താലി 🥀: ഭാഗം 46

thali

എഴുത്തുകാരി: Crazy Girl

മണ്ഡപത്തിൽ നിന്നു വീട്ടിൽ പോകുന്നതിനു മുന്നേ അമ്പലത്തിൽ ചെന്നു പ്രാർത്ഥിക്കാൻ മുത്തശ്ശിയുടെ നിർബന്ത പ്രകാരം ദേവും സ്വപ്നയും എല്ലാവരും അമ്പലത്തിലേക്ക് ചെന്നു... കാശിയും വൈഷുവും അവളുടെ അച്ഛനും അമ്മയും അവിടെ നേരത്തെ വന്നതിനാൽ അവർ അവിടെ നിന്നു പ്രാർത്ഥിക്കുന്ന ദേവിനേം സ്വപ്നയെയും നോക്കി സൈഡിൽ നിന്നു... വൈശാലിയുടെ കൈകൾ കാശിയുടെ കൈമുട്ടിന്മേൽ ചുട്ടിപിടിച്ചു അവന്റെ കയ്യിന്മേൽ തല ചയിച്ചു അവരെ നോക്കി നിന്നു... ഇരുവരേം നോക്കിയ സാന്ദ്രയിൽ കുശുമ്പ് തോന്നി... കൂടുതൽ നേരം അവിടെ നിക്കാതെ അവൾ വീട്ടിലേക്ക് തിരിച്ചു....

"നിങ്ങൾ വരുന്നില്ലേ " എല്ലാവരും പോകാനായി നിൽകുമ്പോൾ മുത്തശ്ശി കാശിയെയും വൈശാലിയെയും നോക്കി സംശയത്തോടെ ചോദിച്ചു... "വിളക് കൊടുത്തു കയറ്റാൻ ഞങ്ങളുടെ ആവിശ്യമില്ലല്ലോ മുത്തശ്ശി ഞങ്ങൾ കുറച്ചു കഴിഞ്ഞു വരാം "കാശി സംശയിച്ചു നിൽക്കുന്ന വൈശാലിയെ നോക്കി പറഞ്ഞു... "ഏട്ടന്റെ ഭാര്യയുടെ കാൽ തൊട്ടു അനുഗ്രഹം വാങ്ങേണ്ട ചടങ്ങ് ഉണ്ട് കാശി "അമ്മ പറഞ്ഞത് കേട്ട് കാശിക്ക് ചിരി വന്നു... "ഇവളും സ്വപ്നക്കും ഒരേ വയസ്സാമേ ഇതിന്റെ ഒന്നും ആവിശ്യമില്ല "കാശി കളിയാലേ പറഞ്ഞു "വയസ്സല്ല കാശി ബന്ധത്തിലാണ് ബഹുമാനം കൊടുക്കേണ്ടത് "സുഭദ്ര അവനെ ശകാരത്തോടെ നോക്കി

"അമ്മയും മോനും വഴക്കിടേണ്ട... കാശി തോന്നുമ്പോൾ വീട്ടിൽ വന്നാൽ മതി... അനുഗ്രഹം വാങ്ങൽ അമ്പല നടയിൽ നിന്ന് തന്നെ ആയിക്കോട്ടെ " മുത്തശ്ശി പറഞ്ഞത് കേട്ട് അമ്മക്ക് ശെരിയെന്നു തോന്നി... ദേവും സ്വപ്നയും മുത്തശ്ശിയുടെയും അച്ഛന്റേം അമ്മയുടെ കാൽ തൊട്ടു വന്തിച്ചു... കാശിയിലും കാൽ തൊട്ടു ഉയർന്നു... "ഇനി ഏട്ടത്തിയുടെ പാദം തൊട്ടു അനുഗ്രഹം വാങ്ങു "മുത്തശ്ശി പറഞ്ഞത് കേട്ട് ദേവും സ്വപ്നയും ഒരുപോലെ ഞെട്ടി... ദേവിൽ താൻ പ്രണയിച്ച പെണ്ണിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റെ ഞെട്ടൽ ആണെങ്കിലും സ്വപ്നയിൽ അവളുടെ കാലിൽ തൊട്ടു വഴങ്ങേണ്ടതോർത്തുള്ള ഞെട്ടൽ ആയിരുന്നു...

