താലി 🥀: ഭാഗം 49

thali

എഴുത്തുകാരി: Crazy Girl

ബൈക്ക് പാർക്ക്‌ ചെയ്തവൻ ദൃതിയിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു ... ഭയത്തോടെ ഉയർന്നു വരുന്ന ഹൃദയമിടിപ്പ് അവനെ വീർപ്പുമുട്ടിച്ചു.... മനസ്സിൽ കല്ലെടുത്തു വെച്ച ഭാരം... കണ്ണുകൾ അവളെ കാണാനായി തുടിച്ചു.... അമ്മ പതിവില്ലാതെ വിളിച്ചപ്പോൾ തന്നെ തന്റെ മനസ്സിൽ ഒരു അസ്വസ്ഥത നിറഞ്ഞതാ.... വൈശാലി പടിയിൽ നിന്നു വീണു ഹോസ്പിറ്റലിൽ ആണെന്ന് കേട്ടപ്പോൾ ഒരുനിമിഷം ശ്വാസം പോലും നിലച്ചു പോയത് പോലെ അവൻ തറഞ്ഞു പോയി... മനസ്സിൽ അരുതാത്ത ചിന്തകളെല്ലാം കടന്നു വന്നതും വേഗം ബാങ്കിൽ നിന്ന് ഇറങ്ങിയിരുന്നു.... "പുതപ്പ് പോലെ ഓരോന്ന് ചുറ്റിയാൽ നേരെ നടക്കാ... ഇത് അതും ഇല്ലാ ... ഓടണം.. നിലത്തുകാൽ കുത്താതെ ഓടണം അവൾക്...

വെച്ചിട്ടുണ്ട് ഞാൻ... എല്ലാം. കൂടി കത്തിച്ചു കളയും... അവളുടെ ഒരു സാരി..." ദേഷ്യത്തോടെ പിറുപിറുത്തവൻ നടന്നു...എങ്കിലും മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു.... "എവിടെ.....വൈശാലി എവിടെ അമ്മയ്ക്കും "മുത്തശ്ശികടുത്തേക്ക് ചെന്നവൻ കണ്ണുകൾ തിരഞ്ഞുകൊണ്ട് ചോദിച്ചു... "ഒന്നുമില്ലെടാ..."പത്മാവധി കാശിയുടെ വേവലാതി കാണെ പറഞ്ഞു... "ഒന്നുമില്ലെങ്കിൽ അവൾ എവിടെ "കാശിക്ക് സഹി കെടും പോലെ തോന്നി... അവൾ മുത്തശ്ശിയെയും അമ്മയെയും ശബ്ദമുയർത്തി ചോദിച്ചു... "ഡോക്ടർ ചെക്ക് ചെയ്യുന്നുണ്ട്... നീ ഒന്ന് സമാധാനിക്ക്"മുത്തശ്ശി അവന്റെ തോളിൽ പിടിച്ചു... സമാധാനിക്കാനോ....

എങ്ങനെ സമാധനിക്കും ഞാൻ...എന്റെ പ്രണയമാണ് അതിനുള്ളിൽ എങ്ങനെ സമാധാനത്തോടെ ഇരിക്കും ഞാൻ... അവൻ മനസ്സിൽ അലറി പറഞ്ഞെങ്കിലും സൈഡിലേക്ക് മാറി നിന്നു... അപ്പോഴും ഹൃദയമാകാൻ അവനു സാധിച്ചില്ല... അടഞ്ഞ ഡോർ തള്ളിതുറന്നു കാണണമെന്ന് മനസ്സ് വാശി പിടിക്കും പോലെ... എങ്കിലും ക്ഷമപാലിച്ചവൻ അവിടെ പിടിച്ചു നിന്നു... ഡോർ തുറന്നു വേച്ചു കൊണ്ട് വരുന്ന വൈശാലി കണ്ടതും പകപ്പോടെ പാഞ്ഞു കൊണ്ടവൻ പരിസരം മറന്നുകൊണ്ട് അവളെ പുണർന്നു... ശരീരം മുറുക്കികൊണ്ടവൻ അവളെ പൊതിഞ്ഞു പിടിച്ചു... മുത്തശ്ശിയും അമ്മയും അവനെ ഉറ്റുനോക്കി...

അവന്റെ പ്രവർത്തിയിൽ എത്രമാത്രം അവൾ അവനു പ്രിയപ്പെട്ടതാണെന്ന് അവർ അറിയുകയായിരുന്നു.... ഹോസ്പിറ്റലിൽ വന്നവരുടെ കണ്ണുകൾ പോലും ഇരുവരിലും പതിഞ്ഞു... ഷർട്ട്‌ നനഞ്ഞു നെഞ്ചിൽ പറ്റിയ കണ്ണീർ അറിയവെ പകപ്പോടെ അകന്നു മാറിയവൻ അവളുടെ മുഖം കൈകുമ്പിലൊതുക്കി... കരഞ്ഞു തളർന്നു വാടിയിരിക്കുന്നവളെ കാണെ അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു... അപ്പോഴും കണ്ണുകൾ കൊണ്ട് പലതും അവൾ പറഞ്ഞുകൊണ്ടിരുന്നു ചുണ്ടുകൾ അവനെ കണ്ടമാത്രയിൽ വിതുമ്പി പോയി.... "ഒന്നുല്ലാ വാവേ..."അവളുടെ വേദന നിറഞ്ഞ മുഖം കാണെ കാശി പറഞ്ഞു പോയി...

