താലി: ഭാഗം 12

thali

എഴുത്തുകാരി: സജ്‌ന സജു

" ദേവേട്ടാ ഡോക്ടർ വിളിക്കുന്നുണ്ട് കേട്ടോ " അഞ്ചു പറഞ്ഞപ്പോൾ ഞാൻ അവളെയും കൂട്ടി ഡോക്ടറെ കാണാൻ പോയി. " മിസ്റ്റർ ദേവൻ... ശ്രീ പ്രിയയ്ക്ക് ഇപ്പൊ കുഴപ്പോമൊന്നും ഇല്ല.. ഷീ ഈസ്‌ ഫൈൻ. ബട്ട്‌ ഇപ്പോഴേ ജോലി ഒന്നും ചെയ്യിക്കേണ്ട. മെഡിസിൻ ഓക്കേ കഴിഞ്ഞു മതി. ആൻഡ് ആൾസോ ഫിസിക്കൽ റിലേഷൻഷിപ്പും വേണ്ട ഓക്കേ. ആൻഡ് ഇന്ന് നിങ്ങൾക്ക് വീട്ടിൽ പോകാം. " " താങ്ക്സ് dr " ഞാനും അഞ്ജുവും നേരെ റൂമിലേക്ക് പോയി. ഡോക്ടർ പറഞ്ഞത് കേട്ടപ്പോ മനസ്സിൽ ചിരിയാണ് വന്നത്. ഫിസിക്കൽ റിലേഷൻഷിപ്പ് പോലും. ഇതുവരെ അവളോടൊന്ന് നേരിട്ട് മിണ്ടാൻ പറ്റീല അപ്പോഴാ. ഞങ്ങളുടെ റൂമിൽ ചെന്നപ്പോഴേക്കും അച്ഛനും ഉണ്ടായിരുന്നു അവിടെ. " ഡോക്ടർ എന്ത് പറഞ്ഞു ദേവ " " ഇന്ന് ഡിസ്ചാർജ് ആണ്. നമുക്ക് ഉച്ച കഴിഞ്ഞ് ഇറങ്ങാം.. " അച്ഛൻ ഒന്ന് മൂളി. ഇവിടെ വന്നിട്ട് ഇപ്പൊ 7 ദിവസമായി.. അഞ്ചു കൂടെ ഉള്ളത് കൊണ്ട് അവളോടൊന്ന് മനസ് തുറന്ന് സംസാരിക്കാൻ പറ്റീല ഇതുവരെ. ഇന്നെന്തായാലും വീട്ടിൽ പോകുമല്ലോ അപ്പൊ സംസാരിക്കാം. ഞാൻ ഓരോന്ന് പറഞ്ഞു എന്നെ തന്നെ ആശ്വസിപ്പിച്ചു.

ഉച്ചയോടെ പാക്കിങ്ങും ബില്ലിങ്ങും എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. ശ്രീക്കു നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. കാറിൽ നിന്നിറങ്ങിയതും ഞാൻ അവളെ പിടിക്കാനായി ചെന്നു. " ചേട്ടൻ ചെന്ന് ബാഗ് ഓക്കേ എടുത്തേ.. ഞാൻ ശ്രീയെ പിടിക്കാം " അഞ്ചു ആണ്.. ഇവൾക്ക് എങ്ങനെ കഴിയുന്നു ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം ഇത്ര പെട്ടെന്ന് നശിപ്പിച് കൈയിൽ തരാൻ. " ദേവേട്ടാ എന്താ ആലോചിക്കുന്നത്.. ബാഗൊക്കെ എടുക്ക് " " ഞാൻ ഒന്ന് മൂളി " ഞാൻ ബാഗും എടുത്ത് വീട്ടിലേക്ക് കയറിയപ്പോ അച്ഛന്റെ ഭാര്യയും ദേവൂവും അവളെ പിടിച്ചു താഴത്തെ മുറിയിൽ കയറ്റി. " ചേട്ടാ ഏട്ടത്തിയും ഏട്ടനും ഈ മുറിയിൽ കിടന്ന മതി. ഏട്ടത്തിക്ക് സ്റ്റെപ് കേറാൻ ബുദ്ധിമുട്ടല്ലേ " ദേവു പറഞ്ഞത് ശെരിയാണെന്ന അർത്ഥത്തിൽ ഞാൻ തല കുലുക്കി. " അപ്പോ എനിക്കെതാ മുറി ": അഞ്ചു " ചേച്ചി മുകളിതെ മുറിയിൽ പൊക്കോ.. ഇല്ലേൽ വേണ്ട ചേച്ചി എന്റെ റൂമിൽ കിടന്നോ.. അതാവുമ്പോ എനിക്കും കൂട്ടാകും. " അഞ്ചുവിനും അത് സമ്മതം ആയിരുന്നു. അന്നത്തെ രാത്രിയിലെ ഫുഡ്‌ ഒകെ കഴിഞ്ഞ് ഞാൻ മുറിയിലേക്ക് പോയി.