എങ്കിലും മുത്തശ്ശിയുടെ നിർബന്ത പ്രകാരണം ഇരുവരും വൈശാലിയുടെ പാദം തൊട്ടു... വൈശാലിക്ക് ചിരി വന്നു... കാശി അവളുടെ കയ്യിൽ മുറുക്കി കണ്ണുരുട്ടി... അത്രയും ആളുകളുടെ മുന്നിൽ വെച്ചു അനുഗ്രഹം വാങ്ങാൻ കാത്ത് നിൽക്കുന്ന വരനേം വധുവിനേം നോക്കി ചിരിക്കുന്നവളെ കാണെ അവൻ നെറ്റിയിൽ കൈ വെച്ചു പോയി... ചിരി കടിച്ചു പിടിച്ചവൾ ഇരുവരുടേം തലേൽ തൊട്ടു... "നന്നായി വരും "അവൾ അവർ കേൾക്കാൻ പാകം പറഞ്ഞു... ദേവും സ്വപ്നയും വേഗം ഉയർന്നു മാറി നിന്നു... കാശി അവൾ പറഞ്ഞത് കേട്ട് വന്ന ചിരി ഉള്ളിലൊതുക്കി.... എല്ലാവരും വന്ന ട്രാവെല്ലേറിലും കാറിലും കയറി പോയി... കാശിയും വൈശാലിയും മാത്രം അമ്പലമുറ്റത് ബാക്കിയായി...

എന്റമ്മേ... എനിക്ക് ചിരിക്കാൻ വയ്യാ.... ആദ്യമായിട്ടാണ് എന്റെ കാൽ തൊട്ടു ആരേലും അനുഗ്രഹം വാങ്ങുന്നത് അതും സ്നേഹിച്ച ചെക്കൻ തന്നെ...അവൾക് ഓർത്തപ്പോൾ ചിരി അടക്കാൻ സാധിച്ചില്ല... കാശി അവളുടെ പൊട്ടിച്ചിരി കണ്ട് തലക്കൊന്നു മേട്ടി... "മതി ചിരിച്ചത് വാ "അവൻ കനപ്പിച്ചു പറഞ്ഞതും ചിരി അടക്കിയവൾ അവന്റെ കയ്യിൽ തൂങ്ങി നടന്നു... "എങ്ങോട്ടാ കാശിയേട്ടാ പോകുന്നെ... എന്താ നമ്മൾ വീട്ടിൽ പോകാഞ്ഞേ "അവന്റെ കയ്യിൽ തൂങ്ങിയവൾ ചോദിച്ചു... "എനിക്കെന്തോ പോണ്ടെന്ന് തോന്നി "അവൻ മുന്നോട്ട് ദൃഷ്ടി പതിപ്പിച്ചു ചോദിച്ചു... "അതെന്താ തോന്നാൻ കാരണം "വീണ്ടും അവളുടെ ചോദ്യം കേട്ടവൻ നടത്തം നിർത്തി... "എന്നാ വാ പോകാം "

