താലി: ഭാഗം 17

താലി: ഭാഗം 17

രചന: കാശിനാധൻ

പക്ഷെ... ഇന്ന്... ഇന്ന് അവന്റെ കുഞ്ഞു നിന്റെ വയറ്റിൽ വളരുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക്.... അവർ മെല്ലെ എഴുന്നേറ്റു മോൾ വിഷമിക്കേണ്ട... എല്ലാം ശരി ആകും.. പക്ഷെ എപ്പോൾ.. എത്ര നാൾ... എന്നൊന്ന് എനിക്ക് അറിയില്ല. അവർ റൂമിൽ നിന്ന് ഇറങ്ങി പോയി ജനുവരി 21.. ഗൗരി ഓർത്തു. തന്നെ കാണാൻ ആദ്യമായി മാധവ് വന്ന ദിവസം... അന്ന് തുടങ്ങിയ കളി ആണ് അപ്പോൾ. എല്ലാത്തിനും കാരണം തന്റെ അച്ഛൻ ആണ്.. തന്റെ അച്ഛൻ മാത്രം.. അച്ഛനെകാൾ ആരും ഉയരുന്നത് അച്ഛന് സഹിയ്ക്കാൻ പറ്റുന്ന കാര്യം അല്ല എന്ന് തങ്ങൾക്ക് എല്ലാവർക്കും അറിയാം... പലപ്പോളും അമ്മ പറയും ആർക്കു വേണ്ടി ആണ് ഇനിയും സമ്പാദിക്കുന്നത്, പത്തു തലമുറയ്ക്ക് കഴിയാൻ ഉള്ളത് ഉണ്ടാക്കി കഴിഞ്ഞില്ലേ എന്ന്.. പക്ഷെ ആരു kelkkan.... എന്നാൽ... എന്നാൽ... ഇത് താൻ പ്രതീക്ഷിച്ചതിലും ഒരുപാട് കൂടി പോയി.. അച്ഛൻ ചെയ്ത തെറ്റുകൾക്ക് താൻ ശിക്ഷ അനുഭവിയ്ക്കാൻ പോകുക ആണ്.. പാവം മാധവ്....... ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ് ആണ് അച്ഛൻ ചെയ്തത്.. എന്തായാലും മാധവും ഒന്നിച്ചു സന്തോഷത്തോടെ ഒരു ജീവിതം... അതു തന്റെ മരണം വരെ തനിക്ക് ഉണ്ടാകില്ല എന്ന് അവൾ ഉറപ്പിച്ചു. രാവേറെ ആയി... മാധവ് ഇതുവരെ വന്നില്ല റൂമിലോട്ട്. അവൾ കാത്തിരിക്കുക ആണ്.. കുറേ സമയം കഴിഞ്ഞപ്പോൾ മാധവ് റൂമിലേക്ക് കയറി വന്നു. ഒന്നും മിണ്ടാതെ അവൻ കട്ടിലിൽ പോയി കിടന്നു. ആ കാലിൽ പിടിച്ചു പൊട്ടി കരയണം എന്ന് ഉണ്ട്.. മാപ്പ് പറയണം എന്ന് ഉണ്ട്... എന്തോ മുജ്ജന്മ പാപത്തിന്റെ ഫലം ആവും താൻ അനുഭവിക്കുന്നത്. അവൻ പറയാതെ അവന്റെ ഒപ്പം കിടക്കുവാൻ പോലും അവൾക്ക് ഭയം തോന്നി.. ഒരു ബെഡ് ഷീറ്റ് വിരിച്ചു നിലത്തു കിടക്കണം എന്ന് ഉണ്ട് പക്ഷെ അതൊക്ക എവിടെ ആണോ ആവോ ഇരിക്കുനത്.. കുറച്ചു സമയം കൂടി അവൾ ആ നിൽപ്പ് അവിടെ തുടർന്ന്.. കാലത്തെ ആദ്യം ഉണർന്നത് മാധവ് ആയിരുന്നു. അവൻ നോക്കിയപ്പോൾ കസേരയിൽ ഇരുന്നു ഉറങ്ങുന്ന ഗൗരിയെ ആണ് കണ്ടത്.. മേശമേൽ തലവെച്ചു ചാഞ്ഞു കിടന്നു ഉറങ്ങുക ആണ്.. അറിയാതെ അവന്റെ കണ്ണുകൾ അവളുടെ ഉദരത്തിലേക്ക് പതിഞ്ഞു. ഇവിടെയും താൻ തോറ്റ് പോയി. ഇങ്ങനെ ഒരു നീക്കം ഈശ്വരന്റെ ഭാഗത്തു നിന്ന് ഉണ്ടായല്ലോ.... താൻ സ്വപ്നത്തിൽ പോലും വിചാരിച്ചത് അല്ല...... അവൻ തന്റെ മൊബൈൽ ഫോൺ കയ്യിൽ എടുത്തു. കുറേ ഏറെ ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ. ഇവളുടെ വിവാഹത്തിന് ശേഷം തമ്പിയെ ബ്ലാക്‌മെയ്ൽ ചെയ്യാനായി താൻ സൂക്ഷിച്ചു വെച്ച ഫോട്ടോസ് ആണ് ഇത് എല്ലാം.. ഇത് വെച്ച് കളിയ്ക്കാനും അയാളെ കൊണ്ട് തന്റെ കാലു പിടിപ്പിക്കാനുമായി താൻ കരുതി വെച്ച ഫോട്ടോസ്.. അപ്പോളേക്കും അവൾ.... എല്ലാം നശിപ്പിച്ചു.. നാശം പിടിച്ചവൾ... അവന്റെ പല്ല് ഞെരിച്ചു. "എടി.... " അവന്റെ അലർച്ച കേട്ടതും ഗൗരി ചാടി എഴുനേറ്റ്. പെട്ടെന്ന് വയറ്റിൽ കൊളുത്തി വലിയ്ക്കുന്ന പോലെ ഒരു വേദന അവൾക്ക് വന്നു.. എന്നാലും അവൾ വേഗം എഴുന്നേറ്റിരുന്നു. "എടി.... എഴുനേറ്റ് പോടീ.... എന്റെ കണ്മുന്നിൽ പോലും വന്നേക്കരുത് നിയ്... അത്രയ്ക്ക് വെറുപ്പ് ആണ് എനിക്ക് നിന്നോട്.... നിന്നെ കണ്ടുപോകരുത്.... " ഒരു വന്യമൃഗത്തെ പോലെ അവൻ മുരണ്ടു. പാവം ഗൗരി... അവൾ വേഗം തന്നെ മുറിവിട്ട് ഇറങ്ങി പോയി. എന്തോ വീണുടയുന്ന ശബ്ദം അവൾ കേട്ട്..... മാധവ് തകർത്താണ്... അവന്റെ കലി എന്നാലും അടങ്ങിയില്ല.. പിന്നെയും പിന്നെയും എന്തൊക്കെയോ വീണുടഞ്ഞു. അംബികാമ്മ മുറിയിലേക്ക് ഓടി.. പിറകെ സിദ്ധാർഥും.. ഗൗരിക്കും പേടി തോന്നി.. എന്നാലും അവളും പിറകെ ചെന്നു. റൂമിന്റെ വാതിൽക്കൽ അവൾ നിന്ന്. "കഴിഞ്ഞത് ഒക്കെ കഴിഞ്ഞു മോനെ... ഇന്ന് നിന്റെ കുഞ്ഞിനെ വയറ്റിൽ പേറുന്നവൾ ആണ് ഗൗരി.... നീ അവൾക്ക് മാപ്പ് കൊടുക്കണം,, അവളെ നിന്റെ ഭാര്യ ആയി കാണണം... എന്റെ മോൻ അമ്മ പറയുന്നത് അനുസരിക്കൂ " "ഇല്ല അമ്മേ... ഒരിക്കലും ഇല്ല... ആരൊക്ക എന്തൊക്ക പറഞ്ഞാലും കഴിഞ്ഞ് ഒക്കെ മറക്കാൻ എനിക്ക് സാധിക്കില്ല...." "എടാ.... " "നോ.... ഏട്ടാ... എങ്ങനെ ഒക്കെ നിങ്ങൾ നിര്ബന്ധിച്ചാലും ശരി ഞാൻ.... ഇല്ല..... " "അമ്മ നിന്റെ കാലു പിടിയ്ക്കാം മോനെ.... അവളെ നിയ്... $ "ഇല്ലമ്മേ.... ഞാൻ പിന്നേയും പിന്നെയും തോറ്റു പോകുക ആണ്.... എന്റെ അമ്മ എന്നെ ഒന്ന് മനസിലാക്കൂ... ഞാൻ അനുഭവിച്ച വേദന..... അപമാനം... എന്റെ ദേവിക.... എന്നെ വിട്ടു പോയത്..... " അമ്മയെ കെട്ടിപിടിച്ചു കരയുക ആണ് മാധവ്... എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുക ആണ് ഗൗരി..... ഇനി തന്റെ വീട്ടിലേക്ക് തിരിച്ചു പോയാലോ.... അവൾ ചിന്തിച്ചു. തന്റെ അച്ഛൻ നാണംകെടട്ടെ.. ഒരിക്കൽ എങ്കിലും തന്റെ മാധവ് ഒന്ന് ജയിക്കട്ടെ....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story