവന് പറഞ്ഞില്ലേ കാശി അവന് അല്ലെന്ന്..."അയാൾ കാശിയെ നോക്കി പിടപ്പോടെ പറഞ്ഞു.. "അവൻ തന്നെയാണ്... പപ്പേടെ മോന് തന്നെയാണ്... അവനെ ഞാൻ വിടില്ലാ... ഇനിയൊരു സന്തോഷ ജീവിതം അവനു ഞാൻ നൽകില്ലാ...

അറിയിച്ചിട്ടുണ്ട് അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചിട്ടുണ്ട് ഞാൻ " കാശി എരിയുന്ന കണ്ണോടെ പ്രകാശന് പുറകിലുള്ള പ്രവീണിനോടായി പറയുമ്പോൾ പ്രവീൺ നിറഞ്ഞ കണ്ണോടെ അല്ലെന്ന് തലയാട്ടി... അത് അവഗണിച്ചവൻ മുന്നിൽ നിക്കുന്ന പ്രകാശനെ നോക്കി.. "വിശ്വസിക്കാൻ പറ്റുന്നുണ്ടാവില്ല... എനിക്കും പറ്റിയില്ല... അലോക് പ്രവീൺ ഇവരായിരുന്നു എന്റെ ലോകം... എന്നാൽ അവന്... സ്വന്തം കൂട്ടുക്കാരനെ കെട്ടി തൂകി... അവന്റെ കുഞ്ഞ് പെങ്ങളെ പിച്ചിച്ചീന്തി... നാളെ ഈ അമ്മയെ അവന് അങ്ങനെ ചെയ്യില്ലെന്ന് ആര് കണ്ടു " പ്രവീൺ അവന് പറയുന്നത് കേൾക്കാനാവാതെ കണ്ണുകൾ ഇറുക്കെ അടച്ചു... "അവനല്ലെന്ന് പറഞ്ഞില്ലേ കാശി "

കാശിയെ പുറകിലെക്ക് തള്ളി പ്രകാശൻ മുരണ്ടു... രണ്ടടി പുറകിൽ വെച്ചവൻ നിന്നു... മുന്നിൽ മുരണ്ടു നിൽക്കുന്ന പ്രകാശനെ കാണെ അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "എന്ന പറ അങ്കിളേ... അവന് അല്ലെങ്കിൽ പിന്നെ ആരാ "അവന്റെ ഭാവം മാറിയതും പ്രകാശൻ ഞെട്ടി... പ്രവീൺ അമ്പരപ്പോടെ അവനെ നോക്കി സുമതിയും ഞെട്ടി... വൈശാലി ഒരു മൂലയിൽ നിന്നു അവരെ ഉറ്റുനോക്കി നിന്നു... "കാ... കാശി "അയാൾ പരിഭ്രമത്തോടെ വിളിച്ചു... "എന്തെ അങ്കിളേ വേദനിച്ചോ... മകനെ പറഞ്ഞപ്പോൾ ഈ മനസ്സ് നൊന്തോ... അത്രക്കും ഇഷ്ടാണല്ലോ പ്രവീണിനെ ആറ്റുനോറ്റ് കിട്ടിയതല്ലേ... എങ്കിലും അവനെ നിങ്ങള് വളർത്തിയത് എങ്ങനെ ആണെന്ന് എനിക്കറിയാം... അവനെ നന്നായി എനിക്ക് അറിയാം...

അവനല്ല ഇത് ചെയ്തത് എന്നും എനിക്കറിയാം... അത് ആരാണെന്നും എനിക്കും അറിയാം... ഈ നിൽക്കുന്ന അങ്കിളിനും അറിയാം " പ്രതേക താളത്തോടെ പറഞ്ഞവൻ പ്രകാശന് മുന്നിൽ നിന്നതും അയാൾ വിയർത്തു... ഒന്നും മനസ്സിലാകാതെ നിൽക്കുന്ന പ്രവീണിനെ കാശി ഒന്ന് നോക്കി... അത് വരെ ഉണ്ടായിരുന്നു ദേഷ്യം അവനിപ്പോൾ ഇല്ലാ എന്നവന് മനസ്സിലായി... എന്നാൽ പപ്പയിലേക്ക് നീളുമ്പോൾ ആ കണ്ണുകൾ ചുവപ്പ് രാശിയിൽ കുറുക്കുന്നു... "നീയെന്തൊക്കെയാ കാശി പറയുന്നേ എനിക്കെങ്ങനെ അറിയാനാ... ഞാൻ ആയിരുന്നുവെങ്കിൽ ഈ കേസ് അന്നോഷിക്കാൻ ഞാൻ സഹായിക്കുമായിരുന്നോ "അയാൾ വിയർപ്പൊപ്പി പറഞ്ഞതും അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...

