താലി: ഭാഗം 29

thali alrashid

രചന: അൽറാഷിദ് സാൻ

നാട്ടിലേക്കുള്ള ബസ്സിൽ കയറിയിരുന്നു ഓരോന്നു ചിന്തിച്ചു കൂട്ടുമ്പോയും ഞാനറിഞ്ഞിരുന്നില്ല,മറ്റൊരു വിപത്ത് എന്നെയും കാത്ത് നാട്ടിലിരിപ്പുണ്ടെന്ന്.. തണുത്തകാറ്റ് മുഖത്തേക്കടിക്കാൻ തുടങ്ങിയതും കണ്ണുകൾ താനെ അടയുന്നത് പോലെ,കണ്ണടച്ചാൽ കാണുന്നത് എന്റെ മരണം മാത്രം.,അത് മനസ്സിൽ കൊണ്ട് നടക്കുന്ന ഞാൻ മറ്റെന്ത്‌ സ്വപ്നം കാണാനാണ്., പ്ലസ് ടു കഴിഞ്ഞു ഈ വലിയ കോളേജിലേക്ക് വന്നുകയറുമ്പോൾ എന്തെല്ലാം മോഹങ്ങളുണ്ടായിരുന്നെനിക്ക്.,പഠിച്ചു ഒരു നല്ല ജോലിവാങ്ങി അച്ഛനെ കൂലിപ്പണിക്ക് പറഞ്ഞയക്കുന്നത് നിർത്തണം.,അതായിരുന്നെന്റെ ഏറ്റവും വലിയ ആഗ്രഹം.,ഇതെന്റെ മോളാണെന്ന് മറ്റുള്ളവർക്ക് മുന്നിൽ അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന അച്ഛന്റെ മുഖം എത്രയോ രാത്രികളിൽ ഞാൻ സ്വപ്നം കണ്ടിരിക്കുന്നു..ദാരിദ്ര്യം കൊണ്ട് മാത്രം സന്തോഷങ്ങളും ചിരികളും നിഷേധിക്കപെട്ട എന്റെ കുഞ്ഞനിയൻമാർ.,എന്നും രോഗമാണെങ്കിലും കടമകളെല്ലാം മുറക്ക് നിറവേറ്റുന്ന എന്റെ പൊന്നമ്മ..സമ്പത്തിന് മാത്രം കുറവുണ്ടായിരുന്നൊള്ളൂ ആ കൊച്ചു കുടിലിൽ., എത്ര പെട്ടന്നാണ് എല്ലാം തകിടം മറിഞ്ഞത്,അവന്റെ വഞ്ചനയ്ക്ക് മുൻപിൽ എല്ലാം ഞാൻ മറന്നുപോയതാകണം,എന്റെ ലോകം അവനിലേക്ക് മാത്രമായി ചുരുക്കപെട്ടിരുന്നു..,

എങ്കിലും വർഷ.,എന്റെ പ്രാണനായിരുന്നവൾക്ക് പോലും പണത്തിനു വേണ്ടി എന്നെ ചതിക്കാൻ കഴിഞ്ഞങ്കിൽ അതെന്റെ മാത്രം തെറ്റുതന്നെയാണ്.,അവളുടെ ചിരിക്ക് പിന്നിലെ ചതി ഞാൻ മനസ്സിലാക്കാതെ പോയി.. ഓരോന്നു ചിന്തിച്ചുകൂട്ടുന്നതിനിടയിലെപ്പോയോ ഉറക്കത്തിലേക്ക് വീണിരുന്നു., സ്ഥിരമായി നാട്ടിലേക്ക് പോവാറുള്ള ബസ്സിലേ കണ്ടക്ടർ ചേട്ടൻ വന്നേനെ ഉറക്കെ വിളിച്ചതും പെട്ടന്ന് കണ്ണ് തുറന്ന് ഞാൻ ചാടിയെഴുന്നേറ്റു.., "മോളിറങ്ങുന്നില്ലേ,.