താലി 🥀: ഭാഗം 43

thali

എഴുത്തുകാരി: Crazy Girl

"നിനക്കറിയുമോ അവളെ " കാശിയും പ്രവീണും സംസാരിക്കുന്ന പെണ്ണിൽ കണ്ണ് പതിപ്പിച്ചിരിക്കുന്ന വൈശാലിയോടായി കല്ലു ചോദിച്ചതും അവൾ അറിയാമെന്ന പോലെ തലയാട്ടി... "കാശിയേട്ടന്റേം പ്രവീണേട്ടന്റേം സീനിയർ ആയിരുന്നു എന്ന് മുൻപേപ്പോഴോ പറഞ്ഞിരുന്നു "അവൾ സാന്ദ്രയെ ഉറ്റുനോക്കി തന്നെ പറഞ്ഞു.... "ഹ്മ്മ് താൻ വാ നമുക്ക് ഡ്രസ്സ്‌ എടുക്കാം അവർ സംസാരിച്ചു മെല്ലെ വരട്ടെ " കല്ലു വൈശാലിയെയും വലിച്ചു മുന്നോട്ട് നടന്നു.... അവൾക് കാശിക്കൊപ്പം നിൽക്കണമെന്നുണ്ട്... പക്ഷെ സാഹചര്യം അവൾക് പറ്റിയില്ലാ.... കല്യാണ ഡ്രസ്സ്‌ എടുപ്പ് തന്നെ ആയത് ഒരുപാട് സമയം വേണ്ടി വരും...

ഇതിനു പുറമെ ഓർണമന്റ്സും എടുക്കേണ്ടതിനാൽ എല്ലാവരും ഓരോ സെക്ഷനിൽ കയറി അവരവർക്കു ഡ്രസ്സ്‌ എടുക്കാൻ നീങ്ങി.... അച്ഛനും സ്നേഹയുടെ അച്ഛനും മാറി നിന്നു കാര്യമായ സംസാരത്തിൽ ആണ്....മുതിർന്ന സ്ത്രീകളെല്ലാം ഡ്രസ്സ്‌ കോഡ് ആക്കാൻ സാരി സെക്ഷനിൽ ചെന്നു....സ്നേഹയോടപ്പം അവളെ ഡ്രസ്സ്‌ എടുക്കാൻ സഹായിക്കാൻ അവളുടെ കസിൻസ് ഉണ്ട് പിന്നെ ദേവിനെയു അവൾ മുറുകെ പിടിച്ചു നിർത്തിയിട്ടിട്ടുണ്ട്.... പ്രവീണും കാശിയും അജ്മലും ഒരുമിച്ചു നിന്നു ഇപ്പോഴും അവരോട് സംസാരിക്കുന്ന സാന്ദ്രയോടെ സംസാരിച്ചു നിന്നു.... വൈശാലിയെയും വലിച്ചു കല്ലു പാർട്ടിവയർ സെക്ഷനിൽ കേറി....

അപ്പോഴും അവളുടെ കണ്ണുകൾ ഗ്ലാസിനപ്പുറമുള്ള കാശിയിൽ പാളി കൊണ്ട് നിന്നു.... വരുമ്പോഴുള്ള സന്തോഷമെല്ലാം കെട്ടിരുന്നു... അവളെ ഒന്ന് ശ്രെദ്ധിക്കാത്തതിൽ അവൾക് സങ്കടം തോന്നി അതിലുപരി സാന്ദ്ര കാശിയേട്ടന്റെ ക്രഷ് ആണെന്ന തിരിച്ചറിവ് അവളുടെ മുഖം ഇരുണ്ടു.... "ഇതെങ്ങനെ ഉണ്ട് വൈശാലി " ദേഹത്തേക്ക് ഒരു വെള്ള ഗൗൺ വെച്ചു കല്ലു വൈശാലിക്ക് നേരെ നോക്കി ചോദിച്ചു... "കൊള്ളാം കല്ലുവേച്ചി "അവൾ അവിടെയുള്ള ചെയറിൽ ഇരുന്നു പറഞ്ഞു... "നീ എടുക്കുന്നില്ലേ "അവളുടെ ഇരുത്തം കണ്ട് കല്ലു നെറ്റി ചുളിച്ചു ചോദിച്ചു "കല്ലുവേച്ചി നല്ല ഒന്ന് എടുക്ക് അതിന്റെ കളർ മാറ്റം മതി എനിക്ക് "അവൾ ആവേശമില്ലാതെ പറഞ്ഞു...

