താലി: ഭാഗം 34

thali alrashid

രചന: അൽറാഷിദ് സാൻ

അടുത്ത മാസം നാലിന്..അതെ അവന്റെ ഭാര്യയായി അവന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ എനിക്ക് മുൻപിലുള്ള തടസ്സം വെറും പതിനഞ്ചു ദിനങ്ങൾമാത്രം..ആലോചനയിൽ മുഴുകുമ്പോൾ ഞാനറിയാതെ എന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..ആ പേടിപ്പെടുത്തുന്ന പുഞ്ചിരി..പതിയെ എഴുന്നേറ്റ് റൂമിലേക്ക് നടന്നു.. രാത്രി ഭക്ഷണം കഴിച്ച് വന്നു കിടന്നെങ്കിലും ഉറക്കം വരുന്നതെയില്ല,ജനൽപാളി തുറന്ന് കൊണ്ട് ഇരുട്ടിലേക്ക് നോക്കിയിരുന്നു..ഇതല്ലേ ഇപ്പോയെന്റെ ജീവിതം..ജനനം മുതലേ കഷ്ടപ്പാടിൽ ജീവിച്ചവളാണ് ഞാൻ,സമ്പത്തിന്റെ കാര്യത്തിൽ മാത്രം ദൈവമെന്റെ കുടുംബത്തെ അനുഗ്രഹിക്കാതെപോയി,പട്ടിണിക്കിടയിലും സന്തോഷിച്ചിരുന്നില്ലേ ഞാൻ.,അത്രയേറെ സ്നേഹിക്കാനറിയുന്ന അച്ഛനെയും അമ്മയെയും എനിക്കായി നൽകിയതിന് ദൈവത്തോട് നന്ദി പറഞ്ഞിരുന്നില്ലേ ഞാൻ..എല്ലാം ഒരു കനലായി ഉരുകാനുള്ള ഓർമകൾ മാത്രമായിരിക്കുന്നു ഇന്ന്.,എന്റെ കുഞ്ഞനിയന്മാർ,ജീവിക്കാൻ തുടങ്ങുന്നതിന് മുൻപേ അവരെയും മരണം കവർന്നെടുത്തു.,

അന്ന് അമ്മ നൽകിയ ചോറിൽ വിഷമുണ്ടായിരുന്നെന്ന് മനസ്സിലാക്കാൻ പോലും ബുദ്ധിയുറച്ചിരുന്നില്ല ആ പാവങ്ങൾക്ക്,ഒരു നേരം മാത്രം കിട്ടാറുണ്ടായിരുന്ന ഭക്ഷണം ആർത്തിയോടെ കഴിക്കുന്നതിനിടയിൽ രുചിമാറ്റം പോലും മനസ്സിലായിക്കാണില്ല എന്റെ കുഞ്ഞുമക്കൾക്ക്..ഓർമകൾ പിന്നെയും കുത്തിനോവിക്കാൻ തുടങ്ങിയതോടെ ഞാൻ ജനൽ കൊട്ടിയടച്ച് കിടക്കയിൽ വന്നുകിടന്നു.. ഇല്ല മാർക്കോ,വേദനയിൽ കുറഞ്ഞതൊന്നും നിനക്ക് പകരം തരുവാനെന്റെ കയ്യിലില്ല,ഒരിക്കൽ നിന്റെ പെണ്ണായി,ഭാര്യയായി സന്തോഷത്തോടെ ജീവിക്കുന്നത് സ്വപ്നം കണ്ടുനടന്നവളായിരുന്നു ഞാൻ.,അന്ന് നിന്റെ ചതിയിലേക്കെന്നെ വലിച്ചിഴക്കുമ്പോൾ എന്റെ ചുറ്റുപാടുകളെങ്കിലും ഓർക്കാമായിരുന്നു നിനക്ക്.,എല്ലാം അറിഞ്ഞിട്ടും നീയതിന് മുതിർന്നങ്കിൽ ഇനിയും ഞാൻ ക്ഷമിക്കുന്നതിൽ എന്തർത്ഥമാണുള്ളത്..ആ പ്രണയത്തിന്റെ പേരിൽ ഒരിക്കൽ നിന്നെ വേദനിപ്പിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും നിനച്ചതല്ല ഞാൻ..എല്ലാം എന്റെ വിധിയെന്ന് പറഞ്ഞു സമാധാനിക്കാൻ ഇനിയും എന്നെകൊണ്ട് കഴിയുന്നില്ല..കാത്തിരിക്കുകയാണ് ഞാൻ.നിന്റെ മണിയറയിൽ നിന്റെ ഭാര്യയായി വന്നുകയറുന്ന ആ നാളുകളെണ്ണിക്കൊണ്ട്..

