താലി 🥀: ഭാഗം 7

thali

എഴുത്തുകാരി: Crazy Girl

"മുത്തശ്ശി എവിടെ പോവ്വാ.. ഞാനും വരുന്നു..." കാറിന്റെ കിയുമായി പുറത്തേക്ക് നടന്ന മുത്തശ്ശിക്ക് പുറകെ കാശിയും ചെന്നു... "ഞാൻ ഒന്ന് പഞ്ചായത്ത്‌ വരെ പോയിട്ട് വരാ കാശി .. മോന് അകത്തേക്ക് ചെല്ല് "പത്മാവധി അവന്റെ നെറുകിൽ തലോടി... "കാശിയേട്ട വാ കഴിക്കാം "കയ്യില് ചൂട് ഉഴുന്ന് ദോശയും ചട്ണിയുമായി വൈശാലി പുറത്തേക്ക് ഇറങ്ങി... "ഇവനേം കൂട്ടി അകത്തേക്ക് ചെല്ല് വൈശാലി..."മുത്തശ്ശി അവളെ നോക്കി പറഞ്ഞത് അവൾ അനുസരണയോടെ തലയാട്ടി..... "എന്നേ കൊണ്ട് പോയില്ല "മുത്തശ്ശിയുടെ കാർ പോയതും കാശി ചുണ്ട് വിതുമ്പി പറഞ്ഞു.. "അതിനെന്താ നമുക്ക് നടക്കാൻ പോകാലോ "അവൾ അവന്റെ കയ്മുട്ടിന്മേലെ പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നു....

കാശിയും അവളും ഒരുമിച്ചു കഴിക്കുമ്പോൾ ആണ് ദേവ് പടിയിറങ്ങി വന്നത്.... "കാശിയേട്ടാ... ഇത് കഴിച്ചു നോക്കിയേ " ദേവിനെ കണ്ടതും വൈശാലി കാശിയോട് ചേർന്ന് നിന്നു അവനു നേരെ ഒരു ഉരുള നീട്ടി... "അമ്മേ "ദേവിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം അവിടെ ഉയർന്നു... "കൈ കടിക്കല്ലേ കടിക്കല്ലേ കാശിയേട്ടാ... വാവക്ക് വേദനിച്ചുട്ടോ " ദേവിനെ പാടെ അവഗണിച്ചവൾ പറഞ്ഞതും അവന് കലി തുള്ളി പുറത്തേക്ക് പാഞ്ഞു.... അവൾ ചുണ്ടോന്ന് കോട്ടി വീണ്ടും കഴിക്കാനും കാശിയെ കഴിപ്പിക്കാനും തുടങ്ങി...  "നല്ല സുഖമുണ്ട്... വാവേ ഉറക്ക് വരുന്നു" കണ്ണുകൾ അടച്ചു അവന് പറയുന്നത് കേട്ട് ചിരിയോടെ അവൾ കയ്യില് എണ്ണ ഒഴിച്ച് കൊണ്ട് അവന്റെ പാറി പറന്ന മുടിയാകെ തേച്ചു പിടിപ്പിച്ചു... "എനി തിരിഞ്ഞിരിക്ക് "അവൾ പറഞ്ഞത് കേട്ടവൻ അനുസരണയോടെ ഇരുന്നു കൊടുത്തു... അവന്റെ താടിയിലും കുറുമ്പൊടെ കയ്യില് പറ്റിയ എണ്ണ കൊണ്ട് ഒതുക്കി കൊടുത്തു...

