താലി: ഭാഗം 1

thali

എഴുത്തുകാരി: സജ്‌ന സജു

"കഴിഞ്ഞു എല്ലാം.... എൻറെ ജീവിതം.... ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഈ ദിവസത്തിന് വേണ്ടി. എന്നാൽ ഇന്ന് ഈ നിമിഷത്തേക്കാളും മരണത്തെ ഞാൻ സ്നേഹിക്കുന്നു......" ശ്രീ പ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ താലി അതെന്നെ ശ്വാസം മുട്ടിക്കുന്നു പക്ഷെ ഇതെനിക്ക് അറത്തു കളയാൻ പറ്റില്ല കാരണം ഇതിൽ എന്റെ മാത്രം അല്ല എന്റെ വീട്ടുകാരുടെ ജീവിതവും അടങ്ങിയിട്ടുണ്ട്. ഇയാൾ എന്തിനാണ് എന്നെ ഇയാളുടെ ജീവിതത്തിൽ കൊണ്ടുവന്നതെന്നു ഇനിക് നന്നായിട്ടറിയാം പക്ഷേ..... ഞാൻ എന്റെ കൂടെ ഇരിക്കുന്ന ദേവേട്ടനെ നോക്കി അയാൾക് ഒരു ടെൻഷനും ഇല്ല.. അല്ല അയാൾക്കെന്തിനാ ടെൻഷൻ അയാൾ ഒരുപാട് ആഗ്രഹിച്ച ദിവസമാണ് ഇന്ന്. ഫോണിൽ എന്തോ ഞൊണ്ടിക്കൊണ്ടിരിക്കുന്ന അയാളുടെ മുഖത്ത് ഇടക്കിടെ പുഞ്ചിരി വരുന്നുണ്ട്. എന്റെ നോട്ടം അയാളിലേക്കാണെന്നു അറിഞ്ഞപോ പെട്ടെന്നായിരുന്നു അയാളുടെ മുഖം മാറിയത്. " എന്താടി ആണുങ്ങളെ കണ്ടിട്ടില്ലേ... അല്ല നിനക്കു ആണുങ്ങളുടേ കൂടെ ആണല്ലോ സഹവാസം.

അയാളൊരു പുച്ഛത്തോടെ അത് പറഞ്ഞപ്പോ തന്നെ എന്റെ എല്ലാ പ്രതീക്ഷയും അവിടെ തീർന്നു. നിറഞ്ഞു വന്ന കണ്ണീർ തുടക്കുമ്പോഴേക്കും മാണിക്യ മംഗലം തറവാട് എത്തി. ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി. എന്തു വലിയ വീടാ ഇത്. വീടിന്റ മുറ്റത്തുതന്നെ നന്ദേട്ടന്റെ അമ്മയും പെങ്ങളും ഉണ്ട് വേറെ നാട്ടുകാരും. എല്ലാരും എന്നെ ഏതോ അന്യഗ്രഹജീവിയെ പോലെ നോക്കുന്നുണ്ട്. പലരുടെയും അടക്കിപറച്ചിലും ചിരിയും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല കോടീശ്വരൻ ദേവനെ ഒരു സാധാ ഓട്ടോ കാരന്റെ മകളുടെ മുറിയിൽ നിന്നും ആളുകൾ കൂടി പിടിച്ചതല്ലേ..... ഇല്ല ഇയാളോട് എനിക്കൊരിക്കലും ക്ഷെമിക്കാൻ ആകില്ല. കാണിച്ചു കൊടുക്കും ഞാൻ ഈ ശ്രീ പ്രിയ ആരാണെന്നു. ദേവേട്ടന്റെ അമ്മ തന്ന വിളക്കും കൊണ്ട് ആ വീടിന്റ പടി കയറുമ്പോൾ ഞാൻ ഒന്നേ പ്രാർത്ഥിച്ചുള്ളൂ ഈ താലി അതെന്റെ മാറിൽ എന്നും ഇങ്ങനെ കാണണേ എന്ന്. ആ നിമിഷം എന്തുകൊണ്ടോ അതാണെന്റെ മനസ്സിൽ വന്നത്. കല്യാണത്തിന്റെ ആളും ബന്ധുക്കളും എല്ലാവരും ഓരോന്നായി പോയി തുടങ്ങി അവസാനം ഞനും അമ്മയും അച്ഛനും ദേവേട്ടന്റെ അനിയത്തിയും മാത്രം ആയി ആ വലിയ വീട്ടിൽ.

