താലി: ഭാഗം 1

thali alrashid

രചന: അൽറാഷിദ് സാൻ

കയ്യിൽ നിലവിളക്കുമേന്തി വലതുകാൽ വെച്ച് ആ വലിയ വീടിന്റെ പടികയറുമ്പോൾ എന്തെന്നില്ലാത്ത അഹങ്കാരമായിരുന്നെനിക്ക്...ഒടുവിൽ എന്റെ ഒരുപാട് നാളത്തെ ലക്ഷ്യം ഞാൻ പൂർത്തിയാക്കിയിരിക്കുന്നു... "ലക്ഷ്മി ആ നിലവിളക്ക് വാങ്ങി വെക്ക്,ഈ പെണ്ണ് വീട്ടിലേക്ക് കയറിവരുമ്പോ കൂടെ വരേണ്ട ഈ ചെക്കനിതെവിടെയാ,, ദേവീ പാടില്ലാത്തതാണ്, എന്റെ കുട്ടിയാൾക്ക് നല്ലത് മാത്രം വരുത്തണേ" ജയേട്ടന്റെ അല്ല ജയന്റെ മുത്തശ്ശൻ ആരോടെന്നില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു... സംസാരം കേട്ടുകൊണ്ട് ആ വീട്ടിലെ വലിയ മരുമകൾ ലക്ഷ്മിചേച്ചി എന്റെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി വെച്ച് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി..

ജയന്റെ ചേട്ടൻ പുഞ്ചിരിയോടെ എന്നെ മുന്നിൽ നിന്നും ആനയിക്കുന്നുണ്ടായിരുന്നു.. ഹാളിലെ വലിയ സോഫയിൽ ഞാൻ ചെന്നിരുന്നു.. എല്ലാവരും എന്റെ ഭംഗിയളക്കുന്ന തിരക്കിലാണ്, അയൽവാസികളും കുടുംബക്കാരുമായി ഒരു വലിയ നിരതന്നെയുണ്ട്...എല്ലാവർക്കും ഓരോ പുഞ്ചിരി നൽകുന്നതിനിടയിൽ ഞാൻ കണ്ടിരുന്നു,വാതിലിന്റെ ഒരു പാളിയിൽ കൈവെച്ചു ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ തുറിച്ചുനോക്കുന്ന ജയനെ...ഇനി ഞാനാണവന്റെ ഭാര്യ..അല്ല ഇനി മുതൽ ഞാൻ ഭർത്താവും അവൻ ഭാര്യയും,ഇത്രകാലം ഞാനനുഭവിച്ച അറ്റമില്ലാത്ത സങ്കടങ്ങൾക്ക് എണ്ണിയെണ്ണി പകരം ചോദിക്കണമെനിക്ക്... ശീതീകരിച്ച ഹാളായിരുന്നിട്ട് പോലും വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്നത് പോലെ.. പെട്ടന്നാണ് കൂട്ടത്തിൽ നിന്നൊരു സ്ത്രീ എന്റെ അരികിലേക്ക് വന്നത്..

"ജയാ പാവപെട്ട വീട്ടിലെ കുട്ടിയാണ് ഭംഗിയൊക്കെയുണ്ടെന്നു നീ പറഞ്ഞപ്പോ അമ്മായി ഇത്രക്ക് പ്രതീക്ഷിച്ചില്ലട്ടോ, എന്തായാലും നിന്റെ സെലെക്ഷൻ തെറ്റിയിട്ടില്ല..നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ, അമ്മായിക്ക് ഈ മോളെ വല്ലാതങ്ങ് ഇഷ്ടായി.." ഞാൻ മെല്ലെ മുഖമുയർത്തി അയാളെയൊന്നു എത്തിനോക്കി..അമ്മായിയുടെ സംസാരം കേട്ടിട്ട് ഒന്ന് പുഞ്ചിരിച്ചു കാണിക്കാൻ വല്ലാതെപാടുപെടുന്നുണ്ടയാൾ... "ഇനിയൊരു ചടങ്ങ് കൂടി കൂടിബാക്കിയില്ലേ കല്യാണി., വേഗം മരുമോളെ മണിയറയിലേക്ക് കൊണ്ട്ചെന്നാക്ക്,നേരം ഒരുപാടായി,അമ്മായിയും അച്ചാച്ചനും ഇറങ്ങുവാ ഇനി ആ കാറും കൊണ്ട് മംഗലാപുരം എത്തണം, ഇപ്പോ പുറപ്പെട്ടാലേ നട്ടപാതിരക്കെങ്കിലും അവിടേക്കെത്തൊള്ളൂ,.. ജയാ സമയം കിട്ടുമ്പോ അവളേം കൂട്ടി അങ്ങോട്ടേക്കൊന്ന് ഇറങ്ങണം ട്ടോ, മറക്കരുത്..

