താലി: ഭാഗം 40

thali alrashid

രചന: അൽറാഷിദ് സാൻ

കയ്യിൽ കിടക്കുന്ന ഫോൺ പിന്നെയും ശബ്ദിക്കാൻ തുടങ്ങിയതോടെ ഞാൻ രണ്ടും കല്പിച്ചു ഫോണെടുത്തു.,മറുപടിയായി എന്തെങ്കിലും പറയുന്നതിന് മുൻപേ മറുതലക്കൽ അമ്മച്ചിയുടെ ശബ്ദം ഞാൻ മുഴങ്ങിക്കേട്ടു.. "ജയൻ ജാമ്യത്തിലിറങ്ങിയിട്ടുണ്ട് മോളെ.." പെട്ടന്നൊരു നിശബ്ദത എന്നെ പിടികൂടിയിരുന്നു.,മറുതലക്കൽ എന്റെ മറുപടി കേൾക്കാത്തത് കൊണ്ട് അമ്മച്ചി തുടരെ തുടരെ മോളെയെന്ന് വിളിക്കുന്നത് കേൾക്കാമെനിക്ക്..,പതിയെ ആ വിളിയും നിലച്ചു.. കയ്യിലുള്ള മൊബൈൽ താഴെ വെച്ചുകൊണ്ട് ഞാൻ തറയിലിരുന്നു.,ജയൻ..അല്ല മാർക്കോ,ജാമ്യത്തിലിറങ്ങാൻ ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയെങ്കിലും കോടതിയിൽ കെട്ടിവെക്കേണ്ടി വരുമെന്ന് ആ വക്കീൽ പറഞ്ഞതാണ്.,ജയിലിൽ തടവിൽ കഴിയുന്ന അവന്റെ കയ്യിലെങ്ങിനെ അത്രയും പണം..ഒരുപക്ഷെ ഇതെല്ലാം ഹരിയേട്ടന്റെ ചതികളാവാം.,അല്ല ആണ്..എന്നെ തീർത്ത് കളയേണ്ടത് മാർക്കോയെപ്പോലെ തന്നെ അയാളുടെയും ആവിശ്യമാണ്..മുന്പിലെ തടസ്സങ്ങളെ തീർക്കാൻ എന്തുംചെയ്യാൻ മടിയില്ലാത്ത രണ്ടുപേർ.. തിരികെ നടന്നു പുറത്ത് വസ്ത്രങ്ങൾ അലക്കുകയായിരുന്ന കല്യാണിയമ്മയെ ജാമ്യം കിട്ടിയ കാര്യം അറിയിച്ചപ്പോഴും മൗനമായിരുന്നു മറുപടി.,

ആ മുഖത്തൊരു ഭീതി പടരുന്നത് പോലെ,മക്കളാണെങ്കിലും സ്വത്തിനുവേണ്ടി പെറ്റതള്ളയെ കൊന്ന് കുഴിച്ചുമൂടാനും മടിക്കാത്ത രണ്ടെണ്ണത്തിനെയാണല്ലോ കാലമിത്രയും നോക്കി വളർത്തിയത് എന്നുള്ള കുറ്റബോധമായിരിക്കണം അത്..അല്ലെങ്കിൽ മക്കളാൽ തന്റെ ആയുസ്സ് പെട്ടന്ന് തീരുമോ എന്ന ഭയം.. ഇനി ജയൻ എന്തിനുള്ള പുറപ്പാടാണെന്ന് ഈശ്വരനറിയാം.,കൂടിയാൽ എന്നെ തീർത്തുകളയും,അതിനപ്പുറം എന്നെ തകർക്കാനാണ് അവന്റെ ലക്ഷ്യമെങ്കിൽ ആകെയുള്ളത് ഈ കൂര,.പിന്നെയുള്ളത് ഒരു പെണ്ണിന്റെ മാനം,അതെന്നെ അവൻ കവർന്നെടുത്തതാണ്...എല്ലാത്തിനും പുറകിൽ ലക്ഷ്മിചേച്ചിയുടെ കൈകളാകും.,അതെനിക്കുറപ്പാണ്.. കല്യാണിയമ്മയേയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നിങ്ങോട്ട് വന്നിട്ടിപ്പോൾ മാസം രണ്ടായിരിക്കുന്നു.,കയ്യിലുള്ള കാശെല്ലാം തീർന്നമട്ടാണ്.,വീട്ടിലേക്കുള്ള സാധനങ്ങളും ചിലവും കഴിഞ്ഞു കൂടിയാൽ ഒരു ആറായിരം രൂപ കാണും കയ്യിൽ..അതും കഴിഞ്ഞാൽ ഇനിയെങ്ങനെ ജീവിക്കും എന്നാലോജിച്ചു ഉറക്കം പോവാൻ തുടങ്ങിയിട്ട് ദിവസം രണ്ടായി..അതിന് മുൻപ് എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തണം.,ഒരുപാട് സമ്പാദിക്കാനല്ലെങ്കിലും എനിക്കും കല്യാണിയമ്മക്കും പട്ടിണിയില്ലാതെ കഴിഞ്ഞു പോകാനുള്ള ഒരു ചെറിയ വരുമാനം..