നിന്നെ ജീവനക്കാളെറെ സ്നേഹിച്ചിരുന്ന,വിശ്വസിച്ചിരുന്ന പഴയ സുമയിവിടെ എരിഞ്ഞുതീരുകയാണ്,പകരം നഷ്ടപെടലിന്റെ,വഞ്ചനയുടെ വേദന നിന്നെയറിയിക്കാൻ ദൈവം നീട്ടിവെച്ച എന്റെ ജീവിതം ഞാനിനി ജീവിച്ചുതീർക്കുന്നത് നിന്റെകൂടെയാണ്,കാത്തിരിക്ക്.. രാവിലെ ഉറക്കമുണർന്നതും കണികാണുന്നത് മേശയിൽ കൊണ്ടുവെച്ചിട്ടുള്ള പഴക്കം തോന്നിക്കുന്നൊരു ചെറിയ പെട്ടിയാണ്..കൗതുകത്തോടെ അത് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ വാതിൽ തുറന്ന് അമ്മച്ചി റൂമിലേക്ക് കയറി വന്നു.. "ഹാ മോൾ എണീറ്റോ..ഇത് രാവിലെതന്നെ മംഗലം തറവാട്ടിൽന്നൊരു വേലക്കാരൻ ഇവിടെ കൊണ്ട്തന്നതാ..കല്യാണത്തിന് നിനക്ക് അണിയാനുള്ള ആഭരണങ്ങളാണത്രേ..തലമുറകളായി അവർ കൈമാറ്റം ചെയ്ത് പോരുന്ന ഓരോ ആചാരങ്ങളാ.,പണ്ട് നാട് വാണിരുന്ന തമ്പുരാക്കന്മാരാ ഈ മംഗലം തറവാട്ടിലെ പഴയ തലമുറക്കാർ..ഇതൊക്കെ കണ്ടില്ലെങ്കിലേ അത്ഭുതമൊള്ളൂ,.തുറന്ന് നോക്ക് നിനക്കിഷ്ടപ്പെടും.." കുടിക്കാനുള്ള കാപ്പി ടേബിളിൽ വെച്ച് എന്റെ തലയിലൊന്നു തലോടിയ ശേഷം അമ്മച്ചി താഴെക്ക് പോയി..ആയാസപെട്ട് പെട്ടിതുറന്നതും ഉള്ളിലുള്ള ആഭരണങ്ങളുടെ തിളക്കത്താൽ പെട്ടന്ന് കണ്ണടച്ചുപോയി ഞാൻ..ഒരു നെക്ളയ്സ് പോലുള്ളത്,രണ്ടു കടകവളകളും ഒരുപാട് കല്ലുകൾ പതിച്ച മോതിരങ്ങളും..

ഒരു തലമുറ അടുത്ത തലമുറയിലേക്ക് കൈമാറുന്നതല്ലേ,നല്ല വിലപിടിപ്പുള്ളതായിരിക്കും.. കുളിയും കഴിഞ്ഞു ചായകുടിക്കാൻ നേരമാണ് മുറ്റത്ത് വന്നിരിക്കുന്ന കാറെന്റെ ശ്രദ്ധിയിൽ പെട്ടത്,അമ്മച്ചിയോട് ചോദിച്ചപ്പോയാണ് ഡ്രസ്സ്‌ എടുക്കാൻ പോവാനായി അവിടെന്ന് അയച്ചുതന്ന കാറാണെന്ന് മനസ്സിലായത്..വേഗത്തിൽ ചായ കുടിച്ച് കാറിൽ കയറി ഞങ്ങൾ ടൗണിലേക്ക് പുറപ്പെട്ടു.. കാർ ചെന്ന് നിന്നത് മംഗലം ഷോപ്പിംഗ് കോംപ്ലക്സിന്റെ മുൻപിൽ.,അതും മാർക്കോയുടെ പേരിലുള്ള കട തന്നെയാണ്..വന്നിരിക്കുന്ന വിശിഷ്ടാതിഥികളെ മനസ്സിലായതോടെ ഓടിവന്ന മാനേജറും സ്റ്റാഫ്സും നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ അകത്തേക്ക് ആനയിച്ചുകൊണ്ടിരുന്നു..പലരീതിയിൽ പലവർണ്ണങ്ങളിൽ അടുക്കിവെച്ചിരിക്കുന്ന പട്ടുസാരികൾ,അമ്മച്ചിയും അതൊക്കെ കണ്ട് ഏതോ മായാലോകത്തിലെന്ന പോലെ കണ്ണെടുക്കാതെ അതിലേക്കും നോക്കി നിൽപ്പാണ്..അപ്പച്ചൻ മാനേജറോടു എന്തൊക്കെയോ സംസാരിച്ചിരിപ്പുണ്ട്.. മുന്നിലുള്ള സെയിൽസ്ഗേൾസ് ചീനവലപോലെ ഓരോ മോഡൽ പട്ടുസാരികളും എനിക്ക് മുന്നിലെ ടേബിളിലേക്ക് വീശിയെറിയുന്നുണ്ട്..എന്തൊരു പ്രസരിപ്പാണവർക്ക്..എന്നെപോലെ കഷ്ടപ്പാട് കൊണ്ട് ജീവിതം മുട്ടിയവരായിരിക്കും അവരും.,