കല്ലു ഒന്ന് മൂളി കൊണ്ട് ഡ്രസ്സ്‌ തിരഞ്ഞു.... പെട്ടെന്ന് കല്ലുവിന്റെ ഫോൺ റിങ് ചെയ്തതും അവൾ കാൾ എടുത്തു.... "ആ പറ മുത്തശ്ശി "അവൾ ഡ്രെസ്സിൽ നോക്കി കൊണ്ട് മറുപടി നൽകി... "ആ ഞാൻ വരാം ഒരു മിനിറ്റ്.... വൈശാലി നീ ഇവിടെ ഇരുന്ന് സെലക്ട്‌ ചെയ്യ് മുത്തശ്ശി വിളിക്കുന്നുണ്ട്... അമ്മക്ക് ഏതാ വേണ്ടത് എന്ന് ചോദിക്കാൻ ആകും ഞാൻ വേഗം വരാം... മടി പിടിച്ചു ഇരിക്കാതെ നല്ല ഒന്ന് നോക്കി കണ്ട് പിടിക്ക് " കല്ലു മൊബൈൽ കട്ട്‌ ചെയ്തുകൊണ്ട് വൈശാലിയോട് പറഞ്ഞു നടന്നു.... "ഏത് മോഡലാ വേണ്ടത് ചേച്ചി "മുന്നിലെ സെയിൽസ് പയ്യൻ വൈശാലിയോട് ചോദിച്ചു "ആയില്ല കല്ലുവെച്ചി വന്നിട്ട് നോക്കാം"അവൾ മൂഡില്ലാതെ പറഞ്ഞു ഇരുന്നു... 

"കാശി " സാന്ദ്രയോട് സംസാരിക്കുന്ന കാഷിക്കടുത്തേക്ക് കല്ലു നടന്നു... "ന്നാ ഞാൻ ചെല്ലട്ടെ... അവിടെ എല്ലാരും തിരക്കുന്നുണ്ടാകും "സാന്ദ്ര മൂവരോടും പറഞ്ഞുകൊണ്ട് നടന്നു നീങ്ങി... "ആഹ് നിങ്ങൾ എടുത്തു കഴിഞ്ഞോ ". സാന്ദ്ര പോയതും കാശി കല്ലുവിലേക്ക് തിരിഞ്ഞു... "നിങ്ങൾ ഇവിടെ സംസാരിക്കാൻ വന്നതാണോ... മുത്തശ്ശി മൂന്ന് പേരോടും വേഗം ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ പറഞ്ഞു...കാശി പ്രവീ അലോക് നിങ്ങൾ വേഗം ചെല്ല് " കല്ലു മൂവരോടും പറഞ്ഞതും പെട്ടെന്ന് നിശബ്ദമായി... കാശിയും പ്രവീണും അവളെ ഉറ്റുനോക്കി... അവളുടെ ഭാവം മാറി... അലോക് അവനില്ല... ഈ മൂന്നുപേരിൽ അവനില്ല.... എന്നിട്ടും താൻ എന്തിനു.... അവളുടെ നെഞ്ചം വിങ്ങി...

