താലി 🥀: ഭാഗം 29

thali

എഴുത്തുകാരി: Crazy Girl

ഉള്ളംകയ്യിൽ പറ്റി കിടക്കുന്ന രക്തം കാണെ അവളുടെ ഉടലാകെ വിറച്ചു പോയി... ഞെട്ടലോടെ അവൾ തല ഉയർത്തി കാശിയെ നോക്കി... മാടി അടയുന്ന കണ്ണുകൾ വലിച്ചു തുറന്നവൻ ദൃഢമായി നില്കുന്നു... "എ...ന്താ....ഇ...ത് "വാക്കുകൾ വരുന്നില്ലാ... തൊണ്ടക്കുഴിയിൽ എന്തോ കുടുങ്ങിയത് പോലെ.. അവന് അവളെ നോക്കിയതേ ഉള്ളു.... "കാശി അവനെയെന്ത് വേണം " മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അജ്മൽ അടുത്തേക്ക് വന്നിരുന്നു.... "പ്രവീണിന്റെ മുന്നിൽ കൊണ്ടിട്ടേക്ക് "അജ്മലിനെ നോക്കിയവൻ പറഞ്ഞതും അജ്മൽ മൂളികൊണ്ട് പുറത്തേക്ക് നടന്നു... "കാണണ്ടേ... എന്റെ അലോഷിയെ കൊന്നവന്റെ മരണം കാണണ്ടേ നിനക്ക്... വരൂ..."

വൈശാലിയെ നോക്കിയവൻ അത്രയും പറഞ്ഞു പുറത്തേക്ക് പോകുമ്പോൾ അവന്റെ രക്തം പുരണ്ട അവളുടെ കൈകൾ വിറച്ചു പോയിരുന്നു.... ************** കാർപോർച്ചിലെ ഷട്ടർ താഴ്ത്തിയതും അവിടമാകെ ഇരുട്ട് പടർന്നു... "കാ... ഷിയേട്ടാ... എവിടെ... നിങ്ങള് "സുമതി ആന്റിയെയും താങ്ങിക്കൊണ്ടവൾ ആ ഇരുട്ടിലേക്ക് വിളിച്ചു ചോദിച്ചു ... അവളുടെ ശബ്ദത്തോടപ്പം eco ശബ്ദവും ഉയർന്നു.... പെട്ടെന്നായിരുന്നു മുഖത്തേക്ക് ലൈറ്റിന്റെ പ്രകാശം പതിഞ്ഞത്... കണ്ണുകൾ പുളിച്ചുകൊണ്ടവൾ മുഖത്ത് നേരെ കൈകൾ വെച്ചു പ്രകാശം മറച്ചു കൊണ്ട് കണ്ണുകൾ തുറന്നു നോക്കി...

മുന്നിൽ നിൽക്കുന്ന കാശിയെയും പ്രവീണിനെയും അജമലിനെയും കണ്ടതും അവൾ സുമതി ആന്റിയെയും കൊണ്ട് അവർക്കടുത്തേക്ക് നടന്നു... കാശി ഇരുവരേം നോക്കി കൊണ്ട് മുന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു... അവിടമെന്താണെന്ന് അറിയാൻ അവളുടെ കണ്ണുകളും അവിടേക്ക് പാഞ്ഞു...പക്ഷെ ഇരുട്ട് ഒന്നും കാണാൻ സാധിക്കുന്നില്ല... അജ്മൽ സൈഡിലോട്ട് നടന്നു അവിടമുള്ള ജനൽ തുറന്നതും സൂര്യന്റെ പ്രകാശം അവിടെമാകെ പരന്നു... അവളുടെ കണ്ണുകൾ ഞെട്ടലോടെ മിഴിഞ്ഞു... ഇരുകൈകളും ഉയർത്തി കെട്ടി ജീൻസ് പാന്റ് മാത്രം അണിഞ്ഞു നിൽക്കുന്ന ഒരു പയ്യൻ.... "വരുൺ "അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