സമയം കഴിയുംതോറും ടെൻഷൻ കൂടി വന്നു ആ ടെൻഷൻ അടിക്ക് വിരാമം ഇട്ടുകൊണ്ട് അമ്മ എന്റെ കൈയ്യിലേക്ക് ഒരു ഗ്ലാസ്‌ പാല് തന്നു. ഞൻ അമ്മയെ ഒന്ന് നോക്കി "അവൻ പാവമാ.. മോളു വേണം അവന്റ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ " പുഞ്ചിരിയോടെ എന്റെ കവിളിലൊന്ന് തഴുകി. എന്റെ നാത്തൂനും (ദേവിക ) ചിരിയോടെ നിൽക്കുന്നുണ്ട്. " പിന്നെ ചേട്ടന് മാത്രം അല്ല എനിക്കും ഒരു കൂട്ടിന ചേച്ചി ഇവിടെ വന്നേ അല്ലെ ചേച്ചി " അവൾ എന്റെ കൈയിൽ പിടിച്ചു പറഞ്ഞു. ഞൻ അതിനൊന്നു ചിരിച്ചു. അവൾ എന്നെയും കൂട്ടി ദേവേട്ടന്റെ മുറി ലക്ഷ്യമാക്കി നടന്നു. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം കേട്ടിട്ടാണോ എന്തോ ദേവി എന്നോട് പറഞ്ഞു "അതെ ടെൻഷൻ വേണ്ട ഇതൊക്കെ ഒരു രസമല്ലേ " ഒരു കണ്ണടച്ച് അവൾ അത് പറയുമ്പോ ഞൻ അവളെ ദയനീയമായി ഒന്ന് നോക്കി. "അപ്പൊ all the best ചേച്ചി " മുറിയിൽ കയറ്റിയ ഉടനെ അവൾ അത്‌ പറഞ്ഞു വാതിൽ അടച്ചു. " ങേ ഇങ്ങേരിദെവിടെ പോയി " ഞൻ മുറി മുഴവനും ഒന്ന് വീക്ഷിച്ചു. പെട്ടെന്നാണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്. " അയാൾ വരുന്നത് വരേ ഇവിടെ നിക്കണോ അതോ.... Oh അയാൾ താമസിക്കുവായിരിക്കും എന്തായാലും ആ ചെയറിൽ ഇരിക്കാം " ഞൻ അവിടെ കണ്ട ചെയറിൽ ഇരുന്നു മുറി മുഴുവനും ഒന്ന് നോക്കി.

മോഡേൺ ആണേലും ഒരു പഴമയുടെ ടച്ച്‌ എവിടെയോ ഫീൽ ചെയുന്നുണ്ട്. റൂമിന്റെ ഒരു മൂലയിൽ എന്തൊക്കെയോ കൂട്ടി ഇട്ടിട്ടുണ്ട് പെയിന്റിംഗ്സ് ആണെന്ന് തോന്നുന്നു. ഞൻ അങ്ങോട്ടേക്ക് നടന്നതും ബാത്‌റൂമിന്റെ ഡോർ തുറന്നതും ഒരുമിച്ചായിരുന്നു. " നിക്കെടി അവിടെ " ആ അലർച്ച കേട്ട് ഞൻ തിരിഞ്ഞു നോക്കിയപ്പോ അങ്ങേരു കട്ട കലിപ്പിൽ നില്കുന്നു. "അവിടെ എന്താ നോക്കുന്നത് " (ദേവേട്ടൻ ) "ഞൻ......." "ഒരു ഞനും ഇല്ല.. എന്റെ റൂമിൽ ഒരു സാധനത്തിലും തൊട്ടു പോകരുത് " അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. "എന്താ നിന്റെ നാവിറങ്ങി പോയോ. എന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ എന്നെ നാണം കെടുത്തിയ നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതിയെങ്കി നിനക്കു തെറ്റി. ഇനിയാണ് നീയും നിന്റെ വീട്ടുകാരും അറിയാൻ പോകുന്നത് ഞാൻ ആരാണെന്നു മനസിലായോടി @#₹%%ളെ " "ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്‍തത്... ഞാൻ മന......." " മിണ്ടാതെടി... " പറഞ്ഞു പൂർത്തിയാക്കും മുന്നേ ഒരു അലർച്ച ആയിരുന്നു ഞാൻ കേട്ടത്. പിന്നെ ഒന്നും മിണ്ടീല ഞാൻ. "പിന്നെ ഈ മുറിയിലൊഴികെ ഞാനും നീയും ഭാര്യയും ഭർത്തവും ആയിരിക്കും.