"കല്ലു "അവളുടെ അവസ്ഥ കാണെ കാശി അവളെ തട്ടി വിളിച്ചു... "അത് പെട്ടെന്ന് ഞാൻ... ചേ "അവൾ സ്വയം തലക്ക് കൊട്ടി പുഞ്ചിരി വരുത്തി... "നോക്കി നിക്കാതെ പെട്ടെന്ന് ചെല്ല് "കല്ലു മൂവരോടും ഒന്നും സംഭവിക്കാത്ത പോലെ പറഞ്ഞു... കാശി അവളുടെ തലക്ക് മെല്ലെ തട്ടി പ്രവീണും അജ്മലുമായി മുന്നോട്ട് നടന്നു... "ഹാ കാശി ഒന്ന് നിന്നെ "കല്ലു വിളിച്ചത് കേട്ട് അവൻ നടത്തം നിർത്തി അവളെ തിരിഞ്ഞു നോക്കി... "നിന്റെ കെട്ടിയോളെ മുഖവും വീർപ്പിച്ചു ഇരിക്കുവാ ഡ്രെസ്സൊന്നും എടുക്കാതെ "കല്ലു അവനോടായി പറഞ്ഞത് കേട്ട് അവൻ നെറ്റി ചുളിച്ചു അവളെ നോക്കി "അവൾക്കെന്ത് പറ്റി "അവൻ കല്ലുവിനോടായി മെല്ലെ ചോദിച്ചു...

"സ്വന്തം അപ്പച്ചിടെ മോളായ എന്നോട് നീ സംസാരിക്കുമ്പോൾ അഞ്ചാറു വട്ടം വന്നു നോക്കുന്നവൾ ആ സാന്ദ്രയോട് സംസാരിക്കുന്ന കണ്ടപ്പോ പിടിച്ചു കാണില്ലാ... അല്ലേലും ഇവിടെ വന്നിട്ട് നീ അതിനെ നോക്കിയും ഇല്ലാ... അവൾ അവിടെ ഇരിപ്പുണ്ട്... ആദ്യം അവളുടെ മുഖമൊന്നു റെഡി ആക്ക് " കാശിയോടായി കല്ലു മെല്ലെ പറഞ്ഞു ചിരിച്ചതും അവനും ചിരിച്ചു പോയി... കാശി പ്രവീനിനോടും അജ്മലിനോടും പറഞ്ഞു വൈശാലിക്കടുത്തേക്ക് നടന്നു... കല്ലു മൂവരും പോകുന്നത് നോക്കി നിന്നു... അത് വരെ വരുത്തി വെച്ച അവളുടെ പുഞ്ചിരി മാഞ്ഞു... "കാശി പ്രവീൺ അലോക്... അതിൽ അലോക് ഇന്നില്ല.... തന്റെ പ്രണയം ഇന്നില്ല...

എന്നിട്ടും തനിക്കെന്തെ അത് ഉൾകൊള്ളാൻ സാധിക്കാത്തത്... അവനെ മറക്കാൻ സാധിക്കാത്തത്... വേണ്ട ഇനിയും അവനെ ഓർത്തു തന്റെ അച്ഛനും അമ്മയ്ക്കും വേദന നൽകാൻ എനിക്കാവില്ല... അവർ പറയുന്നവനെ കല്യാണം കഴിക്കണം "അവൾ മനസ്സിൽ പറഞ്ഞു..... "തനിക്കാകുമോ അതിനു... നീ അറിയുന്നുണ്ട് അലോക്.. എന്റെ സങ്കടം നീ അറിയുന്നുണ്ടോ "അവളുടെ കണ്ണുകൾ നിറഞ്ഞു പോയി... "കല്പനയും അലോകും പ്രണയത്തിൽ ആയിരുന്നു അല്ലെ "അജ്മൽ പ്രവീണിനോടായി ചോദിച്ചു "നിനക്കെങ്ങനെ മനസ്സിലായി "പ്രവീൺ അവനെ അമ്പരപ്പോടെ നോക്കി "I just guessed it " അജ്മൽ "അലോകിനു പ്രണയമായിരുന്നോ എന്നറിയില്ല....