"ഹോ ഇപ്പൊ കാണാൻ ഒരു ഒതുക്കമുണ്ട്... "അവൾ പറഞ്ഞത് കേട്ട് അവന് ചിരിച്ചു കാട്ടി.... "ചിരിക്കണ്ടാ... ഇത് മുറിക്കാൻ സമ്മതിക്കാഞ്ഞിട്ടല്ലേ... "അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു... "എനിക്ക് പേടിയാ വാവേ "അവന് ചുണ്ട് പിളർത്തി "ഹ്മ്മ് സാരില്ല... ഇങ്ങനെ കാണാനും ചന്ധമൊക്കെ ഉണ്ട് "അവൾ അവന്റെ മുഖം കയ്യിലെടുത്തു പറഞ്ഞു... "എന്നാലേ വേഗം എണീറ്റു കുളിച്ചിട്ട് വാ "സാരിയുടെ മുന്താണീ ഇടുപ്പിൽ ഇറുക്കിയവൾ എണീറ്റു കൊണ്ട് അവനേം നിലത്ത് നിന്നു എണീപ്പിച്ചു ബാത്റൂമിലേക്ക് അയച്ചു... അവന് ബാത്‌റൂമിൽ കയറിയതും മുറിക്ക് പുറത്ത് ഇറങ്ങിയവൾ അവിടെയുള്ള വാഷ് വൈസിൽ സോപ്പ് ഇട്ടു കൈകൾ കഴുകി... പുറകിൽ നിന്ന് ആരോ പുണർന്നതും അവൾ പിടഞ്ഞു...

അവന്റെ സാനിദ്യം അവളിൽ വെറുപ്പ് ഉണർത്തി... "വിട് ദേവ് "അവൾ കുതറി "ഇല്ലാ വൈച്ചു... എനിക്ക് നിന്നോട് സംസാരിക്കണം "അവന് അവളെ നെഞ്ചോട് അമർത്തി... "എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല... എന്നേ വിട് "അവന്റെ വയറിൽ മുറുകി പിടിച്ച കൈകൾ എടുത്തു മാറ്റാൻ അവൾ ശ്രേമിച്ചു കൊണ്ടിരുന്നു... "മുത്തശ്ശി ഇവിടെ ഇല്ലാ വൈച്ചു... നീ ഒന്ന് മുറിയിൽ വാ എനിക്ക് നിന്നോട് സംസാരിക്കണം "അവന് ദയനീയമായി പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിൽ മുഖം ചേർത്തു... അവൾ പിടപ്പോടെ അവനിൽ നിന്ന് കുതറി മാറി...അവനെ പുറകിലേക്ക് തള്ളി അവനു നേരെ നിന്നവൾ അവനെ തറപ്പിച്ചു നോക്കി... "വൈച്ചു "അവന് അവളുടെ മുഖം കൈകുമ്പിളിൽ ഒതുക്കാൻ വന്നതും അവൾ രണ്ടടി പുറകിലേക്ക് നീങ്ങി കൈകൾ ഉയർത്തി അവനെ തടഞ്ഞു... "എന്താ നിനക്ക് പറയേണ്ടത്... ഇവിടെ നിന്ന് പറയാം "കൈകൾ മാറിൽ പിണച്ചു കെട്ടിയവൾ പറഞ്ഞു...

"എന്തിനാ വൈച്ചു ഈ അകൽച്ച...നീ എന്താ എന്റെ അവസ്ഥ മനസ്സിലാക്കാത്തത്... നിന്നെ താലി ചാർത്തിയാൽ നമ്മൾക്കു ഈ നാട്ടിൽ പോലും നിൽക്കാൻ കഴിയില്ലാ... നമ്മുടെ ഭാവി ഓർത്തല്ലേ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്... പക്ഷെ നീയോ എന്നേ തോല്പിക്കാൻ വേണ്ടി അവനുമൊത്ത്... നീ മറന്നു പോയോ നമ്മുടെ പ്രണയം... നിനക്കറിയുമോ ഇപ്പോഴും ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട്... നിന്നെ എനിക്ക് പഴയത് പോലെ വേണം വൈച്ചു..."അവന് പറയുന്നത് കേൾക്കേ അവളിൽ പുച്ഛം നിറഞ്ഞു... "നീ തെറ്റിദ്ധരിച്ചിരിക്കുവാണ് ദേവ്... നിന്നെ കാണിക്കാൻ വേണ്ടിയല്ല ഞാൻ കാശിയേട്ടനൊപ്പം നടക്കുന്നത്... അയാൾ എന്റെ ഭർത്താവാണ്... ഈ കഴുത്തിൽ ചാർത്തിയ താലിക്ക് അവകാശി... ഒരു നേരം നീ പറഞ്ഞത് കേട്ട് അയാളെ ഞാൻ നോവിച്ചിട്ടുണ്ട്... എന്നാൽ ഇപ്പൊ അദ്ദേഹത്തെ ഞാൻ ഭർത്താവായി കാണുന്നു...

