താലി: ഭാഗം 22

thali alrashid

രചന: അൽറാഷിദ് സാൻ

കണ്ണുകൾ അടക്കി പിടിച്ചിരുന്നു.,അവനെ എന്നിലേക്കായി വീണ്ടും വീണ്ടും ചേർത്തു പിടിച്ചുകൊണ്ടിരുന്നു ഞാൻ... അവന്റെ പിൻകഴുത്തിൽ പിടിച്ചിരുന്ന എന്റെ കൈകൾ പതിയെ അവൻ തന്നെ അടർത്തിമാറ്റി...അവനന്നിൽ നിന്നും വേർപെട്ട ശേഷവും ഞാൻ കണ്ണുകളടച്ചു നിൽപ്പായിരുന്നു.എനിക്ക് ചുറ്റിലുള്ളതൊന്നും ഞാനറിയുന്നില്ല,.അവനിലേക്ക് ഇനിയും ഇനിയും പടർന്നു കയറാൻ ശരീരവും മനസ്സും ഒരുപോലെ വെമ്പൽ കൊള്ളുന്നത് പോലെ..നീണ്ട നേരത്തേ ആ നിൽപ്പ് കണ്ടിട്ടാവണം അവനെന്റെ ചുമലിൽ പിടിച്ചു ഒന്ന് കുലുക്കിയ ശേഷം കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തത്.,എന്തോ ഒരു മുഖഭാവത്തോടെ ഷാൾ കൊണ്ട് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചുമാറ്റി ഞാൻ കാറിൽ കയറി... വണ്ടി ഞങ്ങളെയും കൊണ്ട് നീങ്ങുവാൻ തുടങ്ങി.,ഒരു തളർച്ച അനുഭവപ്പെടുന്നത് പോലെ,എങ്കിലും തൊട്ടു മുൻപ് നടന്നതെല്ലാം ഒരു സ്വപ്നം പോലെ വീണ്ടും കണ്ണുകളിൽ തെളിയാൻ തുടങ്ങി.,അവനെന്തു വിചാരിച്ചു കാണും എന്നെക്കുറിച്ച്.,ആ ഒരു നിമിഷങ്ങളിൽ എന്താണെനിക്ക് സംഭവിച്ചുപോയത് ... അവനാണെങ്കിൽ ഒന്നും മിണ്ടുന്നില്ല,.മുഖത്തുപോലും നോക്കുന്നില്ല,മടി കാരണം എനിക്കും സംസാരിക്കാൻ കഴിയുന്നില്ല..

എന്തു പറഞ്ഞു മിണ്ടിത്തുടങ്ങണമെന്നറിയാതെ കുഴഞ്ഞു നിന്നു അല്പനേരം... "നീയങ്ങനെ അടുത്ത് വന്നു നിന്നപ്പോ,ഞാനറിയാതെ..ഒന്നും തോന്നരുതേ,ഞാനൊരു ചീത്ത പെണ്ണാണെന്നൊന്നും...അറിയാതെ പറ്റി പ്പോയതാ.,സോറി.." ഒരു വിധത്തിൽ പുറത്തേക്ക് മുഖം തിരിച്ച് ഞാനത്രയും പറഞൊപ്പിച്ചു.,മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു എന്നല്ലാതെ സംസാരമൊന്നും കേട്ടില്ല..ഒന്നൂടെ അവന്റെ മുഖത്തേക്ക് നോക്കി ഞാൻ പുറത്തേക്ക് കണ്ണും നട്ടിരുന്നു... പതിയെ എന്റെ കൈകളിൽ അവന്റെ വിരൽസ്പർശം ഞാനറിഞ്ഞിരുന്നു.. "ഇതൊക്കെ സാധാരണയല്ലേ സുമേ,ഒരു സോറി പറയാനൊക്കെ ഇതിൽ എന്തിരിക്കുന്നു...പക്ഷെ നീ പെട്ടന്നു അടുത്തേക് വന്നപ്പോ ഞാനും ഒന്ന് പേടിച്ചിരുന്നു ട്ടോ..ഞാനിതൊക്കെ സിനിമയിൽ മാത്രേ കണ്ടിട്ടൊള്ളേ..." ഒരു വളിച്ച ചിരി ചിരിച്ച ശേഷം ഞാൻ പുറത്തേക്കും നോക്കിയിരുന്നു..ഈശ്വരാ എനിക്ക് എന്തിന്റെ കേടായിരുന്നു... കോളേജ് ഗേറ്റിന്റെ കുറച്ചപ്പുറം കാർ സൈഡാക്കിയ ശേഷം അവനെന്റെ അരികിൽ വന്നു., "ഒരു കാര്യം പറയാനുണ്ടായിരുന്നു..." സംശയരൂപേണയുള്ള എന്റെ നോട്ടം കണ്ടതും എന്റെ ചെവിയിൽ പിടിച്ചു തിരിച്ച ശേഷം അവൻ സംസാരിക്കാൻ തുടങ്ങി... "അറിയാം തമ്പുരാട്ടി മറന്നു കാണുമെന്ന്..

നാളെയാണ് എന്റെ പിറന്നാള്.,ഞാൻ കുറേ മുൻപേ പറഞ്ഞതായിരുന്നു.," സത്യത്തിൽ ഞാനത് മറന്നുപോയതായിരുന്നു.,എങ്കിലും അത് പുറമെ കാണിക്കാതെ ഞാൻ കാറിൽ നിന്നിറങ്ങി അവന്റെ അരികിൽ വന്നുനിന്നു.,മുഖത്തു കുറച്ച് പുച്ഛവും വാരിവിതറി... "ഹൊ ഇതാണോ ഇത്ര വല്യ ആനക്കാര്യം.,നിന്റെ പിറന്നാളല്ലേ,കല്യാണമൊന്നുമല്ലല്ലോ...ഞാൻ മറന്നിട്ടൊന്നുല്ല.,നാളെയാവട്ടേ.." "ഉവ്വോ.,എന്നിട്ട് എനിക്കെന്താ ഗിഫ്റ്റായി തെരുന്നേ.,." പ്രതീക്ഷിക്കാത്ത ചോദ്യമായതിനാൽ മറുപടി പറയാൻ കഴിയാതെ അവന്റെ മുഖത്തേക്കും നോക്കിയിരിപ്പായി...ദൈവമെന്റെ പ്രാർത്ഥന കേട്ടത് പോലെ, എവിടെനിന്നോ വർഷ ഓടി ഞങ്ങൾക്കിടയിലേക്ക് വന്നു,അവളെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു അല്പം മാറി നിന്നു... വർഷയോട് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.,പിന്നേ രണ്ടാളും കൈ കൊടുത്തു പിരിയുന്നതും ഞാൻ കണ്ടിരുന്നു.,അവളുടെ മുഖത്തെ കള്ളച്ചിരി കണ്ടിട്ട് അത്ര പന്തിയാണെന്ന് തോന്നുന്നില്ല.. അവൻ പോയിക്കഴിഞ്ഞതും എന്താ സംസാരിച്ചേന്ന് അവളോട് ചോദിച്ചപ്പോ അതൊക്കെ സർപ്രൈസ് ആണ് മോളെയെന്ന് പറഞ്ഞു അവൾ മുൻപേ നടന്നു., നാളെത്തേ എന്തെങ്കിലും പരുപാടിയാകുമെന്ന് ഞാനൂഹിച്ചു... ഹോസ്റ്റൽ റൂമിൽ ചെന്നത് മുതലേ തുടങ്ങിയ കളിയാക്കലാണ് അവള്.,നടന്നു പോരുന്നവഴിയിൽ വെച്ച് ഇന്ന് തിയേറ്ററിൽ വെച്ചുണ്ടായതും,ബീച്ചിൽ നടന്നതുമെല്ലാം ഞാൻ പറഞ്ഞു പോയിരുന്നു.,രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോയും ഇത് തന്നെ അവസ്ഥ,.

