താലി 🥀: ഭാഗം 45

thali

എഴുത്തുകാരി: Crazy Girl

"കാശി ഇറങ്ങിയില്ലേ നീ "ഷർട്ടിന്റെ കൈകൾ മടക്കി പടികൾ ഇറങ്ങി വരുന്ന കാശിയെ നോക്കി പത്മാവധി ചോദിച്ചു "ആ മുത്തശ്ശി കഴിഞ്ഞു "അവൻ വേഗം പടികൾ ഇറങ്ങി... "കല്യാണ മണ്ഡപത്തിൽ ചെക്കന്റെ ഏട്ടൻ എത്തിയില്ലേ എന്ന് നാട്ടുകാർ ചോദിക്കുന്നതിന് മുൻപേ വേഗം ചെല്ല്... നിന്റെ സഹായം കേശവന് വേണ്ടി വരും..." "അല്ല മുത്തശ്ശി വൈശാലി കല്ലുവും ഒരുങ്ങിയില്ല... Traveller പോയില്ലേ അവർ എങ്ങനെ വരും "കാശി മുകളികേക്ക് നോക്കി അവർ ഇറങ്ങിയോ എന്ന് നോക്കി കൊണ്ട് ചോദിച്ചു...

"അവരു രണ്ടും കല്ലുവിന്റെ സ്കൂട്ടിയിൽ വരട്ടെ നീ വേഗം ചെല്ലേടാ "മുത്തശ്ശി പറഞ്ഞതും അവൻ പിന്നെ നിരസിക്കാൻ നിന്നില്ല... ക്ഷേത്രത്തിനു അടുത്ത ഭാഗത്താണ് മണ്ഡപം ഒരുക്കിയത്... അതുകൊണ്ട് തന്നെ കുടുംബക്കാർക്കെല്ലാം traveller ആക്കി അതിൽ കയറ്റി വിട്ടു... പ്രവീണും ആന്റിയും അജുവും അമ്മയും അച്ഛനും ദേവും നേരത്തെ ഇറങ്ങിയിരുന്നു... കാശി മുത്തശ്ശിയെയും കൊണ്ട് കാറിൽ കയറി വേഗം വിട്ടു... "എന്റേം കാശിയേട്ടന്റേം കല്യാണത്തിന് ശേഷമുള്ള ആദ്യത്തെ വിവാഹം ആണ് ഇത്... മൂത്ത മരുമകളെ എല്ലാരും അന്നോഷിക്കും അതോണ്ട് ഒന്ന് നന്നായി വേഗം ഒരുക്കി താ എന്റെ കല്ലുവെച്ചി " വൈശാലിക്ക് ഇരിക്ക പൊറുതിയില്ല...

"നീ ഒന്ന് അടങ് വൈശാലി കഴിഞ്ഞു...."വൈശാലിയുടെ മുഖത്ത് ടച്ച്‌ അപ്പ്‌ ചെയ്തുകൊണ്ട് കല്ലു പറഞ്ഞു .... "ബസ് പോയാലോ " "ആഹാ അത് അറിഞ്ഞില്ലേ ബസ്സൊക്കെ നേരെത്തെ പോയി "കല്ലു പറഞ്ഞത് കേട്ട് അവൾ ഞെട്ടി എണീറ്റു... "ഞങ്ങളെ കൂട്ടാതെ പോയോ" അവൾ ശബ്ദമുയർത്തി.. "നീ ഒന്ന് അടങ് വൈശാലി... അവർ പോയിക്കോട്ടെ നമുക്ക് സ്കൂട്ടി ഇല്ലേ.. അതിൽ പോകാം... മുത്തശ്ശി എന്നോടാ വീട് പൂട്ടാൻ പറഞ്ഞത് " കല്ലു പറഞ്ഞു കൊണ്ട് അവളെ ചെയറിൽ പിടിച്ചു ഇരുത്തി.. അവൾ നിരാശയോടെ ഇരുന്നു... കാശിയേട്ടനെ ഒരുങ്ങി കണ്ടില്ലല്ലോ... ചെ നേരത്തെ കുളിക്കാൻ കയറിയിരുന്നേൽ കാശിയേട്ടനൊപ്പം തന്നെ പോകാമായിരുന്നു വൈശാലി ഓർത്തു....

"എങ്ങനെ ഉണ്ട് "കല്ലു മിനുക്കി കഴിഞ്ഞു കൊണ്ട് വൈശാലിയോടായി ചോദിച്ചു... അവൾ കണ്ണാടിയിൽ നോക്കി... മേക്കപ്പ് ഇട്ടപ്പോ വല്ലാത്തൊരു ഭംഗി.. കവിളിലേ ബ്ലഷിൽ അവൾ ഒന്ന് തൊട്ടു... "തൊട്ട് കളിക്കല്ലേ... വാ വേഗം ഇറങ്ങാം "കല്ലു അവളുടെ കയ്യിൽ തട്ട് കൊടുത്തുകൊണ്ട് മേക്കപ്പ് സെറ്റ് എല്ലാം ഒതുക്കി വെച്ചു... ഇരുവരും വേഗം വീടും പൂട്ടി ഇറങ്ങി.... കാണുന്ന പോലെ അല്ലായിരുന്നു വൈശാലിയുടെ ഡ്രസ്സ്‌ കാണാൻ ഭംഗിയുണ്ടെങ്കിലും അവളെക്കാൾ വെയിറ്റ് ഡ്രസ്സിനുണ്ടെന്ന് തോന്നി... ദൃതിയിൽ ഓടുമ്പോൾ എല്ലാം അതിന്റെ വെയിറ്റ് കാരണം സ്പീഡ് കിട്ടുന്നില്ല... കല്ലു സ്കൂട്ടിയുമായി വന്നതും എങ്ങനെയൊക്കെയോ കേറി ഇരുന്നു അവൾ... "ഒന്നും നോക്കണ്ടാ പറപ്പിച്ചു വിട്ടോ "വൈശാലി പറഞ്ഞത് കേട്ട് കല്ലു മിറാർ ഗ്ലാസ്സിലൂടെ നോക്കി.... "നമ്മൾ ചെല്ലാതെ കല്യാണം നടക്കില്ല വൈശു മോളെ" കല്ലു പറഞ്ഞുകൊണ്ട് വേഗം വണ്ടി വിട്ടു....

