താലി: ഭാഗം 23

thali alrashid

രചന: അൽറാഷിദ് സാൻ

അവനെന്നെ ഉറക്കെ കുലുക്കി കുലുക്കി വിളിക്കുന്നുണ്ട്..വിളിച്ചു കേൾക്കാനായ് നാവുപോലും പൊങ്ങുന്നില്ല..ഇടയിൽ ശ്വാസം വിങ്ങുന്നതും ഞാനറിഞ്ഞിരുന്നു,കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു... ഒന്ന് മയങ്ങിപോയി,കണ്ണുകൾ പതിയെ തുറന്നതോടെ അരണ്ട ബെഡ്ലാംമ്പിന്റെ വെളിച്ചം മാത്രമാണ് ചുറ്റിലും,എങ്കിലും എല്ലാം കാണാമെനിക്ക്.,എഴുന്നേൽക്കാനായി ശ്രെമിച്ചപ്പോയൊക്കെയും കൈകാലുകൾ തളരുന്നത് പോലെ.,ആരെയും കാണുന്നില്ല ചുറ്റിലും പേടിപ്പെടുത്തുന്ന ആ മങ്ങിയ വെളിച്ചം മാത്രം.. വർഷയെ കഴിയുന്നത് പോലെ ആവുന്ന ശക്തിയിൽ വിളിച്ചു നോക്കി,ശബ്ദം ഒരു നേർത്ത മൂളലായി ആ നാല് ചുവരുകൾക്കിടയിൽ ഒതുങ്ങിപ്പോയിരുന്നു.. കുറച്ച് നേരം ആ കിടപ്പ് തുടർന്നു.,ആരെങ്കിലും ഒന്ന് അടുത്തുവന്നിരുന്നെങ്കിൽ...സമയം എത്രയായെന്നറിയില്ല,വൈകിക്കാണും,ഹോസ്റ്റലിലേ വാർഡനോട്‌ എന്ത് പറയും,വർഷയെന്നെ തനിച്ചാക്കി പോയിക്കാണുമോ... ഓരോന്നു ചിന്തിച്ചു കിടക്കുന്നതിനിടയിൽ എനിക്കു മുൻപിലുള്ള വാതിൽ മലർക്കെ തുറക്കപ്പെട്ടു,കയ്യിൽ കുറച്ച് വെള്ളവുമായി മാർക്കോ അകത്തേക്ക് കയറി വന്നു..

സന്തോഷം കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.,വേഗം ഹോസ്പിറ്റലിൽ പോകണം.,തലവെട്ടിപൊളിയുന്നത് പോലെ,.. പതിയെ എന്റെ അടുക്കൽ വന്നിരുന്ന മാർക്കോ,കയ്യിലുള്ള ഗ്ലാസിലേ വെള്ളം എന്റെ ചുണ്ടിലേക്ക് വച്ച്തന്നു..ആർത്തിയോടെ ഞാനത് കുടിക്കുന്നത് ഒരു നേർത്ത പുഞ്ചിരിയോടെ അവൻ നോക്കിയിരിക്കുന്നത് കണ്ടു..പതിയെ അവൻ ഗ്ലാസ്‌ താഴെ വെച്ച് എന്നെ ചേർത്തുപിടിച്ചു..അത് ഞാൻ ആഗ്രഹിച്ചിരുന്നു,പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സമാധാനം കൈവന്നപോലെ..കണ്ണുകൾ വീണ്ടും അടയുകയാണ്... ശരീരമാസകലം AC യുടെ തണുപ്പ് പടരുന്നത് പോലെ.,കണ്ണു തുറന്ന ഞാൻ കണ്ടത് പാതിവസ്ത്രം നീക്കപെട്ട എന്റെ ശരീരം,.മുൻപിൽ ഒരു വശ്യമായ ചിരിയോടെ മാർക്കോയും... എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിന്ന നിമിഷം..പതിയെ അവന്റെ കൈകൾ എന്റെ ശരീരത്തിൽ ഒഴുകിനടക്കാൻ തുടങ്ങിയിരുന്നു... "മാർക്കോ..." ഞാനറിയാതെ വിളിച്ചു പോയി... "അതേ സുമേ ഞാൻ തന്നെയാ,എന്തായാലും നമ്മുടെ കെട്ടുകഴിഞ്ഞാൽ എനിക്ക് സ്വന്തമല്ലെ ഇതെല്ലാം.,കുറച്ച് നേരത്തേ ഒരുവട്ടം ചെയ്തെന്ന് വെച്ച് ലോകം അവസാനിക്കാനൊന്നും പോണില്ല..നല്ലത്പോലെ പറഞ്ഞാ നീ സമ്മതിക്കില്ലെന്ന് എനിക്ക് നന്നായറിയാം..

