താലി: ഭാഗം 26

thali alrashid

രചന: അൽറാഷിദ് സാൻ

ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും മാർക്കോയുടെ ചുവന്ന നിറത്തിലുള്ള കാർ ഞങ്ങളേയും കാത്തിരിക്കുകയാണെന്നോണം പാർക്കിംഗ് ലൈറ്റുമിട്ടു പോർചിൽ നിർത്തിയിരിക്കുന്നു..അത്കൂടെ കണ്ടതോടെ പതിയെ എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.,പതിയെ നടത്തത്തിന്റെ വേഗത കുറയുന്നതും ഞാനറിഞ്ഞിരുന്നു., പുറകിൽ നിന്നും ആ കാഴ്ച കണ്ട വർഷ അവിടെതന്നെയിരുന്നു ചുറ്റിലും കണ്ണോടിക്കുന്നുണ്ട്.,അവനെ കാണുന്നില്ല,മഴയാണെങ്കിൽ തോരുന്ന മട്ടില്ല.,ഹോസ്റ്റലിൽ മറ്റുകുട്ടികൾ എത്തിയിട്ടുമില്ല.,എന്ത് ചെയ്യണം..അകത്തേക്ക് കയറിയാൽ ആ ദുഷ്ടൻ എന്തെങ്കിലും ചെയ്യുമോ എന്നൊരു ഭയമുണ്ട്,ഒരുപക്ഷെ വർഷയുടെ ഉള്ളിലും ആ പേടികാണണം.അത്കൊണ്ടാകാം എന്തുചെയ്യണമെന്നറിയാതെ അവളും പകച്ചു നിൽക്കുന്നത്.. ഇനിയും ഒരു ഒത്തുതീർപ്പിന് ഞാൻ ഒരുക്കമല്ല,ഇനിയവന്റെ കണ്ണുനീർ കൊണ്ട് എന്റെ കാലുകൾ കഴുകിയാലും ശെരി.,അവനിലുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്നു... മനസ്സിൽ ചിലത് കണക്ക്കൂട്ടിയ ശേഷം ഞാൻ പുറകിലെ അടുക്കളവഴി ഉള്ളിലേക്ക് കയറി.,പെട്ടന്നാണ് ഷോക്കേസിൽ വെച്ചിട്ടുള്ള കറിക്കത്തി എന്റെ ശ്രെദ്ധയിൽ പെട്ടത്.,

അതെടുത്തു ഷാളിന് മറവിൽ ഒളിപ്പിച്ചു വെച്ചു.,ഇത്കൊണ്ടും നേരിടാൻ കഴിയില്ലവനെ എങ്കിലും ഒന്ന് പേടിപ്പിച്ചു നിർത്താൻ ഇതുമതിയാകും..അടുക്കളയിൽ നിന്നും നേരെ അടുത്തുള്ള മുറിയിലേക്ക്..അവിടെയൊന്നും അവനെ കാണുന്നില്ലെന്ന് കണ്ടതോടെ.നേരെ ബാൽക്കണിയിലേക്കും... പാതിവലിച്ച സിഗരറ്റ് കുറ്റി മുന്നിലുള്ള ടേബിളിൽ പുകയുന്നത് കണ്ടപ്പോൾ തന്നെ എന്റെ പാതിജീവൻ പോയിരുന്നു.,വിറയ്ക്കുന്ന കൈകളിൽ കത്തിയും പിടിച്ചുകൊണ്ട് ഞാൻ മുൻപിലേക്ക് നടന്നുകൊണ്ടിരുന്നു., ഇല്ല അവനെഇവിടെയെങ്ങും കാണുന്നില്ല.,പക്ഷെ ഈ സിഗരറ്റ്,വണ്ടി..ആ പെരുമഴയിൽ എങ്ങോട്ടോ നോക്കിനിൽക്കുന്ന വർഷയെ ഞാൻ ഉറക്കെ ശബ്ദമെടുത്തു വിളിച്ചു നോക്കി..അവൾ കേൾക്കുന്ന മട്ടില്ല,തിരിഞ്ഞു കയ്യിലുള്ള കത്തി ടേബിളിൽ വെച്ച് ഓടിസ്റ്റെപ്പുകളിറങ്ങി പകുതിയെത്തിയപ്പോയേക്കും അതാ മുൻപിൽ സിഗരറ്റിന്റെ പുകയും ഊതി വിട്ട് മാർക്കോ..ആ സമയത്ത് തന്നെ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടൊരു ഇടിയും.. ഇടിയുടെ പേടിപ്പെടുത്തുന്ന ശബ്ദവും മുന്നിൽ ചിരിയോടെ നിൽക്കുന്ന മാർക്കോയേയും ഒപ്പം കണ്ടതോടെ തിരിഞ്ഞോടാൻ ശ്രെമിച്ച ഞാൻ സ്റ്റെപ്പിൽ തന്നെ വീണുപോയി..എങ്കിലും ഭയന്നിരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല,

