താലി 🥀: ഭാഗം 28 NEW

thali

എഴുത്തുകാരി: Crazy Girl

"വിട് വരുൺ... ഞാൻ.. ഞാൻ പറയില്ലാ... നിനക്ക് എതിരായി നിൽക്കില്ല വരുൺ... പ്ലീസ് എന്നെയൊന്നും ചെയ്യല്ലെ "അവളുടെ ശബ്ദം അവിടമാകെ ഉയർന്നു... നിലത്തേക്ക് നിർത്തികൊണ്ടവളുടെ അടുത്തേക്ക് അവന് നടന്നതും അവനെ തള്ളിയവൾ മുറിക്ക് പുറത്തിറങ്ങിയിരുന്നു.... ഹാളിൽ നിൽക്കുന്ന പ്രകാശനെ കണ്ടതും അവൾ അയാൾക് പുറകിൽ ചെന്നു നിന്നു... "പറ അങ്കിളേ... ഒന്നും ചെയ്യല്ലെന്ന് പറ... ഞാൻ.. ഞാൻ പ്രവീണേട്ടനോട് പറയാം... എനിക്ക് ഇഷ്ടമല്ലെന്ന് പറയാം... എന്നെയൊന്നും ചെയ്യല്ലെന്ന് പറ "കരഞ്ഞു തളർന്നവൾ അയാളുടെ കാലിൽ തൂങ്ങി പിടിച്ചു പറയുമ്പോൾ അയാൾക് വല്ലാതെ തോന്നി...

"ആഹ്ഹ്ഹ്ഹ് "അവളെ ഉയർത്തെഴുന്നേൽപ്പിക്കാൻ തുനിഞ്ഞതും നിമിഷ നേരം കൊണ്ട് അവൾ വരുന്നിന്റെ കൈകളിലേക്ക് ആഞ്ഞു വീണത് കണ്ടു പ്രകാശൻ ഞെട്ടി... അയാൾ ഭയത്തോടെ വരുണിനെ നോക്കി.. കയ്യിലെ ഫ്ലവർ വൈസ് കണ്ടതും വേദനയിൽ പുളയുന്ന അലോഷിയെ അയാൾ ഒന്ന് നോക്കി... "മോനെ വരുൺ "അയാൾ പരിഭ്രമത്തോടെ വിളിച്ചു.. "വേണ്ടാ പ്രകാശാ ആശിച്ചു പോയി.... ഒന്നാഷിച്ചാൽ അതിൽ നിന്ന് പിന്മാറുന്ന സ്വഭാവം എനിക്കില്ലെന്ന് അറിയുന്നതല്ലെടോ " പ്രകാശനെ നോക്കി പുച്ഛിച്ചുകൊണ്ട് അവളെ പൊക്കിയെടുത്തു നടക്കുമ്പോൾ മാടി അടയുന്ന കണ്ണുകൾ വലിച്ചു തുറന്നവൾ പ്രകാശനു നേരെ കൈകൾ നീട്ടിയിരുന്നു...

രക്ഷിക്കണം എന്ന് യാചിക്കുന്ന പോലെ... എന്നാൽ ലഹരിയുടെ ചൂടിൽ വരുൺ അവളിലേക്ക് പടരാൻ അവളെന്നെ പെണ്ണിനെ അറിയാൻ അവന്റെ ശരീരം തുടിക്കുകയായിരുന്നു... മദ്യമെന്ന ലഹരിയിൽ അവന്റെ മനസ്സും ശരീരവും മൃകീയമായിരുന്നു.... മനസ്സാകെ പിടച്ചിൽ ആയിരുന്നു പ്രകാശനു അലോക് വരുമോ എന്ന ഭയം അയാളെ മൂടി... ഇടയ്ക്കിടെ മുറിയിൽ ചെന്ന് തട്ടി... അവളുടെ കരച്ചിലിന്റെ ചീളുകൾ അല്ലാതേ മറ്റൊന്നും കേൾക്കുന്നില്ല... പെട്ടെന്നാണ് ബെല്ലടിച്ചത്... ഞെട്ടിപ്പോയി... എന്ത് ചെയ്യണം എന്നറിയാതെ... അവസാനം രണ്ടു കല്പ്പിച്ചു മുറിയുടെ ഡോർ തുറന്നതും...

