താലി: ഭാഗം 18

thali

എഴുത്തുകാരി: സജ്‌ന സജു

ഞാൻ അഞ്ജുവിന്റെ ഫോൺ ഗാലറിയിലേക്ക് നോക്കി...... ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ എനിക്ക് പറ്റീല........ കരയാൻ പോലും മറന്നു എന്ന് പറയുന്നതാകും ശെരി. " ഇപ്പൊ മനസ്സിലായോ ശ്രീ ഞനും ദേവേട്ടനും തമ്മിലുള്ള ബന്ധം....... എനിക്ക് നിന്നോട് പാവം തോന്നുന്നതുകൊണ്ടാണ് ഞാൻ ഇപ്പൊ ഇത് നിന്നെ കാണിച്ചത്.. കാരണം നീ ഇനിയും ദീവേട്ടന്റെ ചതിക്കുഴിയിൽ വീഴാൻ പാടില്ല.... " അവൾ എന്റെ ചുമലിൽ കൈവെച്ചത് പറഞ്ഞപ്പോ ഞാൻ അവളെ നോക്കി..... എന്നോടുള്ള ദയ ആയിരുന്നു അവളുടെ മുഖത്ത്. " നീ എന്റെ സഹോദരിയെ പോലെ ആയതുകൊണ്ടാണ് ഞാൻ......... പോട്ടെ ശ്രീ നീ വിഷമിക്കാതെ... ഇനിയെങ്കിലും എല്ലാം മനസിലാക്കാൻ ശ്രമിക്ക്. ഞാൻ പതിയെ അടുക്കളയിൽ നിന്നും മുറിയിലേക്ക് പോയി....... ഓരോ കാലടി എടുത്തു വെക്കുമ്പോഴും അവൾ കാണിച്ച ഫോട്ടോയാണ് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്......... ദേവേട്ടന്റെ ഒപ്പം അഞ്ജുവും ഒരു പുതപ്പിനുള്ളിൽ.... അഞ്ചു അർദ്ധ നഗ്നയാണെന്നു ആ ഫോട്ടോയിൽ നിന്നും മനസിലാക്കാം.. കൂടാതെ ആ മുറി... അത് ഞങ്ങളുടെ റൂമാണ്...

ഞാൻ വന്ന അന്നുമുതൽ ദേവേട്ടനെ സ്വപ്നം കണ്ടു കിടന്ന ബെഡ്........ പെട്ടെന്ന് തലകറങ്ങുന്ന പോലെ തോന്നി....... ഞാൻ റൂമിൽ കിടന്ന ദിവനിലേക്ക് ഇരുന്നു...... ബോധം മറയുന്നുണ്ടെങ്കിലും ആാാ ഫോട്ടോ എന്റെ കണ്മുന്നിൽ തന്നെ തെളിഞ്ഞു നിന്നു.  ശ്രീ എന്നോട് അങ്ങനൊക്കെ പറഞ്ഞതുകൊണ്ടാണ് ഞാനും അവളോട് വഴക്കിട്ടത്....... എന്തൊക്കെയോ പറഞ്ഞ്.... ഇനി അവളെ എങ്ങനെ ഫേസ് ചെയ്യും എന്ന് കരുതിയാണ് ബൈക്കും എടുത്ത് ഇങ്ങോട്ടേക്കു വന്നത്.... ഈ അൽമാര ചോട്ടിൽ ഇരിക്കുമ്പോ എന്തോ മനസ്സിനൊരാശ്വാസം. ഞാനും ഫോൺ എടുത്തു നോക്കി...... കാശി തിരിച്ചു വിളിച്ചിട്ടില്ല... ഇവനിതെവിടെ പോയി കിടക്കുന്നു..... ഒന്നുടെ വിളിച്ച് നോക്കാം...... ഇല്ല സ്വിച്ച് ഓഫ്‌ ആണ്..... ഞാൻ പതിയെ എന്റെ പോക്കറ്റിൽ പരാതി സിഗ് പാക്കറ്റ് എടുത്തു... പുല്ല് അതും കാലിയാണ്...... കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഞാൻ വീട്ടിലേക്ക് പോയി..... റൂമിൽ എത്തിയതും കാണുന്നത് ദിവനിൽ കിടന്നുറങ്ങുന്ന ശ്രീയെ ആണ്.... പാവം ഒരുപാട് വഴക്ക് പറഞ്ഞു താൻ......

