താലി 🥀: ഭാഗം 31

thali

എഴുത്തുകാരി: Crazy Girl

"നീയെന്താ ഒന്നും പറയാത്തത് " ബെഡിൽ തല മാത്രം ചായിച്ചു കിടന്നവൾ ബെഡിൽ നിന്ന് തല എടുത്തു..എണീറ്റിരുന്നു ചിന്തിക്കുന്നത് കാണെ വീണ്ടും ചോദിച്ചതും അവൾ അവനെ ദയനീയമായി നോക്കി... "കെട്ടി കഴിഞ്ഞില്ലേ എനിയെന്തിനാ അതൊക്കെ അറിയുന്നേ "അവന്റെ മുഖത്ത് നോക്കാതെ അവൾ നേര്മയോടെ പറയുന്നത് കേട്ടവന്റെ ചുണ്ടോന്നു മന്ദഹസിച്ചു... "അപ്പൊ നേരായ രീതിയിൽ അല്ലായിരുന്നു അല്ലെ"എങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചവൻ പുച്ഛത്തോടെ പറഞ്ഞു... അവൾക് ഹൃദയത്തിൽ കല്ലെടുത്തുവെച്ചത് പോലെ ഭാരം തോന്നി... "നീയായിട്ട് ഒരിക്കലും അവനെ അറിയിക്കരുത്... ഇപ്പോഴാ അവനൊന്നു നേരെ ആയത്...

എനി മനസ്സിന് താങ്ങാത്ത വല്ലതും കേൾക്കേണ്ടി വന്നില്ല ചിലപ്പോ അവന് പ്രതികരിക്കുന്നത് നമുക്ക് താങ്ങാൻ പറ്റിയെന്നു വരില്ല " മുത്തശ്ശിയുടെ വാക്കുകൾ അവളിൽ മുഴങ്ങി കേട്ടു...കണ്ണുകൾ താഴ്ത്തിയവൾ കിടക്കുന്ന കാശിയെ നോക്കിയതും മറുപടിക്കായി തന്നെ ഉറ്റുനോക്കുന്നവനെ കാണെ അവൾ പരുങ്ങി.... "അത് ഞാൻ "അവൾക് വാക്കുകൾ വരുന്നില്ലായിരുന്നു... "എന്തിനായിരുന്നു അത് "അവന്റെ ശബ്ദം കടുത്തു... അവന് അറിയാതെ പിന്മാറില്ലെന്ന് മനസ്സിലായതും രണ്ടും കല്പിച്ചവൾ അവനെ നോക്കി... കേൾക്കാനെന്ന പോൽ അവനും അവളെ ഉറ്റുനോക്കി കിടന്നു... "ദേവും ഞാനും..."അവൾ പതിയെ പറഞ്ഞുകൊണ്ട് അവനെ നോക്കി...

അവനെന്നാൽ അവൾ പറയുന്നതും കാതോർത്തു ഇരിക്കുവായിരുന്നു... പരസ്പരം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ടവൾ കണ്ണുകൾ അടച്ചു ദീർഘ ശ്വാസമെടുത്തു... "ഞാനും ദേവും ഫ്രണ്ട്സ് ആയിരുന്നു "അവൾ പെട്ടെന്ന് പറഞ്ഞു... "നിങ്ങൾക് രണ്ടാൾക്കും പരസ്പരം അറിയുമോ "കാശിയുടെ കണ്ണുകൾ അമ്പരത്താൽ അവളെ നോക്കി... "ഹ്മ്മ്മ് നല്ലോണം... അവനെന്റെ... അവനെന്റെ ഫ്രണ്ട് ആയിരുന്നു...ബെസ്റ്റ് ഫ്രണ്ട് "അത് പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ അവൾ പാടുപെട്ടു... "അങ്ങനെയിരിക്കെ ആണ് ഒരുദിവസം അവനെന്നെ വീട്ടിലേക്ക് ക്ഷണിച്ചത്... പോകാതിരിക്കാൻ തോന്നിയില്ല.... അച്ഛനും അമ്മയും അവിടെ ഇല്ലെന്ന് അവന് പറഞ്ഞിരുന്നു...

