താലി: ഭാഗം 13

thali

എഴുത്തുകാരി: സജ്‌ന സജു

ശ്രീ കണ്ണുനിറച്ചുകൊണ്ട് പോകുന്നത് കണ്ടപ്പോ എനിക്ക് എന്റെ ഉള്ളൊന്നു പിടഞ്ഞു. ഞാൻ പെട്ടെന്ന് അഞ്ചുനേ നോക്കി അവൾ ഒരു കൂസലും ഇല്ലാതെ നിൽക്കുവാന്. " നീ എന്ത് പരിപാടിയ അഞ്ചു കാണിച്ചത്.. നീ എന്തിനാ അവളോട് അങ്ങനെ പറഞ്ഞത് " ഞാൻ പരമാവധി ദേഷ്യം കണ്ട്രോൾ ചെയ്ത് ചോദിച്ചു. " പിന്നെ ഞാൻ എന്താ പറയേണ്ടത്.. ഒരു മുറിയിലേക്ക് കയറി വരുമ്പോ വാതിലിൽ മുട്ടണം എന്നത് സാമാന്യ മര്യാദയാണ്.. അത് ശ്രീക്ക് അറിയില്ലെങ്കിൽ അത് അവളുടെ തെറ്റാണു.. അല്ലാതെ... " " ഈ മുറി ഞങ്ങളുടേതാണ്... അവൾക്ക് ഇങ്ങോട്ട് കയറി വരാൻ ആരുടെയും അനുവാദം വേണ്ട പിന്നെ വേറെയൊരു കാര്യം നീ ഇന്ന് അവളോട് മോശമായി സംസാരിച്ചതിന് നീ പോയി സോറി പറ ശ്രീയോട് " ഞാൻ അത് പറഞ്ഞു അവളെ നോക്കിയപ്പോ ഒരു പുച്ഛമായിരുന്നു അവളുടെ മുഖത്ത്. " ഇത് ദേവേട്ടന്റെ റൂം ആണെന്നറിയാം എനിക്ക് പക്ഷെ ശ്രീയുടെ റൂം എങ്ങനെ ആകാനാണ്.. ഇതുവരെ ഏട്ടൻ പോലും അവളെ ഭാര്യ ആയി കണ്ടിട്ടില്ല അപ്പൊ കണ്ട പെണ്ണുങ്ങളോട് സോറി പറയാൻ എന്നെ കിട്ടില്ല.. "

കൈയിൽ ഇരുന്ന ബ്രഷ് വലിച്ചെറിഞ്ഞു കൊണ്ട് അവൾ റൂമിന് വെളിയിലേക്ക് പോയി. അത് കണ്ട് എനിക്ക് വിറഞ്ഞു വന്നെങ്കിലും അഞ്ചു എനിക്ക് കാശിയെക്കാളും ഇഷ്ടമുള്ള ഒരാളാണ്. പണ്ട് മുതലേ ഈ സ്വഫവവും... വായിൽ വന്നോതൊക്കെ വിളിച്ചു പറയുമെങ്കിലും ഉള്ളിൽ ഒന്നുമില്ല. പക്ഷെ ശ്രീക്കു അത് വിഷമമായി കാണും.. അവളോട് ഞാൻ സോറി പറയാൻ തീരുമാനിച്ചു.  അനുസരണ ഇല്ലാതെ ഒഴുകുന്ന കണ്ണുകളെ നിയന്ത്രിക്കാൻ പാടുപെട്ട ഞാൻ വേഗം താഴെക്ക് ഇറങ്ങാൻ പോകുമ്പോഴാണ് ദേവു അവിടെ നിൽക്കുന്നത് കണ്ടത്. ഞാൻ അവളെ കണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു പക്ഷെ അതൊരു കരച്ചിലിലാണ് നിന്നത്. " ഏട്ടത്തി എന്തിനാ കരയുന്നത്.... ആ മരംകേറി പെണ്ണ് എന്തേലും പറഞ്ഞെന്ന് വെച്ച്...... " ദേവു എന്നെ അവളോട് ചേർത്ത് നിർത്തി. " ഏട്ടത്തി ഇത്രയും പാവം ആയാൽ ഇങ്ങനെ കരയാൻ മാത്രെ സമയം കാണു. ഏട്ടത്തിക്ക് ചോദിച്ചുടെ അവളോട് , എന്തിനാ ഞങ്ങളുടെ മുറിയിൽ കേറിയതെന്ന് " ഞാൻ പിന്നെയും ഒന്നും മിണ്ടാതെ നിന്നു. " ചേട്ടത്തിയും ചേട്ടനും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ...... എന്നെ ഏട്ടത്തി സ്വന്തം അനിയത്തി ആയി കാണുന്നുണ്ടേൽ എന്നോട് സത്യം പറ " അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി അവളെ നോക്കി.

