താലി: ഭാഗം 15

thali

എഴുത്തുകാരി: സജ്‌ന സജു

" ഡി.. ശ്രീ... ഒന്ന് എണീറ്റെ... " ഞാൻ ശ്രീയെ കുലുക്കി വിളിച്ചു. അവൾ പെട്ടെന്ന് ചാടി എണീറ്റു. " എന്താ.. എന്തുപറ്റി.. " " ശ്രീ.. എന്താ നിന്റെ തീരുമാനo... ഡിവോഴ്സ് എന്നൊക്കെ നീ ചുമ്മാ പറഞ്ഞതല്ലേ. " എന്റെ മുഖത്ത് പരമാവധി വിഷമം വരുത്തി ഞാൻ ചോദിച്ചു...... " ഞാൻ ചുമ്മാ പറാഞ്ഞതല്ല... എനിക്ക് മടുത്തു യാളുടെ കൂടെ ഈ ജീവിതം താനേ ആ അഞ്ചുനേ കെട്ടിക്കോ അതാ തനിക്ക് നല്ലത്. " അവൾ അതും പറഞ്ഞ് പിന്നെയും കിടന്നു. ദൈവമേ ഒരു സമാധാനത്തിനു വേണ്ടിയാ മതിലും ചാടി ഇങ്ങോട്ട് വന്നത് ഇപ്പൊ ഉള്ള സമാധാനവും പോയി കിട്ടി... എനിക്ക് പിന്നെ ഉറങ്ങാൻ തോന്നില്ല.. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുറച്ച് മുൻപ് വരേ ഞാൻ ഈ പ്രശ്നങ്ങളൊക്കെ വെറും തെറ്റിദ്ധാരണ ആയിട്ടായിരുന്നു കണ്ടിരുന്നെ.. പക്ഷെ ശ്രീ ഏന്തോ ഉറപ്പിച്ച മട്ടാ അല്ലെങ്കിൽ അവളെങ്ങനെയൊന്നും എന്നോട് പറയില്ല.

ഉറക്കം വരാത്തതുകൊണ്ട് ഞാൻ പതിയെ ബാൽക്കണിയിലേക്കിറങ്ങി ഒരു സിഗ് എടുത്ത് പുകച്ചു... എന്നിട്ട് ഫോൺ ചുമ്മാ നോക്കി. 8 മിസ്സ്‌ കാൾ... ആരാണാവോ എന്നേ വിളിക്കാൻ.. ഫോൺ ലോക്ക് മാറ്റി നോക്കിയപ്പോ അഞ്ചുവാണ്. ഇവൾ എന്തിനാണോ എന്നെ വിളിച്ചത്. ആ മൈ %₹*& നോട്‌ ഞാൻ പറഞ്ഞതാ എന്റെയും ശ്രീയുടെയും കാര്യം ആരോടും പറയരുതെന്നു.. ഇപ്പൊ അവൾ എന്തുണ്ടാക്കാനാണ് ദേവൂന്നോടത് പറഞ്ഞത് എന്നെനിക്കറിയണം. ഞാൻ അഞ്ചുനേ വിളിച്ചു.... ആദ്യ റിങ് കംപ്ലീറ്റ് ആയിട്ടും അവൾ ഫോൺ എടുത്തില്ല. ഞാൻ ഒന്നുടെ വിളിച്ചു. " ഹലോ " " എന്താടാ ഉറങ്ങാൻ സമ്മതിക്കില്ലേ " അവൾ ഉറക്കച്ചടവോടെ ചോദിച്ചപ്പോഴാണ് ഞാൻ സമയo നോക്കുന്നത്... 4 മണി ആകുന്നു. " ഹലോ ടാ.. " " ഡി.... അഞ്ചു.. നീ ദേവൂന്നോട് എന്തേലും പറഞ്ഞോ " ഞാൻ ഒരു പരുക്കൻ സ്വരത്തിൽ ചോദിച്ചു. " എന്ത്‌ പറഞ്ഞോന്നു..... " " എന്റെയും ശ്രീയുടെയും കാര്യം... പറഞ്ഞോ നീ " " അത്... ഞാൻ... " " അപ്പൊ നീ പറഞ്ഞു അല്ലെ " " പറഞ്ഞാ ഇപ്പൊ എന്താ പ്രശ്നം... നീ അവളെ പ്രേമിച് കെട്ടിയതൊന്നും അല്ലാലോ. പക തീർക്കാനല്ലേ......