കമ്പനിക്ക് ആണെന്നും വീട് കാണിക്കാൻ ആണെന്നും പറഞ്ഞു അവന് എന്നെയും വീട്ടിലേക്ക് കൊണ്ട് പോയി... അവിടെയെത്തി അവന് എന്നേ സ്വീകരിച്ചു ഇരുത്തി.... കുറച്ചു നേരം ഒറ്റക്ക് വീട് ഒന്ന് ചുറ്റി കാണുമ്പോൾ ആണ് അവനെ അവിടെ കാണുന്നില്ല എന്ന് മനസ്സിലായത്.. മുകളിലാണ് അവന്റെ മുറി എന്ന് പറഞ്ഞിരുന്നു... അതുകൊണ്ട് അവിടെ പോയിട്ടുണ്ടാകും എന്ന് കരുതിയാണ് മുകളിലേക്ക് ചെന്നത്... ഒരു മുറിയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ രണ്ട് തവണ മുട്ടി... പക്ഷെ തുറന്നില്ല... ലോക്ക് ചെയ്യാത്തതിനാൽ വാതിൽ തുറന്നു നോക്കിയപ്പോൾ ആണ് കാശിയേട്ടനെ ഞാൻ ആദ്യമായി കാണുന്നത്.... അവളുടെ ചുണ്ടിൽ മന്ദഹാസം വിടർന്നു...

അലങ്കോലമായി നീട്ടി വളർത്തിയ താടിയും മുടിയും വൃത്തിയില്ലാത്ത വസ്ത്ര ധാരണയും ഒക്കെ ആയി... കണ്ട മാത്ര എനിക്ക് പേടി തോന്നി... ദേവ് എന്നോട് പറഞ്ഞില്ലായിരുന്നു ഇങ്ങനെ ഒരു മനുഷ്യൻ അവിടെ ഉള്ള കാര്യം... അതുകൊണ്ട് തന്നെ എന്നിലെ ഭയം കൂടിയിരുന്നു... അലറികരഞ്ഞുകൊണ്ട് വാ പൊത്തി ഓടാൻ തുനിഞ്ഞതും കാശിയേട്ടൻ എന്റെ പുറകെ വന്നിരുന്നു.. കാശിയേട്ടന്റെ കോലം തന്നെ എന്നേ പേടിപ്പിച്ചു ... നിന്ന് കിടുകിടാ വിറയ്ക്കുന്ന ഞാൻ ഓടാൻ നിന്നപ്പോ ദേ വരണു... ന്റെ ജീവൻ പോകുമെന്ന് പോലും എനിക്ക് തോന്നിപോയി... " അവൾ തമാശ രൂപേണ പറഞ്ഞതും അവന് ഒന്ന് ചിരിച്ചു... ഒരിക്കലും അവനെ വേദനിപ്പിച്ചു കൊണ്ട് പറയാൻ അവൾ ആഗ്രഹിച്ചില്ലായിരുന്നു...

അന്ന് അവളുടെ മാനസികാവസ്ഥ അത് പോലെ പറഞ്ഞിരുന്നേൽ കാശിയേട്ടന് കുറ്റബോധത്താൽ നീറുമെന്ന് അവൾക് ഉറപ്പായിരുന്നു... അതുകൊണ്ട് ഓരോന്ന് പറയുമ്പോളും അവൾ അവനെ വേദനിപ്പിക്കാതിരിക്കാൻ ശ്രേമിച്ചു... "പേടിച്ചു ഓടുമ്പോഴാ പടിയിൽ കാൽ സ്ലിപ് ആയത്... എന്നേ പിടിക്കാൻ കാശിയേട്ടൻ എന്റെ ചുരിദാറിൽ പിടിച്ചെങ്കിലും ചുരിദാറിന്റെ അറ്റം കീറികൊണ്ട് ഞാൻ പടികൾ ഉരുണ്ടു താഴെ വീണു....നെറ്റിന്റെ ചുരിദാർ ആയത് കൊണ്ട് തന്നെ എന്റെ കയ്യൊക്കെ മുറിഞ്ഞിരുന്നു...

