താലി: ഭാഗം 24

thali alrashid

രചന: അൽറാഷിദ് സാൻ

സ്റ്റെപ്പുകൾ ഓരോന്നായി അവൾ നടന്നു കയറുന്ന ശബ്ദം കേൾക്കാമെനിക്ക് മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ഞാനവളേയും കാത്തിരുന്നു.., കയ്യിലുള്ള കവർ മേശപ്പുറത്ത് വെച്ച ശേഷം എന്റെ കവിളിൽ തലോടിക്കൊണ്ടവൾ അരികിൽ വന്നിരുന്നു.. "നീയിന്നു ക്ലാസ്സിൽ പോയില്ലേ.,എന്താ ഇങ്ങനെ മുടിയൊക്കെ അയിച്ചിട്ട്,ശെരിക്കും ഒരു ഭ്രാന്തിന്റെ ലുക്കുണ്ട്..." സംസാരം തീരുന്നതിന് മുൻപേ എന്റെ കൈ അവളുടെ മുഖത്ത് ആഞ്ഞുപതിച്ചിരുന്നു.,. നിന്ന നിൽപ്പിൽ അതും,പ്രതീക്ഷിക്കാതെയുള്ള അടിയായതിനാൽ നിലതെറ്റി അവൾ ബെഞ്ചിൽ നിന്നും താഴെക്ക് വീണു., "എന്താ സുമേ,നിനക്ക് ഭ്രാന്തായോ,എന്താ പറ്റിയെ നിനക്ക്..." "അതേടി എനിക്ക് ഭ്രാന്ത് തന്നെയാ,നീയൊക്കെക്കൂടെ എന്നെ ഭ്രാന്തിയാക്കി..എന്റെ കാര്യങ്ങളെല്ലാം നിനക്ക് അറിയുന്നതല്ലേ ടീ,എന്നിട്ടും എന്നോടീ ചതി ചെയ്യാൻ തോന്നിയല്ലോ നിനക്ക്.," "ഞാനെന്തു ചെയ്തെന്നാ നീയീ പറയുന്നേ.." അടികൊണ്ട ഭാഗത്ത് കൈ വെച്ചുകൊണ്ടവൾ എഴുന്നേറ്റു നിന്നു., "സർപ്രൈസ് ആണെന്ന് പറഞ്ഞു അവന്റെ മുന്നിലേക്കെന്നേ കെട്ടിച്ചമച്ച് കൊണ്ടുപോയിട്ട്,എങ്ങനെ കഴിഞ്ഞടി,.നീയും ഒരു പെണ്ണല്ലേ.,നിനക്കുമില്ലേ നാണവും മാനവുമൊക്കെ.,അവന്റെ മുന്നിലെന്നേ ഇട്ടുകൊടുത്ത് എല്ലാത്തിനും കൂട്ട് നില്കാൻ നിനക്കെങ്ങനെ മനസ്സ് വന്നെടി..."

"നീയിതെന്തൊക്കെയാ പറയുന്നേ.,നിനക്ക് തലവേദനയാണ് കുറച്ച് നേരം കിടന്നോട്ടെയെന്ന് പറഞ്ഞു അവൻ നിന്നെയെടുത്ത് റൂമിലേക്ക് കൊണ്ടു കിടത്തുന്നത് ഞാൻ കണ്ടതാ.,അതിനെന്താ,ആ റൂമിൽ കുറച്ച് നേരം കിടന്നതാണോ നിനക്ക് ഇഷ്ടാവാതിരുന്നെ..." മറുപടി തൊണ്ടയിൽ കുടുങ്ങിയത് പോലെ..തിരിച്ചൊന്നും പറയാതെ ഞാൻ പുറത്തേക്ക് കണ്ണുനട്ടിരുന്നു.,വല്ലാത്തൊരു മുഖഭാവത്തോടെ അവൾ എന്റെയരികിൽ വന്നുനിന്നു.. "സുമേ അവൻ..." മറുപടിയായി ഞാനവളുടെ മാറിലേക്ക് വീണ് മുഖം പൊത്തിക്കരഞ്ഞു.,എന്റെ കന്യകത്തം അവൻ കവർന്നെടുത്തെന്ന് അവൾ ഊഹിച്ചു കാണണം,,ആ റൂമിൽ പിന്നീട് നടന്നതും അവൾ മനസ്സിലാക്കിയിരിക്കണം.. "മാർക്കോ.,അവനങ്ങനെ ചെയ്തന്നോ,അതും നിന്നോട്..അറിഞ്ഞിരുന്നില്ല സുമേ ഞാൻ,പാർട്ടി കഴിഞ്ഞു നിന്റെ കൂടെ കുറച്ച് നേരം ചിലവഴിക്കണമെന്ന് പറഞ്ഞത് ഇതിനായിരുന്നെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല.,നിന്റെയീ വർഷ നിന്നെ ചതിക്കാൻ കൂട്ടുനിൽക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്..അവൻ ഇങ്ങനൊരു ചതി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല..നിന്റെ തൊട്ടപ്പുറത്തുള്ള റൂമിലുണ്ടായിരുന്നു ഞാനും.,കിരണേട്ടന് എന്തോ വയ്യായ്ക പോലെ തോന്നീട്ട് ഒന്നിരിക്കണമെന്ന് പറഞ്ഞതാ..