അദ്ദേഹത്തെ പരിചരിക്കേണ്ടത് എന്റെ കർമമായി ഞാൻ ഏറ്റടുത്തിരിക്കുന്നു... "അവളുടെ കണ്ണിൽ നീർത്തിളക്കം ഉരുണ്ടു കൂടി... "ആയിരിക്കാം... നിന്റെ ഭർത്താവ് ആയിരിക്കാം... പക്ഷെ എന്നേ പ്രണയിച്ച പോലെ നിനക്കവനെ പ്രണയിക്കാൻ കഴിയുമോ... എന്നേ സ്നേഹിച്ച പോലെ നിനക്ക് അവനെ സ്നേഹിക്കാൻ കഴിയുമോ... ഇല്ലാ വൈച്ചു... നിനക്കൊരിക്കലും അവനെ പ്രണയിക്കാൻ കഴിയില്ല....എന്നിൽ നിന്ന് ലഭിക്കുന്നതൊന്നും നിനക്ക് അവനിൽ ലഭിക്കില്ല വൈച്ചു... നീ മനസ്സിലാക്... എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്... നിന്റെ ദേവ് ആണ് പറയുന്നേ " "ഒന്ന് നിർത്ത് ദേവ്... ആയിരിക്കാം... എനിക്ക് അയാളെ പ്രണയിക്കാൻ കഴിയില്ലായിരിക്കാം... പക്ഷെ ഇപ്പൊ നിന്നെക്കാൾ സ്ഥാനം കാശിയെട്ടനുണ്ട് എന്റെ മനസ്സിൽ... കാശിയേട്ടന്റെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ നിന്റെ പ്രണയം വെറും ചാരം ആണ് എനിക്ക്...

പിന്നെ... നീയന്ന പുരുഷനിൽ നിന്ന് എനിക്ക് വേണ്ടതൊക്കെ ലഭിക്കും എന്ന് പറയുന്നുണ്ടല്ലോ... എന്താ അത്... കൂടെ കിടക്കണോ ഞാൻ നിനക്കൊപ്പം... ഏഹ്... വേണോ..."അവൾ അവനു നേരെ ചോദ്യം ഉന്നയിച്ചു മുന്നോട്ട് നടന്നതും അവന് അവളുടെ ഭാവം പകപ്പോടെ നോക്കി നിന്നു... "നിന്റെ ഏട്ടത്തിയാ ഞാൻ...മറ്റൊരു രീതിയിൽ നീ എന്നേ നോക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയാൽ വൈശാലി ആയിരിക്കില്ല പ്രതികരിക്കുന്നെ... ചേട്ടന്റെ ഭാര്യ ചേട്ടത്തി ആയിട്ടായിരിക്കും ഞാൻ നിന്നെ ഒതുക്കുന്നെ മറക്കണ്ടാ "അവനെ തറപ്പിച്ചു നോക്കി വിരൽ ചൂണ്ടിയവൾ താഴേക്ക് നടന്നു... നടക്കുമ്പോൾ അവളിൽ പേരറിയാത്ത ഒരു നോവ് ഉണർന്നു... ദേവ് തന്റെ പ്രണയമായിരുന്നവൻ... അവള്ടെ നെഞ്ചിൽ കൊളുത്തി വലി പോലെ തോന്നി... കാശിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു ശാന്താമായി....