എന്തുവന്നാലും ഞനും ദേവേട്ടനും തമ്മിൽ എങ്ങനെയുള്ള ബന്ധമാണെന്ന് ആരും അറിയരുതെന്നു ദേവേട്ടൻ പറഞ്ഞതാണ് പെട്ടെന്ന് ഓർമയിൽ വന്നത്. ഞാൻ പെട്ടെന്ന് കണ്ണ് തുടച്ചു. " ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല ദേവു.. പെട്ടെന്ന് അഞ്ചു അങ്ങനെ പറഞ്ഞപ്പോ എനിക്ക് സഹിക്കാൻ പറ്റീല അതാ ഞാൻ കരഞ്ഞത് " ഞാൻ പറഞ്ഞത് വിശ്വാസമില്ലാത്ത പോലെ ദേവു എന്നെ നോക്കുന്നുണ്ട്. " നിങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെങ്കിൽ അഞ്ചു അങ്ങനെയൊക്കെ ഏട്ടത്തിയെ പറഞ്ഞപ്പോ ഏട്ടൻ ഒന്നും മിണ്ടാതെ നിന്നത് എന്തിനാ " അവളുടെ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം ഇല്ലായിരുന്നു. " അത്...... " ഞാൻ ആകെ കുഴങ്ങിയ അവസ്ഥായിലായി. " മതി ഏട്ടത്തി ഇനിയും എന്നിൽ നിന്നും ഒന്നും ഒളിക്കാൻ നോക്കണ്ട ഞാൻ എല്ലാം അറിഞ്ഞു " ഞാൻ ഞെട്ടലോടെ അവളെ നോക്കി. " നീ എന്തറിഞ്ഞുന്ന ദേവു " " എല്ലാം.... ഏട്ടനും ഏട്ടത്തിയും കണ്ടുമുട്ടിയത് മുതൽ ഇന്ന് വരെയുള്ള ഏല്ല കാര്യവും " അവൾ അത് പറഞ്ഞു തിരിഞ്ഞതും ഞാൻ അവളുടെ കൈയിൽ പിടിച്ചു. " മോളെ നീ... നീ എന്തൊക്കെയ ഈ പറയുന്നത്.. എങ്ങനെ നീ....... " എന്റെ വാക്കുകൾ വിട്ടു വിട്ടു പോകുന്നുണ്ടായിരുന്നു. " എന്നോട് അഞ്ചു ഏല്ലാം പറഞ്ഞു " " അഞ്ചുവോ... അവൾക്കെങ്ങനെ " ഞാൻ സ്വയം ചോദിച്ചു.

