താലി 🥀: ഭാഗം 33

thali

എഴുത്തുകാരി: Crazy Girl

"കാശിയേട്ടൻ എവിടെ അമ്മേ "ഹാളിൽ ചുറ്റും കണ്ണോടിച്ചു വൈശാലി ചോദിച്ചു... "അവൻ കല്ലുവിന്റെ അടുത്ത് പോയി... മോൾ നല്ല ഉറക്കമാണെന്ന് പറഞ്ഞു "അമ്മ പറഞ്ഞു കൊണ്ട് അടുക്കളയിൽ പോയതും അവളും മുഖം വീർത്തു... കല്ലുവുമായി ഒന്നുമില്ലെന്ന് അറിയാം.. എങ്കിലും എന്നെക്കാൾ കൂടുതൽ അവളെയാണല്ലോ ഇഷ്ടം എന്നോർക്കുമ്പോൾ നെഞ്ചിലൊരു കുത്ത്... നെഞ്ചിൽ കൈവെച്ചവൾ ഓർത്തു... "ഹും എവിടേലും പോട്ടെ എനിക്കെന്താ"സ്വയം ചുണ്ട് കൊട്ടിയവൾ പറഞ്ഞുകൊണ്ട് തിരിഞ്ഞതും തൊട്ടു മുന്നിൽ നിൽക്കുന്ന ദേവിനെ കണ്ടവൾ മുന്നോട്ട് വെക്കാൻ തുനിഞ്ഞ കാൽ അത് പോലെ പിറക്കോട്ടെടുത്തു..

അവന്റെ നിഷ്കളങ്കത വരുത്തിയുള്ള ചിരി കാണെ അവളും അത് പോലെ അങ്ങ് ചിരിച്ചു കൊടുത്തു... "ഓ ഇനി ഈ മാരണത്തിനേം സഹിക്കണല്ലോ "തല ചൊറിഞ്ഞവൽ ഓർത്തുകൊണ്ട് അവനെ നോക്കി... "സുഖല്ലേ വൈച്ചു... I missed u "അവളെ ഉറ്റുനോക്കിയവൻ പറഞ്ഞത് കേൾക്കേ അവൾ ഭാവവെത്യാസം ഇല്ലാതെ നിന്നു... "സുഗാണ് ദേവ്... സ്വപ്ന വിളിക്കാറില്ലേ "അവനെ നോക്കി സാധാ പോലെ ചോദിക്കുന്നത് കേൾക്കേ അവന്റെ പുഞ്ചിരി മാഞ്ഞു... "സ്വപ്നയെ കുറിച്ച് നമുക്കിടയിൽ സംസാരിക്കണ്ടാ വൈച്ചു "അവന്റെ മുഖത്ത് അന്നിഷ്ടം തെളിഞ്ഞു... "അതെന്താ ദേവ്... അനിയൻ കുട്ടൻ കെട്ടാൻ പോകുന്ന പെണ്ണിനെ പറ്റി ഏട്ടത്തിക്ക് ചോദിക്കാൻ പറ്റില്ലേ "

"വൈച്ചു " ഗൗരവമേറിയ അവളുടെ ചോദ്യം കേട്ടതും അവൻ അവളെ കനപ്പിച്ചു വിളിച്ചു... "എന്താ അവിടെ..."മുത്തശ്ശിയുടെ ശബ്ദം കേട്ടതും ഇരുവരും അവിടേക്ക് നോക്കി... "ഒന്നുല്ല മുത്തശ്ശി... ഏട്ടത്തിയോട് യാത്ര എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കുവായിരുന്നു" പടികൾ ഇറങ്ങുന്ന മുത്തശ്ശിയെ നോക്കി ദേവ് പറയുന്നത് കേൾക്കേ അവളിൽ പുച്ഛം വിടർന്നു... "ഹ്മ്മ് വൈശാലി കുടിക്കാൻ ലേശം ചൂട് വെള്ളം വേണം "ഉമ്മറത്തേക്ക് നടന്നു കൊണ്ട് മുത്തശ്ശി പറഞ്ഞു... "ഇപ്പൊ കൊണ്ട് വരാം മുത്തശ്ശി "മുത്തശ്ശി പോകുന്നതും നോക്കിയവൾ വിളിച്ചു പറഞ്ഞു ദേവിന് നേരെ തിരിഞ്ഞു... "വൈച്ചു ഇനി വേണ്ടാ... ഏട്ടത്തി അത് മതി... അതിൽ പൊരുത്തപ്പെട്ടു ജീവിക്കാൻ ഞാൻ പഠിച്ചു..