പക്ഷെ അവളുടെ ഭരണം കണ്ടാൽ എന്തോ അവൾ നിന്റെ യഥാർത്ഥ ഭാര്യ ആണെന്ന വിചാരം " " ഡി.. അവൾ എന്റെ ഭാര്യയാണ് അവൾ ചിലപ്പോ ഭരിച്ചെന്നിരിക്കും സഹിക്കാൻ പറ്റുവാണേൽ നീ സഹിച്ച മതി. പിന്നേ ഞാനും അവളും തമ്മിൽ പല പ്രശ്നവും ഉണ്ടായിരിക്കും നീ ഇനി മേലിൽ അതിലെങ്ങാനും ഇടപെടാൻ വന്നാലുണ്ടല്ലോ " " വന്നാൽ നീ എന്തു ചെയ്യും.. ഇന്നലെ കണ്ട ഒരുത്തിക്ക് വേണ്ടി അവൻ എന്നെ തള്ളി പറയുന്നു. അവള് നിന്റെ ജീവിതത്തിൽ വരുന്നതിന് മുമ്പേ നിനക്ക് എന്നെ കല്യാണം കഴിക്കാൻ സമ്മതമായിരുന്നു.. അവളെ കണ്ടപ്പോ നീ കാല്മാറി.... ആ നീയാണോ എന്നെ ഉപദേശിക്കാൻ വരുന്നത് " അവളെന്തൊക്കെയോ പറഞ്ഞെങ്കിലും എന്റെ ചെവിയിൽ പതിഞ്ഞത് എനിക്ക് അഞ്ചുനേ കല്യാണം കഴിക്കാൻ താല്പര്യo ആണെന്ന് അവൾ പറഞ്ഞ വാക്കുകളാണ്. " അഞ്ചു... ഞാൻ എന്നേലും പറഞ്ഞിട്ടുണ്ടോ എനിക്ക് നിന്നെ മറ്റൊരു രീതിയിൽ ഇഷ്ടമാണെന്ന്...

അല്ലെങ്കിൽ എന്റെ പ്രവർത്തിയിൽ എന്തേലും നിനക്കെങ്ങനെ തോന്നിട്ടുണ്ടോ. " " ദേവേട്ടൻ എപ്പോഴും പറയില്ലെ ഒരു ഫ്രണ്ടിനെക്കാളും വലുതാ ഏട്ടന് ഞാൻ എന്ന്... പിന്നേ ഏട്ടൻ എപ്പോഴും എന്റെ കൈയിൽ പിടിക്കുമ്പോഴും കെട്ടിപിടിക്കുമ്പോഴും ഒകെ ഏട്ടൻ എന്നോടുള്ള ഇഷ്ടം പറയതെ തന്നെ പറയുവായിരുന്നു.... പക്ഷെ..... അവൾ വന്നപ്പോ ഏട്ടൻ എല്ലാം മറന്നു.. " " അഞ്ചു.. " " ബീപ്... ബീപ് " അഞ്ചു ഫോൺ കട്ട്‌ ചെയ്തു... ദൈവമേ ശ്രീ കുറച്ചുമുമ്പ് അഞ്ചുനേയും എന്നെയും വച്ചു പറഞ്ഞപ്പോ ഞാൻ അത് തമാശ ആയിട്ടാണ് എടുത്തത് പക്ഷെ അതിന്റെ സീരിയസ്നെസ്സ് ഇപ്പോഴാ മനസിലാകുന്നത്. എന്റെ ദേവൂനെ പോലെ തന്നെയാ ഞാൻ അവളെ കണ്ടിരുന്നേ... പക്ഷെ അവൾക്ക് എന്നോട്....damn..... ഞാൻ തിരികെ റൂമിലേക്ക് കയറിയപ്പോ ശ്രീ കട്ടിലിൽ എണീറ്റിരുപ്പുണ്ട്. ഇവൾ എല്ലാം കേട്ടോ... കേട്ടെങ്കി തീർന്നു. " ദേവേട്ടാ " " മ്മ്മ് "

