താലി: ഭാഗം 2

thali alrashid

രചന: അൽറാഷിദ് സാൻ

വല്ലാത്തൊരു ചിരിയോടെ കട്ടിലിൽ ഞാനവന്റെ വരവും കാത്തിരുന്നു.. എന്റെ ഭർത്താവിന്റെ... സമയം ഇഴഞ്ഞുനീങ്ങുന്നത് പോലെ,ഇന്നെന്റെ ആദ്യരാത്രി, ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള രാത്രി., ഇനിയൊരു ഇണയായി തുണയായി ഒരായുഷ്ക്കാലം കൂടെകഴിയുന്നവന് അവൾ അത്രകാലം സൂക്ഷിച്ചു വെച്ചതൊക്കെയും പകർന്നു നൽകേണ്ട രാത്രി,... പക്ഷെ ഞാനെന്ന പെണ്ണിന് ഇത് ഒരു തുടക്കം മാത്രമാണ്,കണക്കുകൾ തീർക്കാനുള്ളതാണല്ലോ.. അങ്ങനെ അവനെ ഞാനെന്റെ കാൽക്കീഴിലാക്കിയിരിക്കുന്നു.. ഇനി ഒന്നിൽ നിന്നും തുടങ്ങണം.. കട്ടിലിൽ നിന്നെഴുന്നേറ്റ് പതിയെ സൈഡിലുള്ള വാതിൽതുറന്നു...ഒരു തണുത്തകാറ്റ് ശരീരത്തേ തഴുകിതലോടി കടന്നു പോയി..സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ പോയിമറയാൻ തുടങ്ങിയിരുന്നു,വലിയ വീടിന്റെ മട്ടുപ്പാവിൽ നിന്നാൽ നഗരത്തിന്റെ ഭംഗി ശെരിക്കും കണ്ടറിയാം..വാഹനങ്ങൾകൊണ്ട് തിങ്ങിനിറഞ്ഞ റോഡുകൾ,എല്ലാവരും അവരുടെതായ ലോകത്തിൽ തിരക്കിലാണ്, റോഡിന്റെ ഒരു സൈഡിൽ കമിതാക്കെളെന്നു തോന്നുന്ന ജോഡികൾ പരസ്പരം ഐസ്ക്രീം നുണഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എന്റെ പഴയകാലം ഓർമവന്നുപോയി..അതിന്റെ അവസാനത്തിലാണ് ഞാനിപ്പോൾ നിൽക്കുന്നതെന്നത് മറ്റൊരു സത്യം.. വാതിൽ തള്ളിതുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്, മദ്യപിച്ച് ലക്ക്കെട്ട് ജയൻ റൂമിന്റെ മൂലയിൽ വന്നിരുന്നു...

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്,നേരെ വന്നെന്നേ ഫേസ്ചെയ്യാൻ അയാൾക് ധൈര്യം കാണില്ല,അത്രത്തോളം എന്നെ വേദനപ്പിച്ചിട്ടുണ്ടയാൾ., എങ്കിലും കുറ്റബോധത്തിന്റെ ചെറിയൊരു കണികപോലും അയാളിൽ കാണാനില്ല.. അതെന്റെ ദേഷ്യത്തെ കൂട്ടിക്കൊണ്ടിരുന്നു "പറയടി തേവിടിശ്ശി എന്തിനായിരുന്നു ഇങ്ങനൊരു നാടകം, ഈ ജയനെ നിന്റെ മുന്നിൽ മുട്ടുകുത്തിക്കാമെന്നു നിനക്ക് വ്യാമോഹമുണ്ടങ്കിൽ,അതിന് നീയിനിയും ജനിക്കേണ്ടിവരും.മംഗലം തറവാട്ടിലെ ജയന്റെ ഭാര്യയായി കെട്ടിലമ്മ ചമയാൻ നിനക്ക് മോഹമുണ്ടെങ്കിൽ അതിനുള്ള വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്.,ഒന്നങ്കിൽ നീ അല്ലങ്കിൽ ഞാൻ അതിലൊരാളെ ഇവിടെ വാഴുകയൊള്ളു..ജയൻ ഇന്ന് വരെ ഒരാളുടെ മുന്നിലും തോറ്റിട്ടില്ല,മരണം വരെ തോൽക്കേമില്ല..." ഉച്ചത്തിലുള്ള സംസാരശേഷം അയാൾ കയ്യിൽ ബാക്കിയുള്ള മദ്യകുപ്പി വീണ്ടും വായിലേക്ക് കമയ്ത്തി..അതിനിടയിൽ കയ്യിൽ നിന്നത് താഴെക്ക് തെന്നിവീണത് കണ്ടു ഞാൻ അരികിൽ ചെന്ന് അതെടുത്തു അയാളുടെ കയ്യിൽ തന്നെ വെച്ചുകൊടുത്തു.. "പ്പാ നായേ, ജയനെ കുളിപ്പിച്ച് കിടത്തി കാര്യം നേടാമെന്ന് കരുതിയോ.." കയ്യിലുള്ള കുപ്പി തറയിൽ എറിഞ്ഞുകൊണ്ടയാൾ എഴുന്നേൽക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു,.

