താലി: ഭാഗം 14

thali

എഴുത്തുകാരി: സജ്‌ന സജു

ചേച്ചിക്ക് ഈ നാടകം മടുത്തു..... ചേട്ടനും അഞ്ചുനും ശല്യം ആകേണ്ടന്ന് കരുതി മനഃപൂർവം ഏട്ടത്തി പോയതാണ്. " അത്രയും പറഞ്ഞവൾ വാതിൽ കൊട്ടിയടച്ചു. ഞാൻ തറഞ്ഞു നിന്നു... ദേവു.. ഇവിളിതെതൊക്കെയാ പറയുന്നത് . എനിക്കും അഞ്ജുനും ശല്യമാകുക എന്നത് കൊണ്ട് ശ്രീ ഉദ്ദേശിച്ചത് ഞങ്ങൾക്കിടയൽ ഇനി വല്ലതും ഉണ്ടോന്നാണോ. അഞ്ചു എന്നോട് കൂടുതൽ അടുത്തിടപഴകുമ്പോ ശ്രീയുടെ കുശുമ്പ് നിറഞ്ഞ മുഖം കാണാൻ എനിക്ക് ഇഷ്ടയിരുന്നു... ഞാനും ചില സമയത്ത് ശ്രീയെ കാണിക്കാൻ വേണ്ടി ഓരോന്ന് ചെയ്യമായിരുന്നു.. എന്നാൽ ശ്രീ ഇതെല്ലാം മറ്റൊരു അർഥത്തിൽ എടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഞാൻ നേരെ റൂമിലേക്ക് പോയി ബെഡിൽ കിടന്നു. എന്തൊക്കെയാണേലും അവൾക്കെന്നോട് ചോദിച്ചുടായിരുന്നോ അഞ്ജുവിന്റെ കാര്യം. അല്ലാതെ ഒന്നും മിണ്ടാതെ പോകുന്നത് അഹങ്കാരം തന്നെയാ... വേണേൽ വരട്ടെ എന്തായാലും ഞാൻ വിളിക്കാൻ പോകില്ല. ഞാൻ ഉറക്കത്തിനായി കണ്ണുകൾ അടച്ചു.... മണിക്കൂറുകൾ ഒച്ചിഴയും പോലെ പതുക്കെ പതുക്കെ പോയി....

നിദ്രാ ദേവി എന്നിൽ കനിയുന്നില്ല..... അവളുടെ സാമീപ്യം ഇല്ലാതെ ഉറക്കം വരില്ലെന്ന് മനസിലാക്കിയ ഞാൻ ഫോൺ എടുത്തു. അവളെ ഒന്ന് വിളിച്ചാലോ... ഒന്നുമില്ലേലും ശബ്ദം എങ്കിലും കേക്കാമല്ലോ.... ഞാൻ ഫോൺ ഓപ്പൺ ചെയ്തപ്പോഴാണ് ഓർക്കുന്നത് അവളുടെ നമ്പർ എനിക്കറിയില്ല..... ഇനി അവളുടെ കൈയിൽ ഫോൺ ഉണ്ടോന്ന് ചോദിച്ച അതും അറിയില്ല..... ശേ പുല്ല് ഞാൻ പിന്നെയും ബെഡിലേക്ക് കിടന്നു... എത്രയൊക്കെ ഉറങ്ങാൻ നോക്കിയിട്ടും എനിക്കത്തിന് പറ്റുന്നില്ല... എനിക്ക്.. എനിക്കിപ്പോ അവളെ കണ്ടേ പറ്റു. ഞാൻ പെട്ടെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഒരു ടീ ഷർട്ടും ഷോർട്സും ഇട്ട്... കാറിന്റെ കീയും എടുത്ത് വെളിയിലേക്ക് പോയി... സമയo 1 മണി കഴിഞ്ഞിരിക്കുന്നു... "ഈ സമയത്ത് അവളുടെ വീട്ടിൽ പോകുന്നത് മോശമല്ലേ.." ഞാൻ എന്നോട് തന്നെ ചോദിച്ചു. " ഓ എന്ത്‌ മോശം കണ്ണിൽ കണ്ട പെണ്ണുങ്ങൾ അല്ലാലോ എന്റെ ഭാര്യ അല്ലെ " അപ്പൊ തന്നെ എന്റെ മനസ് ഉത്തരം തന്നു. അങ്ങനെ അവളുടെ വീടിന്റെ പുറത്ത് കുറച്ച് മാറി ഞാൻ കാർ പാർക്ക് ചെയ്തു. എന്നിട്ട് മതില് ചാടി......

