താലി: ഭാഗം 16

thali

എഴുത്തുകാരി: സജ്‌ന സജു

" ശ്രീ.... അവള് എന്തിനാ ഇങ്ങോനൊക്കെ പറയുന്നത് എന്ന് സത്യമായിട്ടും എനിക്ക് അറിയില്ല... ഞാൻ ഒരു തെറ്റും ചെയ്തട്ടില്ലെടി.. " ഞാൻ അവളുടെ അടുത്തെക്ക് ചെന്ന് പറഞ്ഞു. ശ്രീ ഒന്നും മിണ്ടാതെ കിടക്കുവാണ്. " നീ തന്നേ പറ ശ്രീ.... ഞാൻ എന്ത്‌ ചെയ്ത നീ എന്നെ വിശ്വസിക്കും..... " " അവളെന്തിനാ വീട്ടിൽ വന്നു നിക്കുന്നത്.... അവളോട് അവളുടെ വീട്ടിൽ പോകാൻ പറ. അവളവിടെ ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ടേക്കില്ല. " " ഡി അവള് പെയിന്റിംഗ് പഠിക്കാൻ വന്നു നിക്കുന്നതാ " ഞാൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു. കത്തുന്ന ഒരു നോട്ടമായിരുന്നു മറുപടി. " നിങ്ങളും അവളും കൂടി പെയിന്റിംഗ് പഠിക്കുന്നത് ഞാൻ കണ്ടതാണല്ലോ... എന്നെ കൊണ്ടൊന്നും പറയിക്കണ്ട ..... ദേവേട്ടന് ഇപ്പൊ അവളെ പറഞ്ഞു വിടാൻ പറ്റില്ല അതാണ് പ്രശ്നം...... " " ഞാൻ എങ്ങനാ പറഞ്ഞ് വിടുന്നെ.. അവളെ അവിടെനിന്നും പറഞ്ഞു വിടാൻ അച്ഛൻ സമ്മതിക്കില്ല....

അല്ലാതെ എനിക്ക് അവളെ കാണാതിരിക്കാൻ പറ്റാത്തോണ്ടല്ല ഞാൻ അവളോട് പോകാൻ പറയാത്തത്. " ഞാൻ പറഞ്ഞതിൽ അൽപ്പം കാര്യം ഉണ്ടെന്നു തോന്നിയത് കൊണ്ടാകാം ശ്രീ പിന്നീടൊന്നും മിണ്ടാഞ്ഞത്. കുറച്ച് നേരത്തേക്ക് ഞനും അവളും ഒന്നും മിണ്ടീല.. ഞങ്ങൾക്കിടയിലുള്ള മൗനം കീറിമുറിച്ചത് ഞാൻ തന്നെ ആയിരുന്നു. " ശ്രീ.... നിന്റെ തീരുമാനം എന്താ.... അച്ഛൻ അവളെ പറഞ്ഞു വിടാൻ സമ്മതിക്കില്ല. പിന്നേ അവൾക്കെതിരെ എന്തേലും ഞാൻ പറഞ്ഞാൽ നമ്മൾ തമ്മിലുള്ള എല്ലാ കാര്യങ്ങളും അവള് അച്ഛനോട് പറയും.... പിന്നേ കാര്യങ്ങൾ നമ്മൾ വിചാരിക്കുന്നയിടത് നിക്കില്ല. " " ദേവേട്ടൻ അല്ലെ അവളോട് പറഞ്ഞത്... ഞാൻ ഒരു സത്യം പറയട്ടെ... " ഞാൻ അവളെ ഒന്ന് നോക്കി. " സത്യായിട്ടും എനിക്ക് ഏട്ടനെ വിശ്വാസം ഇല്ല " ഞാൻ ഒരു നിമിഷം മൗനം പാലിച്ചു. " ശ്രീ.. നിനക്കെന്നെ വിശ്വാസം ഇല്ലെങ്കിൽ നീ നാളെ എന്റെ കൂടെ വരണ്ട..... "

