താലി: ഭാഗം 11

thali

എഴുത്തുകാരി: സജ്‌ന സജു

എന്തോ അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റീല. നാളെയാണ് കല്യാണം ഉറപ്പിക്കാൻ അവളുടെ വീട്ടിൽ പോകേണ്ടത്. അവൾ സമ്മതിച്ചാൽ ഓക്കേ ഞാൻ ഈ പ്രമാണം അവളുടെ കൈയിൽ കൊടുക്കും ഇല്ലെങ്കിൽ... ഇല്ലെങ്കിൽ എനിക്കറിയാം എന്ത് ചെയ്യണം എന്ന്... പലതും ആലോചിച് എപ്പോഴാ ഉറങ്ങിയെന്നത് എനിക്കറിയില്ല. രാവിലെ ആരോ ഡോറിൽ തട്ടുന്ന സൗണ്ട് കേട്ടാണ് ഞാൻ എണീക്കുന്നത്... " ദ വരുന്നു.... " ഞാൻ ഉറക്കച്ചടവോടെ പോയി വാതിൽ തുറന്നു ദേവൂവാണ്. " എന്താടി " ഞാൻ കണ്ണ് തിരുമിക്കൊണ്ട് ചോദിച്ചു. " എന്താണെന്നോ... ഇന്നല്ലേ നമ്മൾ ശ്രീ ഏട്ടത്തിയുടെ വീട്ടിൽ പോകുന്നെ " അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് ചോദിച്ചു. ഞാൻ പെട്ടെന്ന് തിരിഞ്ഞു സമയം നോക്കി... ദൈവമേ സമയം 8.30 കഴിഞ്ഞു. " ഡി.. ചേട്ടൻ ദ വരുന്നു " ഞാൻ വേഗം റെഡി ആകാൻ തുടങ്ങി. എല്ലാം കഴിഞ്ഞു താഴെ ചെന്നപ്പോ അച്ഛനും ഭാര്യയും ദേവൂവും ഒരുങ്ങി എനിക്കായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. " എടാ ചേട്ടാ.. എന്ത് കോലമാ ഇത് നിനക്ക് ആ താടി കുറച്ച് വെട്ടിക്കളഞ്ഞുടെ " ദേവു ആണ്.

ഞാൻ അതിന് മറുപടി പറയും മുമ്പേ അച്ഛൻ അതിന് മറുപടി കൊടുത്തു. " പിന്നേ.... താടിയും മുടിയും വടിച്ചട്ടല്ലേ ഇന്നലെ അവൻ അവളുടെ വീട്ടിൽ കേറിയത് " നിന്ന നിൽപ്പിൽ ഞാൻ അങ്ങ് ഉരുകി ഒലിച്ചു. ആ നാറി കാശിയാണ് പണി തന്നത് .. അവനെ വിളിച്ചിട്ട് ഈ നിമിഷം വരെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്.. പന്നൻ. " എന്താടാ നീ വരുന്നില്ലേ... അതൊ രാത്രി സമയത്തെ നീ അങ്ങോട്ട് പോകത്തുള്ളോ " അതും കൂടി കേട്ടത്തോടെ ഫുൾ ഫ്യൂസും പോയി ഞാൻ കാർ എടുത്ത്... യാത്ര ആരംഭിച്ചു. ഞങ്ങൾ അവിടെ എത്തുമ്പോ അവളുടെ അച്ഛൻ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. അത്‌ കണ്ടതും എന്റെ ധൈര്യം എങ്ങോട്ടാ പോയി.. ഇന്നലെ ഇയാളുടെ കൈയിൽ നിന്നും കിട്ടിയ അടി........ ഞാൻ പതിയെ കവിളിൽ ഒന്ന് തലോടി. " എന്താ മോനെ അവിടെ നിക്കുന്നെ കേറി വാ " അവളുടെ അച്ഛൻ വിളിച്ചപ്പോ ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി അകത്തേക്ക് പോയി. " വിശ്വേട്ടാ നമ്മുടെ പിള്ളേർ കുറച്ചു കുഴപ്പം കാണിച്ചു ഇനി അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നമുക്ക് എത്രേം പെട്ടെന്ന് തന്നെ കല്യാണം അങ് നടത്തണം എന്തെ? " അച്ഛൻ അവളുടെ അച്ഛനോട് ചോദിച്ചു. " പിന്നെന്താ സാറെ... അത് തന്നെയാ എനിക്കും പറയാനുള്ളത്. പിന്നേ ഇന്നലെ നടന്നത് നമുക്കങ് മറക്കാം " അവളുടെ അച്ഛൻ അത് പറഞ്ഞു എന്നേ നോക്കി..