കാരണം ഞങ്ങൾക്കിടയിൽ നടന്നത് കാശിയേട്ടനൊഴികെ ആർക്കും അറിയില്ല അതും പല കാര്യങ്ങൾ ദേവേട്ടൻ കാശിയേട്ടനോട് പറഞ്ഞിട്ടും ഇല്ല.. പിന്നെന്തിനാ അഞ്ജുവിനോട് എല്ലാം പറഞ്ഞത്.... ദൈവമേ ഇനി അവർ തമ്മിൽ എന്തേലും..... ഞാൻ പലതും ആ ഒരൊറ്റ നിമിഷം കൊണ്ട് ആലോചിച്ചു. " ഏട്ടത്തി ഇനിയും പാവമായി നിന്നാൽ അഞ്ചു ദേവേട്ടനെ ഏട്ടത്തിയിൽ നിന്നും എന്നെന്നേക്കുമായി അകറ്റും... എനിക്ക് അവളെ നന്നായിട്ടറിയാം " ഞാൻ ദേവൂനെ സംശയത്തോടെ നോക്കി. " അതെ ഏട്ടത്തി..... നിങ്ങളുടെ കല്യാണത്തിന് മുമ്പ് ദേവേട്ടന്റയും അഞ്ചുന്റെയും കല്യാണം നടത്താനായിരുന്നു എല്ലാവരുടെയും തീരുമാനം. അഞ്ജുവിന് ദേവേട്ടനോട് ഇപ്പോഴും ആ ഇഷ്ടം ഉണ്ടെന്ന് തന്നെയാ എനിക്ക് തോന്നുന്നത്.. ദേവേട്ടനും... " അവൾ പറയാൻ വന്നത് പെട്ടെന്ന് നിർത്തി. " പറ ദേവു.. ദേവേട്ടനും " " എനിക്ക് തോന്നുന്നത് ദേവേട്ടനും അങ്ങനെ ഒരിഷ്ടം അഞ്ജുനോട് ഉണ്ടെന്ന... അല്ലേങ്കിൽ ഒരു പുരുഷനും അയാൾക്കും തന്റെ ഭാര്യക്കും ഇടയിലുള്ള പ്രശ്നo മറ്റൊരു പെണ്ണിനോട് പറയുമോ...... "

അവളൊന്ന് നിർത്തി എന്റെ കൈകൾ കൂട്ടി പിടിച്ചു. " ഞനൊരു കാര്യം ചോദിച്ചാൽ ഏട്ടത്തി സത്യം പറയുവോ " " മം... ചോദിക്ക് " " ചേച്ചിക്ക് ദേവേട്ടനോട് ഒരുതരത്തിലും ഇഷ്ടം ഇല്ലേ? " ഞാൻ അവൾക്കൊരു മറുപടിയും കൊടുക്കാതെ മുന്നോട്ട് നടന്നു. ഞാൻ എന്ത് തെറ്റാ ദൈവമേ ചെയ്തത്... ഹോസ്പിറ്റലിൽ നിന്നും വന്നതിനു ശേഷമുള്ള ദേവേട്ടന്റെ പെരുമാറ്റം കണ്ടപ്പോ എന്നോടെന്തേലും കുറച്ചു സ്നേഹം ഏട്ടന് ഉണ്ടെന്ന് തോന്നി... ചെറിയ പ്രതീക്ഷകൾ എന്റെ മനസിലും തളിർത്തു വന്നു പക്ഷെ അതെല്ലാം ഇന്ന് കൊഴിഞ്ഞു വീണിരിക്കുന്നു. അവര് തമ്മിൽ ഏന്തേലും ഉണ്ടോ എന്ന് എനിക്കും പല പ്രാവശ്യം തോന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ വെച്ച് ഒരുമിച്ച് ഫുഡ്‌ കഴിക്കുകയും ഒരു മുറിയിൽ ഇരിക്കുകയും... ഇപ്പൊ കുറച്ചു മുന്നേ കണ്ടതും ഇതൊന്നും ഒരു ഭാര്യക്കും സഹിക്കാൻ പറ്റുന്നതല്ല. എന്നോടുള്ള പക ഒന്നു കൊണ്ട് മാത്രമാണ് ദേവേട്ടൻ എന്നെ കല്യാണം കഴിച്ചത് അല്ലാതെ അയാൾക്കെന്നോട് ഒന്നും ഇല്ല...... എല്ലാ പൊട്ടത്തരത്തിനും തലയാട്ടി നിന്നത് ഞാനാ അല്ലെങ്കിൽ തന്നെ എനിക്ക് എന്ത് അവകാശമാണ് ദേവേട്ടന്റെ മേൽ ഉള്ളത്..

