താലി 🥀: ഭാഗം 35

thali

എഴുത്തുകാരി: Crazy Girl

പോകുന്നവഴി വൈശാലിയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു... "ആ ഫോട്ടോ ഏത് നേരത്താണാവോ അച്ഛൻ എടുക്കാൻ തോന്നിയത്... പുഴു തിന്ന പല്ലും അതും മുഴുവൻ കാണിച്ചു ഇളിക്കുന്ന ഞാനും... അയ്യേ..."സ്വയം മുഖം ചുളിച്ചവൾ ഇരിക്കുന്നത് മിറർ ഗ്ലാസ്സിലൂടെ കാശി കണ്ടതും അവന് ചിരി അടക്കി വെച്ചിരുന്നു... "ഇനി എവിടേലും പോണോ "അവൻ ബൈക്ക് സ്ലോ ആക്കി ചോദിച്ചു... "വോ വേണ്ട "അവൾ ചുണ്ട് കോട്ടി... "സമയം ഇത്രയും ആയില്ലെ കഴിക്കാൻ വേണോ "അവൻ വീണ്ടും മിററിലൂടെ അവളെ നോക്കി "എനിക്കൊന്നും വേണ്ടാ "കടുപ്പിച്ചു പറഞ്ഞവൾ മുഖം വെട്ടിച്ചു... അവൻ പിന്നെ ഒന്നും ചോദിക്കാതെ ബൈക്കിന് വേഗത കൂട്ടി...

"ഒന്നും വേണ്ടാ ന്ന് പറയുമ്പോൾ നിർബന്തിച്ചാലെന്താ "മനസ്സിൽ പിറുപിറുത്തവൾ ഇരുന്നു... കുറച്ചു ദൂരം പിന്നീട്ടതും പിസ്സ ഹട്ടിനു മുന്നിൽ ബൈക്ക് പാർക്ക്‌ ചെയ്തതും അവളുടെ മുഖം വിടർന്നു എങ്കിലും സമർത്ഥമായി മറച്ചു പിടിച്ചവൾ ദേഷ്യം ഭാവിച്ചു ബൈക്കിൽ നിന്ന ഇറങ്ങി.... "നിനക്ക് ഒന്നും വേണ്ടി വരില്ല എനിക്ക് വിശക്കുന്നു... വേണേൽ നീ ഇവിടെ നിന്നോ ഞാൻ കഴിച്ചിട്ട് വരാം " അവളെ നോക്കി അത്രയും പറഞ്ഞവൻ മുന്നോട്ട് നടന്നതും ആകെ ഇഞ്ചി കടിച്ച അവസ്ഥയിൽ അവൾ നിന്നും...

പുറകെ ചെന്നാൽ ഇത്രയും നേരം പിടിച്ച വെച്ചതെല്ലാം വെറുതെ ആകും... പുറകെ ചെന്നില്ലെങ്കിൽ നല്ലൊരു പിസ്സ മിസ്സ്‌ ആകും... ഏത് നേരത്താണാവോ ഈശ്വരാ മുഖം കറുപ്പിക്കാൻ തോന്നിയത്... അവൾ നിന്ന് പിറുപിറുത്തുകൊണ്ട് പോകുന്നവനെ നോക്കി.... "ഈശ്വരാ... ഒന്ന് തിരിഞ്ഞു നോക്കി വിളിക്കാൻ തോന്നണേ... നിന്നെ പ്രതേകം കണ്ട് നന്ദി പറഞ്ഞോളാം ഒന്ന് തിരിഞ്ഞു നോക്കി വിളിക്കണേ " ബൈക്കിനു മുട്ടിനിന്നു കണ്ണുകളടച്ചു കൈകൾ കൂപ്പിന്നിന്നുകൊണ്ടവൾ പ്രാർത്ഥിച്ചു.... കാശി തിരിഞ്ഞു നോക്കിയതും കൈകൾ. കൂപ്പി പ്രാർത്ഥിക്കുന്നവളെ കാണെ നെറ്റിച്ചുളിഞ്ഞു... പിന്നെ പിന്നെ ചിരി വന്നു... എങ്കിലും ഗൗരവം നടിച്ചവൻ തിരികെ അവൾക്കടുത്തേക്ക് നടന്നു...