അത് കേട്ടത് പോൽ കാശിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... കഴുത്തിലും നെഞ്ചിലുമെല്ലാം കത്തി കൊണ്ട് വരഞ്ഞ മുറിവുകൾ നെറ്റിയിൽ നിന്നും മൂക്കിൽ നിന്നു ചുണ്ടിൽ നിന്നുമെല്ലാം രക്തത്തുള്ളികൾ നിലത്തേക്ക് ഉറ്റിവീഴുന്നു... ബോധമില്ലാതെ കൈകൾ ഉയർത്തി കെട്ടിയ ഭലത്തിൽ നില്കുന്നു... സഹതാപം തോന്നിയില്ലാ... ഒരു തരി പോലും സഹതാപം തോന്നിയില്ല ആർക്കും.... കാശി ഒന്നും മിണ്ടാതെ വരുണിനെ ഉറ്റുനോക്കുന്ന പ്രവീണിനടുത്തേക്ക് നടന്നു... അവന്റെ സാനിധ്യം അറിഞ്ഞവൻ കാശിയിലേക്ക് കണ്ണ് പതിപ്പിച്ചു... "നമ്മുടെ അലോഷിയെ കൊന്നവനാ അത്...വേദനിപ്പിച്ചു കൊന്നവനാ...

നിന്റെ പ്രണയം അറിഞ്ഞുകൊണ്ടാണ് അവൾ മരിച്ചത്...ഒന്നുമറിയില്ലെങ്കിലും നീയും ഒരു കാരണമാണ് അവൾടെ മരിണത്തിന് ... നീ പ്രണയിച്ചില്ലായിരുന്നുവെങ്കിൽ നിന്റെ പപ്പാ അവളെ കാണാൻ പോകില്ലായിരുന്നു...ഈ ചെന്നായയേം കൊണ്ട് അവൾക് മുന്നിൽ എത്തില്ലായിരുന്നു..." കാശി പറയുമ്പോൾ നിർവികരമായി പ്രവീൺ അവനെ നോക്കി... അവന്റെ കണ്ണുകൾ ചുവപ്പ് രാശിയോടെ നിറഞ്ഞു വന്നു "നീ ചിന്തിക്കുന്നതാണ് ഞാൻ പറഞ്ഞത്... നിന്റെ മനസ്സിപ്പോൾ നിന്നെ കുറ്റപ്പെടുത്തുവാണ്... നീ പ്രണയിച്ചത് കൊണ്ടാണ് അവൾ മരിച്ചതെന്ന് നീ സ്വയം കുറ്റപ്പെടുത്തുവാണ്... എന്റെ മനസ്സും എന്നെ പഴിചാരുവാണ്...

അവളെ ഒറ്റക്കാക്കി പോയത് കൊണ്ടാണ് അവൽകീ ഗതി വന്നതെന്ന് പറയുന്നു... പക്ഷെ അല്ലാ... നമ്മളിൽ തെറ്റ് ചാർത്തേണ്ടാ ഒരു കാര്യവും നമുക്കില്ല... ഇത്രയും കാലം അനുഭവിച്ച നമ്മുടെ വേദന... തകർന്നു പോയ നമ്മുടെ കൂട്ടുകെട്ട്... സ്വന്തം അനിയത്തിയെ പോലെ കണ്ടവളെ പിച്ചിച്ചീന്തിയെന്ന പേര് വീണ നിമിഷം... തകർന്നു പോയാ ആ നിമിഷം ... മനസ്സിൽ പ്രാണനായി കൊണ്ട് നടന്നവളെ വെള്ള പുതച്ചു കണ്ട നിന്നിലെ പ്രാണ വേദന... അറിയിക്കണ്ടേ... നമ്മളിലെ വേദന ഒരൊറ്റ നിമിഷമെങ്കിലും നമ്മളീ അവസ്ഥയിൽ കൊണ്ടെത്തിച്ചവനെ അറിയിക്കണ്ടേ.... നിന്റെ പെണ്ണിനെ വേദനിപ്പിച്ചതിന്റ ഇരട്ടി വേദന അവനെ അറിയിക്കണ്ടേ "

