താലി: ഭാഗം 10

thali

എഴുത്തുകാരി: സജ്‌ന സജു

2 ദിവസങ്ങൾ പെട്ടെന്ന് തന്നെ പോയി. ഞാൻ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു. അച്ഛനും അമ്മാവനും അമ്മായിയും ഇടക്ക് ഇടക്ക് അവളെ കാണാൻ ഹോസ്പിറ്റലിൽ വരും. കാശിയും അഞ്ജുവും എന്റെ കൂടെ തന്നേ ഉണ്ടായിരുന്നു....... ഞാൻ ഇതുവരെ അഞ്ചുവിനേ പരിചയപ്പെടുത്തീല അല്ലെ....... അവളെ കുറിച്ച് പറയാൻ അതികം ഒന്നും ഇല്ല.. നല്ല മോഡേൺ ആണ്. എന്തും തുറന്നു പറയാൻ പറ്റുന്ന നല്ലൊരു ഫ്രണ്ട്. അല്ല.... ഫ്രണ്ട്നെക്കാളും ഒരടുപ്പം എനിക്ക് അവളോട് ഉണ്ട്. കാരണം ഞാൻ കാശിയോട് പറയാത്ത പലതും അവളോട് പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോയപ്പോ അവൾ എനിക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. വില്ലേജ് ഓഫീസർ ആയിരുന്ന അവളുടെ അച്ഛൻ സ്ഥലം മാറി പോയതോടെ ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു. പിന്നെ ഇടക്കിടെ ഫോണിൽ സംസാരിക്കും അത്ര തന്നെ. എന്റെയും അവളുടെയും അടുപ്പം കണ്ടാണ് അന്ന് അമ്മാവൻ ഞങ്ങളുടെ മാര്യേജ് പ്രൊപോസൽ മുന്നോട്ടു വെച്ചത് പക്ഷെ ഞാൻ അത് നിരസിച്ചു കാരണം കല്യാണം എന്നൊന്ന് എന്റെ മനസ്സിൽ തന്നെ ഇല്ലായിരുന്നു....

പിന്നെയാണ് ശ്രീ എന്റെ ജീവിതത്തിലേക്ക് വരുന്നത്... അല്ല അവളെ ബലമായി ഞാൻ കൊണ്ട് വരുന്നത്.... അന്നവൾ എനിക്ക് എതിരെ സാക്ഷി പറഞ്ഞശേഷം എന്നെ റിമാൻഡ് ചെയ്തു 7 ദിവസത്തെക്ക്.. ഒരുമാതിരി ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.. ആ സമയം മുഴുവൻ ഒരുകുറ്റവും ചെയ്യാത്ത എന്നെ ഇങ്ങനെ പെടുത്തിയതിൽ എനിക്കവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.... 7 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണു ഞാൻ കുറ്റകരനല്ലെന്നു കോടതി പറയുന്നത്.. അവർ യഥാർത്ഥ കുറ്റവാളിയേ കണ്ടുപിടിക്കാനായി പോയിട്ടും ആരും എന്നെ വെറുതെ വിട്ടില്ല. പെണ്ണിനെ കൊന്നവൻ ഞാൻ തന്നെയാണെന്ന് വിശ്വസിച്ച നാട്ടുകാരോടും ബന്ധുക്കളോടും എനിക് വെറുപ്പായിരുന്നു. എല്ലാം ഞാൻ സഹിച്ചു എന്നാൽ ദേവു.. അവളും ഇതെല്ലാം വിശ്വസിച്ചു എന്നറിഞ്ഞ നിമിഷം ചാവാനാണ് തോന്നിയത്... എനിക്ക് നിങ്ങളെ വെറുപ്പാണെന്നു അവൾ പറഞ്ഞത് ഇന്നും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു....... ഞാൻ പലതും ഓർത്തു ഹോസ്പിറ്റൽ വരാന്തയിൽ ഇരുന്നപ്പോഴാണ് കാശി വന്നത്.