" ആരെയാ വിളിച്ചത് " ഞാൻ ഒന്നും മിണ്ടല്ല.. അഞ്ചുനേ ആണെന്ന് പറഞ്ഞാ ഇനി പ്രശ്നം വലുതായാലോ. " ദേവേട്ടൻ അഞ്ചുനേ അല്ലെ വിളിച്ചത് " അവൾ യാതൊരു ഭവമാറ്റവും ഇല്ലാതെ എന്റെ മുഖത്ത് നോക്കി ചോദിച്ചു. " ഹും... അവളെയാ വിളിച്ചത് " " അവൾ എന്തു പറഞ്ഞു " ഞാൻ ഒന്നും മിണ്ടെല... " എന്നെ വിശ്വാസം ഇല്ലാത്തോണ്ടാണോ അഞ്ചുനേ വിളിച്ച് ചോദിച്ചത്. " " എന്റെ പൊന്ന് ശ്രീ ഞൻ ഇതൊന്നും അറിഞ്ഞില്ല. അന്ന് അവൾ നിന്നെ വഴക്ക് പറഞ്ഞപ്പോ ഞാൻ ഒന്നും മിണ്ടാതെ നിന്നതിനു സോറി.... അല്ലാതെ ഞാൻ എന്തു പറയാനാ. ഇങ്ങനുള്ള കാര്യത്തിനാ നീ ഡിവോഴ്സ് ചോദിക്കുന്നത് " ഞാൻ അവളെ ഒന്ന് നോക്കി. ഒരു എക്സ്പ്രഷനും ഇല്ലാതെ നിക്കുവാന്. " ഞനും അഞ്ജുവും തമ്മിൽ ഒന്നും ഇല്ലന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു ഇനിയും നിനക്കെന്നെ സംശയം ഉണ്ടെങ്കിൽ...... " " ഉണ്ടെങ്കിൽ " " ഉണ്ടെങ്കിൽ നമുക്ക് പിരിയാം....

നിന്റെ വീടിന്റെ പ്രമാണം എന്റെ കൈയിൽ ആയോണ്ടാണല്ലോ നീ കല്യാണത്തിന് സമ്മതിച്ചതും ഞാൻ ചെയ്ത ദ്രോഹങ്ങളൊക്കെ സഹിച്ചതും... ഇനിയും അങ്ങനെ വേണ്ട ശ്രീ.... നിന്നോട് പക ആണൊന്നൊക്കെ പറഞ്ഞാലും ഇപ്പൊ എന്തോ.... വേറെ എന്തോ ആണ് നിന്നോട് തോന്നുന്നത്.... ഇനിയും താമസിച്ച ചിലപ്പോ ഞാൻ നിന്നെ എന്റെ ജീവിതത്തിൽ നിന്നും വിട്ടില്ലയെന്നു വരും... സൊ നീ തീരുമാനിക്കും പോലെ എന്താന്ന് വെച്ചാൽ ചെയ്യാം. " ഞാൻ അത്രയും പറഞ്ഞ് റൂമിന് വെളിയിലേക്ക് ഇറങ്ങി. എന്തോ ഒന്നുറക്കെ കരയനാണ് തോന്നിയത്. ഞാൻ എന്തൊക്കെയോ ആലോചിച് അങ്ങനെ നിന്നപ്പോഴാണ് എന്റെ തോളിൽ ഒരു കൈ വന്നിരുന്നത്. ശ്രീയാണ്......... " എന്താ ശ്രീ...... കിടക്കുന്നില്ലേ നീ.. " ഞാൻ ദൂരെ എങ്ങോട്ടാ നോക്കി ചോദിച്ചു. " 5 മണി കഴിഞ്ഞു... ഇനി എന്തിനാ കിടക്കുന്നെ " " ഹ്മ്മ്... ശെരിയാ... " " ശ്രീ..... നിനക്ക് ഉറപ്പായും ഡിവോഴ്സ് വേണോ... അതോ നീ തമാശക്ക് പറഞ്ഞതാണോ? അവൾ ഒന്നും മിണ്ടുന്നില്ല. ഞാൻ അവളെ ഒന്നു തിരിഞ്ഞു നോക്കി... അവൾ ചിരിച്ചോണ്ട് നിക്കുന്നു.

