താലി 🥀: ഭാഗം 42

thali

എഴുത്തുകാരി: Crazy Girl

"വാവെന്നു വിളിക്കോ കാശിയേട്ടാ "അവൾ അവന്റെ കയ്യിൽ തൂങ്ങി തൂങ്ങി ചോദിച്ചു... "നീ ഒന്ന് പോ പെണ്ണെ "അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ ചുണ്ട് കോട്ടി മുഖം വെട്ടിച്ചു നിന്നു... അവൻ അവളെ നോക്കി ചെറുചിരിയോടെ നിന്നു.... മുന്നിലൂടെ ഒരുത്തൻ അവളെ നോക്കി ചിരിക്കുന്നത് കണ്ടതും അവന്റെ ഭാവം മാറി.... അവൻ വൈശാലിയെ നോക്കിയതും അവൾ അയാൾക് നേരെ പുഞ്ചിരിച്ചതും അവൻ അവളുടെ തലക്കൊന്നു കോട്ടി... "ആഹ്ഹ എന്താ "അവൾ തല ഉഴിഞ്ഞു കൊണ്ട് കാശിയെ കൂർപ്പിച്ചു നോക്കി "കണ്ടവന്മാരെ നോക്കി ചിരിക്കാതെ അടങ്ങി നിക്കെടി... "അവൻ കലിപ്പിച്ചു പറഞ്ഞതും അവൻ ചുണ്ട് കോട്ടി...

"ഇങ്ങനെ ഒരു വായിനോക്കി "സ്വയം മൊഴിഞ്ഞവൻ നിന്നു.... "ദേ ട്രെയിൻ വന്നു..." അവന്റെ കയ്യും വിട്ട് മുന്നിലേക്ക് പാഞ്ഞു പോകുന്നവളുടെ കയ്യിൽ പിടിത്തമേറിയവൻ അടക്കി നിർത്തി.... "അതിനു ഓടുന്നതെന്തിനാ "അവൻ അവളെ കനപ്പിച്ചു നോക്കി "അല്ലാ പ്രവീണേട്ടൻ വരണ്ടേ..."അവൾ അവനെ സംശയിച്ചു നോക്കി... "അവർ വന്നോളും "അവൻ പറഞ്ഞുകൊണ്ട് ചുറ്റും കണ്ണോടിച്ചു.... പ്രവീണിനേം അജ്മലിനേം പിക്ക് ചെയ്യാൻ വന്നതാണ് ഇരുവരും.... ട്രെയിൻ വന്നു കഴിഞ്ഞു....

മൊത്തം കണ്ണോടിച്ചപ്പോൾ ആണ് ദൂരെന്ന് നടന്നു വരുന്നത് കാശി കണ്ടത്.... അവൻ ചിരിയോടെ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.... പ്രവീണിനെ പുണർന്നുകൊണ്ട് അജ്മലിനേം പുണർന്നു കാശി അടർന്നു മാറി.... "ആന്റി സുഖല്ലേ... യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു..." പ്രവീണിന്റെ അമ്മയെയും ചേർത്തുകൊണ്ട് കാശി ചോദിച്ചു.... "സുഖം കാശി.... യാത്രയൊന്നും കുഴപ്പമില്ലായിരുന്നു "സുമതി ചെറുചിരിയോടെ പറഞ്ഞു... വൈശാലി അവരെ നോക്കുകയായിരുന്നു... അന്ന് കണ്ട പ്രൗടിതമെല്ലാം പോയിരിക്കുന്നു.... ആകെ ക്ഷീണിതയായിരിക്കുന്നു ... പാവം... അവൾ ഓർത്തു.. കൊണ്ട് ആന്റിക്കടുത്തു നടന്നു.... അവരെ കെട്ടിപിടിച്ചു.... "സുഖല്ലേ മോളെ..."അവർ അവളെ തഴുകി...