വേറൊന്നും കൊണ്ടല്ല.. ഈ രാത്രി എല്ലാരേയും ബുദ്ധിമുട്ടിക്കുന്നത് മോശം അല്ലെ..... പണ്ട് അവളുടെ മുറിയിൽ കേറാൻ ഉപയോഗിച്ച അതെ വഴി തന്നെ ഞാൻ പിന്നെയും ഉപയിഗിച്ചു. ബട്ട്‌ ഭാഗ്യo എന്നെ തുണച്ചില്ല. ബാൽക്കണിയിൽ നിന്നും അകത്തേക്ക് കേറുന്ന വാതിൽ അടച്ചിരിക്കുവായിരുന്നു..... നാശം. ഞാൻ തിരിച്ചിറങ്ങാൻ നോക്കി... പുല്ല് പറ്റണില്ല..... ദൈവമേ കേറിയപ്പോ ഇത്രേം പൊക്കമില്ലായിരുന്നല്ലോ... ഞാൻ പിന്നെയും പിന്നെയും ഇറങ്ങാൻ നോക്കി... ഇല്ല പറ്റില്ല.... ഒച്ച വെച്ചാൽ നാണക്കേടാകും... സ്വന്തം ഭാര്യയുടെ മുറിയിൽ കേറാൻ ഒളിച് വന്നു എന്ന് ആരേലും അറിഞ്ഞാൽ കഴിഞ്ഞു..... ഞാൻ രണ്ടും കല്പ്പിച്ചു ഇറങ്ങാൻ തന്നെ തീരുമാനിച്ചു പക്ഷെ.......... " പ്ധുo " " അയ്യോ ഓടിവായോ കള്ളൻ... കള്ളൻ.. " ഞാൻ തറയിൽ വീണതും ആരോ കള്ളൻ എന്ന് നിലവിളിക്കുന്നതും മാത്രമേ ഞാൻ കേട്ടുള്ളു.... ആരെങ്കിലും വരുന്നതിനു മുമ്പ് ഞാൻ ഓടാൻ തുടങ്ങി അപ്പോഴാണ് പുറകിൽ നിന്നുമൊരു വിളി. " ചേട്ടാ.... " ലച്ചു ആണ് " ചേട്ടനെന്താ ഇവിടെ " അവൾ ചോദിച്ചതും എന്തേലും പറയും മുമ്പേ അവളുടെ അച്ചനും അമ്മയും അയൽക്കാരും എല്ലാം കൂടിയിരുന്നു അവിടെ. " എന്താ മോനെ എന്താ സംഭവം ... ആരോ മുകളിൽ നിന്നും ചാടുന്നത് കണ്ടല്ലോ "