പക്ഷെ കല്ലുവിന് അവൻ ജീവൻ ആയിരുന്നു.... അലോകിന്റെ മരണം ഞങ്ങളെ പോലെ തകർത്തത് അവളുടെ ജീവിതവുമാണ്... ഇപ്പോഴും വിവാഹം കഴിക്കാതെ അവന്റെ മരണത്തിൽ നീറി കഴിയുവാണ് അവൾ " പ്രവീൺ പറഞ്ഞു നിർത്തി മുന്നോട്ട് നടക്കുമ്പോൾ അജ്മൽ വെറുതെ പുറകിലോട്ട് ഒന്ന് നോക്കി... കണ്ണുകൾ തുടച്ചു നടന്നു നീങ്ങുന്നവളെ അവൻ ഒന്ന് ശ്രേദ്ധിച്ചുകൊണ്ട് തിരിഞ്ഞു പ്രവീണിനടുത്തേക്ക് തന്നെ നടന്നു... വൈശാലി ഇരിക്കുന്ന സെക്ഷനിലേക്ക് കാശി ചെന്നു....ദൂരെ സ്ടൂളിൽ ഇരുന്നുകൊണ്ട് ഡ്രസ്സ്‌ എടുക്കാൻ വന്നവരെ നോക്കി താടിക്ക് കൈ കൊടുത്തു ഇരിക്കുന്നവളെ കണ്ട് അവനിൽ പുഞ്ചിരി വിരിഞ്ഞു...

അവളുടെ അടുത്തേക്ക് നടക്കുമ്പോൾ അവൻ അറിഞ്ഞു അവൾ ഈ ലോകത്തെ അല്ലെന്ന്... ആ സാന്ദ്രയെ തൂകി എറിയാൻ ആയിരിക്കും കുശുമ്പി ആലോചിക്കുന്നെ... കാശി ഓർത്തു കൊണ്ട് ചിരിയോടെ അവൾക്കടുത്ത് വന്നു നിന്നു... അവൻ വന്നത് പോലും അവൾ അറിഞ്ഞില്ലാ... അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കൈ നീക്കിയവൻ ഒരു ഡ്രസ്സ്‌ എടുത്തതും അവൾ ഞെട്ടി പോയി.... മുന്നിൽ നിൽക്കുന്ന കാശിയെ കാണെ ഞെട്ടൽ മാറി അവളുടെ മുഖം വീർത്തു വന്നു.... "വീട്ടിലിരുന്നു സ്വപ്നം കാണാൻ സമയമില്ലാഞ്ഞിട്ടാണോ ഇവിടേക്ക് വന്നത് "കാശി ചോദിച്ചതും അവൾ ചുണ്ട് കൊട്ടി മുഖം തിരിച്ചു.... "കുശുമ്പ് പിടിച്ചു ഇരിക്കാതെ ഡ്രസ്സ്‌ എടുക്ക് കുശുമ്പി "

കാശി അവൾക് നേരെ ഒരു ഡ്രസ്സ്‌ വെച്ചതും അവൾ വാശിയോട് അത് തിരികെ വെച്ചു... "എനിക്കൊന്നും വേണ്ടാ "വാശിയോട് പറഞ്ഞവൾ എണീറ്റു അവനിൽ നിന്ന് മാറി കൈകെട്ടി നിന്നു.... "വേണ്ടെങ്കിൽ പോടീ "അവൻ അവളുടെ നിർത്തം കണ്ട് പതിയെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും സ്നേഹയും ഗാങ്ങും എത്തിയിരുന്നു.... കൂടെ സാന്ദ്രയും... "കാശിയേട്ടനോ... ഏട്ടതിക്ക് ഡ്രസ്സ്‌ എടുക്കാൻ നില്കുവാണോ... എന്നിട്ട് എടുത്തോ "സ്നേഹ ദേവിന്റേം കയ്യും പിടിച്ചു കാശിക്കടുത്തേക്ക് നടന്നു... "ഏയ് ഇല്ല അവൾ കല്ലു വന്നിട്ട് എടുക്കാമെന്ന് പറഞ്ഞു നിക്കുവാണ് അല്ലെ " ദൂരെ മാറി നിൽക്കുന്ന വൈശാലിയുടെ കൈയിൽ പിടിച്ചവൻ പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി കൈ വിടുവെക്കാൻ ശ്രേമിച്ചു... അവനെന്നാൽ മുറുകെ പിടിച്ചു...

"കാശി മാരീഡ് ആണോ "കാശി പിടിച്ചിരിക്കുന്ന കൈകളിൽ നിന്ന് കണ്ണ് ഉയർത്തി സാന്ദ്ര ചോദിച്ചതും വൈശാലി വിടുവെക്കാൻ തുനിഞ്ഞ കൈകൾ അനങ്ങാതെ വെച്ചു "ആഹ് അത് പറയാൻ വിട്ടു... Meet my wife... വൈശാലി... വൈശാലി കാശിനാഥൻ..."കാശി സാന്ദ്രക്ക് നേരെ പരിചയപെടുത്തിയതും വൈശാലിയുടെ ചുട്ടുപൊള്ളുന്ന ഹൃദയത്തിൽ മഞ്ഞു കോരിയിട്ട സുഖം തോന്നി... അവളുടെ കൈകൾ കാശിയിൽ മുറുകി... അത് മനസ്സിലാക്കിയവനിൽ നേരിയ പുഞ്ചിരി വിരിഞ്ഞു.... "ഓ... ഞാൻ അറിഞ്ഞില്ല താൻ മാരീഡ് ആണെന്ന്..."അവൾ നേരിയ വിളർച്ചയോടെ പറഞ്ഞു... "ചേച്ചി മാരീഡ് ആണോ "അത് വരെ മിണ്ടാതിരുന്ന വൈശാലി വേഗം കേറി ചോദിച്ചു...

സാന്ദ്ര വൈശാലിയെ ഒന്ന് നോക്കി... "ആയിരുന്നു ബട്ട്‌ ഡിവോഴ്സ്ഡ് ആണ് "സാന്ദ്ര പറഞ്ഞതും വൈശാലി അടങ്ങി നിന്നു.... "എന്നാ നിങ്ങൾ തുടങ്ങിക്കോ...കാശിയേട്ട വാ ഞാൻ ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ "ഒരു ഡ്രെസ്സും പിടിച്ചവൾ അവന്റെ കയ്യും വലിച്ചു മുന്നോട്ട് നടന്നു സാന്ദ്ര അവർ പോകുന്നതും നോക്കി നിന്നു... അവരിൽ നിന്ന് മറഞ്ഞെന്ന് തോന്നിയതും വൈശാലി അവന്റെ കൈ വിട്ടു ജാഡയോടെ നടന്നു... പെട്ടെന്നവളുടെ ഭാവം മാറിയതും അവൻ മിഴിച്ചു നിന്നു... "ഈ പെണ്ണ് " തന്നെ മൈൻഡ് ആക്കാതെയുള്ള അവളുടെ പോക്ക് നോക്കിയവൻ പല്ല് കടിച്ചു... കല്ലുവും വന്നതും ഇരുവരെയും ഒരുമിച്ചു ആക്കി കാശി പ്രവീണിന്റേം അജുവിന്റെയും അടുത്തേക് പോയി...

"കാശിക്ക് സുഖമില്ലെന്നല്ലേ നീ പറഞ്ഞുള്ളു അവന്റെ മാര്യേജ് കഴിഞ്ഞത് പറഞ്ഞില്ലല്ലോ "കല്ലുവുമായി ഡ്രസ്സ്‌ നോക്കുന്ന വൈശാലിയെ നോക്കി സാന്ദ്ര സ്വപ്നയോടായി പറഞ്ഞു... "അത് പറയാൻ വിട്ടതാ ഞാൻ... വൈശാലി ദേവിന്റെ ഫ്രണ്ട് ആയിരുന്നു.. അവന്റെ കൂടെ വീട്ടിൽ വന്നവളെ നാട്ടുകാർ പിടികൂടി കെട്ടിച്ചതാ അന്ന് കാശിയേട്ടന് ഭ്രാന്തായിരുന്നു... "സ്വപ്ന പുച്ഛത്തോടെ പറഞ്ഞു.... "ഓ അപ്പൊ രണ്ടു പേരും മനസ്സാലെ കല്യാണം കഴിച്ചതല്ലാ അല്ലെ "സാന്ദ്ര "അല്ലാ പക്ഷെ എങ്കിലും അവൾക് കാശിയേട്ടനെ ജീവൻ ആണ്... രണ്ടിനേം തെറ്റിക്കാൻ നോക്കിയിട്ടും നടന്നില്ല ഭ്രാന്തായ നേരത്ത് പോലും അവൾക് അവളുടെ കെട്ടിയോനെ പറഞ്ഞത് പിടിച്ചില്ല "സ്വപ്ന പുച്ഛിച്ചു..