"ഹ്മ്മ് സുഗമാ "അവൾ പുഞ്ചിരിയോടെ പറഞ്ഞു... എല്ലാവരും പ്ലാറ്റഫോംമിൽ നിന്ന് നടന്നു നീങ്ങി.... "അല്ലടോ... എവിടെ പോകുമ്പോഴും തനിക് വാലായി ഇവളും ഉണ്ടല്ലോ... കെട്ടിയോളാണെന്ന് വെച്ചു ഒരു നിമിഷം തന്നെ വിട്ട് നിൽക്കില്ലേ" കാശിക്കൊപ്പം നടന്നു കൊണ്ട് അജ്മൽ ചോദിച്ചത് കേട്ട് കാശി ചിരിച്ചു.... "അതെന്താ എനിക്കും വന്നാൽ... ഹും അജ്മലേട്ടൻ കെട്ടി കഴിഞ്ഞാൽ പിന്നെ പുറം ലോകം കാണില്ല നോക്കിക്കോ "അവൾ പ്രവീണിനോടായി പിറുപിറുത്തു... വൈശാലി പറഞ്ഞത് കേട്ട് അവൻ പുറകിൽ നിന്ന് ചിരിച്ചു പോയി .. കാശിയും അജ്മലും സുമതിയും തിരിഞ്ഞു നോക്കിയതും അവൾ ഒന്നുമറിയാത്ത മട്ടിൽ നിന്നു.... "എന്തെ "അജ്മൽ പ്രവീണിനെ നോക്കി...

"ഏയ് ഒന്നുല്ല നിങ്ങൾ നടക്ക് "പ്രവീൺ ചിരിയടക്കി പറഞ്ഞു... അപ്പോഴും ഒന്നുമറിയാതെ നിഷ്കുവായി നടക്കുന്നവളെ നോക്കിയപ്പോൾ കാശിക്ക് മനസ്സിലായി എന്തേലും പൊട്ടത്തരം വിളിച്ചു പറഞ്ഞിട്ടുണ്ടാകും എന്ന്... അത് കൊണ്ട് തന്നെ അത് കാര്യമാക്കാതെ അവൻ നടന്നു നീങ്ങി.... ******************* ബെഡ്ഡെല്ലാം വിരിച്ചു കൊടുത്തു സെറ്റ് ആക്കി വെച്ചു റെഡി ആയി എന്ന് മൊത്തമായി കണ്ണോടിച്ചു കൊണ്ടവൾ നിന്നു.... കാശി മുറിയിൽ കയറിയതും നടുവിന് കൈകൊടുത്തു നോക്കുന്നവളെ കണ്ടതും ചിരിയോടെ അവൻ അകത്തേക്ക് കയറി ഇടുപ്പിൽ കയ്യിട്ടവളുടെ ഇടക്കെ കയ്യിട്ടു അവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു.... അവൾ ഒന്ന് ഞെട്ടിപ്പോയി....

കാശിയാണെന്ന് അറിഞ്ഞെങ്കിലും അവളിൽ വല്ലാത്തൊരു പരിഭ്രമം നിറഞ്ഞു... താൻ അടുത്തേക്ക് പോയി വട്ട് പിടിപ്പിക്കുമെങ്കിലും ഇടക്ക് മാത്രം ഇത് പോലെ ചേർത്ത് നിക്കുന്നവനെ അവൾക് പിടയുന്ന കണ്ണോടെ അല്ലാതെ നോക്കാൻ കഴിയില്ലാ.... അതവന് അറിയുകയും ചെയ്യാം.... സംസാരിക്കാൻ പോലും അവളുടെ നാവ് ചലിക്കില്ല... ഇത് പോലെ ഒന്ന് നിന്നാൽ... "എന്തെ ഭാര്യയെ കഴിഞ്ഞില്ലേ..."അവൻ അവളുടെ ചെവിയോരം പറഞ്ഞു... പറയുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ ചെവിയിൽ തട്ടി തടഞ്ഞു നിന്നു... കാലിൽ നിന്ന് തലയോട്ടി വരെ മിന്നൽ പാഞ്ഞത് പോലെ അവൾ വിറഞ്ഞു... അതവന് മനസ്സിലായികൊണ്ട് അവളുടെ കഴുത്തിൽ മുഖം ചേർത്ത് ചുംബിച്ചുകൊണ്ട് അവളിൽ നിന്ന് അടർന്നു നിന്നു.... അവൾ ഞെട്ടിവിറച്ചു പോയി... ആദ്യമായിട്ടാണ്... മനസ്സാലെ ഇങ്ങനെ ഒരു ചുംബനം... അവളുടെ കൈകൾ വിയർത്തു....