 "എന്തെല്ല സുഖല്ലേ..." "ആ സുഖം ചേട്ടാ... ദേ അവിടെ ഇരുന്നോളു "വരുന്നവർക്ക് കൈ കൊടുത്തു മണ്ഡപത്തിന് താഴെ നിരത്തി വെച്ച കസേരകളിൽ ഓരോരുത്തരെയും ക്ഷണിച്ചുകൊണ്ട് കാശി ഓടി നടന്നു... ഇടയ്ക്കിടെ അവന്റെ കണ്ണുകൾ പുറത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു... "ഇവരെനിയും വന്നില്ലല്ലോ "അവൻ മനസ്സിൽ ഓർത്തുകൊണ്ട് വരുന്നവർക്ക് കൈ കൊടുത്തു... "കല്ലുവെച്ചി വേഗം നടക്ക് "പരിചിതമായ സ്വരം കേൾക്കേ അവൻ വേഗം തിരിഞ്ഞു നോക്കി... നിരത്തി വെച്ച ഇരുകസേരകൾക്കു നടുവിലൂടെ ദാവണിയും പിടിച്ചു ദൃതിയിൽ നടക്കുന്നവളിൽ അവന്റെ കണ്ണുടക്കി...

ഫിറ്റ്‌ ചെയ്ത കളർ ലൈറ്റ്സിൽ നടുവിലൂടെ നീല ദാവണിയിൽ അവൾ വെട്ടി തിളങ്ങുന്നത് പോലെ അവനു തോന്നി.... അവളുടെ തലയിൽ ചൂടിയ മുല്ലപ്പൂ ചേർന്ന മുടികളിൽ പോലും വല്ലാത്തൊരു ആകർഷണീയം.... നെറ്റിയിലെ പുരികങ്ങൾക്കിടയിലെ നീല കുഞ്ഞി പൊട്ടു അവളിൽ ഭംഗി കൂട്ടി... നടക്കുമ്പോൾ ചാഞ്ചാടി കളിക്കുന്ന കാതിലെ കമ്മലും..... കഴുത്തിൽ ഒട്ടിച്ചേർന്ന കുഞ്ഞു നെക്‌ളേസ്‌ മാലയും അവളിൽ അതീവ സുന്ദരി ആയി തോന്നി... അതിലുപരി അവൾ അണിഞ്ഞ തന്റെ താലി അവളുടെ മാറിൽ തിളങ്ങി നിന്നു.... തന്റെ പ്രണയം തന്റെ പെണ്ണ്... അവന്റെ ഹൃദയം പതിവിലും തുടിച്ചു പോയി... മറ്റാരെയും അവൻ കാണുന്നില്ല...

കണ്ണിൽ നിറഞ്ഞു നില്കുന്നത് അവൾ മാത്രം... തന്റെ പെണ്ണ് മാത്രം... കാശിയെ കാണെ അവൾ അവനടുത്തേക്ക് വേഗത്തിൽ നടന്നു... എന്നാൽ മുന്നോട്ട് ഓരോ അടി വെക്കുമ്പോളും അവൾ അറിഞ്ഞു പ്രണയത്താൽ നിറഞ്ഞു തുളുമ്പുന്ന കാശിയുടെ കണ്ണുകളെ... അത് കാണാൻ ആണ്... അതിനു വേണ്ടി മാത്രമാണ് താൻ ഇത്രയും ഒരുങ്ങിയത്... ഇത്രയും ദൃതി കാണിച്ചത്... അവളിൽ നേരിയ പുഞ്ചിരി വിടർന്നു... അവനടുത്തു എത്തുന്നോറും അവന്റെ പ്രണയ നോട്ടത്തിൽ അവൾ വിവശയായി... വല്ലാത്തൊരു മിടിപ്പ് ഉയർന്നു... കാലുകൾക് വേഗത കുറഞ്ഞത് പോലെ.... ആരെയും അവൾ കാണുന്നില്ല.. അവനെ മാത്രം...തന്റെ പ്രണയത്തെ മാത്രം....