അപ്പുറത്തെ വീട്ടില്ലേ ആന്റി ആണ്. ഇവർക്കൊന്നും ഒറക്കവും ഇല്ലേ ദൈവമേ. " ദേവ മോനെ നീ ആരെയെങ്കിലും കണ്ടോ " ശ്രീയുടെ അച്ഛൻ അത് ചോദിച്ചപ്പോഴേക്കും എന്താണ് പറയേണ്ടതെന്നു ഒരു ഐഡിയ എനിക്ക് കിട്ടി. " ആ അച്ഛ ഞാൻ നോക്കുമ്പോ ഒരുത്തൻ ഇതിലേ ഓടുന്നു... ഞാൻ പിടിക്കാൻ നോക്കി പക്ഷെ പറ്റീല. " ഞാൻ എന്റെ നടയുവാത്ത് കൈയും കൊടുത്തു പറഞ്ഞു. " ഹും എന്തായാലും നടന്നത് നടന്നു... എല്ലാരും പോയെ... മോൻ കേറി വാ " അച്ഛൻ അകത്തേക്ക് പോയപ്പോ ഞനും കൂടി അകത്തേക്ക് പോയി. അവിടെ ഹാളിൽ തന്നെ എന്റെ ഭാര്യ ഇരുപ്പുണ്ട്. മുഖം ഒകെ നല്ല ചുവന്നു വീർതിരിക്കുന്നു.. ഈ സമയം വരെ കരഞ്ഞു കാണും അതാ.... " അല്ല മോനെ... മോൻ എന്താ ഈ സമയത്ത് " സ്വന്തം ഭാര്യയുടെ സൗന്ദര്യം കണ്ടാസ്വതിക്കുമ്പോഴാണ് അച്ചന്റെ ആ ചോദ്യം വന്നത്. ദൈവമേ ഞാൻ എന്ത് പറയും..... " അത്... അതൊരു മീറ്റിംഗ് ഉണ്ടായിരുന്നു ഓഫീസിൽ.. അതും ഇമ്പോര്ടന്റ്റ്‌ മീറ്റിങ് ആയിരുന്നു സൊ കഴിഞ്ഞപ്പോ നേരം ഇരുട്ടി " ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു

" അല്ല ഏട്ടാ ഈ വേഷത്തിൽ ആണോ മീറ്റിംഗ് " ലച്ചു എന്റെ ടീഷർട്ട്ലേക്കും ഷോർട്സ്ലേക്കും നോക്കി ചോദിച്ചു... "അത് ഒരു സാദാ മീറ്റിംഗ് ആയിരുന്നു സൊ ഡ്രസ്സ്‌ കോടൊന്നും വേണ്ട " എല്ലാം കുളമായി എന്നറിഞ്ഞിട്ടും ഞാൻ തലഉയർത്തി പിടിച്ചു നിന്നു. " മോൻ വല്ലതും കഴിച്ചോ " " എനിക്കൊന്നും വേണ്ട ആന്റി..... ഒരു ചെറിയ തലവേദന " ഞാൻ കൈ തലയിൽ വെച്ച് പറഞ്ഞു. എന്നിട്ട് ഇടം കണ്ണിട്ട് ശ്രീയെ നോക്കി അവൾക്കൊരു കുലുക്കവും ഇല്ല. മ്മ്മ്... " ഡി ശ്രീ നീ എന്ത്‌ നോക്കി നിക്കുവാ... മോന് ബാo പുരട്ടികൊടുത്തേ .... മോൻ പോയി കിടന്നോ... ഒരുപാട് നേരമായി " " ഗുഡ് നൈറ് ആന്റി " ഞാൻ പതിയെ ശ്രീയോടൊപ്പം മുകളിലേക്ക് പോകുമ്പോഴാണ് ലച്ചു എന്നെ വിളിക്കുന്നത്. " അതെ ദേവേട്ടാ... കള്ളനെ ശരിക്കും കണ്ടോ.. " " പിന്നേ കാണാതെ.... പക്ഷെ പിടിക്കാൻ പറ്റീല " "ഹ്മ്മ്... പിന്നേ മുകളിൽ നിന്നും വീണപ്പോ എന്തേലും പറ്റിയോ..." " ഏയ്‌.... കൈയിലെ തൊലി കുറച്ച്.... " ഞാൻ കൈ മുട്ടിലേക്ക് നോക്കി പറഞ്ഞപ്പോഴാണ് പെണ്ണ് എന്നെ പിടിച്ചത് മനസിലായെ. " മോനെ ചേട്ടാ... യാള് താഴ് വീഴുന്നതും അവിടുന്ന് എണീറ്റ് ഓടാൻ നോക്കുന്നതും ഞാൻ കണ്ടു " ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. " ചമ്മണ്ട...... good നൈറ് " അവൾ റൂമിൽ പോയപ്പോ ചമ്മിയ കാര്യമൊക്കെ മറന്നു ഞാൻ ഞങ്ങളുടെ മുറിയിലേക്ക് പോയി.