പക്ഷെ അപ്പോഴും പാഞ്ഞു വരുന്ന കാശിയേട്ടനെ കാണെ ഞാൻ പേടിച്ചു പോയി... ഡോറും തുറന്നു ഇറങ്ങി ഓടി പുറകെ എന്നേ പിടിക്കാനായി കാശിയെട്ടനും " അവളുടെ മുഖം എന്തിനോ മങ്ങി.. അവനു വല്ലാതെ തോന്നി... "ശബ്ദം കേട്ട് അയല്പക്കത്തു നിന്നും വഴിയേ നടന്നു പോകുന്നവരും വീടിനു മുറ്റത് കൂട്ടം കൂടി... ആൾക്കാരെ കണ്ടതും എന്തിനോ കാശിയേട്ടൻ എന്റെ കയ്യില് തൂങ്ങി പിടിച്ചു... പേടിയോടെ ഞാൻ വിടുവെക്കാൻ നോക്കിയെങ്കിലും നാട്ടുകാരുടെ കണ്ണിൽ ഞാൻ മറ്റൊരു രീതിയിൽ ആയിരുന്നു....

പോരാത്തതിന് കീറി പറിഞ്ഞ വസ്ത്രവും... ഞാൻ ആരാ ഈ വീട്ടിൽ എങ്ങനാ എത്തി... ഇങ്ങനെ ഒരാളെ ഈ വീട്ടിൽ കണ്ടില്ലല്ലോ എന്ന ഒരുപാട് ചോദ്യങ്ങൾ ഉയർന്നു... ഒന്നിനും മറുപടി ഇല്ലാതെ പേടിച്ചു പോയി ഞാൻ... അപ്പോഴാണ് ഫുഡ്‌ വാങ്ങാൻ ആയി പോയ ദേവ് അവിടെ വന്നത്... ആൾക്കൂട്ടത്തെ കണ്ടപ്പോൾ അവനും ഞെട്ടി..." "എന്നിട്ട് അവന് പറഞ്ഞില്ലേ അവന്റെ ഫ്രണ്ട് ആണെന്ന് "കാശി ചോദിച്ചത് കേട്ട് അവളുടെ ചുണ്ടിൽ പുച്ഛം കലർന്നു... "അച്ഛനും അമ്മയും ഇല്ലാത്ത നേരത്ത് ഫ്രണ്ടിനെ വീട്ടിൽ കൊണ്ട് വന്നു എന്ന് പറഞ്ഞാൽ ദേവിന് മോശമല്ലേ "അവൾ നിർവികരതയോടെ പറഞ്ഞു അവനിൽ വല്ലാത്തൊരു ഭാവം തെളിഞ്ഞു...

"ദേവ് നാട്ടുകാരോട് പറഞ്ഞു ഞാൻ കാശിയേട്ടനെ നോക്കാൻ വരുന്ന പെണ്ണാണെന്ന്... ഈ പൈസക്ക് വേണ്ടി "അവൾക് സങ്കടം വന്നെങ്കിലും അവൾ ചുണ്ടിൽ നിറഞ്ഞ പുച്ഛത്തോടെ പറഞ്ഞു... അത്രയും ആളുകളുടെ മുന്നിൽ നിന്ന് ദേവ് പറഞ്ഞപ്പോൾ മുറിഞ്ഞു പോയത് എന്റെ ഹൃദയമാണ്....അവൾ ഓർത്തു..... "കുറച്ചു നേരം നാട്ടുകാർ വട്ടം കൂടി നിന്നു കാശിയേട്ടന്റെ അച്ഛനേം അമ്മയെയും നാട്ടുകാർ വിളിച്ചു വരുത്തി... യാത്ര പകുതിക്ക് നിർത്തിയവർ തിരികെ വന്നു.... എന്റെ അച്ഛനേം വിളിച്ചു വരുത്തി...