അവളുടെ മനസ്സ് നിറഞ്ഞു... വേദനയിലും അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.... "മോളെ... എന്ത് പറഞ്ഞു..."അമ്മ അവർക്കടുത്തേക്ക് വന്നു... "നിങ്ങളെ വിളിക്കുന്നുണ്ടമ്മേ "വൈശാലി മൂവരേം നോക്കി പറഞ്ഞു... കാശി അവളുടെ തോളിൽ പിടിച്ചുകൊണ്ടു അകത്തേക്ക് കയറി ചെയറിൽ ഇരുത്തി... തൊട്ടടുത്തായി അവനും മുത്തശ്ശിയും ഇരുന്നു അമ്മ പുറത്ത് നിന്നു... "വൈശാലിക്ക് എന്തേലും പരിക്ക് "കാശി ഡോക്ടറെ ചോദ്യമുന്നയിച്ചു വേവലാതിയോടെ നോക്കി... "നിങ്ങൾ "ഡോക്ടർ "കാശിനാഥൻ...വൈശാലിയുടെ ഹസ്ബൻഡ് ആണ്... "അവൻ വേഗം മറുപടി നൽകി... "ഓക്കേ... പേടിക്കാനൊന്നുമില്ല... തലയടിച്ചു വീണതിനാൽ ഉള്ളിൽ ക്ഷതമുണ്ട്...

കയ്യിലെ ചെറിയ മുറിവിൽ മരുന്ന് വെച്ചിട്ടുണ്ട്... വേറെവിടേം മുറിവൊന്നുമില്ല.. She is fine " ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ആണ് അവനു ശ്വാസം നേരെ വീണത്... "And praise to god.... തലയടിച്ചു വീണിരുന്നെകിലും പ്രതേകിച്ചു ഒന്നും പറ്റിയില്ല.. ഒരുപക്ഷെ കമിഴ്ന്നു വീണിരുന്നേൽ വൈശാലിയുടെ വയറ്റിലെ തുടിപ്പിനെ രക്ഷിക്കാൻ പറ്റുമായിരിക്കില്ല... So she have to be carefull...." ഡോക്ടർ കാശിയെയും പത്മാവധിയെയും നോക്കി പറഞ്ഞതും ഇരുവരും ഒരുപോലെ ഞെട്ടി... "What "കാശിയുടെ ശബ്‍ധം ഞെട്ടലോടെ ഉയർന്നു... "താൻ പറഞ്ഞില്ലേ "ഡോക്ടർ വൈശാലിയെ നോക്കി ചോദ്യമുന്നയിച്ചു... അവൾ ഇല്ലെന്ന് തലയാട്ടി... "Oh... Congrats... വൈശാലി 2 വീക്ക്‌ പ്രെഗ്നന്റ് ആണ്... ഇപ്പോഴാണ് ഞാൻ കുട്ടിയോട് പറഞ്ഞത്..

ഞാൻ കരുതി അവൾ പറഞ്ഞു കാണും എന്ന്..." ഡോക്ടർ പറഞ്ഞു നിർത്തിയതും കാശി പകപ്പോടെ അവളെ നോക്കി.... അവളിൽ സന്തോഷത്താൽ കണ്ണ് നിറഞ്ഞൊരു നോട്ടം നൽകി... ഹൃദയം നിലച്ചത് പോലെ അവൻ ഇരുന്നു പോയി.... പോകുംനേരം മുത്തശ്ശിയും അമ്മയും സന്തോഷത്താൽ മതിമറന്നു പോയി... വൈശാലിയിൽ സന്തോഷം നിറച്ചെങ്കിലും കാശിയുടെ മൗനം അവളെ വീർപ്പുമുട്ടിച്ചു... കൈകോർത്തു ചേർത്തു നടക്കുന്നവനെ തല ഉയർത്തി അവൾ കൺ ചിമ്മാതെ നോക്കി നടന്നു... അവനെന്നാൽ യാതൊരു ഭാവവുമില്ലാതെ തന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാതെയുള്ള അവന്റെ നടത്തം അവളെ ഒന്ന് നോവിച്ചു....

"സൂക്ഷിച്ചു പോണേ മുത്തശ്ശി " അവളെ കാറിൽ ഇരുത്തിയവൻ മുത്തശ്ശിയോടായി പറഞ്ഞു... "നീ എന്നെയാണോ കാർ ഓടിക്കാൻ പഠിപ്പിക്കുന്നത് "മുത്തശ്ശി അവനെ കണ്ണുരുട്ടി നോകിയെങ്കിലും അവന്റെ മുഖത്തെ വേവലാതി അവര്ക് മനസ്സിലായിരുന്നു... അവന്റെ നെറുകിൽ തലോടിയവർ കണ്ണ് ചിമ്മി... മുത്തശ്ശിക്ക് പുറകെ ബൈകുമായി അവൻ വിട്ടു... വീട്ടിലെത്തിയതും വേഗം ബൈക്കിൽ നിന്ന് ഇറങ്ങിയവൻ കാറിനടുത്തേക്ക് നടന്നു പിൻസീറ്റിലെ ഡോർ തുറന്നു കൈ നീട്ടി.... കാശിയെ ഒന്ന് നോക്കിയവൾ അവന്റെ കൈകൾ മേലെ കൈകൾ വെച്ചു കാറിൽ നിന്ന് ഇറങ്ങി... തോളിൽ കയ്യിട്ടുകൊണ്ടവൻ അവളെ ചേർത്തു കൊണ്ട് വീട്ടിലേക്ക് കയറ്റി...