."അവനെ കനപ്പിച്ചു നോക്കിയവൾ പറഞ്ഞതും അവനുള്ളിൽ എന്തോ കൊളുത്തി വലിച്ചത് പോലെ തോന്നീ... അവളിപ്പോൾ കാശിയോടപ്പം സന്തോഷവതിയാണെന്ന തോന്നലിൽ അവനു വീർപ്പുമുട്ടുന്ന പോലെ തോന്നി... തന്നിൽ മാത്രം ആശ്രയിച്ചു ജീവിച്ചവൾ... ഇന്ന് അകന്നിരിക്കുന്നു... എന്നത് അവനെ ആസ്വസ്ഥമാക്കികൊണ്ടിരുന്നു... ************** "അമ്മേ "കാശ്ശിയുടെ വിളി വീടാകെ പ്രധ്വാനിച്ചതും വൈശാലി കേട്ടപാതി ഹാളിലേക്ക് ഓടി... ഇടുപ്പിൽ സാരിയുടെ അറ്റം ഇറുക്കികുത്തി വെച്ചു മുടി മേലെ കെട്ടി വെച്ചു.. നെറ്റിയിലൂടെ ഒഴുകുന്ന വിയർപ്പു ഗണങ്ങൾ തുടച്ചുമാറ്റുന്നവളെ കണ്ടതും അവനു മനസ്സിലായി അടുക്കളയിൽ നല്ല പണിയിലായിരുന്നു അവളെന്ന്...

എന്നാൽ വൈശാലിയുടെ കണ്ണുകൾ അവനു പുറകെ വരുന്ന കല്ലുവിൽ ആയിരുന്നു... "ഹായ് വൈശാലി "കല്ലു അവൾക് നേരെ കൈ വീശിയത്തും അവൾ പുഞ്ചിരി വരുത്തി... "കല്ലുവേച്ചി ഉണ്ടായിരുന്നോ ഇരിക്കു വെള്ളമെടുക്കാം "അവൾ ചിരി വരുത്തി പറഞ്ഞുകൊണ്ട് കാശിയെ നോക്കാതെ തിരിഞ്ഞു നടന്നു ചുണ്ട് കോട്ടി... അവളുടെ പോക്ക് കാണെ കാശിക്ക് ചിരി വന്നു... മുന്നെപ്പോഴോ കല്ലുവിനെ ഇഷ്ടമല്ലാന്നു... കാരണം താൻ അവളോട് കൂടുതൽ അടുത്ത് ഇടപെടുന്നതാണ് കാര്യം എന്നവൾ പറഞ്ഞു കേട്ടത് അവനോർത്തു... "കുശുമ്പി പെണ്ണ് "അവളുടെ പോക്കും നോക്കിയവൻ സ്വയം മൊഴിഞ്ഞു...

- "കാശി രാവിലെ അങ്ങോട്ടേക്ക് വിട്ടപ്പോഴേ തോന്നി തിരിച്ചു വരുമ്പോ കല്ലുവും ഉണ്ടാകുമെന്ന് "ഭക്ഷണം കഴിക്കുന്നതിനെ അമ്മ പറഞ്ഞതിന് കല്ലു ചിരിച്ചു... "അച്ഛയും അമ്മയും ഏതോ വീട്ടിൽ പോയതാ എന്നേം വിളിച്ചു... എന്തോ മടി പിടിച്ചു നിൽകുമ്പോഴാ ഇവൻ വന്നത്... പിന്നെ നേരെ ഇങ്ങോട്ട് വന്നു" കല്ലു പറയുന്നത് എല്ലാരും കാതോർത്തു... വൈശാലി ഒന്നിലും തലയിടാതെ ഒരു ഉഴുന്ന് ദോശയിൽ നുള്ളിപൊറുക്കി വായിലിട്ടു.. കാശി കേസ്രോളിൽ നിന്ന് ഒരു ദോശ കൂടെ അവളുടെ പ്ലേറ്റിൽ ഇട്ടു കൊടുത്തു... "ഓ തരുന്ന കണ്ട തോന്നും സ്നേഹം കവിഞ്ഞൊഴുകുവാണെന്ന്... ഭക്ഷണം ബാക്കിയാവാതിരിക്കാൻ ആവും "അവൾ ചുണ്ട് കൂർപ്പിച്ചു ഓർത്തുകൊണ്ട് അവൻ ഇട്ട ദോശ അവന്റെ പ്ലേറ്റിൽ തന്നെ ഇട്ടു കൊടുത്തു... "വേണ്ടെങ്കിൽ വേണ്ടാ..."സ്വയം പിറുപിറുത്തവൻ അതെ ദോശ എടുത്തു കല്ലുവിന്റെ പ്ലേറ്റിൽ ഇട്ടു കൊടുത്തു...