അല്ലെങ്കിലിങ്ങനെ മറ്റുള്ളവരുടെ കനിവിന് കാത്തിരിക്കേണ്ടിവരില്ലല്ലോ.. കണ്ടതിൽ ഭംഗിതോന്നിയ ഒരു പട്ടുസാരിയെടുത്ത് നെഞ്ചിലേക്ക് വെച്ച് ചേർച്ചനോക്കുന്ന സമയത്താണ് മാനേജർ ഓടിയെന്റെ അരികിൽ വന്നത്.. "അയ്യോ മാഡം അതൊക്കെ നല്ലതാണെങ്കിലും മാറ്റ് കുറവാണ്..മാഡത്തിനായി സ്പെഷ്യൽ ബനാറസ് പട്ട് വരുത്തിയിട്ടുണ്ട്,.ടാ രവി അതിങ്ങടുത്തേ.." മാനേജറുടെ ആഞ്ജകേട്ട് സെയിൽസ്ബോയ് എന്റെ കയ്യിൽ ഒരു കവർകൊണ്ട് തന്നു.,നീലക്കളറുള്ളത്,എന്തൊരു നേർമല്യമുള്ള തുണി..ഉടുത്തുവരാൻ അമ്മച്ചി കൈകൊണ്ട് ആഗ്യം കാണിച്ചതോടെ നേരെ ഡ്രസിങ് റൂമിലേക്ക്..പിന്നേ സാരിയുടുത്ത് നേരെ പുറത്തേക്കും.. "കൊള്ളാം മോളെ,നിനക്കിത് നന്നായി ചേരുന്നുണ്ട്,.." അമ്മച്ചിയുടെ വാക്കുകൾ തീരുംമുമ്പേ അപ്പച്ചനും വന്നു കേമമായിട്ടുണ്ടെന്നു പറഞ്ഞു..ഒന്ന് ചിരിച്ചുകാണിച്ചു ഡ്രസിങ് റൂമിലേക്ക് മടങ്ങിചെന്ന് അതഴിച്ച് കവറിലാക്കി ഉടുത്തിരുന്ന ചുരിദാർ മാറിധരിക്കുന്ന സമയത്താണ് റൂമിന് മുകളിൽ എന്തോ ഒന്ന് മിന്നിത്തിളങ്ങിയതായി ഞാൻ ശ്രെദ്ധിച്ചത്..തിടുക്കത്തിൽ ചുമരിൽ കയറി വിടവിലേക്ക് കൈകടത്തിയതോടെ എന്തോ കയ്യിൽ തടഞ്ഞത് പോലെ..പുറത്തേക്ക് വലിച്ചു നോക്കിയതോടെയാണ് ഒരു രഹസ്യക്യാമറ ആ വിടവിൽ ഒട്ടിച്ചുവെച്ചത് കണ്ടത്..