അവസാനം നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കാശിയേട്ടന്റെ അച്ഛന് പറഞ്ഞു എന്റെ മോന് കാരണം അവൾക് ക്ഷതമേറ്റിറ്റുണ്ടെങ്കിൽ അവന് അവളെ വിവാഹം കഴിക്കുമെന്ന്... നാട്ടുകാരെല്ലാം ശെരി വെച്ചു.... അച്ഛനും സമ്മതിച്ചു.... അവിടെ നിന്ന് അപമാനത്താൽ ഇറങ്ങി പോകേണ്ടി വന്നു എനിക്കും എന്റെ അച്ഛനും..." അവൾക്ക് കരയാൻ തോന്നി... പൊട്ടി കരയാൻ തോന്നി.... ഓർക്കപെടാൻ ആഗ്രഹമില്ലാത്ത നശിച്ച ആ ദിവസം... അവളിൽ വീർപ്പുമുട്ടിച്ചു... നിറഞ്ഞു തുടങ്ങിയ കണ്ണുകൾ വാശിയോടെ അവൾ അമർത്തി തുടച്ചു... കാശി കാണുകയായിരുന്നു വേദന മറച്ചു വെക്കാൻ പാട് പെടുന്നവളെ അവന് ഉറ്റുനോക്കുകയായിരുന്നു .. അവനു വല്ലാതെ തോന്നി... താൻ കാരണമാണോ..

എന്ന ചോദ്യം അവനിൽ ഉയർന്നു.... ഒന്ന് കൈകൾ ഉയർത്തി തലോടാൻ പോലും അവന് സാധിക്കുന്നില്ല... "പിന്നെ എല്ലാം പെട്ടന്നായിരുന്നു കല്യാണം ചടങ്ങ് എല്ലാം... സത്യം പറഞ്ഞാൽ നമ്മുടെ വിവാഹം നേരായത് പോലെ അല്ലായിരുന്നു... കതിര്മണ്ഡപത്തിൽ ഇരിക്കുമ്പോൾ പോലും മനസ്സ് അലമുറയിട്ട് കരയുകയായിരുന്നു... ഈ കാശിയേട്ടൻ പോലും എത്രയോ തവണ മണ്ഡപത്തിൽ നിന്ന് എണീറ്റു പോകാൻ തുനിഞ്ഞെന്ന് അറിയുമോ...അമ്മയും അച്ഛനും പിടിച്ചിരുത്തും അപ്പോഴൊക്കെ നാട്ടുകാരുടെ മുന്നിൽ കോമാളി കഥാപാത്രങ്ങളെ പോലെ " അവൾക് സങ്കടം തോന്നി...ദേവുമായുള്ള ബന്ധം മാത്രം കള്ളമാണെങ്കിലും ബാക്കിയെല്ലാം സത്യമായിരുന്നു...

