താലി: ഭാഗം 17

thali

എഴുത്തുകാരി: സജ്‌ന സജു

ഞാൻ പെട്ടെന്ന് കണ്ണ് തുറന്നപ്പോ എന്റെ അരികിലായി അഞ്ചു ഇരുപ്പുണ്ട്... അവളുടെ കൈയിൽ ഞാൻ പിടിച്ചിട്ടും ഉണ്ട്. ഞാൻ പെട്ടെന്ന് അവളുടെ കൈയിൽ നിന്നും പിടിവിട്ട് കട്ടിലിൽ നിന്നും ചാടി എണീറ്റു. " അഞ്ചു നീ... നീ എന്താ ഇവിടെ പുറത്തേക്ക് ഇറങ്ങു " ഞാൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു. " എനിക്ക് ഈ മുറിയിൽ കേറാൻ അനുവാദം ചോദിക്കണോ ദേവേട്ടാ... ഇത് ദേവേട്ടന്റെ മുറിയല്ലേ.... ഒരു പക്ഷെ അന്ന് നമ്മുടെ വിവാഹം നടന്നുവെങ്കിൽ... ഇത് നമ്മുടെ മുറി ആയേനെ " " നടന്നെങ്കിൽ അല്ലെ..... നീ വിചാരിക്കുന്ന പോലൊന്നും അല്ല അഞ്ചു കാര്യങ്ങൾ... നമ്മുടെ വിവാഹത്തിന്റെ കാര്യം എല്ലാരും പറഞ്ഞപ്പോഴേ ഞാൻ അവരോടെല്ലാം പറഞ്ഞിരുന്നു എനിക്ക് നിന്നെ ഒരു ഫ്രണ്ട് എന്നതിലപ്പുറം കാണാൻ കഴിയില്ലെന്ന്.... നീയും അത് മനസിലാക്കണo" " ദേവേട്ടൻ എന്താ ഇപ്പൊ പറഞ്ഞെ.. എന്നെ.......... വെറും ഫ്രണ്ട് മാത്രമ ഞാൻ എന്നോ.... " അവൾ കണ്ണുകൾ നിറച്ചു എന്നോട് ചോദിച്ചു. " നീ എനിക്ക് ഫ്രണ്ട് മാത്രമ അഞ്ചു "

ഞാൻ കുറച്ച് വാത്സല്യത്തോടെ അത്‌ പറയുമ്പോൾ അവളുടെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറി. " ഹും... ഫ്രണ്ട് പോലും.... ദേവേട്ടാ.. ഞാൻ വിചാരിച്ച ഒരു കാര്യവും ഞാൻ നടത്താതെ ഇരുന്നിട്ടില്ല.... ഇത്രയും നാൾ കൂടെ കളിച്ചു വളർന്ന എന്നെക്കാളും വലുതാണോ ഇപ്പൊ കേറി വന്ന ആ നശിച്ചവൾ " " അഞ്ചു വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണo.... അവൾ എന്റെ ഭാര്യ ആണ്. " അതിന് മറുപടി ആയി ഒരു പുച്ഛം ആയിരുന്നു അവളുടെ മുഖത്ത്. " ഭാര്യയോ.......... ഹാ ഹാ അത് കൊള്ളാം..... നിങ്ങൾ അവളെ എങ്ങനെയാ ഭാര്യ ആകിയതെന്നു ആരെക്കാളും നന്നായിട്ട് എനിക്കറിയാം.... എവിടോ കിടന്ന വെറുമൊരു ഓട്ടോ കാരന്റെ മോള്..... എന്നെക്കാളും എന്ത്‌ ക്വാളിറ്റി ആണ് ഏട്ടൻ അവളിൽ കണ്ടത്..... പണത്തിലായാലും പഠിപ്പിലായാലും അവളെക്കാളും മുന്നിൽ തന്നെയാണ് ഞാൻ... ആ എന്നെ കളഞ്ഞിട്ടാണ് ഏട്ടൻ ആ ......... നെ കെട്ടിയെടുത്തോണ്ട് നടക്കുന്നത് " അവൾ ശ്രീയെ ക്കുറിച്ച് അങ്ങനെ പറയുന്ന കേട്ടപ്പോ എനിക്കങ് വിറഞ്ഞു കയറി...