"അയ്യോ.. വേണ്ട വേണ്ട... ഞാൻ ചുമ്മ ചോദിച്ചതല്ലേ "തിരികെ നടക്കാൻ പോയവന്റെ കയ്യിൽ പിടിച്ചു നിർത്തിയവൾ ഇളിച്ചു പറഞ്ഞു... അമർത്തി മൂളിയവൻ മുന്നോട്ടുള്ള നടത്തം തുടർന്നു... അവന്റെ കയ്യിൽ തൂങ്ങി അവളും.... ഇരുവരിലും പുഞ്ചിരി തങ്ങി നിന്നു... ഇടയ്ക്കിടെ അവളുടെ കൈകൾ നെറ്റിയിൽ തൊട്ടു.. കയ്യിൽ കാണുന്ന ചുവന്ന കുങ്കുമം അവളിൽ സന്തോഷം ഇരട്ടിച്ചു കൊണ്ടിരുന്നു.... നടക്കുമ്പോൾ അവളുടെ പ്രവർത്തിയും ഒപ്പിയെടുത്തവന്റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു... മനസ്സിലെ ചിന്തകൾ പോലും മാറി പോയ നിമിഷം... തന്നിലേക്ക് അണച്ചു പിടിക്കാൻ തോന്നിയവന്... അവളുടെ പുഞ്ചിരിയിൽ മറ്റെല്ലാം മറന്നു പോകുന്ന പോലെ...

കുറച്ചുദൂരം പിന്നീട്ടതും കുളപടവിന്റെ അടുത്തെത്തിയതും അവളുടെ കണ്ണുകൾ വിടർന്നു... "ഇത് പൊതു കുളമാണോ "അവന്റെ കൈ വിട്ടവൾ പടികൾ ഇറങ്ങി ആവേശത്തോടെ ചോദിച്ചു... "ഹ്മ്മ്മ് "അവൻ മൂളിക്കൊണ്ട് പടികൾ ഇറങ്ങി വെള്ളത്തിൽ കാലിട്ടു പടികളിൽ ഇരുന്നു.... അതികം വീടോ ആൾക്കാരോ ആരുമില്ല... കാടിനുള്ളിൽ ഇങ്ങനെ ഒരു കുളം ഈ നാടിൽ താമസിക്കുന്ന കുറച്ചു പേർക് മാത്രമേ അറിയൂ... പക്ഷെ നിലാവുള്ള രാത്രിയിൽ ഇവിടെ പ്രതേക ഭംഗിയാണ്... പൂർണചന്ദ്രനെ കുളത്തിലെ വെള്ളത്തിൽ തെളിഞ്ഞു കാണും... പണ്ട് പലപ്പോഴും ഒറ്റക്കിരിക്കാറുണ്ട്...

മനസ്സിൽ വയ്യായിക തോന്നിയാൽ ഈ തെളിഞ്ഞ വെള്ളത്തിൽ പതിയുന്ന പൂർണ ചന്ദ്രനെ കാണുമ്പോൾ എല്ലാം മാഞ്ഞില്ലാതാവുന്നത് പോലെ തോന്നും... എന്തുകൊണ്ടോ ഇന്ന് ഇവളെയും കൊണ്ട് ഇവിടെ വരാൻ തന്റെ മനസ്സ് തുടിച്ചു... ഒരുപാടു നാളുകൾക്ക് ശേഷം വീണ്ടും തന്റെ ഇഷ്ടമുള്ള ഇടം... അതും തന്റെ പ്രണയതോടപ്പം അവൻ ഓർത്തു... ചുണ്ടുകൾ വിടർന്നു... തൊട്ടടുത്തു ഇരുന്നവളുടെ സാനിദ്യം അറിഞ്ഞവൻ വെള്ളത്തിൽ നിന്നും തല ചെരിച്ചുകൊണ്ട് അവളെ നോക്കി... വൈശാലി എന്നാൽ അവനിൽ വിരിഞ്ഞിരിക്കുന്ന പുഞ്ചിരിയിൽ കുടുങ്ങി ഇരിക്കുവായിരുന്നു... അവന്റെ പുഞ്ചിരിയിൽ അടിമ പെട്ടുപോയിരുന്നു അവൾ...