പൂർണ നഗ്നയായി നിലത്ത് കിടന്നു പുളയുന്ന അലോശിയും അവളിലേക്ക് മൃകീയമായി ചായുന്ന വരുണും... കാണാൻ ആവാതെ പിടഞ്ഞു മാറി ഞാൻ... "ആരോ... ആരോ വന്നിട്ടുണ്ട്... നീ വേഗം വാ വരുൺ... ആരേലും അറിഞ്ഞാൽ... നിന്റെ അച്ഛന്റെ പതവി.. അഭിമാനം "പറയുമ്പോൾ പ്രകാശാന്റെ വാക്കുകൾ ഇടറിയിരുന്നു... "നാശം "സ്വയം മൊഴിഞ്ഞവൻ അവളിൽ നിന്ന് അടർന്നു കൊണ്ട് ഷർട്ട്‌ അണിഞ്ഞു... രണ്ടും കല്പിച്ചവൻ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന സുമേഷിനെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു... "എന്താടോ.."വരുൺ ദേഷ്യത്തോടെ ചോദിച്ചു "അയ്യോ സാറോ... ഞാൻ കരുതി ആ കാശി ആണെന്ന്... അവന് വരുന്നത് കണ്ടിരുന്നു...

അല്ലാ ആ കുട്ടിയെന്തിനാ കരയുന്നെ... വീട് വരെ കേട്ടു അതിന്റെ കരച്ചിൽ " സുമേഷ് പറയുന്നത് കേട്ടതും നെറ്റി തുടച്ചുകൊണ്ട് പ്രകാശൻ വരുണിനെ നോക്കി.. ആ മുഖത്ത് ഭയമോ പേടിയോ ഒന്നുമില്ലെന്നത് അയാളെ അതിശയിപ്പിച്ചു... "ഹ്മ്മ്മ് താൻ ഈ കാർഡ് പിടി... ഒരുലക്ഷത്തോളം ഉണ്ട്... എന്തിനാണെന്ന് മനസ്സിലായാലോ "വരുൺ ചോദിച്ചത് കേട്ടതും അയാൾ മനസ്സിലായത് പോലെ തലയാട്ടി... "ഹ്മ്മ് പ്രകാശ ഞങ്ങള്ക്ക് ഇറങ്ങാം "വരുൺ അയാളെ നോക്കി പറഞ്ഞുകൊണ്ട് ഇറങ്ങി കാറിലേക്ക് നടന്നു... "ആ പെണ്ണിനെ എന്ത് ചെയ്യും "സുമേഷ് പ്രകാശാന്റെ അടുത്തേക്ക് വന്ന് ചോദിച്ചതും അയാൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...

"എനിക്ക്.. അറിയില്ല... എന്തേലും ചെയ്യ് "അത്രയും പറഞ്ഞു അവിടെ നിന്നു നടന്നു നീങ്ങി... കാറുമായി പോകുമ്പോൾ മനസ്സിന്റെ പിടച്ചിൽ പോലെ ഡ്രൈവിങ്ങിലും അശ്രദ്ധ കാരണം ആരെയോ തട്ടിയിരുന്നു... എന്നാൽ നിർത്തി നോക്കാനുള്ള മാനസികവസ്ഥ അല്ലായിരുന്നു... ചെയ്തത് തെറ്റാണെന്ന് അറിയാം... കൂട്ടു നിൽക്കാതെ വേറെ വഴിയില്ല... വിനായകൻ സാറിനെ അറിയിച്ചപ്പോൾ എന്റെ മനസ്സിൽ വെക്കണം... ഇതൊക്കെ സാധാരണ ആണ്... എന്നും പറഞ്ഞു തള്ളി കളഞ്ഞു.... എന്നാൽ കാശി ആ നേരം അവിടെ ചെല്ലുമ്പോൾ സുമേഷ് അവിടെ മറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു... നീ അകത്തേക്ക് കയറിയ നിമിഷം അവന് എല്ലാരേം വിളിച്ചു വരുത്തി... അങ്ങനെയാ നിന്നെ അന്ന്..." പ്രകാശൻ നെടുവീർപ്പോടെ പറഞ്ഞു നിർത്തി... കാശി അയാളെ ഉറ്റുനോക്കി...