അപ്പോ പോട്ടെ മോളെ" തലയിലൊന്ന് തലോടിക്കൊണ്ട് ഒരു പുഞ്ചിരിയും നൽകി അമ്മായി യാത്രപറഞ്ഞിറങ്ങി...എന്തൊരു സ്നേഹമുള്ള സ്ത്രീ കുറച്ച് നേരത്തെ ഇരുത്തതിന് ശേഷം,ജയന്റെ അമ്മ വന്നെന്നേ കൈപിടിച്ച് എഴുന്നേൽപ്പിച്ചു..ആ മുഖത്തു നോക്കി ചിരിക്കണമെന്നുണ്ട്, സാധിക്കുന്നില്ല.. കാരണം മകന്റെ നിർബന്ധത്തിനു വഴങ്ങി കൊടുത്തത് കൊണ്ടാണ് കാൽ കാശിന് വിലയില്ലാത്ത ഞാനെന്ന അനാഥപെണ്ണ്, ഇന്നീ ഈ വലിയ വീട്ടിലേ മരുമകളായി കയറിവന്നത്..അല്ലെങ്കിലും പണത്തിനും പ്രതാപത്തിനും പേരുകേട്ട മംഗലം തറവാട്ടിലേക്ക് മരുമകളായി വന്നുകയറാൻ എനിക്കെന്തു യോഗ്യത... പൊന്നു പോലെ വളർത്തിയ മകന്റെ ലീലാവിലാസങ്ങൾ അറിഞ്ഞത് കൊണ്ടാകും,

ആ മുഖത്ത് ഒരു ചുളിവ് വീണത് ഞാൻ കണ്ടിരുന്നു...പതിയെ എന്റെ കൈപിടിച്ച് സ്റ്റെപുകൾ ഓരോന്നായി കയറി മണിയറയുടെ വാതിലിൽക്കെലെന്നെ നിർത്തി തലയിൽ കൈവെച്ചു അനുഗ്രഹിച്ച ശേഷം ആ സ്ത്രീ താഴെക്ക് പോയി..കൂടെ തോഴിമാരെ പോലെ മറ്റുകുടുംബക്കാരും, എല്ലാവരുടെയും മുന്നിൽ മണവാട്ടിയുടെ നാണം കാണിക്കാനെന്നോണം ഞാൻ താഴെക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു... എല്ലാവരും പോയെന്നു ഉറപ്പ് വരുത്തിയ ശേഷം ഞാൻ വാതിൽ തുറന്നു അകത്തേക്ക് കയറി,എങ്ങും മുല്ലപ്പൂവിന്റെ മാദക ഗന്ധം നിറഞ്ഞുനിൽക്കുന്നുണ്ട്,എന്തോ ഒരു തരം നാറ്റം പോലെയാണ് എനിക്കത് അനുഭവപെട്ടത്,,അലങ്കാരങ്ങൾ കൊണ്ട് ചുവരുപോലും കാണുന്നില്ല,വലിയ കട്ടിലിൽ ലവ് എന്ന് റോസാപ്പൂക്കൾ കൊണ്ട് എഴുതിവെച്ചിരിക്കുന്നു, കൂടെ പാലും ഒരു പാത്രത്തിൽ പഴങ്ങളും..

ചുവരിൽ ജയന്റെ വലിയൊരു ചിത്രം തൂക്കിയിട്ടത് പെട്ടന്നാണ് കണ്ണിൽ പെട്ടത്..ദേഷ്യം മനസ്സിൽ നുരഞ്ഞുപൊന്താൻ തുടങ്ങിയിരുന്നു.. ഇല്ല എനിക്ക് മുന്നിൽ ഇനിയും ഒരുപാട് സമയമുണ്ട്,അല്ലെങ്കിലും ഒറ്റയടിക്ക് തീർക്കാൻ ആയിരുന്നങ്കിൽ എനിക്കതിന് ഇത്രയേറെ ബുദ്ധിമുട്ടണ്ട ആവശ്യമില്ലായിരുന്നു... വധുവിന്റെ ആഭരണങ്ങളും,ധരിച്ചിട്ടുള്ള പട്ടുസാരിയും അഴിച്ചുവെച്ച് ഞാൻ കുളിക്കാനായി ബാത്‌റൂമിൽ കയറി...കുളിയും കഴിഞ്ഞു ഒരു നൈറ്റിയും എടുത്തിട്ട് നേരെ കണ്ണാടിയുടെ മുന്നിലേക്ക്...നല്ല കട്ടിയിൽ വാലിട്ട് തന്നെ കണ്ണെഴുതി,ഒപ്പം മുടിചീകി മുല്ലപ്പൂവും മുടിയുടെ പിന്നിലായി ഒതുക്കി വെച്ചു... വല്ലാത്തൊരു ചിരിയോടെ കട്ടിലിൽ ഞാനവന്റെ വരവും കാത്തിരുന്നു..എന്റെ ഭർത്താവിന്റെ.,.. (തുടരും....) ✍ : അൽറാഷിദ്‌ സാൻ...❤

Share this story