നാടെത്തി.," കണ്ണുതിരുമ്മി സീറ്റിൽ നിന്നെഴുന്നേറ്റു,നേരം പുലരുന്നൊള്ളൂ,നല്ല തണുപ്പ്.ബാഗിൽ നിന്നും ഒരു തുണിയെടുത്ത് പുതച്ചുകൊണ്ട് ഞാൻ ഇറങ്ങി നടന്നു.,വല്ലാതെ വിശക്കുന്നുണ്ട്,കഴിയുന്നത്ര വേഗത്തിൽ ഞാൻ വീടിനെ ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു... കുറച്ചകലെയായി എനിക്കിപ്പോൾ വീടുകാണാം.,സാധാരണയായി ഈ സമയങ്ങളിൽ വീട്ടിൽ വെളിച്ചം കാണാറുണ്ട്.,അമ്മ എഴുന്നേൽക്കാൻ വൈകാറില്ല,ഈശ്വരാ ഇനി അസുഖം വല്ലതും.,ചിന്തിച്ചു നില്കാൻ സമയമില്ലാത്തതിനാൽ ഞാനോടി വീടിന് മുന്നിൽ വന്നുനിന്നു.,ഉറക്കെ അമ്മയെയും അച്ഛനേയും വിളിച്ചു നോക്കിയെങ്കിലും മറുപടിയൊന്നും കേൾക്കാതെ വന്നതോടെ എന്റെയുള്ളിൽ ഭയം വന്നുനിറയാൻ തുടങ്ങിയിരുന്നു.,

വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലാണ്.,തള്ളിനോക്കിയെങ്കിലും തുറക്കാനാവുന്നില്ല... കഴിയുന്നത്ര ബലമുപയോഗിച്ച് തള്ളിനോക്കി.,ഇല്ല കഴിയുന്നില്ല,.ക്ഷമ നശിച്ച ഞാൻ പിറകിലേക്ക് അല്പം മാറിനിന്ന് ഓടിവന്നു വാതിലിൽ തള്ളിയതും ഒരു വലിയ ശബ്ദത്തോടെ വാതിൽ തകർന്ന് ഞാൻ ഉള്ളിലേക്ക് വീണു., വീഴ്ചയുടെ ആഖാതത്തിൽ നിലത്തേക്ക് വീണ എനിക്ക് മുൻപിൽ രണ്ടുകാലുകൾ തൂങ്ങിയാടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.,പേടിയോടെ മുഖമുയർത്തിയതും ഉത്തരത്തിലെ കഴുക്കോലിൽ ഒരു കയറിൻമേൽ എന്റെ പൊന്നച്ഛൻ തൂങ്ങി നിൽക്കുന്നു.,. ആ പേടിപെടുത്തുന്ന കാഴ്ച കണ്ടഞാൻ ഒരു അലറലോടെ പിറകിലേക്ക് തെന്നിവീണു.,വിറയ്ക്കുന്ന കൈകാലുകളോടെ ഞാൻ അടുക്കളഭാഗത്തേക്ക് നീങ്ങിയതും താഴെ തറയിൽ ചോര ഛർദിച്ച് കിടക്കുന്നത് എന്റെ അമ്മയും കൂടെ പിറപ്പുകളും..,അമ്മേ എന്നുള്ള എന്റെ ആർത്തലച്ചുള്ള ശബ്ദം ആ നാലുചുവരുകൾക്കുള്ളിൽ അലയടിച്ചു കൊണ്ടിരുന്നു.., അമ്മ കിടന്നിരുന്ന മേശയുടെ അടുത്തായി ചോരയിൽ കുതിർന്ന ഒരു കടലാസുകഷ്ണം പെട്ടന്നാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.,അതിൽ ഇങ്ങനെ എഴുതിയിരുന്നു.,

