താലി: ഭാഗം 35

thali alrashid

രചന: അൽറാഷിദ് സാൻ

ഇത്രനാൾ കാത്തിരുന്നത് ഈയൊരു ദിവസത്തിനായിരുന്നല്ലോ,,ഇനിയെനിക്കൊന്ന് സുഖമായുറങ്ങണം,ജനൽ വാതിൽ തുറന്നിട്ടതോടെ തണുത്ത കാറ്റ് മുഖത്തേക്കടിക്കാൻ തുടങ്ങി.,പതിയെ ഉറക്കമെന്നെ പിടികൂടിത്തുടങ്ങിയിരുന്നു... അടുത്തുള്ള അമ്പലത്തിൽ നിന്നും മണ്ഡലകാലമായതിനാൽ ഭക്തിഗാനം കേൾക്കാം.,അത് കേട്ടുകൊണ്ട് ഞാനുണർന്നത്.. ഈശ്വരനേ മനസ്സിൽ ധ്യാനിച്ച് പതിയെ കണ്ണുതുറന്നു..സമയം നാലര..നേരം പുലരുന്നേയുള്ളൂ..ആരും എഴുന്നേറ്റിട്ടില്ല.., സന്തോഷത്തോടെയല്ലെങ്കിലും ഞാനിന്ന് ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്..,അമ്പലത്തിൽ പോവണം,മനസ്സറിഞൊന്നുകൂടി പ്രാർത്ഥിക്കണം.. കുളിയും കഴിഞ്ഞു റൂമിന് പുറത്തിറങ്ങി..അമ്മച്ചി എഴുന്നേറ്റിട്ടില്ല..പാവം ഇന്നലെ ആ തിരക്കും കയിഞ്ഞ് എപ്പഴാണാവോ ഉറങ്ങിയതൊക്കെ..അപ്പച്ചൻ പുറത്തുള്ള പാചകക്കാരോട് എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട്..അടുത്ത് ചെന്ന് അമ്പലത്തിൽ പോയിവരാമെന്ന് പറഞ്ഞതോടെ "ഹാ ഭദ്രകാളിയാവേണ്ടതല്ലേ വേഗം പോയിവായെന്നൊരു" തമാശയും പറഞ്ഞു അപ്പച്ചൻ സമ്മതമറിയിച്ചു.. കയ്യിലുള്ള ടോർച് തെളിയിച്ചു ഇരുട്ടിലൂടെ ഞാൻ നടന്നുകൊണ്ടിരുന്നു.,നട തുറക്കുന്നതെയൊള്ളു..

പതിവായി വരാറുള്ളതിനാൽ അമ്പലത്തിലുള്ളവരുമായി ചെറിയൊരു സൗഹൃദമുണ്ടെനിക്ക്....എല്ലാവരെയും കല്യാണത്തിന് ക്ഷണിച്ചതാണ്,എങ്കിലും ഒന്നുകൂടി ഓർമിപ്പിച്ച ശേഷം തിരിഞ്ഞുവീട്ടിലേക്ക് നടക്കുന്നതിനിടയിൽ പൂജാരിവന്നെന്നേ അനുഗ്രഹിച്ചു.. "ദീർഘ സുമഗലിയായിരിക്കട്ടെ..ഭർത്താവിന് പ്രിയമുള്ളവളായിരിക്കട്ടെ,രാമന് സീതയെപ്പോലെ,ശിവന് പാർവതിയെപ്പോലെ ഇണക്കമുള്ളവരായിരിക്കട്ടെ..." ഉള്ളിലേ ദേഷ്യം പതഞ്ഞുപൊന്തിയിരുന്നു..,എങ്കിലും 'നേരത്തേ വീട്ടിലേക്ക് എത്തണമെന്ന്' ഒന്നുകൂടി ആവർത്തിച്ച് പുഞ്ചിരിച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു...ഭാര്യ ചമയാനല്ല,കണക്ക് തീർക്കാനാണ് ഞാനിങ്ങനൊരു വേഷം കെട്ടുന്നതെന്ന സത്യം ഇവർക്കറിയില്ലല്ലോ,.. വീട്ടിലേക്ക് ചെന്നുകയറുമ്പോൾ എന്നെയും കാത്ത് ഉമ്മറത്തിരിക്കുന്നുണ്ട് ഇന്നലെ പോയ ചമയക്കാർ..ഒരു മണിക്കൂറോളം ഇരുന്ന് കൊടുത്തതാണ് ഇന്നലെ,.കഴുത്ത് വേദനിച്ചിട്ടാണേൽ വയ്യ..ഇനിയും എത്രനേരം ഇരുന്നുകൊടുക്കണമെന്നറിയില്ല,അല്ലാതെ വേറെ വഴിയില്ല..