എന്റെ വീട്ടിൽ ആരോടെങ്കിലും നീ ഈ കാര്യം പറഞ്ഞാൽ അറിയാലോ നിന്റെ അച്ഛനും അമ്മയും കുഞ്ഞിപ്പെങ്ങളും തെരുവിലേക്ക് ഇറങ്ങും... നിനക്കറിയാലോ ഈ ദേവൻ ആണെന്ന്.. പിന്നെ ഞാൻ പറയുന്നത് അതുപോലെ കേട്ടോളാണം ഇങ്ങോട്ട് തരുതല പറയാൻ വന്നാൽ.." എന്റെ മനസിനെ തകർക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു ആ ഭീക്ഷണിക്ക്.. തല കുലുക്കാൻ മാത്രെ എനിക്ക് സാധിച്ചോളൂ. എന്റെ കൈയിൽ നിന്നും പാൽ ഗ്ലാസ്‌ തട്ടി തെറിപ്പിക്കുമ്പോഴും തറയിൽ കിടക്കാൻ ഷീറ്റും തലയിണയും ഏടുത്ത് എന്റെ മേൽ എറിയുമ്പോഴും കരയാൻ പോലും മറന്നു ഞാൻ.. ഒരു മരവിപ്പോടെ...... എന്നെ ഒന്ന് തറപ്പിച്ചു നോക്കി അയാൾ റൂമിന്റെ ബാൽക്കണിയിലേക്ക് ഫോനുമായി പോയി. ഞാൻ എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. തറയിൽ ഇരുന്നു പതുക്കെ ഉറക്കാട്ടിലേക്ക് വീഴുമ്പോഴും എന്റെ വീട്ടുകാരാണ് മനസിലേക്ക് വന്നത്.

"എന്തു തെറ്റാണ് ഞാൻ ചെയ്‍തത്. രാത്രിയിൽ ഇയാളല്ലേ എന്റെ മുറിയിൽ വന്നത്. പകച്ചു ഞാൻ നിൽക്കുംപഴാണ് വെളിയിൽ ആളുകളുടെ ഒച്ച കേട്ടത്. അവരുടെ മുന്നിൽ തല താഴ്ത്തി ഞാനും എന്റെ വീട്ടുകാരും നിൽക്കാൻ കാരണം ഇയാളാണ്, അപ്പൊ ഞാനല്ലേ പക വീട്ടേണ്ടത്. ഇതിൽ വേറെ എന്തോ ഉണ്ട്.. ഞാൻ അറിയാത്ത ഏന്തോ ഒന്ന് " എന്തൊക്കെയോ ഞാൻ അറിയാത്ത കാര്യങ്ങൾ എനിക്ക് ചുറ്റും നടന്നിട്ടുണ്ട് ഇപ്പൊ നടക്കുന്നുമുണ്ട് അതെന്തായാലും അറിയണം.... എന്തൊക്കെയോ ആലോചിച്ചു ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വീണു..... (തുടരും )

Share this story