അത്കൊണ്ട് ഞാൻ കണ്ടൊരു വഴിയാണിത്.,കുറച്ച് ഉറക്കഗുളിക നീ കഴിച്ച പായസത്തിൽ ചേർത്തിരുന്നു.,നീയങ്ങ് ക്ഷമിച്ചേക്കണേ സുമേ,നിന്നെ കണ്ട അന്ന്മുതൽ മനസ്സിൽ കയറിക്കൂടിയതാണ് ഈ മോഹം.,നിനക്ക് വേണ്ടി ഇത്രേം ചെയ്തു തന്നില്ലേ,അതിന് പകരമൊരു സഹായം നീയും ചെയ്യുന്നു,അത്രേം കൂട്ടിയാൽ മതി..ഇനിയും സംസാരിച്ചിരുന്നാൽ എന്റെ മൂഡ് പോകും..." സംസാരം കഴിയുന്നതിന് മുൻപേ അവനെന്റെ വായ പൊത്തിയിരുന്നു..വല്ലാത്തൊരു ആവേശത്തോടെ അവനെന്റെ മേലിൽ പടരാൻ തുടങ്ങി.. ഒരു പെണ്ണിന് സ്വന്തമായതൊക്കെയും അവൻ ആർത്തിയോടെ കവർന്നെടുക്കുന്നത് കണ്ണുനീരോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.,ഒന്ന് തടുക്കാനോ അരുതെന്ന് പറയാനോ കഴിയാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോഴും... വേഗത്തിലുള്ള അവന്റെ ശ്വാസത്തിന്റെ ശബ്ദം മാത്രം കേൾകാം എനിക്കിപ്പോൾ,ശരീരമാകെ ഒടിഞ്ഞുനുറുങ്ങുന്നത്പോലെയുള്ള വേദനയും,ഒന്നിനും കഴിയാതെ ജീവനുള്ള ശവം പോലെ കിടന്നുകൊടുക്കേണ്ടി വന്നെനിക്ക്.. ഒരു വലിയ നെടുവീർപ്പോടെയും ശബ്ദത്തോടെയും ഞെട്ടറ്റ ഇലയെ പോലെ അവനെന്റെ മേലെ തളർന്നുവീണു.,പതിയെ എന്നിൽ നിന്നും വേർപെട്ടു അവൻ കട്ടിലിന്റെ ഒരറ്റത്തായി മലർന്നു കിടന്നു...

എല്ലാം കണ്ടു കണ്ണുനീരോടെ ഞാനും..കട്ടിലിൽ വിരിച്ചിട്ടുള്ള ആ ബെഡ്ഷീറ്റ് പോലും എന്റെ കണ്ണീരിനാൽ നനഞ്ഞു കുതിർന്നിരുന്നു... എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകിയ ശേഷം ധരിച്ചിരുന്ന മുണ്ടുമെടുത്ത് അവൻ വാതിൽ തുറന്ന് പുറത്തേക് നടന്നു..വൈകിയാണെങ്കിലും ഞാനാ സത്യം മനസ്സിലാക്കി..,ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു,എനിക്കേറ്റവും പ്രിയപെട്ടവൻ എന്നെ ചതിച്ചിരിക്കുന്നു... കരഞ്ഞു കരഞ്ഞു തളർന്നിരിക്കുന്നു.,ഇനി വയ്യ,തൊണ്ടവറ്റിവരണ്ടത് പോലെ,പതുക്കെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രെമിച്ചപ്പോ പിന്നെയും വീണുപോയി.,.. ഒരുവിധം എങ്ങനെയൊക്കെയോ എഴുന്നേറ്റിരുന്നു,കിടക്കയിൽ അങ്ങിങ്ങായി രക്തതുള്ളികൾ കാണാം,ഇത്ര കാലം സൂക്ഷിച്ചുവെച്ചത് ഇതിനായിരുന്നില്ലല്ലോ,സർവ്വവും എനിക്ക് നഷ്ടപെട്ടിരിക്കുന്നു,നിന്ന നിൽപ്പിൽ ഭൂമിയിലേക്കൊന്നു താഴ്ന്ന് പോയിരുന്നെങ്കിലെന്നു ആഗ്രഹിച്ചു പോയി... പതിയെ വസ്ത്രങ്ങളെല്ലാം എടുത്തണിഞ്ഞു,ചിലയിടത്ത് കീറിപ്പറിഞ്ഞിട്ടുണ്ട്,വേച്ചു വേച്ചു നടന്നു വാതിൽ തുറന്നു, താഴെ അവന്റെ സംസാരം കേൾക്കാം,എങ്കിലും ഇത്രയേറേ എന്നിൽ മാന്യതയോടെ പെരുമാറിയിരുന്ന മാർക്കോയുടെ പെട്ടന്നുള്ള ഈ മാറ്റം എനിക്ക് വിശ്വാസിക്കാൻ സാധിച്ചിരുന്നില്ല,..