അയൽവാസിയായ കുമാരേട്ടനോട്‌ ഒരു ജോലിയെക്കുറിച്ചു സംസാരിച്ചിരുന്നു കുറച്ച് ദിവസം മുൻപ്..സ്നേഹമുള്ളയാളാണ്,എന്റെ കുട്ടിക്കാലം മുതലേ കാണുന്നതുമാണ്..സഹായിക്കാതിരിക്കില്ല..ദൈവങ്ങളെ കൈവിടല്ലേ.. പിറ്റേന്ന് രാവിലെ കണികണ്ടുണർന്നത് കുമാരേട്ടനെയാണ്.,ജോലിയുടെ കാര്യത്തിനായി അന്യോഷിച്ച് നടപ്പായിരുന്നെന്നും ടൗണിലേ ഒരു ടെക്സ്റ്റയിൽസിൽ സെയിൽസ്ഗേളായി കുറച്ച് പേരെ ആവിശ്യമുണ്ടെന്നും അറിയിച്ചതോടെ കുളിച്ചു റെഡിയായി നേരെ കല്യാണിയമ്മയുടെ അടുത്ത് ചെന്ന് അനുഗ്രഹവും വാങ്ങിച്ചു ഞാൻ കുമാരേട്ടന്റെ കൂടെ ടൗണിലേക്ക് പുറപ്പെട്ടു.. ടൗണിലേ അറിയപ്പെടുന്ന ടെക്സ്റ്റയിൽസാണ്.,ഏത് നേരവും തിരക്കും..മര്യാദക്കൊന്ന് നടുനിവർത്തി ഇരിക്കാൻ പോലും സമയം കിട്ടില്ലെന്ന് പോരുന്ന വഴിയിൽ വെച്ച് തന്നെ കുമാരേട്ടൻ പറഞ്ഞതാണ്.,അതൊന്നും അത്ര കാര്യമാക്കിയില്ല.,എന്റെ ഭൂതം കാലം കുമാരേട്ടന് അറിയാമായിരുന്നെങ്കിൽ ജോലിയെക്കുറിച്ചുള്ള ബുദ്ധിമുട്ട് എന്നോട് പറയില്ലായിരുന്നെന്നോർത്ത് വെറുതെ ചിരിച്ചുപോയിരുന്നു ഞാനാ സമയം... ഒരു മണിക്കൂർ ബസ് യാത്രയും കഴിഞ്ഞശേഷം കുറച്ച് നടന്നു ഞങ്ങളാ ടെക്സ്റ്റയിൽസിനു മുന്നിൽ വന്നു നിന്നു.,മുന്നിൽ ഒരുപാട് പേരുണ്ട്..

ജോലിക്കായി അൻപത് പേരെ വേണം,ഇവിടെയാണേൽ ഒരു ഇരുന്നൂറിൽ കൂടുതൽപേരെ കാണാം..വിദ്യാഭ്യാസയോഗ്യത നോക്കുന്നുണ്ടത്രേ,ഭാഗ്യത്തിന് അന്നത്തെ സംഭവങ്ങൾക്ക് ശേഷം വീട്ടിലിരുന്നു കഷ്ടപെട്ട് പഠിച്ചു പരീക്ഷയെയുതി നേടിയെടുത്ത ഡിഗ്രി സർട്ടിഫിക്കറ്റ് ഒരു ധൈര്യത്തിന് കയ്യിൽ വെച്ചിരുന്നു.. കാത്തിരിപ്പിനൊടുവിൽ എന്റെ ഊഴമെത്തി.,സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഇന്റർവ്യൂ നടക്കുന്ന റൂമിലേക്ക് കയറി.., മുന്നിൽ നാല് പേർ ഇരിക്കുന്നുണ്ട്.,കയ്യിലുള്ള സർട്ടിഫിക്കറ്റ് അവർക്ക് മുൻപിൽ വെച്ചുകൊടുത്ത ശേഷം ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്ന സമയത്ത് ആ നാല് പേരിൽ ഒരാളെന്നെ വല്ലാതെ ശ്രദ്ധിക്കുന്നത് പോലെ..,കുറച്ച് നേരത്തേ സംസാരത്തിനൊടുവിൽ "നിങ്ങളെ ജോലിക്കായി തിരഞ്ഞെടുത്തിട്ടുണ്ടെന്നു" അവരുടെ വായിൽ നിന്നും കേട്ടതോടെ അതുവരെ കടിച്ചുപിടിച്ചിരുന്ന ശ്വാസം ഞാൻ പതിയെ പുറത്തേക്ക് വിട്ടു... നാളെ വന്നു ജോയിൻ ചെയ്യാമെന്ന് കൂടി പറഞ്ഞതോടെ അവർക്കൊരു നന്ദിയും പറഞ്ഞു റൂമിന്റെ വാതിൽ തുറക്കാൻ വേണ്ടി ലോക്കിൽ കൈ വെച്ച സമയം.. "ഒന്ന് നിൽക്കൂ.." പുറകിൽ നിന്നും വിളിവന്നതോടെ തിരിഞ്ഞു നിന്നതും നേരത്തേ എന്നെതന്നെ നോക്കിനിന്ന ആ കൂട്ടത്തിലൊരുവൻ കസേരയിൽനിന്നെഴുന്നേറ്റ് എന്നിലേക്ക് നടന്നടുക്കുവാൻ തുടങ്ങി... ഉള്ളിൽ അല്പം ഭയം തോന്നിതുടങ്ങിയിരുന്നു.,