"നിനക്കെന്താ അവളോട് ഇത്ര ദേഷ്യം "വൈശാലിയോടുള്ള സ്വപ്നയുടെ പെരുമാറ്റം കണ്ട് സാന്ദ്ര സ്വപ്നയെ നോക്കി പുരികമുയർത്തി... "ഹും... ഇവിടെ ചിലർക്ക് ഞാൻ മണ്ടിയാണെന്ന വിചാരം ഉണ്ട്... ഈ ദേവിന്റെ ഗേൾഫ്രണ്ട് ആണ് വൈശാലി... ഇരുവരും എന്നിൽ നിന്ന് മറച്ചു വെച്ചു നടക്കുന്നത് ഞാൻ അറിഞ്ഞില്ല എന്നാണ് വിചാരം... പക്ഷെ അവൾക് ഇപ്പൊ കാശിയേട്ടനെ മതി...പക്ഷെ ദേവിന്... ദേവിന് ഇപ്പോഴും അവളിൽ ഒരു ചാഞ്ചാട്ടം ഉണ്ട് " ദൂരെ മാറി നിന്നു വൈശാലിയെ നോക്കി നിൽക്കുന്ന ദേവിനെ നോക്കി സ്വപ്ന കയ്യിലെ ഡ്രസ്സ്‌ ചുരുട്ടി പിടിച്ചു പറഞ്ഞു... സാന്ദ്രയിൽ അത് കാണെ പരിഹാസം വിടർന്നു... "അപ്പോ ആ വീട്ടിൽ അവൾ നിനക്ക് ഒരു കോമ്പറ്റിഷൻ ആണെന്ന് സാരം...

"സാന്ദ്ര പറഞ്ഞതും സ്വപനയുടെ മുഖം വീർത്തു... "കാൽ കാശിനു കൊള്ളില്ലാ...അവളെനിക് നേരെ നിൽക്കാൻ പോലും കഴിയില്ല... ആ വീട്ടിൽ ഒന്ന് കേറി പറ്റട്ടെ.. എല്ലാരുടേം പ്രിയ മരുമകളെ ഞാൻ ഒന്ന് ശെരിയാക്കുന്നുണ്ട് "സ്വപ്ന ദേഷ്യത്തോടെ പറഞ്ഞു നീങ്ങി... സാന്ദ്രയിൽ വൈശാലിയെ കാണെ മുഖം മാറി... ഗോതമ്പിന് നിറമുള്ളവൾ... സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന നിഷ്കളങ്ക നിറഞ്ഞ മുഖം.... ഏതൊരാണും വീണു പോകും... പെട്ടെന്നാണ് അവൾക്കടുത്തേക്ക് കാശി രണ്ട് ഷർട്ടുമായി വന്നു നിന്നത്...സാന്ദ്ര അവരെ നോക്കി നിന്നു... വൈശാലി ചൂണ്ടിയാ ഡ്രസ്സ്‌ നോക്കിയവൻ നടന്നു നീങ്ങുന്നത് അവളിൽ നേരിയ കുശുമ്പ് ഉണർത്തി....

