താലി: ഭാഗം 23
Sep 8, 2024, 21:32 IST

രചന: കാശിനാധൻ
ആ കുട്ടിയുടെ തലയിൽ ഒരു ചെറിയ മുഴ ഉണ്ടായിരുന്നു..തലവേദന ആയിട്ട് ആണ് അവർ ഇവിടെ അഡ്മിറ്റ് ആയത്... ഞാൻ സി റ്റി സ്കാൻ ചെയ്തപ്പോൾ ആണ് മുഴ കണ്ടുപിടിച്ചത്... അപ്പോൾ തന്നെ ഞങ്ങൾ എമർജൻസി ഓപ്പറേഷൻ ചെയ്ത്... " ഡോക്ടർ രാം ദേവ് റൂമിൽ കൂടി നടന്നു. "ഓപ്പറേഷൻ ഒക്കെ വിജയകരമായി കഴിഞ്ഞു.. ബട്ട് പ്രശ്നം അത് അല്ല... .ആ കുട്ടി പ്രെഗ്നന്റ് ആണല്ലോ... but ഇപ്പോൾ ആ കുട്ടിയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഉള്ള ശേഷി ഒന്നും ഇല്ല.... so കുറച്ച് നാൾ കൂടി ട്രീറ്റ്മെന്റ് വേണം.. അതുകൊണ്ട് കുഞ്ഞിനെ കളഞ്ഞിട്ട് വേണം ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യാൻ.... " "എന്റെ മോളെ ഞങ്ങൾക്ക് വേണം ഡോക്ടർ... ആ കുഞ്ഞിനെ കളഞ്ഞിട്ട് ആണെങ്കിൽ പോലും അവളുടെ ട്രീറ്റ്മെന്റ് എത്രയും പെട്ടന്ന് സ്റ്റാർട്ട് ചെയണം..... അവൾ എവിടെയാ കിടക്കുന്നത്.. ഞങ്ങൾക്ക് അവളെ കണ്ടേ തീരു... "വിമല എഴുനേറ്റു. "Ok ok... നിങ്ങൾ പോയി മകളെ കണ്ടിട്ട് വരൂ... എന്നിട്ട് ആവാം ബാക്കി... " പെട്ടെന്ന് ആണ് അവൻ കണ്ടത്.. ഡോക്ടർ രാം ദേവിന്റെ ഒപ്പം നടന്നു വരുന്ന സോമശേഖരനെ... ഒപ്പം വിമലയും.. രണ്ടാളും കരയുക ആണ് എന്ന് അവനു തോന്നി.. "ആഹ് മാധവ്... ഞാൻ ഇപ്പോൾ ആണ് അറിയുന്നത് തന്റെ ഫാദർ ഇൻ ലോ മിസ്റ്റർ സോമശേഖരൻ ആണ് എന്ന്.. ഞങ്ങൾ പണ്ട് മുതലേ പരിചയക്കാർ ആണ് കെട്ടോ... " ഡോക്ടർ രാം എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു.. "സാർ.. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് മാധവ് അവിടെ നിന്ന് നടന്നു പോയി.. അവർ ഗൗരിയെ ചെന്നു കാണട്ടെ എന്ന് അവൻ ഓർത്തു.. അവളുടെ അച്ഛനും അമ്മയും alle.. ആ ബന്ധം മുറിയ്ക്കാൻ പറ്റില്ലാലോ... പക്ഷെ.. പക്ഷെ.. താൻ ഒരിക്കലും..... ഒരിക്കലും.. തന്റെ മരണം വരെ ആ കുടുംബവുമായി ഒരു ബന്ധം കൂട്ടി ഉറപ്പിയ്ക്കാൻ പോകില്ല..... ഉറപ്പ്.. അവൻ തന്റെ അച്ഛന്റ്റെ മുഖം മനസ്സിൽ ഓർത്തു... റൂമിൽ എത്തിയ വിമല മകളെ കണ്ടു പൊട്ടിക്കരഞ്ഞു.. "ഗൗരി... എന്താണ് എന്റെ കുട്ടിയ്ക്ക് പറ്റിയത്..... ഈശ്വരാ.... എന്റെ കുഞ്ഞ് " "അമ്മേ... നിക്ക് ഒന്നും ഇല്ല..... അമ്മ കരയാതെ... " "വിമലേ... മോളെ ഒരുപാട് സംസാരിപ്പിക്കരുത്.. ഡോക്ടർ പ്രത്യേക പറഞ്ഞിട്ടുണ്ട്... " ഭർത്താവ് ശാസനയോടെ വിമലയെ നോക്കി.... "മ്മ്... ശരി ആണ് .