കാശിയുടെ ശബ്ദം ഉയർന്നു വന്നു... പ്രവീണിന്റെ കണ്ണുകളിൽ പകയുടെ അഗ്നി ആളി കത്തി... അവന്റെ ശരീരമാകെ വിറഞ്ഞുതുടങ്ങി... മുഷ്ടി ചുരുട്ടി പിടിച്ചവൻ നിന്നു... "ദയയുടെ ഒരംശം പോലും ഈ മനസ്സിൽ ഉണ്ടാകരുത് പ്രവീൺ... മുന്നിലും പിന്നിലും ഒന്നുമില്ലെന്ന് കരുതി ഈ നിമിഷം വരുണെന്ന മൃഗത്തെ കൊല്ലാതെ നരകിപ്പിക്കണം... അവസാന ശ്വാസം പിടഞ്ഞുപോകുന്നത് എനിക്ക് ഈ കണ്ണുകളിൽ നീ കാണിക്കണം... നിന്റെ പ്രണയത്തിന്റെ ശ്വാസം എന്റെ കണ്ണുകളിൽ കിടന്നു നിലച്ചത് പോലെ... നമ്മുടെ ശത്രുവിന്റെ ശ്വാസം നിലക്കുന്നത് നമുക്ക് കാണണം..." കാശ്യിലെ ദേഷ്യവും വാശിയും ഇരട്ടിയായി പ്രവീണിലേക്ക് പകർന്ന നിമിഷം....

നിയന്ത്രിക്കാൻ ആവാതെ മുന്നിലേക്ക് പാഞ്ഞുകൊണ്ടവൻ അവിടെയുള്ള കത്തിയെടുത്തുകൊണ്ട് ബോധമില്ലാത്തവന്റെ നെഞ്ചിൽ ആഞ്ഞു വരഞ്ഞു... വേദനയിൽ അവന് പുളഞ്ഞുകൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു... വൈശാലിയും സുമതിയും കാണാൻ ആകാതെ പരസ്പരം ഇറുകെ പിടിച്ചു നിന്നു... പ്രകാശനും സുമേഷും പേടിയോടെ മൂലയിൽ ഒതുങ്ങികൂടി... വരുൺ മുന്നിൽ നില്കുന്നവനെ ഭയത്തോടെ നോക്കി നിന്നു... അവന്റെ നെറ്റിയിലെ നിന്ന് ഒഴുകുന്ന രക്തത്തുള്ളികൾ നിലത്തേക്ക് ഉറ്റിവീഴുന്നത് കാണെ പ്രവീണിൽ പകയുടെ പുഞ്ചിരി ചുണ്ടിൽ നിറഞ്ഞു.... "വേദനിക്കുണ്ടോ നിനക്ക്... പറ വരുൺ... വേദനിക്കുണ്ടോ... എവിടെയാ... ഇവിടെയാണോ "

നെഞ്ചിൽ കത്തി കുത്തിവെച്ചവൻ എരിയുന്ന കണ്ണോടെ പകയുടെ പുഞ്ചിരിയോടെ പറയുമ്പോൾ വേദനയിൽ അലറിക്കൊണ്ട് പ്രവീൺ അവനെ ഭയത്തോടെ നോക്കി.... "അതോ ഇവിടെയോ "നെഞ്ചിൽ നിന്ന് വയറ്റിലേക്ക് കത്തി വലിച്ചുകൊണ്ട് അവിടെ വരഞ്ഞ മുറിവിൽ നിന്ന് രക്‌തമോഴുകുന്നത് നോക്കിയവൻ പറയുമ്പോൾ വരുണിന്റെ ജീവൻ പോകുന്ന വേദനയോടെ അലറി... "പോരാ വരുൺ... ഈ കണ്ണീർ പോരാ... എന്റെ പെണ്ണിനോട് പറഞ്ഞത് പോലെ... നിന്റെ കണ്ണീരിലും എനിക്ക് ആനന്ദം കണ്ടെത്തണം... അലറി കരയ്യ് വരുൺ... വേദനയിൽ പുളഞ്ഞുകൊണ്ട് എന്റെ അലോഷി കരഞ്ഞത് പോലെ കരയ്യ് നീ...."