"മന്ത്രിയുടെ pa ആയത് കൊണ്ട് തന്നെ ബുദ്ധിയുണ്ടാകും എന്നറിയാം...പക്ഷെ അതെന്റെ മുന്നിൽ വേണ്ടാ... ഐഡിയ കൊള്ളാം എല്ലാത്തിനും കൂടെ ഉണ്ടെന്ന് പറഞ്ഞു കൂടെ കൂടിയിട്ട് എന്നിൽ നിന്ന് എല്ലാം അറിഞ്ഞു എന്റെ വഴി മുടക്കാൻ ശ്രേമിച്ചു.... എന്നിട്ടും വിട്ട് പോകുന്നില്ല എന്ന് കണ്ടതും കൊല്ലാൻ ആളെ അയച്ചു... അല്ലെ അങ്കിളേ "കാശി കനപ്പിച്ചു പറഞ്ഞതും അയാൾ ഞെട്ടി... പ്രവീണും...സുമതിയും.. "നീ ഇല്ലാകഥ " "അജ്മൽ " പ്രകാശൻ പറഞ്ഞു തുടങ്ങുന്നതിനു മുന്നേ കാശി വിളിച്ചതും സുമേഷിനേം താങ്ങി അജ്മൽ അകത്തേക്ക് കയറി... പ്രകാശൻ ഞെട്ടി... തല്ലിച്ചതഞ്ഞു നില്കാൻ പോലും പാട് പെടുന്ന സുമേഷിനെ നോക്കിയയാൾ കാശിയെ ഭയത്തോടെ നോക്കി...

"എനി രക്ഷപെടാൻ കഴിയില്ല അങ്കിൾ... എല്ലാം ഞാൻ അറിഞ്ഞു... എല്ലാം...പക്ഷെ അത് ഈ കൂടി നില്കുന്നവരും അറിയട്ടെ... എന്താണ് സംഭവിച്ചതെന്ന് " കാശി പറഞ്ഞതും അയാളുടെ തല കുമ്പിട്ടു.. "എനിയും പറഞ്ഞില്ലെങ്കിൽ എല്ലാം കൂടെ നിങ്ങള്ടെ ഈ മകന്റെ തലയിൽ ഞാൻ അങ്ങ് കെട്ടി വെക്കും... സ്വപ്നം കണ്ട മകന്റെ ജീവിതം താറുമാറാകുന്നത് താൻ കാണേണ്ടി വരും...പ്പാ പറയെടോ... ആർക്കുവേണ്ടിയാടോ താൻ ഞങ്ങളെ വിഡ്ഢി വേഷം കെട്ടിച്ചത് "കാശി അലറിയതും അയാൾ ഭയത്തോടെ പുറകിലേക്ക് വേച്ചു പോയി... ഇനിയൊന്നും തനിക് മറക്കാനാവില്ലെന്ന സത്യം അയാൾ മനസ്സിലാക്കി... ************* "ഹലോ പ്രകാശാ " "ആഹ് പറ സർ... ഇന്നെവിടെയെങ്കിലും മീറ്റിംഗ് ഉണ്ടോ "