ഞാൻ അതു മറന്നു.... "അവർ മകളുടെ കയ്യിൽ പിടിച്ചു. "മോളെ..... " അച്ഛൻ വിളിച്ചപ്പോൾ അവളുടെ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞു... "എന്റെ കുട്ടി വിഷമിക്കരുത് .നിന്റെ കണ്ണ് നിറയുന്നത് എനിക്ക് സഹിയ്ക്കാൻ പറ്റില്ല...... എല്ലാം നല്ലതിന് എന്ന് വിചാരിച്ചാൽ മാത്രം മതി.. " "അച്ഛൻ എന്നോട്..... " "വേണ്ട.. എന്റെ കുട്ടി ഇനി ഒന്നും പറയണ്ട....മാധവ് നല്ല പയ്യൻ ആണ്.. ഡോക്ടർ രാം എന്നോട് എല്ലാം പറഞ്ഞു... അയാൾ പറഞ്ഞത് എന്റെ മോൾക് കിട്ടാവുന്നതിലും വെച്ച് എറ്റവും നല്ല പയ്യൻ ആണ് എന്ന് ആണ്...." മെഡിസിൻ മേടിച്ചു കൊണ്ട് വന്ന അംബികയും കണ്ടു സോമശേഖരനെയും വിമലയെയും... അവർ കേട്ട് അവരുടെ വാക്കുകൾ.. അവർ മനഃപൂർവം അവിടേക്ക് കയറി ഇല്ല... സിസ്റ്റർ ടെ കയ്യിൽ മരുന്നു കൊടുത്തിട്ട് അവരും വേഗം അവിടെ നിന്ന് മാറി.. കുറച്ചു സമയം അവർ മകളോട് സംസാരിച്ചു.. അടുത്ത ദിവസം വരുമ്പോൾ കുഞ്ഞിനെ കുറിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറയാം എന്ന് ആണ് അവർ മുൻകൂട്ടി തീരുമാനിച്ചത്. "മോൾ ഇവിടെ തനിച്ചു ആണോ കിടക്കുന്നത്.. കൂടെ ആരാണ് ഉള്ളത്... " "മാധവും അമ്മയും ഉണ്ട് അമ്മേ.... " "അവർ രണ്ടാളും പുറത്തു ഉണ്ട്..ഇനി അധികം സംസാരിക്കേണ്ട.. ഗൗരി റസ്റ്റ് എടുത്തോളൂ..കുറച്ച് സമയം ആയില്ലേ... "റൂമിലേക്ക് കയറി വന്ന നേഴ്സ് പറഞ്ഞപ്പോൾ രണ്ടാളും എഴുനേറ്റു.. "ഞങ്ങൾ പോയിട്ട് നാളെ വരാം... മോൾ സമാധാനത്തോടെ കിടക്കു കെട്ടോ... " വിമല ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. "ശരി അമ്മേ.... " അച്ഛനും അമ്മയും അവളോട് യാത്ര പറഞ്ഞു ഇറങ്ങി.. അവർ പോയി കഴിഞ്ഞു ആണ് മാധവ് റൂമിലേക്ക് വന്നത്.. അംബികാമ്മ അവൾക്ക് ചായ എടുത്തു കൊടുക്കുക ആണ്. "മാധവ്.... അച്ഛനും അമ്മയും വന്നിരുന്നു... " ആ കണ്ണുകൾ പതിവില്ലാത്ത വിധം തിളങ്ങിയത് അവൻ ശ്രെദ്ധിച്ചു......തുടരും.........