എന്റെ കഴുത്തിൽ താലി കെട്ടി എന്നുള്ളതോ..... ഞാൻ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് ഒന്ന് നോക്കി. അത് കണ്ടപ്പോ ചിരിക്കാനാണ് എനിക്ക് തോന്നിയത്... പക്ഷെ ആ ചിരി ഒരിക്കലും എനിക്ക് നിർത്താൻ പറ്റില്ലെങ്കിലോ........ " മോളേ... മോളെന്താ ഇവിടെ തനിച്ചിരിക്കുന്നെ... ദേവൻ എവിടെ " " ദേവേട്ടൻ മുകളിൽ ഉണ്ട് അമ്മേ " " ആഹ്.. അഞ്ചു വന്ന പിന്നേ അവനു ആരും വേണ്ട.. അവൾക്കും അങ്ങനെ തന്നെ " അതുടെ കേട്ടപ്പോ എനിക്കെന്റെ കണ്ണുനീരിനെ അടക്കാൻ സാധിച്ചില്ല... അത് അനപൊട്ടിയോഴുകി. " എന്താ... എന്തു പറ്റി മോളേ... മോളേയെന്തിനാ കരയുന്നെ " അമ്മ പെട്ടെന്ന് എന്റെ കവിളിൽ തഴുകി ചോദിച്ചു. " എനിക്ക് വയ്യ അമ്മേ... എനിക്ക് എന്റെ വീട്ടിൽ പോണം.. എനിക്ക്.. ഇവിടെ " എന്റെ വാക്കുകൾ മുറിഞ്ഞുപോക്കൊണ്ടിരുന്നു. " എനിക്ക് മനസിലായി.. മോൾക്ക് മോളുടെ അമ്മേ കാണാൻ തോന്നുന്നുണ്ടോ " " ഹും... എനിക്ക് എന്റെ വീട്ടിൽ പോയാൽ കൊള്ളാം എന്നുണ്ട്... ഞാൻ പൊക്കോട്ടെ " " സ്വന്തം വീട്ടിൽ പോകാൻ മോളെന്തിനാ ചോദിക്കുന്നത്.... മോള് പോയി റെഡി ആകു...

ഞാൻ അച്ഛനോട് പറഞ്ഞ് ദേവനോട് മോളെ കൊണ്ട് വിടാൻ പറയാം. " " മം ശെരി അമ്മേ ". ഞാൻ മുറിയിലേക്ക് പോയി.. മുറിയുടെ വാതിൽ തുറന്ന് ചെല്ലുമ്പോൾ ദേവേട്ടൻ ഡ്രസ്സ്‌ ചെയ്തു നിൽക്കുവാന്. " ഒരു മിനിറ്റ് ഞാൻ ഒന്ന് പാക്ക് ചെയ്തോട്ടെ " ഞാൻ എന്റെ ഡ്രസ്സ്‌ ഓരോന്നായി എടുത്ത് പെട്ടിയിൽ വെക്കുമ്പോഴാണ് അഞ്ചു മുറിയിലേക്ക് വന്നത്. " ദേവേട്ടാ ഞാൻ റെഡി.. അല്ല ശ്രീ നീ എവിടെ പോകുന്നു.. " അഞ്ജുവിന്റെ സംസാരം കേട്ടതും എനിക്ക് മനസ്സിലായി അവർ എവിടെയോ പോകാൻ നിക്കുകയാണെന്ന്.. പക്ഷെ ഞാൻ വിചാരിച്ചു ദേവേട്ടൻ എന്നെ കൊണ്ടാക്കാൻ വേണ്ടിയായാണ് റെഡി ആയതെന്ന്. " ശ്രീ ചോദിച്ചത് കേട്ടില്ലേ നീ എങ്ങോട്ട് പോകാനാ ഈ ബാഗ് ഒക്കെ പാക്ക് ചെയുന്നത് " " ഞാൻ എങ്ങോട്ടും പോണില്ല... ചുമ്മാ.... " " മം..... ഞനും അഞ്ജുവും ഒന്ന് പുറത്ത് പോകുവാ.. നീ വരുന്നുണ്ടോ " " ഇല്ല നിങ്ങൾ പോയിട്ട് വാ " അത്‌ തന്നെ എങ്ങനെ പറഞ്ഞൊപ്പിച്ചെന്ന് എനിക്കറിയില്ല. ഞാൻ വേഗം ബാത്‌റൂമിൽ കയറി ടാപ് തുറന്നു. നെഞ്ച് പൊട്ടുന്നപോലെ വേദന.. ഒന്ന് കരഞ്ഞിരുന്നേൽ ചിലപ്പോ ആശ്വാസം കിട്ടിയേനെ...