ചവിട്ടുപടിയിൽ കാലുവെച്ചതും ഒന്ന് വഴുതിപ്പോയി,സൂക്ഷ്മതയോടെ ഇറങ്ങാൻ തുടങ്ങിയതും,കാലുകൾ തളരുന്നുണ്ടെന്നു മനസ്സിലായതോടെ ഞാൻ അവിടെ തന്നെയിരുന്നു മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന സമയം... തലയിൽ അവന്റെ നേർത്ത ഒരു തലോടൽ അറിഞ്ഞതോടെയാണ് ഞാൻ മുഖമുയർത്തിയത്,ഒന്നും സംഭവിക്കാത്ത രീതിയിലുള്ള അവന്റെ പുഞ്ചിരികൂടി കണ്ടതോടെ ദേഷ്യം വന്നെന്റെ നിയന്ത്രണം നഷ്ടപെട്ടിരുന്നു... "തൊട്ടുപോകരുതെന്നേ..." മുഖമടക്കി ഒന്ന് പൊട്ടിക്കേണ്ടി വന്നെനിക്ക്,അതും ചെറുതാണെന്നറിയാം,എങ്കിലും അതിനെ എനിക്ക് സാധിക്കുമായിരുന്നൊള്ളൂ.. ഉള്ളിലെ ദേഷ്യമെന്നിലെ അവശതകളെ പാടെ മാറ്റിയിരുന്നു,.. ഒരു ഭ്രാന്തിയെപ്പോലെ കയ്യിൽ തുടരെ അവനെ അടിച്ചുകൊണ്ടിരുന്നു ഞാൻ... "ഇതൊക്കെ സാധാരണയല്ലേ സുമേ,നീയാ ഓൾഡ് ജനറേഷനിലാണോ ഇപ്പോഴും ജീവിക്കുന്നെ.,നോക്ക് നിന്റെ വർഷ അവളുടെ കിരണേട്ടന്റെകൂടെ റൂമിൽന്നിറങ്ങി ഇപ്പൊ പുറത്തേക്ക് പോയതേയൊള്ളു.." വർഷ...ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നിയത് ഞാനറിഞ്ഞിരുന്നു.,

സ്വിച്ചിട്ടത് പോലെ പെട്ടന്നു ഞാൻ ശാന്തമായി... അവളും കൂട്ടുനിന്നിരുന്നോ എന്നോടീ ചതിചെയ്യാൻ.,നിഴൽ പോലെ നടന്നതും ചതിക്കാനായിരുന്നല്ലേ.,. പതുക്കെ ശരീരത്തിന്റെ ഭാരമെല്ലാം കുറയുന്നത് പോലെ,ഒരു നിമിഷം ഞാൻ നിലത്തേക്ക് കുഴഞ്ഞുവീണത് മാത്രം ഓർമയുണ്ട്... ........................................... പതിവിന് വിപരീതമായി സൂര്യപ്രകാശം മുഖത്ത് ചൂട്പടർത്താൻ തുടങ്ങിയതോടെയാണ് ഞാൻ ഉറക്കമുണർന്നത്.,വേഗത്തിൽ കട്ടിലിൽ നിന്നെഴുന്നേറ്റു,..വല്ലാതെ വിശക്കുന്നുണ്ട്,.ഇന്നലെ രാത്രിയിലേ ഓർമകൾ തികട്ടിവന്നതോടെ ആ വിശപ്പും ഞാൻ മറന്നു.,നിസ്സഹായതയോടെ വീണ്ടും കണ്ണ് നിറച്ചിരിക്കുന്ന സമയം..പെട്ടന്നാണ് മുന്നിലുള്ള മേശയിൽ ഒരു കടലാസുകഷ്ണം ഞാൻ ശ്രദ്ധിച്ചത്... "അമ്മയ്ക്ക് സുഖമില്ലെന്ന് ഏട്ടൻ വിളിച്ചു പറഞ്ഞിരുന്നു.,ഞാൻ നാട്ടിൽ പോവാണ്.,മറ്റന്നാൾ തിരിച്ചെത്തും,നിന്നോട് പറഞ്ഞിട്ട് പോകണമെന്നുണ്ടായിരുന്നു,നിന്റെ ഉറക്കം കണ്ടപ്പോ വിളിച്ചുണർത്തേണ്ടന്ന് കരുതി...മെസ്സിൽ നിന്നും ഞാൻ ഭക്ഷണം കൊണ്ടുവന്നു ബെഡിന്റെ താഴെ വെച്ചിട്ടുണ്ട്..