"നിന്റെ നാക്കെവിടെ... "അവൻ മനസ്സിൽ ഊറിചിരിച്ചു കൊണ്ട് ചോദിച്ചു....... അപ്പോഴും അവന്റെ ചുംബന ചൂടിൽ കഴുത്ത് പോലും അനക്കാൻ പറ്റാതെ അവൾ തറഞ്ഞു പോയി.... "ടി വാവേ "അവൻ പയ്യെ വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞു അവന്റെ വാ പൊത്തി... അവളുടെ മനസ്സിന് താങ്ങാൻ പറ്റുന്നില്ല പ്രണയം കൊണ്ട് വീർപ്പുമുട്ടുന്നു... അവന്റെ നോട്ടത്തിൽ സ്വയം തളർന്നു പോകുന്നു... അവളുടെ പിടയുന്ന കണ്ണുകളിൽ അവൻ കൊരുത്തുപോയി....അവളുടെ ഭാവത്തിൽ അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.... ഹൃദയമിടിപ്പ് ഉയർന്നു.... അവൻ അവളുടെ കൈകൾ മെല്ലെ ചുണ്ടിൽ നിന്ന് എടുത്തുമാറ്റി... ഇടുപ്പിലൂടെ കൈകൾ ഇഴച്ചു നെഞ്ചിലേക്ക് ചേർത്ത് നിർത്തി....

അപ്പോഴും സ്വയം അനങ്ങാൻ പറ്റാതെ അവന്റെ കൈകൾക്കുള്ളിൽ അവൾ നിന്നു.... "ഡാ ആയോ "പ്രവീണിന്റെ ശബ്ദം കേട്ടതും ഇരുവരും ഞെട്ടി പിടഞ്ഞു മാറി നിന്നു.... "ആഹ്... ആഹ്... ഇവിടെ റെസ്റ്റ് എടുത്തോ നീ "കാശി പരിഭ്രമം മറച്ചു വെച്ചു വേഗം പറഞ്ഞു.... വൈശാലി ചെവികരുകിൽ മുടിയൊതുക്കി തല താഴ്ത്തി നിന്നു... ഇരുവർക്കും ഉയർന്നു വന്ന ഹൃദയമിടിപ്പ് ശാന്തമാക്കാൻ സാധിക്കുന്നില്ല.... കുറച്ചു മുന്നേ നേർകുനേർ നിന്ന നിമിഷങ്ങൾ വല്ലാത്തൊരു വെപ്രാളം നിറച്ചു.... പ്രവീണും അജ്മലും ബാഗുമായി മുറിയിൽ കയറി.... "മമ്മ എവിടെയാ "പ്രവീൺ "ആന്റി മുത്തശ്ശിക്കൊപ്പം കിടക്കും നിങ്ങൾ രണ്ടും ഇവിടെ "കാശി അവര്ക് നേരെ പുഞ്ചിരിച്ചു പറഞ്ഞു...