" നന്നായി തലവേദന ഉണ്ടോ " ശ്രീയാണ്. " തലവേദന ഉണ്ടാക്കുന്നത് തന്നെ നീയല്ലേ ശ്രീ. " ഞാൻ ചുമ്മാ ഒരു പഞ്ചിനു പറഞ്ഞതാ അപ്പോഴേക്കും പൈപ്പ് തുറന്ന് വിട്ടപോലെ അവൾ കരയാൻ തുടങ്ങി. " ശ്രീ... നീ എന്തിനാ കരയുന്നെ " " ഞാൻ..... ഞാൻ കരഞ്ഞില്ല... ഏട്ടൻ കിടക്കാൻ നോക്ക് " " ഞാൻ കിടന്നോളാം.. നീ കാര്യം പറ.. എന്തിനാ നീ വീട്ടിൽ നിന്നും ഇറങ്ങി വന്നേ.. എനിക്കതറിയണം." " എനിക്കൊന്നും പറയാനില്ല... ഞാൻ അവിടെ നിന്നാൽ പലർക്കും അത് ബുദ്ധിമുട്ടാണ്... ഞാൻ ഒഴിഞ്ഞു മാറിയാൽ പിന്നേ അവർക്ക് സന്തോഷം ആകും.. അതാ ഞാൻ ഇങ്ങോട്ട് വന്നത്. " " നീ പലരും എന്ന് ഉദ്ദേശിച്ചത് എന്നെയും അഞ്ചുനേയും ആണോ " ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു. " പറയെടി.... നീ ഞങ്ങളെ ആണോ ഉദ്ദേശിച്ചത് " " അതെ " അവൾ പറഞ്ഞതും എനിക്ക് ചിരിയാണ് വന്നത്. ഞാൻ ചിരിച്ചത് കുറച്ച് ഉച്ചത്തിലായി. " സോറി..... നിന്റെ ഓരോ സംസാരം കേട്ടാൽ ചിരിച്ചു പോകും " ഞാൻ ചിരിയടക്കി പറഞ്ഞു. " ദേവേട്ടന് ചിരി വരുമായിരിക്കും.. പക്ഷെ എനിക്ക് അങ്ങനെ അല്ല.

നിങ്ങൾക്ക് ഈ കല്യാണം വെറും നാടകവും മറ്റും ആയിരിക്കും പക്ഷെ ഞാൻ അങ്ങനെ അല്ല കണ്ടേക്കുന്നത്. ഒരു പെണ്ണ് എന്തും സഹിക്കും അവളുടെ താലി പങ്ക് വെക്കുന്നതൊഴിച്ചു. " അവൾ അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ കണ്ണ് മിഴിച് നിന്നുപോയി. " അത് കൊണ്ട് തന്നെയാ ദേവേട്ടാ... ഏട്ടൻ പലപ്പഴും എന്നെ ഉപദ്രവിച്ചപ്പോഴൊക്കെ ഞാൻ ഒന്നും മിണ്ടാതെ നിന്നത്.. പക്ഷെ എന്റെ മുന്നിൽ വെച്ച് എന്റെ ഭർത്താവും വേറെ ഒരു പെണ്ണും കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും ഓകേ കണ്ട് നിൽക്കാൻ അത്ര വിശാല മനസൊന്നും അല്ല എന്റെ. " " ശ്രീ എനിക്ക്... എനിക്കവളെ പണ്ട് മുതലേ അറിയാം... അന്നും അവൾ എന്നോട് ഇങ്ങനെ തന്നെയായിരുന്നു..... അതുകൊണ്ട് ഇപ്പൊ അവൾ എന്നെ കെട്ടിപിടിച്ചാലും എനിക്ക് എന്റെ ഒരു ഫ്രണ്ട്.. അത്ര മാത്രെ തോന്നു. " " ഓഹോ അങ്ങനാണോ.. എനിക്കും ചെറുപ്പകാലത്ത് ആൺകുട്ടികൾ കൂട്ടുകാരായി ഉണ്ടായിരുന്നു.. അന്ന് അവരെന്നെ കെട്ടിപിടിക്കുമായിരുന്നു അതുകൊണ്ട് ഇന്നും ഞാൻ അതുപോലെ നടന്നാൽ ഏട്ടന് ഒന്നും തോന്നില്ലേ "