കണ്ണ് നിറഞ്ഞിരുന്നു പക്ഷെ ചുവപ്പ്... കണ്ണിലേ നേരമ്പുകൾ ചുവന്നിരുന്നു... "അലോകിനെയോ അലോഷിയേയോ പോലെ അല്ലാ നീ... തെറ്റ് ചെയ്‌താൽ പോലും നിനക്ക് ചോദിക്കാനും നിന്നെ ജയിലിൽ നിന്ന് ഇറക്കാനും ആൾകാർ ഉണ്ടാകും എന്ന് ഉറപ്പാണ്... നീ അല്ലാ ചെയ്തത് എന്ന് എല്ലാരും വിശ്വസിക്കുന്നുണ്ടെന്നു മനസ്സിലായതും വീണ്ടും കേസ് അന്നോഷണം തുടങ്ങുമോ എന്ന് ഭയന്നു ... അങ്ങനെ തുടങ്ങിയാൽ യഥാർത്ഥ പ്രതി വരുൺ ആണെന്നും അതിനു കൂട്ടായി നിന്നത് ഞാനുമാണെന്ന് തെളിയും... അതുകൊണ്ടാണ് നിരപരാതിയായ നിന്നെ ഇറക്കാൻ ഞങ്ങൾ സഹായിച്ചത്... കാശ് കൊടുത്തു ഒരു വാടക കൊലയാളിയെയും ഏർപ്പാടാക്കി...

എല്ലാവർക്കും വേണ്ടത് ഒരു കൊലയാളി... അത് മണികണ്ഠൻ ഏറ്റടുത്തു...ഇനിയൊരു അന്നോഷണത്തിന്റെ ആവിശ്യമില്ലാ....എല്ലാം ശാന്തമായി... ആർക്കും സംശയമൊന്നും തോന്നിയില്ലാ... എല്ലാം തെളിഞ്ഞെന്ന് മനസ്സിലായതും അലോഷി എല്ലാവരിലും ഓർമയായെന്ന് തോന്നിയതും മണികണ്ഠനെ ആരും അറിയാതേ ജയിലിൽ നിന്ന് ഇറക്കി... എന്നാൽ പ്രധീക്ഷിക്കാതെ ഒരുനാൾ മണികണ്ഠൻ ചെന്ന് പെട്ടത് അലോകിന്റെ മുന്നിൽ ആയിരുന്നു... അലോക് അടിക്കാൻ നോക്കിയതും അവനിൽ നിന്ന് രക്ഷപെട്ടതുമെല്ലാം മണികണ്ഠൻ വന്ന് പറഞ്ഞപ്പോൾ വീണ്ടും ഭയം വന്നു മൂടി... വീണ്ടും അവനിലേക്ക് തിരഞ്ഞിറങ്ങിയാൽ മണികണ്ഠനല്ല അവന്റെ പെങ്ങളുടെ മരണത്തിനു കാരണമെന്ന് മനസ്സിലായാൽ താൻ ഇത് വരെ കഷ്ടപ്പെട്ടതെല്ലാം വെറുതെ ആകുമെന്ന് കരുതി ഭയന്നിരിക്കുമ്പോൾ ആണ് മണികണ്ഠന്റെ അഡ്രസ് വേണം എന്ന് സഹായം ചോദിച്ചവൻ എന്റടുക്കൽ തന്നെ വന്നത്...

ഒരിക്കലും പ്രവീണും കാശിയും അറിയരുത്... അവരെയും ഇതിൽ വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ആശ്വാസം തോന്നി... ഇതിൽ നിന്ന് അവനെ എങ്ങനെ ഒഴിവാക്കും എന്ന് ആലോചിക്കുമ്പോഴാണ് അവനെ അങ്ങ് ഇല്ലാതാക്കാൻ വരുൺ പറഞ്ഞത്... അവനിൽ നിന്ന് സത്യങ്ങൾ പുറത്ത് വന്നാൽ വരുണിന്റെ കൂടെ ഞാനും ജയിലിൽ പോകേണ്ടി വരും എന്ന ഭീഷണി തന്നെ തളർത്തിയിരുന്നു... അതുകൊണ്ടാണ് മണികണ്ഠൻ ലോഡ്ജിലുണ്ടെന്നും പറഞ്ഞു അലോകിനെ ലോഡ്ജിൽ വിളിച്ചു വരുത്തിയത്.... ആർക്കും സംശയം തോന്നാത്ത രീതിയിൽ അവനെ ബോധം കെടുത്തി കെട്ടിത്തൂകുകയിരുന്നു...