അവൾ പറഞ്ഞതിനുത്തരമായി ഞാൻ അവളുടെ ചെവിക്കലടിച്ചു തിരിച്ചു... പ്രതീക്ഷിക്കാതെയുള്ള ആ അടിയിൽ അവളൊന്ന് വേച് പുറകിലേക്ക് പോയി. " ഇനി നീ ശ്രീയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ........ റൂമിന്ന് ഇറങ്ങേടി..... " " നീ എന്നെ തല്ലി അല്ലെ... ഈ അഞ്ചു ആരാന്ന് കാണിച്ചു തരാം " " ചിലക്കാതെ ഇറങ്ങി പോടീ " അവൾ കരഞ്ഞു കൊണ്ട് റൂമിന് വെളിയിലേക്ക് പോയി. ഞാൻ പതിയെ കട്ടിലിലേക്ക് മലർന്ന് കിടന്നു. ഇവൾക്ക് എങ്ങനെ തോന്നുന്നു ഇങ്ങനൊക്കെ പറയാൻ.... ശേ..... പിന്നെയും ഒരു 10 min ഒക്കെ കഴിഞ്ഞിട്ടാണ് ശ്രീ റൂമിലേക്ക് വന്നത്. " ആരാ ദേവേട്ടാ ഇപ്പൊ വന്നത് " ശ്രീയുടെ ആ ചോദ്യം കേട്ടിട്ടും ഞാൻ ഒന്നും മിണ്ടീല കാരണം അഞ്ജുവിനോടുള്ള ദേഷ്യം അപ്പോഴും മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. " ദേവേട്ടൻ എന്താ കേട്ടില്ലേ... ആരോടോ സംസാരിക്കുന്നത് കേട്ടല്ലോ... " " അഞ്ചു ആയിരുന്നു " ഞാൻ അതും പറഞ്ഞു ചെരിഞ്ഞു കിടന്നു... " ഹും കാമുകി വന്നിട്ട് പോയതോണ്ടാണോ മുഖത്ത് ഒരു സന്തോഷം " അവൾ ടവൽ എടുത്ത് വിരിച്ചുകൊണ്ട് ചോദിച്ചു.

എനിക്കാ ചോദ്യം കേട്ടപ്പോ എന്തോ നല്ല ദേഷ്യം വന്നു. " ശ്രീ.... നീ ചുമ്മ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. അവൾ എന്റെ ഫ്രണ്ട് മാത്രമാണ് " " പിന്നെ ഒരു ഫ്രണ്ട്...... എപ്പോഴുo ഈ റൂമിൽ കേറി ഇറങ്ങി നടക്കുകയും ചെയ്യും ഏട്ടനെ കെട്ടിപിടിക്കുകയും ചെയ്യും എന്നാൽ ചോദിച്ചാൽ ഫ്രണ്ട്....... എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. " അവൾ ഒരാക്കിയ ചിരിയോടെ അത് പറഞ്ഞപ്പോ ഞാൻ പെട്ടെന്ന് ബെഡിൽ നിന്നും എണീറ്റു. " അല്ല നീ എന്താ പറഞ്ഞ് വരുന്നത്.. " " ഒന്നുലെ ചില പൂച്ചകൾ ഉണ്ട് ഇവിടെ കണ്ണടച്ചു പാല് കുടിച്ച ആരും അറിയില്ലെന്ന വിചാരം... ഞാൻ റൂമിലുള്ളപ്പോ പോലും ഇത്രയും ധൈര്യത്തോടെ അവൾ ഇവിടെ വന്നെങ്കിൽ ഞാൻ ഇല്ലാത്ത സമയത്ത് എന്താണാവോ " എനിക്ക് എന്റെ ദേഷ്യം അതിന്റെ പീക്കിൽ എത്തിയിരുന്നു..... " അതേടി നീ പറഞ്ഞതൊക്കെ ശെരി തന്നെയാ... നീ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവൾ ഈ റൂമിൽ മാത്രമല്ല എന്റെ ഈ ബെഡ്‌ഡിലും വന്നിട്ടുണ്ട്... നിനക്ക് അതിൽ എന്തേലും പ്രശ്നം ഉണ്ടോ... ഏഹ്ഹ് " എന്റെ ആ മറുപടി കേട്ടതും അവൾ ഞെട്ടി...