ഒന്നും തോന്നിയില്ല..കാരണം ഞാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത് മാർക്കോക്കെതിരെയാണ്..അവന്റെ കയ്യിലിരിപ്പ് വെച്ച് ഇതല്ല ഇതിനപ്പുറമുള്ള വൃത്തികേട് അവൻ ചെയ്ത് കൂട്ടും.. അമ്മച്ചിക്ക് സാരി കാണിക്കുന്നതിനിടയിൽ ആ മാനേജർ ഡ്രെസ്സിങ് റൂമിലേക്ക് കയറുന്നത് ഞാൻ കണ്ടിരുന്നു.,മാർക്കോ അയാളെ കൊണ്ട് ചെയ്യിപ്പിച്ചതാകാം.,അല്ല ആണ്..വൃത്തികെട്ടവൻ.. അപ്പച്ചനോട്‌ പറഞ്ഞാ ഒരു അടിയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല..വേണ്ട മാർക്കോയുടെ നിർബന്ധത്തിന് വഴങ്ങി ചെയ്തതാകും ആ പാവം.. ക്യാമറ കയ്യിൽ ചുരുട്ടിപിടിച്ചുകൊണ്ട് ഞാൻ സാരിയുമായി പുറത്തിറങ്ങി അത് സെയിൽസ്മാനേ ഏല്പിച്ചു.,അമ്മച്ചിക്കും അപ്പച്ചനും ഡ്രെസ്സുകൾ വാങ്ങിക്കഴിഞ്ഞ ശേഷം നേരെ പുറത്തേക്ക്..യാത്രയാക്കാൻ കൂടെവന്ന മാനേജറോട് "ക്യാമറ എന്റെ കയ്യിലുണ്ടെന്നും അത് ഞാൻ തന്നെ നേരിട്ട് നിങ്ങളുടെ മുതലാളിയുടെ കയ്യിൽ കൊടുത്തോളാമെന്നും" കൂടി പറഞ്ഞതോടെ അയാൾ നിന്ന് വിയർക്കാൻ തുടങ്ങിയിരുന്നു...അയാളോട് ഒന്ന് ചിരിച്ച ശേഷം ഞാൻ കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു... ദിവസങ്ങൾ കൊഴിഞ്ഞുപൊയ്കൊണ്ടിരുന്നു..ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം.,അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നീട് മാർക്കോയുടെ ശല്യങ്ങളൊന്നും ഉണ്ടായതില്ല.,എങ്കിലും ഏത് നേരവും എന്തും സംഭവിക്കാം.,അവൻ നിസ്സാരക്കാരനല്ല.,

അവനെ വിലകുറച്ചു കണ്ടപ്പോയൊക്കെ എനിക്ക് പിഴച്ചുപോയിട്ടെയൊള്ളന്ന തിരിച്ചറിവുള്ളത് കൊണ്ട് അല്പം പേടിയോടെ തന്നെയാണ് ഞാൻ ആ ദിവസങ്ങളിൽ കഴിഞ്ഞിരുന്നത്.. നാളെയെന്റെ വിവാഹമാണ്..മുറ്റത്ത് രണ്ടാൾപൊക്കത്തിൽ മനോഹരമായ പന്തലൊരുങ്ങിക്കയിഞ്ഞു..എങ്ങും ബഹളം മാത്രം..എനിക്കായി ബന്ധങ്ങളില്ലാത്തത്കൊണ്ട് അനാഥയായി ഒരു മൂലയിൽ ഒതുങ്ങിയിരിക്കേണ്ടി വരുമെന്നാണ് ഞാൻ വിചാരിച്ചത്..എനിക്ക് തെറ്റിപ്പോയിരിക്കുന്നു..അപ്പച്ചന്റെയും അമ്മച്ചിയുടെയും കുടുംബക്കാർ ഒരുമോളെപോലെ തന്നെയാണ് എന്നോട് പെരുമാറുന്നത്..എന്തൊരു സ്നേഹമാണ് എല്ലാവർക്കും..അച്ഛനും അമ്മയും കൂടെപ്പിറകളും മാത്രമായിരുന്നെന്റെ ലോകം അത്കൊണ്ട് തന്നെ ഇവരുടെയൊക്കെ സ്നേഹലാളനകൾ എനിക്ക് പുതിയൊരനുഭവമായിരുന്നു..ഞാനീ വീട്ടിൽ ജനിച്ചവളാണോയെന്ന് സംശയിച്ചു പോയിരുന്നു ഞാനും.. ദൂരെനിന്നും എന്നെയൊരുക്കാനായി ഒരുകൂട്ടരെ പൈസകൊടുത്തു പറഞ്ഞുവിട്ടിട്ടുണ്ടെന്നു അപ്പച്ചൻ വന്നു പറഞ്ഞിരുന്നു..താല്പര്യമില്ലാഞ്ഞിട്ട് കൂടി അവർക്ക് മുൻപിൽ ഇരുന്നുകൊടുക്കേണ്ടി വന്നു..നാളത്തെ കല്യാണപെണ്ണല്ലേ,ഒരുക്കം ഇന്ന് തന്നെ തുടങ്ങിയാലെ നാളേക്ക് പൂർത്തിയാവുള്ളത്രേ...