അവൾ അവനു മുന്നിൽ ചെന്നു നിന്നു... ഇരുവരുടേം കണ്ണുകൾ കോർത്തുപോയ നിമിഷം.... "ആഹാ കൊള്ളാല്ലോ... രണ്ടാളും " പ്രവീൺ കാശിക്കടുത്തു വന്നു വൈശാലിയേയും അവൾക് പുറകെ ഉള്ള കല്ലുവിനേം നോക്കി പറഞ്ഞു.... "താങ്ക്യു പ്രവീ"കല്ലു അവനോടായി നന്ദി പറഞ്ഞു.... എന്നാൽ ഇതൊന്നും കേൾക്കാതെ ഒരു മനസ്സായി ഇരുവരും മറ്റൊരു ലോകത്തായിരുന്നു... അജു പ്രവീണിനെ തട്ടി കണ്ണ് കൊണ്ട് കാശിയെ കാണിച്ചു... അപ്പോഴണ് കല്ലുവും പ്രവീണും സ്തംഭിച്ചു നിൽക്കുന്ന ഇരുവരേം ശ്രേദ്ധിച്ചത്... അവർ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന് തോന്നി... കണ്ണുകൾ. പോലും ചിമ്മാൻ മറഞ്ഞ് പോയ നിമിഷം... പ്രവീൺ കാശിയെ തട്ടിയതും സ്വബോധത്തിൽ വന്നവൻ കണ്ണുകൾ പിടപ്പോടെ മാറ്റി... ഹൃദയമിടിപ്പിൽ പതിവിലും വേഗത... പിടിച്ചു വെക്കാൻ സാധിക്കാത്തത് പോലെ....

"ഇങ്ങനെ ആണേൽ ഞാൻ ബ്ലഷ് ഇടേണ്ട ആവിശ്യമില്ലായിരുന്നു.... " മുഖം ചുവന്നു തുടുത്തു നിൽക്കുന്ന വൈശാലിയോടായി കല്ലു പറഞ്ഞതും അവിടെ ചിരി ഉയർന്നു... വൈശാലി കാശിയെ നോക്കാൻ വല്ലാതെ തോന്നി... ആരെ കാണിക്കാൻ ഒരുങ്ങിയോ.... ആരെ കൺനിറച്ചു കാണാൻ ആഗ്രഹിച്ചോ...അയാൾക് മുന്നിൽ തല ഉയർത്താൻ പോലും പറ്റാതെ അവൾ നിന്നു.... ******************* "താലി അണിയിച്ചോളൂ " പറഞ്ഞതും ദേവിന്റെ കയ്യിൽ താലിയിൽ മുറുകി... അവന്റെ കണ്ണുകൾ മണ്ഡപത്തിൽ നിൽക്കുന്ന വൈശാലിയിൽ തങ്ങി നിന്നു... അവൾക്കത് അസ്വസ്ഥത തോന്നി...എങ്ങോട്ടേലും മറഞ്ഞു നിൽക്കണമെന്ന് തോന്നി...

വിവാഹ മണ്ഡപത്തിൽ ഇരിക്കുന്ന സ്വപ്നക്ക് താലിയും പിടിച്ചു മറ്റൊരുവളെ നോക്കുന്ന ദേവിനെ കാണെ ദേഷ്യം തോന്നി.... കൂടി നിന്നവർ മുഖം ചുളിച്ചു.... അപ്പോഴും അവന്റെ കണ്ണുകൾ അവളിൽ കുടുങ്ങി കിടന്നു... ഹൃദയത്തിൽ ആരോ അലമുറയിട്ട് പിടയുന്ന പോലെ... വൈശാലി അവനിൽ നിന്നു മറയാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവളുടെ കൈവിരലിൽ കോർത്തവൻ നിന്നു... അവൾ പകപ്പോടെ തല ചെരിച്ചു നോക്കി... തൊട്ടടുത്തു നിൽക്കുന്ന കാശിയെ കാണെ അവളുടെ കണ്ണുകൾ വിടർന്നു ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... കാശിയുടെയും വൈശുവിന്റെയും പരസ്പരം കോർത്ത കൈകളിലും പ്രണയത്താൽ നോക്കുന്ന നോട്ടത്തിലും ദേവിൽ നിരാശ തോന്നി...

"ദേവ് താലി അണിയിക്ക് "അമ്മയുടെ വാക്കുകളാണ് വൈശാലിയിൽ നിന്നും കാശിയിൽ നിന്നു അവൻ നോട്ടം പിൻവലിക്കുന്നത്... കല്യാണ മേളക്കൊടുവിൽ ദേവ് സ്വപ്നയുടെ കഴുത്തിൽ താലി അണിയുന്നത് വൈശാലി നോക്കി നിന്നു... ഇത് പോലെ ഞാനും ആ മണ്ഡപത്തിൽ... സന്തോഷമില്ല... സങ്കടമില്ല... മരിച്ചത് പോലെ .... തന്നിലേക്ക് താലി ചാർത്തുമ്പോൾ മനസ്സ് പിടഞ്ഞു മരിച്ചു പോകുമെന്ന് തോന്നിയവൾ... താടിയും മുടിയും നീട്ടി വളർത്തിയ ആ രൂപത്തെ ഒന്ന് നോക്കാൻ പോലും തുനിഞ്ഞില്ല... വെറുപ്പായിരുന്നു... തന്റെ ജീവിതം നശിപ്പിച്ചെന്ന് ഓർത്തു... എന്നാൽ അല്ലാ... അതിനേക്കാൾ ആയിരമിരട്ടി സന്തോഷമാണ് താൻ ഇന്ന് അനുഭവിക്കുന്നത്...

ശെരിയാ ദൈവത്തിന്റെ തീരുമാനം ആയിരുന്നു അത്... ചെരേണ്ടവർ മാത്രമേ ചേരൂ... അവൾ ഓർത്തു.... കാശിയിലെ അവളുടെ പിടി മുറുക്കി... അത് മനസ്സിലാക്കവണ്ണം അവൻ അവളെ ചേർത്ത് പിടിച്ചു... താലി അണിയിച്ചു സിന്ദൂരം ചാർത്തി പരസ്പരം കല്യാണമാല ഇടുവിച്ചു കഴിഞ്ഞതും അനുസരയില്ലാതെ ദേവിന്റെ കണ്ണുകൾ വീണ്ടും വൈശാലിയിലേക്ക് നീണ്ടു... കാശിയോടപ്പം കൈകൾ കോർത്തു ചേർന്ന് നിന്നു നേരിയ പുഞ്ചിരിയോടെ നില്കുന്നവളെ കാണെ അവനിൽ അത്ഭുദം നിറഞ്ഞു... ഒരിത്തിരി നിരാശയോ സങ്കടമോ വേദനയോ അവളുടെ മുഖത്ത് പ്രകടനമല്ല എന്ന തിരിച്ചറിവ് അവനിൽ നിരാശ തോന്നി....

