താലി 🥀: ഭാഗം 30

thali

എഴുത്തുകാരി: Crazy Girl

ബോധമുണർന്നവൾ മേലേ കറങ്ങുന്ന ഫാനിൽ ഒന്ന് നോക്കി... പടപ്പോടെ ചുറ്റും കണ്ണോടിച്ചതും ഹോസ്പിറ്റളാണെന്ന് മനസ്സിലാക്കവേ അവൾ വേഗം എഴുനേൽക്കാൻ തുനിഞ്ഞു... എന്നാൽ കയ്യില് ഡ്രിപ് ഇട്ടത് കാണെ അവൾ വേഗം അത് പറിച്ചെടുത്തു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി... എവിടെക്കാ പോകേണ്ടത് എന്നൊന്നും മനസ്സിലാകാതെ അവൾ നിന്നു... സങ്കടം തോന്നി... മനസ്സ് വിങ്ങി പൊട്ടുമ്പോലെ സങ്കടം അലയടിച്ചു വന്നു... മനസ്സിൽ മടിയിൽ ബോധം മറഞ്ഞു കിടക്കുന്ന കാശിയേട്ടൻ... കയ്യില് പറ്റിയ രക്തം... അവൾക് വേദന തോന്നി... "വൈശാലി " പ്രവീണിന്റെ വിളി കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി...

അവൾക്കടുത്തേക്ക് വരികയായിരുന്നു അവന്... "താൻ എണീറ്റോ... ഡ്രിപ് ഇട്ട് കഴിഞ്ഞില്ലല്ലോ "അവന് അകത്തേക്ക് നോക്കി പറഞ്ഞതും അവൾ അവനടുത്തേക്ക് നടന്നു... "കാശിയേട്ടൻ എവിടെ പ്രവീണേട്ടാ..."ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി... വേദന നിറഞ്ഞു നിൽക്കുന്ന അവളുടെ മുഖം കാണെ അവനു പാവം തോന്നി... "അവന് കുഴപ്പമൊന്നുമില്ല മോളെ.. നീ ടെൻഷൻ അടിക്കണ്ടാ.. രക്തം കൊറേ പോയത് കൊണ്ടാ ബോധം മറഞ്ഞു... മുറിവ് കെട്ടി മുറിയിലേക്ക് മാറ്റിയിട്ടുണ്ട് വാ " വാത്സല്യം തോന്നിയവന്... മുന്നിൽ വിതുമ്പി നില്കുന്നവളെ കാണെ പാവം തോന്നി... അവളുമായി കാശിയുടെ മുറിയിലേക്ക് നടക്കുമ്പോൾ അവളിൽ വേഗത കൂടി..

അത് മനസ്സിലാക്കിയവണ്ണം അവന് വേഗം അവൾക് മുറി കാണിച്ചു കൊടുത്തു... മുറിയിനുള്ളിൽ ചെയറിൽ ഇരിക്കുന്ന അജ്മലെട്ടനെ ഒന്ന് നോക്കിയവൾ ബെഡിൽ ഷർട്ട്‌ ഇല്ലാതെ ഹോസ്പിറ്റലിലെ പച്ച പുതപ്പ് നെഞ്ചോളം പുതച്ച് മയങ്ങുന്ന കാശ്ശിക്കടുത്തേക്ക് നടന്നു... അവനടുത് നിന്നവൾ അവനെ മൊത്തമായി നോക്കി... "പറഞ്ഞതല്ലേ ഒറ്റക്ക് പോണ്ടാന്ന്... ഞാനും വന്നിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവുമായിരുന്നോ .... എന്തേലും സംഭവിച്ചാൽ ഞാൻ എന്ത് ചെയ്യും... മരിച്ചു പോകില്ലേ ഞാൻ... മുത്തശ്ശിയും അമ്മയും അച്ഛയും എല്ലാം തകർന്നു പോകില്ലേ... എന്നേ വിശ്വസിച്ചല്ലേ ഇവിടേക്ക് അയച്ചത്... ഇത് അറിഞ്ഞാൽ അവരെന്നെ വഴക്ക് പറയില്ലേ... പോട്ടെ വഴക്ക് കേട്ടോളാം ഞാൻ...