ശ്വാസം പിടഞ്ഞു മരണം ഉറപ്പായതും അവിടെ നിന്ന് ഞങ്ങൾ ഇറങ്ങി... ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ കൂടുതൽ കഷ്ടപ്പെടേണ്ടി വന്നില്ല... ആത്മഹത്യ ആണെന്ന് ഉറപ്പിച്ചുകൊണ്ട് ആ കേസ് തള്ളിക്കളഞ്ഞിരുന്നു..." അത്രയും പ്രകാശൻ പറഞ്ഞു നിർത്തിയതും സോഫയിലേക്ക് പ്രവീൺ തളർന്നിരുന്നിരുന്നു... കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ അവൻ തളർന്നു പോയി...സുമതി കണ്ണീർ പോലും വറ്റി തന്റെ ഭർത്താവിനെ വിശ്വാസം വരാതെ നോക്കി നിന്ന് പോയി... നല്ലത് മാത്രം ചെയ്യുന്നവൻ... വാതിക്കൽ വരുന്നവരെ വെറുംകയ്യോടെ അയക്കാത്ത നല്ല മനസ്സിന് ഉടമ.. അഹങ്കാരമായിരുന്നു ഇത് പോലെ ഒരു മനുഷ്യന്റെ ഭാര്യ പതവിയിൽ ജീവിക്കുന്നതിൽ... എന്നാൽ എല്ലാം... എല്ലാം വെറുതെയാ...

ഈ വീട്ടിൽ കൊഞ്ചലോടെ കളിച്ചു നടന്നു പൊന്നു മോളെ മുന്നിൽ നിന്നൊരുവൻ പിച്ചിച്ചീന്ത്തുന്നത് കണ്ടിട്ടും സ്വാർത്ഥതക്ക് വേണ്ടി ഒരക്ഷരം മിണ്ടാതെ കൂട്ട് നിന്നിരിക്കുന്നു... അവസാനം കള്ളം പിടിക്കുമെന്ന് കണ്ടപ്പോൾ യാതൊരു ദയയും ഇല്ലാതെ ആ പാവത്തിനെ കെട്ടിതൂക്കിയിരിക്കുന്നു... എന്നിട്ടും ഒരു കുറ്റബോധമോ ഭയത്തിന്റെ ഒരു അംശംമോ ആ മുഖത്ത് ഇന്നേവരെ നിഴലിച്ചിട്ടില്ല...." സുമതി ഓർത്തു... ശരീരം വല്ലാതെ വിറക്കുന്നത് പോലെ തോന്നി... കണ്മുന്നിൽ വെള്ള പുതച്ചു കിടക്കുന്ന പെൺകുട്ടി... പാവ പോലെ സുന്ദരി ആയിരുന്നവൾ...മോളെ പോലെ ആയിരുന്നു... അല്ലാ മകൾ തന്നെ ആയിരുന്നു..പ്രവീണിനെ പോലെ മമ്മ എന്നും വിളിച്ചു വരും... അവരുടെ കാലുകൾക്ക് ശക്തിയില്ലാത്തത് പോലെ തോന്നി

ഊർന്നു വീഴാൻ പോയതും രണ്ട് കരങ്ങൾ താങ്ങി നിർത്തിയത് അറിഞ്ഞവർ തളർച്ചയോടെ തളച്ചെറിഞ്ഞു നോക്കി... വൈശാലി നിറ കണ്ണോടെ താങ്ങി നിർത്തുന്ന വൈശാലിയെ കാണെ ആ അമ്മ മനസ്സ് വിതുമ്പി പോയി... നിശബ്ദതയെ ഭേധിച്ചു കൊണ്ടാണ് അവിടം ശബ്ദം ഉയർന്നത്... ഞെട്ടലോടെ ഇരുവരും മുന്നിലേക്ക് നോക്കി... നിലത്തെ ടിപ്പൊയിൽ ചില്ല് തകർന്നു നിലത്തേക്ക് വീണു കിടക്കുന്ന പ്രകാശനെ കാണെ ശബ്ദം ഉയർന്നില്ല... പകരം വെറുപ്പ് തോന്നി... പ്രകാശൻ വേദനയോടെ ചുറ്റും കണ്ണോടിച്ചു... തന്റെ മകൻ തന്നെ നോക്കുന്നില്ല... വീണു കിടന്നിട്ടും ഒരു നോട്ടം തനിക് നേരെ നീളുന്നില്ല.... ഭാര്യയുടെ കണ്ണുകളിൽ വെറുപ്പ്... അറപ്പ്...