അതും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ... ഞാൻ പതിയെ അവളുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടി....... വാതിലിനടുത്ത് ഒരു കളപെരുമാറ്റം കേട്ട് അങ്ങോട്ട് നോക്കിയപ്പോ എനിക്ക് ദേഷ്യo സഹിക്കാൻ പറ്റീല... അഞ്ചു നിൽക്കുന്നു. ഞാൻ പെട്ടെന്ന് മുറിക്കു പുറത്തിറങ്ങി വാതിലടച്ചു. " അഞ്ചു... നിന്നോട് ഞാൻ കുറച്ചു മുമ്പ് എല്ലാം പറഞ്ഞതാണ്..... ഇനി ഞാൻ ഒന്നും പറയില്ല.. പ്രവർത്തിക്കും മനസിലായോടി...... പൂ......." ഞാൻ അത് പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. " ദേവേട്ടനോട് സോറി പറയാനാണ് ഞാൻ വന്നത്... എല്ലാം എന്റെ തെറ്റാണു ദേവേട്ടാ..... എനിക്ക് ദേവേട്ടനോട്........ അത് പോട്ടെ... ഇനി ഞൻ ദേവേട്ടന് ദേവൂനെ പോലെ തന്നെ ഒരു പെങ്ങളുട്ടി ആയിരിക്കും...... അതിനും എനിക്ക് അവകാശo ഇല്ലേ ദേവേട്ടാ.. " അവൾ നിറമിഴികളോട് അത് പറയുമ്പോൾ എനിക്ക് തട്ടിക്കളയാൻ തോന്നില്ല......... ഞാൻ അവളുടെ അടുത്തേക്ക് നടന്നു. " അഞ്ചു..... നീ എന്റെ പെങ്ങളൂട്ടി ആണെന്ന് പറയേണ്ട കാര്യം ഇല്ല.... നിന്നെ എന്ന് ഞാൻ കാണാൻ തുടങ്ങിയോ അന്ന് മുതൽ എനിക്ക് നീ ദേവൂനെ പോലെ തന്നെയാണ്...

പെട്ടെന്ന് നീ വേറെയൊക്കെ പറഞ്ഞപ്പോ എനിക്ക്..... സാരമില്ലെടാ.. പോട്ടെ.... ഇപ്പോഴെങ്കിലും നിനക്ക് മനസിലായല്ലോ എല്ലാം അത് മതി ". " ദേവേട്ടാ.... എനിക്ക് ശ്രീയോട് മാപ്പ് ചോദിക്കണo..... ശ്രീ ഇപ്പോഴും എന്നെ ഒരു ദുഷ്ട ആയിട്ടായിരിക്കും കാണുന്നത് " " അതൊന്നും വേണ്ട അഞ്ചു..... ഞാൻ അവളോട് പറഞ്ഞോളാം... എന്തായാലും ഇപ്പോഴാ എനിക്ക് സമാധാനം ആയത്. " " ശെരി ഏട്ടാ... ഞാൻ പോകുന്നു..... പിന്നേ gud നൈറ് കേട്ടോ... " " ഓക്കേ കാന്താരി... " ഒരു ചിരിയോടെ ഞാൻ പറഞ്ഞു... സത്യം പറഞ്ഞാൽ ഇപ്പോഴാ സമാധാനം ആയത്.... ഇനി ശ്രീയെ എനിക്ക് മനസ് തുറന്ന് സ്നേഹിക്കാം കാരണം ഇനി ഞങ്ങൾക്കിടയിൽ തടസ്സം ഒന്നും ഇല്ല. ഞാൻ തിരികെ റൂമിൽ ചെന്നപ്പോഴും അവൾ അവിടെ തന്നെ കിടപ്പുണ്ട്.... " ഇവൾ ഒന്നും കഴിക്കാതെ ആണോ ആവോ ഈ കിടക്കുന്നത്......... പിണക്കമായിരിക്കും എന്നാലും ഒന്ന് വിളിച്ച് നോക്കാം " ഞാൻ ശ്രീയുടെ അടുത്ത് ചെന്നവളെ വിളിച്ചു..... അവൾ അനങ്ങുന്നില്ല..... ഒന്ന് കിലുക്കി വിളിച്ചിട്ടും അവൾ ഒന്ന് ചലിക്കുന്നകൂടി ഇല്ല.... പെട്ടെന്ന് എന്നിലെന്തോ ഒരു ഭയം വന്നു നിറഞ്ഞു...