അമ്മച്ചി കൊണ്ട്തന്ന കാപ്പികുടിച്ചു അവർക്ക് മുൻപിൽ ഇരുന്നുകൊടുത്തു.,എന്തൊക്കെയോ വാരിതേച്ച്, കുറേ എണ്ണയൊക്കെ മുടിയിലും തേച് ഒരു ഹാപ്പി മാരീട് ലൈഫും തന്ന് അവര്പോയി..എല്ലാംകൂടെ മടുത്തുതുടങ്ങുന്നുണ്ട്.,എത്രയെന്ന് വെച്ചിട്ടാണ്..,, വേഗം ആ മാർക്കോയുടെ അടുത്തൊന്ന് എത്തിപെടാൻ കഴിഞ്ഞങ്കിൽ..പിന്നേ അവനെ മാത്രം സഹിച്ചാൽ മതിയല്ലോ... സമയം ഏഴരയും കഴിഞ്ഞു എട്ടാവാനായി..പത്ത് മണിക്ക് അവന്റെ വീടിനടുത്തുള്ള കുടുംബംക്ഷേത്രത്തിൽ വെച്ചാണ് താലികെട്ട്,അത് കഴിഞ്ഞു അവന്റെ ഓഡിറ്റോറിയത്തിൽ വെച്ച് കല്യാണസൽക്കാരവും... എന്തൊക്കെയോ ആലോചിച്ചിരിക്കുന്നതിനിടയിൽ അമ്മച്ചിയെന്റെ അരികിൽ വന്നു..മുഖത്തുനിന്ന് കണ്ണെടുക്കാതെ എന്നെ തന്നെ നോക്കിയിരുന്നു.. "എന്റെ മോളിന്ന് അമ്മച്ചിയേയും അപ്പച്ചനേയും ഒറ്റയ്കാക്കി പോവും ലേ..നീയില്ലാത്ത ഈ വീട് എന്തിന് കൊള്ളാം മോളെ..നീ വന്നതിൽ പിന്നെയാ ഒരു മകളില്ലാത്ത വിഷമം അമ്മച്ചി മറന്ന് തുടങ്ങിയേ..എന്നാലും സാരമില്ല,ഒരു കാലം വരയെ അച്ഛനും അമ്മയ്ക്കും മകളായൊള്ളൂ,ബാക്കി ജീവിതമൊക്കെ കെട്ടിയവന്റെ കൂടെ ജീവിച്ചുതീർക്കേണ്ടവരല്ലേ നമ്മൾ പെണ്മക്കൾ.." ഒഴുകിയിറങ്ങിയ കണ്ണീർതുള്ളി തുടച്ചുകൊണ്ട് അമ്മച്ചി തുടർന്നു...