"ജാടയിടാതെ വരുന്നുണ്ടെങ്കിൽ വാ... ഇനിയും കനം പിടിച്ചു നിൽക്കാനാണ് ഉദ്ദേശമെങ്കിൽ ഇനി ഞാൻ വിളിക്കില്ല "അവൾക് മുന്നിൽ വന്നു കൊണ്ട് പറഞ്ഞവൻ നടന്നതും ജാടയൊക്കെ വിട്ടു നിഷ്കളങ്കത വരുത്തി അവൾ അവനു പുറകെ നടന്നു... ഓർഡർ ചെയ്ത പിസ്സ മുന്നിൽ വന്നതും അവളുടെ നാക്കിൽ വെള്ളമൂറി... "ഹ്മ്മ്ഹാ "അതിൽ നിന്ന് ഒന്നെടുത്തവൾ അതിന്റെ മണം മുഴുവൻ നാസികയിൽ വലിച്ചു കയറ്റി ആസ്വദിച്ചു..... പതിയെ കടിച്ചുകൊണ്ടവൾ സാവധാനം കഴിച്ചുതുടങ്ങി.... മെല്ലെ കഴിച്ചാലെ അതിന്റെ സ്വാദ് അറിയാൻ പറ്റൂ... കൊച്ചിയിൽ ആയിരുന്നപ്പോൾ വൈശാലി പറഞ്ഞത് ഓർത്തതും അവൾ ചെറുചിരിയോടെ തലക്കുടഞ്ഞു ഒന്നെടുത്തു കഴിച്ചു തുടങ്ങി...

കഴിക്കുമ്പോൾ ആരേലും കാണുമെന്ന ചമ്മലോ ആളെ കാണിക്കാനായി ഡീസന്റായി കഴിപ്പോ ഒന്നുമല്ലാ... അവളുടേതായ രീതിയിൽ അവൾ ആസ്വദിച്ചു കഴിക്കുന്നു .... അതവനിൽ ചെറുച്ചിരി വരുത്തിയിരുന്നു.... ആസ്വദിച്ചു കഴിക്കുന്നവളുടെ ചുണ്ടിനു സൈഡിൽ പറ്റിയ ചിസിന്റെ അംശം കണ്ടവൻ എതിരെ ഇരിക്കുന്നവൾക് നേരെ കൈ നീട്ടി ചുണ്ടിനു സൈഡിൽ തുടച്ചു കൊടുത്തു.... വൈശാലി ഒന്ന് ഞെട്ടി പോയി... ഒട്ടും പ്രധീക്ഷിക്കാത്ത അവന്റെ പ്രവർത്തിയിൽ അവളിൽ നേരിയ വിറയൽ ഉണർത്തി.. മുന്നിലിരിക്കുന്നവനെ നോക്കിയതും സാധാ പോലെ കഴിക്കുന്നത് കാണെ അവൻ തൊട്ട ചുണ്ടിൽ മെല്ലെ കൈചേർത്തവൾ ഇരുന്നു... എന്തിനോ കവിളുകൾ ചുവന്നു തുടുത്തു...

"എന്ത് പറ്റി എരിയുന്നുണ്ടോ... മുഖമൊക്കെ ചുവന്നല്ലോ..."കാശ്ശിയുടെ ചോദ്യം കേട്ടതും അവൾ നിന്ന് പരുങ്ങി... "ഒ.. ഒന്നുല്ല... ഭയങ്കരം ചൂട് "കൈ വീശി കാറ്റ് വരുത്തിയവൾ പറഞ്ഞു കൊണ്ട് അവനെ നോക്കാതെ കഴിപ്പ് തുടങ്ങി... തലക് മുകളിൽ കറങ്ങുന്ന ഫാനിൽ ഒന്ന് നോക്കിയവൻ വെപ്രാളം പിടിച്ചു കഴിക്കുന്നവളെ നോക്കി... "ഫാനിനു താഴെ ഇരുന്നിട്ട് ചൂടോ "സ്വയം നെറ്റിച്ചുളിച്ചവൻ കാര്യമാക്കാതെ കഴിപ് തുടർന്നു... വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു...കുളിച്ചു ഫ്രഷ് ആയി കുറച്ചു നേരം താഴെ ഇരുന്നു അമ്മയോട് വീട്ടിൽ പോയതും അച്ഛന്റെ സ്റ്റുഡന്റ് ആണ് കാശിയേട്ടൻ എന്നുള്ളതുമെല്ലാം വള്ളി പുള്ളി തെറ്റാതെ അവൾ പറഞ്ഞു കേൾപ്പിച്ചു...