എന്റെ വിഷമം പുറത്ത് കട്ടാതെ ഞാൻ പറഞ്ഞു. " അയ്യാ... അതാണല്ലോ രണ്ടുപേർക്കും സൗകര്യം.... ഞാൻ നാളെ എന്തായാലും അങ്ങോട്ടേക്ക് വരും.. അവള് എന്നോട് എന്തേലും ചൊറിയുന്ന വർത്തമാനം പറഞ്ഞാൽ........... ദേവേട്ടന് അറിയാലോ എന്നെ.... " ശ്രീ പതിയെ എന്റെ അടുത്ത് കാതോരം വന്നു... " അന്ന് ഞാൻ ദെ ഇവിടെ തന്ന അടി.. അവൾക്ക് ആ അഞ്ജുവിന് കൊടുക്കും ഞാൻ.... " ഞാൻ അവളെ അന്തവിട്ട് നോക്കി.. അതിനിടയിൽ ഞാൻ പതിയെ എന്റെ കവിളിൽ ഒന്ന് കൈ ഓടിച്ചു.......... കുറച്ച് നാളുകൾക്കു മുമ്പ് വരെ ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു ശ്രീ എന്നെ അടിച്ചത്.. പക്ഷെ ഇന്നതാലോചിക്കുമ്പോ മനസിൽ സുഖമുള്ള ഒരു നീറ്റല്..... അങ്ങനെ അന്നത്തെ ആ ദിവസം ഉറങ്ങാതെ തന്നെ ഞങ്ങൾ വെളുപ്പിച്ചു. രാവിലെ ഫ്രഷ് ആയിട്ട് ഇറങ്ങുമ്പോഴാണ് കാശിയുടെ ഫോൺ വന്നത്.

" എന്താ അളിയാ..... ഇടക്ക് ആളെ കാണാൻ ഇല്ലായിരുന്നല്ലോ... ഏഹ്ഹ്..? " " നീ ഒരു കല്യാണം കഴിച്ചതിൽ പിന്നേ എന്നെ തിരിഞ്ഞു നോക്കറേ ഇല്ലാലോ മോനെ. " കാശി അങ്ങനെ പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചു. " മോനെ കാശി.. ഞാൻ ഒരു പ്രശ്നത്തിൽ ആട.. നിന്റെ ഹെല്പ് വേണം " " നീ കാര്യം പറ ദേവാ " ഞാൻ എല്ലാം അവനോട് പറഞ്ഞു... അഞ്ചുന്റെ കാര്യവും ഞങ്ങളുടെ കാര്യവും എല്ലാം. " എനിക്കപ്പോഴേ അറിയായിരുന്നു അഞ്ചു നിനക്കൊരു പാര ആകുമെന്ന്... ഇതിൽ എനിക്ക് ചെയ്യാനായി ഒന്നും ഇല്ലെടാ.. നീ അവളെ കാണാൻ കിട്ടുന്ന സന്തർഭങ്ങൾ അങ് ഒഴിവാക്കിയാൽ മതി... പിന്നേ... " " ഹ്മ്മ് " "നീ അവളെ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും... കാരണം ഇത്രയും നാൾ നിന്റെ വീട്ടിൽ അങ്ങനെ വന്നു നിൽക്കാത്ത അവൾ നിന്റെ കല്യാണം കഴിഞ്ഞയുടൻ പെയിന്റിംഗ് പഠിക്കണമെയെന്നു പരഞ്ഞു ഇപ്പൊ വന്നതെന്തിനാ... നീ ഇതിനു മിമ്പും പെയിന്റിംഗ് ചെയ്യുമെന്ന് അവൾക്ക് നന്നായിട്ടറിയാമായിരുന്നല്ലോ....." അവൻ പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി. ഇത്രയും നാൾ വെറും ഫോൺ കോളുകളിലൂടെ ആയിരുന്നു ഞങ്ങളുടെ സൗഹൃദം.