പക്ഷെ കരയാൻ പോലും പറ്റണില്ല ആകെ ഒരു മരവിപ്പ്. അവർ പോയി എന്നുറപ്പ് വരുത്തിയ ശേഷം ഞാൻ ബാഗ് ഒകെ പാക്ക് ചെയ്ത് വെളിയിലേക്കിറങ്ങി. " അമ്മേ ഞാൻ ഇറങ്ങുവാ " " മ്മ്മ്... ദേവൻ അഞ്ചുമോളുടെ കൂടെ പോയി അല്ലെ... അച്ഛനും ഇവിടെ ഇല്ല മോളേ ഒരത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ഇപ്പൊ ഇറങ്ങി... മോളേ ഇപ്പോ എങ്ങനെയാ... " " സാരമില്ലമേ ഞാൻ ഒരു ഓട്ടോയിൽ പൊക്കോളം കുഴപ്പമില്ല." ഞാൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.  ഞനും അഞ്ജുവും വീട്ടിലെത്തിയപ്പോ ഇരുട്ടി. അതെങ്ങാനാ അവളുടെ മുടിഞ്ഞ ഷോപ്പിംങ്ങും തേങ്ങാക്കൊലയും. ഹാളിലേക്ക് കയറിയപ്പോ അമ്മയും ദേവൂവും സീരിയൽ കാണുന്നുണ്ട്..... എന്റെ പ്രിയതമ ആ കൂട്ടത്തിൽ ഇല്ല. ഞാൻ നേരെ മുറിയിലേക്ക് പോയി അവിടെയും ഇല്ല.. ശെടാ ഇതിവൾ എവിടെ പോയി. ഞാൻ നേരെ ഹാളിൽ വന്ന് ദേവൂന്റെടുത് ഇരുന്നു. " ഡി..... " " മം.. എന്താ " " അല്ല ശ്രീ എവിടെ ഇവിടെയെങ്ങും കാണുന്നില്ല " " ഭാര്യ എവിടെയെന്നു എന്നോടല്ല ചോദിക്കേണ്ടത് " അവൾ tv യിലേക്ക് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. ശെടാ ഇവൾക്കിതെന്ത് പറ്റി. ഞാൻ കുറച്ചുനേരം മിണ്ടാതെ ഇരുന്നു.

" ദേവു... പ്ലീസ്.... ഒന്നു പറ.. അവൾ എവിടെ" " ഏട്ടത്തി ഏട്ടത്തിയുടെ വീട്ടിൽ പോയി " " വീട്ടിൽ പോകാനോ..? എന്നോടൊന്നു ചോദിച്ചു കൂടി ഇല്ലാലോ.. " " ഇനി ഏട്ടത്തി ഇങ്ങട്ട് വരുന്നെങ്കിലല്ലേ ചേട്ടനോട് ചോദിക്കേണ്ടതുള്ളു.... ഏട്ടത്തി ഇനി ഒരിക്കലും വരില്ലെന്ന് പറഞ്ഞാ പോയേക്കുന്നെ. ഞാൻ അത് കേട്ട് തറഞ്ഞിരുന്നു പോയി. " നീ എന്താ ദേവു പറയുന്നേ.. അവൾ തിരിച്ചു വരില്ലേ... " " ഇല്ല " ഒറ്റ വക്കിൽ ഉത്തരം പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി.. പുറകെ ഞനും. " ദേവു എന്തിനാ അവൾ പോയത്..... " " എനിക്കറിയില്ല " എങ്ങോട്ടോ നോക്കി അവൾ ഉത്തരം പറഞ്ഞപ്പഴേ എനിക്ക് മനസിലായി അവൾക്കെല്ലാം അറിയാമെന്നു. " ദേവു ഒളിക്കാതെ കാര്യം പറ " ഞാൻ അവളോടാൽപ്പം ദേഷ്യത്തിൽ ചോദിച്ചു. " കാര്യം ഏട്ടനും കാമുകിക്കും അറിയാലോ പിന്നേ എന്തിനാ എന്നോട് ചോദിക്കുന്നത്.. " " കാമുകിയോ... നീ ഒന്ന് തെളിച്ചു പറ ദേവു " " ചേച്ചിക്ക് ഈ നാടകം മടുത്തു..... ചേട്ടനും അഞ്ചുനും ശല്യം ആകേണ്ടന്ന് കരുതി മനഃപൂർവം ഏട്ടത്തി പോയതാണ്. " അത്രയും പറഞ്ഞവൾ വാതിൽ കൊട്ടിയടച്ചു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story