താഴേക്ക് ഇറങ്ങുമ്പോൾ അമ്മയോട് സംസാരിച്ചു മുകളിലേക്ക് കയറി വരുന്ന സ്വപ്നയെ കണ്ടവൾ ചിരി വരുത്തി... പക്ഷെ അവളുടെ മുഖഭാവം കാണെ ഒന്നും ചോദിക്കാൻ നിന്നില്ല... "എന്തെ അമ്മേ... "സ്വപ്നയുടെ പോക്കും നോക്കിയവൾ അമ്മയോട് ചോദിച്ചു... "അറിയില്ല മോളെ ദേവിനെ കാണണം എന്ന് പറഞ്ഞു "അമ്മ നെടുവീർപ്പിട്ടുകൊണ്ട് അടുക്കളയിലേക്ക് നടന്നു... "വൈശാലി ചൂട് വെള്ളം കൊണ്ട് വരുമോ " "ഇപ്പൊ വരാ അച്ഛാ " റൂമിൽ നിന്ന് അച്ഛന് പറഞ്ഞത് കേട്ട് അവൾ വേഗം കിച്ചണിലേക്ക് നടന്നു... *************** "എനിക്ക് നീ വീട്ടിലും സമാധാനം തരില്ലേ സ്വപ്ന..."ദേവ് അവൾക്കു നേരെ അലറി "ഓഹോ ഞാൻ ആണോ നിനക്ക് സമാധാനം തരാത്തത്... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാൻ കൊണ്ട് വന്ന ഡ്രസ്സ്‌ ഇടണം എന്ന്... എന്നിട്ടവൻ ഒരേ ഓഞ്ഞ ഷർട്ടും പാന്റും ഇട്ടോണ്ട് വന്നേക്കുന്നു "സ്വപ്ന അറപ്പോടെ പറഞ്ഞു...

"ഞാൻ ഇങ്ങനെ ആണ്...എന്റെ വേഷം എന്റെ ഇഷ്ടമാണ്... ഇതൊക്കെ അറിഞ്ഞിട്ട് തന്നെ അല്ലെ നീ വിവാഹത്തിന് സമ്മതിച്ചത്...പിന്നെ എന്താ ഇപ്പൊ ചേഞ്ച്‌... നിനക്ക് വേണ്ടി ഞാൻ സ്വയം മാറാൻ തയ്യാറല്ല... ഓർത്തോ നീ " അവന് അവളെ തറപ്പിച്ചു നോക്കി... "ശ്യേ... ഞാൻ പറഞ്ഞ ഒരു കാര്യം പോലും നിനക്ക് ചെയ്യാൻ കഴിയില്ലാ.... i hate you ദേവ് "അവൾ ചീറി പറഞ്ഞു കൊണ്ട് അവന്റെ മുറിയിൽ നിന്ന് ഇറങ്ങി... അവനു ദേഷ്യം തോന്നി... സ്വപ്നയുടെ ഇഷ്ടങ്ങൾ തന്നിലേക്ക് അടിച്ചേൽപ്പിക്കുന്നു... അവളുടെ കൂട്ടുക്കാരുടെ മുന്നിൽ എപ്പോ ചിരിക്കണം ഇപ്പോ സംസാരിക്കണം എന്നവളുടെ നിയന്ത്രണം... വൈശാലി അവളിൽ നിന്ന് ഉയർന്ന വാക്കുകൾ... അവന്റെ കാതിൽ മുഴുകിയതും അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... കാശിയേട്ടനെ മതി പോലും... പിന്നെ ഞാൻ എന്തിനാടി നിന്നെ പ്രണയിച്ചത്.... ഏഹ്ഹ്.. അവന് അലറിക്കൊണ്ട് ചുമരിൽ കൈകൾ ആഞ്ഞടിച്ചു...

സ്വപ്ന ചീറി കൊണ്ട് അവന്റെ മുറിയിൽ നിന്ന് ഇറങ്ങിയതും എതിരെ ഉള്ള മുറിയിൽ നിന്ന് കാശി ഇറങ്ങുന്നത് അറിയാതെ അവൾ മുന്നോട്ട് നടന്നു... കുളിച്ചിറങ്ങിയതിനാൽ കാലിലെ വെള്ളവും സ്വപ്നയെയും തട്ടിയവൻ അവളേം കൊണ്ട് നിലം പതിച്ചു.... "ആഹ് "സ്വപ്ന അലറി... സ്വപ്നയുടെ അലർച്ച കേട്ടാണ് ദേവ് മുറിയിൽ നിന്ന് ഇറങ്ങിയത്... സ്വപ്നക്ക് മുകളിൽ നിന്ന് എണീക്കാൻ പറ്റാതെ പിടയുന്ന കാശിയെ കാണെ അവനു ദേഷ്യം തോന്നി.... "കാശിയേട്ടന്റെ സ്നേഹത്തിനു മുന്നിൽ നിന്റെ പ്രണയം വെറും ചാരാമാണ് ദേവ് "വൈശാലിയുടെ വാക്കുകൾ മനസ്സിൽ ഓർത്തതും അവന് ദേഷ്യത്തോടെ കാശിയെ വലിച്ചെഴുനേൽപ്പിച്ചു...അവന്റെ കവിളിൽ ആഞ്ഞിടിച്ചു... "എന്താ...എന്താ ശബ്ദം കേട്ടത് "അച്ഛന് മുകളിലേക്ക് കയറി വന്നു വെപ്രാളത്തോടെ ചോദിച്ചു.. "അങ്കിൾ ഭ്രാന്തന്മാരെ അടച്ചിടണം... അല്ലാതെ കയറൂരി വിട്ടാൽ ബാക്കിയുള്ളവർക് സമാധാനത്തോടെ നടക്കാൻ കഴിയില്ല.."