അതുകൊണ്ട് എനിയും പറഞ്ഞാൽ തനിക് നിയന്ത്രിക്കാൻ ആവില്ലെന്ന് മനസ്സിലാക്കിയവൾ കണ്ണുകൾ അടച്ചു ദീർഘശ്വാസം വിട്ടു പുഞ്ചിരി വരുത്തി അവനെ നോക്കി.. "do you hate me?" അവന്റെ ചോദ്യം ഉയർന്നതും അവൾ അവനെ പുഞ്ചിരിയോടെ നോക്കി... "ഹ്മ്മ്മ് ആദ്യമെല്ലാം... കാരണം ഈ കിടക്കുന്ന ആളു കാരണമാണല്ലോ ഞാൻ നാട്ടുകാരുടെ മുന്നിൽ അങ്ങനെ ഒരു അവസ്ഥയിൽ... സങ്കടം തോന്നി... ദേഷ്യം തോന്നി... അത് പോരാഞ്ഞിട്ട് ആദ്യരാത്രി തന്നെ കാശിയേട്ടൻ എന്നേ " "ഞാൻ... ഞാൻ എന്ത് ചെയ്തു....oh dammitt"അവന് അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമധിക്കാതെ വെപ്രാളപെട്ടുകൊണ്ട് നെറ്റിയിലെ കൈവെച്ചു തടവി... അവൾക് ചിരി പൊട്ടിയെങ്കിലും അവൾ അവനെ നോക്കി ഇരുന്നു...

" i am sorry ബോധത്തിൽ ആയിരുന്നില്ല ഞാൻ അങ്ങനെയൊക്കെ ചെയ്തത് "അവനു അവളെ നോക്കാൻ മടി തോന്നി... "എങ്ങനെ ചെയ്തത് "അവൾ കുസൃതി ഒളിപ്പിച്ചു ഗൗരവത്തോടെ ചോദിച്ചു... "അന്ന് രാത്രി... ഐ mean "അവന് വിയർത്തു.... "എന്റെ പൊന്ന് കാശിയേട്ടാ... കാശിയേട്ടൻ വിചാരിക്കുന്ന പോലെ ഒന്നുമല്ല ഞാൻ പറയാൻ വന്നത്.... അന്ന് ആദ്യരാത്രി ഞാൻ കരയുമെന്ന് പേടിച്ചു കാശിയേട്ടൻ എന്റെ വാ പൊത്തി എന്നേ ഇറുക്കെ പിടിച്ചു... എനിക്ക് പേടി തോന്നി... സങ്കടം തോന്നി... മുന്നിൽ മെഡിസിൻ ബോക്സിൽ സിറിഞ്ചു ഉണ്ടായിരുന്നു കയ്യെത്തിച്ചു എടുത്തു കൊണ്ട് ഞാൻ കാശിയേട്ടനെ ദേ ഇവിടെ കുത്തി

"അവന്റെ കയ്യില് തൊട്ട് കാണിച്ചവൾ പറഞ്ഞപ്പോൾ ആണ് അവനു ആശ്വാസം തോന്നിയത്... പക്ഷെ അവൾക് ആ നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞതും അവൾക് വേദന തോന്നി... ദേവ് പറഞ്ഞത് കൊണ്ടാണ് ഞാൻ .. മനുഷ്യപ്പറ്റ് പോലും ഇല്ലാതെ... അവൾ ഓർത്തു...പെട്ടെന്നവൾ ഓർമകളിൽ നിന്ന് പുറത്തേക്ക് വന്നു... "പക്ഷെ പിറ്റേ ദിവസം തന്നെ എന്റെ നടുവിന് ഒരൊറ്റ ചവിട്ടായിരുന്നു... എന്റമ്മേ ഓർക്കാൻ വയ്യാ... രണ്ട് നിമിഷത്തേക്ക് ഞാനെ നരകം കണ്ടു " അവൾ എക്സ്പ്രഷൻ ഇട്ടു പറയുന്നത് കെട്ടവനിൽ ചിരി വന്നെങ്കിലും അവളുടെ അവസ്ഥ ഓർത്തപ്പോൾ സഹതാപവും തോന്നി... തന്നെ പോലെ ഒരു ഭ്രാന്തന്റെ കൂടെ... "