"എന്ത്‌ രസവാ കാശിയേട്ടൻ ചിരിക്കുന്നത് കാണാൻ " ചിരിക്കുമ്പോൾ തെളിയുന്ന അവന്റെ താടിയിലെ ചുഴിയിൽ തൊട്ടവൾ കണ്ണ് വിടർത്തി ചോദിച്ചു... കാശി അത്ഭുത്തോടെ അവളെ ഉറ്റുനോക്കിയിരുന്നു.... "എന്നെ അത്രക്ക് ഇഷ്ടമാണോ നിനക്ക് "പെട്ടെന്ന് അവൻ ചോദിച്ചത് കേട്ട് അവളുടെ കണ്ണുകൾ അമ്പരപ്പോടെ അവനെ നോക്കി... ശേഷം നേരെ ഇരുന്നുകൊണ്ട് അവന്റെ തോളിൽ ചായ ചായിച്ചു തെളിഞ്ഞ വെള്ളത്തിൽ കണ്ണ് പതിപ്പിച്ചിരുന്നു... അവനും... "എപ്പോഴാണെന്ന് അറിയില്ലാ... എന്താണ് അങ്ങനെ തോന്നാൻ കാരണമെന്നും അറിയില്ലാ.... പക്ഷെ യഥാർത്ഥ പ്രണയം എന്താണെന്ന് അറിഞ്ഞത് കാശിയേട്ടനിൽ നിന്നാണ്....

താൻ കരയുമ്പോൾ കാഷിയെട്ടനും കൂടെ കരയും... തനിക് സങ്കടം വരുമ്പോൾ ഒന്നും അറിയില്ലെങ്കിലും തന്നെ ചേർത്തുപിടിക്കും... ഒരു നിമിഷം മറ്റൊന്നും തനിക് ചിന്തിക്കാനുള്ള സമയം തരാതെ വാവേ വാവെന്നു വിളിച്ചു വരും... ആ നിമിഷങ്ങളിൽ ദേവിനെ പോലും തന്റെ മനസ്സിൽ തെളിയാറില്ല... അപ്പോഴും തനിക്കറിയില്ലായിരുന്നു പ്രണയമായിരുന്നു ഇതെന്ന്... അന്ന് കാശിയേട്ടൻ ബോധം വന്നപ്പോൾ എല്ലാരേം അന്നോഷിച്ചു എല്ലാരുടെ പേരും ഓർത്തെടുത്തു പറഞ്ഞു.. എന്റെ ഒഴികെ... പേടിച്ചു പോയി ഞാൻ മറന്നു പോയോ എന്ന് കരുതി... തകർന്നു പോയി... തന്നെ ഉൾകൊള്ളാൻ സാധിക്കാത്തത് കണ്ടപ്പോൾ... പക്ഷെ കാശിയേട്ടന്റെ അവസ്ഥയും ഓർത്തപ്പോൾ സങ്കടം തോന്നി...

ആരാണെന്നോ ഏതാണെന്നോ എന്നറിയാതെ... ഓർമ പോലും ഇല്ലാതെ ഒരു പെണ്ണിനെ താലി ചാർത്തിയത്... എത്രമാത്രം മനസ്സ് പിടയുന്നുണ്ടാകും എന്നോർത്തപ്പോൾ എന്റെ വേദനകളൊന്നുമല്ലെന്ന് തോന്നി... കാശിയേട്ടൻ എന്നെ വെറുത്തില്ല... അവഗണിച്ചില്ല... അകറ്റി നിർത്തിയില്ല.... അതിലുപരി ഉറ്റ സുഹൃത്തുക്കളുടെ നീതിക്ക് വേണ്ടി ജീവൻ പോലും വേണ്ടെന്ന് വെച്ചു തുനിഞ്ഞിറങ്ങിയ മനുഷ്യനോട് എങ്ങനെ പ്രണയം തോന്നാതിരിക്കും... എന്റെ മനസ്സും കൈവിട്ടു പോയി എന്റെ കാശിയേട്ടന് മുന്നിൽ.... ഇപ്പൊ ഒന്ന് മാത്രം എനിക്കറിയാം.... കാശിയേട്ടൻ ഇല്ലാതെ ഒരടി മുന്നോട്ട് പോകാൻ തനിക്കാകില്ല... കാശിയേട്ടന് ഇല്ലെങ്കിൽ മരിച്ചു പോകും ഞാൻ.... "

പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... അവന്റെ ഹൃദയം പ്രണയത്താൽ നിറഞ്ഞിരുന്നു... തന്നെ പൂർണമായി ഉൾക്കൊണ്ട്‌ സ്നേഹിച്ചവൾ... തന്റെ പകയിൽ മുന്നും പിന്നും നോക്കാതെ കൂടെ നിന്നവൾ... തന്നിലേറ്റ മുറിവിൽ തന്നെക്കാൾ വേദന അനുഭവിച്ചവൾ...ഭാഗ്യം ചെയ്തവനാണോ ഞാൻ... ഇത്രയും പ്രണയിക്കപ്പെടാൻ... അവൻ അവളെ പ്രണയത്തോടെ ഉറ്റുനോക്കി... കണ്ണുകൾ അവളുടെ കണ്ണിലെ പ്രണയസാഗരത്തിൽ മുങ്ങി താഴ്ന്നു... ഹൃദയമിടിക്കുന്നുണ്ടോ എന്ന് പോലും അറിയുന്നില്ല... ഇരുവരുടെ കണ്ണുകളിലും ഇരുവരും മാത്രം നിറഞ്ഞു നിന്നു.... യാത്രചികമായി പരസ്പരം അടുക്കുന്നത് പോലും അവരറിഞ്ഞില്ല... അടുക്കുമ്പോൾ ചുണ്ടിൽ പതിയുന്ന ചൂട് നിശ്വാസം... അവളുടെ ചുണ്ടുകൾ വിറച്ചു... കണ്ണുകൾ അടഞ്ഞു തുറന്നു... ഹൃദയം നിഛലമായത് പോലെ തോന്നി അവൾക്...

അതിലുപരി അവനിൽ അലിഞ്ഞു ചേരാൻ അവളുടെ മനസ് വെമ്പി... മനസ്സോടെ... പൂർണ സമ്മതംത്തോടെ...അറിവോടെ....ഇതളുകൾ പരസ്പരം മുട്ടിച്ചേർന്ന നിമിഷം... ഇരുവരുടേം കണ്ണുകൾ അടഞ്ഞു പോയി... അവന്റെ നെഞ്ചം ക്രമമില്ലാതെ തുടിച്ചു... അവളുടെ ശരീരം വിറഞ്ഞു പോയി... അതറിഞ്ഞവന്റെ കൈകൾ ഉയർന്നുകൊണ്ട് അവളുടെ കവിളിൽ ചേർത്തു വെച്ചു... അവന്റെ കയ്യിലെ ചൂട്... അവളുടെ ശരീരമാകെ ചൂട് പിടിപ്പിച്ചു... ചുംബനത്തിന് ലഹരിയിൽ മതിയാവാതെ വീണ്ടും അവളിലേക്ക് ആഴ്ന്നു... കൈകൾ ഇഴച്ചു മുടികടിയിൽ നഗ്നമായ പുറം കഴുത്തിൽ കരം അമർത്തിയവൻ തന്നിലേക്ക് അണച്ചു പിടിച്ചു... ദീർഘമേറിയ ചുംബനം... നാവുകൾ തമ്മിൽ മുട്ടിയൊരുമ്മിയ നിമിഷം ചുരുട്ടി വെച്ച അവളുടെ കൈകൾ അവന്റെ തോളിൽ പിടിയിട്ടു...കീഴ്ച്ചുണ്ടിൽ നുണഞ്ഞുകൊണ്ട് മേൽച്ചുണ്ടിലേക്ക് നുണഞ്ഞു കയറുമ്പോൾ അവളുടെ കൈകൾ അവന്റെ തോളിൽ മുറുകി...