കാശി : ഡാ ശ്രീയെ റൂമിലേക്ക് കൊണ്ടുവന്നോ ഞാൻ അതിനൊന്നു മൂളി കാശി : നീ എന്ത് തീരുമാനിച്ചു... ഞാൻ അവനെ ഒന്ന് സംശയത്തോടെ നോക്കി " ഇന്നലെ ഞാൻ ഒരു കാര്യം നിന്നോട് പറഞ്ഞില്ലേ. അതിനെ കുറിച് നീ ആലോചിച്ചോ " ഞാൻ ഒന്ന് മൂളി... " നിൻെറ സംസാരശേഷി നഷ്ടപ്പെട്ടോ... മൂളൽ മാത്രെ ഉള്ളാലോ.. " കാശി എന്നെ ഒന്നാക്കിയപ്പോ ഞാൻ പറഞ്ഞു " ഡാ നീയൊരു വകീലിനെ കാണണം " അവൻ എന്നെ സംശയത്തോടെ നോക്കി " ഞങ്ങൾ പിരിയാൻ തീരുമാനിച്ചു.. ഡിവോഴ്സ് ന്റെ ഫോർമാലിറ്റീസ് എന്തൊക്കെയാണെന്ന് അറിയണം " കാശി എന്നെ അന്തം വിട്ട് നോക്കുവാണ്‌. " എന്താടാ ഞാൻ പറഞ്ഞത് കേട്ടില്ലേ " അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ട് നിക്കുന്ന കാശിയോട് ഞാൻ ചോദിച്ചു... അവൻ മിണ്ടുന്നില്ല.... " ഡാ മൈ %%%% നിന്നോടാ ഞാൻ പറഞ്ഞത് നീ ഇത് എന്തോ നോക്കുവാ.. " ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു. " അല്ല അളിയാ ഈ വട്ടന്മാരെ നോക്കുന്ന ഡോക്ടർ ഇവിടെ കാണുമോ. " എന്തിനാ " " അല്ല നിന്നെയൊന്നു കാണിക്കാന... അമ്മാതിരി വട്ടത്തരമല്ലേ നീ പറയുന്നത്. "

" ഡിവോഴ്സ് വേണമെന്ന് പറയുന്നത് വട്ടത്തരമാണോടാ... എനിക്ക് ഡിവോഴ്സ് വേണം.. അത്ര തന്നെ " " എന്റെ പൊന്നു മോനെ അതിന് മിനിമം 1 വർഷം എങ്കിലും വേണം. പിന്നേ ചുമ്മാ അങ്ങ് പോയാൽ പോരാ എന്തേലും സ്ട്രോങ്ങ്‌ ആയ കാരണം വേണം. ചിലപ്പോ അവള് അപ്ലൈ ചെയ്താൽ കിട്ടും കാരണം വട്ടുള്ള ഭർത്താവിന്റെ കൂടെ കഴിയണമെന്ന് ഒരു കോടതിയും പറയില്ല." അവൻ ഒന്ന് ചിരിച്ചു..... അതുകണ്ടപ്പോ മോന്ത പിടിച്ചു ഭിത്തിയിൽ ഒരക്കാനാ എനിക്ക് തോന്നിയത്. " ഞാൻ മുചുവൽ ഡിവോഴ്സ് ആ ഉദ്ദേശിച്ചത് " അത് കേട്ടപ്പോ അവനൊന്നു ഞെട്ടി.. " മ്യൂചലോ..? അതിന് അവൾ സമ്മതിച്ചോ " " ഞാൻ അവളോട്‌ ഇതുവരെ പറഞ്ഞില്ല.. പറഞ്ഞാൽ അവൾ സമ്മതിക്കും കാരണം... " " കാരണം...? പറയെടാ എന്താ കാരണം.. അന്നും ഞാൻ നിന്നോട് ചോദിച്ചു ശ്രീ കല്യാണത്തിന് സമ്മതിക്കാൻ കാരണം എന്താണെന്ന് പക്ഷെ നീ ഇതുവരെ എന്നോടത് പറഞ്ഞില്ലേ. പക്ഷെ ഇന്നെനിക്കതറിയണം... പറ.. " ഇനിയും ഈ കാര്യം അവനിൽ നിന്നും മറക്കേണ്ട കാര്യം ഇല്ല കാരണം എന്റെ എല്ലാ കാര്യങ്ങളും അവനറിയാവുന്നതല്ലേ.....