മുത്തശ്ശി വീടാകെ കണ്ണോടിച്ചു... അവരിൽ ദേഷ്യം നിറഞ്ഞു... എങ്കിലും മനസ്സിൽ വെച്ചവർ അമ്മയോട് പായസം ഉണ്ടാക്കാൻ പറഞ്ഞുകൊണ്ട് കേശവനെ വിളിച്ചു ലഡുവും മധുരവും കൊണ്ട് വരാനായി പറഞ്ഞു... മുറിയിൽ നിന്ന് സ്വപ്ന വെരുകിനെ പോലെ ഉലാത്തികൊണ്ടിരുന്നു.... പെട്ടെന്നുള്ള ദേഷ്യത്തിൽ തള്ളിയതാണ്... മുത്തശ്ശി കാണുമെന്നു കരുതിയില്ലാ... എങ്കിലും ഏത് നേരത്താ തനിക് അങ്ങനെ ചെയ്യാൻ തോന്നിയതാ... അവളോടുള്ള ദേഷ്യവും കുശുമ്പും വെറുപ്പും എല്ലാം തന്നെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്.... ഞാൻ... ഞാൻ എങ്ങനെ മുത്തശ്ശിയുടെ മുഖത്ത് നോക്കും... അവർക്ക് അല്ലെങ്കിലും തന്നെ ഇഷ്ടമല്ലാ... ഇതും കൂടി ആയപ്പോൾ തന്നോടുള്ള ദേഷ്യം വർധിച്ചു കാണും...

ആലോചിക്കുന്നൊറും അവളിൽ ഭയം നിറഞ്ഞുകൊണ്ടിരുന്നു... ******************* മുറിയിൽ കയറി വൈശാലിയിൽ നിന്ന് അകന്നുകൊണ്ട് കാശി ഡോറിനടുത്തേക്ക് നടന്നു... വൈശാലി അവന്റെ പ്രവർത്തിയിൽ പകച്ചു നിന്നു... ഈ നിമിഷം വരെ തന്നോടൊന്നും മിണ്ടിയില്ലാ... തന്റെ ഉദരത്തിൽ കാശിയേട്ടന്റെ ചോര... കേൾക്കുമ്പോൾ സന്തോഷത്താൽ മതിമറക്കും എന്നാണ് കരുതിയത്... പക്ഷെ എന്തെ തന്നെ പ്രണയത്തോടെ നോക്കിയില്ലാ... ഇഷ്ടപ്പെട്ടു കാണില്ലേ... അവളുടെ മനസ്സിലെ ചിന്തകൾ കാട് കയറി... അവന്റെ ഭാവത്തിൽ വല്ലാതെ വേദന തോന്നി അവൾക്ക്.... "കാശിയേട്ടാ "ചുണ്ടുകൾ വിതുമ്പിയവൾ വിളിച്ചു...

ഡോർ ലോക്ക് ചെയ്തുകൊണ്ടവൻ കാറ്റ് പോലെ അവളിലേക്ക് അടുത്തുകൊണ്ട് പുണർന്നു.. കഴുത്തിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളെ വരിഞ്ഞുമുരുകി... പകച്ചു പോയി അവൾ...കണ്ണുകൾ നിറഞ്ഞു... ഇത്രയും നേരം ഒന്നടുത്തു കിട്ടാനായി കാത്തിരുന്നു അടക്കി വെച്ച അവന്റെ മനസ്സിലെ വികാരങ്ങൾ അണപൊട്ടിയോഴുകി... പ്രണയം തോന്നി അവളോട്... മനസ്സ് നിറഞ്ഞു പൊട്ടിയോഴുകിയവന് അവളോടുള്ള പ്രണയം....ശ്വസിക്കാൻ പോലും സാധിക്കുന്നില്ല... പ്രണയത്താൽ ശ്വാസം മുട്ടുന്നു... എങ്ങനെ അവളിലേക്കു പകർന്നു നൽകും എന്നറിയാതെ ഹൃദയം തുടിക്കുന്നു.... അവളിൽ നിന്ന് അകന്നുകൊണ്ടവൻ കഴുത്തിനിടയിൽ കൈകൾ വെച്ചു അവളുടെ കുഞ്ഞു മുഖം ഉയർത്തി...

അവളുടെ നിറഞ്ഞ കണ്ണുകൾ അവനെ ഉറ്റുനോക്കി... അവന്റെ കണ്ണിൽ കവിഞ്ഞോഴൊകുന്ന പ്രണയം അവൾ ഒപ്പിയെടുത്തു...അത് പ്രകടിപ്പിക്കാനാവാതെ തന്നെ കണ്ണോടിക്കുന്നവനെ കാണെ അവളുടെ ചെഞ്ചോടിയിൽ പുഞ്ചിരി വിരിഞ്ഞു... അത് കാണാൻ കാത്ത് നിന്ന പോൽ അവൻ അവളുടെ ചുണ്ടുകളിലേക്ക് ചേക്കേറിയിരുന്നു... അവനറിയില്ലാ എങ്ങനെ തന്റെ സന്തോഷം അവളിൽ പ്രകടനമാക്കണമെന്ന്... സന്തോഷത്താൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... ചുണ്ടുകളിൽ നിന്നു നാവുകൾ കെട്ടിപ്പുണർന്നുള്ള ദീർഘചുംബനം... അവളുടെ ശരീരം കോരിത്തരിച്ചു പോയി....

കീഴ്ച്ചുണ്ടിൽ അമർത്തി നുണഞ്ഞുകൊണ്ടവൻ അവളിൽ നിന്ന് അകന്നു കൊണ്ട് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... " i love you " നേരിയ കിതപ്പോടെ അവൻ മൊഴിഞ്ഞു...അവൾ പകച്ചു പോയി...അവന്റെ ഭാവത്തിലും പ്രവർത്തിയിലും അവൾക് സന്തോഷം അലയടിച്ചു വന്നു... അതിലുപരി പ്രണയം... പ്രണയം തോന്നി പോയി.... സാരികിടവിലെ ഇഴയുന്ന അവന്റെ കൈകൾ അറിഞ്ഞവൾ ഒന്ന് പിടഞ്ഞു... അവന്റെ കയ്യിലെ ചൂട്... അവളുടെ വയറ്റിൽ നിന്ന് എന്തോ ഉരുണ്ടു കേറുന്ന പോലെ തോന്നി... അവളിൽ നിന്ന് മാറി വരുന്ന അവളുടെ ഭാവങ്ങൾ അവൻ ഒപ്പിയെടുത്തു... കണ്ണുകൾ പിടക്കുന്നു ചുണ്ടുകൾ വിറക്കുന്നു...