പ്രവീണിന്റെ കണ്ണിൽ നിന്ന് തുള്ളികൾ ഒഴുകുമ്പോഴും കണ്ണുകളിലെ ഭാവം മാറിയില്ല.... കാശിയുടെ ചുണ്ടിൽ കോണിൽ പകയുടെ പുച്ഛം തെളിഞ്ഞു... കത്തിയുടെ തുമ്പ് വലിച്ചുകൊണ്ടവൻ അവന്റെ വയറിനു കീഴിൽ കൊണ്ട് വന്നു... "നോ... don't do this... ഞാൻ... ഞാൻ എന്ത് വേണേലും ചെയ്യാം... എന്നേം ഒന്നും ചെയ്യരുത് പ്ലീസ്... പ്ലീസ് ഹെല്പ് me.... നോ... ചെയ്യരുത് "കത്തിയുടെ ദിശ പോകുന്നടുത്തേക്ക് കണ്ണുകൾ പിടപ്പോടെ നോക്കിയവൻ പ്രവീണിനോട് ദയനീയമായി അലറി... അവനിൽ ഭയം നിറഞ്ഞു.. ചുറ്റും കൂടി നില്കുന്നവരോട് യാചിച്ചു... "ഇത് പോലെ ആയിരിക്കില്ലെ... എന്റെ അലോശിയും കരഞ്ഞത്... നിന്നോട് ദയനീയമായി പറഞ്ഞതല്ലേ ഒന്നിനും വരില്ലെന്ന്... കേട്ടോ നീ...

ഹേ... കേട്ടോ ന്ന് "പ്രവീൺ അലറി... "ഇല്ലാ... നീ കേട്ടില്ലാ... പകരം സുഖത്തിനു വേണ്ടി അവളെ നീ..." പാന്റീനിടയിൽ കത്തി കുത്തിയിറക്കിക്കൊണ്ട് പ്രവീൺ അലറിയതും അതിനേക്കാൾ വേദനയോടെ വരുൺ അലറി കരഞ്ഞു... വൈശാലിയും സുമതിയും കാണാനാവാതെ കണ്ണുകൾ ഇറുകെ അടച്ചു.... മൂന്നരവർഷത്തോളം കാശിയും പ്രവീണും അനുഭവിച്ചതിനേക്കാൾ ഇരട്ടി വേദന വരുണിന് നൽകി... ഓരോ നിമിഷവും ഒന്ന് മരിച്ചുപോയെങ്കിൽ എന്നവൻ ആശിച്ചു... കരഞ്ഞു പറഞ്ഞു തളരുമ്പോൾ ഒരാളുടെ കണ്ണിൻകോണിലും അവനു വേണ്ടി ഒരു ദയ അവന് കണ്ടില്ലാ....

അവനിലെ അവസാന ശ്വാസ നിലക്കുന്നത് കാണെ കാശ്ശിയുടെയും പ്രവീണിന്റെയും കൺകോണിൽ നനവ് പടർന്നു... അപ്പോഴും ചുണ്ടിൽ പക ആളിക്കത്തി.... കയ്യിലെ കെട്ടുകൾ അഴിച്ചതും നിലത്തേക്കവൻ ശക്തിയോടെ വീണിരുന്നു... അവനിലെ ശ്വാസം നിലച്ചു പോയിരുന്നു... പ്രവീൺ കരഞ്ഞു പോയി... കയ്യിലെ കത്തിയവൻ വലിച്ചെറിഞ്ഞുകൊണ്ടവൻ അലറി കരഞ്ഞു... വേദന തോന്നി ഹൃദയം പൊട്ടുമ്പോലെ വേദന തോന്നി... അവനിലേക്ക് പാഞ്ഞു ചെന്നുകൊണ്ട് കാശി അവനെ ഇറുക്കെ പുണർന്നു... "കരയേണ്ടത് നമ്മളല്ലാ പ്രവീൺ... വേദനിക്കേണ്ടത് നമ്മളല്ലാ...