പക്ഷെ എന്തേലും സംഭവിച്ചിരുന്നെങ്കിലോ.. താങ്ങാൻ പറ്റുമോ എനിക്ക്... കാശിയേട്ടന്റെ വാവക്ക് വേദനിക്കൂലേ" വിതുമ്പി കൊണ്ടവൾ അവിടെ ഇരുന്നുകൊണ്ടവന്റെ കവിളിൽ തലോടിയതും പ്രവീൺ കൈകെട്ടി നോക്കി നിന്നു... അജ്മലിൽ ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു... മൂളലും പരിഭവവും കേട്ടുകൊണ്ടാണ് കാശി പ്രയാസപ്പെട്ടു കണ്ണുകൾ തുറന്നത്... ശരീരമാകെ നേരിയ വേദനയുണ്ടെങ്കിലും അവനിൽ പ്രതേക ഭവമാറ്റമൊന്നും തോന്നിയില്ലാ... അവന് നേരെ മുന്നിൽ നിൽക്കുന്ന പ്രവീണിനേം അജ്മലിനേം നോക്കി... അവരിൽ ചെറു ചിരി താ ളംകെട്ടിയിരിക്കുന്നു.... അപ്പോഴാണ് അവനടുത്തു ഇരിക്കുന്നവളെ അവന് നോക്കുന്നത്...

കാര്യമായി പ്രവീണിനോടും അജ്മലിനോടും എന്തോ പറയുവാണ്...അതുകൊണ്ട് തന്നെ അവന് കണ്ണ് തുറന്നത് അവൾ അറിഞ്ഞില്ല...മുഖത്ത് വിരിയുന്ന ഭാവവും കൈകൊണ്ടുള്ള ആക്ഷനും കാണെ അവനും കാതോർത്തു... "ഇത് പോലെ ഒന്നുമില്ലായിരുന്നു അംഗനവാടിയിൽ പഠിക്കുന്ന കുട്ടിയില്ലേ അത് പോലെ ആയിരുന്നു... എന്തേലും വാശി പിടിച്ചാൽ അതൊക്കെ വേണം... എല്ലാത്തിനും കൂടെ ഞാൻ നിക്കണം അവസാനം ആരേലും വഴക്ക് പറഞ്ഞാൽ ഒക്കെ എന്റെ തലേൽ...ഈ കാശിയേട്ടൻ കാരണം എന്റെ ചെവിയിൽ മുത്തശ്ശി എത്രവട്ടം പിടിച്ചു തിരിച്ചിട്ടുണ്ടെന്നറിയോ... അപ്പോഴൊക്കെ നിഷ്കു ആയി നിക്കും..

അത് കാണുമ്പോൾ കാലേ വാരി നിലത്തടിക്കാൻ തോന്നുമെങ്കിലും കൊഞ്ചലോടെ വിളിച്ചു വരുമ്പോൾ എല്ലാം മറന്ന് പോകും..." ഒരുമാത്ര അവൾ പറയുന്നത് കേട്ടവൻ കണ്ണമിഴിച്ചു ഇരിന്നു... അവന്റെ കിടത്തം കാണെ അജ്മൽ ചിരിയടക്കി... അജ്മലും പ്രവീണും അവന് എണീച്ചതും അവൾ പറയുന്നതെല്ലാം കേൾക്കട്ടെ എന്ന മട്ടിൽ അവന് ഉണർന്നത് അവളെ അറിയിക്കാതെ തന്നെ നിന്നു... "സത്യം പറഞ്ഞ കാശിയേട്ടന് എപ്പോഴും എന്നേ വേണം... ഒന്ന് കണ്ണ് തെറ്റിയാൽ അപ്പൊ വീട് കുലുങ്ങും പോലെ നിലവിളിക്കും...അതുകൊണ്ട് എപ്പോഴും ഒരുമിച്ചാണ് ഇരിക്കാ... പക്ഷെ കല്ലു... അവളെ ആദ്യം എനിക്കിഷ്ടല്ലാ...