ശ്രീ മുറിയിൽ ഇരുന്നു എന്തോ വായിക്കുക ആയിരുന്നു. ഞാൻ പതുക്കെ ബെഡിൽ ഇരുന്നു. "ശ്രീ.." അവൾ എന്നെയൊന്നു നോക്കി.. ചിലപ്പോ ഞാൻ ആദ്യമായി സ്നേഹത്തോടെ വിളിക്കുന്നത് കൊണ്ടാവാം... അവളുടെ ഉണ്ടാക്കണ്ണുകൾ മിഴിച് എന്നെ നോക്കുന്നത്. ഞാൻ ഒരു നിമിഷം ആ നോട്ടത്തിൽ ലയിച്ചങ് ഇരുന്നു. " എന്നെ വിളിച്ചോ " അവളുടെ ആ ചോദ്യം എന്നെ പിടിച്ച് വലിച് സെൻസിൽ കൊണ്ടു വന്നു. " ഹ്മ്മ്... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്... അതിപ്പോ പറയുന്നത് ശെരി ആണോ എന്നെനിക്കറിയില്ല.. ഞാൻ... എനിക്ക്.... " " ദേവേട്ടൻ പറഞ്ഞു ബുദ്ധിമുട്ടണമെന്നില്ല, എനിക്ക് മനസിലായി " ഞാൻ അവളെ ചോദ്യഭാവനെ നോക്കി. " ചേട്ടന് കട്ടിലിൽ കിടക്കണം അല്ലെ... കുഴപ്പമില്ല.. ഞാൻ ആ ദിവാനിൽ കിടന്നോളാം " അതും പറഞ്ഞവൾ എണീക്കാൻ നോക്കി. " ഡി.. നിന്നോട് ഞാൻ അങ്ങനെ പറഞ്ഞോ " ഞാനൊന്ന് കലിപ്പിൽ ചോദിച്ചപ്പോ ആ വിടർന്ന കണ്ണിൽ ഭയം നിറഞ്ഞു. സത്യത്തിൽ ഈ പെണ്ണുങ്ങളെ സമ്മതിക്കണം.. ഓരോരോ ഭാവങ്ങൾ അവരുടെ കണ്ണിൽ വരുമ്പോ ഓരോ രീതിയിൽ അവര് സുന്ദരികളായി മാറുകയാണ്.

മുൻപ് വിടർന്നു നിന്ന ഉണ്ടക്കണ്ണുകൾ ഇപ്പോ ഒരു മനപേട കണക്ക് എത്ര പെട്ടന്നാണ് മാറിയത്. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി. " ദേവേട്ടാ... ഹലോ... " ഞാനൊന്ന് ഞെട്ടി അവളെ നോക്കി. " ഏട്ടൻ എന്താണ് പറയാൻ വന്നത് " അവളത് ചോദിച്ചു എന്നെ തന്നെ നോക്കിയപ്പോ പറയാൻ വെച്ചിരുന്ന കാര്യങ്ങളെല്ലാം ഞാൻ മറന്നു പോയി. " അത്..... നീ എന്റെ കൂടെ കട്ടിലിൽ കിടന്ന മതി " അത് പറഞ്ഞിട്ട് ഞാൻ അവളെ ഒന്ന് നോക്കി. എന്താണ് പ്രതികരണം എന്നറിയണമല്ലോ. അവൾ അതിശയത്തോടെ എന്നെ നോക്കുകയാണ്. " എന്താ എന്റെ കൂടെ കട്ടിലിൽ കിടക്കുന്നതിൽ നിനക്ക് എന്തേലും പ്രശ്നമുണ്ടോ " ഇല്ല എന്നവൾ തലകുലുക്കി. " ഹും... എന്നാൽ ലൈറ്റ് അണയ്ക്കട്ടെ " ഞാൻ അതും പറഞ്ഞു സ്വിച്ച്ലേക്ക് കൈ എത്തിച്ചതും അവൾ തടഞ്ഞു. " വേണ്ട ലൈറ്റ് കിടക്കട്ടെ " " അതെന്താടോ എന്നെ പേടിയാണോ " ഞനൊന്ന് ചിരിച്ചോണ്ട് ചോദിച്ചു " എനിക്ക് ദേവേട്ടനെ പേടിയില്ല പക്ഷെ..... " " പക്ഷെ എന്താ.. തനിക് തന്നെ വിശ്വാസം ഇല്ലേ... " ഞനൊന്ന് ആക്കി ചോദിച്ചു. അത് കേട്ടതും അവൾ എന്നെ രൂക്ഷമായി നോക്കി " എനിക്കെ എന്നേ നല്ല വിശ്വാസമാണ് ഹും "