പക്ഷെ പയ്യെ പയ്യെ കാശിയേട്ടനിൽ എന്റെ പേടിയും സങ്കടവും എല്ലാം മാറിയിരുന്നു...എന്തുകൊണ്ടോ എപ്പോഴും അടുത്ത് ഇരിക്കണമെന്ന് തോന്നും... "അവൾ ഏതോ ഓർമയിൽ എന്ന പോൽ പറഞ്ഞു... "ഈ ഭ്രാന്തന്റെ കൂടെയോ "അവനിൽ പുച്ഛം നിറഞ്ഞു... അവൾ അവനെ കൂർപ്പിച്ചു നോക്കി... "ഭ്രാന്താനോ... കാശിയേട്ടൻ ഭ്രാന്തൻ അല്ലായിരുന്നു... സ്പെഷ്യൽ ആയിരുന്നു കാശിയേട്ടൻ... something special... മറ്റുള്ളവർക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രതേകത "അവൾ ഏതോ യാമത്തിൽ പറയുന്നത് കേട്ടവൻ നെറ്റിച്ചുളിച്ചു... പോയി പോയി മൊത്തത്തിൽ കിളി പോയി എന്നവൻ ഓർത്തു... "കാശിയേട്ടൻ അറിയോ...

കല്യാണം കഴിഞ്ഞാൽ സാധാരണ നമ്മളിൽ വലിയ വലിയ ഭാരങ്ങൾ ഉത്തരവാദിത്തം ഇതൊക്കെ കൂടും... പക്ഷെ കാശിയേട്ടന്റെ താലി കഴുത്തിൽ വീണപ്പോൾ എന്റെ ഉത്തരവാദിത്തം കാശിയേട്ടൻ ആയിരുന്നു... കാശിയേട്ടനൊപ്പം കൂടുമ്പോൾ കാശിയേട്ടനെ പോലെ ഞാനും കുഞ്ഞ് കുട്ടിയെ പോലെ ഞാനും എന്റെ മനസ്സും എന്ത് calm ആണെന്ന് അറിയുമോ.... i feel relaxed when i am with u... അതുകൊണ്ടാ ഞാൻ പറയുന്നേ കാശിയേട്ടൻ something special ആണെന്ന് " കണ്ണ് വിടർത്തി അവൾ പറയുന്നത് കേൾക്കേ കൺചിമ്മാതെ അവന് അവളെ നോക്കി നിന്നു പോയി... അവളുടെ കണ്ണുകൾ ചിമ്മിയതും അവന് പകപ്പോടെ കണ്ണുകൾ മാറ്റി... "പിന്നുണ്ടല്ലോ..."

"മതി മതി ഒന്ന് മിണ്ടാതെ കിടക്കുമോ... സംസാരിക്കാൻ തുടങ്ങിയ പിന്നെ നേരം പുലർന്നാലും നീ കലപില നിർത്തില്ല "അവന് അവളെ നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു... "ഇത് നല്ല കൂത്ത്... കാശിയേട്ടന് വേണ്ടപ്പോൾ എന്നേ കൊണ്ട് സംസാരിപ്പിച്ചിട്ട്... മതിയായപ്പോ ഞാൻ കലപില " സ്വയം പിറുപിറുത്തവൾ ചെയറിൽ നിന്നു മുന്നോട്ട് ചാഞ്ഞു ബെഡിൽ തല വെച്ചു കിടന്നു... കണ്ണുകളടച്ചു കിടക്കുന്ന കാശിയെ കാണെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..... "still you are special കാശിയേട്ടാ "അവനെ കണ്ണിമ വെട്ടാതെ നോക്കിയവൾ മനസ്സിൽ മൊഴിഞ്ഞു... ************** കണ്ണുകൾ തുറന്നപ്പോൾ വൈശാലിയെ കാണാത്തത് കണ്ടു അവന് സംശയിച്ചു ...