എങ്കിലും അത് പുറമെ കാണിക്കാതെ ഞാൻ മുഖത്തൊരു പുഞ്ചിരി വിടർത്തി... "നിങ്ങൾ മംഗലം ഗ്രൂപ്പ് മുൻഎംഡി ജയരാജന്റെ വൈഫല്ലേ.." അയാളുടെ ചോദ്യം പെട്ടന്നായിരുന്നു., "അതെ..." ഞാൻ മറുപടി നൽകിയതും അയാളടക്കം മറ്റുള്ള മൂന്ന് പേരും അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു., "പ്ലീസ് സിറ്റ് മാഡം.." എനിക്ക് മുൻപിൽ ഒരു കസേരകൊണ്ടുവന്നു വെച്ച് അയാൾ ഇരിക്കാൻ അപേക്ഷിക്കുന്നത് കണ്ടതും നെറ്റിയിൽ പൊടിഞ്ഞിറങ്ങിയ വിയർപ്പുകണങ്ങളെ സാരിതുമ്പുകൊണ്ടു തുടച്ചുകൊണ്ടു ഞാനാ കസേരയിലിരുന്നു.. "ഐ കാന്റ് ബിലീവ് ദിസ്‌..അത്രയേറെ ബിസിനസ്‌ സാമ്രാജ്യങ്ങളുടെ ഉടമയായ ജയരാജന്റെ ഭാര്യയായ നിങ്ങൾ ഞങ്ങളുടെ ഈ ടെക്സ്റ്റയിൽസിൽ ജോലിക്ക്,അതും ഒരു സെയിൽസ്ഗേൾ ആയിക്കൊണ്ട്...ലുക്ക്‌ മാഡം ഞങ്ങളുടെ ഈ സംരംഭത്തിന്റെയൊക്കെ തലപ്പത്തിരുന്ന് എല്ലാം നിയന്ത്രിക്കുന്നത് നിങ്ങളുടെ ഭർത്താവിന്റെ സഹോദരനായ ഹരിനാഥൻ സാറാണ്..അങ്ങനെയുള്ള നിങ്ങൾ ഈ ജോലിക്ക് അപ്ലൈ ചെയ്യുന്നത് ഞങ്ങളുടെ ഗുഡ് വില്ലിനെ ബാധിക്കും.." എന്റെ മുഖം വാടാൻ തുടങ്ങിയിരുന്നു.,മംഗലം തറവാടിന്റെ പ്രതാപം കാരണം ഈ ജോലിയും എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നുന്നുണ്ട്.,ഇനിയെന്ത്‌ ചെയ്യും..