കല്ലു വന്ന എന്നേ വേണ്ടാ... കല്ലു വരുന്നതിനു തൊട്ടു മുന്നേ വരെ എന്നിൽ അട്ടപ്പറ്റി ഇരിക്കുന്ന മനുഷ്യനാ അവളെ കണ്ടാൽ ഞാനെന്നൊരാൾ അവിടെ ഉണ്ടെന്ന് പോലും മറന്നു... കാഷ്മളൻ " ചുണ്ട് കോട്ടിയവൾ ബെഡിലേ കാശിയെ നോക്കി വിളിച്ചതും കണ്ണുരുട്ടുന്നവനെ കണ്ടു അവൾ വിളറി വെളുത്തു... "എണീറ്റോ.. എപ്പ... ളാ.. എണീ.. റ്റെ "ചമ്മൽ പുറത്ത് കാണിക്കാതെ അവൾ. മെല്ലെ ബെഡിൽ നിന്ന് എണീറ്റു നിന്നു... "നിന്റെ തള്ളൽ തുടങ്ങിയത് മുതൽ "അവന് കനപ്പിച്ചു പറഞ്ഞതും അവൾ വെളുക്കണേ ചിരിച്ചു... "തള്ളല്ലാ... ഇതൊക്കെ നടന്നതാ.. പിന്നെ പ്രവീണേട്ടാ... കാശിയേട്ടൻ ഉറങ്ങുമ്പോൾ " "എനിക്ക് വെള്ളം വേണം "പ്രവീണിലേക്ക് തിരിഞ്ഞവൾ പറയാൻ നിന്നതും കാശി പരിഭ്രമത്തോടെ പറഞ്ഞു... ചില നേരം വെളിവില്ലാതെ എന്താണ് വിളിച്ചു പറയുന്നത് എന്ന് പറയാൻ പാടാ...

അവൾക് കുഴപ്പമില്ലെങ്കിലും എന്റെ മാനമാ പോകുന്നെ അവന് ഓർത്തു.. "വെള്ളം തീർന്നുലോ ഞാൻ പോയി വാങ്ങി വരാം " എന്നും പറഞ്ഞു അവൾ മുറിവിട്ട് പോയതും അവൾ ശ്വാസം നീട്ടിവിട്ടു കിടന്നു... "വേദനയുണ്ടോടാ "പ്രവീണിന്റെ സ്വരമാണ് അവനെ ബോധത്തിൽ കൊണ്ട് വന്നത്... അവന് പ്രവീണിനെ നോക്കി... യാതൊരൂ തെളിച്ചവുമില്ല അവന്റെ മുഖത്ത്... വേദന.. സങ്കടം... നിസ്സഹായത എല്ലാം നിറഞ്ഞു നില്കുന്നു... അല്ലെങ്കിലും അവനല്ലേ എല്ലാം നഷ്ടപെട്ടത്... മനസ്സിൽ കൊണ്ട് നടന്നു പ്രണയിച്ച പെണ്ണ് പീടിക്കപ്പെട്ടു മൃകീയമായി മരിച്ചിരിക്കുന്നു... അതിനു കൂട്ടു നിന്ന അവന്റെ പ്രിയപ്പെട്ട പപ്പാ...

തകർന്നിരിക്കുകയാണ് അവനെന്നു കാശിയിൽ നോവ് പടർത്തി... "പ്രവീൺ "അവന് നേര്മയോടെ വിളിച്ചു... പ്രവീൺ അവനടുത്തു വന്നിരുന്നു... "സങ്കടമുണ്ടോടാ... നിന്റെ പപ്പാ " "വേണ്ടാ കാശി... അയാളെ പറ്റി ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... എന്റെ മമ്മയെ ഓർത്താണ്... ദൈവതുല്യനെ പോലെ സ്നേഹിച്ച മനുഷ്യൻ അല്ലെ....പക്ഷെ പൊറുക്കാൻ കഴിയില്ല കാശി എന്റെ അലോഷിയെ... കരഞ്ഞു കാലുപിടിച്ചതല്ലേ ആ പാവം... എന്നിട്ടും മനസ്സലിവ് തോന്നിയില്ലല്ലോടാ..."അവന്റെ കണ്ണുകൾ നിറഞ്ഞു.. സമാധാനിപ്പിക്കാൻ പോലും വാക്കുകൾ ഇല്ലാതെ കാശി അവനെ നിർവികരമായി നോക്കി നിന്നു...

"ഒരൊറ്റ ആഗ്രഹമേ എനിക്കുള്ളു...അയാളുമായി ഇനിയൊരു കണ്ടുമുട്ടലുണ്ടാകരുത്... നീറി നീറി മരിക്കട്ടെ അവിടെ നിന്നു തന്നെ "അവനിൽ ദേഷ്യവും സങ്കടവും ഒരുപോലെ നിറഞ്ഞു... "മതിയെടാ... എനി അത് ഓർക്കരുത്.. അലോഷിക്കും അലോകിനും വേണ്ടി ചെയ്തുകൊടുക്കാൻ കഴിയുന്നത് ഇത് മാത്രമാണ്... എനി ഇത് വരെ ഉള്ളതെല്ലാം മറക്കാം നമുക്ക്... നമ്മുടെ മനസ്സിൽ അവർ ജീവിച്ചിരിക്കുന്നോളം അവരെയോർത്ത് വേദനിക്കാൻ പാടില്ലാ നമ്മള് ...എനിയുള്ള ജീവിതം നീ നിന്റെ മമ്മക്ക് വേണ്ടി ജീവിക്കണം... ആ പാവം തളർന്നിരിക്കുവാണ്... നിന്നിലെ വേദന നിന്റെ മമ്മയെ കൂടുതൽ തകർക്കുകയെ ഉള്ളു....