അതെ ഒരിക്കലും ചേർത്തു വെക്കാനാകാത്ത വിധം അവളുടെ മനസ്സിൽ നിന്നു തന്നെ പടിയിറക്കി വിട്ടിരിക്കുന്നു എന്ന തിരിച്ചറിവ് അവനിൽ നോവ് ഉണർത്തി... അതിലുപരി അവളെന്റേതാണെന്ന് പറയാതെ പറയുന്ന പോലെ കാശി അവളെ തന്നിലേക്ക് ചേർത്തു നിർത്തി.... ******************* "ആയെന്റെ ഈശ്വരാ ചെകുത്താനും കടലിനു മുന്നിലേക്കാണല്ലോ തന്റെ പോക്ക്... ഹോ രണ്ടും ഉണ്ട് ഇടുമ്പി തള്ളക്കും കുത്തിത്തിരിപ്പിനും വന്നില്ലെങ്കിൽ എന്താ.... ഹും..." കയ്യിലെ പാൽപായസവും പിടിച്ചു കുടിക്കാനായി നല്ലൊരിടം നോക്കി നടക്കുന്ന വൈശാലി മുന്നിൽ നിൽക്കുന്ന സ്വപ്നയുടെ അപ്പച്ചിയും സാന്ദ്രയെ കാണെ മനസ്സിൽ ഓർത്തു... എങ്കിലും പുഞ്ചിരി വരുത്തിയവൾ നടന്നു...

"ആഹ് ഇതാര് വൈശാലി മോളോ എന്താ സുഖല്ലേ "അവരുടെ സംസാരം കെട്ടവൾക് തേൻ ഒലിപ്പിക്കുന്ന പോലെ തോന്നി... "ആ സുഖം ആന്റി.. ആന്റിക്കോ "വൈശാലിയും വിനയം വാരി വിതറി... "നല്ലെന്നെ മോളെ... ആഹ് ഈ കഴുത്തിലുള്ളത് എത്ര പവനാ "തന്റെ കഴുത്തിലെ നെക്‌ളേസ്‌ മാലയിൽ തൊട്ടവർ ചോദിച്ചതും അവൾ മനസ്സിൽ അവരെ പ്രാകി പുറത്ത് പുഞ്ചിരിച്ചിരുന്നു... "ഇത് സ്വർണമല്ല ഫാഷൻ നെക്‌ളേസ്‌ ആണ്...."വൈശാലി പറഞ്ഞത് കേട്ട് ഇരുവരും ചിരിച്ചു... പരിഹാസം കലർന്നിരുന്നു... അതവൾ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു.... "ആ സാന്ദ്രേ നിനക്കറിയോ ഇവളെ ദേവിന്റെ ആ സൂക്കേട് പിടിച്ച ചേട്ടനില്ലേ..

അതിന്റെ ഭാര്യ ആണ്" സാന്ദ്രയോടായി അവർ പറഞ്ഞതും കയ്യിലെ പേപ്പർ ഗ്ലാസിൽ പിടി മുറുക്കിയവൾ നിന്നു...സാന്ദ്രയിൽ പുച്ഛം വിരിഞ്ഞു... "ആ നമ്മൾ നേരത്തെ പരിചയപെട്ടതാ.. അല്ലെ സാന്ദ്രേച്ചി "വൈശാലി പുഞ്ചിരിയോടെ ചോദിച്ചതും സാന്ദ്ര അവളെ നോക്കി അമർത്തി മൂളി... അമ്മയും മോളും രണ്ടും കണക്കാ... ഹോ എല്ലാ ദുരന്തവും ഒരു കുടുംബത്തിൽ തന്നെ എങ്ങനെ എത്തുന്നു ആവോ... ഒരു ഇറക് പായസം കുടിക്കുമ്പോൾ അവൾ മനസ്സിൽ ഓർത്തു.... ഇരുവരും എന്നാൽ അവളെ ഉഴിഞ്ഞു നോക്കി നിന്നു.... യാതൊരു ഭവമാറ്റം ഇല്ലാതെയുള്ള അവളുടെ നിർത്തം അവരെ ചോടിപ്പിച്ചു...ഒരുങ്ങി നില്കുന്നവളുടെ സൗന്ദര്യത്തിൽ സാന്ദ്രയിൽ വല്ലായ്മ തോന്നി.... അത് മനസ്സിലാക്കിയവളുടെ അമ്മക്ക് അവളെ കുത്തിനോവിക്കാൻ കുറ്റങ്ങൾ തിരഞ്ഞു കൊണ്ടിരുന്നു... എന്നാൽ അപ്പോഴാണ് അവരുടെ ശ്രെദ്ധയിൽ അത് പെട്ടത്...