"അതെല്ലടോ... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു... താൻ ഫ്രീ ആണോ " "അതെ സർ പറഞ്ഞോളൂ " "പ്രകാശ തനിക്കറിയില്ലേ എന്റെ ചേട്ടൻ വിനോദിനെ... ചേട്ടന് മൂന്ന് പെണ്മക്കളാ.. മൂത്തവൾക് പ്രായമായി കല്യാണം നടത്താനേ " "പറഞ്ഞോ സർ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ... ഞാൻ അന്നോഷിക്കാം " "പ്രകാശാ ഞാൻ വിളിച്ചത് ഒരു പ്രൊപോസൽ പറയാൻ ആണ്... തനിക്കൊരു മകന് ഇല്ലേ... പ്രവീൺ... അവനെ ഞങ്ങൾ കണ്ടിട്ടുണ്ട്... എന്തുകൊണ്ടോ അവൾക് അവന് ചേരുമെന്ന് തോന്നുന്നു...

എന്താ തന്റെ അഭിപ്രായം " മന്ത്രി വിനായകൻ സർ പറഞ്ഞത് കേട്ടതും പ്രകാശൻ അമ്പരന്നു പോയി... "സർ അവന് പഠിക്കുകയല്ലേ "അത് പറയുമ്പോൾ അയാൾക് വാക്കുകൾ കിട്ടിയില്ല... "അവളും പഠിക്കുകയാണ്... ഇരുവരും പഠിച്ചു കഴിഞ്ഞിട്ട് ഒരു കല്യാണം അതിനു മുന്നേ ഒന്ന് ഉറപ്പിച്ചു വെക്കണം അത്രേ ഉള്ളു... തനിക് എന്തേലും പ്രോബ്ലം ഉണ്ടോ "വിനായകൻ സാറിന്റെ ചോദ്യം കേട്ട് അയാൾക് സന്തോഷം തോന്നി... "എന്ത് പ്രോബ്ലം സാർ സാറിനെ പോലെ ഒരാളുടെ വീട്ടിലേക്ക് എന്റെ മകനെ അയക്കാൻ എനിക്ക് സന്തോഷമേ ഉള്ളു... ഇതിലും നല്ലൊരു ആലോചന വേറെ ഇല്ലാ... ഒരുപാട് സന്തോഷമുണ്ട് സർ " പ്രകാശൻ സംസാരിച്ചു കഴിഞ്ഞതും നല്ലൊരു ദിവസം പെണ്ണ് കാണാൻ വരാമെന്നും പറഞ്ഞു കാൾ വെച്ചു... അയാൾ സന്തോഷത്തിന് അങ്ങേയറ്റം ആയിരുന്നു മന്ത്രി വിനായകന്റെ കുടുംബത്തിൽ ഒരംഗമാവുക എന്നത് ചെറിയ കാര്യമല്ലാ....

പെട്ടെന്ന് പ്രവീണിനോട് പറയാം എന്ന് കരുതി പ്രകാശൻ അവന്റെ മുറിയിലേക്ക് ചെന്നു... എന്നാൽ അവിടം അവനില്ലായിരുന്നു... ബാത്‌റൂമിൽ നിന്ന് അവന്റെ ശബ്ദം കേട്ടതും പ്രകാശൻ അവന് ഇറങ്ങാനായി കാത്തിരുന്നു... "എനിക്കപ്പോഴാ ഇങ്ങനെ തോന്നിയതെന്ന് അറിയില്ലാ... പക്ഷെ നിന്നെ ഇപ്പൊ കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല... നിന്നോട് പറയാനായി മനസ്സ് വെമ്പുകയാ... ഐ love you അലോഷി... അയ്യേ.. ഇതൊരുമാതിരി പൈങ്കിളി... ഇങ്ങനേം പറഞ്ഞു പോയാ അവളെന്നെ കളിയാക്കി കൊല്ലും കുട്ടിപിശാഷ്... ഇനിയെന്താപ്പാ ചെയ്യാ... അലോകിനോടും കാശ്ശിയോടും പറഞ്ഞാലോ... വേണ്ടാ.. അവൾക്കിഷ്ടമില്ലെങ്കിൽ പിന്നെ അവരെ ഫേസ് ചെയ്യാൻ മടിയാകും... എന്താ ചെയ്യാ... ഒരെത്തും പിടിയും കിട്ടണില്ലല്ലോ "