ശരീരമാകെ കുഴയുന്ന പോലെ... കാലുകൾക് ഭലമില്ലാത്തത് പോലെ...ശ്വാസം പിടഞ്ഞുകൊണ്ടവൾ അടഞ്ഞ കണ്ണുകൾ മുറുക്കി അവന്റെ തോളിൽ നഗമമർത്തി... ചുണ്ടിൽ നിന്ന് അടരുമ്പോളും അവളുടെ കൂമ്പിയടഞ്ഞ കണ്ണുകൾ കാണെ അവനു അവളുടെ ഇരു മിഴികളിലും ചുണ്ട് അമർത്തി... അപ്പോഴും വിറയർന്ന ചുണ്ടോടെ അവളിൽ പുഞ്ചിരി വിരിഞ്ഞു... പ്രണയ ചൂടിൽ ഒഴുകുന്ന നെറ്റിയിലെ വിയർപ്പിന് തുള്ളിയോടപ്പം സീമന്ത രേഖയിലെ ചുവന്ന സിന്ദൂരം കാണെ അവനിൽ പ്രണയത്താൽ ഹൃദയം വിങ്ങി പോയി... അവളുടെ സീമന്ത രേഖയിൽ ചുണ്ടുകൾ അമർത്തിയവൻ അവളുടെ ചുവന്ന മൂക്കിന് തുമ്പിൽ ചുണ്ടുകൾ ചേർത്തു...

തുടുത്ത കവിളിൽ ചുണ്ടുകൾ അമർത്തി അവന്റെ കുറ്റിത്താടി മിനുസമാർന്ന അവളുടെ കവിളിൽ കുത്തിയിറങ്ങി...വീണ്ടും കുതിച്ചലോടെ അവളുടെ ഇളം ചുവന്ന ആധരത്തിൽ ചേക്കേറിയതും വിറയലോടെ അവനിലെ പിടി മുറുകിയവൾ ഇരുന്നു... വീണ്ടും ആവേശത്തോടെ അവളിലേക്ക് ആഴ്ന്നുപോകുമ്പോൾ അവളുടെ കൈകൾ തോളിൽ നിന്നു അവന്റെ മുടികളിൽ കൊരുത്തു പിടിച്ചു... അടർന്നു മാറാതെ ചുണ്ടുകൾ തമ്മിൽ മത്സരിച്ചുകൊണ്ടവളിലേക്ക് ചേർന്നിട്ടും ചേർന്നിട്ടും മതിയാകാതെ അവന്റെ ശരീരം അവളിൽ മുട്ടിയമർന്നു...

ചുണ്ടുകളിൽ നിന്ന് അടർന്നു മാറാതെ പടികളിൽ ചായിച്ചു കിടന്നവളുടെ ശരീരത്തിൽ അമരുമ്പോൾ കുളക്കടവിലെ തെളിച്ചമുള്ള വെള്ളത്തിൽ അവര്ക് കൂട്ടായി നിലാവിന്റെ പ്രതിബിംഭം തെളിഞ്ഞു നിന്നു.... നിലാവിന്റെ ശോഭയിൽ അവളെന്നെ പെണ്ണിനെ അറിഞ്ഞവൻ തന്റെ പ്രണയമെല്ലാം മറ്റൊരു വികാരത്താൽ അവളിലേക്ക് പെയ്തിറങ്ങി.... അനുസരണയില്ലാതെ അവളിലേക്ക് ഇഴയുന്ന കൈകളുടെ തലോടലിൽ അവളുടെ ശരീരമാകെ കോരിതരിപ്പ് തോന്നി... ചുണ്ടുകളിൽ കഴുത്തിടുക്കിൽ ചുണ്ടുകൾ അമർത്തിയവൻ അവളിൽ ഓരോ അണുവിലും ചുംബനം കൊണ്ട് മൂടി... അവന്റെ ഉമിനീരാൽ അവളുടെ ശരീരം വിയർത്തു....