അത് കാണെ വയറിൽ തലോടികൊണ്ടവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി... കുനിഞ്ഞുകൊണ്ട് കവിളിൽ ചുംബിച്ചു... നേർമയായി ചുണ്ടിലും... അതിലും കുനിഞ്ഞുകൊണ്ടവൻ കഴുത്തിടുക്കിൽ മുത്തികൊണ്ട് മുട്ടുകുത്തി നിന്നു ..... വയറ്റിൽ നിന്നു അവളുടെ സാരി വകഞ്ഞു മാറ്റി... അവളുടെ കൈകൾ സാരിയിൽ പിടിമുറുക്കി.... അവളുടെ ഉദരത്തിൽ അവന്റെ ചുണ്ടുകൾ അമർന്നു... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി... വീണ്ടും ശക്തിയായി അമരുന്ന അവന്റെ കുറ്റിതാടിയും ചുണ്ടുകളിലെ നനവും അവളുടെ കൈകൾ അവന്റെ മുടിയെ കോരുത്ത് പിടിച്ചു... ശ്വാസഗതി ഉയർന്നു...

അവളിൽ നിന്നവൻ ആകരുമ്പോൾ ശ്വാസമടക്കാൻ അവൾ പാട് പെട്ടിരുന്നു.... അവന്റെ നിറഞ്ഞ കണ്ണുകൾ കാണെ കുനിഞ്ഞുകൊണ്ടവൾ മുട്ടുകുത്തി നില്കുന്നവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... ചെറുചിരിയോടെ അവനെല്ലാം സ്വീകരിച്ചു... അവൾ ഉയർന്നുനിന്നതും അവൻ അവളുടെ ഇടുപ്പിൽ പുണർന്നുകൊണ്ട് വയറിൽ കവിൾ ചേർത്തു നിന്നു... അവൾ അവന്റെ മുടിയിൽ തഴുകി... "ഞാൻ... ഞാൻ എത്രമാത്രം സന്തോഷവാനാണെന്ന് അറിയുമോ നിനക്ക്... എനിക്കറിയില്ല എങ്ങനെ എന്റെ സന്തോഷം നിന്നെ ബോധിപ്പിക്കുമെന്ന്... I really love you...." അവൻ മുഖം ഉയർത്തി പറഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞു പോയി...

ഒന്നും അതികം പ്രകടിപ്പിക്കാൻ അറിയാത്തവൻ ആണ്... ഇഷ്ടമാണെന്ന് അറിയാം ജീവൻ ആണെന്ന് അറിയാം... പക്ഷെ വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാറില്ല..... പക്ഷെ ഇപ്പൊ...കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു കോരിതരിപ്പ് തോന്നുന്നു... ഇത്രയും സ്നേഹവും പ്രണയവും കരുതലും അനുഭവിക്കാനുള്ള അർഹതയുണ്ടോ എനിക്ക്.... അറിയില്ലാ... ഉണ്ടെങ്കിലും ഇല്ലെങ്കിലും ആർക്കും വിട്ട് കൊടുക്കില്ല... എന്റേതാണ്... എന്റേത് മാത്രമാണ് .... അവൾ ഓർത്തുകൊണ്ട് വയറിൽ മുഖം ചേർത്തുകിടക്കുന്നവന്റെ മുടിയിഴയിൽ തലോടി...

"എന്റെ വാവക്ക് അചെടെ ടെ വക കുഞ്ഞുമ്മ വേണ്ടേ "വയറിൽ നോക്കി പറഞ്ഞവൻ വീണ്ടും ചുണ്ട് ചേർക്കാൻ നിന്നതും അവൾ ആലോചനയിൽ നിന്ന് ഞെട്ടി അവനെ തള്ളി മാറ്റി ദൂരേക്ക് നിന്നു... ചുണ്ട് കൂർപ്പിച്ചു മുഖം വീർത്തു നിക്കുന്നവളെ കാണെ അവൻ നെറ്റിച്ചുളിച്ചു നിന്നു... "ഇങ് വാ പെണ്ണെ "അവൻ അവളെടുത്തേക്ക് നീങ്ങിയതും അവൾ പിന്നിലേക്ക് ഓടി... "ഓടല്ലേ വൈശാലി "അവന്റെ ശബ്ദം ഉയർന്നു... "ഓടും "അവൾ വാശിയോടെ പറഞ്ഞു "എന്താ നിനക്ക് "അവളുടെ വീർത്ത മുഖം കാണെ അവൻ സംശയിച്ചു... "കാശിയേട്ടന്റെ വാവ ഞാനാ...എന്നെ മാത്രം വാവാന്ന് വിളിച്ചാ മതി...."അവൾ വീറോടെ പറഞ്ഞു... കാര്യം കത്തിയവന് ചിരി പൊട്ടി... "ഇങ്ങനെ ഒരു കുശുമ്പി "അവൻ പറഞ്ഞു.. "അതെ കുശുമ്പി തന്നെയാ... "അവൾ ചുണ്ട് കോട്ടി.. "ഹ ഹ മതി... എന്ന എന്റെ വാവാ വാ "അവൻ ഇരു കൈകളും നീട്ടി...