ഞാനില്ലന്ന് വെച്ച് ഇനി ക്ലാസ് കട്ട് ചെയ്ത് നിന്റെ മാർക്കോയുടെ കൂടെ കറങ്ങാൻ പോവേണ്ട..കേട്ടല്ലോ.." അത്രമാത്രം അതിൽ എഴുതിയിട്ടുണ്ട്.,വർഷ എന്റെ ഉറ്റസുഹൃത്ത്,എങ്കിലും നിന്റെ ഉള്ളറിയാൻ ഞാൻ വൈകിപ്പോയെടി..ഇത്രയും വിഷം നിന്റെയുള്ളിലുണ്ടെന്നു വിചാരിച്ചതല്ല.,ഇത്രയും വലിയ ചതി ചെയ്യാൻ ഞാനെന്തു ചെയ്തിട്ടായിരുന്നെടി...തെറ്റെന്റെയാണ്.,എനിക്ക് ചുറ്റിലുമുള്ളവർ എനിക്ക് നല്ലത് മാത്രമേ ചെയ്യുകയയൊള്ളന്ന് വിചാരിച്ച ഞാൻ മാത്രമാണ് തെറ്റുകാരി.. പതിയെ കുളിയും കഴിഞ്ഞുവന്നു ബെഡിന്റെ താഴെ വെച്ചിട്ടുള്ള ഭക്ഷണം കഴിച്ചു.,കോളേജിലേക്ക് ഇനി സുമ കാലുകുത്തില്ല,അത് ഞാൻ മനസ്സാലേ ഉറപ്പിച്ചു കഴിഞ്ഞതാണ്.,എങ്കിലും ഒരു രാത്രികൊണ്ടെന്റെ ജീവിതം പാടെ മാറിമറഞ്ഞത് ഉൾകൊള്ളാൻ ആവുന്നില്ല.,വർഷയെ കാണണം,അതിനാണ് ഞാനിനി കാത്തിരിക്കുന്നത്,തിരികെ നാട്ടിലേക്ക് പോയി അച്ഛന്റെ മുഖത്തുനോക്കി പഠിപ്പ് നിർത്തിയെന്ന് ഞാനെങ്ങനെ പറയുമെന്റെ ഈശ്വരാ...ആലോചിക്കാൻ കൂടി ആവുന്നില്ല..

ആ ഒരു ദിവസം എങ്ങനെയൊക്കെയോ തള്ളിനീക്കി.,അല്ല എന്റെ വിധിയോർത്ത് കരഞ്ഞു തീർത്തെന്ന് പറയാം..ഉച്ചക്കും രാത്രിയിലും വിശപ്പ് പോലും ഞാൻ മറന്നിരുന്നു..പിറ്റേ ദിവസം രാവിലെ റൂമിന്റെ പുറത്തെ കമ്പിയിൽ മുഖം ചേർത്തു പുറത്തേക്ക് നോക്കി ആലോചനയിലിരിക്കുന്ന സമയം.,ദൂരെ നിന്നും വർഷ നടന്നുവരുന്നത് കാണാമെനിക്ക്..ഞാൻ കാത്തിരുന്നതും അതിന് വേണ്ടിയായിരുന്നല്ലോ.,ഗേറ്റ് തുറന്ന ശേഷം എന്നെ കണ്ടതും അവളൊന്നു ചിരിച്ചു കാണിച്ചു.,തിരികെ ഞാനും..സ്റ്റെപ്പുകൾ ഓരോന്നായി അവൾ നടന്നു കയറുന്ന ശബ്ദം കേൾക്കാമെനിക്ക്.,മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ഞാനവളേയും കാത്തിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story