ഫ്രഷ് ആയി താഴെ ഇറങ്ങുമ്പോൾ അവൻ കേൾക്കുന്നുണ്ടായിരുന്നു അടുക്കളയിൽ ഇരുന്ന് കലപില ആകുന്ന വൈശാലിയുടെ ശ്വബ്ദം... "നിങ്ങൾക് കഴിക്കാൻ വേണ്ടേ " ഭക്ഷണം കൊണ്ട് വെച്ചപ്പോൾ മുറിയിലേക്ക് പോകുന്ന കാശിയെയും വൈശാലിയേയും അമ്മ നോക്കി... "ഞങ്ങൾ കഴിച്ചിട്ടാ വന്നത് "കാശി പറഞ്ഞുകൊണ്ട് മുകളിലേക്ക് കയറി...വൈശാലിയും അവനെ പുറകെ വെച്ചു പിടിച്ചു... തീന്മേഷയിൽ ഭക്ഷണം കഴിക്കാനിരുന്നു ദേവിന്റെ മുഖം വീർത്തു കെട്ടിയിരുന്നു.... "സ്വപ്നയുടെ അച്ഛൻ വിളിച്ചിരുന്നു... ദേവിന് ഇപ്പോഴേ കമ്പനിയിൽ ജോയിൻ ചെയ്യണമെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു..എന്താ ദേവ് നിന്റെ അഭിപ്രായം "മുത്തശ്ശി ദേവിന് നേരെ തിരിഞ്ഞു...

"കല്യാണം കഴിയട്ടെ എന്നിട്ട് ജോയിൻ ചെയ്യാം "മടുപ്പോടെ മറുപടി നൽകിയവൻ ഇരുന്നു.. മുത്തശ്ശി ഒന്ന് അമർത്തി മൂളി... വേഗം കഴിച്ചെന്നു വരുത്തിയവൻ മുറിയിലേക്ക് നടക്കുമ്പോൾ കാശ്ശിയുടെ അടഞ്ഞ ഡോറിലേക്ക് ഒന്ന് നോക്കി... അവനു സഹിക്കേടും പോലെ തോന്നി...സ്വന്തം മുറിയിലേക്ക് കയറി ഡോർ അടച്ചു ബെഡിൽ ഇരിക്കുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.... സ്വപ്നയുടെ വാശിക്ക് പോയതായിരുന്നു ബീച്ചിൽ... അവളുടെ പണത്തെ പറ്റിയുള്ള പൊങ്ങച്ചം കേട്ട് ചെവി തഴഞ്ഞു നിൽകുമ്പോഴാ സമനില തെറ്റിക്കുന്ന ആ കാഴ്ച കാണുന്നത്... കാശിയോടപ്പം കൈപിടിച്ച് കളിക്കുന്ന വൈശാലി...അവളുടെ മുഖത്തെ സന്തോഷം...

തിളക്കം...ദേഷ്യം തോന്നി... അവളെ വലിച്ചു തന്റെ കൈകളിൽ മുറുകെ പിടിക്കണമെന്ന് തോന്നി.... പക്ഷെ സാധിക്കില്ല... അവരുടെ സന്തോഷ നിമിഷങ്ങൾ കാണാൻ പോലും നില്കാതെ അവിടെ നിന്നു പോകുമ്പോൾ ദേഷ്യമായിരുന്നു ഈ എന്നോട് തന്നെ.... എന്നാലും അവൾക് ഇത്ര പെട്ടെന്ന് ഞങ്ങളുടെ സ്നേഹം മറക്കാൻ പറ്റിയോ... എന്റേത് മാത്രമായിരുന്നു... എന്നും എന്നോട് മാത്രം കൊഞ്ചി സംസാരിച്ചിരുന്നവൾ ഇന്ന് മറ്റൊരുവനോടപ്പം.... അവളെ മറ്റൊരാളാപ്പം കാണാൻ തനിക് സാധിക്കില്ല.... എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്... പക്ഷെ അവളെ സ്വീകരിക്കാനും തനിക് പറ്റുന്നില്ല..... സ്വപ്നയിൽ നിന്ന് ലഭിക്കുന്നതൊന്നും അവളിൽ നിന്ന് തനിക് ലഭിക്കില്ല...

വെറും സമയം പോക്കിന് വേണ്ടി മാത്രം തുടങ്ങിയതായിരുന്നു അവളുമായുള്ള പ്രണയം.... പക്ഷെ ഇത്രമാത്രം അവൾ മനസ്സിൽ വേരുറച്ചു പോയി എന്ന് മനസ്സിലാകുന്നത് തന്നേക്കാൾ അവൾ കാശിക്ക് മുന്നിൽ സന്തോഷിക്കുന്നത് കാണുമ്പോഴാണ്.... "ദേവ് പോകാം ദേവ്...ആരേലും കണ്ടാൽ അത് മതി "ചുറ്റും കണ്ണോടിച്ചു പേടിച്ചരണ്ടുള്ള അവളുടെ മുഖം ഭാവം "എന്തിനാ വൈച്ചു എന്നായാലും നമ്മൾ കല്യാണം കഴിക്കാൻ ഉള്ളതല്ലേ... പിന്നെ കല്യാണം കഴിച്ചാൽ ഈ രസമൊന്നും ഉണ്ടാകില്ല... നീ ഇങ് വാ " വെള്ളത്തിലേക്ക് അവളേം കൊണ്ട് പോകുമ്പോൾ അവൾ പുറകിലേക്ക് ഓടിയിരുന്നു... "വേണ്ടാ നമുക്ക് നടക്കാം "വെള്ളത്തിലിറങ്ങാൻ മടിയോടെ പറഞ്ഞു