പൂർണ നിലാച്ചന്ദ്രനിൽ അവളുടെ മുഖം പ്രണയത്താൽ വിടർന്നു... ദാവണിയുടെ ഷാൾ അവളിൽ അകന്നു മാറ്റിയവൻ അവളിലേക്ക് അടുത്തു ചേർന്നു... ഇടുപ്പിൽ നിന്ന് ദിശമാറിനീങ്ങുന്ന അവന്റെ കൈകളിൽ അവളിലെ ശക്തിയെല്ലാം ചോർന്നു പോകുന്ന പോലെ തോന്നി.... അവളിൽ നിന്ന് ഉയരുന്ന മൂളലുകളിൽ പോലും അവനിൽ പ്രണയം നിറച്ചു.... മനസ്സിൽ കവിഞ്ഞൊഴുകുന്ന പ്രണയം അവരിലേക്ക് പകർന്നിട്ടും മതിയാകുന്നില്ലെന്ന് തോന്നുമ്പോൾ കാമത്തിലേക്ക് വഴിവിട്ടുപോകുന്ന മനസ്സ്... ആ നിമിഷം കാമത്താൽ അവളിൽ അലിഞ്ഞു ചേരുമ്പോൾ മനസ്സിൽ ഒന്ന് മാത്രം.... പ്രണയം...അവളോടുള്ള ഭ്രാന്തമായ പ്രണയം മാത്രം...

ശരീരങ്ങൾ തമ്മിൽ പങ്കുചേരുന്ന പ്രണയം....❤️ കുളത്തിൽ തെളിഞ്ഞു കാണുന്ന നിലാവിന്റെ പ്രതിബിംബത്തെ നോക്കി കുളപ്പടിയിൽ അവളുടെ മുഴുവൻ മേനിയും അവന്റെ ദേഹത്തിനു മേലെ കിടന്നുകൊണ്ട് അവന്റെ നഗ്നമായ വിരിനെഞ്ചിൽ തല ചായിച്ചവൾ ആ കിടന്നു.... അവളുടെ പുറത്ത് ഇരുകൈകളും ചേർത്തുകൊണ്ട് അവനും.... പരസ്പരം ഒന്നും ഉരിയാടാതെ നിശ്വാസങ്ങൾ തമ്മിൽ പ്രണയം കൈമാറുന്ന നിമിഷം... ഇരുചുണ്ടിലും പുഞ്ചിരി മാത്രം നിറഞ്ഞ നിമിഷം.... പരസ്പരം ഒന്നും പറയാനാകുന്നില്ല... നോക്കാനാകുന്നില്ല.....പക്ഷെ ജീവിത കാലം മുഴുവൻ ഇതുപോലെ ചേർന്നു കിടക്കാൻ മാത്രം തോന്നുന്നു....

പടികളിൽ നിന്ന് തല ഉയർത്തിയവൻ കുനിഞ്ഞുകൊണ്ട് അവളുടെ മുർദ്ധാവിൽ ചുംബിച്ചു.... അവൾ ഒന്ന് കുറുകി... "പോണ്ടേ " അവന്റെ പതിഞ്ഞ സ്വരം ഉയർന്നു... "ഹ്മ്മ്ഹ്.. കുറച്ചൂടെ " പതിയെ പറഞ്ഞുകൊണ്ടവൾ അവന്റെ നഗ്നമായ നെഞ്ചിൽ അമർത്തി ചുംബിച്ചവൾ കവിൾ ചേർത്തു കിടന്നു... അവൻ ഒന്നും മിണ്ടിയില്ലാ... അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിൽ തഴുകിയവൻ ആകാശത്തിലെ കണ്ണിട്ടു കിടന്നു... അവളുടെ കണ്ണുകൾ മാടി അടഞ്ഞു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story