ഞാൻ ആ നശിച്ച ദിവസങ്ങൾ ഒന്നുകൂടി ആലോചിച്ചു...  അന്ന് ഞാൻ റിമാന്റോ ക്കേ കഴിഞ്ഞു ദിവസങ്ങളോളം എന്റെ മുറിയിൽ തന്നെ കഴിച്ചുകൂടി.. ആ സമയങ്ങളിലൊക്കെ എനിക്ക് ശ്രീയോട് വെറുപ്പ് കൂടി വന്നുകൊണ്ടിരിന്നു. എന്നെയും എന്റെ വീട്ടുകാരെയുo നാണംകെടുത്തിയ അവളെ, അവളുടെ വീട്ടുകാരുടെ മുന്നിൽ നാറ്റിക്കണo അതായിരുന്നു എന്റെ ലക്ഷ്യം.. അതിനുള്ള വഴി ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമാണ് കാശിയോട് ഐഡിയ ചോദിക്കാം എന്ന് വെച്ചത്... ആ രാത്രി അവനെ ഞാൻ ഫോണിൽ വിളിച്ചു. ഞാൻ : ഡാ കാശി എവിടാ നീ..? കാശി : അളിയാ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകആയിരുന്നു. ഞാൻ : മം എന്താ കാര്യം...? കാശി : ഡാ രാഹുൽ മണലിയിൽ പോയിട്ട് വന്നപ്പോ എനിക്ക് കുറച്ച് ചടയൻ കൊണ്ട് വന്ന് വേണോ.? ചടയൻ എങ്കിൽ ചടയൻ എന്തേലും അടിച്ചു ബോധം പോയാൽ മതി എന്ന അവസ്ഥ ആയിരുന്നു എന്റെത്. ഞാൻ : എന്നാ എനിക്കൂടി ഒരു ജോയിന്റ് സെറ്റ് ആക്ക് ഞാൻ അങ്ങോട്ട് വരുവാ.. നീ അമ്പലത്തിന്റെ അവിടെ കാണില്ലേ.. കാശി.: ഞാൻ അവിടെ വരാം.. എന്നാൽ നീ ഇറങ്ങിക്കോ...

ഞാൻ വീട്ടിൽ നിന്നും അമ്പലത്തിനടുത്തെക് വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോ അവൻ എനിക്ക് വേണ്ടി വെയിറ്റ് ചെന്നുണ്ടായിരുന്നു. ഞാൻ ഇറങ്ങിയ ഉടനെ അവനോട് ചോദിച്ചു " അളിയാ ഒരു ജോയിന്റ് സെറ്റ് ചെയ്.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം " ഞാൻ ചടയന്റെ പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു..... അതുകൂടി ആയപ്പോ എന്റെ പക കൂടി.... പിന്നെ ഞാൻ കാശിയോട് ഉപദേശം ചോദിച്ചു അവളെ നാണം കെടുത്തൻ. കാശി : നീ നേരെ അവളുടെ വീട്ടിൽ പോയി നീയും അവളും പ്രേമം ആണെന്ന് പറ. അപ്പൊ അവൾക് വീട്ടുകാരുടെ കൈയ്യിൽ നിന്നും കണക്കിന് കിട്ടുകയുംചെയ്യും നിനക്ക് ഒരു പ്രശ്നവും ഉണ്ടാകത്തും ഇല്ല.... അവൻ പുക ഊതി വിട്ടുകൊണ്ട് പറഞ്ഞു. അത് നല്ലൊരു ഐഡിയ ആണെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ നേരെ അവളുടെ വീട്ടിലേക്ക് പോയി.. കാശിയെ കൊണ്ട് പോയില്ല. അവളുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തിയപ്പോഴാണ് ഞാൻ ആലോചിച്ചത്. . " ചിലപ്പോ ഞാൻ പറയുന്നത് അവളുടെ വീട്ടുകാർ വിശ്വസിച്ചില്ലെങ്കിലോ എല്ലാം ചളമാകില്ലേ സൊ അവരെ വിശ്വസിപ്പിക്കണo ഞാനും അവളും തമ്മിൽ പ്രേമം ആണെന്ന്. അതിനെന്താ ഒരു വഴി.......