"പ്രിയപെട്ട സുമ മോളറിയാൻ,.അമ്മയുടെ മോള് ഇത്രയും വളർന്നകാര്യം അച്ഛനും അമ്മയുമറിയാൻ വൈകിപ്പോയി.,കുറച്ച് കാശിന് വേണ്ടി മാനം വിൽക്കാൻ മാത്രം മനശ്ശക്തി കിട്ടിയിരിക്കുന്നു എന്റെ കുട്ടിക്ക്,.അവിടെ നില മറന്ന് ജീവിക്കാൻ എന്റെ കുട്ടിക്ക് പൈസ വേണമെങ്കിൽ അമ്മയോട് പറയാമായിരുന്നില്ലെ നിനക്ക്.,ഈ കുടിലു വിറ്റ് തുലച്ചിട്ടാണെങ്കിലും അച്ഛനോ അമ്മയോ അയച്ചു തരുമായിരുന്നല്ലോ.,അമ്മയുടെ കുട്ടി ഒരുത്തന്റെ കൂടെ അയിഞ്ഞാടുന്ന ഒരു ഫോട്ടോ കണ്ടിരുന്നു ഞാനും അച്ഛനും.,അച്ഛന് കിട്ടിയ പുതിയ ജോലി എന്റെ മോൾടെ മാനത്തിന്റെ വിലയാണെന്ന് കൂടി അറിഞ്ഞതോടെ അത് സഹിക്കാനുള്ള ത്രാണിയുണ്ടായില്ല മോളേ ഞങ്ങൾക്ക്.,പഠിച്ചു വളർന്നു ഒരു ജോലിയുമായി എന്റെ കുട്ടി ഈ വീട്ടിലേക്ക് വന്നു കയറുന്നത് സ്വപ്നം കാണുന്ന നിന്റെയീ അച്ഛനോട് മോൾക്കിത് ചെയ്യാൻ കഴിഞ്ഞല്ലോ, എന്നോർത്തു രാത്രി മുതൽ കരയാൻ തുടങ്ങിയതാണ് നിന്റെ അച്ഛൻ..,നിന്നെ പോലൊരു തേവിടിശ്ശിക്ക് ജന്മം നൽകിയതിന് അപമാനം തോന്നുന്നുണ്ട് എനിക്കിപ്പോൾ.,കാശിനു വേണ്ടി എന്തും ചെയ്യാൻ മടിക്കുന്ന ഈ മകളെകൂടെ എന്ത് വിശ്വാസത്തിൽ ജീവിക്കണം ഞങ്ങൾ.,ഞങ്ങളെയും നീ കുറച്ച് കാശിനു വിൽക്കില്ലെന്ന് ആര് കണ്ടു.,അമ്മയും അച്ഛനും വേറെ വഴികണ്ടില്ല മോളേ.,പാടത്തു തളിക്കാൻ കൊണ്ട് വന്ന കുറച്ച് വിഷം ബാക്കിയുണ്ടായിരുന്നു.,രാത്രി അത്തായത്തിന്റെകൂടെ അതും ചേർത്ത് സന്തോഷത്തോടെ തന്നെയാ ഞങ്ങൾ കഴിച്ചത്.,

എല്ലാം കാണാനും കേൾക്കാനും ഇനി വയ്യ.,ഈ കൊച്ചുകുടിലിലാണ് മോൾടെ അച്ഛനും അമ്മയും ജീവിക്കുന്നതെന്ന് മറ്റുള്ളവർ അറിഞ്ഞാൽ അത് നിന്റെ വിലക്ക് ചേർന്നതാവില്ലല്ലോ.,അമ്മയ്ക്കിപ്പോയും എന്റെ മോളോട് ഒന്നേ പറയാനൊള്ളൂ,നില മറന്ന് ജീവിക്കരുത് എന്റെ കുട്ടി.,അച്ഛൻ നിന്നെ പഠിപ്പിക്കാനായി ചേർന്ന ചിട്ടിയിൽ കടം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നടപ്പായിരുന്നു.,അതിന്റെ കൂടെ മോളേക്കുറിച്ച് കേട്ടതോടെ മനസ്സ് വേദനിച്ചു കാണും പാവത്തിന്.,അമ്മ അടുത്തുള്ള വീട്ടിൽ ഒന്ന് പോയി വന്നപ്പോയേക്കും അച്ഛൻ ആ കയറുകൊണ്ട് അവസാനിപ്പിച്ചിരുന്നു എല്ലാതും.,അമ്മയ്ക്കും മുന്നിൽ മറ്റുവഴികളില്ലാത്തത് കൊണ്ടാണ് ഈ കടുംകൈ ചെയ്യുന്നത്.,മോൾക് ഈ അച്ഛനും അമ്മയും പൊറുത്തു തന്നാലും ദൈവം തമ്പുരാൻ പൊറുത്തു തരട്ടേ എന്നുള്ള ഒരൊറ്റ പ്രാർത്ഥനയോടെ... അമ്മ..." അമ്മയുടെ രക്തം കൊണ്ട് വികൃതമായ ആ കടലാസുകഷ്ണം നെഞ്ചോട് ചേർത്തുകൊണ്ട് വാവിട്ട് ഞാൻ കരഞ്ഞുകൊണ്ടിരുന്നു.,ഈ മോൾക് പറ്റിയ ഒരു ചതിയുടെ പേരിൽ,..ഞാനായിരുന്നില്ലേ സ്വയം അവസാനിച്ചു ഈ ഭൂമിയിൽ നിന്നും പോകേണ്ടിയിരുന്നവൾ.,ഞാനായിരുന്നില്ലേ പിഴച്ചുപോയവൾ.. മുഖത്തു പുഞ്ചിരിയോടെ പരസ്പരം കെട്ടിപിടിച്ചു കിടക്കുകയാണ് എന്റെ കുഞ്ഞനിയൻമാർ.,കണ്ടാൽ കണ്ണടച്ച് ഉറങ്ങുകയാണെന്ന് തോന്നിപ്പോകും.,ജീവിക്കാൻ തുടങ്ങുമ്പോയേക്കും.. ഞാൻ കാരണമാണല്ലോ എന്റീശ്വരാ..,

ഈ ചേച്ചിയോട് പൊറുക്കണേടാ മക്കളേ.,ചേച്ചി അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്തിട്ടില്ല.,. അച്ഛന്റെ ശരീരം തണുത്തിരിക്കുന്നു.,എന്റെ ലോകം എനിക്ക് നഷ്ടപെട്ടിരിക്കുന്നു., ആ കാലിൽ കെട്ടിപിടിച്ചു ഒരുപാട് നേരം കരഞ്ഞു ഞാൻ.,ഒരുപക്ഷെ അച്ഛന് ജീവനുണ്ടായിരുന്നെങ്കിൽ എന്നെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചിരുന്നു ആ പാവം.. തെറ്റാണു ഞാൻ ചെയ്തത്.., പ്രണയത്തിലകപ്പെടാൻ പാടില്ലായിരുന്നു.,ഇവരെയൊക്കെ മറന്ന് അവന്റെ കൂടെ കറങ്ങാൻ പോവാൻ പാടില്ലായിരുന്നു.,ആ ഒരു പ്രണയം കൊണ്ടല്ലേ മാർക്കോക്കും വർഷക്കുമെന്നേ ചതിക്കാനായത്.,അല്പം നേരത്തേക്കെങ്കിലും എന്റെ ജീവിതം മറന്ന് മായാലോകത്തിൽ ജീവിച്ച ഞാൻ തെറ്റുകാരി തന്നെയാണ്.,. പിന്നേ ആലോചിക്കേണ്ടി വന്നില്ല.,വീടിന്റെ പുറകിലേ ചായ്പ്പിലേക്ക് നടന്നു.,അച്ഛൻ മരംമുറിക്കായി കൊണ്ട് പോകുന്ന കയറുണ്ട്,.