എന്നിൽ നിന്നും ഇത്തരം വാക്കുകൾ അവൾ പ്രതീക്ഷിച്ചു കാണില്ല. " ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞു അവൾ എനിക്ക് ആരാണെന്നു.. എന്നിട്ടും നിനക്ക് അതിൽ സംശയം ഉണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ നീ എന്റെ കൂടെ ഇങ്ങോട്ടേക്കു വന്നത്... നിനക്ക് നിന്റെ വീട്ടിൽ നിന്ന പോരായിരുന്നോ.... ഇനി അവളെയും എന്നെയും കുറിച് എന്തേലും നിന്റെ വായിൽ നിന്നും വീണാൽ.... ഓർത്തോ ശ്രീ നിന്റെ സ്ഥാനത്ത് അവളെ ആയിരിക്കും നീ കാണുന്നത്..... വാശിയിൽ ഞാൻ ഒട്ടും പുറകിൽ അല്ലെന്ന് നിനക്ക് അറിയാമല്ലോ.. " ഞാൻ അതും പറഞ്ഞ് ബാൽക്കണിയിലേക്ക് പോയി. അറിയാം ഞാൻ പറഞ്ഞത് അൽപ്പം കൂടിപ്പോയെന്നു...... എന്നാലും അവളോട് അത്രയീങ്കിലും പറഞ്ഞില്ലേൽ അവൾ ഇനിയും എന്നെയും അഞ്ചുനേയും കൂട്ടി സംസാരിക്കും. എന്തോ എനിക്ക് ഇപ്പോഴും മനസിലേ ദേഷ്യം അടക്കാൻ വയ്യ......

ഒരുത്തിയാണേൽ പ്രണയവും കൊണ്ട് നടക്കുന്നു മറ്റൊരുത്തി സംശയവും. ഞാൻ പതിയെ ഒരു സിഗ് എടുത്ത് പുകച്ചു........  ഞാൻ ഒരു തമാശക്ക് വേണ്ടിയാണ് ദേവേട്ടനോട് അങ്ങനെ ചോദിച്ചത്... അല്ലാതെ എനിക്ക് അങ്ങേരെ വിശ്വാസം ഇല്ലെങ്കിൽ അഞ്ജുവിന്റെ ശബ്ദം റൂമിൽ കേട്ടപ്പോഴേ ഞാൻ ഇറങ്ങി വരുമായിരുന്നു. ഇന്നലെ എന്റെ വീട്ടിൽ വെച്ച് എന്നോട് ചിരിച്ചു സംസാരിച്ച ദേവേട്ടൻ അല്ല ഇപ്പൊ എന്റെ മുന്നിൽ നിന്നും പോയത്........... എനിക്ക് ഏറ്റവും പരിചിതവും എന്നെ എപ്പോഴും കരയിക്കുകയും ചെയ്യുന്ന ദേവേട്ടനാണ്..... എന്തോ ഇന്നലെ എന്നോട് ദേവേട്ടൻ അങ്ങനൊക്കെ പറഞ്ഞപ്പോൾ ആ മനസ്സ് നിറയെ ഞാൻ ആണെന്ന എനിക്ക് തോന്നിയത്... പക്ഷെ ഇപ്പോ...... എന്റെ സ്ഥാനത്ത് അവളെ കാണാൻ പറ്റുമെന്നു എത്ര പെട്ടെന്നാണ് ദേവേട്ടൻ പറഞ്ഞത്..... ഓർക്കാതെ വായിൽ നിന്നും വീഴുന്ന വാക്കുകൾ മനസ്സിൽ നിന്നും വരുന്നതാണ്. ഞാൻ പതിയെ കണ്ണുകൾ തുടച്ചു. പ്രതീക്ഷകൾ തന്ന് ദൈവം എന്നെ പിന്നെയും പിന്നെയും പറ്റിക്കുകയാണല്ലോ. 