തപ്പിപിടിച്ചു എഴുന്നേറ്റ് ഓടിചെന്ന് ടേബിളിൽ വെച്ചിരിക്കുന്ന കത്തിയെടുത്ത് സ്റ്റെപ്പുകൾ കയറിവരികയായിരുന്ന മാർക്കോക്ക് നേരെ ചൂണ്ടി... "ഹേയ് കൂൾ സുമ.,ഞാൻ ഉപദ്രവിക്കാൻ വന്നതല്ല,പിന്നെയെന്തിനാ ഇങ്ങനെയെല്ലാം..." കയ്യിലുള്ള സിഗരറ്റ് മഴയിലേക്ക് വലിചെറിഞ്ഞ ശേഷം അതും പറഞ്ഞവൻ എന്റെയടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി.. "വേണ്ട മാർക്കോ,അടുത്തേക്ക് വരരുത്,ആത്മഹത്യ ചെയ്യാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് ഇത്രയും പിടിച്ചു നിന്നത്.,പക്ഷെ ജീവിതം തന്നെ നഷ്ടപെട്ട എനിക്ക് ഇനിയും ജീവിക്കാൻ നിന്നെ കൊല്ലണമെങ്കിൽ അതും ഞാൻ സന്തോഷത്തോടെ ചെയ്യും.,അടുത്തേക്ക് വരരുത് മാർക്കോ,എനിക്കിനിയൊന്നും നഷ്ടപെടാനില്ല.." ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ച് കൂടി വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ,നനഞ്ഞു കുതിർന്ന ശരീരവും അഴിച്ചിട്ട മുടിയും... ഒരു ഭ്രാന്തിയെപ്പോലെ അലറിക്കൊണ്ട് ഞാനത്രയും പറഞ്ഞിട്ടും അവന് മാറ്റമൊന്നും കാണുന്നില്ല.. പിന്നെയും പുഞ്ചിരിയോടെ അവൻ അടുത്തേക്ക് വരികയാണെന്ന് കണ്ടതോടെ കയ്യിലുള്ള കത്തി ഞാനവനു നേരെ ആഞ്ഞുവീശി.,