മമ്മയെ പഴേ പോലെ സന്തോഷവധിയാക്കണം നീ... പ്രകാശൻ എന്ന ആ നീചകനിൽ നിന്ന് നിന്റെ മമ്മയുടെ മനസ്സിനെ മോചിപ്പിക്കണം...അതിന് നീ എല്ലാത്തിലും നിന്നും മറികടക്കണം... നിന്റെ മമ്മക്ക് വേണ്ടിയെങ്കിലും " പ്രവീണിനെ നോക്കി കാശി പറയുമ്പോൾ പ്രവീൺ അവനു നേരെ പുഞ്ചിരിച്ചുകൊണ്ട് അവന്റെ കയ്യില് മുറുകെ പിടിച്ചു... കാശി അജ്മലിന് നേരെ നോക്കി... പ്രധീക്ഷിക്കാതെ കണ്ടു മുട്ടിയ മറ്റൊരു സുഹൃത്ത്.. ദേഷ്യമായിരുന്നു എല്ലാം അറിഞ്ഞിട്ടും മറഞ്ഞു വെച്ചത് കൊണ്ട്... എന്നാൽ അവന്റെ അവസ്ഥയും ഓർക്കേണ്ടതാണ്... എന്നാലും സഹായത്തിനായി വിളിച്ചപ്പോൾ യാതൊരു മടിയും കൂടാതെ തന്നോടപ്പം കൂടി...

സൗഹൃദം..പുതിയൊരു കൂട്ടു... "താങ്ക്യു..."കാശി നിറഞ്ഞ ചിരിയോടെ മനസ്സിൽ തട്ടി അവനോടായി പറഞ്ഞു... അതിനു കൺചിമ്മിക്കൊണ്ടൊരു പുഞ്ചിരി മാത്രമായിരുന്നു..... ************** "പ്രവീൺ നീ വീട്ടിൽ പോ... നിന്നെയിപ്പോൾ ആന്റിക്കാണ് ആവിശ്യം... ആന്റിയെ തനിച്ചാക്കി നീ വരാൻ പാടില്ലായിരുന്നു... നീ വേഗം വീട്ടിലേക്ക് പോകണം... അജ്മൽ നീയും... രണ്ട് ദിവസമായി നീയും എനിക്കൊപ്പം നിന്നു... എനി നിനക്കും വേണം റസ്റ്റ്‌... രണ്ടു പേരും പോയിക്കോ " കാശി പ്രവീണിനേം അജ്മലിനെയും നോക്കി.. "എടാ നീ ഇവിടെ കിടക്കുമ്പോൾ "പ്രവീൺ പറയാൻ തുടങ്ങിയതും കാശി തടഞ്ഞു.. "

ഞാൻ ഒറ്റക്കല്ലല്ലോ... എന്റെ കൂടെ ഇവളും ഇല്ലേ "തൊട്ടടുത്തു നിൽക്കുന്ന വൈശാലിയെ ചൂണ്ടി കാശി പറഞ്ഞു... "അതെ പ്രവീണേട്ട... ഞാനുണ്ടല്ലോ...നിങ്ങള് പൊയ്ക്കോ... നിങ്ങള്ടെ കൂട്ടുകാരനെ പൊന്ന് പോലെ നോക്കിക്കോളാം ഞാൻ "അവൾ പറഞ്ഞത് കേൾക്കേ ഒരുമാത്ര അവർക്ക് ചിരി വന്നു കാശിയെ നോക്കി.. "ഈ പെണ്ണ് "സ്വയം പല്ല് കടിച്ചവൻ മൊഴിഞ്ഞു... "ശെരിയെന്നാ പൊന്ന് പോലെ നോക്കാൻ ആളുണ്ടെങ്കിൽ നമ്മളെന്തിനാ നികുന്നെ നമുക്ക് പോകാം " അജ്മൽ പ്രവീണിനോട്‌ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു... "ശെരിടാ ഞാനും ഇറങ്ങാ.. എന്തേലും ആവിശ്യം ഉണ്ടേൽ വിളിക്കണം വൈശാലി " ഇരുവരോടും പറഞ്ഞുകൊണ്ട് പ്രവീണും ഇറങ്ങി....