ഞാൻ നല്ല ഡീസന്റ് ആയി ഒന്ന് ചിരിച്ചു. " പിന്നെ ഈ സാറെ വലി ഇനി വേണ്ട കേട്ടോ.. രവി എന്ന് വിളിച്ച മതി...അല്ല മോളെവിടെ " (എന്റെ അച്ഛൻ ) " മോളേ... " അവളുടെ അച്ഛൻ വിളിച്ചപ്പോ അവള് വന്നു ആകെ കരഞ്ഞു മുഖമൊക്കെ ഒരുമാതിരി ഇരിക്കുന്നു.. അത് കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് വിഷമം തോന്നി. എന്റെ സ്വഫാവം ഇങ്ങനെ ആണ്...ചിലപ്പോ ഇവളെ കാണുമ്പോ അങ് കരയിപ്പിക്കാൻ തോന്നും മറ്റുചിലപ്പോ ഇവളെ കാണുമ്പോ സ്നേഹം തോന്നും ഇതിൽ ഏതാണ് ശെരി ഏതാണ് തെറ്റ് എന്നൊന്നും എനിക്കറിയില്ല... എന്തോ ഒന്ന് മാത്രം അറിയാം കരയിക്കാണണേലും സ്‌നേഹിക്കാണണേലും എനികിവളെ വേണം. " ഡാ നീ പോയി അത് അവൾക്ക് കൊടുത്തിട്ട് വാ " അച്ഛൻ എന്നോട് പതിയെ പറഞ്ഞു. ഞാൻ ഒന്ന് തല കുലുക്കി. " അല്ല വിശ്വാ ഇങ്ങനൊക്കെ ആണേലും അവരൊന്നു സംസാരിക്കട്ടെ അല്ലെ " " അതിന്താ സംസാരിക്കട്ടെ " അവളുടേ അച്ഛനും സമ്മതിച്ചതോടെ ഞാൻ അകത്തേക്ക് ചെന്നു... അവൾ അവിടെ താഴെയുള്ള ഒരുമുറിയിൽ ഇരിക്കുകയായിരുന്നു. ഞാൻ കേറി ചെന്നപ്പോ അവൾ കണ്ടഭാവം പോലും നടിച്ചില്ല. " ശ്രീ " " തനിക്കെന്താ വേണ്ടേ.. എന്നെയും എന്റെ വീട്ടുകാരെയും എല്ലാരുടെയും മുന്നിൽ വെച്ച് നാറ്റിച്ചപ്പോ തനിക്ക് സമാധാനം ആയിലേ.