സ്വപ്ന ദേഷ്യത്തോടെ മുരണ്ടു... "അവന് എന്താ മോളെ ചെയ്തത്"അച്ഛന് ദേവിന്റെ കയ്യില് നിന്ന് കുതറുന്ന കാശിയെ നോക്കി... "എന്നേ തള്ളിയിട്ടു എന്റെ ദേഹത്തേക്ക് വീണു..... ഭ്രാന്താണെങ്കിലും എന്ത് ചിന്തകതിയോടെയാ ഇയാൾ അത് ചെയ്തതെന്ന് ആർക്കറിയാം.... നാളെ ഈ വീട്ടിൽ ആണല്ലോ ഞാൻ കഴിയേണ്ടത് എന്നോർക്കുമ്പോൾ പേടി തോന്നുവാ "സ്വപ്ന ദേവിനെ നോക്കി വെറുപ്പോടെ പറഞ്ഞു... അച്ഛന് അപമാനിക്കുന്നത് പോലെ തോന്നി... അയാൾ ദേവിന്റെ കയ്യില് നിന്ന് കാശിയെ വലിച്ചു കൊണ്ട് കയ്കൊണ്ട് പൊതിരെ തല്ലി.. "നിന്നോട് പറഞ്ഞതല്ലേ ആരേം ഉപദ്രവിക്കരുത് എന്ന്... ഏഹ്... എന്തിനാ എല്ലാർക്കും ബുദ്ധിമുട്ടാകുന്നെ...."അച്ഛന് ഓരോന്ന് പുലമ്പിക്കൊണ്ട് അവനെ അടിച്ചുകൊണ്ടിരുന്നു... മറ്റുള്ളവരിലേ വേദന കാണവേ സ്വപ്നയുടെ ദേഷ്യം എല്ലാം മാഞ്ഞു പോകുന്ന പോലെ തോന്നി...

ചിലവർക് മറ്റുള്ളവരുടെ വേദനയിൽ ആനന്തം കണ്ടെത്തുന്നവരാണ്...മറ്റുള്ളവരുടെ നിസ്സഹായത സ്വന്തം ദേഷ്യവും വേദനയും മറക്കാൻ ആശ്രയം കൊള്ളുന്നു... എന്നാൽ ദേവ് വൈശാലിയിൽ നിന്ന് അവനെ കുറിച്ച് കേട്ടതിന്റെ ദേഷ്യമായിരുന്നു.... അച്ഛന്റെ അടിയിൽ കരയുന്ന കാശിയെ കാണെ അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... മുകളിലേക്ക് കയറികൊണ്ടിരുന്ന വൈശാലി കാശിയുടെ അലർച്ച കേട്ട് കാലുകൾ വേഗം ചലിപ്പിച്ചു... കാഷിയെ പൊതിരെ തല്ലുന്ന അച്ഛനെയും അത് നോക്കി നിൽക്കുന്ന ദേവിനെയും സ്വപ്നയെയും കണ്ടു അവൾ അവർക്കടുത്തേക്ക് പാഞ്ഞു... "എന്താ എന്തിനാ കാശിയേട്ടനെ അടികുന്നെ "അവൾ അവർക്കുമുന്നിൽ നിന്ന് അലറി... "