"എന്നെയല്ലേ വിളിക്കുന്നെ... കുഞ്ഞാവയെ അല്ലല്ലോ..."അവൾ അവനെ പുരികമുയർത്തി നോക്കി.. "ആ കാശിയേട്ടന്റെ വാവയെ തന്നെയാ വിളിക്കുന്നെ "അവൻ പറഞ്ഞുകഴിഞ്ഞതും വിടർന്നു വന്ന ചിരിയോടെ അവൾ അവനിലേക്ക് പാഞ്ഞു നെഞ്ചിൽ കവിൾ ചേർത്തു പുണർന്നിരുന്നു.... "എന്റെ പുഴുപ്പല്ലിടെ ഒരു കുശുമ്പ് "അവൻ പറഞ്ഞുകഴിഞ്ഞതും അവളുടെ പല്ലുകൾ തുറന്നിട്ട ഷർട്ടിന്റെ ബട്ടനിലുള്ളിലെ അവന്റെ നെഞ്ചിൽ അമർന്നിരുന്നു... "ആഹ് "വേദനയോടെ അവൻ അലറിയതും അവൻ പല്ലുകൾ അടർത്തികൊണ്ട് അവിടെ ചുംബിച്ചു...അവന്റെ പുറത്ത് അള്ളിപിടിച്ചു മുഖം ചേർത്തു കിടന്നു... അവനു ചിരിയും സന്തോഷവും പ്രണയവും എല്ലാം തോന്നി...

അവളോടും അവളുടെ കുറുമ്പിനോടും...ദേഹത്തേക്ക് വരിഞ്ഞു മുറുകിയവൻ അവളെ പുണർന്നുനിന്നു... ******************* "നീ എന്ത് ദൈര്യത്തിലാ സ്വപ്ന അത് ചെയ്തത്.. അവൾക്കെന്തേലും സംഭവിച്ചിരുന്നേൽ എന്തായേനെ നിന്റെ അവസ്ഥ... കൊലപാതക ശ്രമം ആണ്... ജയിലിൽ കിടന്നു അഴി എണ്ണേണ്ടി വന്നേനെ "ദേവ് അവൾക് നേരെ വിറച്ചു... സ്വപ്ന പേടിച്ചു പോയി ജയിൽ എന്ന് കേട്ടപ്പോൾ... പതിയെ അത് ദേഷ്യത്തിലേക്ക് വഴി മാറി... "ശ്ശെ..." ഭിത്തിയിലവൻ ആഞ്ഞിടിച്ചു... അതും കൂടി കാണെ സ്വപ്ന ദേഷ്യത്തോടെ പൊട്ടിത്തെറിച്ചു പോയി... "നീയൊക്കെ കാരണമാ ഞാൻ അങ്ങനെ ചെയ്തത്... എല്ലാവർക്കും അവളെ മതി...

ഞാനും അവളെ പോലെ വന്നു കയറിയവൾ അല്ലെ... അവളെക്കാൾ പണവും സ്വത്തും എനിക്കല്ലേ... അവളെക്കാൾ പരിഗണന ലഭിക്കേണ്ടാ യോഗ്യത എനിക്കല്ലേ... എന്നിട്ടും അവളെ എല്ലാരും തലേൽ കേറ്റി നടക്കുന്നു..."സ്വപ്ന ദേഷ്യം കൊണ്ട് വിറച്ചു.. ദേവിൽ പുച്ഛം നിറഞ്ഞു... "ശെരിയാ പണവും സ്വത്തും നിനക്കാ... പക്ഷെ അതൊന്നും ഇവിടെ ആർക്കും വേണ്ടാ... എല്ലാവർക്കും വേണ്ടത് അവളെ പോലെ സ്നേഹിക്കുന്ന പെണ്ണിനെയാ...നിനക്ക് വേണ്ടത് എന്നെമാത്രമാ... പലപ്പോഴും എന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം വെട്ടിവിഴുങ്ങി നീ എന്റെ അടുത്തു വന്നു കുറ്റം പറയും.. എന്നെയും എന്റെ കുടുംബകാരേം തെറ്റിക്കാൻ നോക്കും...

എന്നാൽ അവൾ അവളുടെ സ്വന്തം കുടുംബം പോലെയാ ഇവിടെയുള്ളവരെ നോക്കുന്നെ... സ്വന്തം അച്ഛനേം അമ്മയെയും പോലെയാ അവൾ ഓരോരുത്തരോടും പെരുമാറുന്നെ... അങ്ങനെ ഉള്ളവരെ അല്ലെ എല്ലാവർക്കും ഇഷ്ടമുണ്ടാകുള്ളൂ... പണത്തിന്റെ പൊങ്ങച്ചം നിറഞ്ഞ നിന്നോട് എങ്ങനെ സ്നേഹം തോന്നാനാ.. " മനസ്സിലുള്ളതെല്ലാം അവൻ പറഞ്ഞു പോയി... ഇത്രയും കാലം മനസ്സിൽ മൂടികെട്ടിയതെല്ലാം പുറത്ത് വന്നു... "ഓഹോ അപ്പൊ നിനക്ക് അവൾ നല്ലവൾ... എനിക്കറിയമായിരുന്നു ഇപ്പോഴും നിനക്ക് കൂറ് അവളോടാ....ഇപ്പൊ തോന്നുവാ അവളുടെ വയറ്റിൽ ഉള്ളതും നിന്റെതാണോ എന്ന് " സ്വപ്ന പറഞ്ഞു നിർത്തിയതും അവന്റെ കരങ്ങൾ അവളുടെ കവിളിൽ ശക്തിയോടെ പതിഞ്ഞിരുന്നു..