" നീ എന്തിനടി ചിരിക്കൂന്നേ " " മോൻ നന്നായി പേടിച്ചു അല്ലെ....... ഹാ..... എന്നെ വേദനിപ്പിച്ചില്ലേ അതോണ്ടാ മോനും ഞാൻ ഒരു പണി തന്നത്.... അല്ല.. കലിപ്പൻ ദേവൻ കരഞ്ഞെന്ന് തോന്നുന്നു. " അവൾ എന്റെ മുഖത്തെക് നോക്കി. ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു മാറ്റി ഇല്ലെങ്കിൽ നിറഞ്ഞ കണ്ണുകൾ അവൾ വീണ്ടും കാണും. " അയ്യേ... വലിയ സ്ത്രീവിരോധിയൊക്കെ ആയിട്ട് ഒരു പെണ്ണിന് വേണ്ടി കരയുന്നത് മോശമാണ് കേട്ടോ... പിന്നേ എനിക്ക് അഞ്ജുനോടായിരുന്നു ദേഷ്യo മൊത്തം ചേട്ടനോട് ചെറിയൊരുദേഷ്യo ഉണ്ടായിരുന്നു.... ഇപ്പൊ കരഞ്ഞോണ്ട് ഞാൻ വേണ്ടന്ന് വെച്ചു. " അവളുടെ കളിയാക്കൽ കൂടിയപ്പോ ഞാൻ മുറിക്കകത്തേക്ക് വന്നു. " മോനേ ദേവ പിണക്കമാണോ...... ശോ നല്ല ഉശിരൻ ചെക്കാനായിരുന്നു ഇപ്പൊ കണ്ടില്ലേ.... പാവം " അവൾ ഡിവോഴ്സ് എന്നൊക്കെ പറഞ്ഞപ്പോ പേടിച്ചു എന്നത് സത്യം തന്നെയാ...

പിന്നേ കരഞ്ഞതൊന്നും അല്ല കണ്ണ് തനിയെ നിറഞ്ഞതാണ്. ഞാൻ ശ്രീയെ നോക്കി അവൾ ചിരി അടക്കാൻ കഷ്ടപെടുന്നുണ്ട്. ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. ശ്രീ എന്താണെന്നു ഒരു പുരികം ഉയർത്തി ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടീല..... എന്റെ കണ്ണുകൾ കൊണ്ട് അവളുടെ കണ്ണുകളെ ഞാൻ കോർത്തു വലിച്ചു. " ദേവേട്ടൻ എന്തോ ചെയ്യാൻ പോകുവാ " ഞാൻ പിന്നെയും അവളുടെ അടുത്തേക്ക് നടന്നു... ഞനും അവളും തമ്മിൽ ഒരു വിരൽ വ്യത്യാസം മാത്രം. " ദേവേട്ടാ എനിക്ക്... എനിക്ക് പേടിയാവുന്നു.. ഞാൻ വിളിച്ചു കൂവും ഉറക്കെ . അവൾ എന്നെ തള്ളി നീക്കാൻ നോക്കി. എവിടുന്ന്.. ഞാൻ അങ്ങനെ തന്നെ നിന്നു. പതിയെ ഞാൻ അവളുടെ മുഖത്തെക്ക് എന്റെ മുഖം അടുപ്പിച്ചു.. " ശ്രീ നിനക്ക് ഇപ്പൊ ചിരിക്കാൻ തോന്നുന്നുണ്ടോ " അവൾ ഒന്നും മിണ്ടാതെ എന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുവാന്.

" പക്ഷെ... എനിക്ക് തോന്നുന്നുണ്ട്.... നിന്നെ....... " പെട്ടെന്നാണ് എന്റെ ഫോൺ പോക്കറ്റിൽ കിടന്ന് അടിച്ചത്... ഞാൻ അത് മൈൻഡ് ചെയ്യാതെ അവളെ ചേർത്ത് പിടിച്ചു.... പുല്ല്.. ആ റൊമാന്റിക് മൂഡ് കളയാനായിട്ട് പിന്നെയും ഫോൺ ബെല്ലടിച്ചു. "ദേവേട്ടാ ആ ഫോൺ ഒന്നെടുക്കുവോ " ശ്രീ പറഞ്ഞതും ഞാൻ ഫോൺ എടുത്തു... അഞ്ചു ആണ്... ഞാൻ ശ്രീയുടെ മുഖത്തെക്ക് നോക്കി. " ഫോൺ എടുക്ക് " ഇത്രയും നേരം ഉണ്ടായിരുന്ന അവളുടെ ഭാവം ആകെ മാറി. ഞാൻ ഫോൺ എടുത്തു... പെട്ടെന്ന് ശ്രീ അത് വാങ്ങി ലൗഡ് സ്പീക്കർ മോഡ് on ആക്കി. " ദേവേട്ടാ..... സോറി ..... അപ്പോഴത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞതാ.... ഐ ലവ് യൂ ദേവേട്ടാ... നമ്മൾ തമ്മിൽ ഇത്രയൊക്കെ ആയിട്ട്...... എന്നെ ഇട്ടിട്ട് പോകല്ലേ. റിയലി ലവ് യൂ..... " അത്രയും കേട്ടതും ശ്രീ ഫോൺ കട്ട്‌ ചെയ്തു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story