അതെടുത്തു അകത്തേക്ക് കയറി.,അമ്മ കിടന്നിരുന്ന മേശ പതിയെ വലിച്ചുകൊണ്ട് വന്നു അച്ഛൻ തൂങ്ങികിടക്കുന്നതിന്റെ അടുത്തായി കൊണ്ട് വെച്ചു.,മേശയിൽ കയറി നിന്ന ശേഷം കഴുക്കോലിൽ നല്ല ബലത്തിൽ കെട്ടിയ ശേഷം ഞാൻ എന്റെ കഴുത്തിന് കണക്കാക്കി ഒരു കുരുക്കും ശെരിയാക്കി വച്ചു., പതിയെ ഞാൻ താഴെക്കിറങ്ങി.,അമ്മയുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് അമ്മയുടെ മുഖം മടിയിലേക്ക് എടുത്തു വച്ചു.,..വേദനകൾക്കിടയിലും ഇത്രകാലം ഈ മോളേ കഷ്ടപെട്ട് വളർത്തിയ എന്റെ അമ്മ.,പതിയെ ഞാൻ നെറ്റിയിലൊരു ഉമ്മ നൽകി പിന്നേ രണ്ടു കവിളിലും.,

എങ്ങും ചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധം.. അമ്മയുടെ മുഖം പതിയെ മടിയിൽ നിന്നും താഴെക്ക് വെച്ചുകൊണ്ട് ഞാൻ എന്റെ അനിയൻമാരുടെ അരികിലേക്ക്..ഇങ്ങോട്ടേക്ക് വരുമ്പോയെല്ലാം വല്യേച്ചിയെന്ന് വിളിച്ചു ഓടിവരാറാണ് രണ്ടാളും.,ആ വല്യേച്ചി കാരണമാണല്ലോ എന്റെ മക്കളിന്ന്..കരച്ചിൽ തികട്ടി വന്നതോടെ അവർക്ക് രണ്ടുപേർക്കും ഓരോ ചുംബനം നൽകിയ ശേഷം എഴുന്നേറ്റിരുന്നു., അച്ഛന്റെ മുന്നിൽ വന്നുനിന്നു.,ജീവന്റെ തുടിപ്പില്ലാത്ത തണുത്ത് മരവിച്ച അച്ഛന്റെ മുഖത്തേക്ക് പോലും എനിക്ക് നോക്കാനാവുന്നില്ല., അച്ഛന്റെ മോള് തെറ്റൊന്നും ചെയ്തിട്ടില്ല,.അല്ലെങ്കിലും അച്ഛന്റെ മോള് വഴിതെറ്റിപോകുമെന്ന് തോന്നുണ്ടോ അച്ഛാ..എല്ലാം ചതിയായിരുന്നു.,അതറിയാൻ വൈകിപ്പോയി..അപ്പയേക്കും എല്ലാതുമെനിക്ക് നഷ്ടപെട്ടിരുന്നു.,എല്ലാവരെയും സ്നേഹിച്ചു വിശ്വസിച്ചു എന്ന തെറ്റെ അച്ഛന്റെ മോള് ചെയ്തിട്ടൊള്ളൂ..എങ്കിലും എല്ലാമൊന്ന് തുറന്ന് പറഞ്ഞു കരയാൻ പോലും ഈ മോൾക്കൊരു അവസരം തന്നില്ലല്ലോ രണ്ടാളും,എന്നെ തനിച്ചാക്കി പോയില്ലേ.,ഇല്ല..ഈ മോളായി ഇനിയിവിടെ ജീവിക്കില്ല.,ഞാനും വരികയാണ് നിങ്ങളുടെ കൂടെ..അവസാനമായി ഒന്നൂടെ പറയാം അച്ഛാ..ഞാൻ നിങ്ങളെ ചതിച്ചിട്ടില്ല,അച്ഛന്റെ മോള് ചീത്തകുട്ടിയല്ല... കരഞ്ഞു തളർന്നിരിക്കുന്നു.,