പക്ഷെ മദ്യം അയാളെ കീഴ്പ്പെടുത്തിയിരുന്നു,എഴുന്നേൽക്കാൻ പോയിട്ട് ഒന്ന് ഇരിക്കാൻ പോലും അയാൾക്ക്‌ കെൽപ്പില്ല... റൂമിലെങ്ങും മദ്യത്തിന്റെ രൂക്ഷഗന്തം നിറയാൻ തുടങ്ങി,വേഗം തറയിൽ വീണുകിടക്കുന്ന കുപ്പിയുടെ ചീളുകൾ ഓരോന്നായി പൊറുക്കിയെടുത്ത് ബക്കറ്റിൽ കൊണ്ടിട്ടു,പിന്നെ അയാളെ ഒരു വിധത്തിൽ താങ്ങിയെടുത്ത് കട്ടിലിൽ കൊണ്ട്കിടത്തി AC യും ഓൺ ചെയ്തു.. ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ചു മാറ്റുന്നതിനിടയിൽ എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു 'ഇല്ല ജയാ അങ്ങനെ ഒറ്റയടിക്ക് തീർക്കില്ല നിന്നെഞാൻ ഇഞ്ചിഞ്ചായി പതുക്കെ പതുക്കെ തീർക്കണം നിന്നെ, നീ കാരണം എനിക്ക് നഷ്ടപെട്ട എന്റെ എല്ലാമെല്ലാമായ അച്ഛൻ,അമ്മ കൂടെപിറപ്പുകൾ, സൗഹൃദങ്ങൾ..നഷ്ടപെടലിന്റെ വേദനകൾ നീയും അറിയണം, കാൽക്കീഴിൽ നിന്നും ഓരോന്നായി ഒലിച്ചുപോകുന്നത് നിസ്സഹായനായി നീ നോക്കിനിൽക്കുന്നത് കാണണമെനിക്ക്, അതൊന്നും ഞാനനുഭവിച്ചതിന് പകരമാവില്ലങ്കിലും, നിന്നോട് അത്രയെങ്കിലും ചെയ്തില്ലങ്കിൽ എന്റെ മാതാപിതാക്കളുടെ ആത്മാവെന്നോട് പൊറുക്കില്ല..' പൂർണ്ണമായും അടയാത്ത അയാളുടെ കണ്ണുകൾ ഞാൻ വിരലുകൾക്കൊണ്ട് തഴുകിയടച്ചു.. മെല്ലെ കുറച്ച് മാറി കട്ടിലിന്റെ ഒരറ്റത്ത് കിടന്നു..ഇത്ര ദിവസത്തെ പ്രയത്നത്തിന് ഫലമുണ്ടായിരിക്കുന്നു..ഇനിയൊന്നു ഉറങ്ങണം..ഈയൊരു ദിവസത്തിന് വേണ്ടിയാണല്ലോ ഞാനിത്രകാലം ഉറക്കമൊഴിച്ച് കാത്തിരുന്നത്..

ലൈറ്റ് ഓഫ് ചെയ്തു കണ്ണുകൾ ഇറുകിയടച്ചു ഞാൻ ഉറക്കത്തെയും കാത്തിരുന്നു.. ഇടയ്ക്കെപ്പയോ ശ്വാസമുട്ടുന്നത് പോലെ അനുഭവപെട്ടപ്പോൾ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രെമിച്ചങ്കിലും സാധിക്കുന്നില്ല,കൈകൊണ്ട് പരതിനോക്കിയപ്പോഴാണ് മനസ്സിലായത് അയാളുടെ ഒരു കാൽ എന്റെ നെഞ്ചിലാണ് കയറ്റിവെച്ചിരിക്കുന്നത്,കൈകൊണ്ടു തള്ളിനീക്കാൻ ശ്രെമിച്ചങ്കിലും കഴിയുന്നില്ല, ഉള്ള ബലമെല്ലാം ഉപയോഗിച്ച് ആഞ്ഞു തള്ളിനോക്കി, ഒരു ഞ്ഞെരുക്കത്തോടെ അയാൾ കാല് പിൻവലിച്ചു തിരിഞ്ഞു കിടന്നു...ഇവിടെയും ഞാൻ സുരക്ഷിതയല്ല, ഏത് നിമിഷവും തീർന്നു പോയേക്കാവുന്ന ആയുസ്സാണ് എന്റേതെന്നു എനിക്ക് നന്നായറിയാം, അടുത്തായി കിടക്കുന്നത് കല്ലിന്റെ ഹൃദയമുള്ള മനുഷ്യനാണു, ആരുമറിയാതെ കൊന്നു തള്ളാനും മടിക്കില്ല. നാടൊട്ടാകേ വിളിച്ചു കൊട്ടുംഘോഷവുമായി നടത്തിയ കല്യാണം ആയത്കൊണ്ടാകും ഇന്നെന്നേ ഒന്നും ചെയ്യാതിരുന്നത്... മംഗലം തറവാട്ടിലേ കല്യാണിയമ്മയുടെ മകൻ ഏതോ ഒരു അനാഥപെണ്ണിനെ കെട്ടാനുള്ള സന്മനസ്സ് കാണിച്ചുവെന്ന് കല്യാണപന്തലിൽ ആകെയുള്ളോരു സംസാരമായിരുന്നു..അവർക്കറിയില്ലല്ലോ അവൾക്ക് എല്ലാവരും ഉണ്ടായിരുന്നന്നെന്നും,