"പാവം "അവന് പോകുന്നതും നോക്കി വൈശാലി പതിയെ പറഞ്ഞു... കാശി അവർ പോയതും കണ്ണുകൾ അടച്ചു കിടന്നു.... അവൾ ഡോർ പതിയെ ചാരി കൊണ്ട് ചെയർ എടുത്തു ബെഡിനോരം വെച്ചു ഇരുന്നുകൊണ്ട് ബെഡിൽ തലവെച്ചു കാശിയെ കണ്ണ് പതിപ്പിച്ചു കിടന്നു... വേദനയുള്ളത് കൊണ്ട് ഡോക്ടർ ഇൻജെക്ഷനും മെഡിസിനും കൊടുത്തിട്ട് പോയതേ ഉള്ളു... കുറച്ചു നേരം മയങ്ങും എന്ന് പറഞ്ഞിരുന്നു... അതുകൊണ്ട് അവനെ ശല്യപെടുത്താതെ ഇടം കയ്കൊണ്ടവൾ അവന്റെ മുടിയിൽ തഴുകി കൊടുത്തു... വല്ലാത്തൊരു സ്നേഹം തോന്നി അവൾക് അവനോട്.... സ്വന്തം ജീവൻ പോലും വേണ്ടെന്ന് വെച്ചു കൂട്ടുക്കാരുടെ മരണത്തിനു നീതി വാങ്ങികൊടുക്കാൻ പൊരുതിയ മനുഷ്യൻ... എന്തുകൊണ്ട് ഇതിൽ ഇടപെടാതെ ഇനിയെങ്കിലും സന്തോഷമായി ജീവിക്കണം എന്ന് കരുതിയില്ല...

അതിനർത്ഥം സ്നേഹിക്കുന്നവരെ ജീവൻ കൊടുത്തു സ്നേഹിക്കും എന്നല്ലേ... അപ്പൊ ഇങ്ങനെ ഒരാളെ ഭാര്യ ആയതിൽ ഞാൻ അല്ലെ അഹങ്കരിക്കേണ്ടത്...ഞാൻ അല്ലെ പുണ്യവധി... ദേവ് വെറുമൊരു കാരണമാ ഈ നല്ല മനുഷ്യനിലേക്ക് എനിക്ക് അടുക്കാനുള്ള വെറുമൊരൂ കാരണം.... "താങ്ക്യു ദേവ് "അവൾ ചെറുചിരിയോടെ പറഞ്ഞുകൊണ്ട് മുന്നിലുള്ളവനെ നോക്കി കിടന്നു... രാത്രി കഴിക്കാൻ ക്യാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങി വരുമ്പോൾ മുറിയുടെ ഡോർ തുറന്നത് കാണെ അവൾ വേഗം അവിടേക്ക് നടന്നു..... അകത്തു നേഴ്സ് ഉണ്ടായിരുന്നു പൾസും ഭക്ഷണത്തിനു മൂന്നുള്ള മരുന്നും നൽകാൻ...

"എങ്ങനെ സംഭവിച്ചതാ ഈ മുറിവ് "കാശ്ശിയോടായി നേഴ്സ് ചോദിച്ചു.. "ആക്‌സിഡന്റ് "അവന് പറഞ്ഞു "ഹ്മ്മ്മ്... രക്തം പോയത് കൊണ്ടാ എല്ലിന് ഒന്നും പറ്റിയില്ലാ... എന്തായാലും കുറച്ചു ദിവസം ഇത് കെട്ടണം... മൂന്ന് ദിവസം കഴിഞ്ഞു ഇവിടെ വന്ന് അഴിച്ചാൽ മതി " നേഴ്സ് പറഞ്ഞതിന് അവന് ഒന്ന് മൂളി... മരുന്നെടുത്തും പൾസെടുത്തും കഴിഞ്ഞതും വൈശാലി വേഗം മുറിയിലേക്ക് കയറി ടേബിളിൽ ഭക്ഷണം വെച്ചു... "കുറെ നേരമായില്ലേ കിടക്കുന്നെ... ഫുഡ്‌ കഴിക്കാൻ എനി ഇരിക്കാം" നേഴ്സ് പറഞ്ഞുകൊണ്ട് കാശിയെ ഇരുത്താനായി സഹായിക്കാൻ അവനടുത്തേക്ക് നടന്നു... "ഞാൻ .. ഞാൻ ചെയ്തോളാം "പെട്ടെന്ന് മുന്നിൽ ചാടി വൈശാലി പറഞ്ഞതും അവർ ഒന്ന് മിഴിച്ചു നിന്നു... പിന്നെ ഒന്ന് മൂളികൊണ്ട് പുറത്തേക്ക് നടന്നു... വൈശാലി അവർ പോകുന്നതും നോക്കി ചുണ്ട് കോട്ടി ഡോർ ചാരി...