കാശിയുടെ സീനിയർ ആയിരുന്നപ്പോൾ തന്നെ ബഹുമാനത്തോടെ നോക്കുന്നവൻ... തന്നെ കാണുമ്പോൾ അവന്റെ കണ്ണിലെ തിളക്കം കണ്ടിട്ടുണ്ട്.... അറിഞ്ഞിട്ടും അറിയാതെ നടക്കുന്നതിൽ ഒരു സുഗമുണ്ടായിരുന്നു.... എന്നാൽ അവൻ ജയിലിൽ ആവുകയും ഒക്കെ അറിഞ്ഞപ്പോൾ അകന്നു നിന്നു... നല്ലൊരു ആലോചന വന്നപ്പോൾ വേഗം അവനെ കെട്ടി സുഗമായി കഴിയാമെന്ന് കരുതി... എന്നാൽ തന്റെ ഇഷ്ടങ്ങൾക് കൂട്ടു നില്കുന്നവനെ അല്ല തനിക് കിട്ടിയത്...ഫാമിലിയോട് ഓവർ സെന്റിമെൻസ് ഉള്ള ഒരുവൻ... ഒരിക്കലും അവനോടും അവന്റെ വീട്ടിനോടും എനിക്ക് പൊറുത്തു പോകാൻ കഴിയില്ല.... എന്നാൽ വീണ്ടും കാശിയെ കണ്ടപ്പോൾ ഒരു നിരാശ നിറഞ്ഞ പോലെ...

തന്നെ കാണുമ്പോൾ വിടരുന്ന കണ്ണുകൾ ഇന്ന് അവൾക് മുന്നിൽ... തനിക് ലഭിക്കാത്ത മറ്റൊരു വികാരം ഇന്നവളെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിറഞ്ഞു നില്കുന്നു.... അതെ പ്രണയം... അവളെ നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നു.... അന്ന് അവനൊപ്പം നിന്നിരുന്നേൽ ഇന്നവൻ എന്റേതായേനെ... ഈ പ്രണയം തന്നോടായേനെ... അവൾ ഓർത്തു.... ഡ്രസ്സ്‌ എല്ലാം എടുത്തു അത്യാവശ്യം ഷോപ്പിംഗ് എല്ലാം കഴിഞ്ഞു വൈശാലി തളർന്നു അവിടെ ഉള്ള കസേരയിൽ ഇരുന്നു.... മുതിർന്നവർ മറ്റെന്തോ ആവിശ്യത്തിന് പോയേക്കുവാണ്... കല്ലുവും പ്രവീണും അജുവും ഒരു സൈഡിൽ സംസാരിക്കുന്നു.. സാന്ദ്രയും ദേവും സ്വപ്നയും ടീംസും ഒരു ഭാഗത്തു....

വൈശാലി മടുപ്പോടെ ഇരുന്നു.... പെട്ടെന്നാണ് മുന്നിലേക്ക് kitkat നീണ്ടു വന്നത്... അവളുടെ കണ്ണുകൾ വിടർന്നു... എന്നാൽ കാശിയാണെന്ന് അറിഞ്ഞതും അവൾ ജാഡയിട്ട് ഇരുന്നു... "വേണ്ടെങ്കിൽ വേണ്ട സാന്ത്രക്ക് കൊടുക്കാം "അവൻ തിരികെ വലിക്കാൻ നിന്നു കൊണ്ട് പറഞ്ഞതും അവൾ പൊടുന്നനെ അത് തട്ടി പറിച്ചു... അവനു ചിരി വന്നു പോയി.... "നീ രാവിലെ ഒന്നും കഴിച്ചില്ലെന്ന് അമ്മ പറഞ്ഞു...എന്തെ കഴിക്കാഞ്ഞേ "കാശി അവൾക്ടുത് ഇരുന്നുകൊണ്ട് ചോദിച്ചു.. "പോകേണ്ട ആവേശത്തിൽ കഴിക്കാൻ തോന്നീല "ചോക്ലേറ്റ് നുണഞുകൊണ്ടവൾ പറഞ്ഞു... എന്നാൽ കാശി തന്നെ നോക്കി ഇരിക്കുന്ന കാണെ കഴിപ്പ് നിർത്തിയവൾ വേണോ എന്ന മട്ടിൽ അവനു നീട്ടി....