കണ്ണാടിയിൽ നോക്കി സ്വയം പ്രവീൺ പറയുമ്പോൾ ഇതെല്ലാം പുറത്ത് നിന്ന് കേൾക്കുന്ന പ്രകാശൻ ഞെട്ടി പോയിരുന്നു... മകന്റെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം അയാൾക്കെന്തോ ഉൾകൊള്ളാൻ പറ്റിയില്ലാ... ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയതാണവനെ... അവനു ഏറ്റവും ബെസ്റ്റ് നൽകണം എന്ന് നിർബന്ധവുമുണ്ട്... ഇത് വരെ അങ്ങനെ തന്നെ ആയിരുന്നു അവനു നൽകിയതും... എന്നാൽ ഒരു ഓർഫനാജ് പെണ്ണിനെ എങ്ങനെ അവനെ കൊണ്ട്... ശെരിയാ നല്ല പിള്ളേരാ..അവനു പ്രിയപെട്ടവരും ആണ്... എന്ന് കരുതി അത് പോലെ ഒരു പെണ്ണിനെ എങ്ങനെ തന്റെ മകന്റെ ഭാര്യയായി കാണും... എന്ത് കൊണ്ടും വിനായകൻ സാറിന്റെ വീട്ടിലെ ഒരംഗമാവുന്നത് ചെറിയ കാര്യമല്ലാ...

ഇത് പോലെ ഒരാലോചന തള്ളി കളയാൻ സാധിക്കില്ല... എന്ത് കൊണ്ടും പ്രവീണിന് ഒത്തതും ഇതാണ്... മനസ്സിൽ നിറഞ്ഞ വീർപ്പുമുട്ടാലോടെ അയാൾ അവിടെ നിന്നും ഇറങ്ങി... എന്തുകൊണ്ടോ മകനോട് അവളെ മറക്കണം എന്ന് പറയാൻ അയാൾക് സാധിക്കില്ലായിരുന്നു... എന്തും നൽകി കൊടുക്കുന്ന അവന്റെ പ്രിയപ്പെട്ട പപ്പ അത് ഇല്ലാതാക്കാൻ അയാൾക് സാധിക്കില്ല... എന്നാൽ അവന് അവളോട് പറയുന്നതിന് മുന്നേ അവളോട് ഇതിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞു വെക്കണം എന്നയാൾക് തോന്നി... അവൾക് ഇഷ്ടമല്ലെന്ന് അറിഞ്ഞാൽ ചിലപ്പോൾ അവൻ ഇതിൽ നിന്ന് പിന്മാറും എന്നയാൾ വിശ്വസിച്ചു... പക്ഷെ അവളെ കാണാൻ ഒരു അവസരം കിട്ടിയിരുന്നില്ല...

അങ്ങനെ ഇരിക്കെ ആണ് രാത്രി വിനായകൻ സാറിന്റെ മകന് വരുണിനെ പബ്ബിൽ നിന്ന് പിക്ക് ചെയ്യാൻ തന്നോട് പറഞ്ഞത്.... മാറ്റന്നാളെയാണ് അവനേം കൊണ്ട് പെണ്ണ് കാണാൻ ചെല്ലാമെന്ന് പറഞ്ഞത്... അയാളുടെ മനസ്സാകെ ആസ്വസ്ഥമായി... വരുണിനേം കൊണ്ട് തിരിച്ചു പോകുംവഴി അലോഷിയുടെ വീട് കണ്ടതും ഇതാണ് പറ്റിയ സമയം എന്ന് കരുതി.... വരുണിനോട് പറഞ്ഞപ്പോൾ അവനു കുഴപ്പമൊന്നും ഇല്ലായിരുന്നു... അതുകോണ്ട് നേരെ അവിടേക്ക് വിട്ടു... അലോകും ഉണ്ടാകും എന്ന് പ്രധീക്ഷിച്ചു കൊണ്ടാണ് ഞാൻ അവിടെ ചെന്നത്.... ബെൽ അടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അലോഷി ഡോർ തുറന്നു .. ആരെയോ പ്രധീക്ഷിച്ച പോലെ ഉണ്ടായിരുന്നു ആ മുഖം...