"വാ കഴിക്കാം "അവൾ പറഞ്ഞുകൊണ്ട് അവനടുത്തേക്ക് നടന്നു... വലത് കയ്യില് പിടിച്ചു വൈശാലി അവനെ എണീക്കാൻ സഹായിക്കാൻ നോക്കിയെങ്കിലും അവനെ അവൾക് തങ്ങുന്നില്ല... അതുകൊണ്ട് തന്നെ ഇടത് കയ്യ് ബെഡിൽ കുത്തിയവൻ പകുതി ഭലമേ അവൾക്കുണ്ടായുള്ളു... എഴുനെല്കുമ്പോൾ ഉള്ള വേദന കാരണം ഹെഡ്ബോർഡിൽ പുറം ചാരാതെ ഇരുന്നവൻ കിതച്ചു... എന്നാൽ തൊട്ടടുത്തു നില്കുന്നവളുടെ കിതപ്പ് കണ്ടതും അവന് മുഖം ചുളിച്ചു... "ആ നേഴ്സ് സഹായിക്കാൻ നിന്നതല്ലേ നീ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ "അവന് അവളെ ഉറ്റുനോക്കി... "അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ "അവനെ നോക്കി പറഞ്ഞുകൊണ്ടവൻ ഭക്ഷണം എടുത്തു ബെഡിൽ ഇരുന്നു... "കൈ കഴുകണം "കാശി ഭക്ഷണം പാത്രത്തിലാകുന്നവളോടായി പറഞ്ഞു ..

"ഞാൻ കഴുകിയതാ" പാക്കറ്റ് ടേബിളിൽ വെച്ചുകൊണ്ടവൾ പറഞ്ഞു... "എനിക്ക് കഴുകണമെന്നാ പറഞ്ഞെ..." "ഞാനല്ലേ ഫുഡ്‌ തരുന്നേ പിന്നെ എന്തിനാ കഴുകുന്നെ "അവനെ നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ടവൾ മറ്റെന്തെങ്കിലും പറയുമുന്നേ അവന്റെ വായിൽ ദോശ നിറച്ചു കൊടുത്തിരുന്നു... ഒന്നാമർത്തി നോക്കികൊണ്ടവൻ ചവച്ചുകഴിച്ചു.... "പിന്നെ അമ്മ വിളിച്ചിരുന്നു "അവനു നീട്ടുന്നതിനു ഇടയിൽ അവൾ പറഞ്ഞത് കേട്ടവൻ അവളെ ഉറ്റുനോക്കി... "എന്നിട്ട് നീയെന്ത് പറഞ്ഞു " "കാശിയേട്ടൻ ഹോസ്പിറ്റലിലാണ് പുറത്ത് വെട്ടു കൊണ്ടതാ... ഇന്ന് നടന്നതെല്ലാം പറഞ്ഞു "അവൾ കഴിച്ചുകൊണ്ട് പറയുന്നത് കേട്ടവൻ ഞെട്ടി... "നീ... നിന്നോടാരാ ഇതൊക്കെ വിളമ്പാൻ പറഞ്ഞത്... നിന്നെ ഞാൻ "അവന് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് നെറ്റിയിൽ കൈവെച്ചു....

"അത് പറഞ്ഞാൽ എന്താ കാശിയേട്ടൻ തന്നെ പറഞ്ഞത് വീട്ടുകാർ അറിഞ്ഞാലും ഇതിൽ നിന്ന് പിന്മാറില്ല എന്ന്... ഇതിപ്പൊ എല്ലാം കഴിഞ്ഞില്ലേ എനി അവർ അറിഞ്ഞാൽ എന്താ "അവൾ കൂസൽ ഇല്ലാതെ പറഞ്ഞത് കേട്ടവൻ അവളെ കൂർപ്പിച്ചു നോക്കി... "എന്നെകൊണ്ട് പറയിപ്പിക്കരുത്... എന്ത് പറഞ്ഞാ നമ്മള് അവിടെ നിന്ന് ഇറങ്ങിയത്..... ഇതിപ്പോ കള്ളമാണെന്ന് മനസ്സിലായാൽ.... നിനക്ക് അറിയില്ല മുത്തശ്ശിയെ... കള്ളം പറയുന്നവരെ മുത്തശ്ശിക്ക് ഇഷ്ടമല്ലാ... പോരാത്തതിന് ഈ മുറിവും... കൊണ്ടോ നീയും കൊണ്ടോ "അവന് വിളിച്ചു പറഞ്ഞത് കേട്ട് അവൾക് ചിരി പൊട്ടി... "അപ്പൊ പറച്ചിൽ മാത്രമേ ഉള്ളു...വീട്ടിൽ അറിഞ്ഞാൽ ഒന്നുല്ലാന്ന്...

