താലി: ഭാഗം 28

thali alrashid

രചന: അൽറാഷിദ് സാൻ

എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ഞാൻ ക്ലോകിലേക്കും കണ്ണുനട്ടിരുന്നു.,അതിലെ സെക്കന്റ്‌ സൂചിയുടെ വേഗതയേക്കാൾ പതിൻമടങ്ങ് വേഗത്തിൽ എന്റെ ഹൃദയം മിടിക്കുന്നത് കേൾകാം എനിക്ക്.., ഒരിക്കൽ അറിഞ്ഞുകൊണ്ടായിരുന്നില്ലെങ്കിൽ ഇപ്പോഴിതാ അറിഞ്ഞുകൊണ്ട്.,എനിക്ക് മുൻപിൽ മറ്റുവഴികളില്ല,ഈയൊരു സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങി അച്ഛനോടെല്ലാം തുറന്നുപറഞ്ഞാലും, എന്റെ നിരപരാധിത്തം തെളിയിക്കാൻ എനിക്ക് കഴിയണമെന്നില്ല.,നാടുവിട്ട് ഹോസ്റ്റൽ റൂമിൽ കഴിയുകയായിരുന്ന ഈ മകളുടെ കാമകേളികൾ എന്നെ അതിനെ അച്ഛനും വിലയിരുത്തുകയൊള്ളു.,അറിയാതെയാണങ്കിലും ഒരു കണക്കിന് ഈ മകളുടെ മാനത്തിന്റെ വിലയാണ് ഇന്നാ വീട്ടിലെ സന്തോഷങ്ങൾക്ക് കാരണം.,പട്ടിണിയില്ലാതെ എന്റെ കുടുംബം കഴിഞ്ഞുപോകാനുള്ള ജോലി മാർക്കോയുടെ ദാനമായിരുന്നല്ലോ.., സമയം ഏഴ് അടിച്ചതോടെ ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റു,കുളിച്ചു വസ്ത്രം മാറലും കഴിഞ്ഞു.,ഉള്ളതിൽ വെച്ച് നല്ലതുതെന്നെ അണിഞൊരുങ്ങി,.കട്ടിയിൽ വാലിട്ട് തന്നെ കണ്ണെഴുതി,..

എല്ലാം കണ്ട് വർഷ നിസ്സഹായതയോടെ നിൽക്കുന്നുണ്ടായിരുന്നു., മുഖം പൊത്തി കരഞ്ഞുകൊണ്ടിരിക്കുന്ന വർഷയുടെ മുഖം ഞാൻ പതിയെ കയ്യിലെടുത്തു., "വിഷമിക്കണ്ട.,ഞാനെന്ന സുമ എന്നെ മരിച്ചതാണ്,എന്റെ വീട്ടുകാരുടെ അവസ്ഥ എന്നത് കൊണ്ട് മാത്രമാണ് ഞാനിപ്പോൾ ജീവിച്ചിരിക്കുന്നത്.,ഒരിക്കൽ കൂടി അവന്റെ മുന്നിലൊന്നു കിടന്ന് കൊടുക്കാൻ എനിക്കിപ്പോ നാണക്കേക്കേടൊന്നും തോന്നുന്നില്ല വർഷേ, അതും കൂടി കഴിഞ്ഞാൽ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടാലോ എന്നൊരു ചിന്തയെ എനിക്കൊള്ളൂ.,നീ വിഷമിക്കാതിരിക്ക്,ഞാൻ പോയി പെട്ടന്ന് തിരിച്ചുവരാം,.ജീവനുണ്ടെങ്കിൽ..." നിറകണ്ണുകളാലെ അത്രയും പറഞ്ഞ ശേഷം ഞാൻ തിരിഞ്ഞു നടന്നു.,അല്ലെങ്കിലും എല്ലാം നഷ്ടപെട്ട എനിക്കിനി എന്തിനെ പേടിക്കണം. നേരെ റൂമിൽ നിന്നിറങ്ങി നടന്നു.,ഒരു പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമെ കാണുകയൊള്ളൂ.,എങ്കിലും അവൻ പറഞ്ഞ സമയത്തിന് ഇനിയും മുപ്പത് മിനുറ്റെങ്കിലും ബാക്കികാണും.,എന്തോ ഒന്ന് മറന്നത് പോലെ തോന്നുന്നുണ്ട്,