"അമ്മച്ചി പറഞ്ഞു വരുന്നത് എന്റെ മോളുടെ ക്ഷമയെക്കുറിച്ചാണ്,ഇനിയുള്ള ജീവിതത്തേക്കുറിച്ചാണ്..,,ഇത്രകാലം നീയവന്റെ കൺവെട്ടത്താണ് ജീവിച്ചതെങ്കിൽ ഇന്ന് തൊട്ട് നീയവന്റെകൂടെയാണ് ജീവിക്കേണ്ടത്,ഊണിലും ഉറക്കിലും അവന്റെകൂടെ..ശ്രദ്ധിക്കണം,എന്തിനും മടിക്കില്ല അവൻ.." "എന്താണ് അമ്മച്ചിയും മോളും കൂടെ ഒരു കുശലം പറച്ചിൽ.." പിന്നിൽ നിന്നും അപ്പച്ചന്റെ ശബ്ദം..അപ്പച്ചൻ നടന്നു അടുത്തേക്ക് വന്നതും ഞാൻ മെല്ലെ അപ്പച്ചന്റെ മാറിലേക്ക് ചാഞ്ഞു.. "നീയിങ്ങനെ ഓരോന്നു പറഞ്ഞു എന്റെ മോളെ പേടിപ്പിക്കല്ലേ ത്രേസിയാമ്മേ.,എല്ലാം അനുഭവിച്ചല്ലേ അവളിത് വരെ ഇവിടെ കഴിഞ്ഞിരുന്നെ,ഇനിയല്ലേ അവള് സന്തോഷിക്കാൻ പോണത്..അല്ലേ മോളെ.." ചുണ്ടിൽ വശ്യമായൊരു ചിരിയോടെ അപ്പച്ചനത് പറയുമ്പോ ഞാനും അറിയാതെ ചിരിച്ചുപോയിരുന്നു.. "തീർക്കരുത്,സാവധാനം..പതുക്കെ പതുക്കെ.." അപ്പച്ചൻ ചെവിയിൽ മന്ത്രിച്ചത് മാർക്കോയെക്കുറിച്ചാണ്..അറിയാം സാവധാനത്തിലേ ഞാനവനെ കൈകാര്യംചെയ്യാൻ പാടുള്ളൂ,എന്നെ അനുഭവിപ്പിച്ചതിന് എണ്ണിയെണ്ണി പകരം ചോദിക്കണം..

"അവിടേക്ക് തിരിക്കുമ്പോ നീ കരഞ്ഞിറങ്ങരുത്..താലികെട്ട് അമ്പലത്തിൽ വെച്ചായതിനാൽ ഞങ്ങൾക്കവിടേക്ക് എത്തിപ്പെടാൻ കഴിയില്ല..അപ്പച്ചൻ നേരെ അമ്മച്ചിയെയും കൊണ്ട് ഓഡിറ്റോറിയത്തിൽ നിൽപുണ്ടാകും..ബാക്കിയവിടെ ചെന്നിട്ട് പറയാം..മോള് ചെല്ല് ചെന്ന് ഒരുങ്ങാൻ നോക്ക് സമയം ഒരുപാടായി.." എന്റെ മുഖം കയ്യിലെടുത്ത ശേഷം നെറ്റിയിലൊരു ഉമ്മയും നൽകി കഴുത്തിലെ കൊന്തമാലകൊണ്ട് തലയിൽ വെച്ച് അനുഗ്രഹിച്ച ശേഷം അപ്പച്ചൻ വേണ്ടും തിരക്കിലേക്ക് നടന്നു.. "നീയാ മനുഷ്യനെകണ്ടോ,.മിന്നുകെട്ടി കാലമിത്രയായിട്ടും എന്റെ കണ്ണൊന്ന് നിറയാൻ ഇടവരുത്തിയിട്ടില്ല,.കുത്തുവാക്ക് പറഞ്ഞിതുവരെ നോവിച്ചിട്ടില്ല,മനസ്സൊന്നു പിടഞ്ഞാ എന്റെ ശബ്ദമൊന്ന് ഇടറിയാ ത്രേസിയക്കൊച്ചേന്ന് വിളിച്ചു ഓടി വരും..കഴിഞ്ഞ ജന്മത്തിൽ അമ്മച്ചി ചെയ്ത വല്ലപുണ്യത്തിന്റെയും ഫലമാകും..എല്ലാം കർത്താവിന്റെ കൃപ.." അത്രയും പറയുമ്പോൾ വാർദ്ധക്യംവന്നു ചുളിവ് വീണ മുഖത്തൊരു തിളക്കം മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.,ആ കണ്ണുകളിൽ പ്രണയം തുളുമ്പുന്നത് പോലെ..സത്യത്തിൽ ഇപ്പോഴും ഇണക്കുരുവികളെ പോലെ സംസാരിച്ചിരിക്കുന്നത് കാണുമ്പോയൊക്കെ അസൂയ തോന്നിയിട്ടുണ്ട് രണ്ടാളോടും..ഈ പ്രായത്തിലും ഇങ്ങനെ പ്രണയിക്കാൻ കഴിയുന്നുണ്ടല്ലോ..,