ഒന്നും പറയൂലാ "അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞതും അവൾ പറ്റിച്ചതാണെന്ന് മനസ്സിലായവൻ അവളെ കണ്ണുരുട്ടി നോക്കി... "ന്റെ കാശിയേട്ടാ... ഞാൻ പറഞ്ഞൊന്നുമില്ല "അവൾ അവനെ കണ്ണിറുക്കി കാട്ടി... "നിന്റെ കാശിയേട്ടനോ "അവന് പുരികമുയർത്തി.... "ആഹ് എന്താ സംശയം എന്റെതിനെ ഞാൻ എന്റേത് എന്നല്ലേ പറയേണ്ടത് "അവൾ പറഞ്ഞത് കേട്ടവൻ അവന് സംശയത്തോടെ നോക്കി... "മനസ്സിലായില്ലേ... സാധാരണ എല്ലാരും പറയാറുണ്ട്... നിന്റേതാണെന്ന് പറയാൻ അതിൽ പേര് എഴുതി വെച്ചോന്നുമില്ലല്ലോ എന്ന്... കാശിയേട്ടന്റെ കയ്യില് മോതിരം വിരലിൽ നോക്കിയേ എന്റെ പേരല്ലേ അതിൽ...

പിന്നെ ഈ താലിയിൽ നോക്കിയെ കാശിയേട്ടന്റെ പേരല്ലേ... അപ്പൊ നമ്മള് രണ്ടാളും നമ്മള് രണ്ടാൾക്കും ഉള്ളതല്ലേ " എന്തോ വലിയ കാര്യം കണ്ടു പിടിച്ചപോലെയുള്ള അവളുടെ സംസാരം കേട്ടവൻ മിഴിച്ചു നോക്കിയിരുന്നു.... ചിലനേരം അവൾ വല്ലാതെ മറ്റുവേഡ് ആണ്... ചില നേരം മന്ദബുദ്ധിയും... അവന് ഓർത്തു... കഴിച്ചു കഴിഞ്ഞു ഒന്നൂടെ ഡോക്ടർ ചെക്ക് ചെയ്തു പോയതും അവൾ ഡോർ ലോക്ക് ചെയ്തു ചെയറിൽ ഇരുന്നു... അവനും മേലേ കറങ്ങുന്ന ഫാൻ നോക്കി കിടന്നു... ഒരുപാട് ഉറങ്ങിയത് കാരണമെന്തോ അവനു ഉറക്ക് വരുന്നില്ല... അത് മനസ്സിലാക്കിയവൾ ബെഡിൽ തല ചയിച്ചു അവനെ നോക്കി കിടന്നു...

. അവന് കണ്ണുകൾ താഴ്ത്തി തന്നിലേക്ക് ഉറ്റുനോക്കുന്നവളെ നോക്കി.... എന്തുകൊണ്ടോ അവളുടെ കണ്ണുകളിൽ നോക്കാൻ അവനു സാധിച്ചില്ല... "ഹ്മ്മ് എന്തെ "കണ്ണുകൾ പിടപ്പോടെ മാറ്റിയവൻ ചോദിച്ചു... "കാശിയേട്ടൻ എന്താ എന്നേ നോക്കാത്തെ"അവളുടെ ചോദ്യം കേട്ടവൻ നെറ്റിച്ചുളിച്ചു അവളെ നോക്കി... എന്നാൽ ചെറുചിരിയോടെ നോക്കുന്നവളെ കാണെ തുടിച്ചു വരുന്ന ഹൃദയമടക്കിയവൻ കണ്ണുകൾ ഫാനിൽ പതിപ്പിച്ചു വെച്ചു... "നിന്നെയെന്തിനാ ഞാൻ നോക്കുന്നെ "അവന് ഗൗരവമണിഞ്ഞു പറഞ്ഞു... "എന്നേ കണ്ടാൽ കാശിയേട്ടന് നോക്കി നിൽക്കാൻ തോന്നും... ഉറക്ക് വന്നില്ലേൽ എന്നേ നോക്കിയാൽ സുഖമുള്ള ഉറക്ക് വരും...