അയാൾ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് തുടർന്നു.. "നിങ്ങൾക്ക് ജോലിക്ക് അത്രയും താല്പര്യമാണെങ്കിൽ ഇവിടെ ജനറൽ മാനേജറുടെ പോസ്റ്റിൽ ഓരൊഴിവുണ്ട്..അതിലേക്ക് ഞങ്ങൾ റെക്കമെന്റ് ചെയ്യാം..പ്ലീസ് മാഡം അത് നിരസിക്കരുത്..," ഞാൻ മറുപടി നൽകിയില്ല.,ജയന്റെ ഭാര്യയായത് കൊണ്ട് മാത്രം ആ ജോലി തനിക്ക് വന്നുചേരുന്നതിൽ അർത്ഥമില്ല.,അതിന് യോഗ്യതയുള്ള മറ്റുപലരും ഒരുപാട് പ്രതീക്ഷയോടെ ഈ ഉച്ചവെയിലും കൊണ്ട് കുടുംബത്തോടൊപ്പം പുറത്ത് കാത്തിരിക്കുന്നുണ്ട്...ഒന്നാലോചിച്ച ശേഷം ഞാൻ സംസാരിച്ചു തുടങ്ങി.. "മംഗലം തറവാട്ടിലേ ജയരാജന്റെ ഭാര്യ എന്നുള്ള പരിഗണനയിൽ ഞാനാ മാനേജറുടെ പോസ്റ്റിൽ ജോലിക്ക് കയറുന്നത് എന്നെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്.,ഉയർന്ന ശമ്പളം,കുറഞ്ഞ ജോലി സമയം,,മറ്റു ആനുകൂല്യങ്ങൾ..പക്ഷെ ഞാനിവിടെ വന്നത് സെയിൽസ്ഗേളിനുള്ള ജോലിക്ക് വേണ്ടിയാണ്,ജയന്റെ കേസും കാര്യങ്ങളും ഞാൻ പറയാതെ തന്നെ നിങ്ങളറിഞ്ഞുകാണുമല്ലോ..കേസിന്റെ ആവിശ്യങ്ങൾക്കായി അക്കൗണ്ടുകൾ കോടതിയിടപെട്ടു മരവിപ്പിച്ചിരിക്കുകയാണ്..കയ്യിലുള്ള പൈസയെല്ലാം തീർന്നത് കൊണ്ടു മാത്രം ഈ ജോലി തേടി വന്നതാണ്.,

അത് നിങ്ങളോട് പറയുന്നതിൽ എനിക്കെന്റെ അഭിമാനം കുറഞ്ഞു പോയതായിട്ട് തോന്നിയിട്ടുമില്ല..നിങ്ങൾക്ക് എനിക്കായി ജോലി തരണമെന്നുണ്ടങ്കിൽ അത് സെയിൽസ് ഗേൾ ആയിക്കൊണ്ട് മാത്രം മതി..മാനേജറുടെ ഒഴിവിലേക്ക് അതിന് യോഗ്യതയുള്ളവരെ തിരഞ്ഞെടുത്തോളൂ..അതല്ല ഞാനിവിടെ സെയിൽസ്ഗേളായിക്കൊണ്ട് ജോലി ചെയ്യുന്നത് നിങ്ങളുടെ അന്തസ്സിനെ ബാധിക്കുമെങ്കിൽ ഞാൻ ഈ ജോലി ഉപേക്ഷിച്ചോളാം..എനിക്ക് ബുദ്ധിമുട്ടില്ല..ഞാൻ വേറെന്തെങ്കിലും ജോലി നോക്കിക്കോളാം.." "ബട്ട്‌ മാഡം അത് കുറച്ചധികം റിസ്കുള്ള ജോലിയാണ്..നിങ്ങൾ വിചാരിക്കുന്നത് പോലെയാവില്ല കാര്യങ്ങൾ..." "അറിയാം..ഞാനിവിടേക്ക് വരുന്നതിന് മുൻപ് ഈ ജോലിയെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞതാണ്.,ബുദ്ധിമുട്ട് മനസ്സിലാക്കികൊണ്ടു തന്നെ വന്നതാണ്...എനിക്കൊരു കാര്യം കൂടി പറയണമെന്നുണ്ട്

,എന്നെ നിങ്ങളീ ജോലിക്ക് തിരഞ്ഞെടുത്താൽ പോലും ഇവിടുള്ള മറ്റുസെയിൽസ്ഗേൾസിനു കൊടുക്കുന്ന പരിഗണനയും ആനുകൂല്യങ്ങളും മാത്രമേ എനിക്കും നൽകാൻ പാടുള്ളു.." അയാളൊന്ന് പുഞ്ചിരിച്ചു..എന്റെ കയ്യിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങികൊണ്ടു അതിന് മുകളിലുള്ള പേപ്പറിൽ 'അപ്പോയ്ന്റട്'എന്ന് എഴുതിയ ശേഷം അതെനിക്ക് നേരെ നീട്ടി... "എല്ലാ മാസവും നാലാം തിയതിയാണ് സാലറി കൊടുക്കുന്നത്,ബുദ്ധിമുട്ടുള്ളവരാണെങ്കിൽ സാലറി ഗഡുവായി വാങ്ങിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്..12000 രൂപയാണ് തുടക്കക്കാർക്ക് ശമ്പളം..മാഡത്തിനും അങ്ങനെയായിരിക്കും..പത്തു മണിക്കൂർ ജോലി സമയം.." "സമ്മതം.."ഞാൻ പുഞ്ചിരിയോടെ മറുപടി നൽകി... "എങ്കിൽ നാളെ മുതൽ വന്നുതുടങ്ങിക്കോളൂ.." അവർക്കെല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് ഞാൻ റൂമിന് പുറത്തേക്കിറങ്ങി..ഉള്ളിൽ ദൈവത്തിനും.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story