ഞാനും ഒരു കാമുകിയായിരുന്നല്ലോ,അതിന്റെ അവസാനത്തിൽ അവന്റെ ഭാര്യയാവാൻ ഒരുങ്ങിനിൽക്കുകയാണ് ഞാനിന്ന്., അവർ വിവാഹശേഷം പ്രണയിക്കുകയായിരുന്നങ്കിൽ ഞാൻ വിവാഹശേഷം കണക്ക് ചോദിക്കാനിരിക്കുകയാണ്..അതാണ്‌ ഞങ്ങൾ തമ്മിലുള്ള മാറ്റവും.. നേരെ റൂമിലേക്ക് നടന്നു,അണിയാനുള്ള പട്ട്സാരിയും ആഭരണങ്ങളും മേശയിൽ ഭദ്രമായി എടുത്തുവെച്ചിട്ടുണ്ട്..സാരിയുടുത്തു..മുടിചീകി,കണ്ണെഴുതി,കയ്യിൽ വളയും ഇട്ടശേഷം നേരെ വാതിലും തുറന്ന് പുറത്തേക്ക്.. അപ്പച്ചനേയും അമ്മച്ചിയേയും കെട്ടിപിടിച്ചു അവർക്കോരോ ഉമ്മയും നൽകി അവരുടെ അനുഗ്രഹവും വാങ്ങിയ ശേഷം മംഗലം തറവാട്ടിൽനിന്നും എന്നെ ആനയിക്കാൻ വന്നവരുടെ കൂടെ നേരെ അമ്പലത്തിലേക്ക്... ആളുകളെകൊണ്ട് തിങ്ങിനിറഞ്ഞ അമ്പലമുറ്റത്ത് കാർ ചെന്നുനിന്നു..വലതുകാൽ വെച്ച് കാറിൽ നിന്നിറങ്ങിയതും കല്യാണിയമ്മയും മാർക്കോയും എന്നെയും കാത്ത് നേരെ മുന്നിൽ നിൽക്കുന്നുണ്ട്..ചുറ്റുമുള്ളവരുടെ കണ്ണുകൾ എന്നിലേക്കാണെന്നത് കൊണ്ട് മുഖത്തൊരു പുഞ്ചിരിയും വരുത്തി നേരെ അവരുടെ അടുത്തേക്ക് നടന്നു..

"എന്റെ ഈശ്വരാ എന്ത് ഭംഗിയുള്ള കൊച്ച്, കല്യാണിചേച്ചി ഈ കുട്ടി ജയന് നന്നായി ചേരുന്നുണ്ട്.." അടുത്തിരിക്കുന്ന സ്ത്രീ ഓടിവന്നെന്റെ കയ്യിൽപിടിച്ചു.. വാ മോളെ.,മുഹൂർത്തം ആവാനായി.,മാർക്കോക്ക് പിന്നിലായി ഞാൻ അമ്പലനടയിലേക്ക് നടന്നുകൊണ്ടിരുന്നു..മുന്നിൽ അലങ്കരിച്ച കതിർമണ്ഡപം... സുവർണ നിറത്തിലുള്ള പാത്രത്തിൽ പൂജചെയ്തുവെച്ച താലികണ്ടപ്പോൾ അറിയാതെ പുഞ്ചിരിച്ചുപോയി.. മുന്നിൽ നിൽക്കുന്നവരെ കൂപ്പുകയ്യാലെ തൊഴുതുകൊണ്ട് ഞാൻ മാർക്കോയുടെ അടുത്തിരുന്നു..അവൻ നേരെ മുൻപിലേക്കും നോക്കി ഒരേഇരിപ്പാണ്..അവന്റെ ഹൃദയം പെരുമ്പറകൊട്ടുന്നുണ്ടെന്ന് ആ മുഖം കണ്ടാലറിയാം.. "ഇനി താലി കെട്ടിക്കോളു" കയ്യിൽ താലിയെടുത്ത് പൂജാരി മാർക്കോയ്ക്ക് നേരെ നീട്ടി.,അത് വാങ്ങുമ്പോൾ അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. എന്റെ മുഖത്തു നോക്കാതെ പല്ല് കടിച്ചുകൊണ്ട് അവൻ താലിയെന്റെ കഴുത്തിലേക്ക് ചേർത്തു., അന്തരീക്ഷത്തിൽ മേളത്തിന്റെ നാദം മുഴങ്ങാൻ തുടങ്ങിയതോടെ ഞാൻ പതിയെ കണ്ണുകളടച്ചു...