"താങ്ക്സ് കാശി "അവൾ പറഞ്ഞു കൊണ്ട് കഴിപ്പ് തുടങ്ങിയതും വൈശാലിയുടെ മുഖം ചുവന്നു... "ച്ചേ അതങ്ങ് കഴിച്ച മതിയായിരുന്നു "അവൾ കുനുകുനുക്കുന്നത് ചെറുതായി കേട്ടവനിൽ ചിരി അടക്കി ഇരുന്നു... "കല്ലു എന്താ നിന്റെ ഉദ്ദേശം "കഴിക്കുന്നതിനിടെ മുത്തശ്ശിയുടെ ചോദ്യം കേട്ടാണ് എല്ലാവരും അതിൽ മുഴുകിയത്... "എന്താ മുത്തശ്ശി "കല്ലു മനസ്സിലാക്കാതെ മുത്തശ്ശിയെ നോക്കി.. "നിന്റെ കല്യാണ കാര്യമാണ്... പഠിത്തം കഴിയട്ടെ ജോലി കിട്ടട്ടെ എന്ന് പറഞ്ഞു പറഞ്ഞു ഇപ്പൊ രണ്ട് വർഷത്തോളമായി... നീയും കാശിയും രണ്ട് വയസ്സ് വ്യത്യാസമേ ഉള്ളു... നിന്റെ കല്യാണം കഴിയാത്തതിൽ നിന്റെ അച്ഛനും അമ്മയും ടെൻഷൻ അടിക്കുന്നത് നീ കാണുന്നുണ്ടോ "

മുത്തശ്ശിയുടെ ചോദ്യം ഉയർന്നതും അവൾ തല കുമ്പിട്ടു പാത്രത്തിൽ കയ്യിട്ടിളക്കി... "തല കുനിച്ചിരിക്കാതെ കാര്യം പറയ് കല്ലു "മുത്തശ്ശിയുടെ ശബ്ധം ഉയർന്നതും കാശി അവളെ നോക്കി... ഒരിക്കലും അലോകിനെ മറക്കാൻ അവൾക് സാധിച്ചിട്ടില്ലെന്ന് അവനറിയാം... പക്ഷെ എത്രകാലം ഇത് പോലെ... അവൻ ഓർത്തു... "നോക്കാം മുത്തശ്ശി... ദേവിന്റെ കഴിയട്ടെ "അവൾ വേഗം പറഞ്ഞുകൊണ്ട് കഴിപ്പ് നിർത്തി എണീറ്റു... "അതിനെ എന്തോ അലട്ടുന്നുണ്ട് പാവം "അമ്മ ആരോടെന്ന പോലെ പറഞ്ഞു... "ഹ്മ്മ് പിന്നെ ഇന്ന് സ്വപ്നയും ഫാമിലിയും വരും... കല്യാണ തിയതി കുറിക്കാൻ... ഉച്ചക്ക് ഉണ്ടാകുമെന്ന് കരുതാം.. ഭക്ഷണമെല്ലാം ആക്കി വെച്ചോ... ഒന്നും കുറക്കണ്ടാ "മുത്തശ്ശി പറഞ്ഞുകൊണ്ട് എണീറ്റു...