അവൾ ഒരു നിമിഷം അങ്ങനെ ചോദിച്ചപ്പോ എന്റെ വായടഞ്ഞു പോയി. " ഞാൻ മണ്ടി ഒന്നും അല്ല ഏട്ടാ..... ഇത്രയും നാൾ ഞാൻ ഇതൊക്കെ സഹിച്ചത് എന്നേലും ഏട്ടൻ എന്നെ സ്നേഹിക്കും എന്ന് ഉറപ്പുണ്ടായോണ്ടാണ്. നമ്മൾ മാത്രം അറിഞ്ഞാൽ മതിയെന്ന് പറഞ്ഞ ചില കാര്യങ്ങൾ ഏട്ടൻ അഞ്ജുനോട് പറഞ്ഞു അല്ലെ......അവൾ എല്ലാം ദേവുവിനോടും പറഞ്ഞിട്ടുണ്ട്..." " അഞ്ചു എല്ലാം ദേവൂനോട്‌ പറഞ്ഞോ " പുതിയ അറിവായിരുന്നു എനിക്കത്... അവളോട് ചെറുപ്പം മുതലേ ഒന്നും ഒളിച് വെക്കാത്തതുകൊണ്ടാണ് ഞാൻ എന്റെയും ശ്രീയുടെയും കാര്യം അവളോട് പറഞ്ഞത്.. പക്ഷെ അവളത് ദേവൂന്നോട് പറയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. "ഇനിയും എനിക്ക് വയ്യ.... ചെരെണ്ടത് ഏട്ടനും അഞ്ജുവും തന്നെയാണ്.. അല്ല അതല്ലായിരുന്നോ നിങ്ങളുടെയും വീട്ടുകാരുടെയും ഒകെ ആഗ്രഹo.. ഞാൻ മാറി തന്നേക്കാം " അവൾ അനുസരണ ഇല്ലാതെ ഒഴുകുന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.. " നമുക്ക് പിരിയാo ഏട്ടാ..... " " ശ്രീ നീ എന്താ ഈ പറയുന്നേ.. ദൈവo സത്യം ഞനും അഞ്ജുവും തമ്മിൽ ഒന്നും ഇല്ല "

" ഞാൻ ഇത് വിശ്വസിക്കണം അല്ലെ... അന്ന് അഞ്ചു എന്നെ ഏട്ടന്റെ മുന്നിൽ വെച്ച് അങ്ങനൊക്കെ പറഞ്ഞപ്പോ ഏട്ടൻ ഏല്ലാം കേട്ടുകൊണ്ട് നിന്നതല്ലാതെ എനിക്ക് വേണ്ടി എന്തേലും പറഞ്ഞോ... ഇല്ലാലോ.. അപ്പോ തന്നെ മനസിലായി ഏട്ടന്റെ മനസ്സിൽ അഞ്ചുന്റെയും എന്റെയും സ്ഥാനം... " അവൾ പറഞ്ഞത് ശെരിയാ.. ഞാൻ അന്ന് ശ്രീക്ക് വേണ്ടി ഒന്നും സംസാരിച്ചില്ല... ഞാൻ തല കുനിച്ചു നിന്നു. " ഏട്ടാ ഈ കളി നമുക്ക് ഇവിടെ അവസാനിപ്പിക്കാം... എനിക്ക് ഡിവോഴ്സ് വേണം " അത് കേട്ടതും ഞെട്ടി ഞാൻ ശ്രീയെ നോക്കി. " ശ്രീ ഡിവോഴ്സൊ....? " " അതേ ഇനിയും നാടകം കളിക്കാൻ എനിക്ക് വയ്യ.. ഞാൻ നാളെത്തന്നെ ഇവിടെ എല്ലാരോടും പറയും ഈ കാര്യങ്ങളൊക്ക.... ഇനി എനിക്കൊന്നും പറയാനില്ല ഗുഡ് നൈറ് " അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞിട്ട്.....അവൾ ഉറങ്ങാൻ കിടന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story