ആദ്യത്തെ വീശലിൽ നിന്നും അവന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞങ്കിലും പെട്ടന്നുള്ള എന്റെ അടുത്ത ശ്രമത്തിൽ അവന് ശരീരം നിയന്ത്രിക്കാൻ കഴിഞ്ഞില്ല,കത്തിചെന്ന് കൊണ്ടത് അവന്റെ നെഞ്ചിൽ... ആഴത്തിൽ ആയിരുന്നില്ലെങ്കിലും വലിയ മുറിവ് അവന്റെ തൂവെള്ളഷർട്ടിൽ വേഗത്തിൽ ചോരപ്പാടുകൾ തീർത്തുകൊണ്ടിരുന്നു.,എന്നിട്ടും എന്റെ ദേഷ്യം ഒരല്പം കുറഞ്ഞിരുന്നില്ല.,തീ ജ്വലിക്കുന്ന കണ്ണുകളാലേ ഞാൻ അവനെയും തുറിച്ചുനോക്കികൊണ്ടിരുന്നു.. പാന്റിൽ നിന്നും കർചീഫെടുത്ത് രക്തം കിനിഞ്ഞിറങ്ങുന്ന ഭാഗത്ത്‌ കുറച്ച് നേരം അമർത്തിപ്പിടിച്ച ശേഷം അവൻ അടുത്തുള്ള ചൂരൽ കസേരയിൽ വന്നിരുന്ന ശേഷം പോക്കറ്റിൽ നിന്നും മറ്റൊരു സിഗരറ്റ് ചുണ്ടിലേക്ക് വച്ചുകൊണ്ടവൻ അതിന് തിരികൊളുത്തി..ഇതെന്ത് ജന്മമെന്ന് ചിന്തിച്ചുപോയ നിമിഷം.. അവന്റെ ശരീരത്തിലെ ചോരപ്പാടുകൾ കണ്ടതോടെ എന്റെ ശരീരവും കുഴയുന്നത് പോലെ,എങ്കിലും മുഖത്തെ ദേഷ്യം ഒരണുപോലും കുറയാതെ ഞാനവനെ തന്നെനോക്കിനിന്നു.. "കാര്യങ്ങൾ ഏകദേശം നിനക്ക് പിടികിട്ടികാണും അല്ലേ സുമേ.."

രക്തതുള്ളികളാൽ വികൃതമായ ആ തൂവാല മഴയിലേക്ക് നീട്ടിവലിചെറിഞ്ഞ ശേഷം അവൻ തുടർന്നു... "മായക്ക് ഇന്നലെ ഒരേ നിർബന്ധം എന്റെ പുതിയ ഫ്ലാറ്റ് കാണണമെന്ന്,പിന്നേ പുതുതായി വാങ്ങിയ ബെൻസിൽ ഒരു ട്രിപ്പും.,കോളേജിൽന്ന് എന്റെ കൂടെ പോന്നു,പിന്നേ പാർക്കിലും ബീച്ചിലും ഒന്ന് കറങ്ങിയ ശേഷം നേരെ ഫ്ലാറ്റിലേക്ക്...അവൾക്കാണങ്കിലോ എന്നോട് ഒടുക്കത്തെ ഒരു റൊമാൻസ്..ഒന്നും വേണ്ടെന്ന് വെച്ചു പോരാമെന്ന് വിചാരിച്ചപ്പോ അവൾക്ക് ഇനിയും എൻജോയ്മെന്റ് വേണമെന്ന്..കുറേ കാലം ദുബായിലേ അടച്ചിട്ട വീട്ടിൽ കഴിഞ്ഞ കുട്ടിയല്ലേ..മോഡേൺ ആയി ഒന്ന് എൻജോയ് ചെയ്യാമെന്ന് ഞാനും വിചാരിച്ചു..ഹൊ ആ നേരത്തൊക്കേ അവളുടെ ഒരു ഉത്സാഹം കാണണമായിരുന്നു..പറയുന്നത്കൊണ്ട് ഒന്നും തോന്നരുത് സുമേ..അവളൊരു ആറ്റം ചരക്കാ..." അറപ്പ് തോന്നിക്കുന്ന അവന്റെ സംസാരം കേട്ടുനില്കാൻ ആവുന്നില്ലന്ന് കണ്ടതോടെ ഞാൻ പെട്ടന്ന് അവനിൽ നിന്നും മുഖം തിരിച്ചു.. "എന്നാലുമെന്റെ സുമേ,.ഇത്ര കാലത്തോളമായി ഞാൻ എത്ര പെണ്ണിനെ അനുഭവിച്ചിട്ടുണ്ടെന്നറിയോ.,