 "ഓക്കെ "ദേവ് സമ്മതിച്ചതും പുഞ്ചിരിയോടെ അവൾ അവന്റെ കൈകോർത്തു പിടിച്ചു... "നമുക്ക് കല്യാണം കഴിച്ചാലും ഇവിടെ വരണം ദേവ്... ആരെയും പേടിക്കാതെ കൈപിടിച്ച് നടക്കണം "വൈശാലി കൊഞ്ചലോടെ പറഞ്ഞു... "അതിനെന്താ...വരാലോ " "I love you ദേവ് " "I love you ടൂ വൈച്ചു "  അവളുമൊപ്പമുള്ള നിമിഷങ്ങൾ എന്ത് സുന്ദരമായിരുന്നു... പലപ്പോഴും കയ്യിൽ പിടിക്കാൻ അല്ലാതെ താൻ പറയുന്ന ആഗ്രഹങ്ങൾ ഒന്നും നടത്തി തരാറില്ലെങ്കിലും അവളുടെ കൂടെ തന്റെ മനസ്സ് ശാന്തമായിരുന്നു... എപ്പോഴും തന്റെ ഇഷ്ടങ്ങൾ അവളെ അടിച്ചേല്പിക്കുമ്പോൾ ഒന്നും പറയാതെ അവളതൊക്കെ സ്വീകരിക്കും....

ഇന്നേവരെ അവൾക് താൻ പ്രാധാന്യം കൊടുത്തിട്ടില്ലാ എന്നിട്ടും തന്നോട് അവൾക് പ്രണയമായിരുന്നു.... എന്നാൽ സ്വപ്ന... അവൾ വിളിക്കുന്നടുത്തു ഞാൻ പോണം അവളുടെ rich ഫ്രണ്ട്സിന്റെ അടുത്ത അവൾ തന്ന വസ്ത്രമണിഞ്ഞു പോകണം... അതും അവൾക് ഇഷ്ടമുള്ള കളർ... അവൾ. പറയുമ്പോൾ സംസാരിക്കണം. അവൾ പറയുമ്പോൾ ചിരിക്കണം അവൾ പറയുന്നത്ര കഴിക്കണം... അതൊന്നും ചെയ്തില്ലെങ്കിൽ ചീപ്പ്‌ മിഡ്‌ഡിലെ ക്ലാസ്സ്‌ ബോയുടെ ക്യാരക്ടർ... കൺട്രി ഫെല്ലോ.. Disgusting... മറ്റുള്ളവരുടെ മുന്നിൽ സ്നേഹം കവിഞ്ഞൊഴുകും.. എന്നാൽ അവളുടെ പരാതികളെല്ലാം ഒറ്റക്കിരുക്കുമ്പോൾ അവൾക് പറഞ്ഞു തീർക്കണം...

ഇന്ന് ബീച്ചിൽ പോയപ്പോൾ പോലും അവളുടെ അച്ഛന്റെ അച്ഛൻ ഉണ്ടാക്കിയ സ്വത്തിനെ പറ്റിയ അവൾക് പറയാനുള്ളത്... എന്നാൽ വൈശാലിയോടപ്പം തന്റെ മനസ്സറിഞ്ഞായിരുന്നു അവൾ പ്രവർത്തിച്ചത്... അവളോടപ്പം തന്റെ മനസ്സിലെ അസ്വസ്ഥത വരെ ഇല്ലാതാവറുണ്ട്.... അവൾ എന്റേത് മാത്രമായിരുന്നില്ലേ... കല്യാണം കഴിഞ്ഞിട്ട് പോലും അവൾ എന്റേതായിരുന്നില്ലേ.... പിന്നെ എപ്പോഴാ അവൾ വെറുത്തു തുടങ്ങിയത്.... അവൾ കാരണമല്ലേ ഞാൻ അന്ന് പൊട്ടിത്തെറിച്ചത്... അല്ലെങ്കിൽ പണ്ടത്തെ പോലെ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാമായിരുന്നില്ലേ... എല്ലാം നശിപ്പിച്ചില്ലേ... എന്നിട്ടിപ്പോ അവൾ സന്ദോഷിക്കുന്നു... ഞാൻ.. ഞാൻ നീറി കഴിയുമ്പോൾ അവൾക് സന്തോഷം....