"ആഹാ ഇത് കൊള്ളാല്ലോ... താലിയൊക്കെ അണിഞ്ഞിട്ടുണ്ട്... എവിടെ വൈശാലി നിന്റെ സിന്ദൂരം " ഇടുമ്പി തള്ള ചോദിച്ചത് കേട്ടതും വൈശാലി ഞെട്ടലോടെ നെറ്റിയിൽ ഒന്ന് തൊട്ടു.... "ഈശ്വരാ "അവൾ മനസ്സിൽ വിളിച്ചു പോയി... കല്ലുവെച്ചി മേക്കപ്പേല്ലാം ഇട്ടു തന്നു സിന്ദൂരം ചാർത്താൻ മറന്നു പോയി...ലേറ്റ് ആയത് കൊണ്ട് പെട്ടെന്ന് താനും ഓർത്തില്ലല്ലോ.... അവളിൽ വല്ലായ്മ തോന്നി... "അതെങ്ങനെയാ പൊരുത്തമില്ലാത്തവർക് ഇങ്ങനെയുള്ള പാളിച്ചകളെല്ലാം പറ്റും "സാന്ദ്ര പറഞ്ഞതും അവളുടെ കൈകൾ തരിച്ചു വന്നു... സ്ത്രീ കൂട്ടങ്ങളുടെ ശ്രെദ്ധ മൂവരുടെ സംസാരത്തിലും കാതോർത്തു നിന്നു അത് മനസ്സിലായയവർ പറയാൻ തുടങ്ങി...

"സിന്ദൂരം തൊടാനൊക്കെ മറക്കുക എന്ന് പറഞ്ഞാൽ അപശകുനമാണ്... അതെങ്ങനെയാ ഇന്നത്തെ കാലത്ത് ഭർത്താവിന്റെ നല്ലത് ആഗ്രഹിക്കുന്നതിനു പകരം സ്വന്തം ഇഷ്ടവും താല്പര്യവും നോക്കി നടക്കുന്ന പെൺകുട്ടികളാണല്ലോ..." "അതുകൊണ്ടായിരിക്കും അല്ലെ ഡിവോഴ്സ്ഡ് ആയി സാന്ദ്ര ചേച്ചി വീട്ടിൽ വന്നു ഇരിക്കുന്നത് " സഹികെട്ടവൾ ചോദിച്ചു പോയി... ഇരുവരുടേം മുഖം ഇരുണ്ടു... "എന്റെ മോളെ പറയാൻ "അവരെന്തോ പറയാൻ തുടങ്ങിയതും കാശിയെ കാണെ അവർ നിശബ്ദമായി നിന്നു... "വേണ്ടായിരുന്നു കാശി... ചില പൊരുത്തക്കേടുകൾ കൊണ്ട് പിരിഞ്ഞ എന്റെ മോളെ അപമാനിക്കാൻ ഇങ്ങനെ ഒന്നും പറയരുത് എന്ന് പറയണം തന്റെ ഭാര്യയോട്...

" സങ്കടം നിഴലിച്ചവർ പറഞ്ഞതും സാന്ദ്രയുടെ മുഖം കുനിച്ചു നിന്നു വൈശാലി അമ്പരപ്പോടെ ഇരുവരേം നോക്കി... എത്ര വേഗമാണ് മുഖം മാറുന്നത്... "എന്തായിരുന്നു ഇവിടെ "കാശി വൈശാലിയെ നോക്കി ചോദിച്ചു... "തന്റെ ഭാര്യക്ക് ഞങ്ങളെ പിടിച്ചില്ല... നിന്റെ ക്രഷ് ആയിരുന്നു ഞാൻ എന്ന് അറിയുന്നത് കൊണ്ടാണോ എന്നറിയില്ല... ഇവൾക്ക് ദേഷ്യം ആണ് എന്നോട്..അതിനർത്ഥം നിന്നെ ഇവൾക്ക് വിശ്വാസം ഇല്ലാന്നല്ലേ... കണ്ടില്ലേ കല്യാണം കഴിഞ്ഞിട്ട് സിന്ദൂരം പോലും തൊടാതെ വന്നിരിക്കുന്നത്.. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി ചെയ്യുന്നതാണെന്ന് നടപ്പ്... എന്നിട്ടും കണ്ടില്ലേ " വൈശാലിയെ നോക്കി സാന്ദ്ര പറഞ്ഞതും വൈശാലി ഇരുവരേം കൂർപ്പിച്ചു നോക്കി...

എന്തേലും പറഞ്ഞാൽ കാശിയേട്ടൻ പറഞ്ഞത് അനുസരിക്കാത്തത് പോലെ ആകും എന്ന് തോന്നിയത് കൊണ്ട് അവൾ നിശബ്ദതയെ കൂട്ടു പിടിച്ചു.... "ക്രഷ് ഓ... ആര് പറഞ്ഞു " കാശി ചോദിച്ചതും സാന്ദ്ര അവനെ ഉറ്റുനോക്കി... "എനിക്ക് സാന്ദ്രയോട് ക്രഷ് ആണെന്ന് ആര് പറഞ്ഞു "കാശി ചോദിച്ചതും ഉത്തരം കിട്ടാതെ സാന്ദ്ര പരുങ്ങി... "അത് കോളേജിൽ .."അവൾ വാക്കുകൾക് പരതി.. "അതൊക്കെ ചുമ്മാ പറയുന്നതാടോ... തന്റെ കൂടെ നടക്കുമ്പോൾ പുറകിന്ന് പറഞ്ഞു പരത്തുന്നതാ... എനിക്ക് ആകെ ഒരാളോടെ ക്രഷ് തോന്നുന്നുള്ളു... ദേ ഈ നിക്കണ എന്റെ ഭാര്യയോടാണ്... ഇവളാണ് എന്റെ ക്രഷും പ്രണയവും എല്ലാം..."

