താലി: ഭാഗം 11

താലി: ഭാഗം 11

രചന: കാശിനാധൻ

"എനിക്ക് എന്റെ വീട്ടിൽ പോകാൻ പറ്റില്ല...... ഞാൻ വേറെ എങ്ങോട്ട് എങ്കിലും പോയ്കോളാം... $ "എങ്ങോട്ട്... എങ്ങോട്ട് പോകും..."? "അറിയില്ല..... " അപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു. അംബികയും ശോഭയും തമ്മിൽ എന്തൊക്കെയോ ചർച്ചകൾ നടത്തി. "ശരി ശരി..... നീ ഇന്ന് എന്റെ വീട്ടിലേക്ക് പോരുക, എന്റെ മകൻ ആണ് നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഉത്തരവാദി എങ്കിൽ നിനക്ക് അവിടെ താമസിക്കാം.... എന്തായാലും അവൻ വരട്ടെ.... " അങ്ങനെ താൻ ഇവിടെ എത്തി.. വാതിലിൽ ആരോ മുട്ടി.. റീത്താമ്മ ആണ്.. "മോളെ,,, ഇതുവരെ ഉറങ്ങിയില്ലേ സമയം അഞ്ച് മണി കഴിഞ്ഞു... " "ഇല്ല.. ഉറക്കം വരുന്നില്ല.... " "സാരമില്ല,,, എല്ലാം ശരി ആകും.. കാലത്തെ മാധവ് മോൻ വരും കെട്ടോ... ഞാൻ അടുക്കളയിൽ ചെല്ലട്ടെ,, മോൾ കിടന്നോ "അതും പറഞ്ഞു അവർ പോയി. മാധവ് എത്രയും പെട്ടന്ന് വന്നാൽ മതി എന്നായിരുന്നു അവളുടെ ചിന്ത. എപ്പോളോ കണ്ണുകൾ താനേ അടഞ്ഞു.. *** എന്നാലും എന്റെ കുട്ടി,,,, അവൾ ഇങ്ങനെ ചെയ്തല്ലോ......... vimalayude ഇടനെഞ്ച് വിങ്ങി. എല്ലാത്തിനും കാരണം തന്റെ ഭർത്താവ് ആണ്... അയാൾ മാത്രം.. അവൾക്ക് അതു ഉറപ്പ് ആയിരുന്നു. കാലത്തെ പൂജാമുറിയിൽ കയറി വിളക്ക് കൊളുത്തി അവർ മകൾക്ക് ആയി പ്രാർത്ഥിക്കുക ആണ്. ഭഗവാനെ, കൃഷ്ണ... ന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുതേ, അവളെ കാത്തുരക്ഷിക്കണമേ, അംബിക അവളോട് കരുണ കാണിക്കണമേ.... ന്റെ മോൾ ദീർഘസുമംഗലി ആകണമേ... അവരുടെ കണ്ണുകൾ നിറഞ്ഞു. എല്ലാവരെയും ഉപേക്ഷിച്ചു അവൾ പോയി.... ഇനി തന്റെ കുഞ്ഞിനെ താൻ എന്ന് കാണും, അവൾക്ക് അവിടെ എങ്ങനെ ഉണ്ട്..... എല്ലാം എങ്ങനെ ഒന്ന് അറിയും..... ചങ്ക് പൊട്ടുന്ന വേദനയിലും പക തോന്നിയത് തന്റെ ഭർത്താവിനോട് മാത്രം ആണ്. ചെയ്തുപോയ തെറ്റുകൾക്ക് ഉള്ള ശിക്ഷ അയാൾ അനുഭവിക്കട്ടെ..... എല്ലാവരുടെയും മുൻപിൽ നാണംകെടട്ടെ...... ഇത്രയും നാൾ അഹങ്കരിച്ചു.. ഇനി എല്ലാ നശിക്കട്ടെ.... ഇയാളുടെ ദുഷ്ടതകൾക്ക് സ്വന്തം മകൾ ബലിയാടായല്ലോ..... അവർ നീറി പുകഞ്ഞു.. *** ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഗൗരി ഞെട്ടി ഉണർന്നു. സമയം നോക്കിയപ്പോൾ 8മണി.. ഇത്രയും സമയം ആയോ..... മാധവിന്റെ ശബ്ദം അവൾ പെട്ടന്ന് തിരിച്ചു അറിഞ്ഞു. ആ കുഞ്ഞിനെ കൊഞ്ചിക്കുക ആണ് അവൻ എന്ന് അവൾക്ക് തോന്നി. ഇത് എന്തിന് ആണ് എന്നെ എല്ലാവരും കൂടി പെട്ടന്ന് വിളിച്ചു വരുത്തിയത്..... എന്ത് അമ്മേ... " "അതൊക്ക പറയാം, നീ ഇവിടെ വന്നു ഇരിയ്ക്ക്... "അംബികാമ്മയുടെ ശബ്ദം. , "എന്ത് ആണ് അമ്മേ.... അമ്മ പറയു..... മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാതെ " "ഹേയ് അത്ര കാര്യം ആയിട്ട് ഒന്നും ഇല്ല..... നിനക്ക് ഒരു കല്യാണാലോചന...... നമ്മൾക്ക് ചേർന്ന ബന്ധം തന്നെ ആണ്.. ആ പെൺകുട്ടിയെ പോയി നമ്മൾക്ക് കണ്ടാലോ... " "ശോ... ഈ അമ്മയുടെ ഒരു കാര്യം, ഇത് പറയാൻ ആണോ എന്നെ വിളിച്ചു വരുത്തിയത്... " "അതേ.......അതിന് വേണ്ടി ആണ്.. നീ കാലത്തെ റെഡി ആകു, നമ്മക്ക് അവിടെ വരെ ഒന്ന് പോകാം.... " "അതിനു എന്താണ് അമ്മേ... നമ്മൾക്ക് പോകാം....ഒരു കല്യാണപ്രായം ഒക്കെ ആയിരിക്കുന്നു എനിക്ക് "അവന്റെ പെട്ടന്ന് ഉള്ള മറുപടി എല്ലാവരെയും ചിന്താകുഴപ്പത്തിൽ ആക്കി. "നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ മോനെ, അതു അറിയാൻ ആണ് ഞാൻ ചോദിച്ചത്. " "എന്റെ മനസിലോ...... ഹേയ്.. അങ്ങനെ ഒരു ആൾ ഒന്നും ഇല്ല അമ്മേ... എന്റെ അമ്മ പറയുന്നത് ആരാണോ അത് മതി എനിക്ക് " അവന്റെ വാക്കുകൾ കേട്ട് ഞെട്ടി തരിച്ചു നിന്ന് പോയി ഗൗരി.. അവൾക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു... "അല്ല ഇപ്പോളത്തെ കുട്ടികളുടെ ഒക്കെ ഇഷ്ടങ്ങൾ അല്ലെ.... അതു ചോദിച്ചു മനസിലാക്കേണ്ട കടമ എനിക്ക് ഉണ്ട് എന്ന് തോന്നി. "വീണ്ടും വിമലയുടെ ശബ്ദം. "ഇല്ല അമ്മേ, എന്റെ ജീവിതത്തിൽ അങ്ങനെ ഒരാൾ ഇല്ല.... "അവന്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു. "നിന്നെ പരിചയം ഉള്ള ഒരു കുട്ടി ഇവിടെ വന്നിരുന്നു, നിന്നെ കാണുവാൻ ആയി വന്നത് ആണ്... നീ അറിയുമോ എന്ന് നോക്കിക്കേ... " രേണു അവളെ ഇങ്ങട് വിളിക്കുമോ.... ഗൗരിയുടെ നെഞ്ച് പട പടാന്നു ഇടിച്ചു. ഈ തവണ മാധവിന്റെ മുഖം മങ്ങി......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story