അതെന്താണെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല.,കിട്ടി... ഞാൻ കുളിക്കാൻ കയറിയ സമയം എവിടെനിന്നോ അവൾകൊണ്ടുവന്നു കയ്യിൽ തന്ന മുല്ലപ്പൂവ്..,ആണിനെ പെണ്ണിലേക്ക് സ്വാധീനിക്കാൻ കഴിയുന്ന കാന്തിക ശക്തിയുണ്ടത്രേ അതിന്..അത് ചൂടിയാലേ ഞാനെന്ന പെണ്ണ് ഒരു വേശ്യയുടെ രീതിയിലേക്ക് മാറുകയൊള്ളു എന്നർത്ഥം... അതിന്റെയൊരു കുറവ് വേണ്ട,വേഗത്തിൽ തിരിഞ്ഞു ഹോസ്റ്റൽ റൂമിലേക്ക് നടന്നു,സമയം ഏഴും കഴിഞ്ഞതിനാൽ ഹോസ്റ്റലിന് പുറത്ത് ആരെയും കാണുന്നില്ല.,റൂമിന്റെ അടുത്തെത്തിയതും വാതിൽ അടച്ചിട്ടുണ്ട്,അവൾ ചിലപ്പോ കുളിക്കാൻ കയറിയതാവണം,ശല്യപ്പെടുത്തേണ്ടന്ന് വിചാരിച്ചു നേരെ പാതി തുറന്ന ജനലിന്റെ അരികിലേക്ക് നടന്നു.,ജനാലയ്ക്കരികിലുള്ള ടേബിളിൽ മുല്ലപ്പൂ കൊണ്ടുവന്ന കവർ കിടപ്പുണ്ട്,കൈനീട്ടി അത് കയ്യിലെടുത്ത് മുടിയുടെ പിറകിൽ ഒതുക്കിവച്ചു തിരിയുന്നതിനിടയിലാണ് അടക്കി പിടിച്ചുള്ള അവളുടെ സംസാരം ഞാൻ കേട്ടത്.., "അവള് പോയിട്ടുണ്ട്.,ഇപ്പൊ അവിടെ എത്തിക്കാണും..അല്ല എന്താ മാർക്കോയുടെ പ്ലാൻ..

അവന്റെ ആവിശ്യം കഴിഞ്ഞാൽ ഇവിടെ കൊണ്ടുവന്നു ആക്കുമോ അതോ..," "അതെനിക്കും അറിയില്ല..അവന്റെ സ്വഭാവം വെച്ച് തന്തയില്ലായ്മ കാണിക്കുമെങ്കിലും പറഞ്ഞ വാക്ക് പാലിക്കുന്നവനാ..അവളെ പിന്നേ വിടുമായിരിക്കും.." മറുപടിയിൽ ഞാൻ കേട്ടത് അവളുടെ കിരണേട്ടന്റെ ശബ്ദം..,ഞാൻ പുറത്തേക്കിറങ്ങിയപ്പോയെക്കും അവനിങ്ങോട്ടേക്ക് എത്തിയിരിക്കുന്നു.,അതും ഹോസ്റ്റൽ റൂമിലേക്ക്., "അവൾക് നിന്നെ സംശയമൊന്നും തോന്നിയിട്ടില്ലല്ലോ.," "ഇല്ല കിരണേ..,ഹൊ അവളുടെ മുന്നിൽ അഭിനയിക്കാൻ ഞാൻ പെടുന്നപാട് എനിക്കേ അറിയൂ,.അതൊരു പാവം പിടിച്ച പെണ്ണായത് കൊണ്ടാ എന്നെയിങ്ങനെ കണ്ണടച്ചു വിശ്വസിക്കുന്നെ..മാർക്കോയുടെ മോഹം തീർക്കാനാണ് ഞാനിത്ര കാലം അവളുടെകൂടെ ഒരു ഫ്രണ്ടായി നടന്നതെന്ന സത്യം അവളറിയാൻ പാടില്ല..,അവൾക്കെന്നോടുള്ള സ്നേഹവും വിശ്വാസവും അത്രത്തോളമുണ്ട്.,പക്ഷെ മാർക്കോയുടെ ആവിശ്യം നടത്താൻ ഇതെല്ലാതെ എന്ത് ചെയ്യാൻ.,അവൾക് വേണ്ടി അവന്റെ കയ്യിൽ നിന്നും വാങ്ങിച്ച പൈസയുടെ കണക്കൊക്കെ ഓർമയില്ലെ കിരണേ..,