മുഖസ്തുതി പറയാണെന്ന് വിചാരിക്കരുത് അതിലേറ്റവും എനിക്ക് പ്രിയപെട്ടത് നീതന്നെയാണ്.,ആദ്യപ്രണയത്തോടെ പെണ്ണന്ന വർഗത്തോട് എനിക്കിങ്ങനൊരു ആർത്തി തോന്നാൻ തന്നെ കാരണക്കാരി നീയല്ലേ അത്കൊണ്ടാകും...എന്നാലും അന്നത്തെ എല്ലുന്തി മെലിഞ്ഞ ആ കുട്ടിയിൽ നിന്നും ആരും കണ്ടാലൊന്നു നോക്കിപോകുന്ന പെണ്ണായി നീ മാറിയത് ഇപ്പോഴും എനിക്കങ് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.." അത്രയും പറഞ്ഞുകൊണ്ടവൻ കസേരയിൽ നിന്നും എഴുന്നേറ്റ് വീണ്ടും എന്റെ അരികിലേക്ക് നടന്നടുക്കുവാൻ തുടങ്ങി... അവന്റെ സംസാരം കൊണ്ടോ ചുറ്റിലും വ്യാപിച്ച ചോരയുടെ മനംമടുപ്പിക്കുന്ന ഗന്ധംകൊണ്ടോ ശരീരമൊന്നു അനക്കാൻ കൂടികഴിയാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ... എനിക്ക് പിറകിൽ വന്നശേഷമവൻ പതിയെ അഴിച്ചിട്ട എന്റെ മുടിഴിയകൾ കയ്യിലെടുത്തു... "നിന്റെയീ മുടിയിലേ കാച്ചിയ എണ്ണയുടെയും വാടിയ തുളസിക്കതിരിന്റെയും ഗന്ധം എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്നുണ്ട് സുമേ.," അതും പറഞ്ഞുകൊണ്ടവൻ പിന്നിൽ നിന്നും എന്റെകഴുത്തിലൂടെ കയ്യിട്ടശേഷം എന്നെ അവനിലേക്ക് ചേർത്തുനിർത്തി.., "ഒരു പെണ്ണിന്റെ കൂടെ ഒരിക്കലേ മാർക്കോ അന്തിയുറങ്ങാറുള്ളൂ.,പക്ഷെ എനിക്ക് നിന്നെ,നിന്നെ മാത്രം ഒരുരാത്രി കൂടി വേണം നന്നായൊന്നു അനുഭവിക്കാൻ.,പറ്റില്ലെന്ന് മാത്രം പറയരുത്,അതിന് വേണ്ടിയാ ചേട്ടനീ മഴയത്ത് നിന്നെതേടിവന്നെ...

മാർക്കോയുടെ നേരെ ഇന്നേവരെ കൈ ചൂണ്ടാൻ പോലും ഒരുത്തിയും ഇതുവരെ വളർന്നിട്ടില്ല,ഇതിപ്പോ നീ കാരണം നോക്ക് എന്റെ ചോരയാ ഈ ഒലിച്ചിറങ്ങിയതെല്ലാം അതും ചേട്ടൻ ക്ഷമിക്കാം,പക്ഷെ ഇന്നൊരു രാത്രി നീ എന്റെ കൂടെ കഴിയണം,അതിന്റെ കൂടെ ഒരു വാക്കും കൂടെ ഞാൻ തരാം..അതിന് ശേഷം മാർക്കോ നിന്റെ ജീവിതത്തിലേക്ക് കടന്നുവരില്ല,നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി..." സംസാരശേഷം പതിയെ എന്റെ തോളിൽ ഒരുമ്മ വെച്ച ശേഷം മേശപ്പുറത്തുള്ള സിഗരറ്റ് പാക്ക് കയ്യിലെടുത്ത് അവൻ പുറത്തേക് നടക്കാൻ തുടങ്ങി..കോണിപ്പടിയിൽ എത്തിയ ശേഷം എന്തോ ഓർത്തെടുത്തത് പോലെ പെട്ടന്നവൻ അവിടെ തന്നെ നിന്നു.. "ഓഹ് പറയാൻ മറന്നു.,രാത്രി എട്ട് മണിക്ക് എന്റെ ഫ്ലാറ്റിലേക്ക്.,ഇവിടെ അടുത്താണല്ലോ,അന്ന് പാർട്ടിക്ക് വന്നത്കൊണ്ട് നിനക്ക് വഴിയും അറിയുമായിരിക്കും..മറക്കരുത്..മറന്നാൽ..മാർക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്തൊരു മുഖം കൂടി നീ കാണും.." അവൻ താഴെക്ക് സ്റ്റെപ്പുകളിറങ്ങിപ്പോകുന്ന ശബ്ദം കേൾക്കാം.,അതെന്റെ മാനത്തിന് വിലപറഞ്ഞുറപ്പിച്ചുള്ള പോക്കാണ്.,ഇനിയെന്ത് ചെയ്യണം ഞാൻ,ഒരിക്കൽ കൂടി അറിഞ്ഞുകൊണ്ട് അവന്റെ മോഹം തീർക്കാൻ കിടന്നുകൊടുക്കണോ,