അയാൾക് തല പെരുക്കും പോലെ തോന്നി... മുന്നിലെ കാശിയെ പേടിയോടെ നോക്കി... അവന്റെ നോട്ടത്തിൽ സ്വയമില്ലാതാവുന്നത് പോലെ തോന്നി.... "നിങ്ങളെ ഞാൻ തൊടില്ല... ഒന്നുല്ലെങ്കിലും എന്റെ അച്ഛനെ പോലെ നിങ്ങളെ ഞാൻ സ്നേഹിച്ചിട്ടുണ്ട്... അച്ഛനെ പോലെ ബഹുമാനിച്ചിട്ടുണ്ട്..... പക്ഷെ ക്ഷമിക്കില്ല ഞാൻ എന്റെ പെങ്ങളെയാ നിങ്ങളൊക്കെ കൂടി... എന്റെ അലോകിനെയാ താൻ... വെറുതെ വിടില്ല ഞാൻ...." അത്രയും പറഞ്ഞുകൊണ്ടവൻ പ്രകാശനടുത്തേക്ക് ചെന്ന് കൊണ്ട് അയാളുടെ കോളറിൽ പിടിച്ചു പൊക്കി ഉയർത്തി... എന്താണ് അവൻ ചെയ്യാൻ പോകുന്നതെന്നറിയാതെ പ്രകാശൻ പേടിയോടെ അവനെ ഉറ്റുനോക്കി...

"അജ്മൽ "അജ്മലിന് നേരെ തിരിഞ്ഞുകൊണ്ട് കാശി വിളിച്ചതും അയാൾ സുമേഷിനേം കൊണ്ട് അടുത്തേക്ക് വന്നു... അവിടെയുള്ള താഴെയുള്ള മുറിയിൽ ഇരുവരേം തള്ളി ഇട്ടു കൊണ്ട് കാശി ഡോർ ലോക്ക് ചെയ്തു... തിരിഞ്ഞു നിന്ന്... തല താഴ്ത്തി സോഫയിൽ ഇരിക്കുന്ന പ്രവീണിനേം എല്ലാം തകർന്നു നിൽക്കുന്ന സുമതി ആന്റിയെയും കാണെ കാശി സുമതി ആന്റിക്ക് മുന്നിൽ വന്നു നിന്നു... "തുറന്നു വിടില്ലെന്ന് എനിക്കറിയാം... ഇപ്പൊ ഞങ്ങളെക്കാൾ വെറുക്കുന്നുണ്ടാവും ദൈവ തുല്യനാനായി കണ്ട ഭർത്താവിനെ... അതുകൊണ്ട് വരുന്നത് വരെ ഈ താക്കോൽ ഈ കയ്യിൽ വെക്കണം... അയാൾക്കുള്ള ശിക്ഷ നിങ്ങളാണ്...

ആർക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്തത് അവർ വെറുക്കുന്നുണ്ടെന്ന് അറിയുമ്പോൾ സ്വയം നീറി മരിക്കാതെ മരിച്ചോളും..."കാശി പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്ന് അജ്മലിനോട് കണ്ണ് കാണിച്ചതും അവൻ തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു... കാശി പ്രവീണിനെ നോക്കി... അവൻ തകർന്നിരിക്കുവാണ്... അവനെ സമാധാനിപ്പിക്കാൻ ഇപ്പൊ തന്റെ കയ്യിൽ വാക്കുകൾ ഇല്ലാ... പകരം അവന്റെ പ്രണയത്തെ ഇല്ലാതാക്കിയവനെ അവന്റെ മുന്നിൽ ഇട്ടുകൊടുക്കണം... സ്വയം മനസ്സിൽ ഉറപ്പിച്ചവൻ മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും കയ്യിൽ പിടിയിട്ടത് അറിഞ്ഞതും അവൻ തിരിഞ്ഞു നോക്കി... കണ്ണ് നിറച്ചു നിൽക്കുന്ന വൈശാലിയെ കണ്ടതും അവന്റെ മുഖത്ത് യാതൊരു ഭാവവെത്യാസവും വന്നില്ലാ... "പോകണം എനിക്ക് "അവൻ അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു...