അലോകിനും അലോഷിക്കും വേണ്ടി നമുക് ചെയ്തു കൊടുക്കാൻ പറ്റുന്നത് ഇത് മാത്രമാണ്... അവർ അറിയുന്നുണ്ടാകും അവരുടെ പ്രവീണും കാശിയും അവർക്ക് വേണ്ടി അവരെ വേദനിപ്പിച്ചവരെ ഇല്ലാതാക്കിയത് അവർ കാണുന്നുണ്ടാവും... സന്തോഷിക്കുന്നുണ്ടാവും അവർ... അപ്പോൾ... നമ്മള് കരയാൻ പാടില്ല...അവർക്ക് വേണ്ടി നമ്മള് കരയാൻ പാടില്ല പ്രവീൺ " പ്രവീണിനെ ഇറുകെ പിടിച്ചു പറയുമ്പോൾ കണ്ണീർ പൊഴികില്ലെന്ന് കാശി വാശിയോട് ഉറപ്പിച്ചു... വൈശാലിയിലും സുമതിയിലും കണ്ണീർ ഒഴുകി... മകന്റെ വേദനയിൽ പ്രകാശൻ സ്വയം ഇല്ലാതാവുന്നത് പോലെ തോന്നി.... "ഇവനെയെന്ത് ചെയ്യും "അജ്മൽ മുന്നോട്ട് വന്നു ചലനമറ്റു കിടക്കുന്ന വരുണിനെ നോക്കി കാശ്ശിയോടും പ്രവീണിനോടും ചോദിച്ചു... പരസ്പരം അടർന്നു മാറിയവർ വരുണിനെ നോക്കി...

"ഞാൻ ആണ് കൊന്നത്... അതുകൊണ്ട് പോലീസ് കൊണ്ട് പോകേണ്ടത് എന്നെയാണ് " പ്രവീൺ ഉറച്ച വാക്കോടെ പറഞ്ഞത് കേട്ട് കാശിയും സുമതിയും വൈശാലിയും അവനെ ഞെട്ടലോടെ നോക്കി.... "പക്ഷെ ആറ്റുനോറ്റ് കിട്ടിയ മകന് ജയിലിലേക്ക് പോകുന്നത് കാണുന്നത് പപ്പാ സഹിക്കില്ല... മകന്റെ സുഖമുള്ള ജീവിധത്തിന് ആരെകൊല്ലാനും ആരെ കൊലക്കുകൊടുക്കാനും... ഏതറ്റം വരെ പോകാനും സ്നേഹ തുല്യനായ പപ്പാ ഉണ്ടാകുമ്പോൾ... ഞാൻ എന്തിനു ജയിലിൽ പോകണം... അല്ലെ പപ്പാ " പ്രകാശനെ നോക്കി പകയോടെ പ്രവീൺ പറയുമ്പോൾ അതിനർത്ഥം മനസ്സിലായ പ്രകാശന്റെ തല താണിരുന്നു...

ശെരിയാ അനുഭവിക്കേണ്ടത് ഞാനാ... തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം... ഇവിടെ തെറ്റ് ചെയ്തത് ഞാൻ ആണ്... അതിനുള്ളത് ശിക്ഷിക്കപ്പെടേണ്ടതും ഞാൻ ആണ്.... അയാൾ വേദനയോടെ ഓർത്തു... "മുന്മന്ത്രിയുടെ മകനുമായുള്ള വാക്കേറ്റത്തിൽ അതി ക്രൂരമായി കൊലപെടുത്തിയ മുൻമന്ത്രി വിനായകന്റെ pa ആയിരുന്ന പ്രകാശൻ അറസ്റ്റിൽ... അയാൾക്കൊപ്പം കൂട്ടുനിന്ന രണ്ടാം പ്രതി സുമേഷും പോലീസ് കസ്റ്റഡിയിൽ..." എതിർ അഭിപ്രായം ഇല്ലാത്തതിനാൽ സ്വയം കുറ്റം ഏറ്റത്തിനാൽ മരിച്ചു ഒരു മണിക്കൂറിനു ശേഷം പോലീസ് വന്നു പ്രകാശനെയും സുമേഷിനെയും വിലങ് അണിഞ്ഞു കൊണ്ടു പോയിരുന്നു...