വൈശാലി ദേവിനെ നോക്കി അവന്റെ നോട്ടം തന്റെ മുഖത്തേക്ക് ആണെന്ന് അറിഞ്ഞതും അവളും വേഗം എണീറ്റു... വേദനയില്ല... പകരം ചതിക്കപ്പെട്ടുവല്ലോ എന്നോർക്കുമ്പോൾ ഒരു വല്ലായ്മ... സ്ത്രീക്കൂട്ടങ്ങളെല്ലാം പിടിപ്പത് പണിയിലായിരുന്നു... ദേവിന്റെ കല്യാണ തിയതി കുറിക്കാനുള്ള വരവ് ആണെങ്കിലും അവിടുന്ന് മുതിർന്ന കാർന്നവർ എല്ലാവരും ഉണ്ടാകും... യാതൊരു കുറവും പാടില്ല എന്ന് മുത്തശ്ശി പറഞ്ഞിരുന്നു... കല്ലുവും വൈശാലിയും അമ്മയും കിച്ചണിൽ നിരങ്ങി... അപ്പോഴാണ് വൈശാലിക്ക് ഓർമ വന്നത്... കാശിയുടെ പുറകിലുള്ള മുറിവിൽ മരുന്നും വെച്ചില്ല രാവിലെ ഭക്ഷണത്തിനു ശേഷമുള്ള മെഡിസിനും കഴിച്ചില്ല... ഇവിടെയുള്ളവർക്കും അതിനെ പറ്റി അറിയില്ലാ...

അത് കണ്ടാൽ എല്ലാം പറയേണ്ടി വരും എന്നറിയുന്നത് കൊണ്ട് തന്നെ ഷർട്ട്‌ ഇടാതെ കാശിയേട്ടൻ ഇറങ്ങില്ല എന്നവൾക് ഉറപ്പായിരുന്നു.... "അമ്മേ കാശിയേട്ടൻ വെള്ളം ചോദിച്ചിരുന്നു ഞാൻ കൊടുത്തിട്ട് വരാം "ഗ്ലാസിൽ വെള്ളം എടുത്തവൾ പറഞ്ഞുകൊണ്ട് വേഗം മുകളിലേക്ക് പറഞ്ഞു... പുറകിൽ എന്തോ പറഞ്ഞു ചിരിക്കുന്ന കല്ലുവിനേം അമ്മയെയും അവൾ കാര്യമാക്കിയില്ല.... ചാരിയാ ഡോർ തള്ളി തുറന്നവൾ അകത്തേക്ക് കയറി ഡോർ അടച്ചു കുറ്റിയിട്ടു... കാശി കിടക്കുകയായിരുന്നു... ഇന്നലെ സോഫയിലെ കിടത്തം അവന്റെ ഉറക്ക് നന്നായില്ലായിരുന്നു... പുറം ബെഡിൽ തട്ടാതെ ചെരിഞ്ഞു കിടക്കുന്നവനെ കണ്ടതും അവൾ ടേബിളിൽ വെള്ളം വെച്ചു....

വിളിക്കണോ വേണ്ടായോ എന്ന് രണ്ട് നിമിഷം അവൾ ആലോചിച്ചു... എന്തുകൊണ്ടോ ഉറക്ക് കണ്ടപ്പോൾ ശല്യപെടുത്താൻ അവൾക് തോന്നിയില്ല... ചെരിഞ്ഞു കിടക്കുന്നവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നവൾ അവനെ തട്ടാതെ അവന്റെ ഷിർട്ടിന്റെ ബട്ടൺ അഴിച്ചു... അവന്റെ നെഞ്ച് കാണെ ഉമിനീരിറക്കിയവൾ ഇരുന്നു.... പെട്ടെന്നവൻ എതിർവശത്തേക്ക് തിരിഞ്ഞു കിടന്നതും അവനെ ഉറ്റുനോക്കിയിരുന്നവൾ ഞെട്ടി പോയി... എന്തുകൊണ്ടോ ഹൃദയം ക്രമമില്ലാതെ മിടിക്കുന്നതിന്റെ അർത്ഥം അവൾക് മനസ്സിലായില്ലാ.... ഷെൽഫിൽ നിന്ന് ഓയിന്മെന്റ് എടുത്തുകൊണ്ടവൾ അവന്റെ ഷർട്ട്‌ മുകളിലേക്ക് മെല്ലെ ഉയർത്തി.. പുറത്ത് മുറിവ് ഇത്ര അടുത്ത്... ഇത്ര വെക്തമായി അവൾ അപ്പോഴായിരുന്നു കണ്ടത്... നീളത്തിൽ കത്തി വരഞ്ഞ പാട്... ചെറുതായി ഉണങ്ങിയിട്ടുണ്ട്... എങ്കിലും ഇനിയും സമയമെടുക്കും മുഴുവനായി മാറാൻ...