അവൾ ഞെട്ടി വിറച്ചു കവിളിൽ കൈ വെച്ചവനെ നോക്കി... "അവൾ നീയല്ലാ.. കെട്ടുമോ ഇല്ലയോ എന്ന് പോലും ഉറപ്പില്ലാതെ എനിക്ക് കിടന്നു തന്ന നിന്നെ പോലെ ഒരുവൾ അല്ലാ അവൾ...അത് മനസ്സിലാക്കാൻ വൈകിയത് ഞാനാ... അതിനുള്ള ശിക്ഷ നീയിൽ നിന്ന് ഞാനിപ്പോ അനുഭവിക്കുന്നുണ്ട്.."എരിയുന്ന കണ്ണോടെ ദേവ് പറഞ്ഞു നിർത്തിയതും അവൾ ഭയന്ന് പോയി... പെട്ടെന്ന് ഡോർ തുറന്നു വന്ന മുത്തശ്ശിയെ കാണെ ഇരുവരും ഞെട്ടി.. അവര്ക് പുറകിൽ നിന്ന് സ്വപ്നയെ പകയോടെ നോകുന്ന കാശിയെ കാണെ അതിലേറെ ഭയന്ന് സ്വപ്ന നിന്നു.. അവന്റെ നോട്ടത്തിൽ കത്തിയേരിയുന്ന പോലെ തോന്നി അവൾക്.. അവൾ ദേവിനു പുറകെ നിന്നു...

"ഇപ്പോഴാ നിന്നോട് ഇത്തിരി മതിപ്പ് എനിക്ക് തോന്നിയത്.."ദേവിനെ നോക്കി കാശി പുച്ഛത്തോടെ പറയുമ്പോൾ ദേവിന്റെ മുഖം താണ് പോയിരുന്നു... "സോറി ചേട്ടാ ഇവൾ അറിയാതെ " ദേവ് പറയുന്നതിന് മുന്നേ കാശി അവനെ കൈവീശി അടിച്ചിരുന്നു പുറകിൽ നിന്ന സ്വപ്ന പേടിയോടെ മാറി നിന്നു... "ഇത് നിനക്കുള്ളതല്ലാ... ഇവൾക്ക് ഉള്ളതാ... ഇവളെ തല്ലിയാൽ നാളെ ഇവൾ എന്ത്‌ പറഞ്ഞു വരും എന്നാർക്കും അറിയില്ല അത്രയും തരംതാണ സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായിരിക്കുന്നു..."കാശി വെറുപ്പോടെ പറഞ്ഞു... സ്വപ്ന കണ്ണ് ഉയർത്തി അവനെ നോക്കാൻ പോലും ഭയപ്പെട്ടു... പക്ഷെ അതിലും വേഗം അവളുടെ മുഖം കോടി പോയി...

മുന്നിൽ കലിതുള്ളി നില്കുന്ന പത്മാവധിയെ അവൾ പേടിയും വേദനയും നിറഞ്ഞു നോക്കി... "പക്ഷെ എനിക്ക് തല്ലാം "മുത്തശ്ശി അവളെ തറപ്പിച്ചു നോക്കി... "ഒരുപക്ഷെ അവൾക്കും അവളുടെ കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ പത്മാവധി നിന്നെ തല്ലില്ല പകരം കഴുത്തറുത്ത് കൊന്നേനെ "മുത്തശ്ശി അവളെ തീപറുന്ന നോട്ടം നോക്കി... അവൾക് ഒന്ന് നാവ് ഉയർത്താൻ പോലും സാധിക്കുന്നില്ല.. ഭയം നിറഞ്ഞിരുന്നു.. "രണ്ടിനോടും പറയുന്നു... എനിയും വൈശാലിക്ക് കൺവെട്ടത്ത് രണ്ടും പെട്ടു പോയാൽ... ഇവിടെ ഒന്നുമറിയാതെ നിൽക്കുന്ന രണ്ടാൾകാർ ഉണ്ട്.. അവർ അറിയും മോന്റേം മരുമോളുടേം തനിക്കോണം...

അവർ മാത്രമല്ലാ എല്ലാവരും അറിയും മുഖമൂടി അണിഞ്ഞു നടക്കുന്ന രണ്ടിന്റേം യഥാർത്ഥ മുഖം.....അതുകൊണ്ട് എത്രയും പെട്ടെന്ന് രണ്ടും ഒരു തീരുമാനത്തിലേക്ക് എത്തണം..."മുത്തശ്ശി കടുപ്പിച്ചു ഇരുവരേം നോക്കി... "നാളെ... നാളെ ഇറങ്ങാം മുത്തശ്ശി "ദേവ് വിരണ്ടു പറഞ്ഞു... "എന്നാൽ രണ്ടിനും കൊള്ളാം... അവളുടെ സ്വത്തും കണ്ട് പോയതല്ലേ... അത് കൊണ്ട് ജീവിച്ചു തീർക്കു നീ..."ദേവിനെ നോക്കി പുച്ഛിച്ചു കൊണ്ട് മുത്തശ്ശി ഇറങ്ങി.. അപ്പോഴും സ്വപ്നയെ പകയോടെ നോക്കുന്ന കാശിയെ നോക്കാൻ അവൾക് ഭയം തോന്നി... "ഇനി എന്റെ പെണ്ണിന്മേൽ നിന്റെ കൈ വീണാൽ... ഒന്നും ഞാൻ നോക്കില്ല...

ഓർത്തോ നീ "സ്വപ്നക്ക് നേരെ വിരൽ ചൂണ്ടി കാശി പറഞ്ഞിറങ്ങിയതും ഇരുവരും ഭയന്ന് പോയിരുന്നു... ആ വീട്ടിൽ ഇരുവരും ഒറ്റപ്പെട്ടത് പോലെ...ദേവിൽ വല്ലാതെ ദേഷ്യം തോന്നി... സ്വപ്ന വീർത്ത കവിളിൽ കൈകൾ വെച്ചു...അണപല്ലിൽ വരെ ഒരു വേദന... "എങ്ങോട്ടാ ഇറങ്ങാം എന്ന് പറഞ്ഞെ "കവിൾ വേദന കൊണ്ട് വീർത്തു കൊണ്ട് സ്വപ്ന ദേവിനെ നോക്കി പതിയെ ചോദിച്ചു... "എങ്ങോട്ടേലും... ഇനി ഈ വീട്ടിൽ നിൽക്കാൻ കഴിയില്ലല്ലോ.. അതിനുള്ളതല്ലേ നീ ചെയ്തു വെച്ചത്...അനുഭവിക്കാം... ഒരുമിച്ചു അനുഭവിക്കാം " അവളെ. നോക്കി ചീറിയവൻ ദേഷ്യത്തോടെ ഇറങ്ങി... കാശിയുടെ മുറി വാതിക്കൽ എത്തിയതും കിളികൊഞ്ചലോടെയുള്ള അവളുടെ ചിരി കേൾക്കേ അവനിൽ വേദന തോന്നി...