നേരം ഇരുട്ടുന്നത് വരെ ദേവേട്ടൻ എന്നെ കാണാനോ സംസാരിക്കാനോ വന്നില്ല... ഞാൻ സംസാരിക്കാൻ അങ്ങോട്ട് ചെന്നപ്പോഴും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു............ "ശ്രീ " രാത്രിയിലേക്കുള്ള ചപ്പാത്തി മാവ് കുഴച്ചുകൊണ്ട് നിന്നപ്പോഴാണ് ആ വിളി വന്നത്... അഞ്ജുവാണെന്നു തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസിലായി " എന്താ അഞ്ചു " ഞാൻ യാതൊരു ഭവമാറ്റവും ഇല്ലാതെ ചോദിച്ചു. " ശ്രീക്ക് എന്നോട് ദേഷ്യമുണ്ടോ " " ഞാൻ എന്തിനാ നിന്നോട് ദേഷ്യപ്പെടുന്നത്.... നീ എന്നെ ഒന്നും ചെയ്തിട്ടില്ലലോ " ഞാൻ ഒരു സാമട്ടിൽ അതും പറഞ്ഞ് എന്റെ ജോലിയിലേക്ക് തിരിഞ്ഞു. " ഞാനും ദേവേട്ടനും തമ്മിൽ...... " " നീ ഒന്നും പറയണ്ട അഞ്ചു... എനിക്ക് ദേവേട്ടനെ നന്നായിട്ടറിയാം.. നിങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പിനപ്പുറം ഒന്നും ഇല്ലന്നും അറിയാം.. അതിനെ കുറിച്ചൊന്നും കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല " അവൾ പറഞ്ഞ് മുഴുവയ്ക്കുന്നതിനു മുമ്പ് എനിക്ക് പറയാനുള്ളത് ഞാൻ പെട്ടെന്നങ് പറഞ്ഞ്.... അതിന് മറുപടി ആയി അവളൊന്ന് ചിരിച്ചു. "

ആര് പറഞ്ഞു ശ്രീ ഞങ്ങൾ തമ്മിൽ അതിനപ്പുറത്തേക്ക് ഒരു ബന്ധവും ഇല്ലെന്ന്.... ഇപ്പോൾ നിന്റെ ഭാര്യ പതവിയിൽ നീ വരും മുൻപ് ഞാൻ ആയിരുന്നു.... " അവൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അതിലും മുന്നേ എന്നിൽ ദേഷ്യം ഇരച്ചു കയറിയിരുന്നു. " ദേവേട്ടനെ കുറിച് എന്തേലും അനാവശ്യം ഇനി നിന്റെ വായിൽ നിന്നും വീണാൽ.... എന്റെ കൈ വെറുതെ ഇരിക്കില്ല... " " ഹും... അനാവശ്യമല്ല ശ്രീ.... നിനക്ക് അതിന്റെ തെളിവ് ഞാൻ കാണിച്ചു തരാം...... എന്താ...? " " എനിക്കൊരു തെളിവും കാണണ്ട " " നീ കാണണം... ഞനും ദേവേട്ടനും ഒരുമിച്ചു ഒരു രാത്രി ആാാ മുറിയിൽ വെച്ച്... അതും നിങ്ങളുടെ ബെഡിൽ വെച്ച് ചിലവഴിച്ച ആാാ നിമിഷങ്ങൾ നീ കാണണം " അവൾ പെട്ടെന്ന് അവളുടെ ഫോൺ ഗാലറി ഓപ്പൺ ചെയ്തു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story