അവിടെയിരുന്ന് സംസാരിച്ചു പുറത്തേക്കിറങ്ങിയപ്പോയാ അവൻ നിന്നെയെടുത്ത് കാറിൽ കൊണ്ടുവന്നു കിടത്തുന്നത് കണ്ടത്..കൂടെ ഞാനും കയറി നേരെ ഇങ്ങോട്ടേക്ക്..നേരം ഒരുപാട് വൈകിയത് കൊണ്ട്..നിനക്ക് സുഖമില്ലാഞ്ഞിട്ട് ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയാണെന്ന് വാർഡനോട്‌ കള്ളം പറഞ്ഞാ അകത്തു കയറിയത്..അവൻ തന്നെയാ നിന്നെതാങ്ങിപ്പിടിച്ച് ഇവിടെ കട്ടിലിൽ കൊണ്ട്കിടത്തിയെ..സംശയിക്കാൻ പോലും എനിക്കൊന്നും തോന്നിയിരുന്നില്ല സുമേ..അവന്റെ മനസ്സിലിരിപ്പറിയാൻ വൈകിപ്പോയി..." കരഞ്ഞുകൊണ്ടിരിക്കുന്ന എന്റെ തലയിൽ തലോടിക്കൊണ്ട് അവൾ അത്രയും പറഞ്ഞുനിർത്തി.,എങ്കിലും അറിയാതെ ചെയ്തുപോയ തെറ്റിന്റെ കുറ്റബോധം കാരണം അവളും കരയുന്നുണ്ടായിരുന്നു.,അവൻ വർഷയെയും കബളിപ്പിച്ചിരിക്കുന്നു.,എല്ലാം അവന്റെ വ്യക്തമായ പദ്ധതികളിലൂടെ അവൻ നേടിയിരിക്കുന്നു.,ഇനിയെന്ത് ചെയ്യണം ഞാൻ,ജീവിക്കണോ അതോ ഈ പാഴ്ജന്മം ഇങ്ങനെ അനുഭവിച്ചു തീർക്കണോ,ഇനിയും ഇങ്ങനെ ഉരുകിയില്ലാതാവാൻ ആവില്ലെനിക്ക്.. കണ്ണുതുടച്ച് എഴുന്നേറ്റ് കയ്യിൽ കിട്ടിയാതൊക്കെയും ബാഗിൽ കുത്തിനിറച്ചു.,മടങ്ങിവരവില്ലാത്തൊരു പോക്കിനായി ഞാൻ ഒരുങ്ങി വാതിൽ തുറന്നതും മുന്നിൽ വിലങ്ങായി വർഷ വന്നു നിന്നു.,

"എവിടേക്കാ നീ.," "നാട്ടിലേക്ക്.." "എന്നിട്ടോ.." "അറിയില്ല.,ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാ ഈ രണ്ട് ദിവസം ഞാൻ പിടിച്ചു നിന്നെ,ഇനിയും എന്നെകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല വർഷേ., അമ്മയെയും അച്ഛനെയും കൂടെപിറപ്പുകളെയും അവസാനമായൊന്നു കാണണം,അത്രേം മതി.,ഒരു കുറിപ്പ്,അച്ഛന്റെ മോൾക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും അത് പൊട്ടിപാളിസായി മകളിപ്പോ വിരഹത്തിലാണെന്നും,ഇനി ജീവിക്കാൻ കഴിയില്ലെന്നും കൂടി അതിൽ എഴുതി വെച്ചിട്ട് പതുക്കെ ഒരു കയറുകൊണ്ടോ ഒരു കുപ്പി വിഷം കൊണ്ടോ സ്വയം തീരണം.,പേടിക്കേണ്ട നിന്റെ പേര് ഞാനതിൽ എഴുതില്ല.,..എന്നോട് കൂട്ടുകൂടിയതിനു നിനക്കും എന്നെ വഞ്ചിച്ച കുറ്റത്തിന് അവനും ഇനി അതിന്റെ പേരിൽ അനുഭവിക്കേണ്ടി വരില്ല..ആഗ്രഹിച്ചതെല്ലെങ്കിലും എന്റെ മുന്നിലിനി മറ്റുവഴികളില്ലെടി.." എന്റെ സംസാരം കേട്ട് തരിച്ചിരിക്കുന്ന വർഷയെ ഒന്ന് കെട്ടിപിടിച്ച ശേഷം ഒഴുകി ഇറങ്ങിയിരുന്ന അവളുടെ ഒരു തുള്ളി കണ്ണുനീർ ഞാൻ പുഞ്ചിരിയോടെ തുടച്ചുമാറ്റി.,പതിയെ അവളെ മറികടന്നു സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങികൊണ്ടിരിക്കുന്ന സമയം.. "ഒന്ന് നിന്നെ.," പുറകിൽ നിന്നും വർഷയുടെ വിളി. "പൊക്കോ എങ്ങോട്ടെന്ന് വെച്ചാ,