അവളെ ആരുമില്ലാത്ത അനാഥപെണ്ണാക്കിയത് കല്യാണിഅമ്മയുടെ ഇതേ മകനാണെന്നും... ഓരോന്നു ആലോചിച്ചു കിടക്കുന്നതിനിടയിൽ എപ്പോയോ ഉറക്കമെന്നേ പിടികൂടിയിരുന്നു.. ജനൽഗ്ലാസിനേയും മറികടന്നു മുഖത്തേക്ക് വന്നടിക്കുന്ന ഇളം വെയിലിലേറ്റാണ് ഞാൻ ഉറക്കമുണർന്നത്,അഴിഞ്ഞു വീണിട്ടുള്ള മുടികെട്ടി വേഗത്തിൽ ബാത്‌റൂമിൽ കയറി കുളിച്ചു സാരിയുമെടുത്ത് റൂമിൽ നിന്നിറങ്ങി,അയാളപ്പോയും സുഖനിദ്രയിലായിരുന്നു... സമയം എട്ട് മണിയോടടുക്കുന്നതെയൊള്ളു സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങി നേരെ അടുക്കളയിലേക്ക്,അവിടെ മൂത്ത മരുമകളായ ലക്ഷ്മി ചേച്ചിയും ജയന്റെ അമ്മയും പ്രാതൽ തയ്യാറാക്കുന്ന തിരക്കിലാണ്... നേരെ വാഷ്ബേസിൽ ചെന്ന് കൈ കഴുകി അമ്മയുടെ പിന്നിലായി ചെന്നുനിന്നു..എന്നെ കണ്ടതും ചപ്പാത്തി പരത്തുകയായിരുന്ന ലക്ഷ്മി ചേച്ചി ഒരു പുഞ്ചിരിതന്ന് വീണ്ടും ചപ്പാത്തി പരത്തുന്നത്തിലേക്ക് ശ്രെദ്ധ തിരിച്ചു...

ജയന്റെ അമ്മയാണേൽ ഞാൻ വന്നത് അറിഞ്ഞിട്ടില്ല,.പുറകിൽ ചെന്ന് പതിയെ ഞാൻ അമ്മേയെന്ന് വിളിച്ചതും ഒരു ചെറിയ ഞ്ഞെട്ടലോടെ അവർ തിരിഞ്ഞു നിന്നു.. "ഹാ മോള് എഴുന്നേറ്റോ..,വന്നു കയറിയതല്ലേയൊള്ളു,ഇപ്പൊ തന്നെ അടുക്കളഭരണമൊന്നും വേണ്ടകെട്ടോ.മോളീ കാപ്പി ജയന് കൊണ്ടുപോയി കൊടുക്ക്,എഴുന്നേറ്റാ അവനൊരു കാപ്പി നിർബന്ധണ്..." കയ്യിലേക്കൊരു കാപ്പിഗ്ലാസും തന്ന് അമ്മയെന്നെ വീണ്ടും ആ ദുഷ്ടന്റെ മുന്നിലേക്ക് പറഞ്ഞുവിട്ടു...ഇന്നലെ നന്നായി കുടിച്ചത് കൊണ്ടാണ് ഒന്ന് രണ്ടു സംസാരത്തിൽ തീർന്നത്..ഇന്നിനി എങ്ങനെയാവുമെന്നറിയില്ല.. എന്ത് വന്നാലും സഹിക്കുക തന്നെ,എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല.എന്തെങ്കിലും നഷ്ടപെടാൻ ഉള്ളവർക്കല്ലേ പേടിക്കേണ്ടതൊള്ളൂ... ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ സ്റ്റെപുകൾ ഓരോന്നായി കയറാൻ തുടങ്ങി.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story