എന്നാലും അവള്ടെ മുന്നിൽ നിന്നെയെന്റെ കാമുകൻ ആക്കേണ്ടിയിരുന്നില്ല..കസിൻബ്രദറായ നിന്നെ ഞാൻ അവളുടെ മുന്നിൽ കിടന്ന് പ്രേമിക്കുന്നു,ചിരിക്കുന്നു...കെട്ടിപ്പിടിക്കുന്നു.,അന്ന് അത്രേം പൈസ തന്നത് കൊണ്ടാ അല്ലെങ്കിൽ ഇത്രേം വലിയൊരു ചതിക്ക് ഞാൻ കൂട്ട്നിൽക്കില്ലായിരുന്നു..," "ഹൊ ഇതാണ് പെണ്ണെന്ന വർഗം.,അവന്റെ മുന്നിലേക്ക് സുമയെ എത്തിക്കാനുള്ള സകല പ്ലാനിങ്ങും നിന്റെ ബുദ്ധിയിൽ നിന്ന്.,അതിന്റെ കൂടെ ഒരു നല്ല ഫ്രണ്ടായിട്ടുള്ള നിന്റെയീ അഭിനയവും..സമ്മതിക്കണം നിന്നെ,..അതൊക്കെ അവിടെ നിക്കട്ടേ .,,ഒരിക്കലും സാധിക്കില്ലെന്ന് വിചാരിച്ച കാര്യം എങ്ങനെ നടത്തി നീ.." "അതൊക്കെ നിസ്സാരമായിരുന്നു,അവളൊരു പാവം പിടിച്ച പെണ്ണായത് കൊണ്ട് കുറച്ചെങ്കിലും പണത്തിനോട്‌ ഭ്രമം കാണുമെന്നു വിചാരിച്ചിരുന്നു,.അങ്ങനെ ആയിരുന്നെങ്കിൽ കുറച്ചധികം പണം കാണിച്ചു അതിലൂടെ ഞാനവളെ മാർക്കോക്ക് മുൻപിൽ എത്തിക്കുമായിരുന്നു.,പക്ഷെ അവിടെയും എനിക്ക് തെറ്റി..ദുരിതം കണ്ടുവളർന്ന അവൾക് പണത്തിന്റെ വില എന്താണെന്നു നന്നായിട്ട് അറിയാമായിരുന്നു,അത്കൊണ്ട് ആ ശ്രെമം വേണ്ടെന്ന് വെച്ചു.,