എന്നെ കണ്ടതും പുഞ്ചിരിയോടെ ആണ് അവൾ അകത്തേക്ക് ക്ഷണിച്ചത്... കുളിച്ചത് കൊണ്ട് തലയിൽ തൂവർത്ത് കെട്ടിയിരുന്നു... മുഖം വല്ലാതെ ചുവന്ന് തുടുത്തിരുന്നു കരഞ്ഞിരുന്നു എന്ന് എടുത്തു പറയുന്ന പോലെ... ഒരു നിമിഷം പ്രവീൺ അവളോട് പറഞ്ഞോ എന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടാണ് ഞാൻ അവിടെ ഇരുന്നത്... "മോൾ എന്തെ കരഞ്ഞോ " "ഏയ് "അവൾ മുഖം വെട്ടിച്ചു.. "ഹ്മ്മ് അലോക് എവിടെ "പ്രകാശൻ ചുറ്റും കണ്ണോടിച്ചു "ചേട്ടൻ വന്നില്ല... ഓവർ time ഡ്യൂട്ടി ഉണ്ടായിരിക്കും "അവൾ പറഞ്ഞു കഴിഞ്ഞതും അയാൾ എങ്ങനെ തുടങ്ങും എന്ന പോൽ ഇരുന്നു "പറഞ്ഞു കഴിഞ്ഞില്ലേ എനിയും "അകത്തേക്ക് കയറികൊണ്ട് വരുൺ ചോദിച്ചതും മുന്നിൽ നില്കുന്നവളെ കണ്ടു അവന് ഞെട്ടി...

ഒരുമാത്ര അവളും... "നീയോ "അവന്റെ കണ്ണിൽ ദേഷ്യം ഉരഞ്ഞു പൊന്തി... "നീയെന്താ ഇവിടെ "അവളും നെറ്റിച്ചുളിച്ചവനെ നോക്കി... "നിങ്ങൾക് രണ്ടാൾക്കും അറിയുമോ "പ്രകാശൻ സോഫയിൽ നിന്ന് എണീറ്റു ഞെട്ടലോടെ ചോദിച്ചു... "പിന്നെ അറിയാതെ... ഈ കിളുന്ത് പെണ്ണിനെ ഒന്ന് തൊട്ടത്തിനല്ലേ ഇതിന്റെ ആങ്ങള എന്ന് പറഞ്ഞു നടക്കുന്ന കാശി വന്ന് അടിച്ചിട്ടുണ്ടോ പോയത്... മറക്കാൻ കഴിയില്ല എനിക്ക് "അവന് പകയോടെ അവളെ നോക്കി... "അപ്പോ നിനക്ക് ഞങ്ങളെ പിടിക്കാതെ ഉള്ളു... ബാക്കിയുള്ളോരേ മയക്കി എടുക്കാം അല്ലെ "അവന് ചോദിച്ചതും അവൾ ദേഷ്യത്തോടെ അവനെ നോക്കി... "വരുൺ ഇറങ്ങി പോകുന്നുണ്ടോ നീ..."അവൾക് ദേഷ്യം തോന്നി...

"ഇവനേം കൊണ്ട് എന്തിനാ അങ്കിൾ വന്നത് "അലോഷി ചോദിച്ചതും അയാൾ അവൾക് നേരെ തിരിഞ്ഞു... പ്രവീണിന്റെ മനസ്സിലുള്ളതും അവൾ പിന്മാറണം എന്നും പറഞ്ഞതും അവൾ തറഞ്ഞു പോയി... ഒരുമാത്ര അവനുമൊത്ത നിമിഷം മനസ്സിൽ തെളിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു... "പ്രവീണേട്ടന് എന്നേ അത്രക്ക് ഇഷ്ടാണോ അങ്കിൾ "അവൾ ചോദിച്ചു പോയി... അയാൾ പകപ്പോടെ അവളെ നോക്കി.... "ഇഷ്ടമാണെങ്കിലും നിനക്ക് അവനെ തരാൻ ഉദ്ദേശിക്കുന്നില്ല...നിന്നെ പോലത്തെ ഒരുത്തി ഇത് പോലെ എത്രണത്തിനെ മയക്കി എന്ന് ആർക്കറിയാം "വരുൺ പറഞ്ഞു നിർത്തിയതും അലോഷിയുടെ കൈകൾ അവനിൽ പതിഞ്ഞിരുന്നു...