"പോകാം... പക്ഷെ കൂടെ ഞാനും ഉണ്ടാകും "കണ്ണുകൾ തുടച്ചവൾ ഉറപ്പോടെ പറഞ്ഞു... "പറ്റില്ലാ... നിന്നെ കൊണ്ട് പോകാൻ സാധിക്കില്ല എനിക്ക്..."ദേഷ്യത്തോടെ അവൻ അവളെ നോക്കി... "എന്നേം കൂട്ടണം... ഒറ്റക്ക് പോയാൽ.. വേണ്ടാ പേടിയാ എനിക്ക് "അവന്റെ കയ്യിൽ മുറുകിയവൾ ഇടറലോടെ പറഞ്ഞു... എന്തുകൊണ്ടോ അവന്റെ മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു... അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ ആദ്യമായി അവന്റെ മനസ്സ് ഒന്ന് പിടഞ്ഞിരുന്നു... അവനിലെ മാറ്റം അവനറിയുന്നുണ്ടായിരുന്നു...എങ്കിലും അവനത് അടക്കിവെച്ചുകൊണ്ടവളുടെ കൈകൾ എടുത്തു മാറ്റി... "വരും ഞാൻ "അവളുടെ മുർദ്ധാവിൽ തലോട്കൊണ്ടവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞുകൊണ്ട് നടന്നു നീങ്ങി.... പ്രവീൺ അവൻ പോകുന്നതും നോക്കി അവിടെ തറഞ്ഞിരുന്നു...

ഒന്ന് അനങ്ങാനോ ശ്വാസം വിടാനോ അവനു സാധിക്കുന്നില്ല... മനസ്സ് മുഴുവൻ അലോഷി... അവളുടെ ഓർമകൾ.... "ഡാ കാട്ടു കോഴി... ഇതെത്രാമത്തേതാ എന്റെ പ്രവീണേട്ടാ " "ഇതൊക്കെ ഒരു രസല്ലേ ആലൂ " "ഹ്മ്മ്മ് രണ്ടെണ്ണം കിട്ടുമ്പോൾ അതിലും നല്ല രസായിരിക്കും... പിന്നെ പെണ്ണ് കെട്ടാതെ മൂക്ക് പല്ല് മുരടിച്ചു പോകും" "എടി എടി കുട്ടിപിശാഷേ പ്രാകല്ലേ മുത്തേ... പെണ്ണ് കിട്ടീലെലും സാരൂല്ല.. നീയുണ്ടല്ലോ എനിക്ക് " അവളുടെ തടിയിൽ പിടിച്ചുകൊണ്ടവൻ പറയുമ്പോൾ കുലുങ്ങി ചിരിച്ചവൾ അവന്റെ കൈത്തട്ടി മാറ്റിയിരുന്നു... "പിന്നെ ഞാൻ കെട്ടിപോകുമ്പോ എന്തോ ചെയ്യും...നോക്കിക്കോ ഞാൻ ഇങ്ങനെ കെട്ടി എന്റെ പിള്ളേരേം കൊണ്ട് നടക്കുമ്പോൾ പ്രവീണേട്ടൻ നോക്കി നിക്കും " എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് ഓടുന്നവളെ കാണെ അവൻ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ഇരുന്നു...

"ശെരിയാ എന്റെ പിള്ളേരെ തൊക്കെത്ത് എടുത്ത് നടക്കുമ്പോൾ ഞാൻ തന്നെയല്ലേ നോക്കി നിൽക്കേണ്ടത് "സ്വയം മൊഴിഞ്ഞുകൊണ്ടവൻ അവിടെ ഇരുന്നു... ആദ്യമായി കാണുമ്പോൾ ഒരു കുട്ടികുറുമ്പി ആയിരുന്നു അവളെനിക്... ഒന്നിനും ഒരു ലൈസൻസ് ഇല്ലാതെ ഒരു പൊട്ടി പെണ്ണ്... അലോകിന്റെ വിപരീതം ആയിരുന്നു... എല്ലാം തുറന്നു പറയും പെട്ടെന്ന് കരയും പെട്ടെന്ന് ചിരിക്കും പെട്ടെന്ന് ദേഷ്യം വരും... മനസ്സിൽ ഒന്നും ഉണ്ടാകില്ല... എപ്പോഴാണ് ഇങ്ങനെ ഒരു ഫീലിംഗ് മനസ്സിൽ വന്നത് എന്ന് ഇപ്പോഴും അറിയില്ലാ... ആദ്യമായി ഒരുത്തൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴോ അതോ ഏതോ ഒരുത്തൻ തന്നെ മോശമായി തൊട്ടെന്ന് അറിഞ്ഞപ്പോഴാണോ ഒരു അങ്ങളെയെക്കാൾ തനിക് മറ്റൊരു വികാരം അവളോടുണ്ടെന്ന് തോന്നിയത്... പലപ്പോഴും പറയാൻ തുനിഞ്ഞതാ... പക്ഷെ സാധിക്കുന്നില്ലാ...