എന്ന് അവൾ അകന്നു പോയോ അന്ന് തന്നിലെ സന്തോഷങ്ങൾ വിടവാങ്ങിയിരിക്കുന്നു.. എന്നാൽ എന്നവൾ തന്നിൽ അകന്നു പോയോ അന്ന് മുതൽ അവൾ സന്തോഷമെന്താണ് അറിഞ്ഞിരിക്കുന്നു... ശെരിയാ ചെരേണ്ടവർ മാത്രമേ ചേരൂ... വേദനയോടെ ഓർത്തവൻ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പടികൾ ഇറങ്ങി... അപ്പോഴും വൈശാലിയിൽ ചുംബനം കൊണ്ട് മൂടുകയായിരുന്നു കാശി... അവന്റെ ജീവിധത്തിലെ പുതിയ സന്തോഷങ്ങളെയും കാത്ത്... ******************* "സർ... സാലറി കൂട്ടി വേണം എന്ന് പറഞ്ഞു ആ കുട്ടി വന്നു കണ്ടിരുന്നു... എന്താണ് വേണ്ടത് " "ആരാ അത് "പ്രവീൺ മാനേജർ മനുനെ നോക്കി...

"വിദ്യ " മനു "എല്ലാവർക്കും അതെ ശമ്പളമല്ലേ അവൾക് മാത്രമെന്താ"പ്രവീൺ ദേഷ്യം തോന്നി.. "ആ കുട്ടീടെ അമ്മക്ക് വയ്യെന്ന് കേട്ടു സർ... അതിന്റെ ഹോസ്പിറ്റൽ ചിലവിനാണ് "മനു പറഞ്ഞതും പ്രവീൺ അടഞ ഗ്ലാസ് ഡോറിൽ കാണുന്ന പുറത്തെ ചെയറിൽ ഷാളിൽ മുറുകെ പിടിച്ചിരിക്കുന്നവളെ നോക്കി... "ഹ്മ്മ്... എത്രയാന്ന് വെച്ച കൊടുത്തേക്ക് "പ്രവീൺ അവളെ നോക്കി പറഞ്ഞു കൊണ്ട് പണിയിൽ മുഴുകി.... ******************* കല്ലു അടിയുന്ന മൊബൈൽ കേൾക്കേ വല്ലാതെ ദേഷ്യം തോന്നി.... എങ്കിലും സ്കൂട്ടി നിർത്താതെ അവൾ പറപ്പിച്ചു വിട്ടു വീട്ടിനുള്ളിൽ സ്കൂട്ടി നിർത്തി ബാഗിൽ നിന്നു ദേഷ്യത്തോടെ ഫോൺ എടുത്തതും അത് കട്ട്‌ ആയിരുന്നു...

"നിന്നെ ഞാൻ "ഫോണിൽ നോക്കി പല്ല് കടിച്ചവൾ വണ്ടിയിൽ നിന്ന് ഇറങ്ങിയതും ഉമ്മറത്തെ ചെയറിൽ ഇരിക്കുന്നവനെ കണ്ടവളുടെ കണ്ണുകൾ മിഴിഞ്ഞു അതിലും വേഗം കൂർത്തു... വേഗം പാഞ്ഞുകൊണ്ടവൾ ചെരുപ്പ് പോലും അഴിക്കാതെ അവന്റെ അടുത്തേക്ക് പാഞ്ഞു നിന്നുകൊണ്ട് വിരൽ ചൂണ്ടി പറയാൻ നിന്നതും ഉമ്മറത്തേക് അച്ഛന് അമ്മയും വന്നിരുന്നു... അവൾ വിരൽ മടക്കി അവനെ കൂർപ്പിച്ചു നോക്കി... "ഞാൻ ഇവളോടൊന്ന് സംസാരിച്ചോട്ടെ അങ്കിൾ "അവൻ പറഞ്ഞതും അയാൾ തലയാട്ടി... അവൻ ചെയറിൽ നിന്ന് എണീട്ടു അവൾക് മുന്നിൽ വന്നു നിന്നുകൊണ്ട് പുറത്തേക്ക് വരാൻ കണ്ണ് കാണിച്ചു കൊണ്ട് കുസൃതി ചിരിയോടെ പുറത്തെക്ക് നടന്നു...

അച്ഛനേം അമ്മയെയും കനപ്പിച്ചു നോക്കിയവൾ ബാഗ് ചെയറിൽ എറിഞ്ഞുകൊണ്ട് അവനു പുറകെ നടന്നു.... "നീ എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യണേ ഞാൻ പറഞ്ഞതല്ലേ എല്ലാം "അവൾ അവനു നേരെ ശബ്ദം ഉയർത്തി... "എല്ലാം നീ പറഞ്ഞിട്ടും നീ എന്റെ മനസ്സിൽ നിറഞ്ഞു നില്കുന്നു എന്നല്ലാതെ ഒരുത്തരി സ്നേഹം കുറയാത്തത് കൊണ്ടല്ലേ കല്ലു ഇങ്ങനെ ശല്യം ചെയ്യുന്നേ..."അവൻ ചുണ്ട് കടിച്ചുപിടിച്ചു നിഷ്കളങ്കമായി പറഞ്ഞു... "എനിക്ക് അലോകിനെ അല്ലാതെ മാറ്റാരേം കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലാ...."അവൾ അവനിൽ നിന്ന് മുഖം വെട്ടിച്ചു... "അലോകിനെ നീ മറക്കണമെന്നോ... എന്നെ നീ സ്നേഹിക്കണമെന്നോ ഞാൻ പറയില്ലാ.... പക്ഷെ നീ എന്റതാണ്....