അവൾ അതും പറഞ്ഞു കിടന്നു... ഞാൻ കൈയ്യെത്തി ലൈറ്റ് അണച്ചു. മുറിയിൽ ടേബിൾ ലാമ്പിൽ നിന്നും പരക്കുന്ന ഒരു അരണ്ട വെളിച്ചo മാത്രം. ഞാൻ പതിയെ അവൾക്കഭിമുഖമായി തിരിഞ്ഞു കിടന്നു അവളെ തന്നെ നോക്കി. പാവം കുറെ ദ്രോഹിച്ചു ഞാൻ. ഇനിയും അത് പാടില്ല. ഞാൻ പതിയെ അവളുടെ കവിളിലൊന്ന് തൊട്ടു . പെണ്ണൊന്ന് കുറുകി. അവൾ നല്ല ഉറക്കത്തിലാണെന്നു മനസിലാക്കിയ ഞാൻ പതിയെ അവളുടെ ആ ചായം തേക്കാത്ത ചുവന്ന ചുണ്ടുകളിലേക്ക് കൈ ചലിപ്പിച്ചു. പെട്ടെന്നാണ് എനിക്ക് ബോധം വന്നത്... " ശേ.. ദേവ... why are you acting like a horse in heat.. damn " ഞാൻ എന്നെ തന്നെ ശകാരിച് കൈ പുറകിലേക്ക് വലിച്ചു. അവളെ അങ്ങനെ നോക്കി എപ്പോഴോ അങ്ങനെ ഉറങ്ങി ഞാൻ. ദിവസങ്ങൾ എന്നത്തേയും പോലേ കടന്ന് പൊക്കോണ്ടിരുന്നു. ഞാൻ അവളിലേക്ക് കൂടുതൽ കൂടുതൽ അടുത്തു. എനിക്ക് അവളോടുള്ള പ്രണയം ഞാൻ ആദ്യം തുറന്ന് പറഞ്ഞത് കാശിയോടാണ്.. ആദ്യം ഒന്ന് അവൻ ഞെട്ടി എങ്കിലും പിന്നേ ആശാൻ എന്നെ സപ്പോർട്ട് ചെയ്തു.

അങ്ങനെ നാളുകൾ നീങ്ങേ ശ്രീ പഴയതുപോലെ ആകാൻ തുടങ്ങി. അങ്ങനെ ഇരിക്കെ ഞാൻ തിരികെ എന്റെ പാഷൻ ആയ പെയിന്റിംഗിലോട്ട് തിരിഞ്ഞു കൂടെ അഞ്ജുവും ഇണ്ട്. " ഏട്ടാ .. എനിക്കിത് പറ്റൂന്ന് തോന്നണില്ല.. ഞാൻ ബ്രഷ് ഇങ്ങോട്ട് വലിക്കുമ്പോ അത് അങ്ങോട്ടേക്ക് പോകും. " അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്. " എന്റെ പൊന്നു പെണ്ണെ.. നിന്നെ പഠിപ്പിച് ഞാൻ ഇത് മറന്ന് പോകും എന്നാ എനിക്ക് തോന്നുന്നത് " അത് കേട്ടതും അവൾ അവളുടെ കൈയിൽ ഇരുന്ന പെയിന്റ് എടുത്ത് എന്റെ പുറത്തേക്ക് എറിഞ്ഞു.. അങ്ങനെ ഞാൻ മഴവില്ലിന്റെ നിറം പോലെ ആയി. ഞനും മടിച്ചില്ല എന്റെ കൈയിൽ ഇരുന്ന ബ്രഷ് എടുത്ത് അവളുടെ മുഖത്ത് വരയ്ക്കാൻ പോയി.. അവൾ എനിക്ക് പിടിതരാതെ ഓടിയപ്പോ ഞാൻ അവളെ ബലമായി എന്റെ കൈക്കുള്ളിൽ പിടിച്ചു വെച്ച് മുഖം മുഴുവൻ വരച്ചു വെച്ചു.

അങ്ങനെ ഞങ്ങളുടെ അടി നടക്കുമ്പോഴാണ് വാതിലിന്റെ അവിടെ ഒരു കാൽ പെരുമാറ്റം കേട്ടത്... ഞനും അഞ്ജുവും അങ്ങോട്ടേക്ക് നോക്കിയപ്പോ ശ്രീ കണ്ണ് നിറച്ചു കൊണ്ടു നിക്കുന്നു. അവളെ കണ്ടതും കാര്യം പിടികിട്ടിയ ഞാൻ പെട്ടെന്ന് അഞ്ചുവിൽ നിന്നും അകന്ന് മാറി. " ദൈവമേ എല്ലാം തീർന്നു " ഞാൻ പതിയെ എന്റെ നെഞ്ചിലേക്ക് കൈവെച്ചു നിന്നു. എന്നാൽ എന്നെ ഞെട്ടിച്ചത് അഞ്ചു ആയിരുന്നു. " എന്താ ശ്രീ മന്നേഴ്സ് ഇല്ലാതെ.. ഡോർ നോക് ചെയ്യണം എന്നറിയില്ലെ നിനക്ക് " ഞാൻ അഞ്ചുനേ ഒന്ന് നോക്കി ആ നോട്ടം ചെന്ന് നിന്നത് ശ്രീയിലേക്കാണ്. അത് കേട്ടതും ശ്രീ ഉടനെ മുഖം താഴ്ത്തി. " ഞാൻ അറിയാതെ.... എനി... എനിക്ക്.. സോറി.. ഇനി... ഇനി ഇങ്ങനെ.. ഉണ്ടാകില്ല. " അവൾ തേങ്ങി പറഞ്ഞുകൊണ്ട് വേഗത്തിൽ അവിടെ നിന്നും പോയി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story