അവളുടെ ഇഷ്ടങ്ങളറിയാനും അതുവഴി അവനിലേക്കെത്തിക്കാനും നോക്കണമായിരുന്നു പിന്നീട്..പക്ഷെ സ്നേഹത്തിന് മാത്രമേ അവളെ കീഴ്പെടുത്താൻ കഴിയുകയൊള്ളന്ന് കണ്ടുപിടിക്കാൻ ഒരുപാട് നാളൊന്നും വേണ്ടി വന്നില്ല എനിക്ക്.,പിന്നേ അവളുടെ മനസ്സിൽ വേറാരെങ്കിലും ഉണ്ടോന്നറിയാൻ വേണ്ടിയാണ് അതവളോട് ചോദിച്ചത്.,അവളുടെ വായിൽ നിന്നും ആദ്യമേ മാർക്കോയുടെ പേര് കേട്ടതോടെ എന്റെ പകുതി ജോലി കുറഞ്ഞു..പിന്നേ നമ്മുടെ പ്ലാനിങ് പോലെ സ്നേഹിക്കുന്നതായുള്ള അവന്റെ അഭിനയവും അവളുടെ ചിന്തകളിലേക്ക് അവനെകുറിച്ചുള്ള എന്റെ കുറച്ച് സംസാരം കൂടി കയറ്റിവിട്ടതോടെ സംഭവം ഏറ്റു..പെണ്ണ് പതുക്കെ മാറാൻ തുടങ്ങി.., എന്നാലും ഈയൊരുത്തിക്ക് വേണ്ടി അവളറിയാതെ ഈ കോളേജിൽ അഡ്മിഷന് വാങ്ങിച്ചതും അവന്റെ ബുദ്ധിയല്ലേ,.പിന്നേ അവന്റെ ആ ആക്‌സിഡന്റ്,അതെന്റെ ബുദ്ധിയും..ഒരു കണക്കിന് അവനങ്ങനെ കിടന്നത് കൊണ്ടല്ലേ അവർ തമ്മിൽ ശെരിക്കും അടുക്കാൻ തുടങ്ങിയത്,എന്തായാലും എല്ലാം അവന്റെ ചൊൽപ്പടിക്ക് വന്നല്ലോ,വാങ്ങിയ കാശിന് ഞാൻ നന്ദിയും കാണിച്ചു...

ആ ചാപ്റ്റർ ക്ലോസ്..." "ഹൊ എന്തായാലും അവളുടെ കണ്ണിൽ മാർക്കോ മാത്രമേ ഇപ്പൊ ശത്രുവായൊള്ളു,നീയൊരു പതിവ്രതയും.,കൊള്ളാം..അതല്ല നിങ്ങൾ തമ്മിലുള്ള ഇടപാട് കഴിഞ്ഞത് കൊണ്ട് ഇതാ അവൻ പറഞ്ഞ പൈസ ഫുള്ളും ഞാൻ കൊണ്ടുവന്നിട്ടുണ്ട്.,ഇനി എന്നെക്കൂടി പരിഗണിക്ക് അതും കഴിഞ്ഞു ഞാനങ്ങു പൊക്കോളാം..," "ഒന്നടങ്ങ് മോനെ.,നിനക്ക് പൈസ മാത്രം പോരല്ലോ എന്നേം കൂടി വേണ്ടേ.,അത്കൊണ്ട് ഞാനൊന്ന് കുളിച്ചു ഫ്രഷ് ആയി വരാം,.ആ മാർക്കോയുടെ കൂടെ ഒന്ന് കിടന്ന്കൊടുത്തതാ ഈ കാണുന്നെ..ശെരിക്കും അനുഭവിച്ചിട്ടേ അവനേത് പെണ്ണിനേയും ഒഴിവാക്കിവിടാറുള്ളൂ.,ഇനിയാ പെണ്ണിനെ കൊല്ലാതെ വിട്ടാൽ ഭാഗ്യമെന്ന് കൂട്ടിയാൽ മതി.." ഒരു പൊട്ടിച്ചിരിയോടെ കിരൺ നൽകിയ ബാഗ് അലമാരയുടെ മുകളിലേക്ക് വെച്ചശേഷം,അവൾ മുണ്ടെടുത്ത് കുളിമുറിയിലേക്ക് കയറുന്നത് ഒരു മരവിപ്പോടെ ജനലിന്റെ വിടവിലൂടെ ഞാൻ നോക്കിനിന്നു.,. വൈകിയാണങ്കിലും ഞാനാ സത്യം മനസ്സിലാക്കി.,യഥാർത്ഥത്തിൽ ഒരു നല്ല സൗഹൃദമായി വർഷ എനിക്ക് മുൻപിൽ അഭിനയിക്കുകയായിരുന്നു.,