അതോ ആർക്കും ബാധ്യതയാവാതെ ഇനിയും ഇതെല്ലാം കാണാനും കേൾക്കാനും നില്കാതെ സ്വയം തീർക്കണോയെന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത് എന്റെ ചുമലിൽ ഒരു നനുത്ത കൈസ്പർശം..വർഷ.. അവന്റെ സംസാരം അവളും കേട്ടിരിക്കണം.,വല്ലാത്തൊരു മുഖഭാവത്തോടെയും നിസ്സഹായതയോടെയും എന്റെ മുഖത്തേക്കും നോക്കിയിരിപ്പാണ്..ഒലിച്ചിറങ്ങുന്ന കണ്ണുനീരിനിടയിലും ഞാനവളോടൊന്ന് പുഞ്ചിരിച്ചു കാണിച്ചു പതിയെ റൂമിലേക്ക് നടന്നു... എന്തുചെയ്യണമെന്നറിയാതെ നനഞൊട്ടിയ വസ്ത്രം പോലും മാറാതെ ഞാൻ കിടക്കയിൽ വന്നുകിടന്നു..ഒരു മരവിപ്പ് പോലെ തോന്നുന്നു.,കോളേജിൽ നിന്നും മറ്റുള്ള കുട്ടികൾ വരുന്നത്കണ്ടതോടെ കണ്ണുതുടച്ചു അണിഞ്ഞ വസ്ത്രം മാറി നേരെ അവരുടെ ഇടയിലേക്ക്..മിണ്ടിയും പറഞ്ഞും ഇരിക്കുന്നതിനിടയിൽ സമയം ആറടിക്കുന്ന ശബ്ദം കേട്ടുക്ലോകിൽ നിന്നും..

അവനെനിക്ക് തന്ന സമയത്തിന് ഇനി രണ്ടുമണിക്കൂർ മാത്രം ബാക്കി., സമയം പിന്നെയും നീങ്ങികൊണ്ടിരുന്നു.,ഇടയിൽ വർഷയെന്റെ കൈപിടിച്ച് നേരെ റൂമിലേക്ക് നടന്നു.,കയറിയത് പാടെ വാതിൽ അടച്ചു കുറ്റിയിട്ട് അവളും കരയാൻ തുടങ്ങി., "എന്ത് ചെയ്യണം സുമേ ഞാൻ,അവനെ നിന്നിലേക്ക് അടുപ്പിക്കാനുള്ള ഒരു കാരാണക്കാരി ഞാനല്ലേ,ഞാനും ഇതിനൊക്കെ കൂട്ടുനിൽക്കായിരുന്നില്ലേ.,അവന്റെയുള്ളിൽ ഇത്രത്തോളം വിഷമുണ്ടെന്നറിയാൻ വൈകിപ്പോയെടി..ഇനിയെന്ത് ചെയ്യും നീ..അവിടേക്ക് പോകുന്നുണ്ടോ.." മറുപടി നൽകിയില്ല,പറയാൻ എനിക്ക് മറുപടികിട്ടിയില്ലെന്ന് വേണം പറയാൻ.,എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ഞാൻ ക്ലോകിലേക്കും കണ്ണ്നട്ടിരുന്നു.,അതിലെ സെക്കന്റ്‌ സൂചിയുടെ വേഗതയേക്കാൾ പതിൻമടങ്ങ് വേഗത്തിൽ എന്റെ ഹൃദയം മിടിക്കുന്നത് കേൾക്കാമെനിക്ക്.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story