സമ്മതിക്കില്ല വൈശാലി ഒന്നെങ്കിൽ നീ എന്നിലേക്ക് തിരിച്ചു വരണം അല്ലെങ്കിൽ.... അല്ലെങ്കിൽ നീയും കാഷിയേട്ടനും വേർപിരിയണം...എന്റെ മുന്നിൽ നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ പ്രണയത്തോടെ... സമ്മതിക്കില്ല ഞാൻ..." ദേവിന് ദേഷ്യം തോന്നി... സമനില തെറ്റും പോലെ തോന്നി.... അവന്റെ മനസ്സിൽ വൈശാലിയും അവളുമൊപ്പമുള്ള നിമിഷങ്ങളും കടന്നു വന്നു അവന്റെ മനസ്സിൽ കുളിർമയേകി... എന്നാൽ കാശിയോടപ്പം കൈപിടിച്ച് നടക്കുന്നത് തെളിയവേ അവനിൽ വീർപ്പുമുട്ടിച്ചു.... ***************

"മന്താരം... കാറ്റിനെ പ്രണയിച്ചതോ... വാവേ നീ... കാശിയെ പ്രണയിച്ചതോ " മുടി ചീകുകൊണ്ട് പാടുന്നവളെ കേട്ടവൻ മൊബൈലിൽ നിന്ന് നെറ്റിച്ചുളിച്ചവളെ നോക്കി... "എന്താ "പെട്ടെന്നവൻ അവൾക് നേരെ പുരികമുയർത്തിയതും.. "എന്തെ "അവളും അവനെ സംശയത്തോടെ നോക്കി.. "നീ എന്താ ഇപ്പൊ പാടിയെ "കാശി "മന്താരം കാറ്റിനെ പ്രണയിച്ചതോ... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ ഇതാ ഞാൻ പാടിയെ " അവൻ ചോദിച്ചതിന് ഈണത്തിൽ പാടി കൊടുത്തവൾ അവനെ നോക്കി... "അപ്പൊ കാശിയെ പ്രണയിച്ചതോ എന്ന് ഞാൻ കേട്ടതോ"അവൻ നെറ്റിച്ചുളിച്ചതും അവൾ മനസ്സിൽ ചിരിച്ചു പുറത്തെ അയ്യേ മട്ടിൽ നിന്നും..

. "അയ്യേ.... അതങ്ങ് മനസ്സിൽ വെച്ച മതി... കാശിയെ പ്രണയിച്ചതോ പോലും... ഹും... ഞാനൊന്നും പാടില്ലാ... കാശിയേട്ടന്റെ ചെവിടെ കൊയപ്പമാ...ബ്ലാ... " അവനെ കളിയാക്കി കൊണ്ടവൾ തിരിഞ്ഞു നിന്നും ചുണ്ട് കൂട്ടി ചിരി കടിച്ചു പിടിച്ചു... അപ്പോഴും കേട്ടത് മാറിയതാണോ എന്ന ആലോചനയിൽ അവൻ ഇരുന്നു.... മുടി ചീകി കെട്ടിയവൾ അറ്റത് ഇരിക്കുന്നവന്റെ മുകളിലെ തുള്ളി എതിർ സൈഡിൽ ഇരുന്നുകൊണ്ട് പുതപ്പ് വലിച്ചു കിടന്നു..... അവനും കയ്യിലെ മൊബൈൽ അവിടെ വെച്ചുകൊണ്ട് കിടന്നതും ചുമരിലെ സ്വിച്ച്ബോർഡിൽ കൈവെച്ചവൾ ലൈറ്റ് ഓഫ്‌ ചെയ്തു അവനിൽ ഒട്ടി കിടന്നു... എന്തുകൊണ്ടോ ഇപ്രാവിശ്യം അവൻ അവളിൽ നിന്ന് നിരങ്ങിയില്ലാ...

അതറിഞ്ഞവളുടെ ചുണ്ടിന് പുഞ്ചിരി വിരിഞ്ഞിരുന്നു.... ഒന്ന് ദീർഘശ്വാസമെടുത്തവൾ കയ്യെടുത്തു അവനിൽ ചുറ്റിപിടിച്ചു എന്തും കേൾക്കാനുള്ള മട്ടിൽ അങ്ങനെ കിടന്നു... "എന്താ നിന്റെ ഉദ്ദേശം "അവന്റെ കനപ്പിച്ച ചോദ്യം ഉയർന്നു... "ഒന്നുല്ല പണ്ടും ഇങ്ങനെ കിടക്കാറുണ്ട് ഞാൻ "ഒന്നൂടെ അവനിൽ ഒട്ടികൊണ്ടവൾ പറഞ്ഞതും അവന്റെ ദേഹം ചൂട് പിടിക്കാന് തുടങ്ങിയിരുന്നു... "മതി നീങ്ങി കിടക്ക് "അവളെ കുറച്ചു പിന്നിലേക്ക് തള്ളിക്കൊണ്ടവൻ പറഞ്ഞതും അതിലും ശക്തിയായി അവനിൽ അവൾ ഒട്ടിയിരുന്നു... "വൈശാലി.."അവൻ അവളെ പല്ല് കടിച്ചു വിളിച്ചു... "എന്താ "കണ്ണിൽ ഉറക്കം മാടി വന്നവൾ മുഖം ചുളിച്ചു...