"ആദ്യം നിന്റെ വ്യക്തിത്തം എന്താണെന്ന് നീ മനസ്സിലാക്ക്... ഇത്രയും പണമുണ്ടായിട്ടും നിന്റെ വില ചവിട്ടിയോളം താഴെയാണ്... നീ കാത്തിരുന്നോ പ്രവീൺ മീനാക്ഷിയെ കേറി പിടിച്ചതിനും നാളെ കംപ്ലയിന്റ് ചെയ്യും അതിനു സാക്ഷി ഞാൻ ആയിരിക്കും... നിന്റെ വേലത്തരം എല്ലാം തീർന്നു... നാളെ കോളേജിലുള്ളവർ നിന്നെ കാർക്കിച്ചു തുപ്പും " വെറുപ്പോടെ അവൾ മുഖം തിരിച്ചതും അവളുടെ കഴുത്തിൽ പിടിമുറുകിയവൻ ചുമരിനോട് ചേർത്തിരുന്നു... അവനിൽ നിന്ന് വരുന്ന മദ്യത്തിന്റെയും ലഹരിയുടെയും ഗന്ധം അവളിൽ അറപ്പു വരുത്തി... അതിലുപരി അവളിൽ നേരിയ ഭയം തോന്നിയെങ്കിലും പ്രവീണേട്ടന്റെ അച്ഛന് ഉണ്ടെന്നുള്ള അവളിൽ ആശ്വാസം തോന്നിച്ചു...

"മോനെ വിടു മോനെ... എന്താ ഇത് "അയാൾ അവന്റെ കയ്യില് പിടിച്ചു.. "വിട് പ്രകാശാ... നാളെ സാക്ഷിയായി മൊഴിയാൻ ഇവള് പാടില്ലാ... ഇവൾക്കുള്ള പണി ഞാൻ കൊടുക്കും "വരുൺ അലോഷിയുടെ മുഖമാകെ കണ്ണോടിച്ചു കൊണ്ട് പുച്ഛത്തോടെ പറഞ്ഞു... "മോനെ വേണ്ടടാ " "താൻ ഇറങ്ങി പോടോ... തന്റെ മകന് എന്റെ പെങ്ങളെ കെട്ടിച്ചു തരണമെങ്കിൽ ഞാൻ കൂടെ വിചാരിക്കണം... എന്നേ എതിർത്താൽ താൻ പിന്നെ ഈ കെട്ടിപ്പൊക്കിയതെല്ലാം വെറുതെ ആകും " അയാൾക് നേരെ അവന് ചീറിയതും പ്രകാശൻ അവനിൽ നിന്ന് പിടി വിട്ടു... ഒരുമാത്ര അലോഷി പേടിച്ചു പോയി... "അങ്കിളേ.. വിടാൻ പറ അങ്കിളേ... വേദനിക്കുന്നു..."അവൾ കരഞ്ഞു...

"ഹും കരയെടി... നിന്റെ കണ്ണീരിലും അനന്തം ഉണ്ട്... സുന്ദരി പെണ്ണല്ലേ നീ "അവളുടെ ഇടുപ്പിൽ ചുറ്റിയവൻ പൊക്കിയെടുത്തതും അവൾ കുതറി കരഞ്ഞുക്കൊണ്ടിരുന്നു... എങ്കിലും നേരിയ പ്രദീക്ഷയോടെ പ്രകാശനെ നോക്കിയെങ്കിലും മുഖം വെട്ടിച്ചത് കാണെ അവൾക് വേദന തോന്നി.... ഒരുമാത്ര മകന്റെ ജീവിതം മാത്രമേ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു...എന്നും കിളിക്കൊഞ്ചലോടെ വിളിക്കുന്ന ആ പെണ്ണ് അയാൾക് അന്യമായിരുന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story