എന്തോ പിടിച്ചു നിർത്തുമ്പോലെ... അവളുടെ കളിയാക്കൽ ഫേസ് ചെയ്യാൻ മടിച്ചിട്ടോ... അതോ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ അത് സഹിക്കാൻ കഴിയില്ലെന്ന് ഓർത്തത് കൊണ്ടോ... ആരോടും പറഞ്ഞില്ലാ... മനസ്സ് മുഴുവൻ അവളാണെന്ന് ആരോടും പറഞ്ഞില്ല... ആദ്യം അവൾ അറിയണം എന്ന് കരുതി... എന്നാൽ എന്റെ അലോഷി... വീടിനു ഉമ്മറത്തു വെള്ള പുതച്ചവൾ...നിഷ്കളങ്കമായ കുഞ്ഞു മുഖം കീറി മുറിഞ്ഞു... കുസൃതിയോടെ ചിരിക്കുന്ന അവളുടെ ചുണ്ടുകൾ ഒരു ദയയും ഇല്ലാതെ കടിച്ചു പൊട്ടിച്ചു.... വേദനിച്ചു... കണ്ട നിമിഷം അവളെക്കാൾ ഞാൻ വേദനിച്ചു കാണും... ഹൃദയംപൊട്ടി പോകുമോ എന്ന് കരുതി... കാശിയെ കൊണ്ട് പോകുമ്പോൾ പോലും തനിക് ഒന്ന് എതിർക്കാൻ ആയില്ലാ... ഒരുമാത്ര അവളുടെ കൂടെ തന്റെ ആത്മാവും പോയോ എന്ന് കരുതി... ജീവച്ഛലം ആയിരുന്നു ഞാൻ...

ദിവസങ്ങൾ കടന്നാലും മാസങ്ങൾ കടന്നാലും ഇന്നും അവളെന്റെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്... അതുകൊണ്ടായിരുന്നില്ലേ പപ്പാ കൊണ്ട് വന്ന ആലോചന മുന്നും പിന്നും നോക്കാതെ വേണ്ടെന്ന് പറഞ്ഞത്... പപ്പാ.... പപ്പാ... " അവൻ സ്വയം ഉരുവിട്ട്... പെട്ടെന്നവൻ സോഫയിൽ നിന്ന് എണീറ്റുകൊണ്ട് മാമ്മയുടെ കയ്യിൽ താക്കോൽ തട്ടിപ്പറിച്ചുകൊണ്ട് ഡോർ തുറക്കാനായി നടന്നു... വൈശാലിയും സുമതിയും ഞെട്ടിപ്പോയി... ഡോർ തുറന്നവൻ അകത്തു ഇരിക്കുന്നവരെ നോക്കി... "മോനെ പ്രവീ "ബെഡിൽ നിന്ന് എണീറ്റയാൾ കണ്ണീരോടെ അവനടുത്തേക്ക് നടന്നു...

എന്നാൽ മുന്നിലേക്ക് പാഞ്ഞുകൊണ്ടവൻ പ്രകാശനെ തറപ്പിച്ചു സുമേഷിന്റെ കവിളിൽ വീശിയടിച്ചു... ചുണ്ട് കൊട്ടിയവൻ സൈഡിലേക്ക് ചെരിഞ്ഞു പോയി... പ്രകാശൻ ഞെട്ടി പോയി... ആ അടി തനിക്കുള്ളതാ എന്ന് പറയാതെ പറയുന്ന പോലെ... "ക്ഷമിക്കില്ല പപ്പാ... മരിച്ചു മണ്ണടിയുന്നത് വരെ ക്ഷമിക്കില്ല ഞാൻ.... ഇങ്ങനെ സ്നേഹിക്കാൻ ആണെങ്കിൽ ജനിപ്പിക്കേണ്ടിയിരുന്നില്ല.... വെറുത്തു പോകുന്നു... ഈ എന്നെ തന്നെ വെറുത്തുപോകുന്നു... രക്തത്തിൽ ഓടുന്നതു നിങ്ങളുടെ രക്തമാണെന്നത് എന്നിൽ അറപ്പ് തോന്നിക്കുന്നു..." "വിടില്ല ഞാൻ... ഒന്നിനേം വിടില്ല ഞാൻ " മുറിയിൽ നിന്ന് ഇറങ്ങാൻ നേരം ഇരുവരേം ചൂണ്ടി അവൻ പറയുമ്പോൾ പ്രകാശൻ തകർന്നു പോയിരുന്നു.... എല്ലാം കൈവിട്ടുപോയെന്ന് അയാൾ മനസ്സിലാക്കിയിരുന്നു.... മകനേം ഭാര്യയെയും തനിക്ക് നഷ്ടപെട്ടെന്നുള്ളത് അയാളിൽ വേദന ഉണർത്തിയിരുന്നു... ഹൃദയം നുറുങ്ങുന്ന വേദന...