അന്നത്തെ ഒരുക്കം കഴിഞ്ഞതോടെ അവർ തിരിച്ചുപോയി..റൂമിന്റെ വാതിൽ തുറന്ന് ഞാൻ നേരെ പുറത്തേക്ക് നടന്നു..,കല്യാണത്തലേന്നാണ് ബഹളത്തിനും തിരക്കിനും ഒരു കുറവുമില്ല..മേലെ ബാൽക്കെണിയിൽ നിന്നും ഞാൻ ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടിരുന്നു... അപ്പച്ചൻ ഓരോ തിരക്കുകൾക്കിടയിലാണ്.,ഈ വയസ്സൻകാലത്തും ഓടിച്ചാടി നടക്കുന്നുണ്ട് ആ പാവം..അമ്മച്ചി വന്നിട്ടുള്ള കുടുംബക്കാരെ സൽക്കരിക്കുന്ന തിരക്കിലാണ്..നാട്ടുകാരും അയൽവാസികളുമായി ഒരു പടതന്നെ പന്തലിലുണ്ട്.."ദേവസിയും ത്രേസിയാമ്മയും ദൈവഭയമുള്ളവരാ ഈ അനാഥപെണ്ണിനെ ഇത്രകാലം പോറ്റിവളർത്തിയില്ലേന്ന്" ആരോ അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു..സത്യമാണത് അവർ നല്ല ദൈവഭയമുള്ളവരാണ്,അത്പോലെ നന്നായി സ്നേഹിക്കാനുമറിയാം,.എന്റെ അച്ഛനും അമ്മയും തന്നെയാണവർ,ആ സ്നേഹത്തിനെന്നും ഈ മോളവരോട് കടപെട്ടിരിക്കും.. അന്ന് അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടെയിരുന്നു ഭക്ഷണം കഴിച്ചു..ഓരോ ഉരുളഭക്ഷണം വാരി അവർ വായിലേക്ക് വെച്ചുതന്നപ്പോൾ കരച്ചിൽ വന്നിരുന്നു..

നാളെ നേരം പുലർന്നാൽ ഞാനിവരെ പിരിയേണ്ടി വരുമെന്നസത്യം എന്റെ സങ്കടത്തിനു ആക്കം കൂട്ടിക്കൊണ്ടിരുന്നു.. അടുത്തത് എല്ലാവർക്കും മുൻപിൽ കാണാനായി ഇരുന്നുകൊടുക്കലാണ്..അടുത്തേക് വരുന്നവരൊക്കെ എന്റെ ഭംഗിയളക്കുന്ന തിരക്കിലും..എല്ലാവർക്കും മുൻപിൽ പുഞ്ചിരിച്ചു ഇരുന്നുകൊടുത്തു കുറേ നേരം,.ഉറക്കം പിടിമുറുക്കിയതോടെ എല്ലാവരോടും കുറച്ച് നേരം കുശലം പറഞ്ഞ ശേഷം നേരെ റൂമിലേക്ക്.. ഡ്രെസ്സുകൾ മാറി ഒരു നൈറ്റി എടുത്തണിഞ്ഞ ശേഷം കട്ടിലിലേക്ക് ഞാൻ മറിഞ്ഞുവീണെന്ന് പറയാം..ഇത്രനാൾ കാത്തിരുന്നത് നാളെ എന്നൊരു ദിവസത്തിനായിരുന്നല്ലോ,.ഇനിയെനിക്കൊന്ന് സുഖമായുറങ്ങണം..ജനൽവാതിൽ തുറന്നിട്ടതോടെ തണുത്ത കാറ്റ് മുഖത്തടിക്കാൻ തുടങ്ങി..പതിയെ ഉറക്കമെന്നെ പിടികൂടിത്തുടങ്ങിയിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story