പക്ഷെ വീട്ടിൽ മകളുടെ നല്ലൊരു ഭാവിയും സ്വപ്നം കണ്ടു ഉണ്ണാതെയും ഉറങ്ങാതെയും രാവ്പോലും പകലാക്കിയ ഒരച്ഛനുണ്ട് നിന്റെ വീട്ടിൽ.,ദുരിതങ്ങൾക്കിടയിലും മകളെ അതൊന്നും അറിയിക്കാതെ വളർത്താൻ ബുദ്ധിമുട്ടിയിരുന്ന ആ അമ്മയും,അതോർമ്മയിൽ വെച്ചോ നീയ്..അവരുടെ മുന്നിൽ ചെന്നു ചിരിച്ചു കാണിച്ചിട്ട് എന്നെന്നേക്കുമായി അവർക്കൊരു ദുഃഖമായി മാറാനാണോ നിന്റെ ഉദ്ദേശം.,ആർക്ക് വേണ്ടീട്ടാ സുമേ,നീ ജീവിതം അവസാനിപ്പിച്ചാ ആർക്കാ നഷ്ടം നിനക്കും നിന്റെ വീട്ടുകാർക്കും മാത്രം.,ഈ പറയുന്ന ഞാൻ പോലും എപ്പോയെങ്കിലും ആലോചിച്ചു സങ്കടപ്പെടുന്ന ഒരു ഓർമ മാത്രമായി തീരും നീ.." അവളുടെ സംസാരം എന്റെ നടത്തത്തിന്റെ വേഗതപെട്ടെന്ന് കുറച്ചു., "പോകേണ്ട സുമേ,ആ അച്ഛനും അമ്മയും ഒരുപാട് കണ്ണീർകുടിച്ചതല്ലേ,ഇനി നീ കാരണം ആ കണ്ണൊന്നു നിറഞ്ഞാ നീയെന്നും പൂവിട്ടു പൂജിക്കുന്ന നിന്റെ ദൈവം പോലും പൊറുക്കില്ല നിന്നോട്..." പതിയെ അവൾ എന്റെയടുക്കൽ വന്നു നിന്നു..കയ്യിലുള്ള ബാഗ് ബലമായി പിടിച്ചു വാങ്ങിയ ശേഷം മറുകയ്യിൽ എന്റെ കയ്യും പിടിച്ചു അവൾ റൂമിലേക്ക് തന്നെ തിരികെ നടന്നു..അവളുടെ സംസാരം കഴിഞ്ഞതും എന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണുനിറയുന്ന ചിത്രം പതുക്കെ ഞാൻ ഓർത്തെടുത്തു..