അവരുടെ പ്ലാനിങ്ങുപോലെ ഒന്നുമറിയാതെ ഒരു കളിപ്പാവയായി ഞാൻ മാറുകയായിരുന്നു ഇത്രനാൾ.,.എന്നോ മാർക്കോയുടെ ഉള്ളിൽ ജനിച്ച ഞാനെന്ന കാമത്തിനെ ഒരു പ്രണയത്തിന്റെ രൂപത്തിൽ എന്നെയവന് മുൻപിൽ എത്തികുകയെന്ന ജോലി അവൾക്കുള്ളതായിരുന്നു.,അവളത് ഭംഗിയായി നിറവേറ്റുകയും ചെയ്തു.,അതിനുള്ള പ്രതിഫലമാണ് കിരൺ നൽകിയ ആ ബാഗിനുള്ളിലേ പണം.., "നമ്മളോട് നല്ലത് പറയുന്നവർ നമുക്ക് നല്ലതേ ചെയ്യുകയൊള്ളന്ന് വിചാരിക്കരുത്,തേൾ കുത്തിയാൽ മാത്രമല്ല,തേനീച്ച കുത്തിയാലും വിഷമാണ്.." ചെറുപ്പം തൊട്ടേ അമ്മയെന്നോട് പറയാറുള്ള ആ വാക്കുകൾ ഒരു മിന്നായം പോലെ മനസ്സിലൂടെ കടന്നുപോയി.,കണ്ണടച്ച് വിശ്വസിച്ചവൾ പോലും പണത്തിനു വേണ്ടി സൗഹൃദം എനിക്ക് മുൻപിൽ അഭിനയിക്കുകയായിരുന്നത്രേ.,എല്ലാം ആത്മാർത്ഥയുള്ളതാണെന്ന് വിശ്വസിച്ച എനിക്ജ് തെറ്റിപ്പോയിരിക്കുന്നു., അവളുടെ വാക്കുകളൊക്കെയും ഒരു തീ മഴ കണക്കേ മനസ്സിനെ പൊള്ളിച്ചുകൊണ്ടിരുന്നു.,പതിയെ അവിടെയിരുന്നു കണ്ണീർ വാർക്കുന്ന സമയം.,

കുളിമുറിയുടെ വാതിൽ തുറന്ന വർഷ പാതി നഗ്നയായി കിരണിന് മുന്നിൽ വന്നു നിന്നു,ഉടുത്തിരിക്കുന്ന മുണ്ടും അവൾ ഒരു കാമചിരിയോടെ അവന് മുന്നിൽ തുറക്കുകയാണെന്ന് കണ്ടതോടെ കണ്ണുകൾ ഇറുകിയടച്ചുകൊണ്ട് ഞാൻ പിന്നിലേക്ക് മാറിനിന്നു.,എന്റെ വർഷയ്ക്ക് എങ്ങനെ മാറാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഞാൻ.,ഇനിയവിടെ നടക്കാൻ പോകുന്നതെന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതെയൊള്ളു.,എന്നെ ചതിക്കാൻ കൂട്ട് നിന്നതിന് കിരണിനുള്ള പ്രതിഫലം.,അവളുടെ ശരീരവും കുറച്ച് പൈസയും.., പ്ലസ് ടു കഴിഞ്ഞ ശേഷം ഒരുത്തന്റെ കൂടെ കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കണമെന്ന അമ്മയുടെ തീരുമാനത്തെ അന്ന് അച്ഛന്റെ കൂടെ നിന്ന് ഒരുപോലെ തള്ളിപറഞ്ഞവളാണ് ഞാൻ.,അന്ന് അമ്മ പറഞ്ഞത് എന്റെ നല്ലതിന് വേണ്ടിയാണെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.,ആ അമ്മയെയും അച്ഛനെയും വഞ്ചിച്ച് എത്രനാൾ ജീവിക്കാൻ ആവുമെനിക്ക്.,അറിയില്ല,പെണ്ണെന്നാൽ കാമമാണെന്നുള്ള ഈ കാലത്തിന്റെ ചിന്ത മാറാത്തിടത്തോളം കാലം ഇതിങ്ങനെ തുടർന്നുകൊണ്ടിരിക്കും.., ഓരോന്നു ചിന്തിച്ചിരിക്കുന്ന സമയം അവരുടെ കാമകേളികൾ കഴിഞ്ഞതു കൊണ്ടാകും പതിയെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു,.