ചുണ്ട് കൂർപ്പിച്ചു നില്കുന്നവളുടെ തോളിൽ കയ്യിട്ടവൻ പറഞ്ഞതും വൈശാലിയുടെ കണ്ണുകൾ വിടർന്നു... സാന്ദ്രയുടെ മുഖം വീർത്തു വന്നു... ചില കള്ളങ്ങൾ ദാമ്പത്യ ജീവിതത്തിലെ പാളിച്ചകൾ ഒഴിവാക്കുകയും....നാക്കിനു ലൈസെൻസ് ഇല്ലാത്താ ചിലർക്കിട്ട് കൊട്ടാൻ പറ്റുമെങ്കിൽ ഇത്തിരി കള്ളം പറയുന്നതിലും കുഴപ്പമില്ല... കാശി സാന്ദ്രയുടെയും അവളുടെ അമ്മയുടെയും ഇരുണ്ട മുഖം കാണെ ഓർത്തു... "നീ വാ ഫോട്ടോ എടുക്കണ്ടേ..."വൈശാലിയുടെ കയ്യും പിടിച്ചു കാശി പോകുന്നത് ഇരുവരും നോക്കി നിന്നു... ആളുകൾ കുറവുള്ളടുത്തു ചെന്ന് കാശി വൈശാലിയെയും കൊണ്ട് നിന്നതും... ആരുമില്ലെന്ന് മനസ്സിലാക്കിയവൾ ഉയർന്നു പൊങ്ങി അവന്റെ കവിളിൽ ചുംബിച്ചു... ആദ്യമൊന്നു ഞെട്ടിയെങ്കിലും അവൾ അതീവ സന്തോഷത്തിൽ ആണെന്ന് അവനു മനസ്സിലായി.... അവനിൽ പുഞ്ചിരി മറച്ചുകൊണ്ട് അവൻ ഗൗരവത്തോടെ നിന്നു...

"ആ പെണ്ണുമ്പിള്ളക്ക് രണ്ട് പറയാൻ നാവ് തരിച്ചതാ കാശിയേട്ടൻ വിലക്കിയൊണ്ട് മാത്രമാ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടത്... പക്ഷെ കാശിയേട്ടൻ പറഞ്ഞത് ആ കുത്തിത്തിരിപ്പിനു നല്ലോണം കൊണ്ട്.. കണ്ടില്ലേ പ്ലിംഗ് ആയ പോലെ നിക്കണേ.. അന്ന് മാളിൽ വെച്ചു അങ്ങനെ പറഞ്ഞിരുന്നേൽ വെറുതെ ഞാൻ പിണങ്ങുമായിരുന്നോ... ഇത് പോലെ ഉമ്മ തരൂലേ... ഒരു ഉമ്മയാ മിസ്റ്റർ നിങ്ങൾ വെറുതെ കളഞ്ഞത്" പായസം കുടിച്ചുകൊണ്ടുള്ള അവളുടെ സംസാരം കേൾക്കേ അവൻ മിഴിച്ചു നിന്നു... "ആ സാരില്ല.. എനിയും സമയമുണ്ടല്ലോ "വീണ്ടും അവൾ തന്നെ പറഞ്ഞു... കാശിക്ക് ചിരി വന്നു...

തന്നിൽ നിന്ന് വരുന്ന ചെറിയ കാര്യങ്ങൾക്കു പോലും അവൾ വല്ലാതെ സന്തോഷവധിയാണെന്നുള്ളത് അവനിൽ വല്ലാത്തൊരു സന്തോഷം നിറച്ചു... "സിന്ദൂരം തൊടഞ്ഞതെന്താ "കാശിയുടെ ഗൗരവമേറിയ ശബ്ദം കെട്ടവൾ ചുണ്ട് കടിച്ചു പിടിച്ചു... "പെട്ടെന്ന് ഒരുങ്ങിയപ്പോ മറന്നു പോയി " അത് വരെ വാ ഇട്ട് അലച്ചവളുടെ തല താണു ... "കല്യാണ കഴിഞ്ഞ പെൺകുട്ടികൾ സിന്ദൂരമണിയാതെ നിൽക്കരുത് എന്നറിയില്ലേ "അവന്റെ കനപ്പിച്ചുള്ള ചോദ്യം കേൾക്കേ അവൾക് സങ്കടം തോന്നി... "മനപ്പൂർവമല്ലാ "അവളുടെ ശബ്ദം ഇടറി "മേക്കപ്പ് ഇടാൻ മറന്നില്ലല്ലോ " അവൻ ചോദിച്ചത് കേട്ട് അവൾ വിതുമ്പിക്കൊണ്ടവനെ നോക്കി ഇത്രയും ഒരുങ്ങിയത് കാശിയേട്ടനെ കാണിക്കാൻ ആണ്...

എന്നിട്ടും ചെറിയ ഒരു അബദ്ധത്തിൽ തനിക് വഴക്ക് കേൾക്കേണ്ടി വന്നല്ലോ...അവൾ സങ്കടത്തോടെ ഓർത്തു "മുത്തശ്ശിയെ വിളിക്കാം... രണ്ട് കേൾക്കുമ്പോൾ നീ മറക്കാതെ നിന്നോളും "മുത്തശ്ശിയെ വിളിക്കാനായി മുന്നോട്ട് നടക്കുന്നവന്റെ കയ്യിൽ തൂങ്ങിപിടിച്ചവൾ നിഷേധാർത്ഥത്തിൽ തലയാട്ടി... "സത്യമായിട്ട് മറന്നു പോയതാ... കല്ലുവെച്ചിയാണ് ഒരുക്കിയത്... അപ്പൊ... വിട്ട് പോയി "അവളുടെ ശബ്ദം ഇടറി... "ഇതങ്ങനെ വെറുതെ വിടാൻ പറ്റില്ലാ.. മുൻപ് അമ്മ സിന്ദൂരം തൊടഞ്ഞതിൽ മുത്തശ്ശിയുടെ വഴക്ക് കേട്ടത് ഇപ്പോഴും എനികോർമ്മ ഉണ്ട്... " കാശി പറഞ്ഞത് കേട്ട് അവൾ അവന്റെ കയ്യിൽ പിടി മുറുക്കി... "പറയല്ലേ കാശിയേട്ടാ... ഞാൻ വേഗം പോയി കുങ്കുമം തൊടാം "അവൾ കെഞ്ചി..

"അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ... ഇതിനുള്ള ശിക്ഷ വേണ്ടേ "അവന്റെ ഭാവം മാറിയതും അവൾ നെറ്റിച്ചുളിച്ചവനെ നോക്കി... പൊടുന്നനെ അവൾ പിടിച്ച കൈകളിൽ തിരിച്ചു പിടിച്ചവൻ അവളേം കൊണ്ട് പന്തലിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു... ദാവണിയുടെ പാവാട ഉയർത്തി പിടിച്ചവൾ അവനൊപ്പം ഓടി... "എങ്ങോട്ടാ കാശിയേട്ടാ "ഓടുമ്പോൾ അവൾ ചോദിക്കുന്നതിനു മറുപടി പറയാതെ അവളുടെ കയ്യിൽ പിടിമുറുക്കിയവൻ അവളേം വലിച്ചു മുന്നോട്ട് പാഞ്ഞു... ക്ഷേത്രത്തിൽ കയറേണ്ട പടികൾക് അടുത്തവൻ ചെന്നു നിന്നതും അവൾ അവന്റെ കൈ വിട്ടു കാലിന്റെ മുട്ടിൻമേൽ കൈവെച്ചു കിതച്ചു... അപ്പോഴും ചെറുതായി ശ്വാസം വിട്ടുകൊണ്ടവൻ അവളെ നോക്കി...

"ഈ ഡ്രെസ്സും വെച്ചു ഷയനപ്രതക്ഷണം ചെയ്യാൻ വയ്യ കാശിയേട്ടാ... വേറെന്തെങ്കിലും പണിഷ്മെന്റ് മതി "അവൾ അവനെ ദയനീയമായി നോക്കി കിതച്ചു കൊണ്ട് പറഞ്ഞു.. "ശയനപ്രദക്ഷിണം അല്ലേടി... നാക്കിൽ ശൂലം കുത്താന "അവളുടെ സംസാരം കേട്ടവൻ ചിരിയടക്കി പറഞ്ഞു.. അവളുടെ കണ്ണുകൾ മിഴിഞ്ഞു... "ദ്രോഹി "അവൾ പതിയെ മൊഴിഞ്ഞു.. "എന്താ "അവൻ കണ്ണുരുട്ടി... "ഒന്നുല്ലേ "അവൾ കൈകൾ കൂപ്പി.. "എന്നാ വാ "വീണ്ടും അവളുടെ കയ്യിൽ പിടിക്കാൻ ഒരുങ്ങിയതും അവൾ കാൽമുട്ടിന്മേൽ കൈ വെച്ചു... "ഇത്രേം ഓടിയപ്പോൾ തന്നെ കാൽ വയ്യ കാശിയേട്ടാ.. ഈ ഡ്രെസ്സും വെച്ചു പടി കയറിയ ഞാൻ വീണു പോകും... കഴിച്ച സദ്യ ഒകെ ദഹിച്ചു ആവിയായി....

"അവൾ മുഖം ചുളിച്ചു പറഞ്ഞതും അവൾ ഉയർന്നുപോങ്ങി അവന്റെ കൈകളിൽ ഒതുങ്ങിയിരുന്നു.... അവളിൽ ഞെട്ടൽ ഉണർന്നു... ക്ഷേത്രത്തിൽ തൊഴാൻ വന്ന പലരും നോക്കി അടക്കം പറഞ്ഞു വാ പൊത്തി ചിരിച്ചുകൊണ്ടെല്ലാം നടന്നു നീങ്ങി... ഒന്ന് ഉയർത്തി നേരെ ആകിയതും അവളുടെ കൈകൾ അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു... അവനിലെ ചെറുച്ചിരി അവളിലേക്ക് പകർന്ന നിമിഷം...അവളെ കയ്യിൽ എടുത്തു മുന്നോട്ട് നോക്കി പടികയറുന്നവന്റെ മുഖത്തേക്ക് പ്രണയത്തോടെ ഉറ്റുനോക്കിയവൾ അവന്റെ നെഞ്ചിൽ തലച്ചായിച്ചു വെച്ചു....