കല്യാണിയമ്മ എന്റെ മുടിയും മുല്ലപ്പൂവും അവന് താലികെട്ടാൻ പാകത്തിന് കൈകൊണ്ട് മാറ്റികൊടുത്തതും അവൻ താലികെട്ടി പെട്ടന്ന് തന്നെ കൈപിൻവലിച്ചു..ഇനി ഹോമകുണ്ഡലത്തിന് വലം വെക്കലാണ്.. മാർക്കോ എഴുന്നേറ്റ് നിന്നതിന് ശേഷം തിരിഞ്ഞുനിന്നെന്റെ കയ്യിൽ പിടുത്തമിട്ടു,വലം വയ്ക്കാൻ തുടങ്ങിയതും അവൻ കൈ അയക്കാൻ തുടങ്ങിയത് കണ്ട ഞാൻ കൈകളിൽ ശക്തിയായി മുറുകെ പിടിച്ചു.. നേരെ മണ്ഡപത്തിൽ നിന്നിറങ്ങി അവന്റെ അമ്മയുടെ അനുഗ്രഹം വാങ്ങിക്കാൻ കാലിൽ തൊട്ട് വന്ദിച്ചു,..തലയിൽ കൈവെച്ച ശേഷം അവരെന്നെ കൈകൾകൊണ്ട് താങ്ങി എഴുന്നേൽപിച്ചു..അവരും എന്റെ മുഖത്തേക്ക് നോക്കുന്നില്ല.. കാറിന്റെ ഡോർ തുറന്ന് നേരെ ഉള്ളിലേക്ക് കയറി,അവന് വന്നിരിക്കാനായി നീങ്ങിയിരുന്നുകൊടുത്തു,.ഭക്ഷണം കഴിക്കാനായി ടേബിളിൽ ഒന്നിച്ചിരിക്കുമ്പോയും അവനെനിക്ക് മുഖം തരുന്നില്ല,.ചുറ്റിലും നോക്കിയിരിപ്പാണ്.,ഒന്ന് കഴിച്ചന്ന് വരുത്തി നേരെ എഴുന്നേറ്റ് കൈകഴുകി..

അപ്പച്ചനും അമ്മച്ചിയും എന്നെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ട്,അവരുടെ അടുത്തേക് നടന്നു,. "എന്റെ കുട്ടി ഇനിയും വിഷമിച്ചിരിക്കരുത്,ക്ഷമിച്ച് നിൽക്കേണ്ടി വരും,ക്ഷമിക്കുക..അവനോട് ഒഴികെ എല്ലാവരോടും നന്നായി പെരുമാറണം..ചെല്ല് ഇവിടന്ന് നടക്കാനുള്ള ദൂരം കാണുകയുള്ളൂ മംഗലം തറവാട്ടിലേക്ക്.." അപ്പച്ചനും അമ്മച്ചിയും തലയിൽ കൈവെച്ചന്നേ അനുഗ്രഹിച്ചു,.എന്റെ കൈ കല്യാണിയമ്മയുടെ കയ്യിലേക്ക് വെച്ചുകൊടുത്തുകൊണ്ട് അവർ യാത്രപറഞ്ഞിറങ്ങുന്നത് കണ്ണീരോടെ ഞാൻ നോക്കിനിന്നു.. മംഗലം തറവാട്ടിന്റെ മുറ്റത്ത് വന്നുനിൽക്കുമ്പോൾ എന്തന്നില്ലാത്ത സന്തോഷമെന്നേ പിടികൂടിയത് പോലെ..കല്യാണിയമ്മതന്നെ എന്റെ കയ്യിലേക്ക് നിലവിളക്ക് വെച്ചു തന്നു,അതും പിടിച്ചു വലതുകാലു വെച്ച് നേരെ അകത്തേക്ക്.. കയ്യിൽ നിലവിളക്കുമേന്തി വലതുകാൽ വെച്ചു ആ വലിയ വീടിന്റെ പടികയറുമ്പോൾ എന്തെന്നില്ലാത്ത അഹങ്കാരമായിരുന്നെനിക്ക്..ഒടുവിൽ എന്റെ ഒരുപാട് നാളത്തെ ലക്ഷ്യം ഞാൻ പൂർത്തിയാക്കിയിരിക്കുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story