വാതിലിന് പുറത്തേക്ക് തലയിട്ട് ഒന്ന് എത്തിനോക്കി ആരുമില്ലന്ന് ഉറപ്പ് വരുത്തിയ ശേഷം കിരൺ പുറത്തേക്ക് പോകുന്നത് കണ്ടു.,വർഷ വാതിൽ അടച്ച ശേഷം നേരെ കട്ടിലിൽ വന്നിരുന്ന് എന്റെ മാനത്തിന് മാർക്കോ നൽകിയ പൈസ എണ്ണിനോക്കുന്ന തിരക്കിലായിരുന്നു.,കുറച്ച് നേരം ആ നിൽപ്പ് തുടർന്നു,പതിയെ കണ്ണ് തുടച്ചു വാതിൽ മുട്ടി.., കുറച്ച് നേരം കഴിഞ്ഞതോടെ അവൾ വന്നു വാതിൽ തുറന്നു.,പെട്ടന്ന് എന്നെ കണ്ടതും അവളുടെ മുഖത്തൊരു ഞെട്ടൽ മിന്നിമറഞ്ഞത് ഞാൻ കണ്ടിരുന്നു.,അത് ശ്രദ്ധിക്കാതെ ഞാൻ അലമാരയിൽ നിന്നും എന്റെ ബാഗെടുത്ത് അതിലേക്ക് വസ്ത്രങ്ങൾ വാരിനിറയ്ക്കാൻ തുടങ്ങി.,എല്ലാം ഇവിടെ വെച്ച് അവസാനിച്ചിരിക്കുന്നു..വര്ഷയും മാർക്കോയും കോളേജും പഠിത്തവുമെല്ലാം.. 'നീ അവിടേക്ക് പോയില്ലെ സുമേ' യെന്ന് അവൾ ആവർത്തിച്ചാവർത്തിച്ച് ചോദിക്കുന്നുണ്ട്.,

അതിനും എന്റെ കയ്യിൽ മറുപടിയില്ല,മറുപടി പറഞ്ഞാൽ അതൊരു പൊട്ടിത്തെറിയിലേ അവസാനിക്കു എന്നത് എനിക്കുറപ്പായിരുന്നു., ഇറങ്ങാൻ നേരം എന്റെ കയ്യിൽ പിടിച്ച വർഷയുടെ വിരലുകളെ ബലമായി വിടുവിച്ച് എന്റെ ജീവിതം ഇങ്ങനെ ആക്കിതീർത്തവൾക്ക് അവസാനമായൊരു പുഞ്ചിരിയും സമ്മാനിച്ച് ഞാനന്നാ ഹോസ്റ്റൽ റൂമിനോട്‌ വിടപറഞ്ഞു., അപ്പോയെക്കും മാർക്കോയെനിക്ക് വിധിച്ചിരുന്ന അവസാന സമയമായ എട്ടു മണിയുംകഴിഞ്ഞിരുന്നു., നേരെ നാട്ടിലേക്ക്.,ഇനിയും മനസ്സാക്ഷിയെയും എന്റെ മാതാപിതാക്കളെയും വഞ്ചിക്കാൻ ആവില്ലെനിക്ക്.,അവസാനമായി അവരെയൊന്നു കാണണം,പിന്നേ അച്ഛൻ മരംമുറിക്കാൻ കൊണ്ടുപോകാറുള്ള നീളമുള്ള കയറിൽ എല്ലാം അവസാനിപ്പിക്കണം എനിക്ക്,എന്നെന്നേക്കുമായി... നാട്ടിലേക്കുള്ള ബസ്സിൽ കയറിയിരുന്നു ഓരോന്നു ചിന്തിച്ചുകൂട്ടുമ്പോയും ഞാനറിഞ്ഞിരുന്നില്ല, മറ്റൊരു വിപത്ത് എന്നെയും കാത്ത് നാട്ടിലിരിപ്പുണ്ടെന്ന്.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story