എത്ര കഷ്ടപെട്ടിട്ടുണ്ട് ആ പാവങ്ങൾ,അവൾ പറഞ്ഞതാണ് ശെരി.,ഞാൻ കൂടി അവരെ അറിഞ്ഞുകൊണ്ടൊരു തീരാവേദനയിലേക്ക് തള്ളിവിട്ടാൽ ദൈവമെന്നോട് പൊറുക്കില്ല.,പക്ഷെ അവരറിയിന്നില്ലല്ലോ ഈ മകളുടെ ഹൃദയവേദന.,അറിയാതിരിക്കുന്നതാണ് നല്ലത്.,അറിഞ്ഞാൽ ആ നിമിഷം നെഞ്ചുപൊട്ടി മരിച്ചുപോകും രണ്ടുപേരും., "വന്നു ഭക്ഷണം കഴിക്ക്.." എന്തോ ചിന്തയിലായിരുന്ന ഞാൻ അവളുടെ സംസാരം കേട്ടാണ് തിരിഞ്ഞുനോക്കിയത്..ഒഴുകി ഇറങ്ങുന്ന കണ്ണീർ തുടച്ചുകൊണ്ട് മെസ്സിൽ നിന്നും കൊണ്ടുവന്നിട്ടുള്ള ഭക്ഷണം പാത്രങ്ങളിലേക്ക് വിളമ്പുന്ന തിരക്കിലാണവൾ.. ഈയൊരു സൗഹൃദത്തെ ഒരു നിമിഷത്തേക്കെങ്കിൽ അങ്ങനെ സംശയിച്ചു പോയല്ലോ ഈശ്വരാ ഞാൻ.,അറിയാതെ ആ ദേഷ്യത്തിൽ കൈവെച്ചും പോയി..അവളുടെ സുമയുടെ അവസ്ഥ മറ്റാരെക്കാളും മനസ്സിലാകുന്നത് അവൾക്കാണ്.,മനസ്സിലാക്കിക്കാണും അവൾ,എന്റെ അപ്പോഴത്തേ ദേഷ്യവും മാനസികാവസ്ഥയും..എങ്കിലും ആ മുഖത്തുനോക്കാതെ 'ക്ഷമിക്കെടി' എന്ന രണ്ടക്ഷരം പറയാതെ പറഞ്ഞിരുന്നു ഞാൻ.,മനസ്സിൽ ഒരുപാട് തവണയും.. "അവന്റെ മനസ്സിൽ എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല,. അവൻ നിന്നെ പഴയതിനേക്കാൾ ഉഷാറായി കൂടെകൂട്ടും,

എന്നിട്ട് നിന്നെകെട്ടി ഇതിനൊക്കെ പ്രായശിത്തവും ചെയ്യും..എന്റെ മനസ്സങ്ങനെ പറയുന്നുണ്ട് സുമേ..നീ പേടിക്കാതിരിക്ക്,എല്ലാം നന്നായി വരും നീ നോക്കിക്കോ..." അവളുടെ സമാധാനവാക്കുകൾകൊണ്ടൊന്നും കാര്യമില്ല,അങ്ങനെ ചെയ്തെങ്കിൽ കൂടി എന്നോട് ചെയ്ത ചതി ചതിയല്ലാതിരിക്കോ,.എന്തായാലും അവളുടെ ആഗ്രഹം നടക്കട്ടെ..ഈ സുമയിനി പഴയ സുമയായി അഭിനയിക്കണം അത്രല്ലെയുള്ളൂ..നിന്നുകൊടുക്കാം.. ഓരോന്നു ആലോചിച്ചു ഉറക്കത്തിലേക്ക് വീണതെപ്പോയെന്ന് ഓർമയില്ല,ഞാനെയുന്നേറ്റപ്പോയെക്കും വർഷയുടെ ഒരുക്കമെല്ലാം കഴിഞ്ഞിരുന്നു.,വേഗത്തിൽ കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ചേന്ന് വരുത്തി അവളുടെ കൂടെ കോളേജിലേക്ക് നടന്നു..എല്ലാം മറന്നു ഇടക്കൊക്കെ പഴയ സുമയായി ചിരിക്കാനും കളിക്കാനും തുടങ്ങിയപ്പോയൊക്കെ മാർക്കോയുടെ കൂടെയുള്ള ആ രാത്രി കണ്ണിൽ തെളിയും,പതിയെ എന്റെ വിധിയോർത്തു കണ്ണ് നിറയ്ക്കും..,

നാല് ദിവസങ്ങൾക്ക് ശേഷമാണ് കോളേജിലേക്ക്.,എന്തോ ഒരു പരുപാടി നടക്കുന്നത് പോലെ എല്ലായിടത്തും കുട്ടികൾ ഓടിനടക്കുന്നുണ്ട്.,എല്ലാവരും തിരക്കിൽ തന്നെ ചിലയിടത്തു കുട്ടികൾ കൂടി നിന്ന് സംസാരിക്കുന്നു... വോട്ട് ചോദിച്ചുള്ള ചിലരുടെ പ്ലക്കാർഡ്കൾ ശ്രെദ്ധിയിൽ പെട്ടതോടെയാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് മനസ്സിലായത്..എല്ലാവർക്കും ഇടയിൽ എല്ലാം നോക്കികണ്ടു ഞാനും വർഷയും അങ്ങനെ നിൽക്കുന്ന സമയം.. "ഹേയ് സുമിത..." പുറകിൽ നിന്നൊരു ശബ്ദം.,ഞാനും വർഷയും വിളികേട്ട ഭാഗത്തേക്ക് ഒരുമിച്ചു തിരിഞ്ഞുനോക്കി.,അതവനാണ് റുയിസ്..മാർക്കോയുടെ നിഴൽ,വലം കയ്യുപോലെ എപ്പോഴും കൂടെനടക്കുന്നവൻ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story