അവൾ മെല്ലെ അവിടെ തൊട്ടതും അവനൊന്നു കുറുകി.. എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു.... "എത്ര മാത്രം വേദനിച്ചു കാണും...അയാളുടെ കത്തിയുടെ സ്ഥാനം തെറ്റിയിരുന്നെങ്കിൽ...കാശിയേട്ടന് വല്ലതും പറ്റിയിരുന്നെങ്കിൽ ഞാൻ..ഞാൻ.. ചത്തു പോയേനെ...ഈശ്വരാ എന്താ ഞാൻ പറയണേ ഒന്നും സംഭവിച്ചില്ലല്ലോ... അത് തന്നെ ഭാഗ്യം....കാശിയേട്ടന്റെ വേദനകളെല്ലാം മാറ്റാണെ... നിന്നെ നേരിട്ട് കണ്ട് തൊഴുതോളാം " സ്വയം പറഞ്ഞുകൊണ്ടവൾ കയ്യിൽ ഓയിന്മെന്റ് ആക്കി അവന്റെ പുറത്ത് തൊട്ടുകൊടുത്തു... കണ്ണുകൾ മുറുകെ അടച്ചവൻ സ്വയം നിയന്ത്രിച്ചു കിടന്നു... മരുന്ന് പുരട്ടുമ്പോൾ അവൾ പരമാവധി അവനെ തൊട്ട് വേദനിപ്പിക്കാതിരിക്കാൻ ശ്രേമിച്ചു...

മരുന്ന് പുരട്ടിയവൾ ഓയിന്മെന്റ് ടേബിളിൽ വെച്ചു... ഷർട്ട്‌ താഴ്ത്തിയാൽ ഓയിന്മെന്റ് പരക്കും... അതുകൊണ്ട് അവന്റെ വലത് കയ്യ് ചെറുതായി പൊക്കിയവൾ ഷിർട്ടിന്റെ കയ്യ് അഴിച്ചു... അപ്പോഴും അവൻ ഉണരാതിരിക്കാൻ അവൾ പാട് പെട്ടു... "ഹോ എന്തിനാ ഇത്ര കനം പിടിക്കുന്നെ... ഉറങ്ങുമ്പോൾ പോലും വെയിറ്റ് പിടിച്ചാ കിടക്കുന്നെ "അവന്റെ കൈ തിരികെ വെച്ചവൾ കിതപ്പോടെ പറയുന്നത് കേട്ട് അവനു ചിരി വന്നു... ഒരു കൈ മാത്രം ഷർട്ട്‌ അഴിച്ചത് കൊണ്ട് അത് ബെഡിൽ വീണു... പുറത്ത് തട്ടില്ല എന്ന് ഉറപ്പ് വരുത്തിയവൾ അവിടെ നിന്നും മനസ്സില്ലാ മനസ്സോടെ പോകാൻ രണ്ടടി നടന്നു... എങ്കിലും എന്തോ പിടിച്ചു വെച്ചത് പോലെ നിന്നവൾ ബെഡിൽ സുഗമായി ഉറങ്ങുന്നവനെ നോക്കി...