ഹ്മ്മ് ഇയാൾ എന്നേ തള്ളിയിട്ടു "സ്വപ്ന പറഞ്ഞത് കേട്ട് വൈശാലി അവളെ ഉറ്റുനോക്കി... "കാൽ വഴുതി വാവേ.... ഞാൻ വീണു പോയി... അച്ഛനോട് തല്ലല്ലെന്ന് പറ "കാശിയുടെ കരച്ചിൽ കേൾക്കേ അവൾ വേദന തോന്നി.... പക്ഷെ അച്ഛന് ആണ്... തല്ലാനും ശകരിക്കാനും അവകാശമുണ്ട് ... അവൾ ഓർത്തു...പക്ഷെ കാശിയുടെ കെഞ്ചൽ കേൾക്കേ അവൾക് സ്വയം നഷ്ടപെടുന്ന പോലെ തോന്നി... അവസാനം സഹികെട്ടവൾ അച്ഛന്റെ കയ്യില് നിന്നു കാശിയെ പിന്നിലോട്ട് തട്ടി അച്ഛന്റെ മുന്നിൽ വന്നു നിന്നു... "അച്ഛാ പ്ലീസ്... എനിയും ഈ പാവത്തിനെ തല്ലല്ലേ... കാശിയേട്ടൻ പറഞ്ഞല്ലോ കാലു വഴുതിയതാണെന്ന് അതെന്താ നിങ്ങള് കേൾക്കാത്തത് "വൈശാലി അച്ഛന് നേരെ ശബ്ദം ഉയർത്തി... "വൈശാലി അച്ഛന് നേരെയാ നീ ശബ്ദം ഉയർത്തുന്നെ... പിന്നെ ഏട്ടന് സുഗമില്ലാ...

അപ്പൊ കള്ളം പറയുന്നതാ കാൽ വഴുതി എന്നൊക്കെ"ദേവ് അവളെ നോക്കി പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി... കത്തിച്ചു കളയാനുള്ള ശക്തിയുണ്ടായിരുന്നു ആ നോട്ടത്തിൽ... "ബോധമുള്ളവർ പറയുന്നതാണ് വിശ്വസിക്കാൻ പറ്റാത്തത്... കാശിയേട്ടൻ കള്ളം പറയില്ലാ.... കാരണം കള്ളമെന്താണ് അറിയില്ല ഈ മനുഷ്യന്... "ദേവിനെ നോക്കിയവൾ കടുപ്പിച്ചു പറഞ്ഞു... "അച്ഛാ... അച്ഛനെ ഞാൻ ബഹുമാനിക്കുന്നുണ്ട് അച്ഛന്റെ മകനാ... തെറ്റ് ചെയ്‌താൽ അടിക്കാം... പക്ഷെ അറിയാതെ വീണു പോയതിനു മറ്റുള്ളവർ പറഞ്ഞത് കേട്ട് സ്വന്തം മകനെ അടിക്കരുത്... എനിക്ക് അത് കണ്ടു നിൽക്കാൻ പറ്റില്ല... ഇദ്ദേഹം എന്റെ ഭർത്താവാണ്... തെറ്റ് ചെയ്യാതെ ശിക്ഷിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല..."അവൾ ഉറച്ച വാക്കോടെ പറഞ്ഞു... അദ്ദേഹം അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു...ദേവിന് ദേഷ്യം തോന്നി... അവന്റെ മുഷ്ടി ചുരുട്ടി പിടിച്ചു...