അവൻ വേണ്ടെന്ന് കണ്ണ് ചിമ്മിയത്തും പിന്നെ അവൾ ചോദിക്കാൻ നിന്നില്ല... അവളുടെ കഴിതം കാണെ തലക്കുടഞ്ഞുകൊണ്ടവൻ ചുണ്ടിനു പറ്റിയത് തള്ള വിരൽ കൊണ്ട് തുടച്ചുകൊണ്ട് അവൻ നുണഞ്ഞു... അവൾ അവനെ മിഴിച്ചുനോക്കിയതും അവൻ എന്തെന്ന മട്ടിൽ നോക്കി... "വെ വെള്ളം വേണം " കണ്ണുകൾ പിടപ്പോടെ മാറ്റിയവൾ വിക്കി പറഞ്ഞു.. അവനു ചിരി വന്നു.... "ഹ്മ്മ് "ചിരിയോടെ മൂളിയവൻ എണീറ്റു വെള്ളം വാങ്ങാൻ നടന്നതും അവളുടെ മുഖം ചുവന്നു തുടുത്തു.... ചുണ്ടിൽ നാണത്താൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു.... അത് വരെ അവരെ നോക്കിയിരുന്ന സാന്ദ്ര കാശി പോയതും വൈശാലിക്കടുത്തായി വന്നു ഇരുന്നു...

സാന്ദ്രയെ കണ്ടതും വൈശാലി അവൾക്കു നേരെ പുഞ്ചിരിച്ചു കൊടുത്തു ചോക്ലേറ്റ് കഴിപ്പിച്ചു തുടർന്ന്.... "വൈശാലി അല്ലെ "സാന്ദ്ര ചോദിച്ചതും അവൾ മൂളി അതെ എന്ന് പറഞ്ഞു... "നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്രയായി"സാന്ദ്ര "ഏഴ് മാസമാകൻ പോകുന്നു "വൈശാലി പുഞ്ചിരിയോടെ പറഞ്ഞു... "വിശേഷം വല്ലതും "സാന്ദ്ര ചോദിച്ചത് കേട്ട് വൈശാലി പകപ്പോടെ അല്ലെന്ന് പറഞ്ഞു... അവളിൽ പേരറിയാത്തൊരു വെപ്രാളം പൊതിഞ്ഞു... "ഓ ശെരിയാ കാശിക്ക് ബോധമില്ലാത്ത നേരമായിരുന്നു അല്ലെ തന്നെ അവൻ കല്യാണം കഴിച്ചത്...ഇയാളും മനസ്സാലെ അല്ലല്ലോ.... അതിനർത്ഥം അതൊരിക്കലും നേരായ വിവാഹം അല്ലല്ലോ...

അപ്പോ നിങ്ങൾക് പരസ്പരം ഒത്തുപോകാൻ പറ്റില്ലായിരിക്കും അല്ലെ... കാശിയോട് സംസാരിച്ചപ്പോൾ എനിക്ക് തോന്നി... അത് " സാന്ദ്ര പറഞ്ഞതും വൈശാലിയുടെ വിടർന്ന മുഖം വാടി വന്നു.... "കാശി പണ്ടെ എന്നോട് നല്ല ഫ്രണ്ട്‌ലി ആയിരുന്നു... കോളേജിൽ അവൻ എന്നോട് ക്രഷ് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... ഇന്ന് കണ്ടപ്പോഴും അവനിൽ നിന്ന് ഞാൻ കണ്ടു... പാവം... ഇങ്ങനെ ഒരു കല്യാണം വിധി അല്ലാണ്ടെന്ത്‌ പറയാനാ അല്ലെ..." അവളുടെ വാടിയ മുഖം കാണെ സാന്ദ്ര പറഞ്ഞതും അവളിൽ നേരിയ വേദനയും ദേഷ്യം തോന്നി... കയ്യിലെ ചോക്ലേറ്റിൽ വൈശാലി പിടി മുറുക്കി നിയന്ത്രിച്ചിരുന്നു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story