എന്നും എന്റെ കൺമുന്നിൽ നിന്നെ കാണണം...അങ്ങനെയെങ്കിലും എനിക്ക് സന്തോഷിച്ചൂടെ... അത്രയും നിന്നെ ഞാൻ സ്നേഹിക്കുന്നത് കൊണ്ടല്ലേ " അവന്റെ ശബ്ദം ഇടറി... അത് കേൾക്കേ അവളുടെ മനസ്സ് പതറി പോയി... "പറ്റില്ലെടാ.. ഒരിക്കലും നമ്മൾ തമ്മിൽ ചേരില്ല "അവളുടെ ശബ്ദം നേർന്നു... "എന്താ ചേരാത്തെ... പേരാണോ ജാതിയാണോ മതമാണോ... അതൊന്നും എനിക്ക് പ്രശ്നമല്ല കല്ലു "അവൻ അവൾക്കടുത്തേക്ക് നീങ്ങി...അവൾ അവനെ ഉറ്റുനോക്കി...തന്നോടെന്തിനാ ഇത്രയും സ്നേഹം എന്നവൾ കരുതി പോയി.... "കല്യാണമെന്ന് പറയുന്നത് രണ്ട് പേര് ഒതുങ്ങുന്നതല്ലാ... രണ്ട് കുടുംബങ്ങൾ തമ്മിൽ ചേരുന്നതാണ് അജു.. ഒരിക്കലും നിന്റെ കുടുംബക്കാർ എന്നെ സ്വീകരിക്കില്ല "അവൾ വീറോടെ പറഞ്ഞു...

"ആര് പറഞ്ഞു സ്വീകരിക്കില്ല എന്ന്... എന്റെ വീട്ടുകാരെ അസ്സൽ സഗാക്കളാ...ഇച്ചിരി കഷ്ടപ്പെട്ടിട്ടാണേലും അവർ എപ്പോഴേ സമ്മതിച്ചു... ദേ ഇപ്പൊ തന്റെ അച്ഛന്റേം അമ്മയുടെയും അനുവാദവും കിട്ടി... ഇനി തന്റേത് മാത്രമേ വേണ്ടൂ....സമ്മതമല്ലെന്ന് പറയല്ലേ... അത്രയും ആഷിച്ചു പോയൊണ്ടാ... നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ ഒരുപാടുണ്ട്... അതൊന്നും ഇല്ലാതാവുന്നത് ഓർക്കാൻ കൂടി വയ്യാ..." അവൻ ദയനീയമായി പറഞ്ഞതും എന്ത് മറുപടി നൽകും എന്നറിയാതെ അവൾ നിന്നു... അലോക് അപ്പോഴും അവളുടെ മനസ്സിൽ നിറഞ്ഞു...അവളുടെ കണ്ണുകൾ തുളുമ്പി... "എനിക്കറിയാം ഒരിക്കലും നിനക്ക് അവനെ മറക്കാൻ കഴിയില്ല കല്ലു...

അത്രയും അവനെ നീ പ്രണയിക്കുന്നുണ്ട്.....അത് പോലെ തന്നെയല്ലേ എനിക്കും.... കണ്ട നാൾ മുതൽ ന്റെ ഖൽബിൽ കേറി കൂടിയതാ നീ... വയ്യ... വിട്ട് കളയാൻ വയ്യ "അവന്റെ സ്വരത്തിൽ വേദന നിറഞ്ഞു... അവൾ അവനെ പകപ്പോടെ നോക്കി... അവനിലെ വേദന കാണെ അവൾക്ക് നിരസിക്കാൻ തോന്നിയില്ലാ... കാരണം പ്രണയം നഷ്ടമായതിന്റെ വേദന ഏറ്റവും കൂടുതൽ അനുഭവിച്ചവളാണ് അവൾ... "എനിക്ക് സമയം വേണം അജു.. എല്ലാം കൊണ്ടും ഒന്ന് പൊരുത്തപ്പെടാൻ...കാത്തിരിക്കുമോ നീ എന്നെ "അവൾ കണ്ണുകൾ നിറച്ചവനെ നോക്കി... അവണ് സന്തോഷം തോന്നി.... അവൻ അവളെ നോക്കി സന്തോഷത്തോടെ തലയാട്ടികൊണ്ട് സമ്മതംമെന്ന് അറിയിച്ചു...

"ജീവിതവസാനം വരെ കാത്തിരിക്കാം ഞാൻ "അവൻ അവളെ പ്രണയത്തോടെ നോക്കി... അവനു നേരെ അവൾ നേരിയ പുഞ്ചിരി വരുത്തി...അത് മതിയായിരുന്നു ഒരുപാട് നാളാത്തെ പരിശ്രമത്തിനു ശേഷം ചുട്ടുപോള്ളിക്കൊണ്ടിരുന്ന മനസ്സിൽ കുളിർ കോരിയൊരു സുഖം നൽകാൻ... ദൂരേന്നുള്ള അജ്മലിന്റെ നിറഞ്ഞ പുഞ്ചിരി കാണെ ആ അച്ഛനും അമ്മയ്ക്കും സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു... മകൾക് എന്തേലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിലെ വീർപ്പുമുട്ടലിൽ നിന്നുള്ള വിടവാങ്ങൽ ആയിരുന്നു അവർക്.... അവളുടെ കല്യാണമൊന്നു കാണാനുള്ള തിടുക്കമായിരുന്നു അവരിൽ.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story