അജ്മൽ വന്ന പോലെ ബെഡിൽ മലർന്നു കിടന്നു.... പ്രവീൺ ബാഗ് ഒതുക്കി വെച്ചു ബെഡിൽ ഇരുന്നു "നിങ്ങൾ സംസാരിക്ക് ഞാൻ പോയി അമ്മയെ സഹായിക്കട്ടെ "വൈശാലി ഇരുവരോടും പറഞ്ഞു... അവർ അവൾക് നേരെ പുഞ്ചിരിച്ചു അജ്മൽ മൊബൈൽ കയ്യിലെടുത്തു നോക്കി പ്രവീൺ ബാഗിൽ എന്തോ പരതുന്നതും കണ്ടതും കാശിയെ മറികടന്നു പുറത്തേക്ക് നടക്കാൻ നിന്നവൾ അവനടുത്തു നിന്നു പെട്ടെന്ന് ഉയർന്നു കൊണ്ട് കവിളിൽ മുത്തി പുറത്തേക്ക് പാഞ്ഞു.... അവൻ ഞെട്ടി മിഴിച്ചു നിന്നു.... അവൾ ഓടിയതും അവൻ കവിളിൽ കൈ വെച്ചു ഇരുവരേം നോക്കി.... അവർ അവരുടേതായ ലോകത്തു ആണെന്ന് കണ്ടതും അവൻ ശ്വാസം നേരെ വിട്ടു...

"ഹോ കണ്ടില്ല..."അവൻ മെല്ലെ പറഞ്ഞു... "ഞാൻ മിന്നായം പോലെ കണ്ടു "അജ്മൽ മൊബൈൽ നോക്കി കൊണ്ട് തന്നെ പറഞ്ഞത് കേട്ട് കാശി അവനെ കാൽ നീട്ടി ഒന്ന് ചവിട്ടി....അജ്മൽ ചിരിച്ചു പോയി... പ്രവീണിന് ഒന്നും മനസ്സിലായില്ല... അവൻ ഇരുവരേം നെറ്റി ചുളിച്ചു നോക്കി നിന്നു... "ഈ പെണ്ണിന് ഒരു നാണവും ഇല്ലല്ലോ..."കാശി സ്വയം പല്ല് കടിച്ചു ഓർത്തു.... ******************* വീട്ടിൽ അതിഥികൾ വന്നതിന്റെ ബഹളവും തിരക്കുമായി നിറഞ്ഞു..... വൈശാലി അമ്മയോടപ്പം സഹായിച്ചു നിന്നു.... രാത്രിയിലെ ഭക്ഷണം കഴിച്ചു കാശി പ്രവീണിന്റേം അജ്മലിന്റേം മുറിയിൽ ഇരുന്നു.... "പപ്പയെ കണ്ടിരുന്നോ നീ" കാശി പ്രവീണിനെ നോക്കി പതിയെ ചോദിച്ചു...

"എന്തിനു.... മനസ്സിൽ മരിച്ചു മണ്ണടിഞ്ഞ മറുഷ്യനെ ഇനിയെന്തിനു കാണണം "അവനിൽ ഗൗരവം നിറഞ്ഞു.... "വേണ്ട കാശി ഇനിയും അയാളെ കുറിച്ചൊരു സംസാരം വേണ്ടാ... മറന്നു കളയുകയാ ഞാനും എന്റെ മമ്മയും "പ്രവീൺ ആസ്വസ്ഥതയോടെ പറഞ്ഞു... കാശി ഒന്നും പറഞ്ഞില്ലാ... അവനറിയാം പ്രവീണിന്റെ വേദന... ഒരുപക്ഷെ അയാൾ അലോശിയുമായി കല്യാണം കഴിക്കാൻ സമ്മതിച്ചില്ലായിരുന്നുവെങ്കിൽ അവൻ അനുസരിച്ചേനെ... പപ്പയെ വെറുക്കാതെ അനുസരിച്ചേനെ.... പക്ഷെ സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തന് പിച്ചിച്ചീന്ത്തുന്നത് കണ്ടിട്ടും ഒരക്ഷരം മിണ്ടാതെ നോക്കി നിന്ന അയാളെ ഒരിക്കലും അവൻ ഇനി ഒരുത്തരി സഹഥാപാത്തോട് പോലും നോക്കില്ല ...