"എത്ര ദിവസമായി കാശിയേട്ടനൊപ്പം ഒന്ന് കിടന്നിട്ട്...പത്തു മിനിറ്റ് കഴിഞ്ഞു പോകാം... ഏകദേശം പണിയൊക്കെ തീർന്നില്ലേ " ഓർത്തുകൊണ്ടവൾ ബെഡിൽ കയറി ചെരിഞ്ഞു കിടക്കുന്നവന്റെ മുന്നിൽ അവനെ നോക്കി ചെരിഞ്ഞു കിടന്നു... "ഉറങ്ങുമ്പോൾ എന്ത് നിഷ്കുവാ... പണ്ടത്യേ കാശിയേട്ടനെ പോലെ... എന്നാൽ എണീറ്റു കഴിഞ്ഞാൽ ചിലനേരം ചവിട്ടികൂട്ടാൻ തോന്നും..."അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു... "പക്ഷെ സ്നേഹം കൊണ്ടാട്ടോ "അതിലും വേഗം പുഞ്ചിരിയോടെ പറഞ്ഞ് കൊണ്ടവൾ അവനിൽ പറ്റി കിടന്നു കയ്യെടുത്തു അവളുടെ ദേഹത്തേക്ക് വെച്ചു... അവളുടെ കവിൾ നെഞ്ചിൽ ചേർന്നതും ശ്വാസം വിലങ്ങിയവൻ കണ്ണുകൾ തുറന്നു.... ശ്വാസമെടുക്കാൻ പോലും പറ്റാതെ അവൻ കിടന്നു.... കുറച്ചു നേരം വേണ്ടി വന്നു അവളുടെ പ്രവർത്തിയിൽ ചിരി വരാൻ...

"വൈശാലി" കല്ലുവിന്റെ വിളി വന്നതും മാടി അടഞ്ഞ് പോയ കണ്ണുകൾ വലിച്ചു തുറന്നവൾ ഞെട്ടി എണീക്കാൻ തുനിഞ്ഞു... എന്നാൽ അവന്റെ കയ്യുള്ളതിനാൽ പറ്റുന്നില്ല...അവൾ എടുത്തു മാറ്റാൻ നിന്നെങ്കിലും അത് മുറുക്കിയത് അറിഞ്ഞവൾ ഞെട്ടലോടെ തല ഉയർത്തി നോക്കി... "താഴെ പണിയെടുക്കാൻ മടിച്ചു കിടന്നതല്ലേ.... എല്ലാരും അറിയട്ടെ "അവളെ നോക്കിയവൻ പറഞ്ഞതും അവൾ പിടപ്പോടെ അവനിൽ നിന്ന് കുതറി.. "വിട് കാശിയേട്ടാ... കല്ലുവേച്ചി വിളിക്കുന്നു..."അവൾക് ചമ്മൽ തോന്നി... അത് മറച്ചവൾ അവനിൽ നിന്ന് കുതറി... അവൻ മെല്ലെ അവളിൽ നിന്ന് പിടി വിട്ടതും ചാടി ഇറങ്ങിയവൾ ഡോർ തുറന്ന് ഇറങ്ങി ഓടിയിരുന്നു...

അവൾടെ ഓട്ടം കാണെ പൊട്ടിച്ചിരിയോടെ എണീറ്റവൻ ഓയിന്മെന്റ് ഉണങ്ങിയെന്ന് ഉറപ്പുവരുത്തി ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി.... ഷർട്ടിന്റെ ബട്ടൺ ഇട്ടു പടിയിറങ്ങുന്ന കാശിയെ കണ്ടു ദേവ് തറഞ്ഞു നിന്നുപോയി.. കുറച്ചു മുന്നേ ചുണ്ടിൽ ചിരി കടിച്ചു പിടിച്ചു മുറിയിൽ നിന്ന് ഇറങ്ങി ഓടിയവളെ ഓർക്കവേ മുടിയിൽ കൊരുത്തു പിടിച്ചവൻ മുറിയിൽ കയറി ഡോർ വലിച്ചടച്ചിരുന്നു... *************** കാശി അടുക്കള വാതിക്കൽ വന്നു നിന്നപ്പോൾ തേങ്ങ ചിരണ്ടുന്ന വൈശാലിയേയും അടുപ്പത്തു ഉള്ളി വരട്ടുന്ന കല്ലുവിനെയും ആണ്... കിച്ചൻ സ്ലാബിൽ കയറി ഇരുന്നവൻ തേങ്ങ വായിലിട്ടുകൊണ്ട് വൈശാലിയെ നോക്കി...