"You know... I am a man "അവൻ സ്വയം നിയന്ത്രിച്ചു പറഞ്ഞു... "അതിനെന്താ "ഒന്നൂടെ അവനിൽ ചേർന്നവൾ പറഞ്ഞു... "ഈ പെണ്ണ് "സ്വയം പല്ല് കടിച്ചവൻ അവളിലേക്ക് തിരിഞ്ഞു അവൾക് മേലെയായി ഉയർന്നു.. അവളെ മുട്ടാതെ ഇരു സൈഡിലും കൈ കുത്തി... വൈശാലി ഞെട്ടി പോയി...ഇരുകൈകളും നെഞ്ചത് വെച്ചവൾ തനിക് മുകളിൽ മുട്ടാതെ കിടക്കുന്നവനെ നോക്കി... "കാ.... ശി... യെട്ടാ... എന്താ "ഇരുട്ടിലും അവന്റെ മുഖം അവൾക് കാണമായിരുന്നു... "ഞാൻ പറഞ്ഞതല്ലേ i am a man..."നെറ്റിയിലൂടെ ഒഴുകുന്ന അവളുടെ വിയർപ്പിൽ കണ്ണുകൾ പായിച്ചവൻ പറഞ്ഞതും ഉമിനീരിറക്കാൻ പോലും മറന്നവൾ ശ്വാസം വിലങ്ങി കിടന്നു....

കാശിയേട്ടൻ ഒന്ന് നേരെ കിടന്നെങ്കിൽ എനി ആ ഭാഗത്തേക്ക് പോലും പോകില്ലാ... എന്നവൾ ഓർത്തുപോയി.. അത്രമാത്രം അവളിൽ വിറയൽ നിറഞ്ഞു.... പെട്ടെന്നാണ് നിശബ്ദതയെ ഭേധിച്ചു കൊണ്ട് കാശ്ശിയുടെ ഫോൺ അടിഞ്ഞത്.. ഇരുവരും ഒരുപോലെ ഞെട്ടി പോയി... കാശി സൈഡിലേക്ക് മറിഞ്ഞു അവന്റെ സ്ഥാനത് കിടന്നുകൊണ്ട് എണീറ്റിരുന്നു.... ഹൃദയം ക്രമമില്ലാതെ മിടിച്ചുകൊണ്ടിരിക്കുകയിരുന്നു... ഒരുനിമിഷം അവനു ശ്വാസം കിതാപ്പോടെ വിട്ടു കൊണ്ടിരുന്നു അവനിൽ വല്ലാത്തൊരു പരവേഷം നിറഞ്ഞു.... അവൻ പോയതറിഞ്ഞു ചുമരിൽ തട്ടിയവൾ ചുരുണ്ട് കിടന്നു... ഇത് വരെ തോന്നാതെന്തോ... അറിയാത്തതെന്തോ അവളെ പൊതിഞ്ഞു...

പലപ്പോഴും കാശിയേട്ടന്റെ കൈകളിൽ കിടന്നു എഴുനേൽക്കുന്നവൾ ആണ് താൻ... എന്നാൽ നേരത്തെ ആ കണ്ണുകളിലേക്ക് നോക്കാൻ പോലും തനിക് സാധിച്ചില്ല.... വല്ലാത്തൊരു പിടപ്പായിരുന്നു നെഞ്ചിൽ..... അവൾ ഓർത്തു.... "ഹ...ഹലോ "അവൻ വിട്ട് മാറാത്ത പരവേഷത്തോടെ പറഞ്ഞു "ദാ... ദാ ഞാൻ വരുന്നു.... പേടിക്കണ്ടാ നീ " കാശി വേഗം ഫോൺ വെച്ചു കൊണ്ട് ബെഡിൽ നിന്ന് എണീറ്റു ലൈറ്റ് ഓൺ ചെയ്തു... വൈശാലി സംശയത്തോടെ എണീറ്റിരുന്നു.... ഇരുവര്കും പരസ്പരം സംസാരിക്കാൻ മടി തോന്നി.... എങ്കിലും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്ന കാശിയെ കാണെ അവളിൽ സംശയം നിറഞ്ഞു... "എങ്ങോട്ടാ കാശിയേട്ടാ "ഡ്രസ്സ്‌ മാറി ബൈക്കിന്റെ ചാവി എടുക്കുന്നവനെ അവൾ നോക്കി