അത്രയും അവൻ വെറുത്തിരിക്കുന്നു അയാളെ.... ഇതിലും വലിയ ശിക്ഷ അയാൾക് കിട്ടാനില്ലാ.... ആർക്കു വേണ്ടി എല്ലാം ചെയ്തോ ആ മകൻ ഇന്നയാൾക് അന്യമാണ്.... കാശി ഓർത്തു...കുറച്ചു നേരം അവരോപ്പം സംസാരിച്ചുകൊണ്ടവൻ അവിടെ ഇരുന്നു.... യാത്ര ക്ഷീണം ഉള്ളത്കൊണ്ട് തന്നെ അജ്മലും പ്രവീണും വേഗം കിടന്നിരുന്നു.... അവരെ ഒന്ന് നോക്കി ലൈറ്റ് ഓഫ്‌ ചെയ്തു ഡോർ അടച്ചു കാശി മുറിയിലേക്ക് നടന്നു... മുറിയിൽ കയറി ഡോർ അടച്ചു തിരിഞ്ഞതും ബെഡിൽ കമിഴ്ന്നു ഓടാൻ പോകുന്ന പോലെ കിടന്നുറങ്ങുന്നവളെ കണ്ടവന് ചിരി വന്നു...

"ഉണർന്നാലും എന്നെ ഇട്ട് ഓടിക്കും ഉറക്കത്തിലും നിനക്ക് അത് തന്നെയാണോ പണി "കൈകെട്ടി ഓർത്തവൻ തലക്കുടഞ്ഞു ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു.... മനസ്സ് നിറയെ പലതും നിറഞ്ഞു വന്നു... അവൻ ആസ്വസ്ഥതയോടെ കണ്ണുകൾ അടച്ചു കമിഴ്ന്നു കിടക്കുന്നവളുടെ പുറത്ത് തല ചായിച്ചു വെച്ചു കണ്ണുകലടച്ചു കിടന്നു.... ******************* "ഇതാരു കല്ലുവോ.... എന്തെല്ലടോ സുഖല്ലേ " ഉമ്മറത്തു കയറി വരുന്ന കല്ലുവിനെ കണ്ട് പ്രവീൺ ചോദിച്ചു... "ഓ സുഖം പ്രവീ... അമ്മായി പറഞ്ഞു നിങ്ങൾ വന്നത്...."അവൾ അവരെ നോക്കി പുഞ്ചരി വരുത്തി പറഞ്ഞു അകത്തേക്ക് കയറി.... "കല്പന...കാശിടെ അച്ഛന്റെ അനിയത്തീടെ മോളാ...." പ്രവീൺ സംശയിച്ചു നിൽക്കുന്ന അജ്മലിനോടായി പറഞ്ഞു...

അവൻ മനസ്സിലായത് പോലെ തലയാട്ടി... എല്ലാവരും കല്യാണ വസ്ത്രം എടുക്കാനുള്ള തയ്യാറെടുപ്പ് ആണ്... കല്ലുവിന്റെ അച്ഛനും അമ്മയും തിരക്കായത് കൊണ്ട് തന്നെ അവൾ കാശ്ശിയോടപ്പം കൂടി... വൈശാലി മിതമായി ഒരുങ്ങി ഇറങ്ങി.... അച്ഛനും അമ്മയും മുത്തശ്ശിയും സുമതി ആന്റിയും ദേവും ഒരു കാറിലും കാശിയും വൈശാലിയും പ്രവീണും അജ്മലും കല്ലുവും മറ്റൊരു കാറിലുമായി മാളിലേക്ക് വിട്ടു.... അവിടെ അവരെ കാത്ത് സ്വപ്നയും അവളുടെ കസിൻസും ഫാമിലിയും ഉണ്ടായിരുന്നു.... ദേവിനെ കണ്ടതും സ്വപ്ന അവന്റെ കയ്യിൽ തൂങ്ങി.... അവന്റെ കണ്ണുകൾ അനുസരണയില്ലാതെ വൈശാലിയിലേക്ക് പാഞ്ഞു... അവളെന്നാൽ കല്ലുവിൽ കൈ പിടിച്ചു നടന്നു ആരിലും ശ്രെദ്ധ കൊടുത്തില്ലാ...