അവസാനം ക്ഷമ നശിച്ചതോടെ ഞാൻ പൊട്ടിത്തെറിച്ചതോടെയാണ് അതിനൊരു അവസാനം വന്നത്... പിറ്റേ ദിവസം കോളേജിലാകെ ഒരു ഉത്സവപ്രതീതിയായിരുന്നു.. ക്ലാസ്സ്‌ മുറിയും വരാന്തയുമെല്ലാം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചും,അവന് ആശംസകൾ നേർന്നുകൊണ്ടുള്ള പ്ലക് കാർഡുകൾ കൊണ്ടും തട്ടി തടഞ്ഞു ഒന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥ എല്ലാവർക്കും ഒരുപോലെ പ്രിയപെട്ടവനാണ് മാർക്കോ,എല്ലാവരുടേയും കണ്ണിലുണ്ണി, അവന്റെ പിറന്നാളല്ലേ, ഇതൊക്കെ കണ്ടില്ലെങ്കിലേ അത്ഭുതമൊള്ളൂ രാവിലെ കോളേജിൽ വെച്ച് കേക്ക് മുറി മാത്രമേ ഉണ്ടായിരിന്നൊള്ളൂ,രാത്രി അവന്റെ ഫ്ലാറ്റിൽ വെച്ചാണ് ഭക്ഷണപ്പരുപാടി ,പറഞ്ഞുറപ്പിച്ചതിൽ പ്രകാരം അവന്റെ ക്ഷണം സ്വീകരിച്ചു എല്ലാവരും അവന്റെ വലിയ ഫ്ലാറ്റിന് വെളിയിലേ അലങ്കരിച്ച പന്തലിൽ ഒരുമിച്ചു കൂടിയിരുന്നു.കൂട്ടത്തിൽ ഞാനും വർഷയും,... ഉള്ളതിൽ വെച്ചേറ്റവും നല്ല വസ്ത്രവും ,കയ്യിലുള്ള സകല മേക്കപ്പും വാരിപൊത്തിയിരുന്നു ഞാനും വർഷവും.,അവളുടെ കിരണേട്ടനെ കണ്ടതോടെ അവളെന്നെ തനിച്ചാക്കി അവനോടൊത്ത് സംസാരമായി...അത്രേം ആളുകളുടെ ഇടയിൽ ഒറ്റയ്ക്കായി ഞാനും., ആളുകൾക്കിടയിൽ മാർക്കോയെന്നേ ഒളികണ്ണിട്ട് നോക്കുന്നത് കാണാം.,

അവന്റെ നിർബന്ധപ്രകാരം മടിച്ചിട്ടാണെങ്കിലും ഞാനവന്റെ കൂടെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കാൻ തുടങ്ങി...ഭക്ഷണം കഴിച്ചതും പിന്നീട് കേക്ക് മുറിച്ചപ്പോയുമെല്ലാം അവനെന്റെ കൈ വിടാതെ ചേർത്തു പിടിച്ചിരുന്നു...ഞങ്ങൾക്കിടയിലേ സൗഹൃദം എല്ലാവർക്കും അറിയുന്നതിനാൽ എന്റെയും അവന്റെയും പെരുമാറ്റത്തിൽ ആർക്കും സംശയമൊന്നും തോന്നിയിട്ടില്ല... ഭക്ഷണശേഷം ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി.അവസാനം ഞാനും വർഷയും അവളുടെ കിരണേട്ടനും മാത്രമായി ചുരുങ്ങിയിരുന്നു... പതിവ് പോലെ കിരണിന്റെ തോളിൽ ചാഞ്ഞു വർഷ പുറത്തേക്ക് നടന്നു.,സംസാരിച്ചു സംസാരിച്ചു എവിടെ എത്തുമോ എന്തോ.. പതിയെ മാർക്കോയുടെ മാറിൽ ചാഞ്ഞു പിറന്നാൾ സമ്മാനമായി അവന്റെ നെറ്റിയിലൊരു ഉമ്മയും നൽകി ഞങ്ങളും ഞങ്ങളുടെതായ ലോകത്തിൽ മതി മറന്നിരിക്കുന്ന സമയം... പെട്ടന്നൊരു തലവേദന.,അതും തല വെട്ടിപൊളിക്കുന്നത് പോലെ..പതിയെ കാഴ്ച മങ്ങുന്നതും ഞാനറിഞ്ഞിരുന്നു..ഭൂമി ഒന്നായ് തിരിയുന്നത് പോലെ... അവനെന്നെ ഉറക്കെ കുലുക്കി കുലുക്കി വിളിക്കുന്നുണ്ട്.,വിളി കേൾക്കാനായ് നാവുപോലും പൊങ്ങുന്നില്ല.,ഇടയിൽ ശ്വാസം വിങ്ങുന്നതും ഞാനറിഞ്ഞിരുന്നു..കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story