"കല്ലു വിളിച്ചു... അവളുടെ അച്ഛന് വയ്യെന്ന് ഹോസ്പിറ്റിലാണെന്ന് പറഞ്ഞത്.. ഞാൻ ഒന്ന് പോയി നോക്കട്ടെ... " "വേഗം വരുമോ "അവൾ അവനെ ഉറ്റുനോക്കി... "അറിയില്ലാ കിടന്നോ നീ..." അത്രയും പറഞ്ഞവൻ ഡോർ തുറന്നു പോയി... പുറകെ അവളും നടന്നു... ഉമ്മറത്തെ ഡോർ തുറന്നു കൊടുത്തു അവൻ മുറ്റത്തിറങ്ങി ബൈക്കിൽ കേറി ഇരുന്നു... "പോയിക്കോ... ചെല്ല് "അവൻ പറഞ്ഞതും അവൾ വേഗം അകത്തേക്ക് കയറി ഡോർ അടച്ചു.... വൈശാലി അകത്തു പോയെന്ന് ഉറപ്പിച്ചതും അവൻ ബൈകുമായി വിട്ടിരുന്നു....

എല്ലാവരും ഉറങ്ങിയതിനാൽ അവൾ മെല്ലെ മുറിയിലേക്ക് നടന്നു... ഡോർ അടച്ചുകൊണ്ട് ബെഡിൽ കിടന്നു... "ഈശ്വരാ അരുതാത്തതൊന്നും സംഭവിക്കല്ലേ "മനസ്സിൽ പ്രാർത്ഥിച്ചവൾ കണ്ണടച്ച് കിടന്നു.... ഉറക്കത്തിനിടയിലെപ്പോഴോ അടുത്ത് ആരുടെയോ സാനിദ്യം അറിഞ്ഞതും ചുണ്ടിൽ നേരിയ പുഞ്ചിരിയോടെ അവൾ അവനിൽ ചേർന്ന് കിടന്നു... "എപ്പോഴാ വന്നത്... കല്ലുവെച്ചിന്റെ അച്ഛന് എങ്ങനെ ഉണ്ട്..."ഉറക്കിനിടയിൽ കണ്ണുകൾ തുറക്കാതെ തന്നെ അവൾ ചോദിച്ചു... എന്നാൽ കൈകൾ തലക് പിറകിലൂടെ ഇട്ടുകൊണ്ട് ദേഹത്തേക്ക് ചേർത്തതും അവൾ ഞെട്ടി കണ്ണുകൾ തുറന്നു... പൊടുന്നനെ കുതറികൊണ്ടവൾ ലൈറ്റ് ഇട്ടതും ബെഡിൽ കിടക്കുന്ന ദേവിനെ കാണെ അവൾ ഞെട്ടി....

"ദേവ് "അവൾ ഞെട്ടലോടെ അവനെ വിളിച്ചു... "വൈച്ചു... കാശി വിളിച്ചിരുന്നു എന്നെ... ഇന്ന് വരില്ലെന്ന് പറയാൻ പറഞ്ഞു..."അവൻ ബെഡിൽ നിന്ന് എണീറ്റിരുന്നു കൊണ്ട് പറഞ്ഞതും അവൾ ബെഡിൽ നിന്ന് ചാടി ഇറങ്ങിയിരുന്നു... "അതിന്... അതിന് നീ എന്തിനാ എന്റെ മുറിയിൽ കിടക്കുന്നെ... ഇറങ്ങെടാ..."അവൾ ദേഷ്യം ഉരഞ്ഞു പൊന്തി.... "വൈച്ചു... ഞാൻ ഞാൻ നിന്റെ ദേവല്ലേ "അവൻ കണ്ണ് വിടർത്തികൊണ്ട് പറഞ്ഞതും അവളുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു...അവളുടെ കവിളുകൾ ദേഷ്യം കൊണ്ട് വിറച്ചു.. "അതൊക്കെ പണ്ട്... ഇപ്പൊ... ഇപ്പൊ ഞാൻ നിന്റെ ഏട്ടത്തിയാ....നിന്റെ കാശിയേട്ടന്റെ ഭാര്യയാ.....ഇറങ്ങി പോടാ മുറിയിൽ നിന്ന്