അത് കാണാനാകാതെ സുമതി മകന്റെ നെഞ്ചിൽ പൂഴ്ത്തി കരയുമ്പോൾ അയാളെ കൊണ്ട് പോകുന്നത് പ്രവീൺ നോക്കി നിന്നു... കണ്ണിൽ ഒരു തുള്ളി വേദന സ്വന്തം പപ്പക്കായി വന്നില്ല... പകരം അയാളുടെ മകനായി ജനിച്ചതിന്റെ രോഷം അവനിൽ നിറഞ്ഞു നിന്നു... അത് അറിയവേ പ്രകാശാന്റെ ഹൃദയം ചോര കിനിഞ്ഞത് പോലെ വിങ്ങി പൊട്ടി....തനിക്കെനി മാപ്പില്ല എന്ന് മനസ്സിലാക്കിയായാൾ എന്തും ഏൽക്കാനുള്ള മനസ്സോടെ പോലീസുമൊത്ത് പോയിരുന്നു... വൈശാലിയുടെ കണ്ണുകൾ കാശിയിൽ തങ്ങി നിന്നു.... പലപ്പോഴും ആ കണ്ണുകൾ അടഞ്ഞുപോകുന്നു... എങ്കിലും ശക്തിയോടെ തുറന്നു കൂട്ടുക്കാരന്റെ കൊലപാതകനെ കൊണ്ട് പോകുന്നത് കൺ നിറച്ചു നോക്കുന്നു... അവന്റെ പുറത്ത് നിന്നു തന്റെ കൈകളിൽ പതിഞ്ഞ രക്തം...അവൾക് ആകെ ഒരു വല്ലായ്മ തോന്നി...

വീണ്ടും അവനിലേക്ക് കണ്ണുകൾ പായിച്ചതും ബോധം മറഞ്ഞു വീഴാൻ പോകുന്നവനെ കാണെ അവൾ ഞെട്ടി... "കാശിയേട്ടാ " ഒച്ചയിൽ വിളിച്ചുകൊണ്ടവൾ അവനടുത്തേക്ക് ഓടി അടുത്തു... ബോധമറഞ്ഞു വീഴാനായവനെ പിടിച്ചെങ്കിലും അവനെ താങ്ങാൻ ആവാതെ വീഴുന്നവനോടപ്പം അവളും നിലത്തിരുന്നു അവന്റെ തല നിലത്ത് പതിക്കാതെ അവളുടെ മടിയിൽ കയറ്റി വെച്ചു... ശബ്ദം കേട്ടു പ്രവീണും സുമതിയും അജ്മലും അവിടേക്ക് വന്നു... "കാശിയേട്ടാ... എണീക്ക്... പറഞ്ഞതല്ലേ ഒറ്റക്ക് പോകണ്ടാ എന്ന്....എന്നിട്ട്..... എണീക്ക്... കാശിയേട്ടാ" അവന്റെ കവിളിൽ തട്ടിയവൾ വിളിച്ചുകൊണ്ടിരുന്നു...അവളിൽ കണ്ണീർ അണപ്പൊട്ടിയൊഴുകി..

"അജ്മലേട്ടാ... എന്റെ കാശിയേട്ടന്... എന്താ പറ്റിയത്... നിങ്ങള് ഒരുമിച്ചല്ലേ പോയത്.."കരഞ്ഞു പറയുമ്പോൾ അവൾക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു... അവന്റെ പുറത്ത് വെച്ചിരുന്ന അവളുടെ കൈകളിൽ രക്തം ഒഴുക്കുന്നത് കാണെ അവൾക് ശരീരം കുഴയുന്നത് പോലെ തോന്നി... "എന്താടാ കാശിക്ക്... നിങ്ങള് ഒരുമിച്ചല്ലേ" പ്രവീൺ അജ്മലിനെ പകപ്പോടെ നോക്കി... "വരുണുമായുള്ള തർക്കത്തിൽ അവന്റെ പുറത്ത് കത്തികൊണ്ട് വരഞ്ഞിരുന്നു...ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞതാ... പക്ഷെ അവന് കുഴപ്പമില്ലെന്ന് പറഞ്ഞത് കൊണ്ടാ ഇത് വരെ..."അജ്മൽ ബോധമറഞ്ഞ കാശിയെ നോക്കി പറഞ്ഞതും തളർച്ചയോടെ വൈശാലിയുടെ കണ്ണുകൾ അടഞ്ഞുപോയിരുന്നു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story