കഷ്ടപ്പെട്ട് എഴുന്നേക്കാൻ തുനിഞ്ഞതും ഡോർ തള്ളി തുറന്നു കയ്യില് ഫ്ലാസ്കിൽ ചായയുമായി വരുന്നവളെ കണ്ടു അവനിൽ നേരിയ പുഞ്ചിരി മൊട്ടിട്ടു... അപ്പോഴാണ് എഴുനേൽക്കാൻ ശ്രേമിക്കുന്ന കാശിയെ അവൾ കണ്ടത്... വേഗം ഫ്ലാസ്ക് ടേബിളിൽ വെച്ചുകൊണ്ടവൾ അവനെ പിടിച്ചെഴുനേൽപ്പിച്ചിരുത്തി... അവളുടെ ഗൗരവമേറിയ മുഖത്ത് നോക്കി നിൽക്കേ അവനിൽ നെറ്റിച്ചുളിഞ്ഞു.... ബെഡിൽ നിന്ന് എണീറ്റുകൊണ്ടവൻ ബാത്‌റൂമിൽ കയറി പല്ല് തേച്ചിറങ്ങി... അവൾ അപ്പോഴേക്കും ചായ ഗ്ലാസിൽ ഒഴിച്ച് വെച്ചിരുന്നു.... അവന് ബെഡിൽ തിരികെ വന്നിരുന്നതും അവൾ അവനു ചായ നീട്ടി... അപ്പോഴും അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കാണെ അവന് സംശയത്തോടെ അവളെ നോക്കി ചായ കുടിച്ചു...

"എന്ത് പറ്റി "ഒരു സിപ്പ് കുടിച്ചുകൊണ്ടവൻ അവളെ നോക്കി ചോദ്യമുയർത്തി... "ഹ്മ്മ്മ് ഒന്നുല്ല "തലയനക്കിയവൾ വീണ്ടും ചായ മോന്തി കുടിച്ചു... അവന് പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല... ഇടയ്ക്കിടെ അവള്ടെ കണ്ണുകൾ പാളി വീഴുന്നത് അവന് അറിഞ്ഞെങ്കിലും അവന് അത് കാര്യമാക്കിയില്ല... ചായക്കപ്പ് ചുണ്ടോടു ചേർത്തു കുടിച്ചുകൊണ്ടിരുന്നു... പെട്ടെന്ന് കലിയിളകിയവൾ അവന്റെ കയ്യില് നിന്ന് കപ്പ്‌ വാങ്ങി കൊണ്ട് അവനെ തുറിച്ചു നോക്കി... "നിനക്ക് എന്ത് പറ്റി "അവളുടെ നോട്ടം കാണെ അവന് അവളെ മനസ്സിലാകാതെ നോക്കി... "എന്റെ മുഖം കണ്ടിട്ട് മനസ്സിലായില്ലേ... എനിക്ക് ദേഷ്യം വരുന്നു... എന്നിട്ടെന്താ മൈൻഡ് ആക്കാത്തെ "അവൾ അവനെ നോക്കി ദേശിച്ചു പറഞ്ഞതും അവന് മിഴിച്ചിരുന്നു...

"അത് മനസ്സിലായി... അതുകൊണ്ടല്ലേ എന്ത് പറ്റി എന്ന് ചോദിച്ചേ നീ അല്ലെ ഒന്നുമില്ലാ എന്ന് പറഞ്ഞത് "അവന് പകപ്പോടെ അവളെ നോക്കി... "ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും എന്താ പറ്റിയതെന്ന് ചോദിച്ചു മറുപടി പറയാൻ എന്നേ നിർബന്തിക്കണം... അല്ലാതെ കൂസൽ ഇല്ലാതെ ഇരിക്കരുത് "അവളുടെ കലിയോടെ ഉള്ള സംസാരം കേൾക്കേ അവനു ചിരി പൊട്ടി... അത് കാണെ അവളിൽ ദേഷ്യം കൂടി... ചുണ്ടുകൾ കൂർത്തു വന്നു... കലിയോടെ അവൾ ഡോറും തുറന്നു പുറത്തേക്ക് പോയതും സംഭവം മനസ്സിലായില്ലെങ്കിലും അവനെന്തോ ചിരി അടക്കാൻ സാധിച്ചില്ലായിരുന്നു.... രാവിലത്തെ മരുന്ന് നൽകാൻ നേഴ്സ് വന്നതും അവന് വെറുതെ പുറത്തേക്ക് ഒന്ന് നോക്കി...ദേഷ്യം പിടിച്ചു പോയതാ ഇത് വരെ അകത്ത് വന്നില്ലാ...