ഇപ്പൊ ഒരു കല്യാണ നാടകവുമായി വന്നേക്കുന്നു. എന്റെ കൊക്കിനു ജീവനുണ്ടേൽ ഇത് നടക്കില്ല. എനിക്കത്രേ പറയാനുള്ളു. താൻ പൊക്കോ. " അവൾ അത്രയും പറഞ്ഞിട്ട് റൂമിൽ നിന്നിറങ്ങൻ പോയി. ഞാൻ അവളുടെ കയ്യിൽ കേറി പിടിച്ചു. " എനിക്ക് കൂടി പറയാനുള്ളത് കേട്ടിട്ട് പോയ മതി.. നീ എന്താ വിചാരിച്ചേ നിന്നെ കെട്ടി കെട്ടിലമ്മയായി വാഴിക്കാനാണ് ഞാൻ വന്നതെന്നോ... അയ്യടാ പറ്റിയ സാദനം. നിന്നെ കെട്ടി നിന്റെ ജീവിതം എന്റെ കൽക്കാലിട്ട് ചവിട്ടി മെതിക്കാനാ ഞാൻ ഇപ്പൊ വന്നത്. " " അത് താൻ തീരുമാനിച്ച മതിയോ.. എന്റെ അച്ഛൻ ഞാൻ പറയുന്നതേ വിശ്വസിക്കു.... എനിക്കെല്ലാം ഇന്ന് അച്ഛനോട് പറയണം. ഞാൻ എല്ലാം തീരുമാനിച്ചിട്ടുണ്ട്. " ഞാൻ ഒന്ന് പുഞ്ചിരിച്ചതും എന്താണെന്നറിയാതെ അവൾ എന്നെ ഒന്ന് നോക്കി. " മോളേ നീ ഇത് കണ്ടോ " എന്റെ കൈയിൽ ഇരുന്ന പ്രമാണം അവൾക്ക് നേരെ ഞാൻ നീട്ടി. " ഇത്.. ഇതെങ്ങനെ തന്റെ കൈയിൽ വന്നു " അവൾ ഒരമ്പരപ്പോടെ ചോദിച്ചു. " ഇത് നിന്റെ അച്ഛൻ ഞങ്ങളുടെ ഫിനാൻസിൽ പണയം വെച്ചതാ നിന്റെ അമ്മയുടെ ആവശ്യത്തിന്... ആദ്യമൊക്കെ കറക്റ്റ് ആയ്യി പലിശ അടച്ചിട്ടുണ്ട്... പിന്നേ മുതലും ഇല്ല പലിശയും ഇല്ല. വേണമെങ്കിൽ ഞങ്ങൾക്കിത് കാണിച്ചു നിന്റെ വീട്ടുകാരെയും നിന്നെയും ഇവിടുന്ന് ഇറക്കി വിടാം

ബട്ട്‌ നീ ഈ കല്യാണത്തിന് സമ്മതിച്ചാൽ നിന്റെ വീട്ടുകാർക്ക് സുഖമായി ഇവിടെ താമസിക്കാം കാരണം അമ്മായിഅച്ഛനെ ഒക്കെ ഇറക്കി വിട്ടാൽ നാട്ടുകാരെന്ത് പറയും.. അപ്പോ എങ്ങനെയാ കല്യാണത്തിന് സമ്മതമാണോ അതോ..? ഞാൻ അവളുടെ മുഖത്തെക്ക് നോക്കി.. കണ്ണീരു ഇപ്പോ ചാടും എന്ന അവസ്ഥയിൽ നിൽക്കുകയാണവൾ. " എനിക്ക് സമ്മതമാണ് " ഒരു നിർവികരതയോടെ അവളത് പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു.. " good girl " ഞാൻ റൂമിനു പുറത്തേയ്ക്ക് ഇറങ്ങി. രണ്ടു ദിവസം കഴിഞ്ഞ് കല്യാണവും നടന്നു.  ഞാൻ എല്ലാം കാശിയോട് പറഞ്ഞു. അവൻ എന്നെ നല്ല കലിപ്പിൽ നോക്കുകയാണ്. " ഡാ ഇതാണ് അവള് കല്യാണത്തിന് സമ്മതിക്കാനുള്ള കാരണം. ഞാൻ അവൾക്ക് ഡിവോഴ്സ് കൊടുത്താൽ അവള് ഉറപ്പായും സമ്മതിക്കും " " നീ ശ്രീയെ ഡിവോഴ്സ് ചെയ്താൽ അവൾക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടുമോ. നീ അവളെ ഒരുപാട് ദ്രോഹിച്ചില്ലേ.. ഇനിയെങ്കിലും സ്നേഹിക്കാൻ നോക്ക്. എനിക്ക് ഇതേ പറയാനുള്ളു. " അത് പറഞ്ഞിട്ട് അവൻ പോകാൻ തുടങ്ങി. പിന്നേ തിരിച്ചു വന്നു.. " അല്ല ഈ അഞ്ചു ഇനി നിന്റെ വീട്ടിലാണോ നിക്കാൻ പോകുന്നേ " " ആട.. അമ്മാവനൊക്കെ ഇന്ന് രാവിലെ പോയി.. അവൾക്ക് പെയിന്റിംഗ്സ് പഠിക്കാൻ ആഗ്രഹം ഉണ്ട്. ഞാൻ പറഞ്ഞു എന്റെ കൂടെ കൂടിക്കൊള്ളാൻ.......

നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ " കാശിയുടെ നോട്ടം കണ്ട് ഞാൻ ചോദിച്ചു. " ഒന്നുല ഞാൻ ചോദിച്ചെന്നെ ഉള്ളു... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട " എനിക്ക് മനസിലാകാതെ ഞാൻ അവനെ നോക്കി. " എന്താടാ... പറയാൻ ഉള്ളത് തെളിച്ചു പറ " " ഒന്നുല ഞാൻ പോണു നാളെ വരാം. ശ്രീയെ എന്നാ ഡിസ്ചാർജ് ചെയ്യുന്നേ "? " 5 ഡേയ്‌സ് കഴിഞ്ഞ് " " എന്നാ ഓക്കേ ഡാ ഞാൻ പോണു.... " അവൻ പോയശേഷം ഞാൻ ശ്രീയെ കാണാൻ റൂമിലേക്ക് ചെന്നു. അവിടെ ശ്രീയോട് ഏന്തോ കത്തി വെച്ചോണ്ടിരിക്കുകയാണ് അഞ്ചു. " ദേവേട്ടാ ഈ ശ്രീ ഉണ്ടല്ലോ ഒരു മിണ്ടാ പൂച്ചയാ... ഞാൻ ഒത്തിരി സംസാരിച്ചാലും മൂളലല്ലാതെ വേറെയൊന്നും ഈ കുട്ടി പറയില്ല " അഞ്ചു എന്റെ തോളിലൂടെ കയ്യിട്ടത് പറഞ്ഞപ്പോൾ ഞാൻ ശ്രീയെ നോക്കി. അവളുടെ മുഖം ഒരു കൊട്ടയുണ്ട്. അഞ്ചു എന്റെ തോളിൽ കൈയ്യിട്ടത് ആൾക്ക് പിടിച്ചില്ല അത്ര തന്നെ. " പിന്നേ ദേവേട്ടാ എപ്പോഴാ നമ്മുടെ പെയിന്റിങ് ക്ലാസ്സ്‌ തുടങ്ങുന്നത്. ഐ ആം ഈഗർളി വെയിറ്റ് ഫോർ ദാറ്റ്‌. " അവൾ എന്നോട് ഒന്നുകൂടി ചേർന്നു നിന്നു. " ദൈവമേ ഈ പെണ്ണ് ഇത് എന്നാ പരിപാടിയ ഈ കാണിക്കുന്നേ.. പ്രശ്നങ്ങോള്ളൊക്കെ ഒന്നൊഴിഞ്ഞു വരുമ്പോ അടുത്തത് വരും " എന്റെ മൈൻഡ് വോയിസ്‌. " പിന്നേ ശ്രീ.. ഞാൻ നോക്കി വെച്ചിരുന്നതാ എന്റെ ദേവേട്ടനെ..