പടവുകൾ കയറി ശ്രീ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ അവളെ താഴെ ഇറക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു കൊണ്ട് അവളെ താഴെ ഇറക്കി നിർത്തി... കണ്ണിമ വെട്ടാതെ അവൾ അവനെ നോക്കി നിന്നു.... "അന്ന് നിന്റെ ശരീരം എന്റെ താലിയും സിന്ദൂരവും ഏറ്റുവാങ്ങുമ്പോൾ നിന്റെ മനസ്സ് ഒരിക്കലും സ്വീകരിക്കാൻ തയ്യാറാല്ലായിരുന്നു... കൈവിട്ട മനസ്സോടെ ഒന്നും അറിയാതെ നിന്നിൽ സിന്ദൂരമണിയിച്ചവനാണ് ഈ ഞാനും... എന്നാൽ ഇപ്പൊ പൂർണമനസ്സോടെ ശ്രീകൃഷ്ണനെ സാക്ഷി നിർത്തി നിന്റെ സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമത്താൽ ചുവപ്പിക്കണം എനിക്ക്...കാശിടെ വാവക്ക് സമ്മതമല്ലേ "

വൈശാലിയെ നോക്കിയവൻ പറഞ്ഞു നിർത്തുമ്പോൾ പേരറിയാത്തൊരു വികാരം അവളെ പൊതിഞ്ഞു....സന്തോഷത്താൽ ഹൃദയം നിറഞ്ഞു പോയി.... അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി തലയാട്ടി... അവളുടെ നിഷ്കളങ്കതയിൽ അവനിൽ പ്രണയം തോന്നി പോയി.... ജീവൻ വെടിയുന്നത് വരെ അവളിൽ ഒരു രക്ഷാ കവജമായി കൂടെ ഉണ്ടാകുമെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടവൻ കയ്യിൽ കരുതിയ കുഞ്ഞു സിന്ദൂരചെപ്പ് തുറന്നു ഒരു നുള്ള് സിന്ദൂരം എടുത്തുകൊണ്ടു അവളുടെ സീമന്ത രേഖയിൽ കട്ടിയാൽ വരഞ്ഞു.... അവളുടെ ചുണ്ടുകൾ വിടർന്നു കണ്ണുകൾ കൂമ്പിയടഞ്ഞു.... ഹൃദയം പ്രണയത്താൽ നിറഞ്ഞു...

അവന്റെ ചുണ്ടുകളിലെ തണുപ്പ് നെറ്റിയിൽ പതിഞ്ഞതും ശരീരമാകെ കോരിതരിച്ചത് പോലെ അവളുടെ കണ്ണുകൾ മുറുകി അടഞ്ഞു.... ചുണ്ടുകൾ അടർന്നു മാറിയതും കൂമ്പിയടഞ്ഞ മിഴികൾ തുറക്കുമ്പോൾ സന്തോഷത്താൽ രണ്ട് തുള്ളികൾ അവളുടെ കവിളിൽ ഒഴുകി... കാലിലെ വിരലിൽ ഊന്നി നിന്നവൾ ഉയർന്നുകൊണ്ട് അവന്റെ നെറ്റിത്തടത്തിൽ ചുണ്ടുകൾ അമർത്തി അടർന്നു നിന്നു... അവന്റെ നോട്ടത്താൽ തളർന്നവൾ അവന്റെ പരിസരമറന്നുകൊണ്ട് അവന്റെ നെഞ്ചിലേക്ക് തല ചയിച്ചു പുണർന്നു... "I love you kaashiyettaa "നേർമയായി അവളുടെ സ്വരം മൊഴിഞ്ഞു... അതിനു മറുപടിയായി അവളുടെ ഇടുപ്പിൽ കൈചേർത്തവൻ അവളെ തന്നിലേക്ക് ചേർത്തു വെച്ചു.....

കുറച്ചു നിമിഷത്തിന് ശേഷം അവൻ അവളെ അടർത്തി നിർത്തി... കണ്ണുകൾ നിറഞ്ഞവളെ കാണെ അവൻ മെല്ലെ തുടച്ചു കൊടുത്തു... ശേഷം ദൂരേക്കു ചൂണ്ടി.... അവിടെയെന്താണെന്ന് അറിയാൻ അവളുടെ കണ്ണുകളും അവൻ ചൂണ്ടിയാ ദിശയിലേക്ക് നീങ്ങി... അവിടെ നിറഞ്ഞ സന്തോഷത്തോടെ നിൽക്കുന്ന അച്ഛനേം അമ്മയെയും കാണെ അവളിൽ സന്തോഷം ഇരട്ടിയായി ഉയർന്നു... അവരിലേക്ക് ഓടാൻ തുനിഞ്ഞവളുടെ കയ്യിൽ പിടിമുറുകിയവൻ പതിയെ മുന്നോട്ട് നടന്നു.... അച്ഛനും അമ്മയ്ക്കും മുന്നിൽ എത്തിയതും കാശി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ഇരുവരുടേം പാദം തൊട്ടു അനുഗ്രഹം വാങ്ങി.... മാഷിന്റെ മനസ്സ് നിറഞ്ഞു പോയി...

ആദ്യമായി മകളുടെ കൈ പിടിച്ചേല്പിക്കുമ്പോൾ ശിരസ്സ് കുനിഞ്ഞില്ലെങ്കിലും തന്റെ ഹൃദയം പൊട്ടിയിരുന്നു... എന്നാൽ ഈ നിമിഷം സന്തോഷത്താൽ നിറഞ്ഞ ഹൃദയത്താൽ മകളുടെ കൈകൾ കാശിയുടെ കൈകളിൽ ചേർത്തുകൊണ്ടയാൾ നെഞ്ചിലേക്ക് അമർത്തി.... "മക്കൾക്ക് എന്നും ഈ അച്ഛനും അമ്മയുടെയും അനുഗ്രഹം ഉണ്ടാകും"നിറക്കണ്ണോടെ ആ വൃദ്ധൻ പറയുമ്പോൾ കാശി അദ്ദേഹത്തെ പുണർന്നു... വൈശാലി പുഞ്ചിരിയോടെ അമ്മയിൽ ചുറ്റിപിടിച്ചു ആ ദൃശ്യം നോക്കി നിന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story