"വൈഫ്‌ പുറത്തുണ്ട് "നേഴ്സ് പറഞ്ഞത് കേൾക്കേ അവന് ഒന്ന് പുഞ്ചിരിച്ചു... "പിന്നെ വൈഫ്‌ നോട്‌ പറയണം കുറച്ചു ബോൾഡ് ആകാൻ... രാവിലെ കണ്ടപ്പോൾ പാവം തോന്നി "നേഴ്സ് അവന്റെ പൾസെടുത്തു കൊണ്ട് പറഞ്ഞതും അവന് സംശയത്തോടെ അവരെ നോക്കി... "എന്തുപറ്റി.. വൈഫ്‌ ഒന്നും പറഞ്ഞില്ലേ "നേഴ്സ് ചോദിച്ചത് കേൾക്കേ അവന് ഇല്ലെന്ന പോൽ ഇരുന്നു... "ക്യാന്റീനിൽ പുതുതായി ഒരുവൻ വന്നിട്ടുണ്ട്... ഭക്ഷണം വാങ്ങാൻ പോകുന്ന സ്ത്രീകളോട് മോശമായ സംസാരവും നോട്ടവും ആണ്....

കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്... എത്രയും പെട്ടെന്ന് ആക്ഷൻ എടുക്കും എന്ന് പ്രധീക്ഷിച്ചാണ് നില്കുന്നത്... ഇന്ന് രാവിലെ നിങ്ങള്ടെ വൈഫിനോട് മോശമായി എന്തോ കമെന്റ് പറഞ്ഞിരുന്നു... പാവം അതൊന്നും മിണ്ടിയില്ല... സാധനവും വാങ്ങിയവൾ പോയതേ ഉള്ളു... ഇന്നത്തെ കാലത്ത് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർ അത് മുതലെടുക്കുകയെ ഉള്ളു..." നേഴ്സ് മരുന്നും കൊടുത്തു പറഞ്ഞു പോയതും അവന് പുറത്തേക്ക് നോക്കി.... നേഴ്സ് പോയതിനു പുറകെ അവളും അകത്തേക്ക് കയറി വന്നിരുന്നു... അവനെ കിടത്താനായി അവൾ അവൾ മുന്നോട്ട് വന്നു അവന്റെ കയ്യില് പിടിച്ചു.... "എനിക്ക് കിടക്കണ്ടാ... കുറച്ചു നേരം ഇരിക്കണം "

അവന് പറഞ്ഞതും ഒന്ന് മൂളി കൊണ്ടവൾ അവനിൽ നിന്ന് അടർന്നു നിന്നു... അത്രയും ആളുടെ മുന്നിൽ വെച്ചു അയാൾ പറഞ്ഞത് ഓർത്തു അവൾക് വല്ലാതെ അപമാനം തോന്നി... ഒന്ന് തിരിച്ചു പറയാൻ പോലും തന്റെ നാവ് ചലിച്ചില്ല... കാരണം ഒരുപാട് ആളുകളുടെ കണ്ണുകൾ തനിക് നേരെ ആയിരുന്നു...അവൾക് മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് പോലെ തോന്നി... "വൈശാലി "അവളെ ഉറ്റുനോക്കിയവൻ നേർമയോടെ അവളെ വിളിച്ചു... "കാശിയേട്ടാ can you hug me... പ്ലീസ് ?"..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story