ബട്ട്‌ ഞാൻ ഒന്ന് മാറിയപോ താൻ അങ് കെട്ടി അല്ലെ സാരമില്ല ഞാൻ തിരിച്ചു വാങ്ങിക്കൊള്ളാം " അവൾ അത് പറഞ്ഞപ്പോ ഞാനും ശ്രീയും ഒരുപോലെ അവളുടെ മുഖത്തെക്ക് നോക്കി... ഇവൾ എന്ത് തേങ്ങയ ഈ പറയുന്നേ എന്ന്. " ജസ്റ്റ്‌ കിഡ്ഡിംഗ് യാർ.." എന്ന് പറഞ്ഞു അവൾ എന്നെയും കൊണ്ട് റൂമിന്റെ വെളിയിൽ ഇറങ്ങി. ശ്രീയോട് ഒന്ന് സംസാരിക്കാൻ വേണ്ടിയാണ് ആരും ഇല്ലാത്തപ്പോ ഇങ്ങോട്ട് കേറിയത്. ഇവൾ എല്ലാം നശിപ്പിച്ചു. ഞാൻ കുറച്ച് കലിപ്പോടെ അഞ്ജുവിനെ നോക്കി. ഞനും അഞ്ജുവും നേരെ കാന്റീനിലേക്ക് ആണ് പോയത്. " എന്താ ഇവിടെ " ഞാൻ അവളോട് ചോദിച്ചു " നമുക്ക് എന്തേലും കഴിക്കാൻ വാങ്ങണം പിന്നേ ശ്രീക്ക് ജ്യൂസ് കൊടുക്കാൻ ഡോക്ടർ പറഞ്ഞു സൊ അതും വാങ്ങണം. " " ഹ്മ്മ്. " ഞാനും അവളും ആവശ്യമുള്ളതൊക്കെ വാങ്ങി. റൂമിലേക്ക് പോകാൻ ലിഫ്റ്റിൽ കയറി. " ദേവേട്ടാ പിന്നേ ഏട്ടൻ വിഷമിക്കരുത് എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു." " എന്റെ പൊന്നു മോളേ നിനക്ക് എന്നോട് സംസാരിക്കാൻ ഈ മുഖവുര വേണോ.. എന്താ പറ "

" നിങ്ങളുടെ കഥയൊക്കെ എനിക്കറിയാം.. അതൊക്കെ വെച്ച് ഞാനും ചെറുതായൊന്നു ശ്രീയോട് സംസാരിച്ചു.... മീൻസ് ചേട്ടനോട് അവൾക്ക് എന്തേലും ഉണ്ടോന്നറിയാൻ.. എന്നിട്ട്.. " " എന്നിട്ട് " ഞാൻ കുറച്ച് ആകാംഷയോടെ ചോദിച്ചു. " അവൾക്കങ്ങനെ ഒന്നും ഇല്ലെന്ന തോന്നുന്നേ.... ഏട്ടന് വേറെ പെണ്ണുങ്ങളെ കിട്ടില്ലേ.. അവൾക്ക് ഫയങ്കര ജാടയാ " അത്‌ പറഞ്ഞതും എനിക്ക് എന്തോ ഒരു സങ്കടം പോലെ. " അവൾ നിന്നോട് അങ്ങനെ പറഞ്ഞോ " ലിഫ്റ്റിൽ നിന്നുമിറങ്ങി റൂമിലേക്ക് നടന്നപ്പോ ഞാൻ ചോദിച്ചു. " അങ്ങനെയൊന്നും പറഞ്ഞില്ല... എനിക്കങ്ങനെ തോന്നി " ഞാൻ പിന്നീട് ഒന്നും മിണ്ടാതെ റൂമിലേക്ക് ചെന്നു. അഞ്ചു ശ്രീക്ക് ജ്യൂസ് കൊടുത്തശേഷം ഞങ്ങൾ കഴിക്കാനിരുന്നു. ഞാൻ രണ്ട് പ്ലേറ്റ് എടുത്തു. " എന്തിനാ ചേട്ടാ രണ്ട് പ്ലേറ്റ്. ഒന്ന് പോരെ നമുക്ക്. " അതും പറഞ്ഞവൾ എന്റെ കൈയിൽ നിന്നും ഒരു പ്ലേറ്റ് വാങ്ങി തിരികെ കൊണ്ട് വെച്ചു. എന്നിട്ട് ഞങ്ങൾ ഒരുമിച്ച് കഴിക്കാൻ തുടങ്ങി. മുൻപും ഞങ്ങൾ ഇങ്ങനൊക്കെ തന്നെയായിരുന്നു... പക്ഷെ ഇവൾ ശ്രീയുടെ മുന്നിൽ വെച്ച് ഇങ്ങനൊക്കെ ചെയുമ്പോ എനികെന്തോ. ഞാൻ ശ്രീയെ ഒന്ന് നോക്കി.. അവൾ ദേഷ്യത്തോടെ മുഖം വെട്ടിച്ചു. ശ്രീക്കു ചെറിയ പൊസ്സസ്സീവ്നെസ്സ് ഉണ്ടെന്നറിഞ്ഞപ്പോ ഒരു സന്തോഷം ഉള്ളിൽ മുളച്ചു വന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story