പെട്ടെന്ന് മനസ്സിൽ വന്നത് അവളുടെ മുറിയിൽ കയറി ശബ്ദം ഉണ്ടാക്കുക അപ്പൊ അവളുടെ വീട്ടുകാര് വരും പിന്നെ അവൾ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാൻ പോണില്ല. അങ്ങനെ ഞാൻ മതിലുച്ചാടി ..... ബാൽക്കണി ഇൽ എത്തി. അല്ല.. അവളുടെ റൂം ഏതാണെന്നു അറിയില്ലലോ... മുകളിൽ ഒരു മുറി മാത്രമേ ഉളു.. അത്‌ തന്നെയായിരിക്കും അവളുടെ മുറി. ഞാൻ പതുക്കെ ആ മുറിയുടെ മുന്നിലെത്തി.. ഡോർ പൂട്ടിയിട്ടില്ലായിരുന്നു.. എന്തോ ഭാഗ്യo ആ നിമിഷo എന്റെ കൂടെ ആയിരുന്നു. ഞാൻ പതുക്കെ ഡോർ തുറന്ന് അകത്തു കയറി..... ശ്രീ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു ടേബിൾ ലമ്പിന്റെ വെട്ടത്തിൽ അവൾ കുറച്ചു കൂടി സുന്ദരി ആയ പോലെ...... ആ താമര മൊട്ടുപോലെയുള്ള ആ കണ്ണുകൾ കൂമ്പി അടച്ചു കൊണ്ട് കിടക്കുകയാണ് അവൾ...... മിടിയും ടോപ്പും ആണ് വേഷം.. ഞാൻ കാട്ടിലിനടുത്തുള്ള കസാരയിൽ പോയി ഇരുന്ന് അവളെ തന്നേ നോക്കിയിരുന്നു... സത്യത്തിൽ ഈ പെണ്ണുങ്ങളെ ഉറങ്ങുമ്പോഴും പനിപിടിക്കുമ്പോഴും കാണാൻ ഒരു പ്രത്യേക ഭംഗി ആണെന്ന് ആരോ പറഞ്ഞത് അപ്പൊ എനിക്ക് ഓർമ വന്നു. ഞാൻ പതിയെ കവിളൊന്ന് തൊട്ടത് മാത്രമേ എനിക്ക് ഓര്മയുള്ളു അവൾ ഒരൊറ്റ നിലവിളി ആയിരുന്നു എന്നെ കണ്ടിട്ട്. ഞാൻ വായ പൊത്തി പിടിക്കാൻ നോക്കുമ്പോഴേക്കും അവൾ ഒന്നുടെ കൂവി...

തൊലഞ്ഞു വീടിനക്കത്തും വെളിയിലും എല്ലാം ആരൊക്കെയോ ബഹളം വെക്കുന്നു കൂടാതെ കതകിൽ മുട്ടും. എന്നെയും അവളെയും ഒന്നിച്ചു കണ്ട അവളുടെ അച്ഛൻ എന്റെ മുന്നിലിട്ട് അവളെ പൊതിരെ തല്ലി. അടുത്തത് എനിക്കും കിട്ടി ഒരെണ്ണം..... ഞാൻ വിചാരിച്ച പോലെ സംഭവിച്ചു അവളെ നന്നായി തന്നെ നാണം കെടുത്താൻ പറ്റി കൂടെ ഞനും നാറി.. പിന്നെ എനിക്കൊന്നും ഓർമ ഇല്ല... പെട്ടെന്ന് തന്നെ എന്റെ അച്ഛൻ വന്നു... അച്ഛന്റെ കൈയ്യിൽ നിന്നും ഒരെണ്ണം കിട്ടി. അതോടെ എല്ലാവർക്കും മുന്നിൽ തല കുനിച്ചു നിക്കാനേ എനിക്ക് സാധിച്ചുള്ളൂ. എന്നെയും കൊണ്ട് അച്ഛൻ പുറത്തേക്ക് ഇറങ്ങിയപ്പോ ഞാൻ അവളെ ഒന്ന് നോക്കി... അവൾ കരയാൻ പോലും മറന്നങ് നിൽക്കുകയായിരുന്നു. വീട്ടിലെത്തിയതും അച്ഛൻ എന്നെ കൊണ്ട് അച്ഛന്റെ മുറിയിൽ കയറി. അച്ഛൻ " നീ എന്റെ മകൻ തന്നെയാണോടാ.. പാതിരാത്രി ഒരു പെണ്ണിന്റെ വീട്ടിൽ ചെന്ന് കേറിയിരിക്കുന്നു നാണം കെട്ടവൻ. നിന്റെ എല്ലാ തോന്നിവാസവും ഞാൻ കണ്ടില്ലേന്ന് നടിച്ചു അതിനുള്ള ശിക്ഷയ എനിക്കിന്ന് കിട്ടിയത്. ഞാൻ അവിടെ തല കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടീല. " നാളെ രാവിലെ റെഡി ആയിക്കോ.. നമ്മൾ ആ പെണ്ണിന്റെ വീട്ടിലേക്ക് പോകുവാ നാളെ...... ഇനിയും നീ കണ്ട പെണ്ണുങ്ങളുടെ റൂമിൽ കേറിയ,