"അവനെ പിടിച്ചു തള്ളിയവൾ പറഞ്ഞതും അവന്റെ മുഖം മുറുകിയിരുന്നു... "എന്തിനാ നിനക്കെന്നോട് ദേഷ്യം... ഏഹ്... കാശിയേട്ടന്റെ ഭാര്യ ആണെങ്കിലും സ്നേഹിച്ചത് നമ്മൾ തമ്മിൽ അല്ലെ..."അവൻ അവൾക് നേരെ ദേശിച്ചു... "നിന്നോടുള്ള ദേഷ്യമെല്ലാ എല്ലാം ഞാൻ മറക്കാൻ ശ്രേമിക്കുകയിരുന്നു ഞാൻ... എന്നാൽ ഈ നിമിഷം അത് ഇരട്ടിയായി വർധിച്ചു ദേവ്...ച്ചേ പിന്നെ നിന്നെ സ്നേഹിച്ചിരുന്നു.... അതെന്റെ തെറ്റ്...പ്രണയമാണെന്ന് നീ പറഞ്ഞു വന്നപ്പോൾ കണ്ണും പൂട്ടി വിശ്വസിച്ചത് എന്റെ തെറ്റ്... എന്നാൽ ഇപ്പൊ ഞാൻ നിന്റെ കളിപ്പാവ അല്ല ദേവ്... നിന്റെ സ്നേഹം എനിക്ക് വേണ്ടാ.... എനിക്കെന്റെ കാശിയേട്ടനെ മതി...കാശ്യേട്ടനാണ് ന്റെ യഥാർത്ഥ പ്രണയം...കളങ്കമില്ലാത്ത പ്രണയം...

നീ നീ ചതിയാനാ...ഇറങ്...ഇനിയും മുറിക് പുറത്തിറങ്ങിയില്ലേൽ ഞാൻ ഒച്ചവെക്കും.... അച്ഛനും അമ്മയും എല്ലാവരോടും വിളിച്ചു പറയും... നീ...നീ എന്നെ ചതിച്ചതാണെന്ന്... നിന്റെ മുഖം മൂടി വലിച്ചെറിയും ഞാൻ... ഇറങ്ങെടാ പുറത്ത് " അത്രയും കിതപ്പോടെ പറഞ്ഞവൾ ഡോർ തുറന്നു അവനെ തള്ളിക്കൊണ്ട് ഡോർ അടച്ചു കുറ്റിയിട്ടതും അത് വരെ പിടിച്ചു വെച്ച ദൈര്യമെല്ലാം ചോർന്നു പോയിരുന്നു.... കാശിയെട്ടൻ വന്നാലോ എന്ന് കരുതിയാണ് ഡോർ ലോക്ക് ചെയ്യാതെ അടച്ചത്.... എന്നാൽ ദേവ്... അവനു ഇത്രയും തരംതാണ് പോയോ... എങ്ങനെ തോന്നി അവനു... അവൾക് കരച്ചിൽ പൊട്ടി... ആരേലും കണ്ടിരുന്നേൽ എന്ത് വിചാരിച്ചേനെ... നിനക്ക് മതിയായില്ലേ.... എന്നെ വേദനിപ്പിച്ചത് നിനക്ക് മതിയായില്ലേ...

ഒഴിഞ്ഞു മാറി തന്നല്ലോ.... എല്ലാം മനസ്സിൽ വെച്ചു നിന്റെ മുഖമൂടി ആരെയും അറിയിക്കാതെ നിനക്ക് ഒരു ദ്രോഹവും ഇല്ലാതെയല്ലേ ഞാൻ ജീവിക്കുന്നത്... എന്നിട്ടും നിനക്കെന്താ വേണ്ടത്... എന്തിനാ നീ എന്നിലേക്ക് വരുന്നത്.... നിലത്തു ഊർന്നിരുന്നവൾ തേങ്ങി... ദേവിന്റെ പ്രവർത്തിയിൽ അവളിൽ ഭയം തോന്നി... അടുത്തു വന്നു കിടന്നിരിക്കുന്നു... ഓർക്കവേ വിതുമ്പലോടെ അവൾ മുട്ടിന്മേൽ തല ചായിച്ചു പൊട്ടികരഞ്ഞുപോയിരുന്നു... ദേവ് വിളറിപിടിച്ചവനെ പോലെ മുറിയിൽ നടന്നു.... കാശിയേട്ടൻ ആണ് പോലും അവളുടെ പ്രണയം.... അപ്പൊ ഞാനോ... ഞാൻ ആരായിരുന്നു.... എന്നെ തള്ളി പുറത്താക്കിയിരിക്കുന്നു.... എന്നെ മാത്രം പ്രണയിച്ചവൾ... എന്നെ വേണ്ടെന്ന് പറഞ്ഞിരിക്കുന്നു... എന്നെ വേണ്ടെന്ന് വെക്കാൻ എന്ത് യോഗ്യതയാ അവൾക്കുള്ളത്.... വിടില്ല വൈശാലി... നിന്നെ സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല ഞാൻ... ദേവിൽ അവളോടുള്ള ദേഷ്യവും ആളി കത്തി...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story