ഇനി വയ്യ വല്ലാത്ത ദാഹം പോലെ.,അടുത്തുള്ള മൺകലത്തിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളെമെടുത്ത് വായിലേക്ക് വെച്ചതും ചുറ്റിലും നിറഞ്ഞിരിക്കുന്ന രക്തത്തിന്റെ ഗന്ധം കാരണം ഓക്കാനം വന്നുപോയി.,വേണ്ട കുറച്ച് നിമിഷങ്ങൾക്കപ്പുറം ഞാൻ മരണത്തിലേക്കാണ്,എന്തിന് വെറുതെ ദാഹത്തേ ക്ഷമിപ്പിക്കണം..കയ്യിലുള്ള ഗ്ലാസ്‌ താഴെക്കിട്ട ശേഷം ഞാൻ മേശയിലേക്ക് കയറി നിന്നു.,പുറത്തേക്ക് തുറിച്ച കണ്ണുകളാലേ കയറിൽ തൂങ്ങിയാടുന്ന അച്ഛന്റെ മുഖത്തേക്ക് അവസാനമായി ഒന്ന് നോക്കിയ ശേഷം ഞാൻ കയറിന്റെ കുരുക്കെടുത്ത് കഴുത്തിലേക്കിട്ടു., മാർക്കോ.,എനിക്ക് നിന്നെ വെറുക്കാൻ കഴിയുന്നില്ല ഇപ്പോഴും,.എന്നോടിത്ര വലിയ തെറ്റുകൾ ചെയ്തുപോയിട്ടും ഞാനിപ്പോയും വിശ്വസിക്കുന്നുണ്ട് നീയൊരിക്കൽ എന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കുമെന്ന്..,ഇതാ നിനക്ക് ഞാൻ മാപ്പ് നൽകിയിരിക്കുന്നു.,.. വർഷേ,എനിക്കെപ്പോഴും നല്ലൊരു കൂട്ടുകാരിയായിരുന്നു നീയെനിക്ക്,പക്ഷെ ഇത്രേം വലിയൊരു ചതി.,എന്നോട് ചെയ്തത് ഞാൻ ക്ഷമിക്കുകയാണ് ട്ടൊ.,നിന്നെയെനിക്ക് അത്രേം ഇഷ്ടാണ്..ഒരപേക്ഷയുണ്ട് എന്നോട് ചെയ്തത് പോലെ മറ്റൊരു പെണ്ണിനോടും ചെയ്യരുത്..അവരെന്നെ പോലെ ക്ഷമിച്ചുതരണമെന്നില്ല.. അവസാനമായി ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം ഞാൻ കയർ കയ്യിൽ പിടിച്ചശേഷം കണ്ണടച്ച് അത് കഴുത്തിലേക്കിട്ടു .,ഒന്നാലോചിച്ച ശേഷം കാലുകൾ കൊണ്ട് മേശ തട്ടിമാറ്റി., പൊടുന്നനെ കയർ ശക്തിയിൽ വരിഞ്ഞു മുറുകി ശ്വാസം കിട്ടാതെ ഞാൻ കാലിട്ടടിക്കാൻ തുടങ്ങി.,കണ്ണുകൾ പുറത്തേക്ക് ചാടാനൊരുങ്ങുന്നത് പോലെ..ശരീരം മുഴുവനും വലിഞ്ഞു മുറുകുന്ന ഒരു വേദനയും..അവസാനമായൊന്നു പിടഞ്ഞു..ആത്മാവ് ശരീരം വിട്ടകന്നതാവാം.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story