വൈശാലിയുടെ ഹൃദയം എന്തെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നു... മണിക്കൂറുകൾ കടന്നിട്ടും കാശി വരികയോ... വിളിച്ചിട്ട് എടുക്കുകയോ ഇല്ലായിരുന്നു... അവൾക് ശ്വാസം നിലക്കുന്നത് പോലെ തോന്നി... ഒറ്റക്ക് വിടേണ്ടിയിരുന്നില്ല എന്ന് മനസ്സ് കുറ്റപ്പെടുത്തികൊണ്ടിരുന്നു... മുൻമന്ത്രി വിനായകന്റെ മകൻ...മുൻമന്ത്രിയാണെന്ന സ്വാധീനത്താൽ അവരുടെ മകൻ ചെയ്‌തു കൂട്ടുന്ന തെറ്റുകൾ നാടറിയാതെ പോകുന്നു.... എതിർത്തുനിൽക്കുന്നവരെ കൊന്ന് കളയാൻ പോലും മടിക്കാത്തവർ... പക്ഷെ അവർക്കെതിരെ പറയാനോ കേസ് കൊടുക്കാനോ ഒരാൾക്കും ദൈര്യമില്ല...

അജ്മലെട്ടനിൽ നിന്ന് അറിഞ്ഞ അറിവുകൾ വൈശാലിയിൽ ഭയം ഇരട്ടിച്ചു... വല്ലതും സംഭവിച്ചാൽ... ഇല്ലാ... സമ്മതിക്കില്ല... ഈശ്വരാ എന്റെ കാശിയേട്ടനെ എനിക്ക് തരണേ... കണ്ണുകൾ അടച്ചവൾ കൈകൾ കൂപ്പിയതും അടഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലിട്ട് ഒഴുകി.... ഹൃദയം ക്രമമില്ലാതെ മിടിച്ചുകൊണ്ടിരുന്നു... എന്കിലും കണ്ണുകൾ അടച്ചവൾ പ്രാർത്ഥിച്ചു... ആരുടെ കര സ്പർശം അവളുടെ കവിളിലേ തലോടുന്നതും അറിഞ്ഞതും അവൾ ഞെട്ടലോടെ കണ്ണുകൾ തുറന്നു... മുന്നിൽ നില്കുന്നവനെ കാണെ അവളുടെ കണ്ണുകൾ വിടർന്നു... ചുണ്ടുകൾ വിതുമ്പി.. "എവിടെയായിരുന്നു... വിളിച്ചാൽ കാൾ എടുത്താൽ എന്താ... പേടിച്ചു പോയി ഞാൻ" അവന്റെ നെഞ്ചിൽ കുത്തിയവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞതും അവൻ അവളെ ഉറ്റുനോക്കിയിരുന്നു...

അത് കാണെ വിതുമ്പിക്കൊണ്ടവൾ അവന്റെ അവനെ ഇറുക്കെ പുണർന്നിരുന്നു... അവളിൽ ആശ്വാസം തോന്നി.... സങ്കടങ്ങൾ ഒഴികിയിറങ്ങി മനസ്സിലെ ഭാരം അലിഞ്ഞില്ലല്ലാതാവുന്നത് പോലെ തോന്നി... അവന്റെ പുറത്ത് വരിഞ്ഞ കൈകളിലെ ചൂട് അറിഞ്ഞവൾ മെല്ലെ കണ്ണുകള് തുറന്നു അവനിൽ നിന്ന് അടർന്നു മാറി... കൈകളിലേക്ക് നോക്കി... കയ്യിൽ പറ്റികിടക്കുന്ന ചൂടുരക്തം അവളുടെ ഉടലാകെ വിറപ്പിച്ചു... ഞെട്ടി തരിച്ചവൾ മുന്നിൽ നില്കുന്നവനെ നോക്കി... കണ്ണുകൾ മാടി അടയുന്നു എങ്കിലും വിരിഞ്ഞ നെഞ്ചുമായി യാതൊരു ഭാവവെത്യാസം ഇല്ലാതെ അവൻ നില്കുന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story