"മുത്തശ്ശി "വൈശാലിക്ക് പുറകിൽ നിന്നവൻ പടികളിൽ തന്നെ നിൽക്കുന്ന മുത്തശ്ശിക്ക് അടുത്തേക്ക് ഓടി.. "മുത്തശ്ശി അച്ഛാ അടിച്ചു മുത്തശ്ശി.... ഇവിടെ... ഇവിടെയൊക്കെ അടിച്ചു "അവന് കരഞ്ഞു പോയി... "അമ്മേ "അച്ഛന് മുത്തശ്ശിയുടെ ദേഷ്യം നിറഞ്ഞ നോട്ടം കാണെ വിളിച്ചു... "ഞാൻ എല്ലാം കേട്ടു കേശാവാ... ഒരക്ഷരം നീ എനി മിണ്ടരുത് "പത്മാവധി അച്ഛന് നേരെ വിരൽ ചൂണ്ടി അച്ഛന് തല കുമ്പിട്ടു നിന്നു... മുത്തശ്ശി വൈശാലിയെ ഒന്ന് നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... "സ്വപ്ന "മുത്തശ്ശി ശബ്ദം ഉയർത്തി വിളിച്ചതും അവൾ അവരെ നോക്കി.... "ഇന്നലെ നിനക്ക് വീട്ടിലേക്ക് വരാനുള്ള സ്വാതന്ത്രം ഉണ്ടെന്ന് പറഞ്ഞത് ഭാവി കല്യാണം കഴിക്കുന്നവന്റെ വീടും സ്വഭാവഗുണവും അറിയാനുള്ള അവകാശം നിനക്കുണ്ടെന്ന് കരുതിയാണ്...

എന്ന് കരുതി കല്യാണം കഴിയാത്ത നിനക്ക് അവന്റെ മുറിയിൽ കയറാനുള്ള പെർമിഷൻ ആരും തന്നിട്ടില്ല"മുത്തശ്ശി അവൾക് നേരെ ദേഷ്യപ്പെട്ടു... "മുത്തശ്ശി ഞാൻ "അവൾ വാക്കുകൾ കിട്ടാതെ പതറി... "ഇത് ഇവന്റെ വീടാണ്... ഇവന് എവിടെ വേണമെങ്കിലും നടക്കാനുള്ള സ്വന്തത്രം ഉണ്ട്... പക്ഷെ നിനക്കില്ല... ഇവിടെ കയറി വരാനുള്ള സ്വതത്രം ആരും നിനക്ക് തന്നിട്ടില്ല... അതുകൊണ്ട് എനി ഇറങ്ങിപ്പോകാൻ പ്രതേകിച്ചു പറയണോ " മുത്തശ്ശി കടുപ്പിച്ചു ചോദിച്ചതും അവളുടെ മുഖം ഇരുണ്ടു... അവൾ ബാഗും പിടിച്ചു കുതിച്ചലോടെ ഇറങ്ങി പോയി... "ദേവ് കല്യാണം കഴിയട്ടെ എന്നിട്ട് മതി മുറിയിലേക്ക് കയറ്റുന്നതൊക്കെ "ദേവിന് നേരെ പറഞ്ഞതും ദേവ് തലകുമ്പിട്ടു മുറിയിലേക്ക് നടന്നു... "കേശാവാ... ഇത് നിന്റെ മകനാ... അത് മറക്കരുത് നീ "മുത്തശ്ശി അച്ഛനെ കടുപ്പിച്ചു പറഞ്ഞതും അച്ഛന്റെ ശിരസ്സ് കുനിഞ്ഞു...

"വാ കാശി "മുത്തശ്ശി അവനേം കൊണ്ട് മുറിയിലേക്ക് നടന്നു പുറകെ വൈശാലിയും... "കുളിച്ചു കഴിഞ്ഞാൽ നല്ലോണം തൂവർത്തണം അല്ലേൽ ഇത് പോലെ വീഴും കേട്ടോ കാശി"മുത്തശ്ശി പറഞ്ഞത് കേട്ടവൻ അനുസരണയോടെ തലയാട്ടി... മുത്തശ്ശി ചിരിയോടെ അവനു തുവർത്തി കൊടുത്തു...തിരിഞ്ഞതും ആലോചനയിൽ ആണ്ടു നിൽക്കുന്ന വൈശാലിയെ കണ്ടു പത്മാവധി നെറ്റി ചുളിച്ചു... "വൈശാലി"മുത്തശ്ശിയുടെ ഗംഭീരം നിറഞ്ഞ ശബ്ദം കേട്ടതും അവൾ ഞെട്ടി.... "ഒന്നുല്ല മുത്തശ്ശി "നെറ്റി ചുളിച്ചു നോക്കുന്ന മുത്തശ്ശിയെ നോക്കി പുഞ്ചിരി വരുത്തി പറഞ്ഞവൾ പുറത്തേക്ക് നടന്നു.........................തുടരും…………

താലി : ഭാഗം 6

Share this story