പെട്ടന്നായിരുന്നു കാശിക്ക് മുന്നിൽ ഒരു പെണ്ണ് വന്നു നിന്നത്... കാശിയും പ്രവീണും അവളെ കണ്ട് അമ്പരന്ന് നിന്നു.... കാശിക്ക് പുറകിൽ കല്ലുവിന്റെ കൈ പിടിച്ചു നിന്നവൾ കാശിക്ക് മുന്നിൽ തടസം നില്കുന്നവളെ കണ്ട് നെറ്റിച്ചുളിച്ചു.... സിൽക്ക് സാരിയാണ് വേഷം കാണാനും തരക്കേടില്ല... പക്ഷെ കാശിക്ക് മുന്നിൽ എന്തിനു നിന്നു എന്നറിയാൻ അവൾ വേഗം കല്ലുവിന്റെ കൈ വിട്ടു കാശിയുടെ അടുത്ത് ചെന്നു .... "So long time.... എന്തൊക്കെയാ കാശി വിശേഷം"അവൾ അവന്റെ തോളിൽ തമാശയോടെ തട്ടി....

അത് ചെന്ന് കൊണ്ടത് വൈശാലിയുടെ നെഞ്ചിൽ... അവളുടെ മുഖം ഇരുണ്ടു.... "സാന്ദ്ര... Its you... ഒരുപാട് മാറിപ്പോയി "കാശി അമ്പരന്ന് പറഞ്ഞു.... "Yahh.. Hey പ്രവീൺ how are you man "അവൾ കാശിക്കടുത്തു നിൽക്കുന്ന പ്രവീണിനെ നോക്കി ചിരിയോടെ പറഞ്ഞു... "Fine... താൻ ഇവിടെ "പ്രവീൺ "ഞാൻ സ്വപ്നയുടെ കസിൻ ആണ്... എനിക്കാദ്യമേ അറിയാമായിരുന്നു കാശിയുടെ ബ്രദർ ആണ് ദേവ് എന്ന് ഒരു സർപ്രൈസ് തരാമെന്ന് കരുതി " സാന്ദ്ര പറഞ്ഞതും കാശിയും പ്രവീണും ചിരിച്ചു... കല്ലുവും അജ്മലും മനസ്സിലാക്കാതെ നിന്നു... എന്നാൽ വൈശാലി അവളുടെ പേരിൽ കുടുങ്ങി നില്കുവായിരുന്നു.... "സാന്ദ്ര..."

നിനക്കറിയാലോ ആലൂ സാന്ദ്ര എന്റെ ക്രഷ് ആണ്...ഹോ ഇപ്പോഴാ ഞങ്ങൾ ഒന്ന് അടുത്തത്.... കൊച്ചിയിൽ നിന്ന് അലോഷിയുടെ മരണത്തെ പറ്റി പറയുമ്പോൾ ഇടക്കെപ്പോഴോ പറഞ്ഞ വാക്കുകൾ... അവൾ ഓർത്തെടുത്തു.... കാശിയേട്ടന്റെ ക്രഷ്... അവൾ മുന്നിൽ സംസാരിക്കുന്ന സാന്ത്രയേ നോക്കി മനസ്സിൽ പറഞ്ഞു... അവളുടെ മുഖം ഇരുണ്ടു.... അതിലുപരി അവളോട് വാതോരാതെ വിശേഷം പറയുന്ന കാശിയെ കാണെ വൈശാലിയുടെ മുഖം വീർത്തു വന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story