ഞാൻ അടുത്തിരുന്ന ടേബിളിൽ നിന്നും വെള്ളം എടുത്ത് അവളുടെ മുഖത്തെക്ക് ഒന്ന് രണ്ടു തവണ കുടഞ്ഞപ്പോഴാണ് അവൾ എണീറ്റത്..... " ശ്രീ.. നിനക്ക് എന്ത്‌ പറ്റി.... " ഞാൻ അവളുടെ തോളിൽ ഒന്ന് പിടിച്ചു.... പക്ഷെ അവൾ ഉടനെ തന്നെ എന്റെ കൈകൾ തട്ടി മാറ്റി.... " മേലാൽ തൊടരുത് എന്നെ.... " അവളുടെ കണ്ണുകൾ ഒരഗ്നി ഞാൻ കണ്ടു. " ശ്രീ... " ഒരു നിമിഷം എന്റെ തൊണ്ടക്കുഴിയിൽ അവളുടെ പേര് കുടുങ്ങി...... " ഹും.... ഇപ്പോഴും.. ഇപ്പോഴും നിങ്ങൾക്ക് എന്നോട് പകയാണല്ലേ.... പറ ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്........ അന്ന് നിങ്ങളെ ഒന്ന് തല്ലിയതിനു നിങ്ങൾ പകരo ചോദിച്ചത് എന്റെ ജീവിതമായിരുന്നു.... നിങ്ങളുടെ ആ തീരുമാനത്തിനും ഞാൻ നിന്നുതന്നു ... എപ്പോഴോ.. നിങ്ങളെ ഞാൻ സ്നേഹിച്ചു തുടങ്ങി... പക്ഷേ നിങ്ങൾ... ഇനിയും മതിയായില്ലേ... " അവൾ എന്തൊക്കെയോ പറഞ്ഞു... എന്താണ് കാര്യം എന്നൊന്നും അറിയാതെ ഞാൻ അങ്ങനെ നിന്നു..... " നീ എന്താ ഈ പറയുന്നേ ശ്രീ.. എനിക്ക് നിന്നോട് പകയോ..? എന്തിന്..? " ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി പറഞ്ഞു.

" അഭിനയം കൊള്ളാം.. ഇത്രയും നാളും ഈ അഭിനയത്തിൽ ഞാൻ വീണു.. ഇനി അങ്ങനെ എന്നെ പറ്റിക്കാൻ നോക്കേണ്ട.. തെറ്റ് എന്റെ ഭാഗത്താണ്.. ഇതുവരെ എന്നെ ദ്രോഹിക്കണo എന്ന് പറഞ്ഞുനടന്നയാൾ പെട്ടെന്നൊരു ദിവസം എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ച ഞാൻ മണ്ടി... " " കാര്യം എന്താണെന്ന് പറയാതെ ചുമ്മാ വായിൽ തോന്നിയത് പറയല്ലേ ശ്രീ..... എനിക്ക് ദേഷ്യം വരുന്നുണ്ട്... " " ഓഹോ.... നിങ്ങൾക്ക് ദേഷ്യം വരുമ്പോ അടിക്കാനും... ഇഷ്ടo തോന്നുമ്പോ അടുക്കാനും ഞാൻ പാവാ ഒന്നുമല്ല. ആർക്കറിയാം എന്തിനാണ് നിങ്ങൾ എന്നോട് ഇഷ്ടo നടിച്ചതെന്നു " " നീ എന്താ ഉദ്ദേശിച്ചത്...? " " ഓരോ പെണ്ണുങ്ങളെ മടുക്കുമ്പോ അടുത്ത ഒന്ന്..... ആ കൂട്ടത്തിൽ ഒരാളല്ലേ ഞനും... ഏഹ്.....നിങ്ങൾക്കെങ്ങനെ തോന്നുന്നു.... " അവളുടെ ഓരോ വാക്കുകളും എന്നിലെ ദേഷ്യത്തെ കൂട്ടിക്കൊണ്ടിരുന്നു........

ഇനിയും എനിക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത ഒരവസ്ഥയിൽ ഞാൻ എത്തി. " മതി... നിർത്ത് ശ്രീ........ " " നിർത്താനോ....... അല്ല നിങ്ങളെ പറഞ്ഞിട്ട് കരയമില്ല കോളേജിൽ എല്ലാരുടെയും മുന്നിൽ വെച്ച് എന്നെ ഒരു വേശ്യ ആയി ചിത്രീകരിച്ച നിങ്ങൾക്ക് എന്നിൽ നിന്നും എന്താണ് ആവശ്യം എന്നറിയാതെ പോയി എനിക്ക്... " " എന്ത്‌ ആവശ്യം.... പറഞ്ഞവാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല ശ്രീ... സൊ മതിയാക്ക് " " ഇല്ല... എനിക്ക് പറയാനുള്ളതെല്ലാം പറയണം... നിങ്ങൾക്ക്.. നിങ്ങൾക്ക് എന്റെ ശരീരം ആയിരുന്നു വേണ്ടത്... അതിനല്ലേ..... " അവൾ പറഞ്ഞു തീരുo മുമ്പ് എന്റെ കൈ അവളുടെ കാരണത്ത് വീനിരുന്നു. " ച്ചി.. നിർത്തടി... പൂ.. ളെ.... " ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു ഞാൻ പഴയ ദേവനാകുന്നത്.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story