പക്ഷെ ഇപ്പോഴാണ് അവൾ കുറച്ചൂടി അടുത്ത് പെരുമാറുന്നത്. " ഹലോ... ദേവ.. are u thre "? " ആട.... ഞാൻ എന്തൊക്കെയോ പെട്ടെന്ന് ആലോചിച്ചു.. " " പിന്നേ... ശ്രീയെ നിന്റെ ജീവിതത്തിൽ കൂട്ടാനുള്ള തീരുമാനം പൊളിച്ചു കേട്ടോ... നിന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് നീ ഒരു നല്ല തീരുമാനം എടുക്കുന്നത്..... അപ്പോ ഓക്കേ അളിയാ... കാണാം " അവൻ ഫോൺ വെച്ചു. ഞാൻ പതിയെ താഴെക്ക് ചെന്നു..... " മോനെ ദേവ ഇന്ന് തന്നെ പോണോ.... രണ്ടു ദിവസം നിന്നിട്ട് പോയാൽ പോരെ " " അയ്യോ.. പറ്റില്ല അങ്കിൾ... ഇവൾ വന്നപ്പോ ഞനും കൂടി വന്നെന്നെ ഉള്ളു... ഇനി നാളെ മുതൽ ഓഫീസിൽ പോണം... ഇല്ലെങ്കിൽ ആകെ കുളമാകും... " " എന്തോ... മോന്റെ താല്പര്യo പോലെ .... " ഞാൻ നേരെ റൂമിലേക്ക് ചെന്നു... ശ്രീ ഡ്രെസ്സ് പാക്ക് ചെയ്യുവായിരുന്നു... ഒന്ന് പോയി പുറകിൽ കൂടി കെട്ടിപിടിച്ചാലോ...... അല്ലെങ്കിൽ വേണ്ട.. അഞ്ചുനോടുള്ള ദേഷ്യo എന്നോട് തീർത്തലോ. " ശ്രീ നമുക്ക് ഇറങ്ങിയാലോ.. " മ്മ് " അവളൊന്ന് മൂളി... ഞങ്ങൾ അവളുടെ വീട്ടുകാരോടൊക്കെ യാത്ര ചോദിച്ച് തിരിച്ചു ഞങ്ങളുടെ വീട്ടിൽ വന്നു. " ദേവേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്. "

കാറിൽ നിന്നും വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങിയ എന്നോടവൾ മുഖത്ത് നോക്കാതെ പറഞ്ഞു. " മ്മ്... എന്താ "... " ഇനി അഞ്ചു എന്നോട് മെക്കിട്ട് കേറാൻ വന്നാൽ എന്തു ചെയ്യണം എന്ന് എനിക്ക് നന്നായിട്ടറിയാം... പക്ഷെ അതിലെങ്ങാനും ഏട്ടൻ കേറി ഇടപെട്ടാൽ.. " അവളൊരു കലിപ്പിൽ എന്നെ നോക്കി. " ശ്രീ.. നീ ഇങ്ങനൊക്കെ പറയുമ്പോ എനിക്ക് ചെറിയ ഒരു പേടി... നീ അവളെ തട്ടാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ലലോ അല്ലെ.. " " അയ്യാ... കാമുകന്റെ ഒരു വിഷമം കാമുകിയെ പറഞ്ഞപ്പോൾ... " അവൾ പുച്ഛിച്ചു കൊണ്ട് ഡോർ തുറന്നു കാറിനു വെളിയിലേക്കിറങ്ങി. ഒപ്പം ഞനും. " ദേവേട്ടാ... ദേവേട്ടൻ ശ്രീയുടേ വീട്ടിൽ പോയതാണോ... എന്നോടെന്താ ഒന്നും പറയാഞ്ഞത് " ഹാളിലേക്ക് കയറിയപ്പോ ആദ്യ ചോദ്യം വന്നത് അഞ്ജുവിന്റെ അടുത്ത് നിന്നാണ്. ഞാൻ ശ്രീയെ ഒന്ന് നോക്കി... എന്താണ് എന്റെ എക്സ്പ്രഷൻ എന്നറിയാൻ വേണ്ടി അവൾ എന്നെ തന്നെ നോക്കുകയാണ്. " ഞാൻ എല്ലാം നിന്നോട് പറയണം എന്നില്ലലോ... " ഞാൻ അത്രേം പറഞ്ഞു റൂമിലേക്ക് വന്നു.. ശ്രീയും എന്റെയൊപ്പം വന്നു. " ഞാൻ ഒന്ന് മേല് കഴുകിയിട്ട് വരാം " ശ്രീ ബാത്‌റൂമിലേക്ക് കയറിയപ്പോ ഞാൻ പതിയെ കാട്ടിലിലേക്ക് ചാഞ്ഞു. ഇന്നലെ ഉറങ്ങാത്തത്തിന്റെ നല്ല ക്ഷീണം ഉണ്ട്.. പതിയെ എന്റെ കണ്ണുകൾ അടഞ്ഞപ്പോഴാണ് ആരോ എന്റെ അടുത്തിരുന്നു കൈയിൽ പിടിക്കുന്നത് പോലെ തോന്നിയത്. " എന്താ ശ്രീ " ഞാൻ അവളുടേ കൈയിൽ പിടിച്ച് എന്റെ മേലേക്ക് വലിച്ചിട്ടു..... " ദേവേട്ടാ.... " ആ ശബ്ദം.. ദൈവമേ അഞ്ചു.. ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story