എനിക്ക് നീ മാത്രമല്ല ഒരു പെൺകുഞ്ഞുകൂടി ഉണ്ട് അതിനും നല്ലൊരു ജീവിതം കിട്ടില്ല. അതുകൊണ്ട് നിന്റെയും അവളുടെയും കല്യാണം നടത്താൻ ഞാൻ തീരുമാനിച്ചു. അത് കേട്ടതും ഞാൻ ഒന്ന് അമ്പരന്നു അച്ഛനെ നോക്കി " നീ നോക്കുവൊന്നും വേണ്ട. ഞാൻ ഇത് തീരുമാനിച്ചു .. " അച്ഛൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയപ്പോ നിസ്സഹായനായി ഞാൻ നിന്നു. പുല്ല് ഒന്നും വേണ്ടായിരുന്നു.. ഇതിപ്പോ കല്യാണം എന്നൊക്കെ പറയുമ്പോ.. ദൈവമേ എന്റെ ജീവിതം ഇവിടെ തീർന്നു.... ഞാൻ പലതും ആലോചിച് എന്റെ മുറിയിലേക്ക് പോയി അപ്പോഴാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയത്. (((എന്റെ ജീവിതത്തിലെ ഐഡിയ മൊത്തം എന്നെ കുഴിയിൽ കൊണ്ട് ചാടിക്കുവാണെന്ന് സമ്മതിക്ക്കാൻ അപ്പോഴും എനിക്ക് പറ്റീല എന്നതാണ് ഞാൻ മനസിലാക്കതെ പോയ സത്യം ))) സോറി എന്റെ പുതിയ ഐഡിയ ഞാൻ പറഞ്ഞില്ലാലോ.. ശ്രീയെ കെട്ടി അവളുടെ ജീവിതം നശിപ്പിക്കുക. അതന്നെ. പക്ഷെ ഈ കല്യാണത്തിന് അവള് സമ്മതിക്കുമോ.. ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്നാലോചിച്ചപ്പോഴാണ് അച്ഛൻ എന്നെ വീണ്ടും വിളിച്ചത്.

അങ്ങനെ ഞാൻ താഴെക്ക് പോയി. " ഡാ നാളെ നമ്മൾ അവളുടെ വീട്ടിലേക്ക് പോകുമ്പോ ഇത് നീ അവളുടെ കൈയിൽ കൊടുക്കണം " അച്ഛൻ എനിക്ക് നേരെ ഒരു പേപ്പർ എടുത്തു കാണിച്ചു. ഞാൻ അത് നോക്കിയപ്പോഴാണ് മനസിലാകുന്നത് അത് അവളുടെ വീട്ടിന്റെ പ്രമാണം ആണ്.... ഇത് മാത്രം മതി എനിക്ക് അവളെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിക്കാൻ.. ഞാൻ മനസാലെ ഒന്ന് ചിരിച്ചു. " എന്താടാ ആലോചിക്കുന്നെ... ഞാൻ ഇത് അവളുടെ അച്ഛന്റെ കൈയിൽ കൊടുത്താൽ ചിലപ്പോ അവർ വാങ്ങിക്കില്ല... അവളുടെ അമ്മയുടെ ഓപ്പറേഷനോ മറ്റോ ഇത് നമ്മുടെ ഫിനാൻസിൽ ലോൺ വെച്ചത്. ഇനി ഇത് നമ്മുടെ കൈയിൽ വെക്കുന്നത് ശെരി അല്ല അപ്പോ നീ നാളെ അവളെ കാണുമ്പോ കൊടുത്തേക്ക്.. എന്താ? ഞാൻ ഒന്ന് തല കുലുക്കി..... അപ്പൊ എനിക്ക് സതോഷമാണോ സങ്കടമാണോ എന്നൊന്നും അറിയില്ല പക്ഷെ അവളുടെ ജീവിതം നശിപ്പിക്കുക.. ഈ കല്യാണത്തിന് അവളെ കൊണ്ട് സമ്മതിപ്പിക്കുക ഇത് മാത്രമായിരുന്നു ലക്ഷ്യം. അങ്ങനെ അടുത്ത പ്രഭാതത്തിനായി ഞാൻ കാത്തിരുന്നു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story