എന്നേ നോക്കി കിടന്നാൽ രാവിലെ എണീക്കുന്നത് വരെ മനസ്സ് നിറയെ ഞാൻ ആയിരിക്കും... അതുകൊണ്ട് നല്ല സന്തോഷമാ എന്ന് പറഞ്ഞല്ലോ "അവൾ ഓർത്തെടുത്തു പറയുന്നത് കേട്ട് അവന് അവളെ മിഴിച്ചു നോക്കി... "ഏത് പൊട്ടനാ അത് പറഞ്ഞത് "അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "ഈ പൊട്ടൻ "പൊട്ടി വന്ന ചിരി അടക്കിയവൾ കാശിയിൽ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി പറഞ്ഞതും അവന് ചമ്മൽ മറച്ചുകൊണ്ട് ഗൗരവമാണിഞ്ഞു... "പണ്ട് കാശിയേട്ടൻ പറയാറുള്ളതാ... എന്ത് രസമാണെന്ന് അറിയോ അതൊക്കെ കേൾക്കാൻ... "അവൾ കൊഞ്ചലോടെ പറയുന്നത് കേട്ടവൻ അവളെ ഉറ്റുനോക്കി...

"ബുദ്ധിയില്ലാത്ത നേരത്ത് ഞാൻ പറഞ്ഞതെല്ലാം കേട്ട് സുഗിച്ചു അല്ലെ....നിന്നെ പൊക്കി വരെ പറയണമെങ്കിൽ ഇപ്പൊ എനിക്ക് മനസ്സിലായി എന്നേ ഭ്രാന്തനെന്ന് വിളിച്ചില്ലെങ്കിലേ അത്ഭുദമുള്ളൂ "അവന് പറയുന്നത് കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി... "എന്നാലേ ഈ ബുദ്ധിയുള്ളവനെക്കാൾ എനിക്കിഷ്ടം ആ ഭ്രാന്തനെ ആയിരുന്നു... ഹും "അവൾ മുഗം കൂർപ്പിച്ചു തല ചെരിച്ചു കിടന്നു... അവന് ചിരി വന്നെങ്കിലും അടക്കി വെച്ചു... പിൻതലയിലെ കെട്ടി വെച്ച അവളുടെ കാണെ അവന് അവിടം നോക്കികൊണ്ട് നേരെ ഇരുന്നു... "പിന്നില്ലേ "വീണ്ടും എന്തോ പറയാനായി അവൾ അവനു നേരെ മുഗം തിരിച്ചു... "നീ അല്ലെ ഇപ്പൊ പിണങ്ങി പോയേ... ഒരു മിനിറ്റ് അടങ്ങി ഇരിക്കാൻ ആവില്ലേ "അവന് അവളെ കളിയാക്കി ചോദിച്ചു... "പിണങ്ങിയാൽ ഞാൻ ആരോടും മിണ്ടാറില്ല...

പക്ഷെ കാശിയേട്ടനോട് പിണങ്ങാൻ പറ്റുന്നില്ല " അവളുടെ നേര്മയുള്ള സ്വരം കേൾക്കേ അവന്റെ ഹൃദയത്തിൽ എന്തോ വെച്ചു ഇടിച്ചതു പോലെ... അവന് ബെഡിൽ മുട്ടികിടക്കുന്ന അവളുടെ താലിയിൽ തന്റെ കോർത്ത പേരിൽ ഒന്ന് നോക്കി... "വൈശാലി "അവന് പതിയെ വിളിച്ചു... "ഹ്മ്മ്മ് "അവൾ ചെറുചിരിയോടെ അവനെ നോക്കി മൂളി... "എന്റെ ഈ താലിക്ക് നീ സ്വന്മനസ്സാലെ കഴുത്ത് നീട്ടിയതാണോ " അവന്റെ ചോദ്യം കേൾക്കേ അവളുടെ ചിരി മാഞ്ഞു... അവളുടെ മുഖത്ത് ഞെട്ടൽ ഉണർന്നു... എന്തിനോ നെഞ്ചം മിടിച്ചു.... മിന്നി മറിയുന്ന അവളുടെ ഭാവങ്ങൾ അവന് ഒപ്പിയെടുത്തു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story