അവനെ നോക്കാതിരിക്കാൻ പാട് പെടുവായിരുന്നു അവൾ... "ഇവിടെ ചേലോർ മടിച്ചു പണിയെടുത്തു മൊത്തം കുളവാക്കും അമ്മേ..." കാശി പറഞ്ഞതും വൈശാലി അവനെ തറപ്പിച്ചു നോക്കി... "അതെന്താടാ നീ അങ്ങനെ പറഞ്ഞത് "അമ്മ മിക്സി ഓൺ ചെയ്തു കൊണ്ട് ചോദിച്ചത് കേട്ട് അവൻ അവളോട് പറയട്ടെ എന്ന് കണ്ണ് കാണിച്ചു... "ഒന്നുല്ലമേ കാശിയേട്ടനൊപ്പം കുറച് നേരം കി " അവന്റെ ഭീഷണി ഒന്നും ഏൽക്കാതെ കൂസൽ ഇല്ലാതെ വിളിച്ചു പറയാൻ നിൽക്കുന്ന വൈശാലിയുടെ വായിൽ ഞെട്ടലോടെ അവൻ തേങ്ങ ഇട്ടു കൊടുത്തു... "ഒന്നുല്ലമേ ഞാൻ ചുമ്മാ കല്ലുനെ ചൂടാക്കിയതാ"സ്ലാബിൽ നിന്ന് താഴെ ഇറങ്ങിയവൻ നെടുവീർപ്പോടെ പറഞ്ഞുകൊണ്ട് കിച്ചണിൽ നിന്ന് ഇറങ്ങി നടന്നു... "ഇതിന്റെ മുന്നിൽ ഒന്നും ഏൽക്കുന്നില്ലല്ലോ... ഒരു വല്ലാത്ത സാധനം തന്നെ"സ്വയം പിറുപിറുത്തവൻ നടന്നു...

"ഞാനേ വൈശാലിയാ.... കാശിയേട്ടന്റെ ഭീഷണി ഒന്നും എന്റെ അടുത്ത് നടക്കൂല... അന്നേ എന്നോട് ചോയ്ക്കാതെ ഉമ്മ വെച്ചില്ലേ... ഞാൻ മറന്നെന്നു കരുതണ്ടാ.... ഒരു അവസരം കിട്ടിയാ ഞാനെ മുത്തശ്ശിയോട് പറഞ്ഞുകൊടുക്കും പുന്നാര കാശിമോന്റെ തനി കൊണം... ഹും..." മുന്നിലേക്ക് പാഞ്ഞു വന്നു നടുവിന് കൈകുത്തി പറഞ്ഞുകൊണ്ട് ചുണ്ട് കോട്ടി അവനേം തട്ടി തുള്ളിപോകുന്നത് കാണെ അവൻ മിഴിച്ചു നിന്നു... "ഈ പെണ്ണ് "സ്വയം തലക്കടിച്ചവൻ മന്ത്രിച്ചു... പിന്നെന്തൊ ചുണ്ടിലേറിയ ചിരിയോടെ നടന്നകലുമ്പോൾ എല്ലാം നോക്കി നിന്ന മുത്തശ്ശിയുടെ ഗൗരവമേറിയ മുഖത്ത് പുഞ്ചിരി വിരിഞ്ഞിരുന്നു... ***************

കുളിച്ചിറങ്ങി താഴേക്ക് ചെല്ലുമ്പോൾ വിരുന്നുകാർ എല്ലാം എത്തിയിരുന്നു.... "ഇത് " അതിലെ കാർന്നവർ വൈശാലിയെ നോക്കി ചോദിച്ചു... "കാശിയുടെ ഭാര്യ ആണ് വൈശാലി "മുത്തശ്ശി അവർക്ക് പരിചയപ്പെടുത്തി കൊടുത്തതും അവർക്കു നേരെ ചിരിച്ചു നൽകി അവൾ അടുക്കളയിലേക്ക് നടന്നു... നടക്കുമ്പോൾ കണ്ടു ദേവിൽ പിടിച്ചു നിൽക്കുന്ന സ്വപ്നയെ... എന്നാൽ ദേവിന്റെ നോട്ടം തന്നിലേക്കാണെന്ന് അറിഞ്ഞതും അത് പാടെ അവഗണിച്ചുകൊണ്ടവൾ നടന്നു നീങ്ങിയിരുന്നു... അടുക്കള വാതിക്കൽ കല്ലുവിനോപ്പം വൈശാലിയും ചെന്ന് നിന്ന് ഹാളിലെ സംസാരങ്ങൾ കാതോർത്തു.... "അപ്പൊ അടുത്ത മാസം ഇരുപതിനു ഉറപ്പിക്കാലെ "....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story